Apple പരസ്യം ചെയ്യലും സ്വകാര്യതയും
യൂസറിന്റെ സ്വകാര്യതയെ മാനിച്ചുകൊണ്ട് ആപ്പുകൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ കണ്ടെത്താൻ Apple ഡെലിവർ ചെയ്യുന്ന പരസ്യം ചെയ്യൽ ആളുകളെ സഹായിക്കുന്നു. നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്മേൽ നിങ്ങൾക്ക് നിയന്ത്രണം നൽകുകയും ചെയ്യുന്ന വിധത്തിലാണ് Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഞങ്ങളുടെ പരസ്യ പ്ലാറ്റ്ഫോം മൂന്നാം കക്ഷികളുമായി വ്യക്തിഗത ഡാറ്റ പങ്കിടില്ല.
Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോം വിതരണം ചെയ്യുന്ന പരസ്യങ്ങൾ App Store, Apple മാപ്പ്സ്, Apple News, സ്റ്റോക്ക്സ്, Apple TV ആപ്പ് എന്നിവയിൽ ദൃശ്യമായേക്കാം. Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോം നിങ്ങളെ ട്രാക്ക് ചെയ്യുന്നില്ല. അതായത്, ലക്ഷ്യം വയ്ക്കുന്ന പരസ്യത്തിനോ പരസ്യ അളവെടുപ്പ് ആവശ്യങ്ങൾക്കോ വേണ്ടി മൂന്നാം കക്ഷികളിൽ നിന്ന് ശേഖരിച്ച യൂസറിന്റെയോ ഡിവൈസിന്റെയോ ഡാറ്റയുമായി ഞങ്ങളുടെ ആപ്പുകളിൽ നിന്ന് ശേഖരിക്കുന്ന യൂസറിന്റെയോ ഡിവൈസിന്റെയോ ഡാറ്റയെ ഇത് ലിങ്ക് ചെയ്യുന്നില്ല, കൂടാതെ ഡാറ്റ ബ്രോക്കർമാരുമായി യൂസറിന്റെയോ ഡിവൈസിന്റെയോ ഡാറ്റ പങ്കിടുന്നുമില്ല.
കോൺടെക്സ്ച്വൽ വിവരങ്ങൾ
ഒരു സെഷൻ നടക്കുന്നതിനിടെ ഇനിപ്പറയുന്നവ പോലുള്ള സാന്ദർഭിക വിവരങ്ങൾ ഉപയോഗിച്ച് പ്രസക്തമായ പരസ്യങ്ങൾ സെലക്റ്റ് ചെയ്തേക്കാം:
- ഡിവൈസ് വിവരങ്ങൾ: കീബോർഡും ഡിവൈസ് ഭാഷാ ക്രമീകരണങ്ങളും, ഡിവൈസ് തരം, OS പതിപ്പ്, ദിവസത്തിലെ സമയം, കണക്ഷൻ തരം എന്നിവ.
- ഏകദേശ ഡിവൈസ് ലൊക്കേഷൻ: ലൊക്കേഷൻ സേവനങ്ങൾ ഓണായിരിക്കുകയും നിങ്ങളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ App Store, Apple മാപ്പ്സ്, Apple News എന്നിവയ്ക്കോ Apple TV ആപ്പിനോ അനുമതി നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് പ്രാദേശിക പ്രസക്തിയുള്ള പരസ്യങ്ങൾ നൽകുന്നതിന് നിങ്ങളുടെ ഏകദേശ ലൊക്കേഷൻ ഉപയോഗിച്ചേക്കാം. Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോം നിങ്ങളുടെ ലൊക്കേഷനിൽ നിന്ന് പ്രൊഫൈലുകൾ നിർമ്മിക്കുന്നില്ല, നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ ആക്സസ് ചെയ്യാൻ നിങ്ങൾ ഒരു ആപ്പിനെ അനുവദിച്ചാലും നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ ഉപയോഗിക്കുകയോ സംഭരിക്കുകയോ ഇല്ല. ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ എന്നതിലേക്ക് പോയി ഈ ക്രമീകരണങ്ങൾ ആക്സസ് ചെയ്യാനാകും.
