Apple Cash, Apple Payments Inc.-ഉം സ്വകാര്യതയും
സുരക്ഷിതവും സ്വകാര്യവുമായ രീതിയിൽ പണം അയയ്ക്കാനും സ്വീകരിക്കാനും നിങ്ങളെ സഹായിക്കുന്നതിനാണ് Apple Cash രൂപകൽപ്പന ചെയ്തിരിക്കുന്നത്.
![]()
- Apple സൃഷ്ടിച്ച, പൂർണമായും ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ Apple Payments Inc. നിങ്ങൾ എത്ര തുക അയച്ചു, ആർക്ക് അയച്ചു, നിങ്ങളുടെ ബാലൻസ് എത്ര എന്നിവ Apple-ന്റെ മറ്റ് സേവനങ്ങൾക്ക് അജ്ഞാതമായി സൂക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നു.
- നിങ്ങൾ ആപ്പുകളിലും വെബിലും Apple Cash ഉപയോഗിക്കുമ്പോൾ, പേയ്മെന്റ് പ്രോസസ് ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങൾ ആപ്പുമായോ വെബ്സൈറ്റുമായോ പങ്കിടും. നിങ്ങളുടെ യഥാർഥ Apple Cash അക്കൗണ്ട് നമ്പർ വ്യാപാരിയുമായി പങ്കിട്ടിട്ടില്ല.
- നിങ്ങളുമായി ഇനി ബന്ധപ്പെടുത്താൻ കഴിയാത്ത Apple Cash ഡാറ്റ Apple Pay-യും മറ്റ് Apple ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താൻ Apple ഉപയോഗിച്ചേക്കാം.
മറ്റ് ആളുകൾക്ക് പണം അയയ്ക്കാനും അവരിൽ നിന്ന് സ്വീകരിക്കാനും അംഗീകൃത ബിസിനസുകളിൽ നിന്ന് ഡിസ്ബേഴ്സ്മെന്റ് സ്വീകരിക്കാനും നേരിട്ടുള്ള പേയ്മെന്റുകൾ നടത്താനും Apple Cash നിങ്ങളെ അനുവദിക്കുന്നു.
വ്യക്തികൾ തമ്മിലുള്ള പേയ്മെന്റുകൾ നടത്തലും Apple Cash ഉപയോഗവും (യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രം)
സന്ദേശങ്ങൾ, വാലറ്റ് എന്നിവയിലൂടെയും Siri ഉപയോഗിച്ചും മറ്റ് ആളുകൾക്ക് പണം അയയ്ക്കാനും അവരിൽ നിന്ന് സ്വീകരിക്കാനും Apple Cash നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് പണം ലഭിക്കുമ്പോൾ, അത് നിങ്ങളുടെ Apple Cash കാർഡിലേക്ക് ചേർക്കപ്പെടും, അത് സ്റ്റോറുകളിലും ആപ്പുകളിലും വെബിലും Apple Pay ഉപയോഗിച്ച് വാങ്ങലുകൾ നടത്താൻ ഉപയോഗിക്കാം. വ്യക്തികൾ തമ്മിലുള്ള പേയ്മെന്റുകളും Apple Cash അക്കൗണ്ടും Apple-ന്റെ പങ്കാളി ബാങ്കായ Green Dot Bank നൽകുന്ന സേവനങ്ങളാണ്.
Apple Cash സജ്ജീകരിക്കുന്നു
നിങ്ങൾ Apple Cash സജ്ജീകരിക്കുമ്പോൾ, നിങ്ങളുടെ തിരിച്ചറിയൽ വിവരങ്ങളും കോൺടാക്റ്റ് വിവരങ്ങളും അതുപോലെ നിങ്ങൾ ഒരു ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ചേർക്കുമ്പോൾ ഇതേ വിവരങ്ങളും Green Dot Bank, Apple Payments Inc.-എന്നിവയുമായി പങ്കിട്ടേക്കാം.
നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി, സമ്പൂർണ അധീനതയിലുള്ള സബ്സിഡിയറിയും ലൈസൻസുള്ള മണി ട്രാൻസ്മിറ്ററുമായ Apple Payments Inc.-നെ Apple സൃഷ്ടിച്ചു. നിങ്ങളുടെ Apple Cash അക്കൗണ്ട് രജിസ്ട്രേഷൻ വിവരങ്ങൾ (പേര്, വിലാസം), ബാലൻസ്, ഇടപാട് തുക, നിങ്ങൾ പണം അയയ്ക്കുന്ന വ്യക്തികൾ എന്നിവയെല്ലാം Apple Payments Inc. Apple-ലെ മറ്റുള്ളവയ്ക്ക് അറിയാത്ത വിധത്തിൽ പ്രത്യേകം സംഭരിക്കുന്നു. Apple Payments Inc.-ൽ സംഭരിച്ചിരിക്കുന്ന നിങ്ങളുടെ സ്വകാര്യ ഡാറ്റ, നിങ്ങൾ അഭ്യർഥിക്കുന്ന സേവനങ്ങൾ നൽകുന്നതിനും ട്രബിൾഷൂട്ട് ചെയ്യുന്നതിനും റെഗുലേറ്ററി ആവശ്യങ്ങൾക്കും തട്ടിപ്പ് തടയുന്നതിനും മാത്രമാണ് ഉപയോഗിക്കുന്നത്.
കൂടാതെ, നിങ്ങൾ Apple Cash എനേബിൾ ചെയ്തിട്ടുണ്ടോ എന്നും, അല്ലെങ്കിൽ Apple Cash കുടുംബം എനേബിൾ ചെയ്തിട്ടുണ്ടോ എന്നതുപോലുള്ള Apple Cash സേവനങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും Apple Inc. അറിയും. Apple Cash, Apple Pay ഫീച്ചറുകൾ കണ്ടെത്താനും ഉപയോഗിക്കാനും നിങ്ങളെ സഹായിക്കുന്നതിന് മാത്രമേ ഈ വിവരങ്ങൾ ഉപയോഗിക്കൂ.
നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നു
നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിനും ബാങ്കിങ് നിയന്ത്രണങ്ങൾ പാലിക്കുന്നതിനുമായി ബാങ്കിനും അവരുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കൽ സേവന ദാതാവിനും നിങ്ങളുടെ പേര്, വിലാസം, ജനന തീയതി, സോഷ്യൽ സെക്യൂരിറ്റി നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിന് നിങ്ങൾ നൽകുന്ന വിവരങ്ങൾ തട്ടിപ്പ് തടയുന്നതിനും യുണൈറ്റഡ് സ്റ്റേറ്റ്സ് സാമ്പത്തിക നിയന്ത്രണങ്ങൾ പാലിക്കുന്നതിനും മാത്രമേ ഉപയോഗിക്കൂ. നിങ്ങളുടെ പേര് വിലാസം എന്നിവ പങ്കാളി ബാങ്കും Apple Payments Inc.-ഉം സുരക്ഷിതമായി സംഭരിച്ചിരിക്കുന്നു. നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കേണ്ടതുണ്ടെങ്കിൽ, നിങ്ങളുടെ സർക്കാർ ഐഡിയുടെ ഒരു പകർപ്പ് പോലുള്ള അധിക വിവരങ്ങൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ഈ അധിക വിവരങ്ങൾ Apple Inc-ക്ക് വായിക്കാനാകില്ല.
നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുമ്പോൾതന്നെ തട്ടിപ്പ് തടയാൻ സഹായിക്കുന്നതിന്, സ്കാമുകളെ സൂചിപ്പിക്കുന്ന ഇവന്റുകൾ അല്ലെങ്കിൽ അയച്ചയാളുമായോ സ്വീകർത്താവുമായോ ഉള്ള പരിചയം പോലുള്ള നിർദിഷ്ട ഡിവൈസിനെയും അക്കൗണ്ട് ഉപയോഗ പാറ്റേണുകളെയും കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ ഡിവൈസ് വിലയിരുത്തുകയും തട്ടിപ്പ് തടയാൻ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത അപകട വിലയിരുത്തലുകൾ സൃഷ്ടിക്കുകയും ചെയ്തേക്കാം. ഈ അപകടസാധ്യത വിലയിരുത്തലുകൾ - എന്നാൽ അടിസ്ഥാന വിവരങ്ങളല്ല - Apple Payments Inc.