Apple Games-ഉം സ്വകാര്യതയും

App Store, Game Center, Apple Arcade എന്നിവയിലേത് ഉൾപ്പെടെയുള്ള നിങ്ങളുടെ ഗെയിം ഡൗൺലോഡുകളും ഗെയിംപ്ലേ പ്രവർത്തനവും Apple Games വ്യക്തിഗതമാക്കാനും മെച്ചപ്പെടുത്താനും ഉപയോഗിക്കുന്നു. നിങ്ങളുടെ വിളിപ്പേര്, അവതാർ, Apple Arcade സബ്സ്ക്രിപ്ഷൻ നില, നിങ്ങൾ പങ്കിടാൻ തിരഞ്ഞെടുക്കുന്ന മറ്റ് പ്രവർത്തന വിവരങ്ങൾ എന്നിവ ഗെയിംസ്, Game Center എന്നിവയുടെ യൂസർമാർക്ക് ദൃശ്യമാകും.
 

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് Apple Games രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Privacy Icon

  • നിങ്ങൾക്ക് Apple Games ആപ്പ് നൽകാനായി App Store, Apple Arcade, Game Center എന്നിവയിൽ നിന്നുള്ള, നിങ്ങളെ കുറിച്ചുള്ള വിവരങ്ങളും, നിങ്ങളുടെ ഡിവൈസിലുള്ള വിവരങ്ങളും Apple സംയോജിപ്പിക്കുന്നു.
  • ഫീച്ചറുകൾ രൂപകൽപ്പന ചെയ്യാനും വ്യക്തിഗതമാക്കിയ അനുഭവം നൽകാനും നിങ്ങൾക്ക് ആശയവിനിമയങ്ങൾ അയയ്ക്കാനുമായി നിങ്ങളുടെ വാങ്ങലുകൾ, ഡൗൺലോഡുകൾ, ഈ സേവനങ്ങളിലെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. ചുവടെ വിവരിച്ചിരിക്കുന്നതുപോലെ, App Store ഡാറ്റ വ്യക്തിഗതമാക്കിയ ശുപാർശകൾക്കായി ഉപയോഗിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് ഒഴിവാക്കാനാകും.
  • ഈ സേവനങ്ങളിൽ ഉടനീളമുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾ ഗെയിംസ് ആപ്പും ഈ സേവനങ്ങളും നിങ്ങൾക്കും മറ്റുള്ളവർക്കുമായി മെച്ചപ്പെടുത്താനും ഓപ്റ്റിമൈസ് ചെയ്യാനുമായും ഉപയോഗിക്കുന്നു.
  • നിങ്ങൾ ഒരു വാങ്ങലിനോ ഡൗൺലോഡിനോ ശ്രമിക്കുമ്പോൾ, തട്ടിപ്പ് തിരിച്ചറിയുന്നതിനും തടയുന്നതിനും സഹായിക്കുന്നതിന്, നിങ്ങൾ അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ ഫോൺ കോളുകളുടെയോ ഇ-മെയിലുകളുടെയോ ഏകദേശ എണ്ണം ഉൾപ്പെടെ നിങ്ങളുടെ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഡിവൈസ് ട്രസ്റ്റ് സ്കോർ കണക്കാക്കാൻ ഉപയോഗിക്കും. Apple-ന് നിങ്ങളുടെ ഡിവൈസിലെ യഥാർഥ മൂല്യങ്ങൾ മനസ്സിലാക്കാനാകാത്ത വിധമാണ് സമർപ്പിക്കലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കോറുകൾ ഞങ്ങളുടെ സെർവറുകളിൽ ഒരു നിശ്ചിത സമയത്തേക്ക് സംഭരിക്കുന്നു.

ലീഡർബോർഡുകളിലും മൾട്ടിപ്ലേയർ ഗെയിമുകളിലും പങ്കെടുക്കൽ, സുഹൃത്തുക്കളെ കണ്ടെത്തുകയും കാണുകയും ചലഞ്ച് ചെയ്യുകയും ചെയ്യൽ, നേട്ടങ്ങൾ ട്രാക്കുചെയ്യൽ എന്നിവ പോലുള്ള ഗെയിമിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ Apple Games ആപ്പ് നിങ്ങളെ അനുവദിക്കുന്നു.

നിങ്ങൾക്ക് ഏറ്റവും മികച്ച അനുഭവം നൽകുന്നതിന്, ഗെയിംസ് ആപ്പ് App Store, Apple Arcade, Game Center എന്നിവയിൽ നിന്നുള്ളതും അവ നിങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ചതുമായ വിവരങ്ങളും, നിങ്ങൾ ലോഞ്ച് ചെയ്യുന്ന ‘ഗെയിമുമായി ബന്ധപ്പെട്ട ആപ്പുകൾ’ സംബന്ധിച്ച, നിങ്ങളുടെ ഡിവൈസിൽ നിന്നുള്ള വിവരങ്ങളും സംയോജിപ്പിക്കുന്നു. ഗെയിംസ് ആപ്പ് ഉപയോഗിച്ച് തുടങ്ങാൻ, നിങ്ങളുടെ Game Center അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുകയും ഈ സേവനങ്ങളിൽ ഉടനീളമുള്ള നിങ്ങളുടെ പ്രവർത്തനം സംയോജിപ്പിക്കാൻ Apple-നെ അനുവദിക്കാമെന്ന് സമ്മതിക്കുകയും വേണം. ക്രമീകരണം > Apple Games എന്നതിലേക്ക് പോയി എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് നിങ്ങൾ തിരഞ്ഞെടുത്തത് മാറ്റാം. എന്നാൽ, Apple Games ഇപ്പറഞ്ഞ മറ്റ് സേവനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഗെയിംസ് ആപ്പ് ഉപയോഗിക്കാനാകില്ല.

