Apple അക്കൗണ്ടും സ്വകാര്യതയും

നിങ്ങൾ സൈൻ ഇൻ ചെയ്യുമ്പോൾ, ഡാറ്റ പകരംവയ്ക്കലോ റീസ്റ്റോർ ചെയ്യലോ ആവശ്യമായി വന്നാൽ നിങ്ങളുടെ ഡിവൈസിൽ അതിനെ ഓട്ടോമാറ്റിക്കായി ബാക്ക്അപ്പ് ചെയ്യുന്ന iCloud ബാക്ക്അപ്പ് ഉൾപ്പെടെയുള്ള Apple സേവനങ്ങൾ എനേബിൾ ചെയ്യാൻ നിങ്ങളുടെ Apple അക്കൗണ്ട് വിവരങ്ങളെ ഉപയോഗിക്കുന്നു. സേവന ഓഫറുകൾക്കുള്ള യോഗ്യത പരിശോധിക്കാൻ നിങ്ങളുടെ ഡിവൈസ് സീരിയൽ നമ്പർ ഉപയോഗിച്ചേക്കാം.
 

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് Apple അക്കൗണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Privacy Icon

  • നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുമ്പോൾ, ഈ iPhone-ൽ iCloud, App Store, iMessage, ‘കണ്ടെത്തൂ’ എന്നിവ പോലുള്ള സേവനങ്ങൾ എനേബിൾ ചെയ്യപ്പെടും.
  • നിങ്ങളുടെ കോൺടാക്റ്റുകൾ, കലണ്ടറുകൾ, ഫോട്ടോകൾ, ഡോക്യുമെന്റുകൾ, ആരോഗ്യം, പ്രവർത്തനം, മറ്റ് ആപ്ലിക്കേഷൻ ഡാറ്റ എന്നിവയുൾപ്പെടെയുള്ള ചില ഡാറ്റ നിങ്ങളുടെ താൽപര്യാർഥം സംഭരിക്കാനും ബാക്ക്അപ്പ് ചെയ്യാനും Apple-ലേക്ക് അയയ്ക്കും.
  • കൂടാതെ, നിങ്ങൾക്ക് മികച്ച സേവനവും പിന്തുണയും നൽകുന്നതിന് നിങ്ങളുടെ ഡിവൈസ് നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തും.

നിങ്ങളുടെ Apple അക്കൗണ്ടും എല്ലാ Apple സേവനങ്ങളും നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. നിങ്ങളുടെ അനുഭവം മികച്ചതാക്കുന്നതിന് ആവശ്യമായ ഡാറ്റ മാത്രം ശേഖരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. ഞങ്ങൾ ഡാറ്റ ശേഖരിക്കുമ്പോൾ, ഞങ്ങൾ ശേഖരിക്കുന്നത് എന്താണെന്നും എന്താണ് അതിന്റെ ആവശ്യമെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു, അവ നിങ്ങൾക്ക് ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കും.

iCloud, App Store, മറ്റ് Apple ഓൺലൈൻ സ്റ്റോറുകൾ, iMessage, FaceTime എന്നിവ പോലുള്ള Apple സേവനങ്ങൾ ആക്സസ് ചെയ്യാനും നിങ്ങളുടെ എല്ലാ ഡിവൈസുകളിലും വെബിലും ഉടനീളം നിങ്ങൾക്കായുള്ള ഉള്ളടക്കം ആക്സസ് ചെയ്യാനും നിങ്ങൾ ഉപയോഗിക്കുന്ന വ്യക്തിഗത അക്കൗണ്ടാണ് Apple അക്കൗണ്ട്. നിങ്ങൾ സൈൻ ഇൻ ചെയ്യാൻ ഉപയോഗിക്കുന്ന വിവരങ്ങളും ഒപ്പം Apple സേവനങ്ങളിലുടനീളം നിങ്ങൾ ഉപയോഗിക്കുന്ന വിശ്വസ്ത ഫോൺ നമ്പറുകളോ സുരക്ഷാ ചോദ്യങ്ങളോ പോലുള്ള എല്ലാ കോൺടാക്റ്റ്, പേയ്മെന്റ്, സുരക്ഷാ വിശദാംശങ്ങളും നിങ്ങളുടെ Apple അക്കൗണ്ടിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ഡിവൈസിന്റെ വാറന്റി സ്റ്റാറ്റസ് കാണിക്കുന്നതിനും നിങ്ങൾ ഒരു ഡിവൈസ് സജീവമാക്കുമ്പോൾ വ്യത്യസ്ത സേവന ഓഫറുകൾക്കുള്ള നിങ്ങളുടെ യോഗ്യത പരിശോധിക്കുന്നതിനും ഉൾപ്പെടെ, സേവനവും പിന്തുണയും മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ ഡിവൈസിന്റെ പേരും സീരിയൽ നമ്പറും മറ്റ് ഹാർഡ്‌വെയർ ഐഡന്റിഫയറുകളും Apple നിലനിർത്തുന്നു. account.apple.com എന്നതിലെ Apple അക്കൗണ്ട് പേജിൽ നിങ്ങളുടെ Apple അക്കൗണ്ട് വിവരങ്ങൾ എഡിറ്റ് ചെയ്യാനും നിങ്ങളുടെ ഡിവൈസുകളുടെയും ഫോൺ നമ്പറുകളുടെയും ലിസ്റ്റ് കാണാനും കഴിയും.

നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുമ്പോൾ, ഈ iPhone-ൽ iCloud, App Store, iMessage, FaceTime, ‘കണ്ടെത്തൂ’ എന്നിവ പോലുള്ള സേവനങ്ങൾ എനേബിൾ ചെയ്യപ്പെടും. ഈ സേവനങ്ങൾ പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഓരോ സേവനത്തിനുമൊപ്പം ഉപയോഗിക്കാവുന്ന അനലിറ്റിക്സ് ഡാറ്റ സൃഷ്ടിക്കാൻ നിങ്ങളുടെ ബന്ധപ്പെട്ട ഫോൺ നമ്പർ ഉൾപ്പെടെയുള്ള നിങ്ങളുടെ Apple അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കുന്നു. കൂടാതെ, നിങ്ങളുടെ തിരഞ്ഞെടുത്ത പ്രൊഫൈൽ ഫോട്ടോ, കോൺടാക്റ്റുകൾ, കലണ്ടറുകൾ, ഫോട്ടോകൾ, ഡോക്യുമെന്റുകൾ, ആരോഗ്യം, പ്രവർത്തനം, Safari ടാബുകൾ, മറ്റ് ആപ്പ് ഡാറ്റ എന്നിവയുൾപ്പെടെയുള്ള നിങ്ങളുടെ ഡിവൈസിൽ നിന്നുള്ള ചില ഡാറ്റ നിങ്ങൾക്ക് വേണ്ടി സംഭരിക്കാനും ബാക്ക്അപ്പ് ചെയ്യാനും Apple-ലേക്ക് അയയ്ക്കും.

നിങ്ങളുടെ ഡിവൈസ് സ്ഥിതിചെയ്യുന്ന രാജ്യത്തെയോ പ്രദേശത്തെയോ അടിസ്ഥാനമാക്കി നിയമപരമായി ആവശ്യമായ ചില ഫീച്ചറുകൾക്കും സേവനങ്ങൾക്കും നിങ്ങളുടെ ഡിവൈസ് യോഗ്യമാണോ എന്ന് നിർണയിക്കാൻ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ Apple ശേഖരിക്കുന്നു. നിയമപരമായി ആവശ്യമായ ഫീച്ചറുകളും സേവനങ്ങളും എനേബിൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അക്കൗണ്ടിങ്, റിപ്പോർട്ടിങ്, അനലിറ്റിക്സ്, തട്ടിപ്പ് കണ്ടെത്തൽ ആവശ്യങ്ങൾക്കായി നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന, നിങ്ങൾ ഇൻസ്റ്റോൾ ചെയ്യുന്ന ആപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ, എവിടെ നിന്ന് ഇൻസ്റ്റോൾ ചെയ്യുന്നു (ഉദാഹരണത്തിന്, ഒരു വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് മാർക്കറ്റ് പ്ലേസ്) എന്നത് ഉൾപ്പെടെ ഞങ്ങൾ ശേഖരിക്കുന്നു. ചില സന്ദർഭങ്ങളിൽ നിങ്ങളുടെ പ്രായത്തിന് അനുയോജ്യമായ സ്വകാര്യതാ അവകാശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള ഞങ്ങളുടെ ബാധ്യതകൾ പാലിക്കുന്നതിന് നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രായവും ഞങ്ങൾ ഉപയോഗിക്കുന്നു.

നിങ്ങൾ പ്രായപൂർത്തിയായ വ്യക്തിയാണെന്ന് സ്ഥിരീകരിക്കാൻ ചില രാജ്യങ്ങളിൽ അല്ലെങ്കിൽ പ്രദേശങ്ങളിൽ ക്രെഡിറ്റ് കാർഡോ സർക്കാർ നൽകുന്ന ഐഡിയോ പോലുള്ള അധിക വിവരങ്ങൾ നൽകേണ്ടി വന്നേക്കാം. നിങ്ങൾ ഈ ആവശ്യകതകൾ പാലിക്കുന്ന ഒരു രാജ്യം അല്ലെങ്കിൽ പ്രദേശത്താണോ എന്നത് നിർണയിക്കാൻ ഞങ്ങൾ അക്കൗണ്ട് വിവരങ്ങളും ഡിവൈസിലെ സാങ്കേതികവിദ്യയും, ചില സന്ദർഭങ്ങളിൽ, നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ IP വിലാസവും ഉപയോഗിക്കുന്നു. App Store-ലെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതും, വെബ് ഉള്ളടക്ക ഫിൽട്ടറുകളും ആശയവിനിമയ സുരക്ഷയും പോലുള്ള ഓൺലൈൻ സുരക്ഷാ ഫീച്ചറുകൾ ഡിസേബിൾ ചെയ്യുന്നതും, പ്രായപൂർത്തിയാകാത്ത ഒരു വ്യക്തിക്കുവേണ്ടി Apple അക്കൗണ്ട് സൃഷ്ടിക്കുന്നതും പോലുള്ള ചില പ്രവർത്തനങ്ങൾ നടത്താൻ നിങ്ങളെ അനുവദിക്കുന്നതിനായി നിയമപരമായി ആവശ്യമാണെങ്കിൽ നിങ്ങളുടെ പ്രായം സ്ഥിരീകരിക്കാനുള്ള അധിക വിവരങ്ങൾ ഞങ്ങൾ അഭ്യർഥിക്കുന്നു. നിങ്ങളുടെ സർക്കാർ നൽകിയ ഐഡിയുടെ ഇമേജ് നിങ്ങൾ സമർപ്പിക്കുമ്പോൾ, നിങ്ങൾ ഒരു പ്രായപൂർത്തിയായ വ്യക്തിയാണെന്ന് സ്ഥിരീകരിക്കാനും തട്ടിപ്പ് തടയാനും Apple-ഉം അതിന്റെ സേവന ദാതാക്കളും നിങ്ങളുടെ ഐഡിയുടെ ഇമേജും നിങ്ങളുടെ ‘Apple അക്കൗണ്ട്’ വിവരങ്ങളും ഉപയോഗിക്കും. Apple-ന്റെ സേവന ദാതാക്കൾ വിലയിരുത്തൽ പൂർത്തിയാക്കാൻ ഒരു ചെറിയ കാലയളവിലേക്ക് ഇമേജ് സൂക്ഷിക്കും, അതിനുശേഷം ഇമേജ് ഡിലീറ്റ് ചെയ്യും. നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട തീയതി, രീതി, രാജ്യം അല്ലെങ്കിൽ പ്രദേശം എന്നിവയെക്കുറിച്ചുള്ള പ്രായം സ്ഥിരീകരിക്കുന്ന വിവരങ്ങൾ ഞങ്ങൾ സംഭരിക്കുന്നു. നിങ്ങൾ ഒരു ഐഡി നൽകിയാൽ, തട്ടിപ്പ് തടയുന്നതിനും കണ്ടെത്തുന്നതിനും വേണ്ടി ഞങ്ങൾ ആ ഡോക്യുമെന്റിൽ നിന്നുള്ള ചില വിവരങ്ങളുടെ ഒരു വൺ-വേ ഹാഷ് പരിമിതമായ സമയത്തേക്ക് സംഭരിക്കുന്നു. വാങ്ങലുകൾക്കായോ, വാലറ്റിൽ ഡിജിറ്റൽ ക്രെഡൻഷ്യലുകൾ ഉപയോഗിക്കാനോ മറ്റോ വേണ്ടി ക്രെഡിറ്റ് കാർഡോ ഐഡി ഡോക്യുമെന്റോ സംഭരിക്കാൻ നിങ്ങൾ പ്രത്യേകം തിരഞ്ഞെടുക്കുന്നില്ലെങ്കിൽ ഞങ്ങൾ അത് സംഭരിക്കില്ല.

