Apple മാപ്പ്സും സ്വകാര്യതയും

തുടക്കം മുതൽ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്ന വിധത്തിലാണ് Apple മാപ്പ്സ് (‘മാപ്പ്സ്’) രൂപകൽപന ചെയ്തിരിക്കുന്നത്. നിങ്ങളുടെ ‘മാപ്പ്സ്’ ഉപയോഗവുമായി ബന്ധപ്പെട്ട വ്യക്തിഗത ഡാറ്റ ഞങ്ങൾ ശേഖരിക്കുന്നില്ല.


നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുന്ന വിധത്തിലാണ് മാപ്പ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ അനുഭവം മികച്ചതാക്കുന്നതിന് ആവശ്യമായ ഡാറ്റ മാത്രം ശേഖരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. ഞങ്ങൾ ഡാറ്റ ശേഖരിക്കുമ്പോൾ, ഞങ്ങൾ ശേഖരിക്കുന്നത് എന്താണെന്നും എന്താണ് അതിന്റെ ആവശ്യമെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു.

സൈൻ ഇൻ ചെയ്ത് സിങ്ക് ചെയ്യുക

മാപ്പ്സ് ഉപയോഗിക്കാൻ നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് നിങ്ങൾ സൈൻ ഇൻ ചെയ്യേണ്ടതില്ല. നിങ്ങൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുകയും ടൂ-ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യുകയും ചെയ്താൽ, മാപ്പ്സ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ഡിവൈസുകളിലും ഡാറ്റ സിങ്ക് ചെയ്ത് സൂക്ഷിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ പിൻ ചെയ്ത ലൊക്കേഷനുകൾ, അടുത്തിടെയുള്ളവ, സന്ദർശിച്ച സ്ഥലങ്ങൾ, ഗൈഡുകൾ എന്നിവ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ Apple-ന് വായിക്കാനാകില്ല. നിങ്ങൾ മറ്റ് മാപ്പ്സ് യൂസർമാരുമായി നിങ്ങളുടെ ETA പങ്കിടുമ്പോൾ, Apple-ന് പങ്കിട്ട ലൊക്കേഷൻ കാണാൻ കഴിയില്ല.

നിങ്ങൾ സൈൻ ഇൻ ചെയ്തിട്ടുണ്ടെങ്കിൽ, ചില ഫീച്ചറുകൾ നിങ്ങൾക്ക് ലഭ്യമാണോ എന്ന് നിർണയിക്കാൻ, നിങ്ങൾ മുതിർന്നയാളാണോ കുട്ടിയാണോ എന്നതുപോലുള്ള നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും മാപ്പ്സ് ഉപയോഗിക്കും. മാപ്പ്സ് ആ വിവരങ്ങൾ സംഭരിക്കുന്നില്ല.

ലൊക്കേഷൻ

മിക്ക മാപ്പ്സ് ഫീച്ചറുകളും ഓപ്റ്റിമലായി പ്രവർത്തിക്കുന്നതിന് നിങ്ങളുടെ ലൊക്കേഷൻ ഉപയോഗിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ ലൊക്കേഷന് നിങ്ങളുടെ ഐഡന്റിറ്റി നൽകാൻ കഴിയുന്നതിനാൽ, 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ കൃത്യമായ ലൊക്കേഷനുകൾ കൃത്യത കുറഞ്ഞ ലൊക്കേഷനുകളിലേക്ക് പരിവർത്തനം ചെയ്യുന്നു. നിങ്ങൾ നാവിഗേഷന് വേണ്ടി മാപ്പ്സ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ റൂട്ടിന്റെ ആരംഭം മുതൽ കൃത്യമായ ലൊക്കേഷനുകൾ ഞങ്ങൾ കൃത്യത കുറഞ്ഞ പ്രദേശത്തേക്ക് പരിവർത്തനം ചെയ്യുന്നു.

