Apple Arcade-ഉം സ്വകാര്യതയും

നിങ്ങളുടെ തിരയലുകൾ, ബ്രൗസിങ്, വാങ്ങലുകൾ, ഡിവൈസ് ട്രസ്റ്റ് സ്കോർ, Apple Arcade ഗെയിമിങ് പ്രവർത്തനം എന്നിവ നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കാനും നിങ്ങൾക്ക് Apple മാർക്കറ്റിങ്ങുകൾക്ക് ഉൾപ്പെടെയുള്ള അറിയിപ്പുകൾ അയയ്ക്കാനും സ്റ്റോറും Apple Arcade-ഉം ലഭ്യമാക്കാനും മെച്ചപ്പെടുത്താനും തട്ടിപ്പ് തടയാനും ഉപയോഗിച്ചേക്കാം. സേവന ഓഫറുകൾക്കുള്ള യോഗ്യത പരിശോധിക്കാൻ നിങ്ങളുടെ ഡിവൈസ് സീരിയൽ നമ്പർ ഉപയോഗിച്ചേക്കാം.
 

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് Apple Arcade രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Privacy Icon

  • നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഞങ്ങൾ ശേഖരിക്കുന്നു, അതുവഴി നിങ്ങൾ വാങ്ങുന്നതോ ഡൗൺലോഡ് ചെയ്യുന്നതോ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതോ ആയ ഉള്ളടക്കം നിങ്ങൾക്ക് നൽകാനാകും.
  • App Store, Apple News, സ്റ്റോക്ക്സ് എന്നിവയിലെ പരസ്യങ്ങൾ നിങ്ങൾക്ക് പ്രസക്തമാണെന്ന് ഉറപ്പാക്കാൻ പരസ്യം നൽകുന്നതിന് App Store, Arcade എന്നിവയിലെ നിങ്ങളുടെ അക്കൗണ്ട്, വാങ്ങലുകൾ, ഡൗൺലോഡുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു. ചുവടെ വിവരിച്ചിരിക്കുന്നതുപോലെ, ഈ പരസ്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് തിരഞ്ഞെടുപ്പുകളുണ്ട്.
  • ഫീച്ചറുകൾ അനുയോജ്യമാക്കുന്നതിനും നിങ്ങൾക്ക് വ്യക്തിഗതമാക്കിയ ശുപാർശകൾ വാഗ്ദാനം ചെയ്യുന്നതിനും നിങ്ങളുടെ ഗെയിമിങ് പ്രവർത്തനം, വാങ്ങലുകൾ, ഡൗൺലോഡുകൾ, App Store, Arcade എന്നിവയിലെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. ചുവടെ വിവരിച്ചിരിക്കുന്നതുപോലെ, ഈ ആവശ്യത്തിനായി നിങ്ങൾക്ക് ഈ ഡാറ്റയുടെ ഉപയോഗം ഒഴിവാക്കാനാകും.
  • നിങ്ങൾ സബ്സ്ക്രൈബ് ചെയ്യാൻ ശ്രമിക്കുമ്പോൾ, തട്ടിപ്പ് തിരിച്ചറിയുന്നതിനും തടയുന്നതിനും സഹായിക്കുന്നതിന്, നിങ്ങൾ അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ ഫോൺ കോളുകളുടെയോ ഇ-മെയിലുകളുടെയോ ഏകദേശ എണ്ണം ഉൾപ്പെടെ നിങ്ങളുടെ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഡിവൈസ് ട്രസ്റ്റ് സ്കോർ കണക്കാക്കാൻ ഉപയോഗിക്കും. Apple-ന് നിങ്ങളുടെ ഡിവൈസിലെ യഥാർഥ മൂല്യങ്ങൾ മനസ്സിലാക്കാനാകാത്ത വിധമാണ് സമർപ്പിക്കലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കോറുകൾ ഞങ്ങളുടെ സെർവറുകളിൽ ഒരു നിശ്ചിത സമയത്തേക്ക് സംഭരിക്കുന്നു.
  • App Store, Arcade എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ, നിങ്ങളുടെ App Store ബ്രൗസിങ്, വാങ്ങലുകൾ, തിരയലുകൾ, ഡൗൺലോഡുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. നിങ്ങൾ ഒരു സ്റ്റോറിൽ സൈൻ ഇൻ ചെയ്തിരിക്കുമ്പോൾ ഒരു റാൻഡവും അനന്യവുമായ ഐഡന്റിഫയർ ആയ IP വിലാസം (അത് ലഭ്യമായിടത്ത്), Apple അക്കൗണ്ട് എന്നിവയ്ക്കൊപ്പം ഈ റെക്കോർഡുകൾ സംഭരിരിക്കുന്നു.