-മായി തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ പങ്കിടുന്നു. അത് Apple ഉപയോഗിച്ച് നിങ്ങളുമായി ലിങ്ക് ചെയ്യാൻ കഴിയാത്ത വിധത്തിലായിരിക്കും. പരിമിതമായ സമയത്തേക്ക് സംഭരിക്കുകയും, Apple Cash ഉപയോഗിക്കുമ്പോൾ നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ (ഉദാഹരണത്തിന്, തട്ടിപ്പ് തടയൽ) വഞ്ചന തീരുമാനങ്ങളിൽ ഉപയോഗിക്കുകയും, അനധികൃത ഉപയോഗം തടയുകയും, Apple Cash പ്ലാറ്റ്ഫോമിന്റെ മൊത്തത്തിലുള്ള സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, Apple Pay-യിലേക്ക് നിങ്ങൾ ഒരു കാർഡ് ചേർക്കുന്നത് പോലെ Apple Cash നൽകുമ്പോൾ, ഡിവൈസ് ഉപയോഗ പാറ്റേണുകൾ നിങ്ങളുടെ ഡിവൈസ് വിലയിരുത്തിയേക്കാം (ഉദാഹരണത്തിന്, ഡിവൈസ് ചലനത്തിലിരുന്നതിന്റെ ശതമാനം, ആഴ്ചയിലെ കോളുകളുടെ ഏകദേശ എണ്ണം). നിങ്ങളുടെ ആശയവിനിമയത്തിന്റെ ഉള്ളടക്കമൊന്നും ശേഖരിക്കപ്പെടുന്നില്ല. സംശയാസ്പദമായ പ്രവർത്തനം കാരണം കൂടുതൽ വിശകലനം ആവശ്യമായ ഇടപാടുകൾ നിലനിർത്തുകയും നിങ്ങളുമായി ലിങ്ക് ചെയ്യുകയും ചെയ്തേക്കാം. നിങ്ങളുടെ Apple Cash കാർഡ് ഇടപാട് ചരിത്രത്തിലേക്ക് പോയി, സംശയാസ്പദമായ പ്രവർത്തനം കാരണം ഏതൊക്കെ ഇടപാടുകൾക്ക് കൂടുതൽ വിശകലനം ആവശ്യമാണെന്ന് നിങ്ങൾക്ക് കാണാനാകും.
നിങ്ങൾ Apple Cash ഉപയോഗിക്കുമ്പോൾ പങ്കിടുന്ന വിവരങ്ങൾ
നിങ്ങൾ പണം ചേർക്കുമ്പോഴോ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുമ്പോഴോ ഉൾപ്പെടെ Apple Cash ഉപയോഗിക്കുമ്പോൾ, ഞങ്ങളുടെ പങ്കാളി ബാങ്കായ Apple, Apple Payments Inc. എന്നിവ ഇടപാട് പ്രോസസ് ചെയ്യുക, തട്ടിപ്പ് തടയുക, സാമ്പത്തിക ചട്ടങ്ങൾ പാലിക്കുക തുടങ്ങിയവയ്ക്കായി നിങ്ങളെയും ഡിവൈസിനെയും ബാങ്ക് അക്കൗണ്ടിനെയും കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിക്കുകയും സംഭരിക്കുകയും ചെയ്തേക്കാം. ഈ വിവരങ്ങൾ നിങ്ങൾ ഒരു ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ചേർക്കുമ്പോൾ പ്രോസസ് ചെയ്യുന്നതിന് സമാനമാണ്, എന്നാൽ നിങ്ങളുടെ ഡിവൈസിന്റെ ലൊക്കേഷൻ ഇതിൽ ഉൾപ്പെടുന്നില്ല. നിങ്ങൾ വാലറ്റിനായി ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, ഡിവൈസിലെ തട്ടിപ്പ് തടയൽ വിലയിരുത്തലുകൾ വികസിപ്പിക്കുന്നതിന് നിങ്ങളുടെ ഡിവൈസിന്റെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങളുടെ ഡിവൈസ് വിലയിരുത്തും. വിലയിരുത്തലുകളുടെ ഔട്ട്പുട്ട് (അടിസ്ഥാന ഡാറ്റ ഉൾപ്പെടുന്നില്ല) Apple-ന് അയയ്ക്കും. തട്ടിപ്പ് തടയുന്നതിനും നിങ്ങൾക്ക് പിന്തുണ നൽകാൻ സഹായിക്കുന്നതിനും ഞങ്ങളുടെ പങ്കാളി ബാങ്കുമായോ Apple-മായോ ഞങ്ങൾ വിവരങ്ങൾ പങ്കിട്ടേക്കാം. ട്രബിൾഷൂട്ട് ചെയ്യാനും, തട്ടിപ്പ് തടയാനും, സാമ്പത്തിക നിയന്ത്രണങ്ങൾ പാലിക്കാനും Apple Payments Inc. നിങ്ങളുടെ ഇടപാട് ഡാറ്റ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യും. നിങ്ങൾ നടത്തുന്ന ഒരു ഇടപാട് തട്ടിപ്പാണെന്ന സംശയമുണ്ടാകുമ്പോൾ, നിങ്ങളെ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കാനായി, നിങ്ങൾ അവസാനമായി വിജയകരമായി ഐഡന്റിറ്റി പരിശോധിച്ചുറപ്പിച്ച സമയം പോലുള്ള, നിങ്ങളുടെ Apple Cash അക്കൗണ്ട് ഇവന്റുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ Apple Payments Inc. ഞങ്ങളുടെ പങ്കാളിയായ ബാങ്കിൽ നിന്ന് അഭ്യർഥിച്ചേക്കാം. തട്ടിപ്പ് തടയാനായി Apple Payments Inc. ഈ ഡാറ്റ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യും.
