Apple Card-ഉം സ്വകാര്യതയും
നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്ന വിധത്തിലാണ് Apple Card രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതിനാൽ നിങ്ങളുടെ സാമ്പത്തിക ഭദ്രതയിൽ നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകും.
![]()
- നിങ്ങളുടെ Apple Card ആപ്ലിക്കേഷനിൽ നിങ്ങൾ നൽകുന്ന വിവരങ്ങൾ Apple-ന്റെ പൂർണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറിയും Goldman Sachs-ഉം ഉപയോഗിക്കുകയും നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കാനും തട്ടിപ്പ് തടയാനും മൂന്നാം കക്ഷി ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കൽ സേവന ദാതാക്കളുമായി പങ്കിടുകയും ചെയ്യും.
- Apple Card ഇഷ്യൂ ചെയ്യുന്ന ബാങ്കായ Goldman Sachs, Apple Card-ന്റെ ആഗോള പേയ്മെന്റ് നെറ്റ്‌വർക്കായ Mastercard എന്നിവയ്ക്ക് നിങ്ങളുടെ Apple Card ഇടപാട് വിവരങ്ങൾ ലഭിക്കും, എന്നാൽ നിങ്ങളുടെ ഇടപാട് വിവരങ്ങൾ മാർക്കറ്റിങ്ങിനോ പരസ്യത്തിനോ വേണ്ടി മൂന്നാം കക്ഷികളുമായി പങ്കിടുകയോ വിൽക്കുകയോ ചെയ്യില്ല.
- ചെലവുകളുടെ സമ്മറികൾ പോലുള്ള നിങ്ങളുടെ ഇടപാട് ചരിത്രം ഉപയോഗിക്കുന്ന Apple Card ഫീച്ചറുകൾ ഡിവൈസിൽ സൃഷ്ടിക്കപ്പെട്ടവയാണ്. Apple-ന് നിങ്ങളുടെ ഇടപാട് ചരിത്രം അറിയില്ല.
Apple Card-നായി അപേക്ഷിക്കുന്നത്
നിങ്ങൾ Apple Card-നായി അപേക്ഷിക്കുമ്പോൾ, നിങ്ങളുടെ പേര്, ജനനത്തീയതി, കോൺടാക്റ്റ് വിവരങ്ങൾ, ഡിവൈസ് ഫോൺ നമ്പർ എന്നിവ നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കാനും തട്ടിപ്പ് തടയാനും Apple-ഉം Goldman Sachs Bank USA, Salt Lake City Branch (‘Goldman Sachs’)-ഉം ഉപയോഗിക്കുന്നു. നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കുന്നതിനും ആവശ്യമായ ജാഗ്രത പുലർത്തുന്നതിനും Goldman Sachs ഈ വിവരങ്ങളും ഉപയോഗിക്കുന്നു. അക്കൗണ്ട് ഉടമകളുടെ ഭാഗികമോ പൂർണമോ ആയ സോഷ്യൽ സെക്യൂരിറ്റി നമ്പറും പൗരത്വമുള്ള രാജ്യവും പരിശോധിച്ചുറപ്പിക്കാൻ Goldman Sachs ഒരു മൂന്നാം കക്ഷി ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കൽ സേവന ദാതാവിനെ ഉപയോഗിക്കുന്നു; Apple ഈ വിവരങ്ങൾ വായിക്കുകയോ സംഭരിക്കുകയോ ചെയ്യുന്നില്ല.
നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കാൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെങ്കിൽ, നിങ്ങളുടെ ഡ്രൈവിങ് ലൈസൻസോ സംസ്ഥാനം നൽകിയ ഫോട്ടോ ഐഡിയോ സ്കാൻ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി നിങ്ങളുടെ ഫോട്ടോ ഐഡിയുടെ ഇമേജ് ഒരു മൂന്നാം കക്ഷി ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കൽ സേവന ദാതാവിന് സുരക്ഷിതമായി കൈമാറും. Apple നിങ്ങളുടെ ഫോട്ടോ ഐഡിയുടെ ഇമേജ് റീഡ് ചെയ്യുകയോ സംഭരിക്കുകയോ ഇല്ല, എന്നാൽ Apple Card ആപ്ലിക്കേഷൻ തട്ടിപ്പ് തടയുന്നതിന് ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കലിനായി നിങ്ങളുടെ ഫോട്ടോ ഐഡിയിൽ നിന്ന് പേരും വിലാസവും സ്വീകരിക്കും.
നിങ്ങൾക്ക് ക്രെഡിറ്റ് നൽകണമോ എന്നതിനെ കുറിച്ചും അനുവദിക്കേണ്ട ക്രെഡിറ്റ് തുകയെ കുറിച്ചും തീരുമാനമെടുക്കാൻ Goldman Sachs-നെ സഹായിക്കാനായി നിങ്ങളുടെ വാർഷിക വരുമാനത്തിന്റെ ഒരു എസ്റ്റിമേറ്റ് നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. Apple നിങ്ങളുടെ വാർഷിക വരുമാനം റീഡ് ചെയ്യുകയോ സംഭരിക്കുകയോ ഇല്ല.
Apple Card നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ അംഗീകരിക്കുന്നത് വരെ ക്രെഡിറ്റ് തീരുമാനത്തിനായി നിങ്ങളുടെ അപേക്ഷ Goldman Sachs-ന് സമർപ്പിക്കില്ല. നിങ്ങളുടെ ആപ്ലിക്കേഷൻ പ്രോസസ് ചെയ്യുന്നതിന് Goldman Sachs-ന് കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ, നിങ്ങളുടെ അപേക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ 30 ദിവസം വരെ നിങ്ങളുടെ ഡിവൈസിൽ സംഭരിക്കും. ആപ്ലിക്കേഷൻ പ്രോസസ് നിങ്ങൾ ഇടയ്ക്കുവച്ച് നിർത്തിയിട്ടുണ്ടെങ്കിൽ ആ വിവരം Apple ശേഖരിക്കുകയും നിങ്ങൾക്ക് പൂർത്തിയാകാത്ത ആപ്ലിക്കേഷനുണ്ടെന്ന് ഓർമിപ്പിക്കാനും സഹായം നൽകാനും Apple അല്ലെങ്കിൽ Goldman Sachs നിങ്ങളെ ബന്ധപ്പെടുകയും ചെയ്തേക്കാം.
നിങ്ങൾ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, തട്ടിപ്പ് തടയാൻ, നിങ്ങൾ അപേക്ഷ സമർപ്പിക്കുന്ന സമയത്തെ നിങ്ങളുടെ കോർസ് ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ Apple-ഉം Goldman Sachs-ഉം ഉപയോഗിക്കുന്നു. നിങ്ങൾ Apple Pay-യിൽ ഏതെങ്കിലും പേയ്മെന്റ് രീതി ചേർക്കുന്നതു പോലെതന്നെ, Apple Card-നായി അപേക്ഷിക്കുമ്പോഴോ പ്രൊവിഷൻ ചെയ്യുമ്പോഴോ ചില ഡിവൈസ് ക്രമീകരണങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടോ എന്നതും ഡിവൈസ് ഉപയോഗ പാറ്റേണുകളും (ഉദാഹരണത്തിന്, ഡിവൈസ് ചലനത്തിലായിരിക്കുന്ന സമയത്തിന്റെ ശതമാനം, അല്ലെങ്കിൽ പ്രതിവാര കോളുകളുടെ ഏകദേശ എണ്ണം) പോലുള്ള നിങ്ങളുടെ ഡിവൈസിനെ കുറിച്ചുള്ള വിവരങ്ങൾ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി Apple-ലേക്ക് അയച്ചേക്കാം. തട്ടിപ്പ് തടയുന്നതിന് നിങ്ങളുടെ ആപ്ലിക്കേഷൻ ഫോൺ നമ്പറിനെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിൽ നിന്ന് Apple-ന് ലഭിച്ചേക്കാം.