തുടക്കം മുതൽ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് Apple Arcade രൂപകൽപന ചെയ്തിരിക്കുന്നത്. നിങ്ങളുടെ അനുഭവം മികച്ചതാക്കുന്നതിന് ആവശ്യമായ ഡാറ്റ മാത്രം ശേഖരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. ഞങ്ങൾ ഡാറ്റ ശേഖരിക്കുമ്പോൾ, ഞങ്ങൾ ശേഖരിക്കുന്നത് എന്താണെന്നും എന്താണ് അതിന്റെ ആവശ്യമെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു, അവ നിങ്ങൾക്ക് ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കും.

Apple Arcade നൽകുന്നത്

Apple Arcade-ലെ സേവനങ്ങളും ഫീച്ചറുകളും നൽകാൻ Apple നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഈ വിവരങ്ങളിൽ നിങ്ങൾക്ക് ആക്സസ് ചെയ്യാനാവുന്നതും ക്രമീകരണത്തിലോ സിസ്റ്റം ക്രമീകരണത്തിലോ മാറ്റാൻ കഴിയുന്നതുമായ നിങ്ങളുടെ അക്കൗണ്ടും പേയ്മെന്റ് വിവരങ്ങളും നിങ്ങളുടെ App Store വാങ്ങൽ ചരിത്രവും ഉൾപ്പെടുന്നു.

നിങ്ങളുടെ സൗകര്യത്തിനായി, നിങ്ങളുടെ എല്ലാ ഡിവൈസുകളിലും അനുഭവത്തിന്റെ എല്ലാ വശങ്ങളും അപ്പ് ടു ഡേറ്റ് ആയി നിലനിർത്താൻ Apple Arcade iCloud ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഒരു ഗെയിമിലെ നിങ്ങളുടെ പുരോഗതി നിങ്ങളുടെ ഡിവൈസുകളിലുടനീളം സിങ്ക് ചെയ്യാൻ Apple Arcade iCloud ഉപയോഗിക്കും. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിലെ ക്രമീകരണത്തിലോ Mac-ലെ സിസ്റ്റം ക്രമീകരണത്തിലോ Arcade ഗെയിമുകൾക്കായി iCloud ഓഫാക്കുന്നതിലൂടെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ ശേഷി ഡിസേബിൾ ചെയ്യാം. എന്നാൽ, ഒരു ഗെയിം ഡെവലപ്പർ iCloud ബാക്ക്അപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങൾ iCloud ബാക്ക്അപ്പ് എനേബിൾ ചെയ്തിട്ടുള്ളപ്പോൾ നിങ്ങളുടെ ഗെയിം പുരോഗതി iCloud-ലേക്ക് ബാക്ക്അപ്പ് ചെയ്യപ്പെടും.

നിങ്ങൾ Game Center-ൽ സൈൻ ഇൻ ചെയ്യുമ്പോൾ, സ്കോറുകളും നേട്ടങ്ങളും ചലഞ്ചുകളും മൾട്ടിപ്ലെയർ ഗെയിംപ്ലേയും ഉൾപ്പെടെയുള്ള നിങ്ങളുടെ ഗെയിംപ്ലേ പ്രവർത്തനം Apple-ന് ലഭിക്കും. കൂടാതെ, നിങ്ങളുടെ Arcade സബ്സ്ക്രിപ്ഷൻ നില എല്ലാ Game Center യൂസർമാർക്കും ദൃശ്യമാകും. www.apple.com/in/legal/privacy/data/en/game-center എന്നതിലേക്ക് പോയി നിങ്ങൾക്ക് Game Center-ഉം സ്വകാര്യതയും എന്നതിനെ കുറിച്ച് കൂടുതൽ അറിയാനാകും.