നിങ്ങൾ സന്ദേശങ്ങൾ അല്ലെങ്കിൽ വാലറ്റ് വഴി പണം അയയ്ക്കുകയോ അഭ്യർത്ഥിക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ ഇടപാട് നടത്തുന്ന ആളുകൾക്ക് നിങ്ങളുടെ ഇ-മെയിൽ വിലാസമോ ഫോൺ നമ്പറോ കാണാനാകും. സന്ദേശങ്ങൾ അല്ലെങ്കിൽ വാലറ്റ് വഴി അയയ്ക്കുമ്പോഴോ അഭ്യർത്ഥിക്കുമ്പോഴോ കാണിക്കുന്ന കോൺടാക്റ്റ് വിവരങ്ങൾ തിരഞ്ഞെടുക്കുന്നതിനോ മാറ്റുന്നതിനോ, ക്രമീകരണം > ആപ്പുകൾ > സന്ദേശങ്ങൾ > അയയ്ക്കലും സ്വീകരിക്കലും എന്നതിലേക്ക് പോകൂ. നിങ്ങൾ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുമ്പോൾ, ഭാവി കൈമാറ്റങ്ങൾ ലളിതമാക്കാൻ അക്കൗണ്ട് നമ്പറും റൂട്ടിങ് നമ്പറും ഉൾപ്പെടെയുള്ള നിങ്ങളുടെ ബാങ്ക് വിവരങ്ങൾ iCloud കീചെയിനിൽ സംഭരിക്കും. ഈ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു, Apple-നോ Apple Payments Inc.-നോ ഇത് വായിക്കാനാകില്ല.
Tap to Cash ഇടപാട് ആരംഭിക്കാൻ, നിങ്ങളുടെ ഡിവൈസിൽ ഒരു ഡിസ്പ്ലേ നെയിമും ഫോട്ടോയും ഇടപാട് തുകയും കോൺഫിഗർ ചെയ്യുകയും, തുക അധികാരപ്പെടുത്തുകയും വേണം, തുടർന്ന് ഡിവൈസ്-ടു-ഡിവൈസ് കണക്ഷൻ സ്ഥാപിക്കുന്നതിന് സ്വീകർത്താവിന്റെ ഡിവൈസിന് സമീപം നിങ്ങളുടെ ഡിവൈസ് പിടിക്കുക. കണക്ഷൻ സ്ഥാപിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ഡിവൈസ് നിങ്ങൾ കോൺഫിഗർ ചെയ്ത ഡിസ്പ്ലേ നെയിമും ഫോട്ടോയും ഇടപാട് തുകയും സ്വീകർത്താവിന്റെ ഡിവൈസുമായി നേരിട്ട് പങ്കിടും. തുടർന്ന് പേയ്മെന്റ് റിവ്യൂ ചെയ്യാനും സ്വീകരിക്കാനും സ്വീകർത്താവിന് അവസരം നൽകുന്നു. സ്വീകരിക്കുകയാണെങ്കിൽ, സ്വീകർത്താവിന്റെ സ്വീകാര്യതയും അവരുടെ കോൺഫിഗർ ചെയ്ത ഡിസ്പ്ലേ നെയിമും ഫോട്ടോയും എൻക്രിപ്റ്റ് ചെയ്യുകയും നിങ്ങളുടെ ഡിവൈസുമായി തിരികെ പങ്കിടുകയും ചെയ്യും. പൂർണമായി അധികാരപ്പെടുത്തിയ ഇടപാടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നിങ്ങളുടെ ഡിവൈസിൽ നിന്ന് പ്രോസസിങ്ങിനായി Apple Pay സെർവറുകളിലേക്ക് കൈമാറും.