- App Store: നിങ്ങളുടെ തിരയൽ പദങ്ങളും നിങ്ങൾ കാണുന്ന പേജിനെക്കുറിച്ചുള്ള വിവരങ്ങളും.
- Apple News‑ഉം സ്റ്റോക്കുകളും: നിങ്ങൾ വായിക്കുന്ന സ്റ്റോറിയുടെ തരം.
- Apple മാപ്പ്സ്: നിങ്ങളുടെ തിരയൽ പദങ്ങളും നിങ്ങൾ തിരയുമ്പോളുള്ള മാപ്പ് കാഴ്ചയും.
നിങ്ങളുടെ പരസ്യവുമായി ബന്ധപ്പെട്ട അനുഭവം മെച്ചപ്പെടുത്താനും, ലഭ്യമാകുമ്പോൾ, ഏത് പരസ്യമാണ് പ്രദർശിപ്പിക്കേണ്ടതെന്ന് തീരുമാനിക്കാനും നിങ്ങളുടെ ഡിവൈസ് — നിങ്ങൾ നിലവിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള ആപ്പുകൾ, നിങ്ങളുടെ നിലവിലെ സെഷനിൽ നിങ്ങൾ ടാപ്പ് ചെയ്യുന്നതോ കാണുന്നതോ ആയ കാര്യങ്ങൾ എന്നിവ പോലുള്ള — അധിക സാന്ദർഭിക വിവരങ്ങൾ ഉപയോഗിച്ചേക്കാം. ഈ വിശകലനം നിങ്ങളുടെ ഡിവൈസിൽ നേരിട്ട് സംഭവിക്കുന്നു; അത് Apple പരസ്യങ്ങളിലേക്ക് അയയ്ക്കുന്നില്ല.
വ്യക്തിഗതമാക്കിയ പരസ്യങ്ങളും സെഗ്മെന്റുകളും
App Store, Apple News, സ്റ്റോക്കുകൾ എന്നിവയിൽ വ്യക്തിഗതമാക്കിയ പരസ്യങ്ങൾ നൽകുന്നതിന് ഞങ്ങൾ സെഗ്‌മെന്റുകൾ സൃഷ്ടിക്കുന്നു. ‘Apple മാപ്പ്സി’ൽ വ്യക്തിഗതമാക്കിയ പരസ്യങ്ങൾക്ക് പിന്തുണയില്ല, അതിൽ നിങ്ങൾ മുകളിലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സാന്ദർഭിക പരസ്യങ്ങൾ മാത്രമേ കാണൂ. സമാന സവിശേഷതകൾ പങ്കിടുന്ന ആളുകളുടെ ഗ്രൂപ്പുകളാണ് സെഗ്‌മെന്റുകൾ. നിങ്ങളെ ഏതൊക്കെ സെഗ്‌മെന്റുകളിലേക്കാണ് അസൈൻ ചെയ്തിരിക്കുന്നതെന്നും അതുവഴി നിങ്ങൾക്ക് ഏതൊക്കെ പരസ്യങ്ങളാണ് ലഭിക്കുന്നതെന്നും നിർണയിക്കാൻ നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ചേക്കാം. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്, ഒരു പരസ്യദാതാവ് സെലക്റ്റ് ചെയ്ത ടാർഗെറ്റിങ് മാനദണ്ഡങ്ങൾ 5,000‑ത്തിലധികം ആളുകൾ പാലിക്കുന്നുണ്ടെങ്കിൽ മാത്രമേ വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഡെലിവർ ചെയ്യുകയുള്ളൂ.