ഗെയിംസ് ആപ്പ് നൽകുന്നത്

നിങ്ങൾ App Store-ൽ നിന്നും Apple Games ആപ്പിനുള്ളിലും Mac-ലും ഡൗൺലോഡ് ചെയ്ത, ഗെയിമുമായി ബന്ധപ്പെട്ട ആപ്പുകളെക്കുറിച്ചും Game Center-നെക്കുറിച്ചുമുള്ള വിവരങ്ങളും, ഹോം ടാബിലും ഗെയിം ലൈബ്രറിയിലും നൽകുന്നത് പോലെയുള്ള അനുഭവങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിനായി ഈ ആപ്പുകളിൽ നിങ്ങൾ ഏറ്റവും അടുത്തിടെ പ്ലേ ചെയ്തതോ ലോഞ്ച് ചെയ്തതോ ഏതാണ് എന്നതിനെക്കുറിച്ചുള്ള, ഡിവൈസിലുള്ള വിവരങ്ങളും ഗെയിംസ് ആപ്പ് ഉപയോഗിക്കുന്നു. നിങ്ങളുടെ ഗെയിം ആപ്പുകൾ എല്ലാം ഒരിടത്ത് കാണിക്കുന്നതിനും നിങ്ങൾ നിർത്തിയ ഇടത്തുനിന്ന് തുടരുന്നത് എളുപ്പമാക്കുന്നതിനും ഈ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു.

നിങ്ങൾ ഗെയിംസ് ആപ്പിനുള്ളിൽ നിന്നോ App Store-ൽ നിന്നോ ഗെയിമുമായി ബന്ധപ്പെട്ട ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ, നിങ്ങളുടെ ഡിവൈസിന്റെ ഹാർഡ്‌വെയർ ഐഡി, IP വിലാസം എന്നിവ പോലുള്ള ഐഡന്റിഫയറുകൾ Apple അക്കൗണ്ടിനൊപ്പം Apple ലോഗ് ചെയ്യും. ചില പ്രദേശങ്ങളിൽ നിയമപരമായ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടുള്ള നിശ്ചിത ആപ്പുകൾ നിങ്ങൾക്ക് ലഭ്യമാക്കാമോയെന്ന് നിർണയിക്കാനായി നിങ്ങളുടെ ഏകദേശ ലൊക്കേഷൻ മനസ്സിലാക്കാൻ Apple നിങ്ങളുടെ IP വിലാസം ഉപയോഗിച്ചേക്കാം.

പ്രൊഫൈലുകൾ
നിങ്ങളുടെ വിളിപ്പേര്, അവതാർ, നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റ്, നിങ്ങളുടെ ഗെയിമിങ് പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന നിങ്ങളുടെ Game Center പ്രൊഫൈൽ, ഗെയിംസ് ആപ്പിനുള്ളിൽ ലഭ്യമാകും. നിങ്ങളുടെ Game Center പ്രൊഫൈലിനും പ്രവർത്തനത്തിനുമായി നിങ്ങൾ ഓൺ ചെയ്തിട്ടുള്ള ഏത് സ്വകാര്യതാ ക്രമീകരണവും Apple Games-ലും ബാധകമാകും. ഒരു പ്ലേയറുടെ അവതാറിൽ ടാപ്പ് ചെയ്യുന്നത് നിങ്ങളെ ആ പ്ലേയറുടെ പ്രൊഫൈൽ പേജിൽ എത്തിക്കും. നിങ്ങൾ ഇതിനകം സുഹൃത്തുക്കൾ ആയിട്ടില്ലെങ്കിൽ പ്രൊഫൈൽ പേജിൽ നിങ്ങൾക്ക് സുഹൃത്തുക്കളാകാൻ അഭ്യർഥിക്കാം, അല്ലെങ്കിൽ നിങ്ങളുടെയും ആ പ്ലേയറുടെയും ക്രമീകരണങ്ങൾ അനുവദിക്കുമെങ്കിൽ, ആ പ്ലേയറെ ബന്ധപ്പെടാം.