നിങ്ങളുടെ അപേക്ഷയുടെ ഭാഗമായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ Goldman Sachs നൽകുന്ന ചില Apple Card പ്രോഗ്രാമുകൾക്ക് നിങ്ങൾ യോഗ്യത നേടിയേക്കാം. നിങ്ങൾക്ക് പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചോ എന്നും നിങ്ങൾ ക്ഷണം സ്വീകരിച്ചോ അതോ നിരസിച്ചോ എന്നതും Apple-ന് അറിയാനായേക്കും, കൂടാതെ ഈ വിവരങ്ങൾ പ്രോഗ്രാം നിർവ്വഹിക്കുന്നതിനായി Goldman Sachs-മായി പങ്കിടുകയും ചെയ്തേക്കാം. പ്രോഗ്രാമിലെ നിങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ Apple അറിയാനാകില്ല.
Apple Card പ്രൊവിഷനിങ് ചെയ്യൽ
Apple Pay-യിൽ നിങ്ങളുടെ Apple Card എനേബിൾ ചെയ്യുന്നതിനും സജ്ജീകരിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി Apple, Goldman Sachs-നോ Mastercard-നോ വിവരങ്ങൾ നൽകിയേക്കാം. പങ്കിടുന്ന ഈ വിവരങ്ങൾ Apple Pay ഉപയോഗിച്ച് ഏതെങ്കിലും കാർഡ് നിങ്ങൾ പ്രൊവിഷൻ ചെയ്യുമ്പോൾ നൽകുന്നവയിൽ നിന്ന് വ്യത്യസ്തമായിരിക്കില്ല, കൂടാതെ ഇനിപ്പറയുന്നവയും ഉൾപ്പെട്ടേക്കാം:
- നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട പേരും ബില്ലിങ് വിലാസവും
- നിങ്ങളുടെ Apple അക്കൗണ്ട്, iTunes, App Store അക്കൗണ്ട് പ്രവർത്തനം (ഉദാഹരണത്തിന്, നിങ്ങൾക്ക് iTunes-നുള്ളിൽ ഇടപാടുകളുടെ നീണ്ട ചരിത്രമുണ്ടോ എന്നത്) എന്നിവയെ കുറിച്ചുള്ള പൊതുവായ വിവരങ്ങൾ
- നിങ്ങളുടെ ഡിവൈസിനെ കുറിച്ചുള്ള വിവരങ്ങൾ, Apple Watch ഉപയോഗിക്കുന്നുണ്ടോ എന്നത്, ജോഡിയാക്കിയ iOS ഡിവൈസ് എന്നിവ (ഉദാഹരണത്തിന്, ഒരു ഡിവൈസ് ഐഡന്റിഫയർ, ഫോൺ നമ്പർ, നിങ്ങളുടെ ഡിവൈസിന്റെ പേരും മോഡലും)
- നിങ്ങളുടെ കാർഡ് ചേർക്കുന്ന സമയത്തെ കോർസ് ലൊക്കേഷൻ (നിങ്ങൾക്ക് ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ)
- പേയ്മെന്റ് കാർഡുകൾ ചേർക്കുന്നതിന്റെ അക്കൗണ്ട് അല്ലെങ്കിൽ ഡിവൈസ് ചരിത്രം
- നിങ്ങൾ ചേർത്തതോ Apple Pay-യിൽ ചേർക്കാൻ ശ്രമിച്ചതോ ആയ പേയ്മെന്റ് കാർഡുകളിൽ നിന്നുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട സമാഹരിച്ച സ്ഥിതിവിവരക്കണക്കുകൾ
നിങ്ങളുടെ കൈവശമുള്ളതോ അടുത്തിടെ ഉണ്ടായിരുന്നതോ ആയ കാർഡുകൾ മറ്റ് ഡിവൈസുകളിൽ സജ്ജീകരിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, സുരക്ഷാ കോഡ് നൽകിയ ശേഷം കാർഡ് വീണ്ടും ചേർക്കുന്നതിന് കാർഡ് ഇഷ്യൂവറിനൊപ്പമോ പേയ്മെന്റ് നെറ്റ്‌വർക്കിനൊപ്പമോ ഉപയോഗിക്കാവുന്ന ഒരു കാർഡ് റഫറൻസ് Apple നിങ്ങളുടെ Apple അക്കൗണ്ടിൽ സംഭരിക്കുന്നു. ഈ Apple Pay ഫീച്ചർ Apple Card-നൊപ്പം ലഭ്യമാണ്.
Apple Card ഉപയോഗിച്ച് പണമടയ്ക്കൽ
നിങ്ങൾ ഒരു ആപ്പിനുള്ളിലോ വെബിലോ Apple Messages for Business എന്നതിലോ Apple Card ഉപയോഗിച്ച് പേയ്മെന്റ് ആരംഭിക്കുമ്പോൾ, നികുതിയും ഷിപ്പിങ് ചെലവും കണക്കാക്കുന്നത് എനേബിൾ ചെയ്യാൻ നിങ്ങളുടെ പിൻ കോഡോ തപാൽ കോഡോ മറ്റ് തത്തുല്യ വിവരങ്ങളോ ആപ്പിനും വെബ്സൈറ്റിനും അല്ലെങ്കിൽ വ്യാപാരിക്കും നൽകും. നിങ്ങൾ പേയ്മെന്റിന് അനുമതി നൽകിയതിന് ശേഷം, ഡിവൈസ്-സ്പെസിഫിക് അക്കൗണ്ട് നമ്പറോ നിങ്ങളുടെ ഷിപ്പിങ് വിലാസമോ ഇ-മെയിൽ വിലാസമോ പോലുള്ള വ്യാപാരി അഭ്യർഥിച്ച മറ്റ് വിവരങ്ങളും നൽകുന്നു. വ്യാപാരി, ഇടപാട് സമയത്തെ നിങ്ങളുടെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ അവരുടെ സ്വകാര്യതാ നയങ്ങളിൽ വിവരിച്ചിരിക്കുന്നത് പ്രകാരം നിങ്ങളുടെ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രത്യേകം ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തേക്കാം. നിങ്ങളുടെ ഡിവൈസിന്റെ ലൊക്കേഷൻ ആക്സസും ഉപയോഗവും എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ, www.apple.com/in/legal/privacy/data/en/location-services എന്നതിൽ ‘ലൊക്കേഷൻ സേവനങ്ങളും സ്വകാര്യതയും’ സന്ദർശിക്കൂ.