നിങ്ങളെ സെഗ്‌മെന്റുകളിലേക്ക് അസൈൻ ചെയ്യുന്നതിന് ഇനിപ്പറയുന്നതുപോലുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം:
- അക്കൗണ്ട് വിവരങ്ങൾ: നിങ്ങളുടെ പേര്, വിലാസം, പ്രായം, ലിംഗഭേദം, നിങ്ങളുടെ Apple അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഡിവൈസുകൾ. നിങ്ങളുടെ ലിംഗഭേദം കണ്ടെത്താൻ നിങ്ങളുടെ Apple അക്കൗണ്ട് രജിസ്ട്രേഷൻ പേജിലെ നിങ്ങളുടെ ഫസ്റ്റ് നെയിം അല്ലെങ്കിൽ Apple അക്കൗണ്ടിലെ അഭിവാദനം പോലുള്ള വിവരങ്ങൾ ഉപയോഗിച്ചേക്കാം. account.apple.com എന്നതിൽ Apple അക്കൗണ്ട് വെബ്സൈറ്റിൽ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം.
- ഡൗൺലോഡുകളും വാങ്ങലുകളും സബ്സ്ക്രിപ്ഷനുകളും: നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന സംഗീതം, മൂവികൾ, പുസ്തകങ്ങൾ, ടിവി ഷോകൾ, ആപ്പുകൾ എന്നിവയും ആപ്പിലുള്ള വാങ്ങലുകളും സബ്സ്ക്രിപ്ഷനുകളും. ടാർഗെറ്റ് ചെയ്യൽ ആ ആപ്പിന്റെ ഡെവലപ്പർ നിർവഹിക്കുന്നില്ലെങ്കിൽ, ഒരു നിർദിഷ്ട ആപ്പിന്റെ ഡൗൺലോഡുകളെയോ App Store‑ൽ നിന്നുള്ള ഒരു പ്രത്യേക ആപ്പിനുള്ളിലെ (സബ്സ്ക്രിപ്ഷനുകൾ ഉൾപ്പെടെ) വാങ്ങലുകളെയോ അടിസ്ഥാനമാക്കി ഞങ്ങൾ ടാർഗെറ്റ് ചെയ്യൽ അനുവദിക്കില്ല.
- Apple News‑ഉം സ്റ്റോക്ക്സും: നിങ്ങൾ വായിച്ച സ്റ്റോറികളുടെ വിഷയങ്ങളും വിഭാഗങ്ങളും നിങ്ങൾ ഫോളോ ചെയ്യുന്നതോ സബ്സ്ക്രൈബ് ചെയ്യുന്നതോ അറിയിപ്പുകൾ ഓണാക്കുന്നതോ ആയ പ്രസിദ്ധീകരണങ്ങളും.
- പരസ്യം ചെയ്യൽ: Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോം നൽകുന്ന പരസ്യങ്ങളുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകൾ.
നിങ്ങൾക്ക് യോഗ്യതയുള്ള ഒന്നിലധികം പരസ്യങ്ങളിൽ നിന്ന് ഏത് പരസ്യമാണ് പ്രദർശിപ്പിക്കേണ്ടതെന്ന് സെലക്റ്റ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ഏറ്റവും പ്രസക്തമായ പരസ്യം ഏതാണെന്ന് നിർണയിക്കാൻ, മുകളിൽ സൂചിപ്പിച്ച ചില വിവരങ്ങളും നിങ്ങളുടെ App Store തിരയലുകളും ബ്രൗസിങ് പ്രവർത്തനങ്ങളും ഞങ്ങൾ ഉപയോഗിച്ചേക്കാം. App Store ബ്രൗസിങ് പ്രവർത്തനത്തിൽ ഉള്ളടക്കവും App Store ബ്രൗസ് ചെയ്യുമ്പോൾ നിങ്ങൾ ടാപ്പ് ചെയ്ത് കാണുന്ന ആപ്പുകളും ഉൾപ്പെടുന്നു. ഈ വിവരങ്ങൾ പല യൂസർമാരിൽ നിന്നും സമാഹരിച്ചതായതിനാൽ അത് നിങ്ങളെ തിരിച്ചറിയിക്കില്ല.
