App Store-ഉം സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് App Store രൂപകൽപ്പന ചെയ്തിരിക്കുന്നത്.
![]()
- നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഞങ്ങൾ ശേഖരിക്കുന്നു, അതുവഴി നിങ്ങൾ വാങ്ങുന്നതോ ഡൗൺലോഡ് ചെയ്യുന്നതോ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതോ ആയ ഉള്ളടക്കം App Store‑ലും iTunes Store, Apple Books എന്നിവയുൾപ്പെടെയുള്ള മറ്റ് Apple ഓൺലൈൻ സ്റ്റോറുകളിലും ഞങ്ങൾക്ക് നൽകാനാകും.
- App Store, Apple News, സ്റ്റോക്ക്സ് എന്നിവയിലെ പരസ്യങ്ങൾ നിങ്ങൾക്ക് പ്രസക്തമാണെന്ന് ഉറപ്പാക്കാൻ പരസ്യം നൽകുന്നതിന് നിങ്ങളുടെ അക്കൗണ്ട്, സ്റ്റോറുകളിലെ വാങ്ങലുകൾ, ഡൗൺലോഡുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു. ചുവടെ വിവരിച്ചിരിക്കുന്നതുപോലെ, ഈ പരസ്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് തിരഞ്ഞെടുപ്പുകളുണ്ട്.
- ഫീച്ചറുകൾ അനുയോജ്യമാക്കുന്നതിനും വ്യക്തിഗതമാക്കിയ ശുപാർശകൾ വാഗ്ദാനം ചെയ്യുന്നതിനും Apple മാർക്കറ്റിങ്ങിനായുള്ളത് ഉൾപ്പെടെയുള്ള അറിയിപ്പുകൾ നിങ്ങൾക്ക് അയയ്ക്കുന്നതിനും നിങ്ങളുടെ വാങ്ങലുകൾ, ഡൗൺലോഡുകൾ, സ്റ്റോറുകളിലെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. ചുവടെ വിവരിച്ചിരിക്കുന്നതുപോലെ, ഈ ആവശ്യത്തിനായി നിങ്ങൾക്ക് ഈ ഡാറ്റയുടെ ഉപയോഗം ഒഴിവാക്കാനാകും.
- നിങ്ങൾ ഒരു വാങ്ങലിന് ശ്രമിക്കുമ്പോൾ, തട്ടിപ്പ് തിരിച്ചറിയുന്നതിനും തടയുന്നതിനും സഹായിക്കുന്നതിന്, നിങ്ങൾ അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ ഫോൺ കോളുകളുടെയോ ഇ-മെയിലുകളുടെയോ ഏകദേശ എണ്ണം ഉൾപ്പെടെ നിങ്ങളുടെ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഡിവൈസ് ട്രസ്റ്റ് സ്കോർ കണക്കാക്കാൻ ഉപയോഗിക്കും. Apple-ന് നിങ്ങളുടെ ഡിവൈസിലെ യഥാർഥ മൂല്യങ്ങൾ മനസ്സിലാക്കാനാകാത്ത വിധമാണ് സമർപ്പിക്കലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കോറുകൾ ഞങ്ങളുടെ സെർവറുകളിൽ ഒരു നിശ്ചിത സമയത്തേക്ക് സംഭരിക്കുന്നു.
- സ്റ്റോറുകൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ, നിങ്ങളുടെ ബ്രൗസിങ്, വാങ്ങലുകൾ, തിരയലുകൾ, ഡൗൺലോഡുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. നിങ്ങൾ App Store‑ലോ മറ്റ് Apple ഓൺലൈൻ സ്റ്റോറുകളിലോ സൈൻ ഇൻ ചെയ്തിരിക്കുമ്പോൾ ഒരു റാൻഡവും അനന്യവുമായ ഐഡന്റിഫയർ ആയ IP വിലാസം (അത് ഉള്ളയിടത്ത്), Apple അക്കൗണ്ട് എന്നിവയ്ക്കൊപ്പം ഈ റെക്കോർഡുകൾ സംഭരിച്ചേക്കാം.
സ്റ്റോർ നൽകുന്നത്
App Store-ലെ സേവനങ്ങളും ഫീച്ചറുകളും നൽകാൻ ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഈ വിവരങ്ങളിൽ നിങ്ങൾക്ക് ആക്സസ് ചെയ്യാനും ക്രമീകരണങ്ങളിൽ മാറ്റാൻ കഴിയുന്നതുമായ നിങ്ങളുടെ അക്കൗണ്ടും പേയ്മെന്റ് വിവരങ്ങളും നിങ്ങളുടെ വാങ്ങൽ ചരിത്രവും ഉൾപ്പെടുന്നു.
റീഫണ്ട് അഭ്യർഥനകൾ പോലുള്ള നിങ്ങൾ അഭ്യർഥിക്കുന്ന ചില സേവനങ്ങൾ നൽകാനും ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചേക്കാം. ഇതിൽ നിങ്ങൾ Apple‑ലേക്ക് നേരിട്ട് അയയ്ക്കുന്നതോ ആപ്പ് ഡെവലപ്പർമാർ വഴി Apple-ലേക്ക് അയയ്ക്കുന്നതോ ആയ റീഫണ്ട് അഭ്യർഥനകൾ ഉൾപ്പെടാം. നിങ്ങളുടെ സമ്മതത്തോടെ, ഈ റീഫണ്ട് അഭ്യർഥനകൾ പ്രോസസ് ചെയ്യാൻ സഹായിക്കുന്നതിന് ഡെവലപ്പർമാർ Apple‑ന്, നിങ്ങൾ വാങ്ങൽ ഉപയോഗിച്ചിട്ടുണ്ടോ എന്നതുപോലുള്ള ചില വ്യക്തിഗത ഡാറ്റ നൽകിയേക്കാം.
