AirDrop-ഉം സ്വകാര്യതയും

AirDrop ഉപയോഗിച്ച്, നിങ്ങൾക്ക് വയർലെസ് ആയും സുരക്ഷിതമായും ഡോക്യുമെന്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, വെബ്സൈറ്റുകൾ, മാപ്പ് ലൊക്കേഷനുകൾ എന്നിവയും മറ്റും അടുത്തുള്ള Apple ഡിവൈസിലേക്ക് അയയ്ക്കാനാകും.


AirDrop എന്നത് Apple ഡിവൈസുകൾ തമ്മിൽ ഫയലുകൾ എളുപ്പത്തിലും സുരക്ഷിതമായും കൈമാറാൻ നിങ്ങളെ അനുവദിക്കുന്ന ഒരു വയർലെസ് ഫയൽ പങ്കിടൽ ഫീച്ചർ ആണ്. AirDrop കൈമാറ്റം ആരംഭിക്കുന്നതിന്, അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ രണ്ട് ഡിവൈസുകളിലും Bluetooth, Wi-Fi എന്നിവ ഓണാക്കിയിരിക്കണം, അവ പരസ്പരം അടുത്തും ആയിരിക്കണം. രണ്ട് ഡിവൈസുകളും സമീപത്തും Bluetooth, Wi-Fi, AirDrop എന്നിവ എനേബിൾ ആയും ഇരിക്കുമ്പോൾ, നിങ്ങൾക്ക് പങ്കിടാനുള്ള ഫയൽ തിരഞ്ഞെടുക്കാം, തുടർന്ന് അടുത്തുള്ള AirDrop എനേബിൾ ചെയ്ത ഡിവൈസുകളുടെ ലിസ്റ്റിൽ നിന്ന് സ്വീകർത്താവിനെ സെലക്റ്റ് ചെയ്ത് കൈമാറ്റം ആരംഭിക്കാം. സ്വീകർത്താവിന് കൈമാറ്റം സ്വീകരിക്കാനോ നിരസിക്കാനോ കഴിയും. സ്വീകരിക്കുകയാണെങ്കിൽ, നിങ്ങളുടെ ഡിവൈസ് എൻക്രിപ്റ്റ് ചെയ്യുകയും Wi-Fi വഴി കൈമാറ്റം ആരംഭിക്കുകയും ചെയ്യും.

ഒരു കൈമാറ്റം ആരംഭിച്ചുകഴിഞ്ഞാൽ, അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ ഡിവൈസുകൾ തൊട്ടടുത്തായിരിക്കുന്നതിൽ നിന്ന് വിട്ടുപോകുകയും ഒരേ Wi-Fi നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, കൈമാറ്റം ഇന്റർനെറ്റ് ഉപയോഗിച്ച് പൂർത്തിയാക്കിയേക്കാം. ഇന്റർനെറ്റിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഫയലുകൾ Apple സെർവറുകളിലൂടെ സ്വീകരിക്കുന്ന ഡിവൈസുകളിലേക്ക് നീങ്ങിയേക്കാം. AirDrop എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നു, അതിനാൽ നിങ്ങൾ കൈമാറ്റം ചെയ്യുന്ന മെറ്റീരിയലുകളുടെ ഉള്ളടക്കം ഡീക്രിപ്റ്റ് ചെയ്യാൻ Apple‑ന് ഒരു മാർഗവുമില്ല. നിങ്ങളുടെ AirDrop കൈമാറ്റങ്ങളുടെ പകർപ്പുകൾ Apple നിലനിർത്തുന്നില്ലെങ്കിലും, ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തുന്നതിനായി, നിങ്ങളെ തിരിച്ചറിയിക്കാത്ത വിധത്തിൽ AirDrop‑ന്റെ ഉപയോഗത്തെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങൾ Apple നിലനിർത്തിയേക്കാം.

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple‑ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. അത് www.apple.com/in/privacy എന്നതിൽ കണ്ടെത്താം

2025-12-12