നേരിട്ടുള്ള പേയ്മെന്റുകളും വിതരണങ്ങളും
നിങ്ങളുടെ Apple Cash അക്കൗണ്ടിലേക്ക് നേരിട്ട് ഫണ്ട് വിതരണം ചെയ്യാൻ നിങ്ങൾ അധികാരപ്പെടുത്തിയ, പങ്കെടുക്കുന്ന ബിസിനസുകളെ അനുവദിക്കുന്നതിന് Apple Cash, Apple Payments Inc. ഉപയോഗിക്കുന്നു. Apple Payments Inc. നേരിട്ടുള്ള പേയ്മെന്റ് സേവനവും നൽകുന്നു, ഇത് നിങ്ങൾ അധികാരപ്പെടുത്തിയ ചില ബിസിനസ്സുകളിലേക്ക് പേയ്മെന്റുകൾ നടത്തുന്നതിന് നിങ്ങളുടെ Apple Cash അക്കൗണ്ടിലെ ഫണ്ടുകൾ ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
നിങ്ങൾ അഭ്യർഥിച്ച സേവനം നൽകുന്നതിനും ട്രബിൾഷൂട്ട് ചെയ്യുന്നതിനും ബാധകമായ നിയമങ്ങൾ പാലിക്കുന്നതിനും ഈ ഇടപാടുകളിലെ തട്ടിപ്പ് തടയുന്നതിനും മാത്രമാണ് നിങ്ങൾ സ്വീകരിക്കുന്ന ഡിസ്ബേഴ്സ്മെന്റുകളെ കുറിച്ചോ നിങ്ങൾ നടത്തുന്ന നേരിട്ടുള്ള പേയ്മെന്റുകളെ കുറിച്ചോ ഉള്ള വിവരങ്ങൾ Green Dot Bank-ഉം Apple Payments Inc.-ഉം ഉപയോഗിക്കുന്നത്. ഫെഡറൽ, സ്റ്റേറ്റ് നിയമം ആവശ്യപ്പെടുന്ന പ്രകാരം അഞ്ച് വർഷം വരെ, സംശയാസ്പദമെന്ന് ഫ്ലാഗ് ചെയ്ത ഇടപാടുകൾ ഉൾപ്പെടെയുള്ള ഇടപാടുകളുടെ റെക്കോർഡുകൾ Apple Payments Inc. നിലനിർത്തും.
സബ്സ്ക്രിപ്ഷനുകൾ പോലെയുള്ള ഏതെങ്കിലും ആവർത്തിച്ചുള്ളതോ വ്യാപാരി-ആരംഭിച്ചതോ ആയ മറ്റു നിരക്കുകൾ നിങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന്, ആവർത്തിച്ചുള്ളതോ വ്യാപാരി-ആരംഭിച്ചതോ ആയ മറ്റു നിരക്കുകൾക്കായി പങ്കെടുക്കുന്ന വ്യാപാരികൾക്കൊപ്പം Apple Cash ഒരു പേയ്മെന്റ് രീതിയായി ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, അത്തരം നിരക്കുകൾക്കായി ഉപയോഗിക്കാൻ Apple Pay-യുടെ മർച്ചന്റ് ടോക്കൺ ഫീച്ചർ ഉപയോഗിച്ച് ഒരു വ്യാപാരി-നിർദിഷ്ട അക്കൗണ്ട് നമ്പർ Green Dot Bank-ഉം Visa-യും അംഗീകരിക്കുകയും സൃഷ്ടിക്കുകയും ചെയ്യും. ഒരു പ്രത്യേക നടപടിയെടുക്കാൻ നിങ്ങളോട് ആവശ്യപ്പെടാതെ തന്നെ ഇടപാടുകൾക്ക് അംഗീകാരം നൽകുന്നതിന്, പങ്കെടുക്കുന്ന നിർദിഷ്ട വ്യാപാരിക്ക് ആ വ്യാപാരി-നിർദിഷ്ട അക്കൗണ്ട് നമ്പർ മാത്രമേ ഉപയോഗിക്കാനാകൂ. നിങ്ങളുടെ വ്യാപാരി-നിർദിഷ്ട അക്കൗണ്ട് നമ്പറുകളുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യാപാരികൾ ഏതൊക്കെയാണെന്ന് Apple അറിയും. എന്നാൽ നിങ്ങൾ എന്താണ് വാങ്ങിയതെന്നോ അതിന് നിങ്ങൾ എത്ര പണം നൽകിയെന്നോ അറിയില്ല. നിങ്ങളുടെ Apple Cash കാർഡിൽ ടാപ്പ് ചെയ്ത ശേഷം കാർഡ് വിശദാംശങ്ങൾ കാണുന്നതിന് ‘കൂടുതൽ’ എന്ന ബട്ടൺ ടാപ്പ് ചെയ്ത് വാലറ്റിൽ നിങ്ങളുടെ Apple Cash വ്യാപാരി-നിർദിഷ്ട അക്കൗണ്ട് നമ്പറുകൾ മാനേജ് ചെയ്യാം.