നിങ്ങളുടെ ഡിവൈസിൽ ‘സ്ക്രീൻ സമയം’ ആപ്പ് ഉള്ളടക്ക നിയന്ത്രണങ്ങൾ ഓണാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ലഭ്യമായ ഉള്ളടക്കം കാണിക്കാൻ ഞങ്ങൾ ആപ്പ് ഉള്ളടക്ക നിയന്ത്രണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിക്കുന്നു. നിയമപരമായി ആവശ്യമുള്ള ചില രാജ്യങ്ങളിലോ പ്രദേശങ്ങളിലോ, ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് നിങ്ങൾ ഒരു പ്രായപൂർത്തിയായ വ്യക്തി ആണെന്ന് സ്ഥിരീകരിക്കാൻ അധിക വിവരങ്ങൾ നൽകേണ്ടതുണ്ട്. നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട തീയതി, രീതി, രാജ്യം അല്ലെങ്കിൽ പ്രദേശം എന്നിവയെക്കുറിച്ചുള്ള പ്രായം സ്ഥിരീകരിക്കുന്ന വിവരങ്ങൾ ഞങ്ങൾ സംഭരിക്കുന്നു. നിങ്ങൾ App Store-ൽ നിന്ന് ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോഴോ Apple Watch-ൽ ഒരു ആപ്പ് ഇൻസ്റ്റോൾ ചെയ്യുമ്പോഴോ, നിങ്ങളുടെ ഡിവൈസിന്റെ ഹാർഡ്‌വെയർ ഐഡി, IP വിലാസം എന്നിവ പോലുള്ള ഐഡന്റിഫയറുകൾ Apple അക്കൗണ്ടിനൊപ്പം Apple ലോഗ് ചെയ്യും. ചില പ്രദേശങ്ങളിൽ നിയമപരമായ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടുള്ള നിശ്ചിത ആപ്പുകൾ നിങ്ങൾക്ക് ലഭ്യമാക്കാമോയെന്ന് നിർണയിക്കാനായി നിങ്ങളുടെ ഏകദേശ ലൊക്കേഷൻ മനസ്സിലാക്കാൻ Apple നിങ്ങളുടെ IP വിലാസം ഉപയോഗിച്ചേക്കാം.
സ്റ്റോർ മെച്ചപ്പെടുത്തുന്നത്
App Store-ലെയും മറ്റ് Apple ആപ്പുകളിലെയും അനുഭവം മെച്ചപ്പെടുത്താനും ഓപ്റ്റിമൈസ് ചെയ്യാനുമായി, നിങ്ങൾ App Store തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സമയം, തിരയുന്ന ഉള്ളടക്കം, കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്ന ഉള്ളടക്കം, App Store Push അറിയിപ്പുകളും ബാഡ്ജുകളുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകൾ, കൂടാതെ ആപ്പുകൾക്കുള്ളിൽ App Store-ൽ നിന്നുള്ള സന്ദേശങ്ങൾ എന്നിവയുൾപ്പെടെ, നിങ്ങളുടെ App Store-ന്റെ ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു. ഡിവൈസിന്റെ തരം, നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പതിപ്പ്, നിങ്ങളുടെ ഡിവൈസിലെ ലഭ്യമായ സ്പേസിന്റെ അളവ്, നങ്ങളുടെ അക്കൗണ്ടിന്റെ പ്രായപരിധി സംബന്ധമായ ജനസംഖ്യാ വിവരങ്ങൾ എന്നിവ പോലുള്ള നിങ്ങളുടെ ഡിവൈസിനെ കുറിച്ചും അക്കൗണ്ടിനെ കുറിച്ചുമുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നു. ഞങ്ങൾ ഈ വിവരങ്ങൾ ഇനിപ്പറയുന്ന രീതികളിൽ ഉപയോഗിച്ചേക്കാം, ഉദാഹരണമായി:
- ട്രെൻഡിങ് തിരയലുകളും നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന കൂടുതൽ ഗെയിമുകൾ പോലുള്ള വ്യക്തിഗതമാക്കിയ ഫീച്ചറുകളും വാഗ്ദാനം ചെയ്യാൻ
- ആവശ്യപ്പെട്ട ഉള്ളടക്കം ഡൗൺലോഡ് ചെയ്യാനാകുമോ എന്ന് വിലയിരുത്താൻ
- ഡിവൈസ് സ്റ്റോറേജിന്റെ ഉപയോഗത്തിലെ പൊതുവായ ട്രെൻഡുകളും നിങ്ങളുടെ ഡിവൈസ് Wi-Fi ഉപയോഗിച്ചാണോ മൊബൈൽ സേവനം വഴിയാണോ കണക്റ്റ് ചെയ്തിട്ടുള്ളതെന്നും മനസ്സിലാക്കാൻ
നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിൽ നിങ്ങളുടെ App Store ഉപയോഗ വിവരങ്ങളുമായി ബന്ധപ്പെട്ട ഐഡന്റിഫയർ റീസെറ്റ് ചെയ്യാൻ, ക്രമീകരണം > ആപ്പുകൾ > App Store > ഐഡന്റിഫയർ റീസെറ്റ് ചെയ്യൂ എന്നതിലേക്ക് പോകൂ. നിങ്ങളുടെ Mac-ൽ, App Store > ക്രമീകരണം > ഐഡന്റിഫയർ റീസെറ്റ് ചെയ്യൂ എന്നതിലേക്ക് പോകൂ.
App Store-ലെ ആപ്പുകൾക്ക് നിങ്ങൾ നൽകിയ റേറ്റിങ്ങുകളും റിവ്യൂകളും App Store ആശ്രയിക്കുന്ന മോഡലുകൾ മെച്ചപ്പെടുത്താൻ നിങ്ങൾ തിരയുന്ന കാര്യങ്ങളും ഞങ്ങൾ ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങളിൽ നിന്നും മറ്റ് App Store യൂസർമാരിൽ നിന്നുമുള്ള ആപ്പ് റിവ്യൂകളും സമാഹരിച്ച തിരയൽ ക്വെറികളും റിവ്യൂ സമ്മറികൾ നൽകാനും App Store തിരയൽ മോഡൽ മികച്ചതാക്കാനും ഉപയോഗിക്കുന്നു.