നിങ്ങൾ Apple Pay ഉപയോഗിക്കുമ്പോൾ നിങ്ങളുടെ Apple Card നമ്പർ നൽകുന്നില്ല. ആപ്പുകൾ, വെബ്സൈറ്റുകൾ, Apple Messages for Business എന്നിവയ്ക്കുള്ളിൽ നിങ്ങളുടെ പേയ്മെന്റ് വിവരങ്ങൾ സുരക്ഷിതമായി കൈമാറുന്നതിന്, വിവരങ്ങൾ Apple-ലേക്ക് എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ അയയ്ക്കുന്നു, അവിടെ അത് ഹ്രസ്വമായി ഡീക്രിപ്റ്റ് ചെയ്യുകയും ഒരു വ്യാപാരി-നിർദിഷ്ട കീ ഉപയോഗിച്ച് വീണ്ടും എൻക്രിപ്റ്റ് ചെയ്യുകയും ചെയ്യുന്നു, അതുവഴി വ്യാപാരിക്കോ ഡെവലപ്പറിനോ അവരുടെ പേയ്മെന്റ് പ്രോസസറിനോ മാത്രം നിങ്ങളുടെ പേയ്മെന്റ് വിവരങ്ങൾ ഡീക്രിപ്റ്റ് ചെയ്യാനാകുന്നു. കാർഡ് ചേർക്കാനാകാത്ത ഒരു Mac-ൽ നിങ്ങൾ പേയ്മെന്റ് നടത്തുമ്പോൾ, Mac-ഉം അനുമതി നൽകുന്ന ഡിവൈസും Apple സെർവറുകൾ വഴി ഒരു എൻക്രിപ്റ്റ് ചെയ്ത ചാനലിലൂടെ ആശയവിനിമയം നടത്തുന്നു. ഈ വിവരങ്ങളൊന്നും നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയിക്കുന്ന രൂപത്തിൽ Apple നിലനിർത്തുന്നില്ല.
നിങ്ങൾ Apple Card ഉപയോഗിക്കുമ്പോൾ, ഞങ്ങളുടെ ഇഷ്യൂ ചെയ്യുന്ന ബാങ്കിനും പേയ്മെന്റ് നെറ്റ്‌വർക്ക് പങ്കാളികളായ Goldman Sachs-നും Mastercard-നും, കൂടാതെ അവരുടെ സേവന ദാതാക്കൾക്കും Apple Card പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി, സമയം, തുക എന്നിവ ഉൾപ്പെടെ നിങ്ങളുടെ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. Goldman Sachs അല്ലെങ്കിൽ Mastercard പരസ്യത്തിനോ മാർക്കറ്റിങ്ങിനോ വേണ്ടി മൂന്നാം കക്ഷികളുമായി നിങ്ങളുടെ ഇടപാട് വിവരങ്ങൾ പങ്കിടുകയോ വിൽക്കുകയോ ചെയ്യുന്നില്ല.
Apple നിങ്ങളുടെ Apple അക്കൗണ്ടിൽ വ്യക്തിഗത ഇടപാട് വിവരങ്ങൾ ഡെലിവർ ചെയ്യുകയും സംഭരിക്കുകയും ചെയ്യുന്നു, കൂടാതെ നിങ്ങളുടെ ഇടപാടുകളുടെ ചരിത്രം നിങ്ങളുടെ എല്ലാ ഡിവൈസുകളിലും അപ്പ് ടു ഡേറ്റ് ആയി നിലനിർത്തുകയും ചെയ്യുന്നു. ഉയർന്ന തലത്തിലുള്ള ഡാറ്റാ സുരക്ഷ പ്രദാനം ചെയ്യുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ ഇടപാടുകൾ iCloud-ൽ സംഭരിച്ചിരിക്കുന്നു. നിങ്ങളുടെ ഡിവൈസിന് പ്രത്യേകമായുള്ള വിവരങ്ങളിൽ നിന്ന് സൃഷ്ടിച്ച ഒരു കീയും ഒപ്പം നിങ്ങൾക്ക് മാത്രം അറിയാവുന്ന നിങ്ങളുടെ ഡിവൈസ് പാസ്കോഡും ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റ സംരക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ ഡിവൈസുകൾക്ക് നിങ്ങളുടെ ഇടപാട് ചരിത്രം ആക്സസ് ചെയ്യാനോ വായിക്കാനോ കഴിയും, എന്നാൽ Apple-ന് ഈ വിവരങ്ങൾ ആക്സസ് ചെയ്യാനാകില്ല. ചെലവുകളുടെ സമ്മറികൾ പോലുള്ള നിങ്ങളുടെ ഇടപാട് ചരിത്രം ഉപയോഗിക്കുന്ന Apple Card ഫീച്ചറുകൾ ഡിവൈസിൽ സൃഷ്ടിക്കപ്പെട്ടവയാണ്.
Apple Card കുടുംബം
Apple Card കസ്റ്റമർമാർക്കും, അവരുടെ iCloud കുടുംബ പങ്കിടൽ ഗ്രൂപ്പിലെ യോഗ്യരായ അംഗങ്ങളുമായി ആ അംഗത്തെ സഹ ഉടമയോ പങ്കെടുക്കുന്നയാൾയോ ആകാൻ ക്ഷണിച്ചുകൊണ്ട് അവരുടെ Apple Card പങ്കിടാനാകും. Apple Card കുടുംബ ക്ഷണത്തിന്റെ സ്റ്റാറ്റസ് എപ്പോൾ വേണമെങ്കിലും വാലറ്റിൽ Apple Card പാസിന്റെ പിൻവശം കാണുന്നതിലൂടെ ലഭ്യമാണ്. ഒരു ക്ഷണം മാനേജ് ചെയ്യാൻ സഹായിക്കുന്നതിനായി, ക്ഷണിക്കുന്ന സമയത്തും, ഒരു ഓഫർ അവലോകനത്തിന് തയ്യാറാകുമ്പോഴും, ഒരു സഹ ഉടമയോ പങ്കെടുക്കുന്നയാളോ ഒരു ക്ഷണത്തോടോ ഓഫറിനോടോ പ്രതികരിക്കുമ്പോഴും സഹ ഉടമകളെയും പങ്കെടുക്കുന്നവരെയും വാലറ്റ് അലേർട്ട് ചെയ്യും.