Apple Arcade മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗതമാക്കുന്നതിനും

നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട, ഓരോ ആഴ്ചയും നിങ്ങൾ കളിക്കുന്ന ഗെയിമുകളെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങൾ Apple ശേഖരിക്കുന്നു. Apple Arcade ആപ്പ് ക്ലിപ്പുകളിലെ ഗെയിംപ്ലേ ഉൾപ്പെടെയുള്ള നിങ്ങളുടെ ഗെയിംപ്ലേ പ്രവർത്തനത്തെക്കുറിച്ചുള്ള, നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്താത്ത ചില വ്യക്തിഗതമല്ലാത്ത ഡാറ്റയും ഞങ്ങൾ ശേഖരിക്കുന്നു. നിങ്ങൾക്കും മറ്റുള്ളവർക്കും വേണ്ടി Apple Arcade-ഉം ഗെയിമിങ്ങുമായി ബന്ധപ്പെട്ട മറ്റ് Apple സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും ഓപ്റ്റിമൈസ് ചെയ്യുന്നതിനും, നിങ്ങൾക്ക് ഏറ്റവും പ്രസക്തമായ ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്നതിന് Apple Arcade-ലെയും App Store-ലെയും ഗെയിമിങ്ങുമായി ബന്ധപ്പെട്ട മറ്റ് Apple സേവനങ്ങളിലെയും നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കുന്നതിനും ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ മുമ്പ് കളിച്ചതോ App Store-ൽ വാങ്ങിയതോ ആയ ഗെയിമുകളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് താൽപ്പര്യമുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്ന ഗെയിമുകൾ ഞങ്ങൾ ശുപാർശ ചെയ്യുന്നു. App Store ക്രമീകരണത്തിൽ നിങ്ങളുടെ Apple അക്കൗണ്ടിനായുള്ള വ്യക്തിഗതമാക്കിയ ശുപാർശകൾ ഓഫാക്കിക്കൊണ്ട് വ്യക്തിഗതമാക്കൽ ഫീച്ചറുകൾ ഡിസേബിൾ ചെയ്യാം.

Apple Arcade-ഉം Apple Games-ഉം

നിങ്ങൾ Apple Games ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ Apple Games-ലെ അനുഭവങ്ങൾ വ്യക്തിഗതമാക്കാനും, Apple Arcade-ഉം Apple Games-ഉം ഓപ്റ്റിമൈസ് ചെയ്യാനും മെച്ചപ്പെടുത്താനും നിങ്ങളുമായി ആശയവിനിമയം നടത്താനുമായി, ‘Apple Arcade മെച്ചപ്പെടുത്തലും വ്യക്തിഗതമാക്കലും’ എന്ന സെക്ഷനിൽ വിവരിച്ചത് പ്രകാരം, Apple Arcade നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച് മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ Apple Games ആപ്പ് ഉപയോഗിക്കും. Apple Games ആപ്പിനെ കുറിച്ച് കൂടുതൽ അറിയാൻ, www.apple.com/legal/privacy/data/en/apple-games സന്ദർശിക്കൂ.