സ്റ്റോർ വ്യക്തിഗതമാക്കുന്നത്
നിങ്ങൾക്ക് ഏറ്റവും പ്രസക്തമായ ഉള്ളടക്കം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന് App Store-മായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകൾ ഞങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, App Store-ൽ നിങ്ങൾ മുമ്പ് തിരഞ്ഞതും കണ്ടതും ഡൗൺലോഡ് ചെയ്തതും അപ്ഡേറ്റ് ചെയ്തതും അവലോകനം ചെയ്തതും ആയ കാര്യങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് താൽപര്യമുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്ന ഉള്ളടക്കം ശുപാർശ ചെയ്യുന്നു. നിങ്ങൾ ഉപയോഗിക്കുന്ന ഡിവൈസുകളും നിങ്ങൾ സജീവമാക്കുന്ന പുതിയ ഡിവൈസുകളും പോലുള്ള നിങ്ങളുടെ Apple അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന അക്കൗണ്ട് വിവരങ്ങളോടൊപ്പം ആപ്പിനുള്ളിലെ വാങ്ങലുകൾ, സബ്സ്ക്രിപ്ഷനുകൾ, പേയ്മെന്റ് രീതികൾ എന്നിവ ഉൾപ്പെടെയുള്ള നിങ്ങളുടെ വാങ്ങൽ ചരിത്രവും ഞങ്ങൾ ഉപയോഗിക്കുന്നു. മികച്ച ശുപാർശകൾ നൽകാൻ, Apple‑മായി ഡിവൈസ് അനലിറ്റിക്സ് പങ്കിടാൻ തിരഞ്ഞെടുക്കുന്ന യൂസർമാരിൽ നിന്നുള്ള ആപ്പ് ലോഞ്ചുകൾ, ഇൻസ്റ്റോളുകൾ, ഇല്ലാതാക്കലുകൾ എന്നിവയെ കുറിച്ചുള്ള മൊത്തത്തിലുള്ള വിവരങ്ങളും, കൂടാതെ ആപ്പ് റേറ്റിങ്ങുകളെക്കുറിച്ചുള്ള മൊത്തത്തിലുള്ള വിവരങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ ശുപാർശകൾ മെച്ചപ്പെടുത്താൻ App Store ലോക്കൽ ആയ, ഡിവൈസിലെ പ്രോസസിങ് ഉപയോഗിക്കുന്നു. നിങ്ങൾ പതിവായി തുറക്കുന്ന ആപ്പുകൾ, ചില ആപ്പുകൾ ഉപയോഗിക്കാൻ നിങ്ങൾ ചെലവഴിക്കുന്ന സമയം, നിങ്ങളുടെ ആപ്പ് ഇൻസ്റ്റോൾ ചെയ്യലും അൺഇൻസ്റ്റോൾ ചെയ്യലും എന്നിവ പോലുള്ള നിങ്ങളുടെ ഡിവൈസിൽ സംഭരിച്ചിരിക്കുന്ന ആപ്പ് ഉപയോഗ ഡാറ്റ ഉപയോഗിക്കുന്നത്, നിങ്ങൾക്ക് കൂടുതൽ പ്രസക്തമായ ആപ്പുകളും ആപ്പിനുള്ളിലെ ഇവന്റുകളും നിർദേശിക്കാൻ App Store-ന് കഴിയും. നിങ്ങളുടെ സ്റ്റോറുകളുടെ ഉപയോഗത്തെക്കുറിച്ച് Apple‑ന് ലഭിക്കുന്ന വിവരങ്ങളിൽ നിങ്ങൾ ടാപ്പ് ചെയ്യുകയും കാണുകയും ചെയ്യുന്ന വ്യക്തിഗതമാക്കിയ ഉള്ളടക്കത്തെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്നു.
App Store, Apple Books, iTunes Store, Apple TV, പോഡ്കാസ്റ്റ്സ്, Apple-ൽ നിന്നുള്ള സബ്സ്ക്രിപ്ഷനുകൾ എന്നിവയിലെ വ്യക്തിഗതമാക്കൽ ഫീച്ചറുകൾ നിങ്ങളുടെ Apple അക്കൗണ്ടിനുള്ള വ്യക്തിഗതമാക്കിയ ശുപാർശകൾ ഓഫാക്കുന്നതിലൂടെ നിങ്ങൾക്ക് ഓഫാക്കാം. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ, ക്രമീകരണം > [നിങ്ങളുടെ പേര്] > മീഡിയയും വാങ്ങലുകളും > അക്കൗണ്ട് കാണൂ എന്നതിലേക്ക് പോയി വ്യക്തിഗതമാക്കിയ ശുപാർശകൾ ടാപ്പ് ചെയ്ത് ഓഫ് ചെയ്യൂ. ക്രമീകരണം > ആപ്പുകൾ > App Store > വ്യക്തിഗതമാക്കിയ ശുപാർശകൾ എന്നതിലേക്ക് പോയി ‘ആപ്പ് ഉപയോഗ ഡാറ്റ മായ്ക്കൂ’ ടാപ്പ് ചെയ്യുന്നതിലൂടെ iOS, iPadOS ഡിവൈസുകളിൽ വ്യക്തിഗതമാക്കുന്നതിനായി നിങ്ങളുടെ ഡിവൈസിൽ ലോഗ് ചെയ്തിരിക്കുന്ന ആപ്പ് ഉപയോഗ ഡാറ്റ നിങ്ങൾക്ക് മായ്ക്കാനാകും. ഇത് നിങ്ങളുടെ ഡിവൈസിൽ ലോഗ് ചെയ്തിട്ടുള്ള ഡാറ്റ ഡിലീറ്റ് ചെയ്യില്ല, എന്നാൽ നിങ്ങളുടെ ആപ്പ് ഉപയോഗ ഡാറ്റ മായ്ക്കുമ്പോൾ ലോഗ് ചെയ്യുന്ന ഏതൊരു ഡാറ്റയും വ്യക്തിഗതമാക്കലിനായി പിന്നീട് ഉപയോഗിക്കപ്പെടില്ല. App Store വ്യക്തിഗതമാക്കൽ ഫീച്ചറുകൾ നിങ്ങളുടെ ആപ്പ് ഉപയോഗ ഡാറ്റ ചരിത്രം മായ്ച്ചതിന് ശേഷം ലോഗ് ചെയ്ത പുതിയ ഡാറ്റ ഉപയോഗിക്കും.