iCloud-ഉം സ്വകാര്യതയും

iCloud-ലേക്ക് സൈൻ ഇൻ ചെയ്യുന്നത്
നിങ്ങൾ iCloud ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഡിവൈസിൽ നിങ്ങൾ സംഭരിക്കുന്ന ചില ഡാറ്റ ഓട്ടോമാറ്റിക്കായി Apple-ലേക്ക് അയയ്ക്കുകയും സംഭരിക്കുകയും ചെയ്യും. നിങ്ങളുടെ iCloud-എനേബിൾ ചെയ്ത എല്ലാ ഡിവൈസുകളിലും കമ്പ്യൂട്ടറുകളിലും (‘ഡിവൈസുകൾ’) ഓട്ടോമാറ്റിക്കായി നിങ്ങളുടെ ഡാറ്റ ആക്സസ് ചെയ്യാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. ഈ ഡാറ്റയിൽ ഇവ ഉൾപ്പെട്ടേക്കാം:

  • കോൺടാക്റ്റുകൾ
  • കലണ്ടറുകൾ
  • ഓർമപ്പെടുത്തലുകൾ
  • ബുക്ക്മാർക്കുകൾ
  • Safari ടാബുകൾ
  • ‘ആരോഗ്യം’ ഡാറ്റ
  • ഹോം ഡാറ്റ
  • കുറിപ്പുകൾ
  • Freeform
  • ഫോട്ടോകൾ
  • Apple Vision Pro ആപ്പ്
  • ഡോക്യുമെന്റുകൾ
  • വാലറ്റ് ഡാറ്റ
  • കീചെയിനും പാസ്‌വേഡുകളും
  • നിങ്ങളുടെ ഡിവൈസിലെ ഫോൺ നമ്പർ
  • ഡിവൈസും അക്കൗണ്ട് ക്രമീകരണങ്ങളും
  • iCloud ഉപയോഗിക്കുന്ന മറ്റ് Apple ആപ്പുകളിൽ നിന്നുള്ള ഡാറ്റ
  • iCloud ഉപയോഗിക്കുന്ന മൂന്നാം കക്ഷി ആപ്പുകളിൽ നിന്നുള്ള ഡാറ്റ

നിങ്ങളുടെ ഡിവൈസിലെ ഡാറ്റ പകരംവയ്ക്കുകയോ റീസ്റ്റോർ ചെയ്യുകയോ ചെയ്യേണ്ട ആവശ്യം വന്നാൽ അതിന്റെ നിലവിലെ ബാക്ക്അപ്പ് ഉണ്ടെന്ന് ഉറപ്പാക്കാൻ iCloud ബാക്ക്അപ്പും എനേബിൾ ചെയ്യുന്നു.

ഏത് സമയത്തും നിങ്ങളുടെ ഡിവൈസിലെ ക്രമീകരണത്തിൽ എനേബിൾ ചെയ്തിട്ടുള്ള iCloud ഫീച്ചറുകളും ഏത് ഡാറ്റയാണ് iCloud-ലേക്ക് അയയ്ക്കേണ്ടതെന്നും നിങ്ങൾക്ക് ക്രമപ്പെടുത്താം.

iCloud ഡാറ്റാ സുരക്ഷ
നിങ്ങളുടെ വിവരങ്ങൾ ട്രാൻസിറ്റിൽ എൻക്രിപ്റ്റ് ചെയ്തും iCloud-ൽ എൻക്രിപ്റ്റ് ചെയ്ത ഫോർമാറ്റിൽ സംഭരിച്ചും ഓതെന്റിക്കേഷനായി സുരക്ഷിത ടോക്കണുകൾ ഉപയോഗിച്ചും iCloud സംരക്ഷിക്കുന്നു. ചില വിവരങ്ങൾക്ക്, Apple എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നു. ഡിസൈൻ പ്രകാരം, നിങ്ങൾക്ക് മാത്രമേ ഈ വിവരങ്ങൾ ആക്സസ് ചെയ്യാനാകൂ എന്നും, നിങ്ങൾ iCloud-ൽ സൈൻ ഇൻ ചെയ്തിരിക്കുന്ന ഡിവൈസുകളിൽ നിന്ന് മാത്രമേ ഇത് സാധ്യമാകൂ എന്നുമാണ് ഇതിനർഥം. മറ്റാർക്കും, Apple-ന് പോലും, എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത വിവരങ്ങൾ ആക്സസ് ചെയ്യാനാകില്ല. iCloud ഡാറ്റാ സുരക്ഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, support.apple.com/102651 സന്ദർശിക്കൂ.

നിങ്ങളുടെ ഡാറ്റ സംഭരിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനും Apple-ഉം മൂന്നാം കക്ഷി ഡാറ്റാ സെന്ററുകളും ഉപയോഗിച്ചേക്കാം. പ്രോസസ് ചെയ്ത ഡാറ്റ മൂന്നാം കക്ഷി ഡാറ്റാ സെന്ററുകളിൽ സൂക്ഷിക്കുമ്പോൾ, സുരക്ഷിത സെർവറുകളിൽ റൺ ചെയ്യുന്ന Apple സോഫ്റ്റ്‌വെയറുകൾക്ക് മാത്രമേ എൻക്രിപ്ഷൻ കീകൾ ആക്സസ് ചെയ്യാനാകൂ കൂടാതെ ആവശ്യമായ പ്രോസസിങ് നടത്തുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ.

iCloud കീചെയിൻ
iCloud കീചെയിൻ നിങ്ങളുടെ Safari വെബ്സൈറ്റിന്റെ യൂസർനെയിമുകളും പാസ്‌വേഡുകളും, ക്രെഡിറ്റ് കാർഡ് വിവരങ്ങളും, Wi-Fi നെറ്റ്‌വർക്ക് വിവരങ്ങളും അപ്പ് ടു ഡേറ്റായി നിലനിർത്തുകയും നിങ്ങളുടെ എല്ലാ ഡിവൈസുകളിലും ലഭ്യമാക്കുകയും ചെയ്യുന്നു. Mail, കോൺടാക്റ്റ്സ്, കലണ്ടർ, സന്ദേശങ്ങൾ, Facebook, X, LinkedIn, മറ്റ് ഇന്റർനെറ്റ് അക്കൗണ്ടുകൾ എന്നിവയ്ക്കായി നിങ്ങൾ ഉപയോഗിക്കുന്ന അക്കൗണ്ട് വിവരങ്ങൾ സംഭരിക്കാനും നിങ്ങളുടെ എല്ലാ ഡിവൈസുകളിലേക്കും ഈ വിവരങ്ങൾ ഓട്ടോമാറ്റിക്കായി ചേർക്കാനും ഇതിന് കഴിയും.

iCloud കീചെയിൻ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നു, ഡിസൈൻ പ്രകാരം, നിങ്ങൾക്ക് മാത്രമേ ഈ വിവരങ്ങൾ ആക്സസ് ചെയ്യാനാകൂ, കൂടാതെ നിങ്ങൾ iCloud-ൽ സൈൻ ഇൻ ചെയ്തിരിക്കുന്ന ഡിവൈസുകളിൽ നിന്ന് മാത്രമേ ഇത് സാധ്യമാകൂ. മറ്റാർക്കും, Apple-ന് പോലും, നിങ്ങളുടെ iCloud കീചെയിൻ ഡാറ്റ ആക്സസ് ചെയ്യാനാകില്ല. ഏത് സമയത്തും നിങ്ങളുടെ iCloud ക്രമീകരണങ്ങളിൽ iCloud കീചെയിൻ ഓഫാക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

iCloud ബാക്ക്അപ്പ്
നിങ്ങൾ iCloud ബാക്ക്അപ്പ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ബാക്ക്അപ്പിൽ ഫോട്ടോകൾ, വീഡിയോകൾ, സന്ദേശങ്ങൾ (iMessage, എസ്എംഎസ്, എംഎംഎസ്), ആരോഗ്യം കൂടാതെ മറ്റ് ആപ്പ് ഡാറ്റ, ലൊക്കേഷൻ ക്രമീകരണങ്ങൾ (നിങ്ങൾ സജ്ജീകരിച്ച ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഓർമപ്പെടുത്തലുകൾ പോലുള്ളവ), വിഷ്വൽ വോയ്സ്മെയിൽ, ഡിവൈസ് ക്രമീകരണങ്ങൾ, ഡിവൈസ് സവിശേഷതകൾ, നിങ്ങളുടെ ക്രമീകരണം അനുസരിച്ച് നിങ്ങളുടെ iOS അല്ലെങ്കിൽ iPadOS ഡിവൈസിൽ നിന്നുള്ള മറ്റ് ഡാറ്റ എന്നിവ ഉൾപ്പെട്ടേക്കാം.

നിർദിഷ്ട ആപ്പുകളുമായി ബന്ധപ്പെട്ട നിങ്ങളുടെ ആപ്പ് ഡാറ്റ ബാക്ക്അപ്പ് ചെയ്യുന്നതിൽ നിന്ന് iCloud-നെ തടയാനായി, ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud > സ്റ്റോറേജ് > ബാക്ക്അപ്പുകൾ എന്നതിലേക്ക് പോയി, ‘ബാക്ക്അപ്പുകൾ’ സെക്ഷനിൽ, നിങ്ങളുടെ iOS അല്ലെങ്കിൽ iPadOS ഡിവൈസ് തിരഞ്ഞെടുത്ത്, നിങ്ങൾ ബാക്ക്അപ്പ് ഡിസേബിൾ ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പുകൾ ടാപ്പ് ചെയ്യാം.