ഒരു സുഹൃത്തിന് ആവർത്തിച്ചുള്ള പേയ്മെന്റിനു വേണ്ടിയോ അല്ലെങ്കിൽ നിങ്ങളുടെ Apple Cash ബാലൻസ് ഓട്ടോമാറ്റിക്കായി റീലോഡ് ചെയ്യുന്നതിനോ നിങ്ങൾ Apple Cash ഉപയോഗിക്കുമ്പോൾ, ആവർത്തിച്ചുള്ള ഇടപാടുകൾക്ക് സുരക്ഷിതമായി അംഗീകാരം നൽകുന്നതിന് Apple Cash നിങ്ങളുടെ Apple Pay ഡെബിറ്റ് കാർഡ്(കൾ)മായി ബന്ധപ്പെട്ട ഒരു മർച്ചന്റ് ടോക്കൺ ആവശ്യപ്പെടുകയും സംഭരിക്കുകയും ചെയ്യുന്നു. മർച്ചന്റ് ടോക്കൺ ജനറേഷൻ Apple-ന്റെ ഇൻഫ്രാസ്ട്രക്ചറിനെ ആശ്രയിക്കുന്നതിനാൽ നിങ്ങൾ ഒരു ആവർത്തിക്കുന്ന പേയ്മെന്റോ ഓട്ടോ റീലോഡോ സജ്ജീകരിച്ചിട്ടുണ്ടെന്നും, ആ തുക എത്രയാണെന്നും Apple അറിയും — എന്നാൽ ആരുമായാണ് നിങ്ങൾ ഇടപാട് നടത്തുന്നതെന്നതോ പേയ്മെന്റുമായി നിങ്ങൾ ബന്ധപ്പെടുത്തിയ മെമോയോ അറിയില്ല.
നിങ്ങളുടെ Apple Cash അക്കൗണ്ട് ക്ലോസ് ചെയ്യുന്നത്
നിങ്ങളുടെ Apple Cash അക്കൗണ്ട് നിങ്ങൾ ക്ലോസ് ചെയ്യുകയാണെങ്കിൽ, ഇടപാട് ചരിത്രം ഉൾപ്പെടെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ നിയമപ്രകാരമുള്ളതും വഞ്ചന തടയുന്നതിനുമായി നിലനിർത്തും.
Apple Cash കുടുംബം
കുടുംബ പങ്കിടൽ എനേബിളായിരിക്കുമ്പോൾ, 13 വയസ്സിന് താഴെയുള്ളവർ ഉൾപ്പെടെ 18 വയസ്സിന് താഴെയുള്ള കുടുംബാംഗങ്ങളെ Apple Cash ഉപയോഗിക്കാൻ കുടുംബ ഓർഗനൈസർ അനുവദിച്ചേക്കാം. Apple Cash കുടുംബ ഓൺബോർഡിങ് ഫ്ലോയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ Apple ഉപയോഗിക്കുകയും ചൈൽഡ് അക്കൗണ്ട് സജ്ജീകരിക്കുന്നതിന് അത്തരം വിവരങ്ങൾ Green Dot Bank-മായി പങ്കിടുകയും ചെയ്യും. അക്കൗണ്ട് നൽകാനും വഞ്ചന തടയാനും നിയമം പാലിക്കാനും Apple Cash അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ Green Dot Bank-മായി പങ്കിടും.
സന്ദേശങ്ങൾ ഉപയോഗിച്ച് കുട്ടിക്ക് ആർക്കൊക്കെ പണം അയയ്ക്കാം എന്ന് കുടുംബ ഓർഗനൈസർമാർ പരിമിതപ്പെടുത്തിയേക്കാം; കുട്ടിയുടെ അക്കൗണ്ടിലേക്ക് ആർക്കും പണം അയയ്ക്കാം. കുടുംബ ഓർഗനൈസറുടെ തിരഞ്ഞെടുപ്പുകൾ നടപ്പിലാക്കുന്നതിനുള്ള നിയന്ത്രണം Apple സംഭരിക്കും. കുടുംബ ഓർഗനൈസർക്ക് വാലറ്റിൽ അവരുടെ Apple Cash കാർഡ് ടാപ്പ് ചെയ്ത് കുടുംബ പങ്കിടൽ ക്രമീകരണം > കുടുംബ പങ്കിടൽ > Apple Cash എന്നിങ്ങനെ സെലക്റ്റ് ചെയ്ത ശേഷം കുട്ടിയുടെ പേര് ടാപ്പ് ചെയ്ത് ഏത് സമയത്തും Apple Cash ‘ചൈൽഡ് അക്കൗണ്ട്’ ക്രമീകരണം കാണാനും മാറ്റാനും കഴിയും.