App Store-ഉം Apple Games-ഉം
നിങ്ങൾ Apple Games ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ, മുകളിൽ നൽകിയിരിക്കുന്ന ‘സ്റ്റോറുകൾ മെച്ചപ്പെടുത്തൽ’, ‘സ്റ്റോറുകൾ വ്യക്തിഗതമാക്കൽ’ എന്നീ സെക്ഷനുകളിൽ വിവരിച്ചത് പ്രകാരം, നിങ്ങൾ തിരയുകയും കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്ന ഉള്ളടക്കം ഉൾപ്പെടെ, App Store നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച് മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ, ഗെയിംസ് ആപ്പിലെ നിങ്ങളുടെ അനുഭവങ്ങൾ വ്യക്തിഗതമാക്കാനും, App Store-ഉം Apple Games-ഉം ഓപ്റ്റിമൈസ് ചെയ്യാനും മെച്ചപ്പെടുത്താനും നിങ്ങളുമായി ആശയവിനിമയം നടത്താനുമായി ഗെയിംസ് ആപ്പ് ഉപയോഗിക്കും. ഗെയിംസ് ആപ്പിനെ കുറിച്ച് കൂടുതൽ അറിയാൻ, www.apple.com/legal/privacy/data/en/apple-games സന്ദർശിക്കൂ.
നിങ്ങളുമായി ആശയവിനിമയം നടത്തുന്നു
App Store, മറ്റ് Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, നിങ്ങൾ ഇഷ്ടപ്പെട്ടേക്കാവുന്ന ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ അയയ്ക്കാൻ നിങ്ങളുടെ ഉടമസ്ഥതയിലുള്ള Apple ഉൽപ്പന്നങ്ങളും Apple സേവനങ്ങളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും പോലുള്ള നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം. പുതിയ ഫീച്ചറുകൾ, ഉള്ളടക്കം, App Store-ൽ ലഭ്യമായ ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ അയയ്ക്കാൻ App Store-ലെ നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങളും Apple ഉപയോഗിച്ചേക്കാം.
ഇ‑മെയിൽ മാർക്കറ്റിങ്
ഇ‑മെയിൽ മാർക്കറ്റിങ് സ്വീകരിക്കാൻ നിങ്ങൾ സമ്മതം നൽകിയാൽ, നിങ്ങൾക്ക് ഈ ആശയവിനിമയങ്ങൾ ഇ‑മെയിൽ വഴി ലഭിച്ചേക്കാം. account.apple.com എന്നതിലേക്ക് പോയോ നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിൽ ക്രമീകരണം > [നിങ്ങളുടെ പേര്] > വ്യക്തിഗത വിവരങ്ങൾ > ആശയവിനിമയ മുൻഗണനകൾ എന്നതിലേക്ക് പോയോ നിങ്ങളുടെ ഇ‑മെയിൽ മുൻഗണനകൾ മാറ്റുകയും ഈ ഇ‑മെയിലുകൾ ലഭിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.
അറിയിപ്പുകൾ
Push, ബാനർ, അല്ലെങ്കിൽ ബാഡ്ജ് അറിയിപ്പുകൾ വഴിയും നിങ്ങൾക്ക് ഈ ആശയവിനിമയങ്ങൾ ലഭിച്ചേക്കാം. നിങ്ങളുടെ അറിയിപ്പ് മുൻഗണനകൾ അപ്ഡേറ്റ് ചെയ്യാനോ നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിലെ അറിയിപ്പുകൾ ഒഴിവാക്കാനോ, ക്രമീകരണം > അറിയിപ്പുകൾ > App Store എന്നതിലേക്ക് പോകൂ.
പരസ്യം ചെയ്യൽ
App Store, Apple News, സ്റ്റോക്ക്സ് എന്നിവയിൽ ആപ്പുകൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ കണ്ടെത്താൻ Apple ഡെലിവർ ചെയ്യുന്ന പരസ്യം ചെയ്യൽ ആളുകളെ സഹായിക്കുന്നു. പരസ്യങ്ങൾ പ്രസക്തമാണെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ ഡിവൈസ്, അക്കൗണ്ട്, വാങ്ങലുകൾ, സബ്സ്ക്രിപ്ഷനുകൾ, മുമ്പത്തെ ഡൗൺലോഡുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. App Store-ൽ, നിങ്ങൾ ഒരു തിരയൽ നടത്തുമ്പോൾ നിങ്ങളുടെ തിരയൽ പദങ്ങൾ ഉൾപ്പെടെയുള്ള കോൺടെക്സ്ച്വൽ വിവരങ്ങളും നിങ്ങൾ കാണുന്ന പേജിനെ കുറിച്ചോ നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന ആപ്പിനെ കുറിച്ചോ ഉള്ള വിവരങ്ങളും നിങ്ങൾക്ക് യോജിക്കുന്ന പരസ്യം നൽകുന്നതിന് ഞങ്ങൾ ഉപയോഗിച്ചേക്കാം. സമാന സവിശേഷതകൾ പങ്കിടുന്ന സെഗ്‌മെന്റുകൾ എന്നറിയപ്പെടുന്ന ആളുകളുടെ ഗ്രൂപ്പുകൾ ഞങ്ങൾ സൃഷ്ടിക്കുന്നു, ലക്ഷ്യം വയ്ക്കുന്ന പരസ്യങ്ങൾ നൽകുന്നതിന് ഞങ്ങൾ ഈ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നു. നിങ്ങളെ ഏതൊക്കെ സെഗ്‌മെന്റുകളിലേക്കാണ് അസൈൻ ചെയ്തിരിക്കുന്നതെന്നും അതുവഴി നിങ്ങൾക്ക് ഏതൊക്കെ പരസ്യങ്ങളാണ് ലഭിക്കുന്നതെന്നും നിർണയിക്കാൻ നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിക്കുന്നു. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്, ടാർഗെറ്റിങ് മാനദണ്ഡങ്ങൾ 5,000‑ത്തിലധികം ആളുകൾ പാലിക്കുന്നുണ്ടെങ്കിൽ മാത്രമേ ലക്ഷ്യം വയ്ക്കുന്ന പരസ്യങ്ങൾ ഡെലിവർ ചെയ്യുകയുള്ളൂ. നിങ്ങൾക്ക് പ്രസക്തമായ പരസ്യങ്ങൾ നിർണയിക്കാൻ ഉപയോഗിക്കുന്ന വിവരങ്ങൾ റാൻഡം ഐഡന്റിഫയറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു, നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ല.