നിങ്ങൾക്ക് iCloud ക്രമീകരണത്തിൽ നിന്ന് iCloud ബാക്ക്അപ്പ് പൂർണമായും ഓഫാക്കാനും, നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് iOS അല്ലെങ്കിൽ iPadOS ഡിവൈസ് ബാക്ക്അപ്പ് ചെയ്യാൻ Finder (macOS Catalina 10.15 അല്ലെങ്കിൽ അതിനുശേഷമുള്ളത്) അല്ലെങ്കിൽ iTunes (macOS Mojave 10.14 അല്ലെങ്കിൽ അതിന് മുൻപുള്ളത്) ഉപയോഗിക്കാനും കഴിയും. iCloud-ൽ നിന്ന് നിങ്ങളുടെ ബാക്ക്അപ്പ ഡാറ്റ പൂർണമായും നീക്കംചെയ്യുന്നതിന്, iCloud ബാക്ക്അപ്പ ഓഫാക്കുന്നതിന് മുമ്പ് നിങ്ങളുടെ വ്യക്തിഗത ബാക്ക്അപ്പകൾ ഡിലീറ്റ് ചെയ്യാനാകും. അല്ലെങ്കിൽ, ബാക്ക്അപ്പ് ഡാറ്റ 180 ദിവസം വരെ നിലനിർത്തും.

iCloud-മായി ഡാറ്റ പങ്കിടുന്നത്
കുറിപ്പുകൾ, Pages, Numbers, Keynote, Freeform, ചില മൂന്നാം കക്ഷി ആപ്പുകൾ എന്നിവയിൽ പരസ്യമായോ സ്വകാര്യമായോ ഫയലുകൾ പങ്കിടാൻ നിങ്ങൾ iCloud ഉപയോഗിക്കുകയാണെങ്കിൽ, Apple അവ സംഭരിക്കുകയും പങ്കിട്ട ഫയലിലേക്ക് Apple-ന് ആക്സസ് ഉണ്ടായിരിക്കുകയും ചെയ്യും. നിങ്ങളുടെ പങ്കിടൽ സ്വകാര്യമായാണോ പരസ്യമായാണോ എന്നത് പരിഗണിക്കാതെ തന്നെ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള നിങ്ങളുടെ ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും (ബാധകമെങ്കിൽ), നിങ്ങളുടെ ഡിവൈസിലെ ഫോൺ നമ്പർ, ഫയലിന്റെ പേര് എന്നിവ പങ്കിടൽ ലിങ്കിലേക്ക് ആക്സസ് ഉള്ള ആർക്കും ലഭ്യമാകും. സ്വകാര്യ പങ്കിടലിൽ പങ്കെടുക്കുന്നവരുടെ ഐഡന്റിറ്റികൾ സ്വകാര്യ പങ്കിടലിലേക്ക് ക്ഷണിക്കപ്പെടാത്തവർക്കും സ്വീകരിക്കാത്തവർക്കും ലഭ്യമാക്കില്ല.

നിങ്ങൾ ഒരു പങ്കിട്ട ലൈബ്രറി സൃഷ്ടിക്കുകയോ അതിൽ ചേരുകയോ ചെയ്യുകയാണെങ്കിൽ, പങ്കെടുക്കുന്ന എല്ലാവർക്കും iCloud വഴി പങ്കിട്ട ലൈബ്രറിയിൽ ഫോട്ടോകളും വീഡിയോകളും ചേർക്കാനോ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ കഴിയും. മാനുവലായി അല്ലെങ്കിൽ ഓട്ടോമാറ്റിക്കായുള്ള പങ്കിടൽ ഉപയോഗിച്ച് പങ്കിട്ട ലൈബ്രറിയിലേക്ക് ഉള്ളടക്കം ചേർക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്. നിങ്ങളുടെ iOS അല്ലെങ്കിൽ iPadOS ഡിവൈസിൽ, ക്രമീകരണം > ഫോട്ടോസ് > പങ്കിട്ട ലൈബ്രറി > ക്യാമറയിൽ നിന്ന് പങ്കിടൂ എന്നതിലേക്ക് പോയി നിങ്ങൾക്ക് ഉള്ളടക്കം പങ്കിടുന്നത് നിയന്ത്രിക്കാനാകും.

iCloud-ഉം ആപ്പുകളും
ആപ്പിലേക്ക് നിങ്ങൾ നൽകുന്ന ഡാറ്റയും ഉള്ളടക്കവും സംഭരിക്കുന്നതിന് ചില ആപ്പുകൾ iCloud ഉപയോഗിക്കുന്നു, അതിനാൽ നിങ്ങളുടെ iCloud എനേബിൾ ചെയ്ത എല്ലാ ഡിവൈസുകളിലും നിങ്ങൾക്ക് ഡാറ്റ ആക്സസ് ചെയ്യാനാകും. നിങ്ങളുടെ ചില ഡാറ്റയോ എല്ലാ ഡാറ്റയുമോ iCloud-ൽ സംഭരിക്കാൻ ആപ്പ് തിരഞ്ഞെടുത്തേക്കാം. മൂന്നാം കക്ഷി ആപ്പുകൾക്ക് നിങ്ങളെ തിരയാൻ അനുമതി അഭ്യർഥിക്കാനാകും, അതുവഴി Apple അക്കൗണ്ടുകൾ ഉപയോഗിച്ച് തിരയുമ്പോൾ ആ ആപ്പിന്റെ മറ്റ് യൂസർമാർക്ക് നിങ്ങളുടെ ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും കാണാനാകും.

iCloud-ലേക്കുള്ള ആക്സസ് ഓഫാക്കി iCloud-ൽ ഡാറ്റ സംഭരിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് ഒരു ആപ്പിനെ തടയാനാകും. അതിനായി, ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോയി ലിസ്റ്റിൽ കാണിച്ചിരിക്കുന്ന ആപ്പുകൾ ഓഫാക്കാൻ ടാപ്പ് ചെയ്യാം.

iCloud ആവശ്യമായ Apple സേവനങ്ങൾ
Apple Pay, പ്രവർത്തനം പങ്കിടൽ, ഹോം, Handoff, യൂണിവേഴ്സൽ ക്ലിപ്പ്ബോർഡ്, Apple Watch ഉപയോഗിച്ച് അൺലോക്ക് ചെയ്യൂ എന്നിവ പോലുള്ള Apple സേവനങ്ങൾ ഉപയോഗിക്കാൻ, നിങ്ങളുടെ ഡിവൈസിൽ iCloud-ലേക്ക് സൈൻ ഇൻ ചെയ്തിരിക്കണം. ഹോം ആപ്പിൽ സുരക്ഷിത ക്യാമറാ റെക്കോർഡിങ് സജ്ജീകരിക്കാനും ഉപയോഗിക്കാനുമുള്ള നിങ്ങളുടെ യോഗ്യത പരിശോധിച്ചുറപ്പിക്കാൻ Apple നിങ്ങളുടെ iCloud പ്ലാൻ ഉപയോഗിക്കുന്നു. Apple-ന് നിങ്ങളുടെ ക്യാമറാ റെക്കോർഡിങ്ങുകളുടെ ഉള്ളടക്കം ആക്സസ് ചെയ്യാൻ കഴിയില്ല. നിങ്ങൾ എല്ലാ iCloud ഫീച്ചറുകളും ഉപയോഗിക്കേണ്ടതില്ല കൂടാതെ നിങ്ങളുടെ ഡിവൈസിലെ iCloud ക്രമീകരണത്തിൽ ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്ത iCloud ഫീച്ചറുകൾ ഓഫാക്കാനുമാകും.

iCloud-ൽ നിന്ന് സൈൻ ഔട്ട് ചെയ്യൽ
നിങ്ങളുടെ iOS അല്ലെങ്കിൽ iPadOS ഡിവൈസിലും ജോഡിയാക്കിയ ഏതെങ്കിലും Apple Watch-ലും iCloud ഉപയോഗിക്കുന്നത് നിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ക്രമീകരണം > [നിങ്ങളുടെ പേര്] എന്നതിലേക്ക് പോയി സൈൻ ഔട്ട് ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് iCloud-ൽ നിന്ന് സൈൻ ഔട്ട് ചെയ്യാം. നിങ്ങളുടെ Mac-ൽ iCloud ഉപയോഗിക്കുന്നത് നിർത്താൻ, സിസ്റ്റം ക്രമീകരണം > [നിങ്ങളുടെ പേര്] എന്നതിലേക്ക് പോയി സൈൻ ഔട്ട് ക്ലിക്ക് ചെയ്യൂ. നിങ്ങളുടെ Apple അക്കൗണ്ട് പാസ്‌വേഡ് ആവശ്യമായി വന്നേക്കാം.

നിങ്ങളുമായുള്ള ആശയവിനിമയം

iCloud-നെയും, Apple One ഉൾപ്പെടെ നിങ്ങൾക്ക് താൽപര്യമുണ്ടായേക്കാവുന്ന മറ്റ് Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ എന്നിവയെയും കുറിച്ചുള്ള ആശയവിനിമയങ്ങൾ നിങ്ങൾക്ക് അയയ്ക്കാൻ നിങ്ങളുടെ ഉടമസ്ഥതയിലുള്ള Apple ഉൽപ്പന്നങ്ങൾ, നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന Apple ആപ്പുകൾ, നിങ്ങളുടെ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത ഡിവൈസുകൾ, Apple സേവനങ്ങളിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾ എന്നിവ പോലുള്ള, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങളും നിങ്ങളെ ഒരു വിദ്യാർഥിയായി പരിശോധിച്ചുറപ്പിച്ചിട്ടുണ്ടോ എന്ന വിവരവും Apple ഉപയോഗിച്ചേക്കാം. സേവന ഓഫറുകൾക്കുള്ള യോഗ്യത പരിശോധിക്കാൻ നിങ്ങളുടെ ഡിവൈസ് സീരിയൽ നമ്പർ ഉപയോഗിച്ചേക്കാം. നിങ്ങളൊരു കുടുംബ പങ്കിടൽ ഗ്രൂപ്പിലാണ് ഉള്ളതെങ്കിൽ, കുടുംബ പങ്കിടലിലൂടെ നിങ്ങൾക്ക് ലഭ്യമായ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ Apple നിങ്ങൾക്ക് അയച്ചേക്കാം. നിങ്ങളൊരു Apple One സബ്സ്ക്രിപ്ഷൻ വാങ്ങുകയാണെങ്കിൽ, നിങ്ങൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന ഓരോ സേവനങ്ങളെയും ഫീച്ചറുകളെയും കുറിച്ചുള്ള വിജ്ഞാപനങ്ങൾ ഞങ്ങൾ നിങ്ങൾക്ക് അയച്ചേക്കാം. ഈ ആശയവിനിമയങ്ങളും ഞങ്ങളുടെ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി, നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട ഞങ്ങളുടെ Apple One ആശയവിനിമയങ്ങളുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകളെ കുറിച്ചുള്ള വിവരങ്ങൾ Apple ശേഖരിക്കുന്നു.