കുടുംബ ഓർഗനൈസർമാർക്കും രക്ഷിതാക്കൾക്കും നിയമസാധുതയുള്ള രക്ഷാകർത്താവിനും ‘ചൈൽഡ് അക്കൗണ്ട്’ എന്നതിലെ ബാലൻസും, തുകകൾ, തീയതികൾ, സ്ഥാപനങ്ങൾ അല്ലെങ്കിൽ ഇടപാട് നടത്തിയ വ്യക്തികൾ എന്നിവ ഉൾപ്പെടുന്ന പൂർണമായ ഇടപാട് ചരിത്രവും കാണാനാകും. സന്ദേശങ്ങളിലെ ഒരു ഇടപാടിന്റെ മെമോ ഫീൽഡിൽ നൽകിയിരിക്കുന്ന വിവരണങ്ങൾ പോലെ, ലഭ്യമാണെങ്കിൽ ഇടപാടിന്റെ അധിക വിശദാംശങ്ങളും കാണിച്ചേക്കാം. ചൈൽഡ് അക്കൗണ്ട് ഇടപാട് ചരിത്രം കാണാൻ, വാലറ്റിലെ Apple Cash കാർഡ് ടാപ്പ് ചെയ്യൂ, കുടുംബ പങ്കിടൽ ക്രമീകരണം > കുടുംബ പങ്കിടൽ > Apple Cash > [കുട്ടിയുടെ പേര്] > ഇടപാടുകൾ എന്നത് തിരഞ്ഞെടുക്കൂ.
13 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് അവരുടെ Apple Cash അക്കൗണ്ടിലേക്ക് ഫണ്ട് ലോഡ് ചെയ്യാം. ഫണ്ടുകളുടെ ഏത് ലോഡ് ചെയ്യലും അക്കൗണ്ട് ഉടമയ്ക്ക് ദൃശ്യമാകും.
ഒരു കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ, അവരുടെ ലിങ്ക് ചെയത അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാനും അത് ഒരു സ്റ്റാൻഡ് എലോൺ Apple Cash അക്കൗണ്ടിലേക്ക് മാറ്റാനും അവർക്ക് അഭ്യർഥിക്കാം. അപ്ഗ്രേഡ് ചെയ്യുന്നതോടെ, കുടുംബ ഓർഗനൈസർമാർക്കോ പേരന്റ്സിനോ നിയമസാധുതയുള്ള രക്ഷാകർത്താക്കൾക്കോ കുട്ടിയുടെ അക്കൗണ്ട് വിവരങ്ങളോ കുട്ടിയുടെ ഭൂതകാലത്തെയോ ഭാവിയിലെയോ Apple Cash ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളോ ആക്സസ് ചെയ്യാൻ കഴിയില്ല. അപ്ഗ്രേഡ് ചെയ്ത അക്കൗണ്ട് അപ്ഗ്രേഡ് ചെയ്യുന്നതിനു മുമ്പ് നടന്ന ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ കാണുന്നത് തുടരും.
കുട്ടി കുടുംബത്തെ വിട്ടു പോവുകയാണെങ്കിൽ, ലിങ്ക് ചെയ്ത ചൈൽഡ് അക്കൗണ്ട് ക്ലോസ് ചെയ്യും. ‘നിങ്ങളുടെ Apple Cash അക്കൗണ്ട് ക്ലോസ് ചെയ്യുന്നത്’ എന്നതിൽ മുകളിൽ വിവരിച്ച വിധം അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്നതുമാണ്.
കുട്ടികളുടെ സ്വകാര്യ ഡാറ്റ Apple കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക്, www.apple.com/in/legal/privacy/parent-disclosure എന്നതിൽ കുട്ടികൾക്കായുള്ള കുടുംബ സ്വകാര്യതാ വെളിപ്പെടുത്തൽ കാണുക.