സഹ ഉടമസ്ഥതയിലുള്ള അക്കൗണ്ടുകൾ: ഒരു സഹ ഉടമയെ ചേർക്കാൻ, Apple Card കസ്റ്റമേഴ്സ് അവരുടെ അക്കൗണ്ടിലേക്ക് ഒരു സഹ ഉടമയായി ചേർക്കാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള കുടുംബ പങ്കിടൽ ഗ്രൂപ്പ് അംഗത്തെ തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത കുടുംബ പങ്കിടൽ ഗ്രൂപ്പ് അംഗത്തിന് Apple സഹ ഉടമയ്ക്കുള്ള ക്ഷണം അയയ്ക്കുകയും ക്ഷണം നൽകുന്നയാളുടെ Apple Card പങ്കിടുകയും ചെയ്യും. നിലവിൽ Apple Card അക്കൗണ്ട് ഇല്ലാത്ത ക്ഷണിതാക്കൾ മേൽ വിവരിച്ച പ്രകാരമുള്ള ആപ്ലിക്കേഷൻ വിവരങ്ങൾ നൽകേണ്ടതുണ്ട്. സഹ ഉടമസ്ഥതയിലുള്ള Apple Card ക്രെഡിറ്റ് ലൈൻ വിലയിരുത്താൻ അനുവദിക്കുന്നതിന് നിലവിലുള്ള Apple Card കസ്റ്റമേഴ്സ് നിലവിലെ വരുമാന വിവരങ്ങൾ Goldman Sachs-ന് നൽകേണ്ടതുണ്ട്. നിലവിലുള്ള എല്ലാ Apple Card ബാലൻസുകൾക്കും രണ്ട് സഹ-ഉടമകളും ഉത്തരവാദികളാണെന്നതിനാൽ, സഹ ഉടമസ്ഥതയിലുള്ള Apple Card ഓഫർ നിബന്ധനകളുടെ ഭാഗമായി നിലവിലുള്ള ബാലൻസ് വിവരങ്ങൾ വെളിപ്പെടുത്തും. ഒരു സഹ-ഉടമസ്ഥതയിലുള്ള അക്കൗണ്ട് സൃഷ്ടിച്ചാൽ, ഓരോ സഹ-ഉടമയ്ക്കും Goldman Sachs-മായി ബന്ധപ്പെട്ട് സംയോജിത അക്കൗണ്ടുകളിൽ നിന്നുള്ള ചരിത്രപരമായ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളിലേക്ക് ആക്സസ് അഭ്യർഥിക്കാനാകും; സമീപകാല ഇടപാടുകളും ഡിവൈസിൽ ലഭ്യമാകും. സഹ-ഉടമസ്ഥതയിലുള്ള Apple Card അപേക്ഷകരുടെ സഹ-ഉടമസ്ഥതയിലുള്ള Apple Card ഓഫർ അവലോകനത്തിന് തയ്യാറാകുമ്പോഴും ഓഫർ നിബന്ധനകളോട് അവരുടെ സാധ്യതയുള്ള സഹ-ഉടമ പ്രതികരിക്കുമ്പോഴും Apple അവർക്ക് അലേർട്ട് നൽകും. തുടർന്ന്, സഹ-ഉടമകളിൽ ഓരോരുത്തർക്കും അക്കൗണ്ടിലെ എല്ലാ ഇടപാടുകളുടെയും വിവരങ്ങളിലേക്ക് ആക്സസ് ഉണ്ടായിരിക്കും. ലഭ്യമായ ക്രെഡിറ്റ്, മൊത്തം ബാലൻസ്, ക്രെഡിറ്റ് പരിധി എന്നിവ ഉൾപ്പെടെയുള്ള ബാലൻസ് വിശദാംശങ്ങൾ രണ്ട് സഹ-ഉടമകൾക്കും ലഭ്യമാകും.
പങ്കെടുക്കുന്നയാളുടെ അക്കൗണ്ടുകൾ: ഒരു പങ്കെടുക്കുന്നയാളെ ചേർക്കാൻ, Apple Card ഉടമകൾ അവരുടെ അക്കൗണ്ടിലേക്ക് ചേർക്കാൻ ആഗ്രഹിക്കുന്ന, യോഗ്യതയുള്ള കുടുംബ പങ്കിടൽ ഗ്രൂപ്പ് അംഗത്തെ സെലക്റ്റ് ചെയ്യണം. കുടുംബ പങ്കിടൽ ഗ്രൂപ്പ് അംഗത്തിന് ഉടമയുടെ Apple Card പങ്കിടാനുള്ള ക്ഷണം അയയ്ക്കാൻ, നൽകിയിരിക്കുന്ന വിവരങ്ങൾ Apple ഉപയോഗിക്കും. പങ്കെടുക്കുന്നയാൾ 18 വയസ്സിൽ താഴെയുള്ള ആളാണെങ്കിൽ, പങ്കെടുക്കുന്നയാളുടെ ലീഗൽ നെയിമും ജനനത്തീയതിയും പരിശോധിച്ചുറപ്പിക്കാൻ പ്രായപൂർത്തിയായ ഉടമയോട് ആവശ്യപ്പെടും; പങ്കെടുക്കുന്നയാൾക്ക് 18 വയസോ അതിൽ കൂടുതലോ ആണെങ്കിൽ, പങ്കെടുക്കുന്നയാളോട് അവരുടെ ലീഗൽ നെയിം, ജനനത്തീയതി, വീട്ടുവിലാസം എന്നിവ സ്ഥിരീകരിക്കാൻ ആവശ്യപ്പെടും. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു പങ്കെടുക്കുന്നയാൾക്ക് ഉപഭോക്തൃ റിപ്പോർട്ടിങ് ഏജൻസികളുടെ പക്കലുള്ള അവരുടെ ഫയലുകളിലേക്ക് അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, പങ്കെടുക്കുന്നയാളുടെ അക്കൗണ്ട് സജ്ജീകരിക്കുമ്പോൾ അവരുടെ സോഷ്യൽ സെക്യൂരിറ്റി നമ്പർ Goldman Sachs-ന് നൽകാവുന്നതാണ്. പങ്കെടുക്കുന്നയാളുടെ ഓൺബോർഡിങ് പ്രക്രിയയുടെ ഭാഗമായി നൽകുന്ന വിവരങ്ങൾ Goldman Sachs-ലേക്ക് എൻക്രിപ്റ്റ് ചെയ്യുകയും പങ്കെടുക്കുന്നയാളുടെ ഓൺബോർഡിങ് പൂർത്തിയാകുന്നതുവരെയോ 30 ദിവസം കഴിയുന്നതുവരെയോ Apple സംഭരിക്കുകയും ചെയ്യും. Apple Card അക്കൗണ്ട് സജ്ജീകരിക്കാനും മാനേജ് ചെയ്യാനും തട്ടിപ്പ് തടയാനും ഉടമയുടെയും പങ്കെടുക്കുന്നയാളുടെയും Apple അക്കൗണ്ടിനൊപ്പം പങ്കെടുക്കുന്നയാളുടെ പൂർത്തിയാക്കിയ ഓൺബോർഡിങ് വിവരങ്ങളും Goldman Sachs-ലേക്ക് അയയ്ക്കും.
ഉടമകൾക്ക് വാലറ്റിൽ അവരുടെ Apple Card പാസിന്റെ പുറകിലേക്ക് പോയി, പങ്കെടുക്കുന്നയാളുടെ പേര് സെലക്റ്റ് ചെയ്ത് ബാലൻസ് വിശദാംശങ്ങൾ കാണിക്കുന്നത് എനേബിൾ ചെയ്യുന്നതിലൂടെ, ലഭ്യമായ ക്രെഡിറ്റ്, മൊത്തം ബാലൻസ്, ക്രെഡിറ്റ് പരിധി എന്നിവ പോലുള്ള ബാലൻസ് വിശദാംശങ്ങൾ പങ്കെടുക്കുന്നയാളുമായി പങ്കിടാൻ തിരഞ്ഞെടുക്കാനാകും. ഉടമകൾ ബാലൻസിന് കാരണമാകുന്ന എല്ലാ ഇടപാടുകൾക്കും ഉത്തരവാദികളായതിനാൽ, അവർക്ക് മറ്റെല്ലാ ഉടമകളുടെയോ പങ്കെടുക്കുന്നവരുടെയോ ഇടപാട് പ്രവർത്തനം കാണാനാകും, അതേസമയം പങ്കെടുക്കുന്നവർക്ക് അവരുടെ സ്വന്തം ഇടപാട് വിവരങ്ങൾ മാത്രമേ കാണാനാകൂ. ഉടമകൾ പങ്കെടുക്കുന്നയാൾക്കായി ഒരു ഇടപാട് പരിധിയും സെലക്റ്റ് ചെയ്തേക്കാം, വാലറ്റിൽ അവരുടെ Apple Card പാസിന്റെ പുറകിലേക്ക് പോയി പങ്കെടുക്കുന്നയാളുടെ പേര് സെലക്റ്റ് ചെയ്ത ശേഷം ഇടപാട് പരിധി സെലക്റ്റ് ചെയ്ത് ഏത് സമയത്തും അത് മാറ്റാവുന്നതാണ്.