ഇ‑മെയിൽ മാർക്കറ്റിങ്
ഇ‑മെയിൽ മാർക്കറ്റിങ് സ്വീകരിക്കാൻ നിങ്ങൾ സമ്മതം നൽകിയാൽ നിങ്ങൾക്ക് ഈ ആശയവിനിമയങ്ങൾ ഇ‑മെയിൽ വഴി ലഭിച്ചേക്കാം. account.apple.com എന്നതിലേക്ക് പോയോ നിങ്ങളുടെ iOS അല്ലെങ്കിൽ iPadOS ഡിവൈസിൽ ക്രമീകരണം > [നിങ്ങളുടെ പേര്] > വ്യക്തിഗത വിവരങ്ങൾ എന്നതിലേക്ക് പോയോ നിങ്ങളുടെ ഇ‑മെയിൽ മുൻഗണനകൾ മാറ്റുകയും ഈ ഇ‑മെയിലുകൾ ലഭിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.

അറിയിപ്പുകൾ
‘അറിയിപ്പുകൾ’ വഴിയും നിങ്ങൾക്ക് ഈ ആശയവിനിമയങ്ങൾ ലഭിച്ചേക്കാം. നിങ്ങളുടെ അറിയിപ്പ് മുൻഗണനകൾ അപ്ഡേറ്റ് ചെയ്യാനോ നിങ്ങളുടെ iOS അല്ലെങ്കിൽ iPadOS ഡിവൈസിലെ അറിയിപ്പുകൾ ഒഴിവാക്കാനോ, ക്രമീകരണം > അറിയിപ്പുകൾ എന്നതിലേക്ക് പോകൂ.

കുടുംബ പങ്കിടൽ

സബ്സ്ക്രിപ്ഷനുകളും വാങ്ങലുകളും ലൊക്കേഷനും പങ്കിടാൻ നിങ്ങളെയും നിങ്ങളുടെ കുടുംബ ഗ്രൂപ്പിനെയും കുടുംബ പങ്കിടൽ അനുവദിക്കുന്നു. കുടുംബ ഓർഗനൈസർക്ക് കുടുംബ ഗ്രൂപ്പിലെ കുട്ടികൾക്കും കൗമാരപ്രായത്തിലുള്ള കുട്ടികൾക്കുമായി ‘വാങ്ങാൻ ആവശ്യപ്പെടൂ’, ‘സ്ക്രീൻ സമയം’ എന്നിവ പോലുള്ള രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കാനാകും. നിങ്ങളുടെ കുടുംബ ഗ്രൂപ്പിലെ ഒരു അംഗം Apple TV പോലുള്ള ചില Apple ഡിവൈസുകളിലേക്ക് സൈൻ ഇൻ ചെയ്താൽ, അവരുടെ Apple അക്കൗണ്ട് പേരും പ്രൊഫൈൽ ഫോട്ടോയും പ്രദർശിപ്പിച്ച് നിങ്ങളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ചേർക്കാൻ ഡിവൈസ് നിർദേശിച്ചേക്കാം. കുടുംബ പങ്കിടലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, www.apple.com/in/legal/privacy/data/en/family-sharing സന്ദർശിക്കൂ.

tvOS-ലെയും മൂന്നാം കക്ഷി TV-കളിലെയും Apple TV ആപ്പ് പ്രൊഫൈലുകൾ

tvOS-ലും ചില മൂന്നാം കക്ഷി ടിവികളിലെ Apple TV ആപ്പിലും നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രൊഫൈലുകൾ (കിഡ് പ്രൊഫൈലുകൾ ഉൾപ്പെടെയുള്ളവ) നിങ്ങൾക്ക് സൃഷ്ടിക്കാം. ആ പ്ലാറ്റ്‌ഫോമുകളിലെ Apple TV ആപ്പിൽ ഈ പ്രൊഫൈലുകൾ ഉപയോഗിക്കാനാകും, കൂടാതെ അവ Apple TV ആപ്പിൽ വ്യക്തിഗതമാക്കിയ അനുഭവങ്ങൾ നൽകാൻ അനുവദിക്കുകയും ചെയ്യും. പ്രൊഫൈലുകൾ ബന്ധപ്പെടുത്തിയിട്ടുള്ള Apple അക്കൗണ്ടാണ് ‘മാനേജ് ചെയ്യുന്ന പ്രൊഫൈൽ’. നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ ഒരു പ്രൊഫൈൽ സൃഷ്ടിക്കാൻ, നിങ്ങൾക്ക് കുറഞ്ഞത് 18 വയസ്സെങ്കിലും ഉണ്ടായിരിക്കണം. നിങ്ങൾക്ക് പ്രൊഫൈലിനായി ഒരു പേരും ഇമേജും തിരഞ്ഞെടുക്കുകയും പ്രൊഫൈൽ ഒരു കുട്ടിക്കുള്ളതാണോ എന്ന് വ്യക്തമാക്കുകയും ചെയ്യാം. പ്രൊഫൈലുകൾക്ക് നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിച്ച് വാങ്ങാനും വാടകയ്ക്കെടുക്കാനുമുള്ള ശേഷി പ്രൊഫൈൽ സജ്ജീകരിക്കുന്ന സമയത്തും, ‘ക്രമീകരണ’ത്തിൽ എപ്പോൾ വേണമെങ്കിലും, നിങ്ങൾക്ക് നിയന്ത്രിക്കാനാകും. Apple TV ആപ്പിനായുള്ള ഉള്ളടക്ക നിയന്ത്രണങ്ങളും നിങ്ങൾക്ക് സജ്ജീകരിക്കാം. tvOS-ൽ, ക്രമീകരണം > ആപ്പുകൾ > TV > ഉള്ളടക്ക നിയന്ത്രണങ്ങൾ എന്നതിലേക്ക് പോയി, പ്രൊഫൈൽ തിരഞ്ഞെടുത്ത്, ഘട്ടങ്ങൾ പിന്തുടരൂ.

നിങ്ങൾ തിരഞ്ഞെടുക്കുന്ന ഉള്ളടക്ക റേറ്റിങ്ങുകൾക്ക് വിധേയമായി, Apple-ൽ നിന്ന് നിങ്ങൾ വാങ്ങുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്യുന്ന ഉള്ളടക്കവും നിങ്ങളുടെ Apple TV സബ്സ്ക്രിപ്ഷനിലെയും Apple TV ചാനലുകളിലെയും ഉള്ളടക്കവും ആക്സസ് ചെയ്യാനും കാണാനും പ്രൊഫൈലിന് കഴിയും. പ്രൊഫൈലിന് നിങ്ങളുടെ കണക്റ്റ് ചെയ്ത മൂന്നാം കക്ഷി വീഡിയോ ആപ്പുകളും ആക്സസ് ചെയ്യാനാകും, എന്നാൽ ഉള്ളടക്ക നിയന്ത്രണങ്ങൾ Apple TV ആപ്പിന് മാത്രമേ ബാധകമാകൂ.

പ്രൊഫൈലുകളെക്കുറിച്ച് Apple ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യുന്ന വിവരങ്ങൾ മാനേജ് ചെയ്യുന്ന പ്രൊഫൈലിന്റെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തുന്നു. ഇതിൽ, ഉദാഹരണത്തിന്, ഒരു പ്രൊഫൈൽ എന്താണ് കാണുന്നത്, എപ്പോഴാണ് കണ്ടത്, ഏത് ഡിവൈസിലാണ് കണ്ടത്, ഉള്ളടക്കം കാണുന്നതിൽ പ്രൊഫൈലിന്റെ പുരോഗതി എന്നിവയെക്കുറിച്ചുള്ള വിശദമായ പ്ലേബാക്ക് പ്രവർത്തനം ഉൾപ്പെടുന്നു. Apple TV ആപ്പ് വിവരങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതിയെക്കുറിച്ച് കൂടുതൽ അറിയാൻ www.apple.com/legal/privacy/data/en/apple-tv-app സന്ദർശിക്കൂ.

കിഡ് പ്രൊഫൈലുകളുടെ കാര്യത്തിൽ, കിഡ് പ്രൊഫൈലിന്റെ യൂസർക്ക് Apple TV ആപ്പിൽ പ്രായത്തിനനുയോജ്യമായ അനുഭവം നൽകുന്നതിനായി അതുമായി ബന്ധപ്പെട്ട ഒരു സ്ഥിരമായ ഐഡന്റിഫയർ ഞങ്ങൾ ശേഖരിക്കും. ആ ഐഡന്റിഫയറും കിഡ് പ്രൊഫൈലിന്റെ പ്രവർത്തന ഡാറ്റയും (തിരയലിന്റെയും കാണലിന്റെയും ചരിത്രം പോലുള്ളവ) ആ പ്രൊഫൈലിന്റെ യൂസർക്ക് Apple TV ആപ്പ് നൽകുന്നതിനും, പ്രൊഫൈൽ ഫീച്ചറും Apple TV ആപ്പും മെച്ചപ്പെടുത്തുന്നതിനും, തട്ടിപ്പും സുരക്ഷയും സംബന്ധിച്ച ആവശ്യങ്ങൾക്കായും ഞങ്ങൾ ഉപയോഗിക്കും. ബന്ധമില്ലാത്ത ആവശ്യങ്ങൾക്കായി ഐഡന്റിഫയറും അനുബന്ധ വിവരങ്ങളും ഉപയോഗിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ Apple ഉചിതമായ നടപടികൾ സ്വീകരിക്കും.

‘ക്രമീകരണ’ത്തിൽ, മാനേജ് ചെയ്യുന്ന പ്രൊഫൈലിന്റെ അംഗീകാരത്തോടെ ഒരു പ്രൊഫൈൽ ഒരു Apple അക്കൗണ്ടായി അപ്ഗ്രേഡ് ചെയ്യാനാകും. tvOS-ൽ, ക്രമീകരണം > പ്രൊഫൈലുകളും അക്കൗണ്ടുകളും എന്നതിലേക്ക് പോയി, പ്രൊഫൈൽ സെലക്റ്റ് ചെയ്ത്, ‘Apple അക്കൗണ്ടിലേക്ക് അപ്ഗ്രേഡ് ചെയ്യൂ’ സെലക്റ്റ് ചെയ്ത്, ഘട്ടങ്ങൾ പിന്തുടരൂ. ഒരു പ്രൊഫൈൽ അപ്ഗ്രേഡ് ചെയ്താൽ, ആ പ്രൊഫൈൽ കണ്ട വീഡിയോകളെക്കുറിച്ചുള്ള വിവരങ്ങളും കാഴ്ചാ ചരിത്രവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പുതിയ Apple അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടും; അവ പിന്നീട് മാനേജ് ചെയ്യുന്ന പ്രൊഫൈലുമായി ബന്ധപ്പെട്ടിരിക്കുകയില്ല. എങ്കിലും, ഒരു പ്രൊഫൈൽ അപ്ഗ്രേഡ് ചെയ്യുന്ന സാഹചര്യത്തിൽ, വാങ്ങലുകൾ, സബ്സ്ക്രിപ്ഷനുകൾ, വാടകയ്ക്കെടുത്തവ എന്നിവ മാനേജ് ചെയ്യുന്ന പ്രൊഫൈലുമായിത്തന്നെ ബന്ധപ്പെട്ടിരിക്കും; അവയെ പ്രൊഫൈലിന്റെ പുതിയ Apple അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുകയോ അതുമായി ബന്ധിപ്പിക്കുകയോ ചെയ്യില്ല. ‘ക്രമീകരണ’ത്തിൽ, ഏത് സമയത്തും ഒരു പ്രൊഫൈൽ ഡിലീറ്റ് ചെയ്യാനും മാനേജ് ചെയ്യുന്ന പ്രൊഫൈലിന് കഴിയും. tvOS-ൽ, ക്രമീകരണം > പ്രൊഫൈലുകളും അക്കൗണ്ടുകളും എന്നതിലേക്ക് പോയി പ്രൊഫൈൽ സെലക്റ്റ് ചെയ്ത്, ‘പ്രൊഫൈൽ ഡിലീറ്റ് ചെയ്യൂ’ സെലക്റ്റ് ചെയ്യൂ. പ്രൊഫൈൽ ഡിലീറ്റ് ചെയ്തുകഴിഞ്ഞാൽ, അതിനെ മാനേജ് ചെയ്യുന്ന പ്രൊഫൈലിന്റെ Apple അക്കൗണ്ടിന് ആ പ്രൊഫൈലും അതിന്റെ കാഴ്ചാ ചരിത്രവും ലഭ്യമാകില്ല.