സുഹൃത്തുക്കൾ
ഒരുമിച്ചുള്ള ചലഞ്ചുകളുടെയും മൾട്ടിപ്ലേയർ ഗെയിമുകളുടെയും അടിസ്ഥാനത്തിലും, ഇരുകൂട്ടർക്കും പൊതുവായിട്ടുള്ള ഗെയിമുകളുടെയും സുഹൃത്തുക്കളുടെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിലുമാണ് ഗെയിംസ് ആപ്പിനുള്ളിലെ സൗഹൃദ നിർദേശങ്ങൾ നൽകുന്നത്. മാത്രമല്ല, നിങ്ങളുടെ Game Center വിളിപ്പേര് നിങ്ങളുടെ കോൺടാക്റ്റ് കാർഡുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ ഇ-മെയിൽ വിലാസവും ഫോൺ നമ്പറും നിങ്ങളെ കണ്ടെത്താൻ സുഹൃത്തുക്കളെ സഹായിക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ, നിങ്ങളുടെ കോൺടാക്റ്റുകൾ അവരുടെ Game Center വിളിപ്പേര് അവരുടെ കോൺടാക്റ്റ് കാർഡുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ആ വിവരം, ഡിവൈസിലെ പ്രോസസിങ്ങിനോടൊപ്പം, നിങ്ങൾക്കായി സൗഹൃദ ശുപാർശകൾ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നു.

ചലഞ്ചുകൾ
നിങ്ങളെയും നിങ്ങളുടെ Game Center സുഹൃത്തുകളെയും നിങ്ങളുടെ പ്രിയപ്പെട്ട ഗെയിമുകൾ ഒരുമിച്ച് കളിക്കാൻ അനുവദിക്കുന്ന ഒരു Apple Games ആപ്പ് ഫീച്ചറാണ് ‘ചലഞ്ചുകൾ’. നിങ്ങൾ കളിക്കുന്നതോ നിങ്ങൾക്ക് താൽപര്യമുള്ളതോ ആയ ഗെയിമുകൾ നിങ്ങളുടെ ഏതൊക്കെ സുഹൃത്തുക്കൾ കളിക്കുന്നുണ്ടെന്ന് നിങ്ങളെ കാണിക്കാനും സൗഹൃദ നിർദേശങ്ങൾ ഉപയോഗിച്ച് പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ നിങ്ങളെ സഹായിക്കാനും ഒരുമിച്ച് കളിക്കാനായി ചലഞ്ചുകൾ ശുപാർശ ചെയ്യാനും ഞങ്ങൾ നിങ്ങളുടെ Game Center സുഹൃത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിക്കുന്നു.

ചാർട്ടുകൾ
നിങ്ങളും മറ്റുള്ളവരും കളിക്കുന്ന, Game Center എനേബിൾ ചെയ്ത ഗെയിമുകളെ കുറിച്ചുള്ള സമാഹരിച്ച വിവരങ്ങൾ ഗെയിംസ് ആപ്പിന്റെയും App Store-ന്റെയും ഉള്ളിലുള്ള ചാർട്ടുകൾ തയ്യാറാക്കാനായി ഉപയോഗിക്കുന്നു.

ഗെയിംസ് ആപ്പ് വ്യക്തിഗതമാക്കൽ

നിങ്ങൾക്ക് ഏറ്റവും മികച്ച ഗെയിമിങ് അനുഭവം ഒരിടത്തുതന്നെ നൽകാനായി ഞങ്ങൾ നിങ്ങളുടെ ഗെയിംസ് അനുഭവം വ്യക്തിഗതമാക്കുന്നു. ഇതിനായി, App Store, Apple Arcade, Game Center എന്നിവയിൽ നിന്നുള്ള, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങളുടെ ഗെയിം ആപ്പ് ഉപയോഗത്തെക്കുറിച്ച് ഡിവൈസിലുള്ള വിവരങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു.

App Store
നിങ്ങൾക്ക് ഏറ്റവും പ്രസക്തമായ ഗെയിമുകൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന് App Store-മായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകൾ ഞങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണമായി, App Store-ലോ ഗെസിംസ് ആപ്പിലോ നിങ്ങൾ മുമ്പ് തിരഞ്ഞതോ, കണ്ടതോ, ഡൗൺലോഡ് ചെയ്തതോ, അപ്ഡേറ്റ് ചെയ്തതോ, റിവ്യൂ ചെയ്തതോ ആയ കാര്യങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് താൽപര്യമുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്ന ഗെയിമുകളും ആപ്പിനുള്ളിലെ ഇവന്റുകളും ഞങ്ങൾ ശുപാർശ ചെയ്യുന്നു. നിങ്ങൾ ഉപയോഗിക്കുന്ന ഡിവൈസുകളും നിങ്ങൾ സജീവമാക്കുന്ന പുതിയ ഡിവൈസുകളും പോലുള്ള നിങ്ങളുടെ Apple അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന അക്കൗണ്ട് വിവരങ്ങളോടൊപ്പം ആപ്പിനുള്ളിലെ വാങ്ങലുകൾ, സബ്സ്ക്രിപ്ഷനുകൾ, പേയ്മെന്റ് രീതികൾ എന്നിവ ഉൾപ്പെടെയുള്ള നിങ്ങളുടെ വാങ്ങൽ ചരിത്രവും ഞങ്ങൾ ഉപയോഗിക്കുന്നു. മികച്ച ശുപാർശകൾ നൽകാൻ, Apple‑മായി ഡിവൈസ് അനലിറ്റിക്സ് പങ്കിടാൻ തിരഞ്ഞെടുക്കുന്ന യൂസർമാരിൽ നിന്നുള്ള ആപ്പ് ലോഞ്ചുകൾ, ഇൻസ്റ്റോളുകൾ, ഡിലീറ്റ് ചെയ്യലുകൾ എന്നിവയെ കുറിച്ചുള്ള മൊത്തത്തിലുള്ള വിവരങ്ങളും, കൂടാതെ ആപ്പ് റേറ്റിങ്ങുകളെക്കുറിച്ചുള്ള മൊത്തത്തിലുള്ള വിവരങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു. നിങ്ങളുടെ App Store-ന്റെയും ഗെയിംസിന്റെയും ഉപയോഗത്തെക്കുറിച്ച് Apple‑ന് ലഭിക്കുന്ന വിവരങ്ങളിൽ നിങ്ങൾ ടാപ്പ് ചെയ്യുകയും കാണുകയും ചെയ്യുന്ന വ്യക്തിഗതമാക്കിയ ഉള്ളടക്കത്തെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്നു.