അറിയിപ്പുകൾ: ഉടമകൾക്ക് വാലറ്റിൽ Apple Card പാസിന്റെ പുറകിലേക്ക് പോയി സഹ ഉടമയുടെയോ പങ്കെടുക്കുന്നയാളുടെയോ പേര് സെലക്റ്റ് ചെയ്ത് അറിയിപ്പുകൾ എനേബിൾ ചെയ്തോ ഡിസേബിൾ ചെയ്തോ Apple Card കുടുംബ അക്കൗണ്ടുകളിലെ പ്രവർത്തനത്തെക്കുറിച്ചുള്ള അറിയിപ്പുകൾ മാനേജ് ചെയ്യാനാകും. ഒരു നിശ്ചിത ഡോളർ തുകയ്ക്ക് മുകളിലുള്ള ഇടപാടുകൾ പോലെയുള്ള ചില പരിധികൾ പാലിക്കുകയാണെങ്കിൽ മാത്രമേ ഉടമകൾക്ക് അറിയിപ്പുകൾ സ്വീകരിക്കാൻ തിരഞ്ഞെടുക്കാനാകൂ. അറിയിപ്പുകൾ മാനേജ് ചെയ്യുന്നതിന് അറിയിപ്പ് ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിക്കും; അറിയിപ്പ് ക്രമീകരണങ്ങൾ അക്കൗണ്ടിലെ മറ്റുള്ളവരുമായി പങ്കിടില്ല. ഇടപാട് അറിയിപ്പുകൾ എനേബിൾ ചെയ്യുമ്പോൾ, വാങ്ങലിന്റെ തീയതിയും സമയവും, വാങ്ങൽ തുക, വ്യാപാരി, ലഭ്യമെങ്കിൽ, ലൊക്കേഷൻ എന്നിവ കാണിക്കുന്ന ഒരു Push അറിയിപ്പ് ഉടമകൾക്ക് ലഭിക്കും. ഇടപാട് പരിധി ഉള്ള പങ്കെടുക്കുന്നവരെ കുറിച്ചുള്ള അറിയിപ്പുകൾക്കായി, പങ്കെടുക്കുന്നവരുടെ മൊത്തം പ്രതിമാസ ചെലവും അറിയിപ്പിൽ കാണിക്കും.
Apple Card-ഉം ലൊക്കേഷനും
Apple Pay-യ്ക്കൊപ്പം Apple Card ഉപയോഗിക്കുമ്പോൾ, വിലാസവും കോൺടാക്റ്റ് ഡാറ്റയും പോലുള്ള മെച്ചപ്പെടുത്തിയ വ്യാപാരി വിവരങ്ങൾ നൽകുന്നതിന്, നിങ്ങളുമായി കണക്റ്റ് ചെയ്യാനാകാത്ത വിധത്തിൽ നിങ്ങളുടെ ഡിവൈസിൽ നിന്ന് Apple മാപ്പ്സിലേക്ക് വ്യാപാരിയെയും ലൊക്കേഷനെയും കുറിച്ചുള്ള വിവരങ്ങൾ അയയ്ക്കുന്നു. നിങ്ങൾ ഫിസിക്കൽ Apple Card ഉപയോഗിക്കുകയാണെങ്കിൽ, ഇടപാടിനായി ശരിയായ വ്യാപാരിയെ തിരിച്ചറിയാൻ Apple മാപ്പ്സിനെ സഹായിക്കുന്നതിന് നിങ്ങളുടെ ഡിവൈസിന്റെ ലൊക്കേഷൻ ഉപയോഗിക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ടാകും. നിങ്ങൾ വാലറ്റിൽ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, ഒരു ഫിസിക്കൽ Apple Card ഓർഡർ ചെയ്യുമ്പോഴോ പഴയ കാർഡ് മാറ്റി പുതിയത് പകരം വയ്ക്കുമ്പോഴോ ബാലൻസ് പേയ്മെന്റ് ഷെഡ്യൂൾ ചെയ്യുമ്പോഴോ തട്ടിപ്പ് കണ്ടെത്തുന്നതിനും തടയുന്നതിനുമായി നിങ്ങളുടെ Apple Card-ന്റെ ഉപയോഗവുമായി ബന്ധപ്പെട്ട ലൊക്കേഷൻ വിവരങ്ങൾ Apple ശേഖരിക്കുന്നു. Apple Card ഉപയോഗിക്കുമ്പോൾ Apple നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കില്ല. ഓൺലൈൻ ഇടപാടുകൾക്കായി നിങ്ങൾ Apple Card ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ, ഒരു മൂന്നാം കക്ഷി തട്ടിപ്പ് തടയൽ സേവന ദാതാവിൽ നിന്ന് Goldman Sachs-ന് ലൊക്കേഷൻ ഡാറ്റ ലഭിച്ചേക്കാം, അത് തട്ടിപ്പ് തടയൽ ആവശ്യങ്ങൾക്കായി മാത്രം Goldman Sachs ഉപയോഗിക്കും.
Apple Card-ഉം അനലിറ്റിക്സും
Apple Card മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന്, Apple Card ആപ്ലിക്കേഷൻ പ്രോസസിനെയും വാലറ്റ് ആപ്പിലെ Apple Card ഫീച്ചറുകളുടെ ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങൾ Apple ശേഖരിക്കുകയും നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാത്ത വിധത്തിൽ ആ വിവരങ്ങൾ സംഭരിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങളിൽ ആപ്ലിക്കേഷൻ പൂർത്തിയാക്കാൻ എടുക്കുന്ന സമയവും പ്രതിമാസ ആക്റ്റിവിറ്റി കാഴ്ച പോലുള്ള ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന Apple Card ഫീച്ചറുകളും ഉൾപ്പെടുന്നു. മറ്റ് Apple ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും മാർക്കറ്റിങ് ആവശ്യങ്ങൾക്കും തട്ടിപ്പ് തടയുന്നതിനും സുരക്ഷാ ആവശ്യങ്ങൾക്കുമായി Apple ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം.