നിങ്ങൾക്ക് യോഗ്യതയുള്ള ഒന്നിലധികം പരസ്യങ്ങളിൽ നിന്ന് ഏത് പരസ്യമാണ് പ്രദർശിപ്പിക്കേണ്ടതെന്ന് സെലക്റ്റ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ഏറ്റവും പ്രസക്തമായ പരസ്യം ഏതാണെന്ന് നിർണയിക്കാൻ, മുകളിൽ സൂചിപ്പിച്ച ചില വിവരങ്ങളും നിങ്ങളുടെ App Store തിരയലുകളും ബ്രൗസിങ് പ്രവർത്തനങ്ങളും ഞങ്ങൾ ഉപയോഗിച്ചേക്കാം. App Store ബ്രൗസിങ് പ്രവർത്തനത്തിൽ ഉള്ളടക്കവും App Store ബ്രൗസ് ചെയ്യുമ്പോൾ നിങ്ങൾ ടാപ്പ് ചെയ്ത് കാണുന്ന ആപ്പുകളും പോലുള്ള വിവരങ്ങൾ ഉൾപ്പെടുന്നു. ഈ വിവരങ്ങൾ പല യൂസർമാരിൽ നിന്നും സമാഹരിച്ചതായതിനാൽ അത് നിങ്ങളെ തിരിച്ചറിയിക്കില്ല. നിങ്ങൾ പതിവായി തുറക്കുന്ന ആപ്പുകൾ പോലുള്ള, നിങ്ങളുടെ ഡിവൈസിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഏത് പരസ്യമാണ് പ്രദർശിപ്പിക്കേണ്ടതെന്ന് സെലക്റ്റ് ചെയ്യാൻ ഞങ്ങൾ ലോക്കൽ, ഓൺ‑ഡിവൈസ് പ്രോസസിങ് ഉപയോഗിച്ചേക്കാം. നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത റാൻഡം ഐഡന്റിഫയറിൽ നിങ്ങൾ ടാപ്പ് ചെയ്ത് കാണുന്ന പരസ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോമിന് ലഭിക്കും.
App Store-നെ നിങ്ങളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ അനുവദിക്കുകയാണെങ്കിൽ, App Store-ൽ പ്രാദേശികമായി ലക്ഷ്യംവയ്ക്കുന്ന പരസ്യങ്ങൾ നൽകാൻ നിങ്ങളുടെ ഏകദേശ ലൊക്കേഷനെ ഉപയോഗപ്പെടുത്തിയേക്കാം. ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > App Store എന്നതിലേക്ക് പോയി ‘ഒരിക്കലും വേണ്ട’ എന്നത് ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ എപ്പോൾ വേണമെങ്കിലും ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഫങ്ഷനാലിറ്റി ഒഴിവാക്കാം.
‘വ്യക്തിഗതമാക്കിയ പരസ്യങ്ങൾ’ ക്രമീകരണം ഓണാക്കിയാൽ, Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോം നിങ്ങൾക്ക് കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ നൽകുന്നതിന് നിങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ചേക്കാം. Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോമിൽ നിന്ന് നിങ്ങളുടെ താൽപ്പര്യങ്ങൾ ലക്ഷ്യമാക്കിയുള്ള പരസ്യങ്ങൾ സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഓഫാക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഓഫാക്കുന്നത് നിങ്ങളുടെ വിവരങ്ങൾ പരസ്യ ടാർഗെറ്റിങ്ങിനായി ഉപയോഗിക്കുന്നതിൽ നിന്ന് Apple‑നെ തടയും. ഇത് നിങ്ങൾക്ക് ലഭിക്കുന്ന പരസ്യങ്ങളുടെ എണ്ണം കുറച്ചേക്കില്ല, എന്നാൽ പരസ്യങ്ങളുടെ പ്രസക്തി കുറഞ്ഞേക്കാം.
www.apple.com/in/legal/privacy/data/en/apple-advertising എന്നതിൽ Apple പരസ്യം ചെയ്യലിനെയും സ്വകാര്യതയെയും കുറിച്ച് കൂടുതൽ അറിയൂ.
App Store, Apple News, സ്റ്റോക്ക്സ് എന്നിവയിലെ വ്യക്തിഗതമാക്കിയ പരസ്യങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന് support.apple.com/105131 എന്നതിൽ അറിയൂ.
മൂന്നാം കക്ഷികളുമായുള്ള പങ്കിടൽ
ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാനും Apple-നെ കസ്റ്റമർമാർക്ക് മാർക്കറ്റ് ചെയ്യാൻ സഹായിക്കാനും, App Store, Apple News, സ്റ്റോക്ക്സ് എന്നിവയിൽ കാണിക്കുന്നതിന് Apple-നെ പ്രതിനിധീകരിച്ച് പരസ്യങ്ങൾ വിൽക്കാനുമായി Apple-മായി ചേർന്ന് പ്രവർത്തിക്കുന്ന തന്ത്രപ്രധാന പങ്കാളികൾക്ക് വ്യക്തിഗതമല്ലാത്ത ചില ഡാറ്റ നൽകാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഉദാഹരണത്തിന്, നിങ്ങളുടെ സബ്സ്ക്രിപ്ഷനെയും ഉള്ളടക്ക വാങ്ങലുകളെയും കുറിച്ചുള്ള വ്യക്തിഗതമല്ലാത്ത ഡാറ്റ ഞങ്ങൾ ആപ്പ് ഡെവലപ്പർമാരുമായി പങ്കിട്ടേക്കാം, അതിലൂടെ അവർക്ക് ക്രിയേറ്റീവ് വർക്കിന്റെ പെർഫോമൻസ് അളക്കാനും റോയൽറ്റി, അക്കൗണ്ടിങ് ആവശ്യകതകൾ നിറവേറ്റാനും അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനും കഴിയും.