iMessage, FaceTime, iCloud

നിങ്ങളുടെ iPhone-ൽ Apple അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുമ്പോൾ, iMessage, FaceTime, iCloud, മറ്റ് Apple സേവനങ്ങൾ എന്നിവയിലേക്ക് നിങ്ങൾ ഓട്ടോമാറ്റിക്കായി സൈൻ ഇൻ ചെയ്യപ്പെടും. നിങ്ങളുടെ ഡിവൈസിലെ ഫോൺ നമ്പറും പരിശോധിച്ചുറപ്പിക്കും, അത് നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തുകയും ചെയ്യും. നിങ്ങൾ ബന്ധപ്പെടുന്നതോ ഡാറ്റ പങ്കിടുന്നതോ ആയ ആളുകൾക്ക് നിങ്ങളുടെ Apple അക്കൗണ്ടോ ഫോൺ നമ്പറുകളോ കാണിക്കും, നിങ്ങളുടെ Apple അക്കൗണ്ട്, നിങ്ങളുടെ അക്കൗണ്ടിലെ ഇ-മെയിൽ വിലാസങ്ങൾ അല്ലെങ്കിൽ ഫോൺ നമ്പറുകൾ ഉപയോഗിച്ച് ആളുകൾക്ക് നിങ്ങളെ ബന്ധപ്പെടാനാകും. ക്രമീകരണം > [നിങ്ങളുടെ പേര്] > വ്യക്തിഗത വിവരങ്ങൾ എന്നതിലേക്ക് പോയി ആളുകൾക്ക് നിങ്ങളെ എങ്ങനെ ബന്ധപ്പെടാമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ക്രമീകരണം > സന്ദേശങ്ങൾ എന്നതിലേക്ക് പോയി ‘iMessage-ഉം FaceTime-ഉം സ്വകാര്യതയും എന്നതിനെക്കുറിച്ച്’ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ‘iMessage-ഉം FaceTime-ഉം സ്വകാര്യതയും’ എന്നതിനെക്കുറിച്ച് കൂടുതലറിയാനാകും.

iTunes, App Store, സംഗീതം

നിങ്ങളുടെ iPhone-ൽ Apple അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുമ്പോൾ, നിങ്ങൾ iTunes Store, App Store, കൂടാതെ Apple Music എന്നിവയിലേക്ക് ഓട്ടോമാറ്റിക്കായി സൈൻ ഇൻ ചെയ്യപ്പെടും, അതുവഴി നിങ്ങൾക്ക് വാങ്ങലുകൾ നടത്താനോ Apple Music വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കാൻ തുടങ്ങാനോ കഴിയും. നിങ്ങൾ തിരഞ്ഞെടുക്കുന്ന എല്ലാ വാങ്ങലുകളും ഞങ്ങളുടെ സിസ്റ്റങ്ങളിൽ റെക്കോർഡ് ചെയ്യുന്നതിനാൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അവ വീണ്ടും ഡൗൺലോഡ് ചെയ്യാം. നിങ്ങൾ Apple Music ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ കേൾവി ചരിത്രം നിലനിർത്തുകയും, അത് വ്യക്തിഗത ശുപാർശകൾ നൽകാൻ സഹായിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്തേക്കാം. Apple Music ക്രമീകരണങ്ങളിൽ നിന്ന് നിങ്ങളുടെ കേൾവി ചരിത്രം പങ്കിടരുത് എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

നിങ്ങളുടെ പ്രദേശത്ത് iTunes Match ലഭ്യവും നിങ്ങൾ iTunes Match ഉപയോഗിക്കുകയും ചെയ്യുന്നുവെങ്കിൽ, iCloud നിങ്ങളുടെ iTunes ലൈബ്രറിയിലെ മീഡിയയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും, ഒന്നുകിൽ iTunes Store-ൽ നിലവിൽ ലഭ്യമായ പാട്ടുകളുമായി മീഡിയയെ പൊരുത്തപ്പെടുത്തും അല്ലെങ്കിൽ പൊരുത്തപ്പെടുത്താനാകാത്ത പാട്ടുകൾ അപ്‌ലോഡ് ചെയ്യും, ശേഷം നിങ്ങളുടെ യോഗ്യതയുള്ള ഡിവൈസുകൾ വഴി ആ പാട്ടുകൾ നിങ്ങൾക്ക് ആക്സസ് ചെയ്യാനാകും.

ഓട്ടോമാറ്റിക് സൈൻ ഇൻ

നിങ്ങളുടെ അനുമതിയോടെ, നിങ്ങൾ ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന ഏതെങ്കിലും iPhone, iPad, Apple TV എന്നിവയിലെ ചില പങ്കെടുക്കുന്ന മൂന്നാം കക്ഷി ആപ്പുകളിലേക്ക് Apple നിങ്ങളെ ഓട്ടോമാറ്റിക്കായി സൈൻ ഇൻ ചെയ്തേക്കാം. നിങ്ങളുടെ ഡിവൈസുകളിലുടനീളം സൈൻ ഇൻ എനേബിൾ ചെയ്യുന്നതിന്, Apple നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട പങ്കെടുക്കുന്ന ആപ്പ് നൽകുന്ന ഒരു സൈൻ ഇൻ ടോക്കൺ സ്റ്റോർ ചെയ്യുന്നു. പങ്കെടുക്കുന്ന ഓരോ ആപ്പിനും വേണ്ടി, നിങ്ങളുടെ Apple അക്കൗണ്ട് ക്രമീകരണത്തിൽ, നിങ്ങൾക്ക് ഈ ഓട്ടോമാറ്റിക് സൈൻ ഇൻ ശേഷി മാനേജ് ചെയ്യാം. നിങ്ങളുടെ iOS, അല്ലെങ്കിൽ iPadOS ഡിവൈസിൽ, ക്രമീകരണം > [നിങ്ങളുടെ പേര്] > മീഡിയയും വാങ്ങലുകളും > കണക്റ്റ് ചെയ്ത അക്കൗണ്ടുകൾ എന്നതിലേക്ക് പോകൂ.

പങ്കാളികൾ മുഖേനയുള്ള Apple സബ്സ്ക്രിപ്ഷൻ

നിങ്ങളുടെ മൊബൈൽ നെറ്റ്‌വർക്ക് ദാതാവോ മറ്റൊരു Apple പങ്കാളിയോ നിങ്ങൾക്ക് Apple സേവനങ്ങളുടെ (Apple One, Apple Music, അല്ലെങ്കിൽ Apple TV പോലുള്ളവ) സബ്സ്ക്രിപ്ഷനുകളോ സൗജന്യ ട്രയലുകളോ വാഗ്ദാനം ചെയ്താൽ, സൗജന്യ ട്രയൽ അല്ലെങ്കിൽ സബ്സ്ക്രിപ്ഷൻ തിരിച്ചറിയാനും സൈൻ ഇൻ ചെയ്യുമ്പോൾ നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിക്കാനും നിങ്ങളുടെ Apple അക്കൗണ്ടുമായി നിങ്ങളുടെ Apple സബ്സ്ക്രിപ്ഷൻ അല്ലെങ്കിൽ സൗജന്യ ട്രയൽ ബന്ധിപ്പിക്കാനുമായി, നിങ്ങളുടെ ഫോൺ നമ്പർ അല്ലെങ്കിൽ പങ്കാളി നൽകിയ അനന്യ അക്കൗണ്ട് ഐഡന്റിഫയറും, ചില സാഹചര്യങ്ങളിൽ നിങ്ങളുടെ Apple ഡിവൈസ് സീരിയൽ നമ്പറും Apple ഉപയോഗിക്കും. സൗജന്യ ട്രയലോ സബ്സ്ക്രിപ്ഷനോ നിങ്ങൾ സജീവമാക്കിയെന്ന് മൊബൈൽ നെറ്റ്‌വർക്ക് ദാതാവിനെയോ പങ്കാളിയെയോ അറിയിക്കാൻ ഞങ്ങൾ ഫോൺ നമ്പറോ അനന്യ അക്കൗണ്ട് ഐഡന്റിഫയറോ ഉപയോഗിക്കും.

പേയ്മെന്റ് രീതികൾ, ഗിഫ്റ്റ് കാർഡുകൾ, Apple അക്കൗണ്ട് ബാലൻസിലേക്ക് ഫണ്ടുകൾ ചേർക്കൽ

App Store, iTunes, സംഗീതം എന്നിവയിൽ നിന്നും മറ്റും വാങ്ങലുകൾ നടത്താൻ, നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സാധുതയുള്ള ഒരു പേയ്മെന്റ് രീതി ചേർക്കണം. ക്രമീകരണം> [നിങ്ങളുടെ പേര്] > പേയ്മെന്റും ഷിപ്പിങ്ങും എന്നതിലേക്ക് പോയി ‘പേയ്മെന്റ് രീതി ചേർക്കൂ’ ടാപ്പ് ചെയ്ത് പ്രസക്തമായ പേയ്മെന്റ് വിശദാംശങ്ങൾ ചേർത്തുകൊണ്ട് iOS-ൽ ഒരു പേയ്മെന്റ് രീതി ചേർക്കാനാകും. വിവരങ്ങൾ മാനുവലായി നൽകിയോ നിങ്ങളുടെ പേയ്മെന്റ് കാർഡിന്റെ ചിത്രമെടുത്തോ നിങ്ങൾക്ക് പേയ്മെന്റ് വിശദാംശങ്ങൾ ചേർക്കാനാകും. നിങ്ങളുടെ പേയ്മെന്റ് കാർഡിന്റെ ചിത്രം എടുത്ത് പേയ്മെന്റ് വിശദാംശങ്ങൾ ചേർക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ആവശ്യമായ ഫീൽഡുകൾ പോപ്പുലേറ്റ് ചെയ്യുന്നതിനായി ചിത്രത്തിൽ നിന്ന് പ്രസക്തമായ വിവരങ്ങൾ നിങ്ങളുടെ ഡിവൈസ് എടുക്കും; ചിത്രം Apple കാണുകയോ സൂക്ഷിക്കുകയോ ചെയ്യില്ല. നിങ്ങൾ ഒരു പുതിയ പേയ്മെന്റ് കാർഡ് ചേർക്കുമ്പോൾ, ആ പേയ്മെന്റ് കാർഡ് മറ്റൊരു Apple അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് Apple പരിശോധിക്കുന്നു. അങ്ങനെയാണെങ്കിൽ, ആ പേയ്‌മെന്റ് കാർഡ് ഇതിനകം ഫയലിൽ ഉള്ള Apple അക്കൗണ്ട് ഉടമയെ കാർഡ് പുതിയ Apple അക്കൗണ്ടിലേക്ക് ചേർത്തിട്ടുണ്ടെന്ന് Apple അറിയിച്ചേക്കാം. ഈ അറിയിപ്പിന്റെ ഭാഗമായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും Apple അക്കൗണ്ട് വിശദാംശങ്ങളും പങ്കിടില്ല. നിങ്ങൾ ഒരു പ്രായപൂർത്തിയായ വ്യക്തിയാണെന്ന് ഞങ്ങൾ സ്ഥിരീകരിക്കണമെന്ന് നിഷ്കർഷിക്കുന്ന ഒരു രാജ്യം അല്ലെങ്കിൽ പ്രദേശത്താണ് നിങ്ങളെങ്കിൽ, ഈ പ്രായം സ്ഥിരീകരിക്കാനുള്ള ആവശ്യകത നിറവേറ്റുന്ന ഒരു പേയ്‌മെന്റ് രീതി നിങ്ങൾ ചേർക്കുമ്പോൾ, അല്ലെങ്കിൽ നേരത്തെത്തന്നെ നിങ്ങൾ ചേർത്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ Apple അക്കൗണ്ട് ഒരു പ്രായപൂർത്തിയായ വ്യക്തിയുടെ അക്കൗണ്ടായി തിരിച്ചറിയാനായി ഞങ്ങൾ ആ പേയ്‌മെന്റ് രീതി ഉപയോഗിക്കുന്നു.