App Store-ലും മറ്റ് ചില സേവനങ്ങൾക്കും ഉള്ള വ്യക്തിഗതമാക്കൽ ഫീച്ചറുകൾ നിങ്ങളുടെ Apple അക്കൗണ്ടിനായുള്ള ‘വ്യക്തിഗതമാക്കിയ ശുപാർശകൾ’ ഓഫാക്കുന്നതിലൂടെ നിങ്ങൾക്ക് ഓഫാക്കാം. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ, ക്രമീകരണം > [നിങ്ങളുടെ പേര്] > മീഡിയയും വാങ്ങലുകളും > ‘അക്കൗണ്ട് കാണൂ’ എന്നതിലേക്ക് പോയി വ്യക്തിഗതമാക്കിയ ശുപാർശകൾ ഓഫാക്കാൻ ടാപ്പ് ചെയ്യൂ. വ്യക്തിഗതമാക്കിയ ശുപാർശകൾ ഓഫ് ആണെങ്കിൽ, ഗെയിംസ് ആപ്പിൽ നിങ്ങൾക്ക് ശുപാർശകൾ നിൽകാൻ App Store-ൽ നിന്നുള്ള, മുകളിൽ വിവരിച്ച വിവരങ്ങൾ ഗെയിംസ് ആപ്പ് ഉപയോഗിക്കില്ല. എന്നാലും, ഗെയിംസ് ആപ്പ് ലൈബ്രറിയുടെ ഭാഗമായി നിങ്ങൾ ഡൗൺലോഡ് ചെയ്ത ഗെയിംസ് ആപ്പുകൾ ഞങ്ങൾ നിങ്ങളെ കാണിക്കും.

Arcade
നിങ്ങൾ Apple Arcade സബ്സ്ക്രൈബ് ചെയ്തിട്ടുള്ളപ്പോൾ, നിങ്ങൾ ഡൗൺലോഡ് ചെയ്തതും കളിക്കുന്നതുമായ Arcade ഗെയിമുകളും നിങ്ങളുടെ സബ്സ്ക്രിപ്ഷൻ്റെ ഭാഗമായി നിങ്ങൾക്ക് ലഭ്യമായ Apple Arcade ആപ്പുകളും ഗെയിംസ് ആപ്പിൽ ഉൾപ്പെടും. നിങ്ങൾക്ക് താൽപര്യമുണ്ടാകാനിടയുള്ള മറ്റ് ഗെയിമുകളുടെ ശുപാർശകൾ നൽകാൻ നിങ്ങളുടെ Apple Arcade പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു.

Game Center
ഗെയിമുകൾ, ചലഞ്ചുകൾ, ആപ്പിനുള്ളിലെ ഇവന്റുകൾ, സുഹൃത്തുക്കൾ എന്നിവ നിങ്ങൾക്ക് ശുപാർശ ചെയ്യാനായി, നിങ്ങൾ കളിക്കുന്ന Game Center എനേബിൾ ചെയ്ത ഗെയിമുകൾ, Game Center ചലഞ്ചുകൾ, നേട്ടങ്ങൾ, ലീഡർബോർഡുകൾ എന്നിവ ഉൾപ്പെടെയുള്ള നിങ്ങളുടെ Game Center പ്രവർത്തനം, നിങ്ങളുടെ App Store പ്രവർത്തനവുമായി സംയോജിപ്പിച്ച് ഉപയോഗിക്കുന്നു.

ഡിവൈസിലെ ആപ്പ് ഉപയോഗം
കൂടുതൽ മികച്ച് യൂസർ അനുഭവം നൽകാനായി, നിങ്ങൾ ലോഞ്ച് ചെയ്തിട്ടുള്ള, ഗെയിമുമായി ബന്ധപ്പെട്ട ആപ്പുകളെക്കുറിച്ച് നിങ്ങളുടെ ഡിവൈസിലുള്ള വിവരങ്ങളും അവ എപ്പോഴാണ് നിങ്ങൾ അവസാനം ലോഞ്ച് ചെയ്തത് എന്ന വിവരവും ഗെയിമുകളുമായുള്ള നിങ്ങളുടെ അവസാന ഇടപഴകലിന്റെ അടിസ്ഥാനത്തിൽ അവയെ തരംതിരിക്കാൻ ഞങ്ങൾ ആക്സസ് ചെയ്യുന്നു.