ഡെവലപ്പർമാരെ അവരുടെ ആപ്പുകൾ പ്രവർത്തിപ്പിക്കാനും മെച്ചപ്പെടുത്താനും സഹായിക്കുന്നതിന് ഞങ്ങൾ അവരുമായി വിവരങ്ങൾ പങ്കിട്ടേക്കാം. ഡെവലപ്പർമാർക്ക് യൂസർമാർ നൽകാൻ തിരഞ്ഞെടുക്കുന്ന ഉപയോഗ വിവരങ്ങൾ ആക്സസ് ചെയ്യാനാകും, ഇത് സമാന സ്വഭാവങ്ങളോ സവിശേഷതകളോ ഉള്ള യൂസർമാരുടെ ഗ്രൂപ്പുകളിൽ നിന്നുള്ള സമാഹരിച്ച ഡാറ്റ കാണാൻ അവരെ അനുവദിക്കുന്നു. ഈ ഉപയോഗ ഡാറ്റ സ്വകാര്യത മെച്ചപ്പെടുത്തുന്ന സങ്കേതങ്ങൾക്ക് വിധേയമാണ്, ഇത് നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയുന്നില്ല. ഡെവലപ്പർമാർക്കും App Store-ൽ നിന്ന് അവരുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലുകൾക്കും റീഫണ്ടുകൾക്കുമുള്ള രസീത് വിവരങ്ങൾ ആക്സസ് ചെയ്യാനാകും. ഡെവലപ്പർമാർക്ക് നൽകുന്ന രസീതുകളിൽ വ്യക്തിഗത ഡാറ്റ ഉൾപ്പെടുന്നില്ല; എന്നിരുന്നാലും, നിങ്ങളത് ഡെവലപ്പർമാർക്ക് നൽകിയിട്ടുണ്ടെങ്കിൽ, അവരുടെ ആപ്പുകൾ നിങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നുമുള്ള നിങ്ങളുടെ വ്യക്തിഗത ഡാറ്റയുമായി അവയെ ബന്ധപ്പെടുത്താൻ അവർക്ക് ശ്രമിക്കാനാകും.
മൂന്നാം കക്ഷി ആപ്പിൽ നിങ്ങളൊരു സബ്സ്ക്രിപ്ഷൻ വാങ്ങുകയാണെങ്കിൽ, നിങ്ങൾക്കും ഡെവലപ്പറിനും അല്ലെങ്കിൽ പ്രസാധകനും ഞങ്ങൾ ഒരു അനന്യമായ സബ്സ്ക്രൈബർ ഐഡി സൃഷ്ടിക്കും. നിങ്ങൾ വാങ്ങിയ സബ്സ്ക്രിപ്ഷൻ, നിങ്ങളുടെ രാജ്യം അല്ലെങ്കിൽ താമസിക്കുന്ന പ്രദേശം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടുകൾ ഡെവലപ്പർക്ക് നൽകാൻ ഞങ്ങൾ സബ്സ്ക്രൈബർ ഐഡി ഉപയോഗിക്കുന്നു. നിങ്ങൾ ഒരു സബ്സ്ക്രിപ്ഷൻ ബണ്ടിൽ വാങ്ങുകയാണെങ്കിൽ, ബണ്ടിലിന്റെ ഭാഗമായി, ആപ്പ് സബ്സ്ക്രിപ്ഷൻ നൽകുന്ന ഓരോ ഡെവലപ്പർമാർക്കും ബണ്ടിലിന്റെ രസീതും സബ്സ്ക്രിപ്ഷൻ റിപ്പോർട്ടിങ് വിവരങ്ങളും ലഭിക്കും. ഡെവലപ്പർമാർക്ക് ഈ വിവരങ്ങൾ നൽകിയതിനാൽ അവരുടെ സബ്സ്ക്രിപ്ഷനുകളുടെ പെർഫോമൻസ് അവർക്ക് മനസിലാക്കാനാകും. നിങ്ങൾ ഒരു പ്രത്യേക ഡെവലപ്പറുമായുള്ള നിങ്ങളുടെ എല്ലാ സബ്സ്ക്രിപ്ഷനുകളും റദ്ദാക്കുകയും വീണ്ടും സബ്സ്ക്രൈബ് ചെയ്യുന്നുമില്ലെങ്കിൽ, 180 ദിവസത്തിന് ശേഷം സബ്സ്ക്രൈബർ ഐഡി റീസെറ്റ് ചെയ്യപ്പെടും.
ചില പ്രദേശങ്ങളിൽ, നിങ്ങൾ ഒരു ആപ്പിനുള്ള ഡിജിറ്റൽ സാധനങ്ങളോ സേവനങ്ങളോ പുറത്തുനിന്ന് വാങ്ങുകയാണ് എങ്കിൽ അതായത് നിങ്ങൾ വാങ്ങുന്നത് Apple-ന്റെ ഇൻ-ആപ്പ് പേയ്മെന്റ് സിസ്റ്റം ഉപയോഗിച്ചല്ല എങ്കിൽ ആ ആപ്പിന്റെ ആപ്പ് ഡെവലപ്പർ, Apple-ന്റെ അക്കൗണ്ടിങ്, റിപ്പോർട്ടിങ്, അനലിറ്റിക്സ് ആവശ്യങ്ങൾക്കായി, അടച്ച തുകയും വാങ്ങിയ ഇനവും ഉൾപ്പെടെയുള്ള വാങ്ങലിനെക്കുറിച്ചുള്ള വിവരങ്ങൾ Apple-ന് റിപ്പോർട്ട് ചെയ്യും. വാങ്ങൽ വിവരങ്ങൾ നിങ്ങളുടെ Apple അക്കൗണ്ടുമായി Apple ലിങ്ക് ചെയ്യുന്നില്ല.