നിങ്ങളുമായുള്ള ആശയവിനിമയം

Apple One ഉൾപ്പെടെ App Arcade, മറ്റ് Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, നിങ്ങൾ ഇഷ്ടപ്പെട്ടേക്കാവുന്ന ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ അയയ്ക്കാൻ നിങ്ങളുടെ ഉടമസ്ഥതയിലുള്ള Apple ഉൽപ്പന്നങ്ങളും Apple സേവനങ്ങളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും പോലുള്ള നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം. സേവന ഓഫറുകൾക്കുള്ള യോഗ്യത പരിശോധിക്കാൻ നിങ്ങളുടെ ഡിവൈസ് സീരിയൽ നമ്പർ ഉപയോഗിച്ചേക്കാം. നിങ്ങളൊരു കുടുംബ പങ്കിടൽ ഗ്രൂപ്പിലാണ് ഉള്ളതെങ്കിൽ, കുടുംബ പങ്കിടലിലൂടെ നിങ്ങൾക്ക് ലഭ്യമായ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, കുടുംബ പങ്കിടൽ മുഖേന നിങ്ങൾക്ക് ലഭ്യമാകുന്ന ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ Apple നിങ്ങൾക്ക് അയച്ചേക്കാം. നിങ്ങളൊരു Apple One സബ്സ്ക്രിപ്ഷൻ വാങ്ങുകയാണെങ്കിൽ, നിങ്ങൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന എല്ലാ സേവനങ്ങളുടെയും ഫീച്ചറുകളെ കുറിച്ചുള്ള ഇ-മെയിലുകളും അറിയിപ്പുകളും ഞങ്ങൾ നിങ്ങൾക്ക് അയച്ചേക്കാം. App Store-ലും Arcade-ലും ലഭ്യമായ പുതിയ ഫീച്ചറുകൾ, ഉള്ളടക്കം, ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ഇ-മെയിലുകളും അറിയിപ്പുകളും അയയ്ക്കുന്നതിന് App Store, Arcade എന്നിവയിലെ നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങളും Apple ഉപയോഗിച്ചേക്കാം. account.apple.com എന്നതിലേക്ക് പോയി നിങ്ങളുടെ ഇ-മെയിൽ മുൻഗണനകൾ മാറ്റുകയും ഈ ഇ-മെയിലുകൾ സ്വീകരിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിൽ നിങ്ങളുടെ അറിയിപ്പ് മുൻഗണനകൾ അപ്ഡേറ്റ് ചെയ്യാൻ, ക്രമീകരണം > അറിയിപ്പുകൾ > App Store എന്നതിലേക്ക് പോകൂ. ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അറിയിപ്പുകൾ ഉൾപ്പെടെ ഞങ്ങളുടെ ആശയവിനിമയങ്ങളുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകളെ കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിക്കുന്നു.

മൂന്നാം കക്ഷികളുമായുള്ള പങ്കിടൽ

Apple Arcade ഉള്ളടക്ക ദാതാക്കൾക്ക് ഞങ്ങൾ ഗെയിമിങ് പ്രവർത്തനത്തെ കുറിച്ചുള്ള സമാഹരിച്ചതും വ്യക്തിഗതമല്ലാത്തതുമായ ഡാറ്റ നൽകുന്നു, അതിലൂടെ അവരുടെ ഗെയിമുമായുള്ള കളിക്കാരുടെ ഇടപഴകൽ അവർക്ക് വിലയിരുത്താനും മെച്ചപ്പെടുത്താനും കഴിയും.