ഗെയിംസ് ആപ്പ് മെച്ചപ്പെടുത്തൽ

ഗെയിംസ് ആപ്പിലെയും അനുബന്ധ സേവനങ്ങളിലെയും അനുഭവം മെച്ചപ്പെടുത്താനും ഓപ്റ്റിമൈസ് ചെയ്യാനുമായി നിങ്ങൾ ഗെയിംസ് ആപ്പും App Store, Apple Arcade, Game Center എന്നിവയും ഉപയോഗിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു. നിങ്ങൾ ഈ ആപ്പുകളും സേവനങ്ങളും എപ്പോൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു എന്നതും, നിങ്ങൾ തിരയുകയും കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്ന ഉള്ളടക്കവും ഗെയിമുകളും, അറിയിപ്പുകളും ബാഡ്ജുകളുമായുള്ള നിങ്ങളുടെ ഇന്ററാക്ഷനുകളും, ഗെയിമുകളുമായി ബന്ധപ്പെട്ട ആപ്പുകളിലെ നിങ്ങളുടെ വാങ്ങലുകളും ഈ വിവരങ്ങളിൽ ഉൾപ്പെടുന്നു. ഡിവൈസിന്റെ തരം, നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പതിപ്പ്, നിങ്ങളുടെ ഡിവൈസിലെ ലഭ്യമായ സ്പേസിന്റെ അളവ് എന്നിവ പോലെ, നിങ്ങളുടെ ഡിവൈസിനെ കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നു. നിങ്ങളും മറ്റുള്ളവരും ഗെയിംസ് ആപ്പ് ഫീച്ചറുകളും അനുബന്ധ സേവനങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്ന് മനസ്സിലാക്കി ഈ ആപ്പുകളും സേവനങ്ങളും മെച്ചപ്പെടുത്താനും ഗെയിംസുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറുകളും ഫങ്ഷനാലിറ്റിയും വികസിപ്പിക്കാനും ഞങ്ങൾ ഈ വിവരങ്ങൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്നു.

നിങ്ങളുടെ ഗെയിംസ് ആപ്പ് ഉപയോഗ വിവരം, അതിനായി മാത്രമുള്ളതും നിങ്ങളുടെ Apple അക്കൗണ്ടിൽ സംഭരിക്കപ്പെടാത്തതുമായ റാൻഡവും അനന്യവുമായ ഒരു ഐഡന്റിഫയറുമായി ബന്ധിപ്പിക്കുന്നു. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ ഐഡന്റിഫയർ റീസെറ്റ് ചെയ്യാൻ, ക്രമീകരണം > ആപ്പുകൾ > ഗെയിംസ് > ഐഡന്റിഫയർ റീസെറ്റ് ചെയ്യൂ എന്നതിലേക്ക് പോകൂ. Mac-ൽ, ഗെയിമുകൾ > ക്രമീകരണം > ഐഡന്റിഫയർ റീസെറ്റ് ചെയ്യൂ എന്നതിലേക്ക് പോകൂ.

ഗെയിംസ് ആപ്പും കുട്ടികളും

ചൈൽഡ് ക്രമീകരണങ്ങൾ, പേരന്റിന്റെ നിയന്ത്രണങ്ങൾ എന്നിവയെ Apple Games ആപ്പ് മാനിക്കുന്നു. Game Center സ്വകാര്യതാ ക്രമീകരണങ്ങളും കുട്ടികൾക്കുള്ള സ്ക്രീൻ സമയ ഉള്ളടക്ക, സ്വകാര്യതാ നിയന്ത്രണങ്ങളും ഗെയിംസ് ആപ്പിലെ പ്രവർത്തനങ്ങൾക്ക് ബാധകമാകും. ‘വ്യക്തിഗതമാക്കിയ ശുപാർശകൾ’ ക്രമീകരണങ്ങളും പാലിക്കപ്പെടുന്നു. ഗെയിമുമായി ബന്ധപ്പെട്ട നിർദിഷ്ട ആപ്പുകളിൽ ചിലവഴിക്കുന്ന സമയം പരിമിതപ്പെടുത്താനും നിങ്ങളുടെ കുട്ടിയുടെ ഡിവൈസിൽ മൾട്ടിപ്ലേയർ ഫങ്ഷനാലിറ്റി, സുഹൃത്തുക്കളെ ചേർക്കാൻ കഴിയുന്നത്, ഒരേ ഗെയിം കളിക്കുന്ന സുഹൃത്തുക്കളുമായി കണക്റ്റ് ചെയ്യാൻ കഴിയുന്നത് തടുങ്ങിയ Game Center ഫീച്ചറുകൾ ബ്ലോക്ക് ചെയ്യാനും നിങ്ങളുടെ iOS, iPadOS, visionOS ഡിവൈസിലോ Mac-ലോ ക്രമീകരണം > സ്ക്രീൻ സമയം > ഉള്ളടക്ക, സ്വകാര്യതാ നിയന്ത്രണങ്ങൾ > App Store, മീഡിയ, വെബ്, ഗെയിംസ് എന്നതിലേക്ക് പോയി Game Center സെക്ഷനിലേക്ക് സ്ക്രോൾ ചെയ്യൂ. tvOS‍-‍ൽ, ക്രമീകരണം > പൊതുവായവ > നിയന്ത്രണങ്ങൾ എന്നതിലേക്ക് പോകുക.