കൂടാതെ, ആപ്പ് ഡെവലപ്പർമാരിൽ നിന്നുള്ള ആപ്പിനുള്ളിലെ ഉള്ളടക്കത്തിന്റെ ഓട്ടോമാറ്റിക് ഡൗൺലോഡുകൾ സംഭവിക്കുമ്പോൾ, ആപ്പ് തുറക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡിവൈസിന്റെ IP വിലാസം ആപ്പ് ഡെവലപ്പറിന് ദൃശ്യമാകും. ആപ്പ് ഡെവലപ്പർ നിങ്ങളുടെ IP വിലാസം കൈകാര്യം ചെയ്യുന്നത് ആപ്പ് ഡെവലപ്പറുടെ സ്വകാര്യതാ നയങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. നിങ്ങൾ ഒരു ആപ്പ് ആദ്യമായി തുറക്കുന്നതിന് മുൻപ് ഡെവലപ്പർമാരിൽ നിന്നുള്ള ആപ്പിനുള്ളിലെ ഉള്ളടക്കത്തിന്റെ ഓട്ടോമാറ്റിക് ഡൗൺലോഡുകൾ ഓഫാക്കാൻ, ക്രമീകരണം > ആപ്പുകൾ > App Store എന്നതിലേക്ക് പോകൂ, തുടർന്ന് ആപ്പിനുള്ളിലെ ഉള്ളടക്കം ഓഫാക്കാൻ ടാപ്പ് ചെയ്യൂ.
വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം
Apple-മായുള്ള നിങ്ങളുടെ കരാർ നിർവഹിക്കുന്നതിനായി, സേവനം നൽകുന്നതിന് ആവശ്യമായ രീതിയിലും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും ഞങ്ങൾ App Store-ലെ നിങ്ങളുടെ വ്യക്തിഗത ഡാറ്റ സാധാരണയായി പ്രോസസ് ചെയ്യുന്നു. സമ്മതം ഉചിതമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.
ബാധകമായ പ്രാദേശിക നിയമം വ്യവസ്ഥ ചെയ്യുന്നതനുസരിച്ച്, ഞങ്ങളുടെയോ അല്ലെങ്കിൽ ഒരു മൂന്നാംകക്ഷിയുടെയോ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്കാവശ്യമായ വ്യക്തിഗത ഡാറ്റ ചുവടെ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങൾ പ്രോസസ് ചെയ്യുന്നു:
- പ്രസക്തമായ ഉള്ളടക്കം പ്രദർശിപ്പിക്കുക, അഭ്യർഥിച്ച ഉള്ളടക്കം ഡൗൺലോഡ് ചെയ്യാൻ നിങ്ങളുടെ ഡിവൈസിൽ മതിയായ ഇടമുണ്ടോ എന്ന് വിലയിരുത്തുക, അപ്ഡേറ്റ് ചെയ്ത ഉള്ളടക്കത്തിന്റെ ഓട്ടോമാറ്റിക് ഡൗൺലോഡിന് സൗകര്യമൊരുക്കുക
- App Store-ഉം മറ്റ് Apple ഉൽപ്പന്നങ്ങളും നിങ്ങൾക്കും മറ്റുള്ളവർക്കുമായി മെച്ചപ്പെടുത്താനും ഓപ്റ്റിമൈസ് ചെയ്യാനും സഹായിക്കുക
- ഇ-മെയിലും അറിയിപ്പുകളും വഴി നിങ്ങൾക്ക് താൽപര്യമുണ്ടായേക്കാവുന്ന ഓഫറുകൾ അയയ്ക്കുകയും App Store, Apple News, സ്റ്റോക്ക്സ് എന്നിവയിൽ നിങ്ങളെ പരസ്യങ്ങൾ കാണിക്കുന്നതിനുള്ള വിഭാഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക
- റീഫണ്ട് അഭ്യർഥനകൾ പ്രോസസ് ചെയ്യുക
- ഡെവലപ്പർമാർക്ക് അവരുടെ ആപ്പുകളിലെ വാങ്ങലുകളെക്കുറിച്ചുള്ള റിപ്പോർട്ടിങ് നൽകുക
- തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുക
ഉപയോഗിക്കുന്ന ഡാറ്റയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- നിങ്ങൾ തിരയുന്നതും കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും വാങ്ങുന്നതുമായ ഉള്ളടക്കവുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകൾ പോലുള്ള App Store ആപ്പിന്റെ നിങ്ങളുടെ ഉപയോഗം, അതോടൊപ്പം App Store അറിയിപ്പുകളും സന്ദേശങ്ങളും ആപ്പിനുള്ളിലെ അറിയിപ്പുകളും സന്ദേശങ്ങളും
- നിങ്ങളുടെ ഡിവൈസിനെയും അക്കൗണ്ടിനെയും കുറിച്ചുള്ള വിശദാംശങ്ങൾ
- നിങ്ങളുടെ IP വിലാസം
- ഡിവൈസ് ട്രസ്റ്റ് സ്കോർ
നിലനിർത്തൽ
