പ്രവർത്തനം പങ്കിടലും സ്വകാര്യതയും

വർക്ക്ഔട്ട് തരങ്ങളും ടൈറ്റിലുകളും, സജീവ കലോറികൾ അല്ലെങ്കിൽ കിലോജൂൾ, വ്യായാമ മിനിറ്റുകൾ, നിൽപ്പ് അല്ലെങ്കിൽ റോൾ മണിക്കൂറുകൾ, ചുവടുകൾ, സമയ മേഖല എന്നിവ പോലുള്ള പ്രവർത്തന ഡാറ്റ നിങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകളുമായി സുരക്ഷിതമായി പങ്കിടും.
 

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് പ്രവർത്തനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Privacy Icon

  • സുഹൃത്തുക്കളുമായി പങ്കിടുന്ന വർക്ക്ഔട്ട്, പ്രവർത്തന ഡാറ്റയിൽ ഇവ ഉൾപ്പെടാം: സജീവ കലോറികൾ അല്ലെങ്കിൽ കിലോജൂൾ, വ്യായാമ മിനിറ്റ്, നിൽപ്പ് അല്ലെങ്കിൽ റോൾ മണിക്കൂർ, ചുവടുകൾ, സമയ മേഖല എന്നിവയും ടൈറ്റിൽ, തരം, ദൈർഘ്യം എന്നിവ പോലുള്ള വർക്ക്ഔട്ട് വിവരങ്ങളും.
  • നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട ഇ‑മെയിൽ വിലാസം നിങ്ങൾ ക്ഷണിച്ചവർക്കും, ക്ഷണം സ്വീകരിച്ചവർക്കും ദൃശ്യമാകും.
  • നിങ്ങൾ ഈ ഫീച്ചർ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ വർക്ക്ഔട്ടിന്റെയും പ്രവർത്തനത്തിന്റെയും ഡാറ്റ Apple‑ന് അയയ്ക്കും, അതുവഴി Apple‑ന് നിങ്ങൾ തിരഞ്ഞെടുക്കുന്ന ആരുമായും ഈ ഡാറ്റ സുരക്ഷിതമായി പങ്കിടാനാകും. നിങ്ങളുടെ വർക്ക്ഔട്ടിന്റെയും പ്രവർത്തനത്തിന്റെയും ഡാറ്റ Apple ഒരു ചുരുങ്ങിയ കാലയളവിലേക്ക് നിലനിർത്തുകയും ഈ പങ്കിടൽ ഫീച്ചർ എനേബിൾ ചെയ്യാനായി മാത്രം ഈ ഡാറ്റ ഉപയോഗിക്കുകയും ചെയ്യും.

സുഹൃത്തുക്കളുമായി പങ്കിടുന്ന വർക്ക്ഔട്ട്, പ്രവർത്തന ഡാറ്റയിൽ ഇവ ഉൾപ്പെടാം: സജീവ കലോറികൾ അല്ലെങ്കിൽ കിലോജൂൾ, വ്യായാമ മിനിറ്റ്, നിൽപ്പ് അല്ലെങ്കിൽ റോൾ മണിക്കൂർ, ചുവടുകൾ, സമയ മേഖല (നിങ്ങളുടെ ദിവസം എപ്പോൾ ആരംഭിക്കുമെന്ന് സുഹൃത്തുക്കൾക്ക് അറിയാനായേക്കും) എന്നിവ, ടൈറ്റിൽ, തരം, ദൈർഘ്യം എന്നിവ പോലുള്ള വർക്ക്ഔട്ട് വിവരങ്ങൾ, വിവരങ്ങൾ നൽകുന്ന ഏതെങ്കിലും മൂന്നാം കക്ഷി ആപ്പിന്റെ പേര്. ടൈറ്റിൽ അല്ലെങ്കിൽ ട്രെയ്നർ പോലെയുള്ള വർക്ക്ഔട്ട് വിശദാംശങ്ങൾ, ഇത് ഗർഭകാല വർക്ക്ഔട്ട് ആണോ അല്ലെയോ എന്നതുപോലുള്ള നിങ്ങളുടെ വർക്ക്ഔട്ടിനെ കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്തിയേക്കാം. നിങ്ങളുടെ പ്രവർത്തനം, വർക്ക്ഔട്ട് അവാർഡുകൾ എന്നിവയെ കുറിച്ചുള്ള അറിയിപ്പുകളും സുഹൃത്തുക്കൾക്ക് ലഭിച്ചേക്കാം. ഈ വിവരങ്ങൾ ചുരുങ്ങിയ സമയത്തേക്ക് സുഹൃത്തുക്കൾക്ക് ലഭ്യമാകും. പങ്കിടലിൽ ‘സുഹൃത്തിനെ നീക്കം ചെയ്യൂ’ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഒരു സുഹൃത്തിനെ നീക്കം ചെയ്യാം. ‘എന്റെ ആക്റ്റിവിറ്റി മറയ്ക്കൂ’ എന്ന ഓപ്ഷൻ ഉപയോഗിച്ച് ഒരു സുഹൃത്തിൽ നിന്ന് നിങ്ങളുടെ പ്രവർത്തനം മറയ്ക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട ഇ‑മെയിൽ നിങ്ങൾ ക്ഷണിച്ചവർക്കും, ക്ഷണം സ്വീകരിച്ചവർക്കും ദൃശ്യമാകും.