നിങ്ങളുടെ മൊബൈൽ നെറ്റ്‌വർക്ക് ദാതാവ് Apple Arcade സബ്സ്ക്രിപ്ഷനുകളും സൗജന്യ ട്രയലുകളും വാഗ്ദാനം ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്ക് ഒരു മൊബൈൽ നെറ്റ്‌വർക്ക് ദാതാവ് പങ്കാളി വഴിയുള്ള Apple Arcade സബ്സ്ക്രിപ്ഷനുണ്ടോ എന്നോ, അല്ലെങ്കിൽ അതിനുള്ള യോഗ്യതയുണ്ടോ എന്നോ നിർണയിക്കാൻ Apple നിങ്ങളുടെ ഫോൺ നമ്പർ പരിശോധിച്ചേക്കാം. നിങ്ങളുടെ മൊബൈൽ സേവന ദാതാവോ മറ്റൊരു Apple പങ്കാളിയോ വഴിയാണ് നിങ്ങൾ സൈൻ അപ്പ് ചെയ്തതെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് തിരിച്ചറിയുന്നതിനും നിങ്ങളുടെ സബ്സ്ക്രിപ്ഷൻ സജീവമാക്കിയെന്ന് മൊബൈൽ നെറ്റ്‌വർക്ക് ദാതാവിനെയോ മറ്റ് പങ്കാളിയെയോ അറിയിക്കുന്നതിനും, നിങ്ങളുടെ ഫോൺ നമ്പറോ പങ്കാളി പങ്കിട്ട അനന്യ അക്കൗണ്ട് ഐഡന്റിഫയറോ Apple ഉപയോഗിക്കും. സൈൻ ഇൻ സമയത്ത് നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിക്കുന്നതിനും നിങ്ങളുടെ അക്കൗണ്ടുമായി Apple Arcade സബ്സ്ക്രിപ്ഷൻ കണക്റ്റ് ചെയ്യുന്നതിനും ഞങ്ങൾ നിങ്ങളുടെ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട ഫോൺ നമ്പറോ അനന്യമായ ഐഡന്റിഫയറോ ഉപയോഗിക്കും.

മൂന്നാം കക്ഷി ഉള്ളടക്ക ദാതാക്കളുടെ ഡാറ്റാ ശേഖരണം

Arcade ഗെയിമുകൾ നൽകുന്ന ഉള്ളടക്ക ദാതാക്കൾ, നിങ്ങളുടെ വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നതിന് നിങ്ങളുടെ അനുമതി നേടേണ്ടതുണ്ട്. ഉള്ളടക്ക ദാതാക്കൾ നിങ്ങളുടെ അനുമതി നേടിയപ്പോൾ വ്യക്തമാക്കിയ ആവശ്യങ്ങൾക്കായി മാത്രമേ നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കൂ. Apple Arcade ഉള്ളടക്ക ദാതാക്കളുടെ നിബന്ധനകൾ, സ്വകാര്യതാ നയങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ അവർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ നിങ്ങൾ അവലോകനം ചെയ്യണം.

പരസ്യം ചെയ്യൽ

‘വ്യക്തിഗതമാക്കിയ പരസ്യങ്ങൾ’ ക്രമീകരണം ഓണാക്കിയാൽ, Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോം നിങ്ങൾക്ക് കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ നൽകുന്നതിന് നിങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ചേക്കാം. App Store, Apple News, സ്റ്റോക്ക്സ് എന്നിവയിലെ പരസ്യങ്ങൾ പ്രസക്തമാണെന്ന് ഉറപ്പാക്കാൻ നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന Arcade ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോമിൽ നിന്ന് നിങ്ങളുടെ താൽപ്പര്യങ്ങൾ ലക്ഷ്യമാക്കിയുള്ള പരസ്യങ്ങൾ സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഓഫാക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഓഫാക്കുന്നത് നിങ്ങളുടെ വിവരങ്ങൾ പരസ്യ ടാർഗെറ്റിങ്ങിനായി ഉപയോഗിക്കുന്നതിൽ നിന്ന് Apple‑നെ തടയും. ഇത് നിങ്ങൾക്ക് ലഭിക്കുന്ന പരസ്യങ്ങളുടെ എണ്ണം കുറച്ചേക്കില്ല, എന്നാൽ പരസ്യങ്ങളുടെ പ്രസക്തി കുറഞ്ഞേക്കാം.

www.apple.com/in/legal/privacy/data/en/apple-advertising എന്നതിൽ Apple പരസ്യത്തെയും സ്വകാര്യതയെയും കുറിച്ച് കൂടുതൽ അറിയൂ.

App Store, Apple News, സ്റ്റോക്ക്സ് എന്നിവയിലെ വ്യക്തിഗതമാക്കിയ പരസ്യങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന് support.apple.com/105131 എന്നതിൽ അറിയൂ.

വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം

Apple-മായുള്ള നിങ്ങളുടെ കരാർ നിർവഹിക്കുന്നതിനായി, സേവനം നൽകുന്നതിന് ആവശ്യമായ രീതിയിലും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും ഞങ്ങൾ App Arcade-ലെ നിങ്ങളുടെ വ്യക്തിഗത ഡാറ്റ സാധാരണയായി പ്രോസസ് ചെയ്യുന്നു. ഉചിതമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ സമ്മതം ആവശ്യമായിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.

ബാധകമായ പ്രാദേശിക നിയമം അനുവദിക്കുന്നപക്ഷം, ചുവടെയുള്ളവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ ഞങ്ങളുടെയോ മൂന്നാം കക്ഷിയുടെയോ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്ക് ആവശ്യമായ വ്യക്തിഗത ഡാറ്റയുടെ ഇനിപ്പറയുന്ന വിഭാഗങ്ങൾ ഞങ്ങൾ പ്രോസസ് ചെയ്യുന്നു:

  • Apple Arcade-ന്റെ നിങ്ങളുടെ ഉപയോഗം
  • നിങ്ങളുടെ അക്കൗണ്ട്, അഥവാ Apple സേവനങ്ങളിലേക്കുള്ള നിങ്ങളുടെ സബ്സ്ക്രിപ്ഷനുകൾ, നിങ്ങളുടെ വാങ്ങലുകളും ഡൗൺലോഡുകളും, നിങ്ങൾ ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പിൽ ആണോ ഉള്ളത് എന്നിവ പോലെയുള്ളത്
  • ഓരോ ആഴ്ചയും നിങ്ങൾ കളിക്കുന്ന ഗെയിമുകൾ

ഇനിപ്പറയുന്നത് ഉൾപ്പെടെയുള്ള ന്യായാനുസൃത താൽപ്പര്യങ്ങൾ:

  • നിങ്ങൾക്കും മറ്റുള്ളവർക്കുമായി ഈ സേവനവും Apple ഗെയിമിങ്ങുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും ഓപ്റ്റിമൈസ് ചെയ്യലും മെച്ചപ്പെടുത്തലും
  • നിങ്ങൾക്ക് ഏറ്റവും പ്രസക്തമായ ഉള്ളടക്കം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നത്
  • Apple One ഉൾപ്പെടെ App Arcade, മറ്റ് Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, നിങ്ങൾ ഇഷ്ടപ്പെട്ടേക്കാവുന്ന ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ നിങ്ങൾക്ക് അയയ്ക്കുന്നത്
  • ഉള്ളടക്ക ദാതാക്കൾക്കായി റിപ്പോർട്ടിങ് നൽകുന്നത്
  • തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നത്

നിലനിർത്തൽ

Apple Arcade-ലെ നിങ്ങളുടെ ഇടപാടുകൾ, ഡൗൺലോഡുകൾ, ഗെയിംപ്ലേ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത ഡാറ്റ ഞങ്ങൾക്ക് ബിസിനസ് ആവശ്യമോ കരാർ ബാധ്യതയോ നിയമപരമായ ആവശ്യകതയോ ഉള്ളിടത്തോളം മാത്രമേ ഞങ്ങൾ നിലനിർത്തൂ. നിങ്ങളുടെ സംഭരിച്ച കാർഡ് വിശദാംശങ്ങളല്ലാത്ത, സബ്സ്ക്രിപ്ഷൻ വാങ്ങൽ ചരിത്രം പോലുള്ള ചില വിവരങ്ങൾ നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിച്ചതിന് ശേഷമോ Apple Arcade-ൽ നിന്ന് അൺസബ്സ്ക്രൈബ് ചെയ്തതിന് ശേഷമോ ബിസിനസ് റെക്കോർഡുകളായി നിലനിർത്തിയേക്കാം. ചൈന പോലുള്ള പ്രദേശങ്ങളിൽ ആ കാലയളവ് 30 വർഷമാകാം.