ക്രമീകരണം > ആപ്പുകൾ > മാപ്പ്സ് > ലൊക്കേഷൻ എന്നതിലേക്ക് പോയി കൃത്യമായ ലൊക്കേഷൻ ഓഫ് ചെയ്യാൻ ടാപ്പ് ചെയ്തുകൊണ്ട് നിങ്ങളുടെ iOS, iPadOS, visionOS ഡിവസുകളിലെ മാപ്പ്സിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഫങ്ഷനാലിറ്റി നിങ്ങൾക്ക് ഡിസേബിൾ ചെയ്യാം. Mac-ൽ, സിസ്റ്റം ക്രമീകരണം > സ്വകാര്യതയും സുരക്ഷയും എന്നതിലേക്ക് പോയി ലൊക്കേഷൻ സേവനങ്ങൾ ലിസ്റ്റിൽ മാപ്പ്സ് ഓഫ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ. നിങ്ങൾ ഈ ക്രമീകരണം ഡിസേബിൾ ചെയ്താൽ, തിരിവുകൾ തോറും നാവിഗേഷൻ പോലുള്ള ചില ‘മാപ്പ്സ്’ ഫീച്ചറുകൾ ലഭ്യമാകില്ല.

ലൊക്കേഷൻ സേവനങ്ങൾ ഓണാക്കിയിട്ടുണ്ടെങ്കിൽ, റൂട്ടിങ്, ട്രാഫിക്, സമീപത്തുള്ള ശ്രദ്ധേയമായ ഇടങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതവും സമാഹരിച്ചതുമായ രൂപത്തിൽ മാപ്പ്സ് മെച്ചപ്പെടുത്താനായി ഉപയോഗിക്കും. ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > സിസ്റ്റം സേവനങ്ങൾ എന്നതിലേക്ക് പോയി ‘റൂട്ടിങ്ങും ട്രാഫിക്കും’ ഓഫ് ചെയ്യാൻ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ ഇത് ഡിസേബിൾ ചെയ്യാം.

നിങ്ങൾ ‘സന്ദർശിച്ച സ്ഥലങ്ങൾ’ എനേബിൾ ചെയ്യാൻ തിരഞ്ഞെടുത്താൽ, റെസ്റ്റോറൻ്റുകളോ പാർക്കുകളോ പോലെ, നിങ്ങൾ അടുത്തിടെ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളിലേക്ക് മാപ്പ്സിന് ആക്സസ് ഉണ്ടാകും. നിങ്ങൾ ‘സന്ദർശിച്ച സ്ഥലങ്ങൾ’ എനേബിൾ ചെയ്തതിന് ശേഷം സന്ദർശിക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള ഡാറ്റ മാത്രമേ മാപ്പ്സുമായി പങ്കിടുകയുള്ളു. നിങ്ങളുടെ ‘സന്ദർശിച്ച സ്ഥലങ്ങൾ’ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതായതിനാൽ Apple-ന് വായിക്കാനാകില്ല. നിങ്ങളുടെ ‘സന്ദർശിച്ച സ്ഥലങ്ങൾ’ സംഭരിച്ചുവയ്ക്കേണ്ട കാലയളവ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. എപ്പോൾ വേണമെങ്കിലും മാപ്പ്സിൽ ലൈബ്രറി > സന്ദർശനങ്ങൾ എന്നതിലേക്ക് പോയി സന്ദർശനങ്ങൾ നിലനിർത്തൂ എന്നതിൽ ടാപ്പ് ചെയ്ത് നിലനിർത്താനുള്ള കാലയളവ് നിങ്ങൾക്ക് ക്രമപ്പെടുത്താവുന്നതാണ്.