നിങ്ങളുടെ വാങ്ങലുകൾ നടപ്പാക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി, അക്കൗണ്ട് നമ്പറും കാലഹരണ തീയതിയും ഉൾപ്പെടെ, നിങ്ങൾ നൽകുന്ന പേയ്മെന്റ് രീതിയുടെ വിശദാംശങ്ങൾ Apple ശേഖരിക്കുകയും സംഭരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. നിയമപരമായി ആവശ്യമായ ഇടങ്ങളിൽ, നിങ്ങളുടെ ഇടപാട് പ്രോസസ് ചെയ്യാനും നിയമം പാലിക്കാനുമായി Apple-ഓ ഞങ്ങളുടെ പേയ്മെന്റ് പങ്കാളികളോ (ഉദാഹരണത്തിന്, പേയ്മെന്റുകൾ പ്രോസസ് ചെയ്യുന്നതിൽ പങ്ക് വഹിക്കുന്ന ബാങ്കുകളോ മറ്റ് സ്ഥാപനങ്ങളോ) സർക്കാർ നൽകുന്ന വ്യക്തിഗത ഐഡന്റിഫയർ പോലുള്ള അധിക വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയോ സംഭരിക്കുകയോ കൈമാറുകയോ ചെയ്തേക്കാം. നിങ്ങൾക്ക് Apple-ന് ബില്ലിങ്, ഷിപ്പിങ് വിലാസവും നൽകാനാകും, അത് മാർക്കറ്റിങ്, അനലിറ്റിക്സ് ആവശ്യങ്ങൾക്കും അതുപോലെ നിയമം പാലിക്കാനും തട്ടിപ്പ് തടയാനും ഉപയോഗിച്ചേക്കാം.

നിങ്ങൾ ഒരു പേയ്മെന്റ് കാർഡ് ഉപയോഗിക്കുമ്പോൾ, ഭാവിയിലെ വാങ്ങലുകൾക്കുമായും ആവർത്തിക്കുന്ന ഇടപാടുകൾക്കുമായും അല്ലെങ്കിൽ നിങ്ങൾ അംഗീകരിക്കുന്ന മറ്റ് ഉപയോഗങ്ങൾക്കുമായും നിങ്ങളുടെ കാർഡ് നമ്പറും ബില്ലിങ് വിവരങ്ങളും Apple നിലനിർത്തുകയും ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. നിങ്ങളുടെ ധനകാര്യ സ്ഥാപനത്തിൽ നിന്നോ പേയ്മെന്റ് നെറ്റ്‌വർക്കിൽ നിന്നോ Apple ഈ വിവരങ്ങൾ നേടിയേക്കാം, കൂടാതെ തട്ടിപ്പ് തടയുന്നതിനും പരിശോധിച്ചുറപ്പിക്കുന്നതിനും ഇത് ഉപയോഗിച്ചേക്കാം.

നിങ്ങൾ Apple Pay എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, ഏതെങ്കിലും Apple Pay പേയ്മെന്റ് രീതികൾ നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് പേയ്മെന്റ് രീതിയായി ചേർക്കാൻ യോഗ്യമാണോ എന്ന് Apple പരിശോധിക്കുകയും വാലറ്റിൽ കണ്ടെത്തിയ പേയ്മെന്റ് രീതികൾ ചുവടെ കാണിക്കുകയും ചെയ്യും. നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ ഒരു ഇടപാട് നടത്തുമ്പോൾ, ഫയലിലെ ഏതെങ്കിലും Apple അക്കൗണ്ട് പേയ്മെന്റ് രീതികൾ Apple Pay-ക്ക് യോഗ്യമാണോ എന്നും Apple പരിശോധിച്ചേക്കാം. യോഗ്യമാണെങ്കിൽ, നിങ്ങളുടെ പേയ്മെന്റ് വിവരങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നതിന്, Apple ആ പേയ്മെന്റ് രീതിക്കായി Apple Pay എനേബിൾ ചെയ്തേക്കാം. ക്രമീകരണം > [നിങ്ങളുടെ പേര്] > പേയ്മെന്റും ഷിപ്പിങ്ങും എന്നതിലേക്ക് പോയി നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ പേയ്മെന്റ് രീതികൾ പരിഷ്ക്കരിക്കാം.

നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട ഒരു പേയ്മെന്റ് രീതി ഉപയോഗിച്ച് ഒരു Apple ഗിഫ്റ്റ് കാർഡ് വാങ്ങാനും, സ്വീകർത്താവിന്റെ ഇ-മെയിൽ വിലാസം, നിങ്ങളുടെ പേര്, ഗിഫ്റ്റ് കാർഡ് തുക എന്നിവ Apple-ന് നൽകിക്കൊണ്ട് സ്വീകർത്താവുമായി ഗിഫ്റ്റ് കാർഡ് പങ്കിടാനും നിങ്ങൾക്കാകും. നിങ്ങൾക്ക് ഒരു സന്ദേശം നൽകാനും തിരഞ്ഞെടുക്കാം. ഗിഫ്റ്റ് കാർഡിന്റെ വിൽപ്പന, റിഡംപ്ഷൻ എന്നീ ആവശ്യങ്ങൾക്കും നിയമം പാലിക്കാനും തട്ടിപ്പ് തടയാനും Apple സ്വീകർത്താവിന്റെ വിവരങ്ങൾ ഉപയോഗിക്കും.

നിങ്ങളുടെ Apple അക്കൗണ്ട് ബാലൻസിലേക്ക് ഗിഫ്റ്റ് കാർഡ് മൂല്യം പ്രയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഒരു Apple ഗിഫ്റ്റ് കാർഡ് റിഡീം ചെയ്യാം. നിങ്ങൾ ഒരു Apple ഗിഫ്റ്റ് കാർഡ് റിഡീം ചെയ്യുമ്പോൾ, ഗിഫ്റ്റ് കാർഡിനെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ Apple അക്കൗണ്ട് ബാലൻസുമായി ബന്ധപ്പെടുത്തും, നിയമം പാലിക്കാനും തട്ടിപ്പ് തടയാനും Apple ഇത് ഉപയോഗിച്ചേക്കാം. റിഡീം ചെയ്ത ഗിഫ്റ്റ് കാർഡുകളുടെ എണ്ണം പോലുള്ള നിങ്ങളുടെ ഗിഫ്റ്റ് കാർഡ് റിഡംപ്ഷനെക്കുറിച്ചുള്ള ചില വിവരങ്ങൾ, നിങ്ങളുടെ റിഡംപ്ഷൻ അനുഭവവും Apple-ൽ നിന്ന് നിങ്ങളുമായുള്ള ആശയവിനിമയവും വ്യക്തിഗതമാക്കാൻ ഉപയോഗിച്ചേക്കാം. iTunes Store-ൽ പോയി താഴേക്ക് സ്ക്രോൾ ചെയ്ത് Apple അക്കൗണ്ട് > Apple അക്കൗണ്ട് കാണൂ ടാപ്പ് ചെയ്ത് വ്യക്തിഗതമാക്കിയ ശുപാർശകൾ ഓഫ് ചെയ്യാൻ ടാപ്പ് ചെയ്ത് വ്യക്തിഗതമാക്കലിനായി ഗിഫ്റ്റ് കാർഡ് വിവരങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾക്ക് ഒഴിവാക്കാവുന്നതാണ്.

ഫയലിലെ പേയ്മെന്റ് രീതി ഉപയോഗിച്ച് നിങ്ങൾക്ക് Apple അക്കൗണ്ട് ബാലൻസിലേക്ക് നേരിട്ട് ഫണ്ട് ചേർക്കാവുന്നതാണ്. നിങ്ങളുടെ Apple അക്കൗണ്ട് ബാലൻസിലേക്ക് നിങ്ങൾ ഫണ്ട് ചേർക്കുമ്പോൾ, ആവർത്തിച്ചുള്ള ഫണ്ട് വർധനവിന് ഓട്ടോമാറ്റിക്കായ തുകയോ സമയ ഇടവേളകളോ സജ്ജീകരിക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ടാകാം. നിങ്ങൾ ഓട്ടോമാറ്റിക് ഫണ്ട് വർധനവ് സജ്ജീകരിക്കുമ്പോൾ, Apple-ൽ നിന്ന് നിങ്ങളുടെ ഡിവൈസിലേക്ക് ആശയവിനിമയങ്ങളോ നിങ്ങളുടെ ബാലൻസ് അല്ലെങ്കിൽ ആവർത്തിച്ചുള്ള ഫണ്ട് വർധനവ് (ഉദാഹരണത്തിന്, നിങ്ങൾ എൻറോൾ ചെയ്തുകഴിഞ്ഞാൽ സ്ഥിരീകരണ അറിയിപ്പുകൾ, രസീതുകൾ, ഓർമപ്പെടുത്തലുകൾ) എന്നിവയെക്കുറിച്ചുളള ഇ-മെയിലോ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ Apple അക്കൗണ്ട് ക്രമീകരണത്തിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഓട്ടോമാറ്റിക് ഫണ്ട് വർധനവ് അപ്ഡേറ്റ് ചെയ്യാനോ നിർത്താനോ കഴിയും.

നിങ്ങൾ ഒരു ഗിഫ്റ്റ് കാർഡ് റിഡീം ചെയ്യുകയോ നിങ്ങളുടെ Apple അക്കൗണ്ട് ബാലൻസിലേക്ക് പണം ചേർക്കുകയോ ചെയ്തതിന് ശേഷം, നിങ്ങളുടെ അപ്ഡേറ്റ് ചെയ്ത Apple അക്കൗണ്ട് ബാലൻസ് വാലറ്റിൽ ദൃശ്യമാകും, അതുവഴി Apple Store വാങ്ങലുകൾക്ക് നിങ്ങളുടെ Apple അക്കൗണ്ട് ബാലൻസ് എളുപ്പത്തിൽ ഉപയോഗിക്കാനാകും.