പരസ്യം ചെയ്യൽ നയവും പെർഫോമൻസും
Apple-ന്റെ പരസ്യ പ്ലാറ്റ്ഫോം നിങ്ങൾ ഒരേ പരസ്യം ആവർത്തിച്ച് കാണുന്നത് പരിമിതപ്പെടുത്താനുള്ള നയങ്ങൾ നടപ്പിലാക്കുന്നു. പ്രായം സംബന്ധമായ നയവും ലഭ്യത നിയന്ത്രണങ്ങളും നടപ്പാക്കാനും, പരസ്യ ഉള്ളടക്കത്തിന്റെ അനുയോജ്യത നിർണയിക്കാനും, പ്രാദേശിക നിയമങ്ങൾ പാലിക്കാനും ഞങ്ങൾ ഡിവൈസിലെ ലോജിക് ഉപയോഗിക്കുന്നു.
നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കാത്ത ഒരു റാൻഡം ഐഡന്റിഫയറിൽ, നിങ്ങൾ ടാപ്പ് ചെയ്യുകയും കാണുകയും ചെയ്യുന്ന പരസ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് ലഭിക്കുന്നു. ‘Apple മാപ്പ്സി’ൽ, ഈ വിവരങ്ങൾ മണിക്കൂറിൽ ഒന്നിലധികം തവണ റൊട്ടേറ്റ് ചെയ്യുകയും നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തതുമായ ഒരു സെഷൻ ഐഡന്റിഫയറുമായി ബന്ധിപ്പിക്കുന്നു. ദീർഘകാല ഐഡന്റിഫയറുകൾ മൊത്തം ഉപയോഗ മെട്രിക്സിനായും സേവനത്തിന്റെ ഭദ്രത നിലനിർത്താനും ഉപയോഗിക്കുന്നു. ഈ ദീർഘകാല ഐഡന്റിഫയറുകൾ നിങ്ങളുടെ Apple അക്കൗണ്ടിലോ നിങ്ങളെ തിരിച്ചറിയാൻ സാധ്യതയുള്ള മറ്റ് വിവരങ്ങളിലോ അറ്റാച്ച് ചെയ്തിട്ടില്ല.
മൂന്നാം കക്ഷികളുമായി Apple വ്യക്തിഗത വിവരങ്ങളൊന്നും പങ്കിടുന്നില്ല. ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാനും Apple‑നെ കസ്റ്റമർമാർക്ക് മാർക്കറ്റ് ചെയ്യാൻ സഹായിക്കാനും Apple‑നെ പ്രതിനിധീകരിച്ച് പരസ്യങ്ങൾ വിൽക്കാനും Apple‑മായി ചേർന്ന് പ്രവർത്തിക്കുന്ന ഞങ്ങളുടെ പരസ്യദാതാക്കൾക്കും തന്ത്രപ്രധാന പങ്കാളികൾക്കും ഞങ്ങൾ വ്യക്തിഗതമല്ലാത്ത ചില ഡാറ്റ ലഭ്യമാക്കുന്നു. Apple Pay ഇടപാടുകളോ ആരോഗ്യം ആപ്പ് ഡാറ്റയോ Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോമിന് ആക്സസ് ചെയ്യാനോ പരസ്യം ചെയ്യൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനോ കഴിയില്ല. നിങ്ങളുടെ ലൈംഗിക ആഭിമുഖ്യം, മതവിശ്വാസങ്ങൾ, അല്ലെങ്കിൽ രാഷ്ട്രീയ ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ Apple അറിയുകയോ പരസ്യദാതാക്കൾക്ക് ലഭ്യമാക്കുകയോ ചെയ്യുന്നില്ല.
പരസ്യം ചെയ്യൽ മുൻഗണനകൾ
ഈ പരസ്യത്തെ കുറിച്ച്
പരസ്യത്തിലെ ‘പരസ്യം’ ബട്ടൺ ടാപ്പ് ചെയ്തുകൊണ്ട് App Store, ‘Apple മാപ്പ്സ്’, Apple News, അല്ലെങ്കിൽ ‘സ്റ്റോക്ക്സി’ൽ നിങ്ങൾക്ക് ഒരു നിർദിഷ്ട പരസ്യം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനാകും. ഏത് പരസ്യമാണ് നിങ്ങൾക്ക് ലഭിച്ചതെന്ന് നിർണയിക്കാൻ ഉപയോഗിച്ച സെഗ്‌മെന്റുകളും ഡെമോഗ്രാഫിക് വിവരങ്ങൾ പോലുള്ള മറ്റ് ഡാറ്റയും ഇത് ലഭ്യമാക്കും.