ഇഷ്ടപ്പെട്ട റൂട്ടുകളും പ്രവചിക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളും എനേബിൾ ചെയ്താൽ നിങ്ങൾ പതിവായി സഞ്ചരിക്കുന്ന റൂട്ടുകൾ മാപ്പ്സുമായി പങ്കിടും. നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള റൂട്ടുകൾ തിരയുമ്പോൾ, മാപ്പ്സ് നിങ്ങളുടെ ഒന്നോ അതിലധികമോ ഇഷ്ടപ്പെട്ട റൂട്ടുകളും വരാനിരിക്കുന്ന റൂട്ടുകളും Apple-ലേക്ക് അയയ്ക്കും. മാപ്പ്സ് വിജറ്റിൽ റൂട്ടുകൾ കാണിക്കാനോ നിങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടാനുള്ള സമയം നിർദേശിക്കാനോ വേണ്ടി നിങ്ങളുടെ ഒന്നോ അതിലധികമോ ഇഷ്ടപ്പെട്ടതും പ്രവചിക്കപ്പെട്ടതുമായ റൂട്ടുകളും മാപ്പ്സ് Apple-ന് അയച്ചേക്കാം. ഈ വിവരം നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നില്ല. മാത്രമല്ല, ഇതൊരു ഇഷ്ടപ്പെട്ട റൂട്ടോ പ്രവചിക്കപ്പെട്ട ലക്ഷ്യസ്ഥാനമോ ആണെന്ന് Apple മനസ്സിലാക്കാതിരിക്കാനുള്ള നടപടികൾ ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ എടുക്കുന്നു.

സന്ദർശിച്ച സ്ഥലങ്ങൾ, ഇഷ്ടപ്പെട്ട റൂട്ടുകളും പ്രവചിക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളും എന്നീ ഫീച്ചറുകൾ മാപ്പ്സിൽ എനേബിൾ ചെയ്യാൻ, നിങ്ങൾ ‘പ്രാധാന്യമേറിയ ലൊക്കേഷനുകളും റൂട്ടുകളും’ എനേബിൾ ചെയ്യുകയും മാപ്പ്സിന് നിങ്ങളുടെ നിലവിലെ ലൊക്കേഷനിലേക്ക് ആക്സസ് നൽകുകയും വേണം. ക്രമീകരണം > ആപ്പുകൾ > മാപ്പ്സ് > ആക്സസ് ചെയ്യാൻ ‘മാപ്പ്സി’നെ അനുവദിക്കൂ > ലൊക്കേഷൻ > കൂടുതൽ ലൊക്കേഷൻ ആക്സസ് അനുവദിക്കൂ എന്നതിലേക്ക് പോയി ‘സന്ദർശിച്ച സ്ഥലങ്ങൾ’ അല്ലെങ്കിൽ ‘ഇഷ്ടപ്പെട്ട റൂട്ടുകളും പ്രവചിക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളും’ എന്നത് ഓഫ് ചെയ്യാനായി ക്ലിക്ക് ചെയ്ത്, മാപ്പ്സിലെ ‘സന്ദർശിച്ച സ്ഥലങ്ങൾ’ അല്ലെങ്കിൽ ‘ഇഷ്ടപ്പെട്ട റൂട്ടുകളും പ്രവചിക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളും’ എന്നത് നിങ്ങൾക്ക് ഡിസേബിൾ ചെയ്യാൻ കഴിയും. സന്ദർശിച്ച സ്ഥലങ്ങൾ, ഇഷ്ടപ്പെട്ട റൂട്ടുകളും പ്രവചിക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളും എന്നീ ഫീച്ചറുകൾ ഉൾപ്പെടെയുള്ള ലൊക്കേഷൻ സേവനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, www.apple.com/in/legal/privacy/data/en/location-services സന്ദർശിക്കുക.