കൂടാതെ, Game Center വഴി മറ്റ് പ്ലേയർമാരുമായി ആശയവിനിമയം നടത്തുമ്പോൾ, കുട്ടികൾക്ക് യൂസർ ഇൻപുട്ട് ചെയ്ത ടെക്സ്റ്റ് അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല. മുൻകൂട്ടി സജ്ജീകരിച്ച സന്ദേശങ്ങൾ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും അവ പരിമിതപ്പെടുത്തിയിരിക്കുന്നു. ഗെയിമിനുള്ളിലെ വോയ്സ് ചാറ്റ് Game Center എനേബിൾ ചെയ്ത ആപ്പുകളിലും കുട്ടികൾക്കായി ഡിസേബിൾ ചെയ്തിരിക്കുന്നു. എന്നാൽ, Game Center എനേബിൾ ചെയ്യാത്ത ഗെയിംസ് ആപ്പുകൾക്കും Game Center-ന് പുറത്തുള്ള ഫങ്ഷനാലിറ്റി ഉപയോഗിക്കുമ്പോഴും ആ ആപ്പുകൾക്കുള്ള ആപ്പിനുള്ളിലെ കൺട്രോളുകളും ആ ആപ്പുകളുടെ നയങ്ങളും ബാധകമായിരിക്കും.

നിങ്ങളുമായുള്ള ആശയവിനിമയം

ഗെയിംസ് ആപ്പ്, മറ്റ് Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, നിങ്ങൾ ഇഷ്ടപ്പെട്ടേക്കാവുന്ന ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ അയയ്ക്കാൻ നിങ്ങളുടെ ഉടമസ്ഥതയിലുള്ള Apple ഉൽപ്പന്നങ്ങളും Apple സേവനങ്ങളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും പോലുള്ള നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം. പുതിയ ഫീച്ചറുകൾ, ഉള്ളടക്കം, ആപ്പിനുള്ളിലെ ഇവന്റുകൾ, ചലഞ്ചുകൾ, ലീഡർബോർഡുകൾ, ഗെയിംസിൽ ലഭ്യമായ ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ നിങ്ങൾക്ക് അയയ്ക്കാൻ ഗെയിംസ് ആപ്പ്, App Store, Apple Arcade, Game Centre എന്നിവയിലെ നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങളും Apple ഉപയോഗിച്ചേക്കാം.

ഇ‑മെയിൽ മാർക്കറ്റിങ്
ഇ‑മെയിൽ മാർക്കറ്റിങ് സ്വീകരിക്കാൻ നിങ്ങൾ സമ്മതം നൽകിയാൽ, നിങ്ങൾക്ക് ഈ ആശയവിനിമയങ്ങൾ ഇ‑മെയിൽ വഴി ലഭിച്ചേക്കാം. account.apple.com എന്നതിലേക്ക് പോയോ നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിൽ ക്രമീകരണം > [നിങ്ങളുടെ പേര്] > വ്യക്തിഗത വിവരങ്ങൾ > ആശയവിനിമയ മുൻഗണനകൾ എന്നതിലേക്ക് പോയോ നിങ്ങളുടെ ഇ‑മെയിൽ മുൻഗണനകൾ മാറ്റുകയും ഈ ഇ‑മെയിലുകൾ ലഭിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.

അറിയിപ്പുകൾ
Game Center ഡെലിവർ ചെയ്യുന്ന Push, ബാനർ, അല്ലെങ്കിൽ ബാഡ്ജ് അറിയിപ്പുകളിലൂടെയും ഈ ആശയവിനിമയങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങളുടെ അറിയിപ്പ് മുൻഗണനകൾ അപ്ഡേറ്റ് ചെയ്യാനോ നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിലെ അറിയിപ്പുകൾ ഒഴിവാക്കാനോ ക്രമീകരണം > അറിയിപ്പുകൾ > Game Center എന്നതിലേക്ക് പോകൂ. ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അറിയിപ്പുകൾ ഉൾപ്പെടെ ഞങ്ങളുടെ ആശയവിനിമയങ്ങളുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകളെ കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിക്കുന്നു.

വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം

സാധാരണയായി, Apple‑മായുള്ള നിങ്ങളുടെ കരാർ നിർവഹിക്കുന്നതിനായി, സേവനം നൽകുന്നതിന് ആവശ്യമായ രീതിയിലും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും Apple Games ആപ്പിലെ നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഞങ്ങൾ പ്രോസസ് ചെയ്യുന്നു. ഉചിതമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ സമ്മതം ആവശ്യമായിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.