സാമ്പത്തിക പ്രവചനം പോലുള്ള ആന്തരിക ഗവേഷണത്തിനും അനലിറ്റിക്സ് ആവശ്യങ്ങൾക്കുമായി നിങ്ങളുടെ Apple അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ (ഉദാ. നിങ്ങൾക്ക് ഒരു Apple Card ഉണ്ടെന്നത്) Apple ഉപയോഗിച്ചേക്കാം. ക്രെഡിറ്റ് തീരുമാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് Goldman Sachs-നെ സഹായിക്കുന്ന Apple മെട്രിക്കുകൾ തിരിച്ചറിയാൻ സഹായിക്കുന്നതിലൂടെ Apple Card മെച്ചപ്പെടുത്തുന്നതിന് നിങ്ങൾ വാങ്ങിയ Apple ഉൽപ്പന്നങ്ങൾ, നിങ്ങളുടെ Apple അക്കൗണ്ട് തുടങ്ങിയിട്ട് എത്ര കാലമായി, Apple-മായി നിങ്ങൾ എത്ര തവണ ഇടപാട് നടത്തുന്നു തുടങ്ങിയ Apple-മായുള്ള നിങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും Apple ഉപയോഗിച്ചേക്കാം. പ്രസക്തമായ Apple മെട്രിക്കുകൾ തിരിച്ചറിയാൻ Apple-മായുള്ള നിങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള സ്വകാര്യ ഡാറ്റകളൊന്നും Goldman Sachs-മായി പങ്കിടില്ല. ‘Apple റിലേഷൻഷിപ്പ് ഡാറ്റയും Apple കാർഡും’ എന്ന വിഷയത്തിൽ ഞങ്ങളുടെ സ്വകാര്യതാ ടീമിന് dpo@apple.com എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്തുകൊണ്ട് Apple-മായുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ഈ ഉപയോഗം നിങ്ങൾക്ക് ഒഴിവാക്കാവുന്നതാണ്. അപേക്ഷകർക്കും കാർഡ് ഹോൾഡർമാർക്കും അവരുടെ ക്രെഡിറ്റ് ഓഫറിന്റെ പുനർമൂല്യനിർണയത്തിനോ ക്രെഡിറ്റ് ലൈൻ വർദ്ധിപ്പിക്കുന്നതിനോ Goldman Sachs-മായി തിരിച്ചറിഞ്ഞ മെട്രിക്സ് പങ്കിടാൻ തിരഞ്ഞെടുക്കാം.
Apple Card-ഉം ആശയവിനിമയങ്ങളും
ഒരു മാർക്കറ്റിങ് സന്ദേശം ഉൾപ്പെടെ, ഒരു സന്ദേശം നിങ്ങൾക്ക് പ്രസക്തമാണോ എന്ന് നിർണയിക്കാൻ, നിങ്ങൾക്ക് നിലവിൽ Apple Card അക്കൗണ്ട് ഉണ്ടോ അല്ലെങ്കിൽ അതിനായി അപേക്ഷിച്ചിട്ടുണ്ടോ എന്നതുപോലുള്ള നിങ്ങളുടെ Apple Card അക്കൗണ്ട് സ്റ്റാറ്റസ് Apple ഉപയോഗിച്ചേക്കാം. ഒരു സന്ദേശം നിങ്ങൾക്ക് പ്രസക്തമാണോ എന്ന് നിർണയിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ ഇടപാട് ചരിത്രവും ലൊക്കേഷനും പോലെ നിങ്ങൾക്ക് അറിയാവുന്നതും നിങ്ങളുടെ ഡിവൈസിൽ ഉള്ളതും Apple-ന്റെ പക്കൽ ഇല്ലാത്തതുമായ വിവരങ്ങൾ ഉപയോഗിക്കാനും Apple നിങ്ങളുടെ ഡിവൈസിലേക്ക് സന്ദേശങ്ങൾ അയച്ചേക്കാം. ഉദാഹരണത്തിന്, സാധാരണയായി യാത്രയുമായി ബന്ധപ്പെട്ട വാങ്ങലുകൾ നടത്തുന്ന ആളുകൾക്ക് പ്രസക്തമായ സന്ദേശം Apple നിങ്ങളുടെ ഡിവൈസിലേക്ക് അയച്ചേക്കാം. നിങ്ങൾ യാത്രയുമായി ബന്ധപ്പെട്ട വാങ്ങലുകൾ നടത്തിയിട്ടുണ്ടോ എന്ന് Apple-ന് അറിയേണ്ടതില്ല — ഒരു സന്ദേശത്തിന്റെ പ്രസക്തി നിർണയിക്കാൻ നിങ്ങളുടെ ഡിവൈസിന് നിങ്ങളുടെ ഇടപാട് ചരിത്രം ഉപയോഗിക്കാം. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതോടൊപ്പം, നിങ്ങൾക്ക് പ്രസക്തമായ ആശയവിനിമയങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. നിങ്ങളുടെ ഡിവൈസിൽ നിങ്ങൾ എന്ത് സന്ദേശങ്ങളാണ് കാണുന്നത് എന്ന് Apple-ന് അറിയാനാകില്ല.
നിങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയാത്ത അജ്ഞാതവും സമാഹരിച്ചതുമായ വിവരങ്ങൾ Apple Card മാർക്കറ്റിങ്ങിനും മറ്റ് സന്ദേശമയയ്ക്കലിനും ഉപയോഗിച്ചേക്കാം. മാർക്കറ്റിങ് ഇ-മെയിലിലെ അൺസബ്സ്ക്രൈബ് ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ടോ Apple Card-നായുള്ള അറിയിപ്പുകൾ ഓഫാക്കുന്നതിലൂടെയോ നിങ്ങൾക്ക് മാർക്കറ്റിങ് സന്ദേശങ്ങൾ ഒഴിവാക്കാനാകും.
Apple ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും നിങ്ങൾക്ക് Apple Card ഉണ്ടോ എന്ന് പരിശോധിക്കാനാകും
നിങ്ങൾ Apple Pay എനേബിൾ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയുന്ന Apple ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും നിങ്ങൾക്ക് Apple Card ഉണ്ടോ എന്ന് പരിശോധിക്കാനും കഴിയും. iOS-ലും Safari-ലും, ക്രമീകരണം മാറ്റിക്കൊണ്ട് Apple ആപ്പുകളും വെബ്സൈറ്റുകളും Apple Card ഉണ്ടോ എന്ന് പരിശോധിക്കുന്നത് നിങ്ങൾക്ക് ഡിസേബിൾ ചെയ്യാം. iOS-ൽ, ക്രമീകരണം > ആപ്പുകൾ > Safari എന്നതിലേക്ക് പോയി ‘Apple Pay ഉണ്ടോ എന്ന് പരിശോധിക്കൂ’ ഓഫാക്കാൻ ടാപ്പ് ചെയ്യുക. Mac-ൽ, Safari > ക്രമീകരണം > അഡ്വാൻസ്ഡ് എന്നതിലേക്ക് പോയി ‘Apple Pay, Apple Card എന്നിവ പരിശോധിക്കാൻ വെബ്സൈറ്റുകളെ അനുവദിക്കൂ’ എന്നത് ഡീസെലക്റ്റ് ചെയ്യുക.
Daily Cash
നിങ്ങൾക്ക് Apple Cash ഉണ്ടെങ്കിൽ, Apple Payments Inc. എന്ന ലൈസൻസുള്ള മണി ട്രാൻസ്ഫർ സേവനമായ Apple Payments Services LLC-യുടെ അനുബന്ധ സ്ഥാപനത്തിലൂടെ നിങ്ങളുടെ Apple Card Daily Cash വിതരണം പ്രോസസ് ചെയ്യുന്നു. Apple Payments Inc. നിങ്ങളുടെ സ്വകാര്യത എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ, വാലറ്റ് തുറന്ന് നിങ്ങളുടെ Apple Cash കാർഡ് ടാപ്പ് ചെയ്ത്, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്തതിന്ശേഷം ‘നിങ്ങളുടെ ഡാറ്റ എങ്ങനെ മാനേജ് ചെയ്യപ്പെടുന്നുവെന്ന് കാണൂ’ ടാപ്പ് ചെയ്യാനാകും.