മറ്റുള്ളവ
മുകളിൽ വിവരിച്ച നേരിട്ടുള്ള പേയ്മെന്റുകളോ ഡിസ്ബേഴ്സ്മെന്റ് ഫീച്ചറുകളോ നൽകുന്നത് അനുബന്ധ വ്യക്തിഗത ഡാറ്റ പ്രോസസിങ്ങിന് ഉത്തരവാദിയായ Apple Payments Inc. ആണ്. Apple-ന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ Apple Payments Services LLC ആണ് മറ്റ് Apple Cash സാങ്കേതിക സേവനങ്ങൾ നൽകുന്നത്.
വഞ്ചനാപരമായ Apple Cash ഇടപാടിനെക്കുറിച്ച് നിങ്ങളുടെ ധനകാര്യ സ്ഥാപനത്തിൽ പരാതിപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ അന്വേഷണത്തോട് പ്രതികരിക്കുന്നതിന്, തർക്കമുള്ള ഇടപാടിനെക്കുറിച്ചുള്ള ചില വിവരങ്ങൾ Green Dot Bank-ന് നൽകാൻ Green Dot Bank Apple-നോട് അഭ്യർഥിച്ചേക്കാം. ഇതിൽ നിങ്ങളുടെ IP വിലാസം, നിങ്ങളുടെ Apple അക്കൗണ്ട്, നിങ്ങളുടെ ഫോൺ നമ്പർ, ഡിവൈസ് ഐഡി എന്നിവപോലുള്ള വിവരങ്ങൾ ഉൾപ്പെടാം. തട്ടിപ്പ് തടയുന്നതിനായി Green Dot Bank ഈ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങളുടെ സാമ്പത്തിക സ്ഥാപനവുമായും പേയ്മെന്റ് നെറ്റ്വർക്കുമായും (ഉദാഹരണത്തിന്, Visa അല്ലെങ്കിൽ American Express) പങ്കിട്ടേക്കാം. Green Dot Bank എങ്ങനെയാണ് നിങ്ങളുടെ വ്യക്തിഗത ഡാറ്റ സംരക്ഷിക്കുകയും പങ്കിടുകയും ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയാൻ https://applecash.greendot.com/privacy എന്നതിൽ അവരുടെ സ്വകാര്യതാ നയം അവലോകനം ചെയ്യാനാകും.
Apple Cash മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന്, നിങ്ങളുടെ Apple Cash ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങൾ Apple ശേഖരിക്കുകയും നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാത്ത വിധത്തിൽ ആ വിവരങ്ങൾ സംഭരിക്കുകയും ചെയ്യുന്നു. മറ്റ് Apple ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും മാർക്കറ്റിങ് ആവശ്യങ്ങൾക്കും വഞ്ചന തടയുന്നതിനും സുരക്ഷാ ആവശ്യങ്ങൾക്കുമായി Apple ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം. Green Dot Bank-ൽ നിന്ന് ചില തിരിച്ചറിയപ്പെടാത്ത Apple Cash വിവരങ്ങളും Apple ആക്സസ് ചെയ്തേക്കാം, കൂടാതെ ആ വിവരങ്ങൾ ബിസിനസ് അനലിറ്റിക്സിനും, Apple Cash-ഉം അനുബന്ധ സേവനങ്ങളും മെച്ചപ്പെടുത്താനും ഉപയോഗിക്കും.
ഈ നോട്ടീസിൽ വിവരിച്ചിരിക്കുന്ന പ്രകാരവും, Apple‑ന്റെ സ്വകാര്യതാ നയത്തിന് അനുസൃതമായും അല്ലെങ്കിൽ നിയമം ആവശ്യപ്പെടുന്നത് ഉൾപ്പെടെ, വ്യക്തിഗത ഡാറ്റ ശേഖരിച്ചതിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ കാലത്തേക്ക് മാത്രമേ Apple അത് നിലനിർത്തുകയുള്ളൂ. നിലനിർത്തൽ കാലയളവുകൾ വിലയിരുത്തുമ്പോൾ, ശേഖരിച്ച വ്യക്തിഗത ഡാറ്റ നിലനിർത്തേണ്ടത് ആവശ്യമാണോയെന്ന് ഞങ്ങൾ ആദ്യം ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു, നിലനിർത്തൽ ആവശ്യമാണെങ്കിൽ, നിയമപ്രകാരം അനുവദനീയമായ ഏറ്റവും കുറഞ്ഞ കാലയളവിലേക്ക് വ്യക്തിഗത ഡാറ്റ നിലനിർത്താൻ ശ്രമിക്കുന്നു.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple‑ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2026-05-11