ബാധകമായ പ്രാദേശിക നിയമം അനുവദിക്കുന്നപക്ഷം, ഞങ്ങളുടെയോ മൂന്നാം കക്ഷിയുടെയോ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്ക് ആവശ്യമായ വ്യക്തിഗത ഡാറ്റ ചുവടെ പറയുന്നവയുമായി ബന്ധപ്പെട്ട് ഞങ്ങൾ പ്രോസസ് ചെയ്യുന്നു:

  • പ്രസക്തമായ ഉള്ളടക്കം പ്രദർശിപ്പിക്കുക, അഭ്യർഥിച്ച ഉള്ളടക്കം ഡൗൺലോഡ് ചെയ്യാൻ നിങ്ങളുടെ ഡിവൈസിൽ മതിയായ ഇടമുണ്ടോ എന്ന് വിലയിരുത്തുക, അപ്ഡേറ്റ് ചെയ്ത ഉള്ളടക്കത്തിന്റെ ഓട്ടോമാറ്റിക് ഡൗൺലോഡിന് സൗകര്യമൊരുക്കുക
  • ഗെയിംസ് ആപ്പിലെ നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കുക
  • നിങ്ങൾക്കും മറ്റുള്ളവർക്കുമായി ഗെയിംസ് ആപ്പും മറ്റ് അനുബന്ധ Apple ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുകയും ഓപ്റ്റിമൈസ് ചെയ്യുകയും ചെയ്യുക
  • നിങ്ങൾക്ക് താൽപര്യമുണ്ടായേക്കാവുന്ന ഇ-മെയിൽ, push, ബാനർ, ബാഡ്ജ് അറിയിപ്പുകൾ വഴി നിങ്ങൾക്ക് ഓഫറുകൾ അയയ്ക്കുക
  • ഡെവലപ്പർമാർക്ക് അവരുടെ ആപ്പുകളിലെ ഡൗൺലോഡുകളെയും വാങ്ങലുകളെയും കുറിച്ചുള്ള റിപ്പോർട്ടിങ് നൽകുക
  • തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുക

ഉപയോഗിക്കുന്ന ഡാറ്റയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • ഡൗൺലോഡുകളും വാങ്ങലുകളും പോലെയുള്ള നിങ്ങളുടെ ഗെയിംസ് ആപ്പ് ഉപയോഗം, കൂടാതെ Game Center അറിയിപ്പുകളും സന്ദേശങ്ങളും ആപ്പിനുള്ളിലെ അറിയിപ്പുകളും സന്ദേശങ്ങളും
  • നിങ്ങളുടെ ഡിവൈസിനെയും അക്കൗണ്ടിനെയും കുറിച്ചുള്ള വിശദാംശങ്ങൾ
  • നിങ്ങളുടെ IP വിലാസം
  • ഡിവൈസ് ട്രസ്റ്റ് സ്കോർ

നിലനിർത്തൽ

ഗെയിംസ് ആപ്പിലെയും App Store-ലെയും നിങ്ങളുടെ വാങ്ങലുകളുമായും ഡൗൺലോഡുകളുമായും ബന്ധപ്പെട്ട വ്യക്തിഗത ഡാറ്റ, പ്രദേശമനുസരിച്ച് വ്യത്യാസപ്പെടുന്ന, ഫിനാൻഷ്യൽ റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട ബാധകമായ നിയമങ്ങളാൽ വ്യക്തമാക്കിയ കാലയളവ് വരെ ഞങ്ങൾ നിലനിർത്തുന്നു. മിക്ക കസ്റ്റമർമാർക്കും, അതിന് കുറഞ്ഞത് 10 വർഷത്തെ നിലനിർത്തൽ കാലയളവ് ആവശ്യമാണ്, എന്നാൽ ചൈന പോലുള്ള പ്രദേശങ്ങളിൽ ആ കാലയളവ് 30 വർഷമായിരിക്കും. ഞങ്ങളുടെ ബാധകമായ നിബന്ധനകൾക്ക് അനുസൃതമായി, ആ ഉള്ളടക്കം ഡൗൺലോഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നതിന് കുറഞ്ഞത് ഞങ്ങളുമായി നിങ്ങൾക്ക് ഒരു അക്കൗണ്ട് ഉള്ളിടത്തോളം കാലം നിങ്ങളുടെ ഉള്ളടക്കത്തിന്റെ വാങ്ങലുകളുടെയും ഡൗൺലോഡുകളുടെയും റെക്കോർഡും ഞങ്ങൾ നിലനിർത്തും. കുറഞ്ഞ കാലയളവിലേക്ക് ബ്രൗസിങ് പ്രവർത്തനം, തിരയലുകൾ എന്നിവ പോലുള്ള മറ്റ് വിവരങ്ങൾ ഞങ്ങൾ നിലനിർത്തുന്നു. തിരഞ്ഞെടുത്ത കാലയളവ്, ഡാറ്റയും നിർദിഷ്ട ബിസിനസ്സ് ഉപയോഗ സാഹചര്യങ്ങളും നിലനിർത്തുന്നതിന് ബാധകമായ നിയമപരമായ ആവശ്യകതകൾ കണക്കിലെടുക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ സംഭരിച്ച കാർഡ് വിശദാംശങ്ങളല്ലാത്ത, വാങ്ങലുകൾ പോലുള്ള ചില വിവരങ്ങൾ നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പച്ചതിന് ശേഷമോ ഗെയിംസ് ആപ്പ് ഉപയോഗിക്കുന്നത് നിർത്തിയാലോ ബിസിനസ് റെക്കോർഡുകളായി നിലനിർത്തിയേക്കാം.