പേയ്മെന്റ് രീതികൾ, ഗിഫ്റ്റ് കാർഡുകൾ, നിങ്ങളുടെ Apple അക്കൗണ്ട് ബാലൻസിലേക്ക് ഫണ്ട് ചേർക്കൽ എന്നിവയിലെ നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന്, ക്ലിക്കുകളും ടാപ്പുകളും ഉൾപ്പെടെയുള്ള നിങ്ങളുടെ Apple അക്കൗണ്ട് പേയ്മെന്റ് ക്രമീകരണവുമായുള്ള ഇന്ററാക്‌ഷനെക്കുറിച്ചുള്ള ചില ഡാറ്റ Apple ശേഖരിച്ചേക്കാം.

സബ്സ്ക്രിപ്ഷൻ മാനേജ്മെന്റ്

Apple-ന്റെ ആപ്പിനുള്ളിലെ വാങ്ങൽ സിസ്റ്റം വഴി വാങ്ങിയ Apple സേവനങ്ങളിലേക്കും മൂന്നാം കക്ഷി സേവനങ്ങളിലേക്കുമുള്ള നിങ്ങളുടെ സബ്സ്ക്രിപ്ഷനുകൾ നിങ്ങളുടെ Apple അക്കൗണ്ട് ക്രമീകരണത്തിൽ കാണാനും നിയന്ത്രിക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ iOS ഡിവൈസിൽ, ക്രമീകരണം > [നിങ്ങളുടെ പേര്] > സബ്സ്ക്രിപ്ഷനുകൾ എന്നതിലേക്ക് പോകൂ. സജീവമായതോ അടുത്തിടെ സജീവമായിരുന്നതോ ആയ സബ്സ്ക്രിപ്ഷൻ വിശദാംശങ്ങൾ കാണാനും മാനേജ് ചെയ്യാനും റദ്ദാക്കാനും, സബ്സ്ക്രിപ്ഷൻ ടാപ്പ് ചെയ്യുക. നിങ്ങൾ ഒരു iCloud കുടുംബത്തിലാണെങ്കിൽ നിങ്ങളുടെ സബ്സ്ക്രിപ്ഷൻ കുടുംബവുമായി പങ്കിടുന്നതും നിങ്ങളുടെ പുതുക്കൽ രസീതുകളുമായി ബന്ധപ്പെട്ട മുൻഗണനകളും നിങ്ങൾക്ക് മാനേജ് ചെയ്യാനാകും. നിങ്ങളുടെ Apple അക്കൗണ്ട് മുഖേന നിങ്ങളുടെ സബ്സ്ക്രിപ്ഷൻ കാണുകയും നിയന്ത്രിക്കുകയും ചെയ്യുമ്പോൾ, Apple നിങ്ങൾക്കായി പ്രദർശിപ്പിക്കണമെന്ന് ഡെവലപ്പർമാർ ആഗ്രഹിക്കുന്ന ഏതെങ്കിലും സന്ദേശങ്ങളും ഓഫറുകളും അവരിൽ നിന്ന് അഭ്യർഥിക്കാനായി, നിങ്ങൾ സബ്സ്ക്രിപ്ഷൻ വാങ്ങുന്ന സമയത്ത് ഡെവലപ്പർമാർക്ക് നൽകിയ രസീത് വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം. ഡെവലപ്പറുടെ പേരിൽ ഞങ്ങൾ പ്രദർശിപ്പിക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം Apple സംഭരിക്കുകയോ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യുന്നില്ല, എന്നാൽ സന്ദേശങ്ങൾക്കായുള്ള അഭ്യർഥന നിങ്ങളുടെ സബ്സ്ക്രിപ്ഷൻ നിങ്ങൾ മാനേജ് ചെയ്യുന്നുവെന്നുള്ള സൂചന ഡെവലപ്പർക്ക് നൽകിയേക്കാം, കൂടാതെ സന്ദേശം പ്രദർശിപ്പിച്ചിട്ടുണ്ടോയെന്നതും, ഏത് തരത്തിലുള്ള സന്ദേശമാണ് പ്രദർശിപ്പിച്ചതെന്നതും സംബന്ധിച്ച വിവരങ്ങൾ Apple ശേഖരിച്ചേക്കാം. സബ്സ്ക്രിപ്ഷൻ മാനേജ്മെന്റിലെ നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന്, നിങ്ങളുടെ Apple അക്കൗണ്ട് സബ്സ്ക്രിപ്ഷൻ ക്രമീകരണത്തിനുള്ളിൽ നിങ്ങൾ കാണുന്നതും ക്ലിക്ക് ചെയ്യുന്നതും ടാപ്പ് ചെയ്യുന്നതും ഉൾപ്പെടെയുള്ള നിങ്ങളുടെ ഇന്ററാക്‌ഷനെക്കുറിച്ചുള്ള ഡാറ്റ Apple ശേഖരിച്ചേക്കാം.

സ്കൂൾ, ബിസിനസ് ഓർഗനൈസേഷനുകൾ

Apple അക്കൗണ്ടുമായി നിങ്ങൾ ബന്ധപ്പെടുത്തുന്ന ഇ-മെയിൽ വിലാസം ഒരു Apple School Manager അല്ലെങ്കിൽ Apple Business Manager ഓർഗനൈസേഷാൽ നിയന്ത്രിക്കപ്പെടുന്ന ഒരു ഡൊമെയിനാണ് ഉപയോഗിക്കുന്നതെങ്കിൽ, ആ ഡൊമെയിൻ നിയന്ത്രിക്കുന്നത് ആ ഓർഗനൈസേഷൻ ആണെന്ന് പരിശോധിച്ചുറപ്പിച്ചതിന് ശേഷം Apple നിങ്ങളുടെ ഇ-മെയിൽ വിലാസം അതുമായി പങ്കിട്ടേക്കാം. നിങ്ങളുടെ അക്കൗണ്ട് തൊഴിൽ സ്ഥാപനത്തിന്റെ അല്ലെങ്കിൽ സ്കൂളിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യാൻ നിങ്ങളെ അനുവദിച്ചുകൊണ്ടോ നിങ്ങളുടെ ഇ-മെയിൽ വിലാസം റിക്ലെയിം ചെയ്തുകൊണ്ടോ നിങ്ങളുടെ ഇ-മെയിൽ വിലാസം Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തുന്നത് ഓർഗനൈസേഷൻ തടഞ്ഞേക്കാം. നിങ്ങളുടെ അക്കൗണ്ട് കൈമാറ്റം ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങളുടെ യോഗ്യതകൾ നിർണയിക്കാനായി, സബ്സ്ക്രിപ്ഷനുകളും വാങ്ങലുകളും, പേയ്മെന്റ് രീതികളും ശേഷിക്കുന്ന ബാലൻസുകളും, നിങ്ങളുടെ അക്കൗണ്ട് ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പിന്റെ ഭാഗമാണോ എന്നതുപോലുള്ള വിവിധ അക്കൗണ്ട് സവിശേഷതകൾ Apple പരിശോധിച്ചേക്കാം. നിങ്ങളുടെ അക്കൗണ്ട് യോഗ്യമാണെങ്കിൽ, ഓർഗനൈസേഷൻ നിയന്ത്രിക്കുന്ന തൊഴിൽ സ്ഥാപനത്തിന്റെ അല്ലെങ്കിൽ സ്കൂളിന്റെ അക്കൗണ്ടിലേക്ക് Apple അക്കൗണ്ട് കൈമാറ്റം ചെയ്യാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം, ഇത് അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ആക്സസ് ചെയ്യാൻ ഓർഗനൈസേഷനെ അനുവദിക്കും. നിങ്ങളുടെ അക്കൗണ്ട് യോഗ്യമല്ലെങ്കിലോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിലോ, നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട ഇ-മെയിൽ വിലാസം നിങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. അക്കൗണ്ട് സവിശേഷതകളുടെ പൂർണമായ ലിസ്റ്റ് ഉൾപ്പെടെ നിങ്ങളുടെ അക്കൗണ്ട് കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ ഇ-മെയിൽ വിലാസം അപ്ഡേറ്റ് ചെയ്യുന്നതിനും support.apple.com/102159 സന്ദർശിക്കൂ.

ഉപയോഗ ഡാറ്റ

ഗുണനിലവാരമുള്ള സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി നിങ്ങളുടെ iCloud ഉപയോഗത്തെക്കുറിച്ചുള്ള ഡാറ്റയും ഞങ്ങൾ ശേഖരിക്കുന്നു. കസ്റ്റമറിന് പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ അവ പരിഹരിക്കാൻ സഹായിക്കുന്നതിന്, ഈ ഡാറ്റയിൽ ചിലത് നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തിയേക്കാം. നിങ്ങൾ സേവനം ആക്സസ് ചെയ്യുന്ന നഗരവും രാജ്യവും നിർണയിക്കാൻ ഞങ്ങൾ നിങ്ങളുടെ IP വിലാസം ഉപയോഗിച്ചേക്കാം, പക്ഷേ ഞങ്ങൾ അത് നിലനിർത്തുന്നില്ല.

അക്കൗണ്ട് സുരക്ഷ

നിങ്ങളുടെ ഡാറ്റ സുരക്ഷിതമാക്കാൻ Apple ഏറ്റവും മികച്ച സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. Apple അക്കൗണ്ടിന്റെയും Apple സുരക്ഷാ ഫീച്ചറുകളുടെയും Apple അക്കൗണ്ട് റിക്കവറി പ്രക്രിയകളുടെയും സുരക്ഷയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനും ഉറപ്പാക്കുന്നതിനുമായി, നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തിയേക്കാവുന്ന, ഇനിപ്പറയുന്നവ ഉൾപ്പെടുന്ന ചില പരിമിതമായ വിവരങ്ങൾ Apple ശേഖരിക്കുന്നു:

  • ‘Apple അക്കൗണ്ടി’ലേക്ക് സൈൻ ഇൻ ചെയ്യുമ്പോഴും, ഇതിനകം നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു ഡിവൈസ് സമീപത്ത് വച്ച് പുതിയ ഒരു ഡിവൈസ് സജ്ജീകരിക്കുമ്പോഴും, ഡിവൈസുകൾ നീക്കം ചെയ്യുമ്പോഴും, നിങ്ങളുടെ ‘Apple അക്കൗണ്ട്’ ക്രമീകരണങ്ങൾ അപ്ഡേറ്റ് ചെയ്യുമ്പോഴും, നിങ്ങളുടെ ഡാറ്റ ആക്സസ് ചെയ്യാനോ റിക്കവർ ചെയ്യാനോ വേണ്ടി നിങ്ങളുടെ അക്കൗണ്ടിലേക്ക് ഓതെന്റിക്കേറ്റ് ചെയ്യുമ്പോഴും നടക്കുന്ന പ്രക്രിയകളും, ആ പ്രക്രിയകൾക്കിടെ നിങ്ങൾ വിജയിക്കുന്ന, അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്ന തവണകളും കാപ്ചർ ചെയ്യുന്ന ഇവന്റുകൾ
  • നിങ്ങൾ റിക്കവറി കോൺടാക്റ്റുകളും റിക്കവറി കീകളും സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുമ്പോഴുള്ള പെർഫോമൻസും വിശ്വാസ്യതയും ക്യാപ്ചർ ചെയ്യുന്ന ഇവന്റുകൾ, അല്ലെങ്കിൽ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട സമാനമായ സുരക്ഷാ, റിക്കവറി വിശദാംശങ്ങൾ. Apple-ന് നിങ്ങളുടെ റിക്കവറി കോൺടാക്റ്റുകളോ റിക്കവറി കീകളോ അറിയില്ല, അല്ലെങ്കിൽ അവയിലേക്ക് ആക്സസ് ഇല്ല
  • നിങ്ങളുടെ ഡാറ്റയിലേക്കുള്ള ആക്സസ് റിക്കവർ ചെയ്യാനായി നിങ്ങളുടെ ഡിവൈസിന്റെ പാസ്കോഡോ പാസ്‌വേഡോ ഉപയോഗിക്കുമ്പോഴുള്ള പെർഫോമൻസും വിശ്വാസ്യതയും കാപ്ചർ ചെയ്യുന്ന ഇവന്റുകൾ. Apple‑ന് നിങ്ങളുടെ ഡിവൈസിന്റെ പാസ്കോഡോ പാസ്‌വേഡോ അറിയില്ല, അല്ലെങ്കിൽ അവയിലേക്ക് ആക്സസ് ഇല്ല
  • നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഡിവൈസുകൾ നീക്കം ചെയ്യുന്ന പ്രക്രിയയുമായോ, അല്ലെങ്കിൽ അക്കൗണ്ടും ഡാറ്റയും റിക്കവർ ചെയ്യുന്നത് പരാജയപ്പെട്ടതിന്റെ ഫലം നിർണയിക്കാനായി നിങ്ങളുടെ എല്ലാ iCloud ഡാറ്റയും റീസെറ്റ് ചെയ്യുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യുന്ന പ്രക്രിയയുമായോ ബന്ധപ്പെട്ട ഇവന്റുകൾ

വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം

Apple-മായുള്ള നിങ്ങളുടെ കരാർ നിർവഹിക്കുന്നതിനായി, സേവനം നൽകുന്നതിന് ആവശ്യമായ രീതിയിലും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും, നിങ്ങളുടെ Apple അക്കൗണ്ടും മുകളിൽ വിവരിച്ച അനുബന്ധ വിവരങ്ങളും ഞങ്ങൾ പ്രോസസ് ചെയ്യുന്നു. ഉചിതമായ നിയമാടിത്തറ സമ്മതം ആകുന്നിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിനനുസൃതമായി ഞങ്ങൾ അത് തേടും.

ബാധകമായ നിയമം അനുവദിക്കുന്നപക്ഷം, ചുവടെയുള്ളവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ ഞങ്ങളുടെയോ മൂന്നാം കക്ഷിയുടെയോ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്ക് ആവശ്യമായ വ്യക്തിഗത ഡാറ്റയുടെ ഇനിപ്പറയുന്ന വിഭാഗങ്ങൾ ഞങ്ങൾ പ്രോസസ് ചെയ്യുന്നു:

  • നിങ്ങളുടെ Apple അക്കൗണ്ട്, നിങ്ങൾ സൈൻ ഇൻ ചെയ്യാൻ ഉപയോഗിക്കുന്ന വിവരങ്ങളും, ഒപ്പം Apple സേവനങ്ങളിലുടനീളം നിങ്ങൾ ഉപയോഗിക്കുന്ന വിശ്വസ്ത ഫോൺ നമ്പറുകൾ അല്ലെങ്കിൽ സുരക്ഷാ ചോദ്യങ്ങൾ പോലുള്ള എല്ലാ കോൺടാക്റ്റ്, പേയ്മെന്റ്, സുരക്ഷാ വിശദാംശങ്ങളും ഉൾപ്പെടെ
  • എവിടെ നിന്ന് ഇൻസ്റ്റോൾ ചെയ്യുന്നു (ഉദാഹരണത്തിന്, ഒരു വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് മാർക്കറ്റ് പ്ലേസ്) എന്നത് ഉൾപ്പെടെയുള്ള നിങ്ങൾ ഇൻസ്റ്റോൾ ചെയ്യുന്ന ആപ്പുകൾ
  • ലൊക്കേറ്റ് ചെയ്യുന്ന രാജ്യത്തെയോ പ്രദേശത്തെയോ അടിസ്ഥാനമാക്കി നിയമപരമായി ആവശ്യമായ ചില സേവനങ്ങൾക്കും ഫീച്ചറുകൾക്കും നിങ്ങളുടെ ഡിവൈസ് യോഗ്യമാണോ അല്ലയോ
  • ഡിവൈസിന്റെ പേര്, സീരിയൽ നമ്പർ, മറ്റ് ഹാർഡ്‍വെയർ ഐഡന്റിഫയറുകൾ എന്നിവയുൾപ്പെടെ നിങ്ങളുടെ ഡിവൈസുകൾ
  • iCloud, iTunes Store, App Store, Apple Music, Apple One എന്നിവ പോലുള്ള വിവിധ Apple സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗവും സബ്സ്ക്രിപ്ഷനുകളും
  • അക്കൗണ്ട് നമ്പറുകൾ കൂടാതെ കാലഹരണ തീയതികൾ, ബില്ലിങ്, ഷിപ്പിങ് വിലാസങ്ങൾ, ഗിഫ്റ്റ് കാർഡ് റിഡംപ്ഷൻ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള പേയ്മെന്റ് വിശദാംശങ്ങൾ

ഇനിപ്പറയുന്നത് ഉൾപ്പെടെയുള്ള ന്യായാനുസൃത താൽപ്പര്യങ്ങൾ:

  • നിങ്ങൾക്കും മറ്റുള്ളവർക്കും മികച്ച സേവനവും പിന്തുണയും നൽകുന്നതിനും അക്കൗണ്ടിങ്, റിപ്പോർട്ടിങ്, അനലിറ്റിക്സ് ആവശ്യങ്ങൾക്കും
  • നിയമപരമായി ആവശ്യമായ ഫീച്ചറുകളുടെയും സേവനങ്ങളുടെയും ലഭ്യത നിർണയിക്കുകയും എനേബിൾ ചെയ്യുകയും ചെയ്യുന്നു
  • ഇ-മെയിൽ വഴി നിങ്ങൾക്ക് ഓഫറുകളും, നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന Push അറിയിപ്പുകളും അയയ്ക്കാൻ നിങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നു
  • ഓഫറുകൾക്കുള്ള യോഗ്യത പരിശോധിക്കുന്നത്
  • തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയൽ

നിലനിർത്തൽ

നിങ്ങൾ സബ്സ്ക്രിപ്ഷൻ പോലെയുള്ള ഒരു വാങ്ങൽ നടത്തുമ്പോൾ, നിങ്ങളുടെ വാങ്ങലുമായി ബന്ധപ്പെട്ട വ്യക്തിഗത ഡാറ്റ, പ്രദേശമനുസരിച്ച് വ്യത്യാസപ്പെടുന്ന, ഫിനാൻഷ്യൽ റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട ബാധകമായ നിയമങ്ങളാൽ വ്യക്തമാക്കിയ കാലയളവ് വരെ ഞങ്ങൾ നിലനിർത്തുന്നു. മിക്ക കസ്റ്റമർമാർക്കും, അതിന് കുറഞ്ഞത് 10 വർഷത്തെ നിലനിർത്തൽ കാലയളവ് ആവശ്യമാണ്, എന്നാൽ ചൈന പോലുള്ള പ്രദേശങ്ങളിൽ ആ കാലയളവ് 30 വർഷമായിരിക്കും. iCloud-മായി ബന്ധപ്പെട്ട സേവനങ്ങളുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകളുടെ ഒരു റെക്കോർഡും ഞങ്ങൾ നിലനിർത്തിയേക്കാം. ഈ റെക്കോർഡുകൾ സാധാരണയായി 30 ദിവസത്തേക്ക് സംഭരിക്കപ്പെടും, എന്നാൽ കൂടുതൽ കാലയളവിലേക്ക് സംഭരിക്കാൻ നിയമമോ നിയമപരമായ നടപടിക്രമങ്ങളോ ആവശ്യപ്പെടുന്നില്ലെങ്കിൽ, സമാഹരിച്ച രൂപത്തിൽ മൂന്ന് വർഷം വരെ അവ സംഭരിച്ചേക്കാം.

നിങ്ങളുടെ Apple അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണെങ്കിൽ, മുകളിൽ വിവരിച്ചതുൾപ്പെടെയുള്ള നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനായും, അക്കൗണ്ട് സുരക്ഷയുടെ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്ക് ആവശ്യമുള്ള കാലത്തോളവും ഡിലീറ്റ് ചെയ്ത അക്കൗണ്ടിന്റെ ഒരു റെക്കോർഡ് ഞങ്ങൾ സൂക്ഷിക്കും. നിങ്ങൾ പിന്നീട് ഒരു പുതിയ അക്കൗണ്ട് സൃഷ്ടിക്കുകയാണെങ്കിൽ, ഞങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് നിങ്ങൾ അഭ്യർത്ഥിച്ച അക്കൗണ്ടുമായി ബന്ധമില്ലാത്ത ഒരു ഇ-മെയിൽ വിലാസം നിങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിക്കാൻ നിങ്ങൾ ഒരു ഫോൺ നമ്പർ ആണ് ഉപയോഗിച്ചതെങ്കിൽ, അതേ കാരണങ്ങളാൽ മറ്റൊരു അക്കൗണ്ട് സൃഷ്ടിക്കാൻ അത് ഉപയോഗിക്കാനാകില്ല. അക്കൗണ്ടിന്റെ പ്രാഥമിക ഇ-മെയിൽ വിലാസമോ ഫോൺ നമ്പറോ അക്കൗണ്ട് സൃഷ്ടിക്കാൻ നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് നീക്കംചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. ഒരു കോടതി ഒത്തുതീർപ്പ് അല്ലെങ്കിൽ സമാനമായ മറ്റ് നിർബന്ധിത നടപടിക്രമങ്ങൾ പാലിക്കുന്നതിന് ഞങ്ങൾക്ക് വിവരങ്ങൾ നിലനിർത്തേണ്ടി വന്നേക്കാം.

ഞങ്ങൾ ഒരു അക്കൗണ്ട് ഡിലീറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വ്യക്തിഗത ഡാറ്റയും ഡിലീറ്റ് ചെയ്യാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഡിലീറ്റ് ചെയ്യുകയാണെങ്കിൽ നിങ്ങളെ കുറിച്ചുള്ള ചില വ്യക്തിഗത ഡാറ്റ എന്നെന്നേക്കുമായി റിക്കവർ ചെയ്യാനാവാത്തതാക്കുകയും ഒപ്പം ചില വ്യക്തിഗത ഡാറ്റ തിരിച്ചറിയാനാവാത്തതാക്കുകയും ചെയ്യും.

എല്ലാ സമയത്തും, Apple ശേഖരിക്കുന്ന വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കാണാം.

2026-05-11