ചില പരസ്യങ്ങളിൽ പരസ്യ ബട്ടണ് പകരം ‘അവതരിപ്പിക്കുന്നത്’ എന്നതോ സമാനമായ മറ്റ് പദപ്രയോഗങ്ങളോ ആയിരിക്കും ഉപയോഗിക്കുന്നത്. പരസ്യം നൽകുന്നയാൾ ഒരു ഫീഡ് അല്ലെങ്കിൽ ഒരു പേജ് മുഴുവനായും സ്പോൺസർ ചെയ്യുന്നുവെന്ന് കാണിക്കാനാണിത്. എന്നാൽ ഈ പ്ലേസ്മെന്റുകളെ ടാർഗെറ്റ് ചെയ്യാൻ സെഗ്മെന്റുകളൊന്നും ഉപയോഗിക്കുന്നില്ല.
പരസ്യം ലക്ഷ്യം വയ്ക്കുന്ന വിവരങ്ങൾ
നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന സെഗ്‌മെന്റുകൾ ഉൾപ്പെടെ, Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോം ലക്ഷ്യം വയ്ക്കുന്ന പരസ്യങ്ങൾ ഡെലിവർ ചെയ്യുന്നതിന് ഉപയോഗിച്ചേക്കാവുന്ന നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാണുന്നതിന്.
നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിൽ ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > Apple പരസ്യം ചെയ്യൽ എന്നതിലേക്ക് പോയി പരസ്യം ലക്ഷ്യം വയ്ക്കുന്ന വിവരങ്ങൾ കാണൂ ടാപ്പ് ചെയ്തുകൊണ്ട് ഈ വിവരങ്ങൾ കാണാനാകും. Mac‑ൽ, സിസ്റ്റം ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > Apple പരസ്യം ചെയ്യൽ എന്നതിലേക്ക് പോകുക, തുടർന്ന് പരസ്യം ലക്ഷ്യം വയ്ക്കുന്ന വിവരങ്ങൾ കാണൂ ക്ലിക്ക് ചെയ്യുക.
നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമല്ലെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങളുടെ Apple അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാകും.
ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ
നിങ്ങളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ App Store, ‘Apple മാപ്പ്സ്’, Apple News അല്ലെങ്കിൽ Apple TV ആപ്പിനെ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ, പ്രാദേശികമായി ലക്ഷ്യം വയ്ക്കുന്ന പരസ്യങ്ങൾ നൽകുന്നതിന് Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോം നിങ്ങളുടെ ഡിവൈസിന്റെ നിലവിലെ ഏകദേശ ലൊക്കേഷൻ ഉപയോഗിച്ചേക്കാം.
പരസ്യം ചെയ്യലിനായുള്ളത് ഉൾപ്പെടെയുള്ള ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ആപ്പ് ഫങ്ഷനാലിറ്റി നിങ്ങൾക്ക് ഒഴിവാക്കാനാകും. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ എന്നതിലേക്ക് പോയി ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കുകയോ, അല്ലെങ്കിൽ, ബാധകമാകുന്നതനുസരിച്ച്, App Store, Apple മാപ്പ്സ്, Apple News, അല്ലെങ്കിൽ Apple TV ആപ്പ് അനുമതികൾ ‘ഒരിക്കലും വേണ്ട’ എന്നതിലേക്ക് സജ്ജമാക്കുകയോ ചെയ്യൂ. Mac‑ൽ, സിസ്റ്റം ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ എന്നതിലേക്ക് പോയി ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കുകയോ News-നോ TV-ക്കോ ഉള്ള ലൊക്കേഷൻ അനുമതികൾ ഓഫാക്കുകയോ ചെയ്യൂ. tvOS‑ൽ, ക്രമീകരണം > പൊതുവായവ > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ എന്നതിലേക്ക് പോയി ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കുകയോ, Apple TV ആപ്പ് അനുമതി ‘ഒരിക്കലും വേണ്ട’ എന്നതിലേക്ക് സജ്ജമാക്കുകയോ ചെയ്യൂ.