നിങ്ങൾ ഒരു പേയ്മെന്റ് കാർഡ് ഉപയോഗിക്കുമ്പോൾ, ഭാവിയിലെ വാങ്ങലുകൾക്കുമായും ആവർത്തിക്കുന്ന ഇടപാടുകൾക്കുമായും അല്ലെങ്കിൽ നിങ്ങൾ അംഗീകരിക്കുന്ന മറ്റ് ഉപയോഗങ്ങൾക്കുമായും നിങ്ങളുടെ കാർഡ് നമ്പറും ബില്ലിങ് വിവരങ്ങളും Apple നിലനിർത്തുകയും ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. നിങ്ങളുടെ ധനകാര്യ സ്ഥാപനത്തിൽ നിന്നോ പേയ്മെന്റ് നെറ്റ്‌വർക്കിൽ നിന്നോ Apple ഈ വിവരങ്ങൾ നേടിയേക്കാം, കൂടാതെ തട്ടിപ്പ് തടയുന്നതിനും പരിശോധിച്ചുറപ്പിക്കുന്നതിനും ഇത് ഉപയോഗിച്ചേക്കാം.

തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നത്

Apple Games ആപ്പ്, App Store, Apple Arcade, Game Center എന്നിവയിലും മറ്റ് Apple ആപ്പുകളിലും സേവനങ്ങളിലും തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നതിന് ഞങ്ങൾ വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നു. ഈ വിവരങ്ങളിൽ ഡിവൈസിന്റെ തരവും സോഫ്റ്റ്‌വെയർ പതിപ്പും, ലൊക്കേഷൻ വിവരം (നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ ഐപി വിലാസത്തെ ഭൂമിശാസ്ത്രപരമായ പ്രദേശവുമായി പൊരുത്തപ്പെടുത്തി കണക്കാക്കുന്ന ഏകദേശ അനുമാനത്തിൽ, അത് ലഭ്യമെങ്കിൽ), ഡൗൺലോഡും വാങ്ങൽ ചരിത്രവും, തിരയലുകൾ, ഈ സേവനങ്ങളുമായുള്ള മറ്റ് ഇന്ററാക്ഷനുകൾ എന്നിവ പോലുള്ള ഡിവൈസ് വിവരങ്ങൾ ഉൾപ്പെടുന്നു.

നിങ്ങൾ ഒരു വാങ്ങൽ ആരംഭിക്കുമ്പോഴോ ഒരു സബ്സ്ക്രിപ്ഷൻ ഓട്ടോമാറ്റിക്കായി പുതുക്കുന്നതിന് സജ്ജമാക്കുമ്പോഴോ, അഭ്യർഥന പ്രോസസ് ചെയ്യുന്നതിനും പേയ്മെന്റ് പങ്കാളിയുടെ അനുമതിക്ക് മുമ്പായി ഉൽപ്പന്നമോ സേവനമോ നൽകണമോ എന്ന് നിർണയിക്കുന്നതിനും Apple-മായുള്ള നിങ്ങളുടെ ചരിത്രപരമായ ബിസിനസ് ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം.

നിങ്ങൾ ഒരു വാങ്ങലിന് ശ്രമിക്കുമ്പോൾ, നിങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഫോൺ കോളുകളുടെയോ ഇ-മെയിലുകളുടെയോ ഏകദേശ എണ്ണം ഉൾപ്പെടെ, നിങ്ങളുടെ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസിൽ ഒരു ഡിവൈസ് ട്രസ്റ്റ് സ്കോറും ഞങ്ങൾ കണക്കാക്കുന്നു. Apple-ന് നിങ്ങളുടെ ഡിവൈസിലെ അന്തർലീന മൂല്യങ്ങൾ മനസ്സിലാക്കാനാകാത്ത വിധമാണ് സമർപ്പിക്കൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കോർ ഞങ്ങളുടെ സെർവറുകളിൽ ഒരു നിശ്ചിത സമയത്തേക്ക് സംഭരിക്കുന്നു.

ഗെയിംസ് ആപ്പിന് ശക്തിപകരുന്ന, App Store ഉൾപ്പെടെയുള്ള ആപ്പുകളെയും സേവനങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.apple.com/in/legal/privacy/data/en/app-store സന്ദർശിക്കുക. Apple Arcade-നായി www.apple.com/in/legal/privacy/data/en/apple-arcade സന്ദർശിക്കൂ. Game Center-നായി www.apple.com/in/legal/privacy/data/en/game-center സന്ദർശിക്കൂ.

എല്ലാ സമയത്തും, Apple ശേഖരിക്കുന്ന വിവരങ്ങൾ Apple‑ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കാണാം.

2025-12-12