കുടുംബ പങ്കിടൽ

നിങ്ങൾ Apple Arcade സബ്സ്ക്രൈബ് ചെയ്യുമ്പോൾ, നിങ്ങളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും സബ്സ്ക്രിപ്ഷൻ ലഭ്യമാണ്. സ്ക്രീൻ സമയത്തിലെ ‘ഉള്ളടക്കവും സ്വകാര്യതാ നിയന്ത്രണങ്ങളും’ ഉപയോഗിച്ച്, നിങ്ങൾക്ക് നിർദിഷ്ട ആപ്പുകളിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്താനും നിങ്ങളുടെ കുട്ടിയുടെ ഡിവൈസിലെ ഫീച്ചറുകൾ ബ്ലോക്ക് ചെയ്യാനും കഴിയും. അനുചിതമായേക്കാവുന്ന ഉള്ളടക്കം, വാങ്ങലുകൾ, ഡൗൺലോഡുകൾ, സ്വകാര്യത എന്നിവയ്ക്കായി iPhone, iPad, iPod touch, അല്ലെങ്കിൽ Apple Vision Pro എന്നിവയിലെ ക്രമീകരണങ്ങളും നിങ്ങൾക്ക് നിയന്ത്രിക്കാനാകും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി Arcade സബ്സ്ക്രിപ്ഷൻ പങ്കിടാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾക്ക് വാങ്ങൽ പങ്കിടൽ ഡിസേബിൾ ചെയ്യാം. നിങ്ങളുടെ iOS അല്ലെങ്കിൽ iPadOS ഡിവൈസിൽ, ക്രമീകരണം > [നിങ്ങളുടെ പേര്] > കുടുംബ പങ്കിടൽ > വാങ്ങൽ പങ്കിടൽ എന്നതിലേക്ക് പോകൂ. Mac-ൽ, സിസ്റ്റം ക്രമീകരണം > [നിങ്ങളുടെ പേര്] > കുടുംബ പങ്കിടൽ > വാങ്ങൽ പങ്കിടൽ എന്നതിലേക്ക് പോകൂ.

തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നത്

Apple Arcade-ലും മറ്റ് Apple ആപ്പുകളിലും സേവനങ്ങളിലും തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നതിനാണ് ഞങ്ങൾ വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നത്. ഈ വിവരങ്ങളിൽ ഡിവൈസിന്റെ തരവും സോഫ്റ്റ്‌വെയർ പതിപ്പും, ലൊക്കേഷൻ വിവരം (ലഭ്യമായ അവസരങ്ങളിൽ, നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ IP വിലാസത്തെ ഭൂമിശാസ്ത്രപരമായ ഒരു പ്രദേശവുമായി ബന്ധപ്പെടുത്തി കണ്ടെത്തുന്ന ഏകദേശ അനുമാനം), ഡൗൺലോഡും വാങ്ങൽ ചരിത്രവും, തിരയലുകൾ, Apple Arcade-മായും മറ്റ് ആപ്പുകളും സേവനങ്ങളുമായും ഉള്ള മറ്റ് ഇന്ററാക്‌ഷനുകൾ എന്നിവ പോലുള്ള ഡിവൈസ് വിവരങ്ങൾ ഉൾപ്പെടുന്നു.

നിങ്ങൾ സബ്സ്ക്രൈബ് ചെയ്യാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഫോൺ കോളുകളുടെയോ ഇ-മെയിലുകളുടെയോ ഏകദേശ എണ്ണം ഉൾപ്പെടെ, നിങ്ങളുടെ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസിൽ ഒരു ഡിവൈസ് ട്രസ്റ്റ് സ്കോറും ഞങ്ങൾ കണക്കാക്കിയേക്കാം. Apple-ന് നിങ്ങളുടെ ഡിവൈസിലെ അന്തർലീന മൂല്യങ്ങൾ മനസ്സിലാക്കാനാകാത്ത വിധമാണ് സമർപ്പിക്കൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കോർ ഞങ്ങളുടെ സെർവറുകളിൽ ഒരു നിശ്ചിത സമയത്തേക്ക് സംഭരിക്കുന്നു.

എല്ലാ സമയത്തും, Apple ശേഖരിക്കുന്ന വിവരങ്ങൾ Apple‑ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കാണാം.

2025-12-12