നിങ്ങളുടെ ഡിവൈസിൽ ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കിയാൽ Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോമിന് ‘ഏകദേശ ഡിവൈസ് ലൊക്കേഷൻ’ ലഭിക്കില്ല.
വ്യക്തിഗതമാക്കിയ പരസ്യങ്ങളുടെ നിയന്ത്രണം
നിങ്ങൾ വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഓണാക്കുകയാണെങ്കിൽ, App Store, Apple News, സ്റ്റോക്ക്സ് എന്നിവയിൽ നിങ്ങൾക്ക് കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ നൽകുന്നതിന് Apple പരസ്യ പ്ലാറ്റ്ഫോം നിങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ചേക്കാം. വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഓഫാക്കുന്നത്, പരസ്യം വ്യക്തിഗതമാക്കുന്നതിന് ഈ വിവരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് Apple‑നെ തടയും. ഇത് നിങ്ങൾക്ക് ലഭിക്കുന്ന പരസ്യങ്ങളുടെ എണ്ണം കുറച്ചേക്കില്ല, എന്നാൽ പരസ്യങ്ങളുടെ പ്രസക്തി കുറഞ്ഞേക്കാം. ‘Apple മാപ്പ്സി’ൽ വ്യക്തിഗതമാക്കിയ പരസ്യങ്ങൾക്ക് പിന്തുണയില്ല, അതിനാൽ ‘വ്യക്തിഗതമാക്കിയ പരസ്യങ്ങൾ’ ക്രമീകരണം നിങ്ങൾ അവിടെ കാണുന്ന സാന്ദർഭിക പരസ്യങ്ങളെ ബാധിക്കില്ല.
ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > Apple പരസ്യം ചെയ്യൽ എന്നതിലേക്ക് പോയി വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഓഫാക്കൂ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിലെ വ്യക്തിഗതമാക്കിയ പരസ്യങ്ങൾ നിങ്ങൾക്ക് ഓഫാക്കാം. Mac‑ൽ, സിസ്റ്റം ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > Apple പരസ്യം ചെയ്യൽ എന്നതിലേക്ക് പോയി, വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഡീസെലക്റ്റ് ചെയ്യാനാകും. നിങ്ങൾ പ്രായപൂർത്തിയാകാത്ത, മാനേജ് ചെയ്യപ്പെടുന്ന അക്കൗണ്ട് ഉള്ള, അല്ലെങ്കിൽ Apple അതിന്റെ ആപ്പുകളിലേക്ക് പരസ്യം ഡെലിവർ ചെയ്യാത്ത ലൊക്കേഷനിൽ ഉള്ള ഒരാളാണെങ്കിൽ വ്യക്തിഗതമാക്കിയ പരസ്യ ഓപ്ഷൻ ലഭ്യമായേക്കില്ല.
തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നത്
പരസ്യങ്ങളിലെ തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തിരിച്ചറിയാനും തടയാനും സഹായിക്കുന്നതിന്, App Store‑ലെ നിങ്ങളുടെ തിരയലുകൾ, നിങ്ങൾ കാണുകയും ടാപ്പ് ചെയ്യുകയും ചെയ്യുന്ന പരസ്യങ്ങൾ, പരസ്യങ്ങളിൽ നിന്ന് വാങ്ങുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്ന ആപ്പുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോം ഉപയോഗിച്ചേക്കാം. നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഒരു റാൻഡം ഐഡന്റിഫയറിൽ നിന്നാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നത്.
എല്ലാ സമയത്തും, Apple ശേഖരിക്കുന്ന വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കാണാം.
2026-05-11