Apple Card പിന്തുണ
Apple Card-നെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ, സന്ദേശങ്ങൾ അയയ്ച്ചുകൊണ്ട് നിങ്ങളുടെ വാലറ്റ് ആപ്പ് വഴി നിങ്ങൾക്ക് പിന്തുണയുമായി ബന്ധപ്പെടാം. നിങ്ങളുടെ അഭ്യർത്ഥന പ്രോസസ് ചെയ്യുന്നതിന്, വ്യക്തിഗത ഡാറ്റ ഉൾപ്പെടെ നിങ്ങൾ പങ്കിടുന്ന ഏത് വിവരവും Apple ഉപയോഗിക്കും. സേവനത്തിനായി നിങ്ങളുടെ അന്വേഷണം Goldman Sachs-ലേക്ക് അയയ്ക്കേണ്ടതുണ്ടെങ്കിൽ, Goldman Sachs നിങ്ങളെ മികച്ച രീതിയിൽ സഹായിക്കുന്നതിനായി Apple നിങ്ങളെയും നിങ്ങളുടെ അന്വേഷണത്തെയും കുറിച്ചുള്ള വിവരങ്ങൾ അവരുമായി പങ്കിടും. Goldman Sachs-ന് സേവനത്തിനായി അയയ്ക്കുന്ന വ്യക്തിപരമായി തിരിച്ചറിയാവുന്ന സാമ്പത്തിക വിവരങ്ങളൊന്നും Apple നിലനിർത്തില്ല. 877-255-5923 എന്ന നമ്പറിൽ വിളിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുമായി നേരിട്ട് പിന്തുണയെ ബന്ധപ്പെടാം.
നിങ്ങളുടെ Apple Card അക്കൗണ്ട് ക്ലോസ് ചെയ്യുന്നത്
നിങ്ങൾ Apple Card അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, വാലറ്റ് ആപ്പിൽ നിന്ന് Apple Card നീക്കം ചെയ്യുന്നതുവരെ നിങ്ങളുടെ Apple Card അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ വാലറ്റിൽ നിലനിൽക്കും.
നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്
നിങ്ങളുടെ Apple Card-മായി ബന്ധപ്പെട്ട വിശദാംശങ്ങൾ എഡിറ്റ് ചെയ്തുകൊണ്ട് വാലറ്റിൽ നിങ്ങളുടെ ബില്ലിങ് വിലാസം അപ്ഡേറ്റ് ചെയ്യാം. നിങ്ങൾക്ക് Goldman Sachs-നെ ബന്ധപ്പെട്ടും നിങ്ങളുടെ Apple Card അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാകും. Apple Card സേവനങ്ങൾ നൽകുന്നതിന് Goldman Sachs അപ്ഡേറ്റ് ചെയ്ത Apple Card അക്കൗണ്ട് വിവരങ്ങൾ Apple-മായി പങ്കിട്ടേക്കാം.
Apple ലൈൻ ഓഫ് ക്രെഡിറ്റ്
Apple ലൈൻ ഓഫ് ക്രെഡിറ്റ് എന്നത് Apple Card-ന്റെ ഒരു ഫീച്ചറാണ്. നിങ്ങൾ apple.com-ൽ Apple Card-ന് അപേക്ഷിക്കുകയാണെങ്കിൽ, നിങ്ങൾ Apple ലൈൻ ഓഫ് ക്രെഡിറ്റ് ഫീച്ചറിന് യോഗ്യത നേടിയേക്കാം. കൂടാതെ യോഗ്യമായ ഒരു Apple ഡിവൈസിൽ നിങ്ങൾ Apple Card-നായി അപേക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി Apple നിങ്ങളുടെ ചില വിവരങ്ങൾ പ്രോസസ് ചെയ്തേക്കാം.
നിങ്ങൾ apple.com-ൽ Apple Card-നായി അപേക്ഷിക്കുകയും Apple ലൈൻ ഓഫ് ക്രെഡിറ്റിന് അർഹതയുണ്ടാവുകയും ചെയ്താൽ നിങ്ങളുടെ അപേക്ഷാ വിവരങ്ങൾ വെബ് വഴി ശേഖരിക്കുകയും സമർപ്പിക്കുകയും ചെയ്യും. ഐഡന്റിറ്റി സ്ഥിരീകരണത്തിനും തട്ടിപ്പ് തടയുന്നതിനുമായി നിങ്ങളുടെ ഡിവൈസിന് പകരം നിങ്ങളുടെ ആപ്ലിക്കേഷൻ ഫോൺ നമ്പർ വിവരങ്ങൾ Apple-ലേക്ക് അയച്ചേക്കാം. കൂടാതെ, ബ്രൗസർ തരവും IP വിലാസ വിവരങ്ങളും ആപ്ലിക്കേഷൻ സമയത്ത് Apple ശേഖരിക്കും, തട്ടിപ്പ് തടയാൻ Apple-ഉം Goldman Sachs-ഉം ഈ വിവരങ്ങൾ ഉപയോഗിക്കും. യോഗ്യമായ ഒരു ഡിവൈസിൽ നിന്ന് Apple Card-ന് അപേക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ അപേക്ഷ പ്രോസസ് ചെയ്യുന്നതിന് Goldman Sachs-ന് കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ, അധിക വിവരങ്ങൾ നൽകുമ്പോൾ ആപ്ലിക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ ഡിവൈസിൽ സംഭരിക്കപ്പെടില്ല. Apple ലൈൻ ഓഫ് ക്രെഡിറ്റ് മെച്ചപ്പെടുത്തുന്നതിനായി Apple Card-ന്റെ Apple ലൈൻ ഓഫ് ക്രെഡിറ്റ് ഫീച്ചറിനായുള്ള ആപ്ലിക്കേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ Apple ശേഖരിക്കുന്നു.
Apple-മായുള്ള ഇടപാടുകൾക്ക് മാത്രമേ Apple ലൈൻ ഓഫ് ക്രെഡിറ്റ് ഉപയോഗിക്കാൻ കഴിയൂ. Apple ലൈൻ ഓഫ് ക്രെഡിറ്റ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ, ‘നികുതിയും ഷിപ്പിങ് ചെലവും കണക്കുകൂട്ടൽ’ എനേബിൾ ചെയ്യാൻ Apple നിങ്ങളുടെ പിൻ കോഡോ മറ്റ് തത്തുല്യ വിവരങ്ങളോ ഉപയോഗിക്കുന്നു. ഇടപാട് പ്രോസസ് ചെയ്യുന്നതിന് നിങ്ങളുടെ വെർച്വൽ പേയ്മെന്റ് അക്കൗണ്ട് നമ്പർ, ഷിപ്പിങ് വിലാസം, ഇ-മെയിൽ വിലാസം എന്നിവ ഉപയോഗിച്ചേക്കാം. Apple ലൈൻ ഓഫ് ക്രെഡിറ്റ് കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ഉപയോഗിക്കുന്നില്ല.
Apple നിങ്ങളുമായി ഇ-മെയിൽ വഴിയും Apple-മായി ബന്ധപ്പെടാൻ നിങ്ങൾ ഉപയോഗിക്കുന്ന മറ്റ് മാർഗങ്ങളിലൂടെയും ആശയവിനിമയം നടത്തിയേക്കാം. Apple Card-ൽ നിന്ന് വ്യത്യസ്തമായി, നിങ്ങൾക്കും നിങ്ങളുടെ ഡിവൈസിനും മാത്രം അറിയാവുന്നതും Apple-ന് അറിയില്ലാത്തതുമായ വിവരങ്ങൾ ഉപയോഗിച്ച് Apple നിങ്ങളുടെ ഡിവൈസിലേക്ക് Apple ലൈൻ ഓഫ് ക്രെഡിറ്റ് സംബന്ധിച്ച സന്ദേശങ്ങൾ അയയ്ക്കില്ല. മാർക്കറ്റിങ് ഇമെയിലിലെ ‘അൺസബ്സ്ക്രൈബ് ചെയ്യൂ’ ലിങ്ക് ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് Apple ലൈൻ ഓഫ് ക്രെഡിറ്റ് മാർക്കറ്റിങ് സന്ദേശങ്ങൾ ഒഴിവാക്കാം.