App Store-ലെയും മറ്റ് Apple ഓൺലൈൻ സ്റ്റോറുകളിലെയും നിങ്ങളുടെ വാങ്ങലുകളുമായും ഡൗൺലോഡുകളുമായും ബന്ധപ്പെട്ട വ്യക്തിഗത ഡാറ്റ, പ്രദേശമനുസരിച്ച് വ്യത്യാസപ്പെടുന്ന, ഫിനാൻഷ്യൽ റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട ബാധകമായ നിയമങ്ങളാൽ വ്യക്തമാക്കിയ കാലയളവ് വരെ ഞങ്ങൾ നിലനിർത്തുന്നു. മിക്ക കസ്റ്റമർമാർക്കും, അതിന് കുറഞ്ഞത് 10 വർഷത്തെ നിലനിർത്തൽ കാലയളവ് ആവശ്യമാണ്, എന്നാൽ ചൈന പോലുള്ള പ്രദേശങ്ങളിൽ ആ കാലയളവ് 30 വർഷമായിരിക്കും. ഞങ്ങളുടെ ബാധകമായ നിബന്ധനകൾക്ക് അനുസൃതമായി, ആ ഉള്ളടക്കം ഡൗൺലോഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നതിന് കുറഞ്ഞത് ഞങ്ങളുമായി നിങ്ങൾക്ക് ഒരു അക്കൗണ്ട് ഉള്ളിടത്തോളം കാലം നിങ്ങളുടെ ഉള്ളടക്കത്തിന്റെ വാങ്ങലുകളുടെയും ഡൗൺലോഡുകളുടെയും റെക്കോർഡും ഞങ്ങൾ നിലനിർത്തും. കുറഞ്ഞ കാലയളവിലേക്ക് ബ്രൗസിങ് പ്രവർത്തനം, തിരയലുകൾ എന്നിവ പോലുള്ള മറ്റ് വിവരങ്ങൾ ഞങ്ങൾ നിലനിർത്തുന്നു. തിരഞ്ഞെടുത്ത കാലയളവ്, ഡാറ്റയും നിർദിഷ്ട ബിസിനസ് ഉപയോഗ സാഹചര്യങ്ങളും നിലനിർത്തുന്നതിന് ബാധകമായ നിയമപരമായ ആവശ്യകതകൾ കണക്കിലെടുക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ സ്റ്റോർ ചെയ്ത കാർഡ് വിശദാംശങ്ങളല്ലാത്ത, വാങ്ങലുകൾ പോലുള്ള ചില വിവരങ്ങൾ നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിച്ചതിന് ശേഷമോ, അല്ലെങ്കിൽ App Store ഉപയോഗിക്കുന്നത് നിർത്തിയതിന് ശേഷമോ ബിസിനസ് റെക്കോർഡുകളായി നിലനിർത്തിയേക്കാം.
നിങ്ങൾ ഒരു പേയ്മെന്റ് കാർഡ് ഉപയോഗിക്കുമ്പോൾ, ഭാവിയിലെ വാങ്ങലുകൾക്കുമായും ആവർത്തിക്കുന്ന ഇടപാടുകൾക്കുമായും അല്ലെങ്കിൽ നിങ്ങൾ അംഗീകരിക്കുന്ന മറ്റ് ഉപയോഗങ്ങൾക്കുമായും നിങ്ങളുടെ കാർഡ് നമ്പറും ബില്ലിങ് വിവരങ്ങളും Apple നിലനിർത്തുകയും ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. നിങ്ങളുടെ ധനകാര്യ സ്ഥാപനത്തിൽ നിന്നോ പേയ്മെന്റ് നെറ്റ്‌വർക്കിൽ നിന്നോ Apple ഈ വിവരങ്ങൾ നേടിയേക്കാം, കൂടാതെ തട്ടിപ്പ് തടയുന്നതിനും പരിശോധിച്ചുറപ്പിക്കുന്നതിനും ഇത് ഉപയോഗിച്ചേക്കാം.
തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നത്
App Store-ലും മറ്റ് Apple ഓൺലൈൻ സ്റ്റോറുകളിലും മറ്റ് Apple ആപ്പുകളിലും സേവനങ്ങളിലും തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നതിന് ഞങ്ങൾ വ്യക്തിഗത ഡാറ്റയും ശേഖരിക്കുന്നു. ഈ വിവരങ്ങളിൽ ഡിവൈസിന്റെ തരവും സോഫ്റ്റ്‌വെയർ പതിപ്പും, ലൊക്കേഷൻ വിവരം (ലഭ്യമായ അവസരങ്ങളിൽ, നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ IP വിലാസത്തെ ഭൂമിശാസ്ത്രപരമായ ഒരു പ്രദേശവുമായി ബന്ധപ്പെടുത്തി കണ്ടെത്തുന്ന ഏകദേശ അനുമാനം), ഡൗൺലോഡും വാങ്ങൽ ചരിത്രവും, തിരയലുകൾ, സ്റ്റോറുകളുമായുള്ള മറ്റ് ഇന്ററാക്‌ഷനുകൾ എന്നിവ പോലുള്ള ഡിവൈസ് വിവരങ്ങൾ ഉൾപ്പെടുന്നു.
നിങ്ങൾ ഒരു വാങ്ങൽ ആരംഭിക്കുമ്പോഴോ ഒരു സബ്സ്ക്രിപ്ഷൻ ഓട്ടോമാറ്റിക്കായി പുതുക്കുന്നതിന് സജ്ജമാക്കുമ്പോഴോ, അഭ്യർഥന പ്രോസസ് ചെയ്യുന്നതിനും പേയ്മെന്റ് പങ്കാളിയുടെ അനുമതിക്ക് മുമ്പായി ഉൽപ്പന്നമോ സേവനമോ നൽകണമോ എന്ന് നിർണയിക്കുന്നതിനും Apple-മായുള്ള നിങ്ങളുടെ ചരിത്രപരമായ ബിസിനസ് ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം.
നിങ്ങൾ ഒരു വാങ്ങലിന് ശ്രമിക്കുമ്പോൾ, നിങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഫോൺ കോളുകളുടെയോ ഇ-മെയിലുകളുടെയോ ഏകദേശ എണ്ണം ഉൾപ്പെടെ, നിങ്ങളുടെ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസിൽ ഒരു ഡിവൈസ് ട്രസ്റ്റ് സ്കോറും ഞങ്ങൾ കണക്കാക്കുന്നു. Apple-ന് നിങ്ങളുടെ ഡിവൈസിലെ അന്തർലീന മൂല്യങ്ങൾ മനസ്സിലാക്കാനാകാത്ത വിധമാണ് സമർപ്പിക്കൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കോർ ഞങ്ങളുടെ സെർവറുകളിൽ ഒരു നിശ്ചിത സമയത്തേക്ക് സംഭരിക്കുന്നു.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2026-03-30