നിങ്ങൾ ഈ ഫീച്ചർ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ വർക്ക്ഔട്ടിന്റെയും പ്രവർത്തനത്തിന്റെയും ഡാറ്റ Apple‑ന് അയയ്ക്കും, അതുവഴി Apple‑ന് നിങ്ങൾ തിരഞ്ഞെടുക്കുന്ന ആരുമായും ഈ ഡാറ്റ സുരക്ഷിതമായി പങ്കിടാനാകും. നിങ്ങളുടെ വർക്ക്ഔട്ടിന്റെയും പ്രവർത്തനത്തിന്റെയും ഡാറ്റ Apple ഒരു ചുരുങ്ങിയ കാലയളവിലേക്ക് നിലനിർത്തുകയും ഈ പങ്കിടൽ ഫീച്ചർ എനേബിൾ ചെയ്യാനായി മാത്രം ഈ ഡാറ്റ ഉപയോഗിക്കുകയും ചെയ്യും. നിങ്ങൾ iOS 18-ഓ അതിന് ശേഷമുള്ളതോ കൂടാതെ/അല്ലെങ്കിൽ watchOS 11-ഓ അതിന് ശേഷമുള്ളതോ ഉപയോഗിക്കുകയും iOS 18-ഓ അതിന് ശേഷമുള്ളതോ കൂടാതെ/അല്ലെങ്കിൽ watchOS 11-ഓ അതിന് ശേഷമുള്ളതോ ഉപയോഗിച്ച് ഒരു സുഹൃത്തുമായി വർക്ക്ഔട്ടിന്റെയും പ്രവർത്തനത്തിന്റെയും ഡാറ്റ പങ്കിടുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ സുഹൃത്തുമായി പങ്കിടാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന വർക്ക്ഔട്ടിന്റെയും പ്രവർത്തനത്തിന്റെയും ഡാറ്റ Apple‑ന് വായിക്കാൻ കഴിയാത്തവിധം നിങ്ങളുടെ ഡാറ്റ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടും. നിങ്ങളുടെ പ്രവർത്തനം പങ്കിടുന്ന സുഹൃത്ത് ലിസ്റ്റ് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു, ഈ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ മറ്റേതെങ്കിലും iOS ഡിവൈസിൽ സൈൻ ഇൻ ചെയ്യുമ്പോൾ അത് റീസ്റ്റോർ ചെയ്യപ്പെടും.

നിലനിർത്തൽ

ഈ നോട്ടീസിൽ വിവരിച്ചിരിക്കുന്ന പ്രകാരവും, Apple‑ന്റെ സ്വകാര്യതാ നയത്തിന് അനുസൃതമായും അല്ലെങ്കിൽ നിയമം ആവശ്യപ്പെടുന്നത് ഉൾപ്പെടെ, വ്യക്തിഗത ഡാറ്റ ശേഖരിച്ചതിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ കാലത്തേക്ക് മാത്രമേ Apple അത് നിലനിർത്തുകയുള്ളൂ. നിലനിർത്തൽ കാലയളവുകൾ വിലയിരുത്തുമ്പോൾ, ശേഖരിച്ച വ്യക്തിഗത ഡാറ്റ നിലനിർത്തേണ്ടത് ആവശ്യമാണോയെന്ന് ഞങ്ങൾ ആദ്യം ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു, നിലനിർത്തൽ ആവശ്യമാണെങ്കിൽ, നിയമപ്രകാരം അനുവദനീയമായ ഏറ്റവും കുറഞ്ഞ കാലയളവിലേക്ക് വ്യക്തിഗത ഡാറ്റ നിലനിർത്താൻ ശ്രമിക്കുന്നു.

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple‑ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. അത് www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2025-12-12