Apple ലൈൻ ഓഫ് ക്രെഡിറ്റിനെക്കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിൽ, നിങ്ങളുടെ വ്യക്തിഗത ഡാറ്റ അപ്ഡേറ്റ് ചെയ്യാനോ അക്കൗണ്ട് ക്ലോസ് ചെയ്യാനോ ആഗ്രഹിക്കുന്നുവെങ്കിൽ, 877-255-5923 എന്ന നമ്പറിൽ വിളിച്ച് നിങ്ങൾക്ക് പിന്തുണാ ടീമിനെ ബന്ധപ്പെടാം. യോഗ്യമായ ഒരു ഡിവൈസിലേക്ക് Apple Card പ്രൊവിഷൻ ചെയ്ത ശേഷം വാലറ്റ് ആപ്പിലൂടെ സന്ദേശങ്ങൾ അയച്ചുകൊണ്ട് പിന്തുണാ ഫങ്ഷനാലിറ്റി ആക്സസ് ചെയ്യാൻ കഴിയും.
Apple Card വെബ് പോർട്ടൽ
നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിച്ച് card.apple.com എന്നതിലേക്ക് സൈൻ ഇൻ ചെയ്തുകൊണ്ട് Apple Card വെബ് സേവന പോർട്ടൽ ഉപയോഗിച്ച് നിങ്ങൾക്ക് Apple Card-ഉം Apple ലൈൻ ഓഫ് ക്രെഡിറ്റ് ഫീച്ചറും മാനേജ് ചെയ്യാം. പേയ്മെന്റ് നടത്തുന്നതിന്, പേയ്മെന്റ് നടത്തുന്ന ബാങ്ക് അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാം. നിങ്ങളുടെ പേയ്മെന്റ് പ്രോസസ് ചെയ്യുന്നതിന് മാത്രമാണ് ഈ വിവരങ്ങൾ ഉപയോഗിക്കുന്നത്. നിങ്ങൾ ഒരു പേയ്മെന്റ് ഷെഡ്യൂൾ ചെയ്തിട്ടുണ്ടോ അല്ലെങ്കിൽ പേയ്മെന്റ് നടത്തിയിട്ടുണ്ടോ എന്നതുപോലുള്ള പോർട്ടലിൽ നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ Apple ശേഖരിക്കും, നിങ്ങളുടെ അഭ്യർത്ഥന നിറവേറ്റുന്നതിനോ ട്രബിൾഷൂട്ട് ചെയ്യുന്നതിനോ കൂടാതെ സമാനമായ ആവശ്യങ്ങൾക്കും ഈ വിവരങ്ങൾ ഉപയോഗിക്കും. ആവശ്യമായ സന്ദർഭങ്ങളിൽ നിങ്ങളുടെ അഭ്യർഥന പൂർത്തീകരിക്കാൻ ശേഖരിച്ച ചില വിവരങ്ങൾ Goldman Sachs-മായി Apple പങ്കിട്ടേക്കാം. നിങ്ങളുമായി ലിങ്ക് ചെയ്യാൻ കഴിയാത്ത നിങ്ങളുടെ പോർട്ടൽ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ Apple Card മെച്ചപ്പെടുത്താൻ Apple ഉപയോഗിച്ചേക്കാം.
കൂടുതൽ വിവരങ്ങൾ
നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്തതിന് ശേഷവും, നിയമം പാലിക്കുന്നതിനോ തട്ടിപ്പ് തടയുന്നതിനോ ആവശ്യമായ നിങ്ങളുടെ Apple Card-മായി ബന്ധപ്പെട്ട വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം. ഈ അറിയിപ്പിനും Apple-ന്റെ നിർദേശങ്ങൾക്കും അനുസൃതമായ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ബാധ്യസ്ഥരായ ഞങ്ങളുടെ സേവന ദാതാക്കളുമായി Apple-മായുള്ള നിങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും Apple പങ്കിട്ടേക്കാം, ലഭിച്ച ഏതൊരു വ്യക്തിഗത ഡാറ്റയും സംരക്ഷിക്കുന്നതിന് ന്യായമായ സുരക്ഷാ നടപടികൾ ഉപയോഗിക്കേണ്ടതുണ്ട്, കൂടാതെ അവർ സേവനങ്ങൾ പൂർത്തിയാക്കിയ ഉടൻ തന്നെ നിയമപ്രകാരം നിലനിർത്തൽ ആവശ്യമില്ലെങ്കിൽ വ്യക്തിഗത ഡാറ്റ ഡിലീറ്റ് ചെയ്യുകയും വേണം.
നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനും വേണ്ടി Apple നിങ്ങളുടെ വിവരങ്ങൾ Goldman Sachs-മായി പങ്കിട്ടേക്കാം. തട്ടിപ്പ് തടയുന്നതിന്, Apple Card-മായി ബന്ധപ്പെട്ട, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളും Goldman Sachs-ൽ നിന്ന് Apple-ന് ലഭിച്ചേക്കാം. https://www.goldmansachs.com/privacy-and-cookies എന്നതിൽ ലഭ്യമായ Goldman Sachs-ന്റെ സ്വകാര്യതാ നയം അവലോകനം ചെയ്തുകൊണ്ട് അവർ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാനാകും. Apple-ഓ അതിന്റെ അനുബന്ധ സ്ഥാപനങ്ങളോ ബാങ്കല്ല, ഈ അറിയിപ്പ് നിങ്ങൾക്ക് Goldman Sachs-ൽ നിന്ന് ലഭിച്ചേക്കാവുന്ന ഏതെങ്കിലും അറിയിപ്പുകൾക്ക് പുറമേയാണ്.
ഈ അറിയിപ്പിൽ വിവരിച്ചിരിക്കുന്ന വ്യക്തിഗത ഡാറ്റയുടെ പ്രോസസിങ്ങുമായി ബന്ധപ്പെട്ട് Apple ഒരു ഡാറ്റ കൺട്രോളറായി പ്രവർത്തിക്കുമ്പോൾ, അത്തരം പ്രവർത്തനങ്ങൾ Apple-ന്റെ പൂർണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറിയായ Apple Payments Services LLC ആണ് നൽകുന്നത്. Apple Card ഉപയോഗിക്കുന്നതിലൂടെ, Apple-നും അതിന്റെ സബ്സിഡിയറികൾക്കും പ്രതിനിധികൾക്കും നിങ്ങളുടെ വിവരങ്ങളുടെ സംപ്രേഷണം, ശേഖരണം, പരിപാലനം, പ്രോസസ് ചെയ്യൽ, മുകളിൽ പരാമർശിക്കപ്പെട്ട വിധമുള്ള ഉപയോഗം എന്നിവ ചെയ്യുന്നതിന് നിങ്ങൾ അംഗീകാരവും സമ്മതവും നൽകുന്നു.
എല്ലാ സമയത്തും, Apple ശേഖരിക്കുന്ന വിവരങ്ങൾ Apple‑ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കാണാം.
2025-12-12