മാപ്പ്സ് ഉപയോഗിക്കുന്നു

നിങ്ങൾ മാപ്പ്സ് ഉപയോഗിക്കുമ്പോൾ, ഇനി പറയുന്ന വിവരങ്ങൾ Apple-ലേക്ക് അയയ്ക്കും:

  • നിങ്ങളുടെ അഭ്യർഥനയുടെ സമയം
  • ഡിവൈസ് മോഡലും സോഫ്റ്റ്‌വെയർ പതിപ്പും
  • ഇൻപുട്ട് ഭാഷ
  • ഡിവൈസ് ലൊക്കേഷൻ, നിങ്ങളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ മാപ്പ്സിനെ അധികാരപ്പെടുത്തിയിട്ടുണ്ടെങ്കിൽ
  • നിങ്ങളുടെ ഡിവൈസിൽ ദൃശ്യമാകുന്ന മാപ്പിലെ പ്രദേശത്തിന്റെ അതിരുകൾ
  • നിങ്ങൾ ഉപയോഗിക്കുന്ന തിരയൽ പദങ്ങളും ഫീച്ചറുകളും, നിങ്ങൾ കാണുന്ന സ്ഥലങ്ങൾ, മാപ്പ്സിൽ നിന്നുള്ള അറിയിപ്പുകളുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകൾ എന്നിവ ഉൾപ്പെടെ, മാപ്പ്സുമായുള്ള ഇന്ററാക്‌ഷനുകൾ

മാപ്പ്സ് ഉപയോഗിക്കുമ്പോൾ ആപ്ലിക്കേഷൻ, ഡിവൈസ്, നെറ്റ്‌വർക്ക് കോൺഫിഗറേഷൻ, പെർഫോമൻസ് എന്നിവയെക്കുറിച്ചുള്ള ഡാറ്റയും ഞങ്ങൾ ശേഖരിക്കുന്നു. വ്യക്തിഗത ഉപയോഗ മെട്രിക്സ് മണിക്കൂറിൽ ഒന്നിലധികം തവണ റൊട്ടേറ്റ് ചെയ്യുന്ന ഒരു ഐഡന്റിഫയറുമായി ബന്ധപ്പെട്ടിരിക്കുന്നു, നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ല. നിങ്ങളുമായോ നിങ്ങളുടെ ഡിവൈസുമായോ ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു ഐഡന്റിഫയറിനെ അടിസ്ഥാനമാക്കി മാപ്പ്സിന് നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തിരയാനാകില്ല എന്നാണ് ഇതിനർത്ഥം. ആപ്ലിക്കേഷൻ പെർഫോമൻസിനും മൊത്തം ഉപയോഗ മെട്രിക്സിനും സേവനത്തിന്റെ സത്യസന്ധത നിലനിർത്തുന്നതിനും ദീർഘകാല ഐഡന്റിഫയറുകൾ ഉപയോഗിക്കുന്നു. ഈ ദീർഘകാല ഐഡന്റിഫയറുകൾ നിങ്ങളുടെ Apple അക്കൗണ്ടിലോ നിങ്ങളെ തിരിച്ചറിയാൻ സാധ്യതയുള്ള മറ്റ് വിവരങ്ങളിലോ അറ്റാച്ച് ചെയ്തിട്ടില്ല.

കൂടാതെ, ഒരു നാവിഗേഷനോ ദിശാ അഭ്യർഥനയോ നടത്താൻ നിങ്ങൾ മാപ്പ്സ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ റൂട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ Apple-ലേക്ക് അയയ്ക്കും, താഴെ പറയുന്നവ ഉൾപ്പെടെ:

  • നിങ്ങളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ മാപ്പ്സിനെ അധികാരപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നിങ്ങൾ അഭ്യർഥന നടത്തുമ്പോഴും നാവിഗേഷൻ സെഷനിലും, ആരംഭത്തിലെയും നിലവിലെയും ഡിവൈസ് ലൊക്കേഷൻ
  • ലക്ഷ്യസ്ഥാനം
  • നിങ്ങൾ CarPlay-യിലേക്ക് കണക്റ്റ് ചെയ്തിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള ഗതാഗത മാർഗം
  • നിങ്ങൾ ദിശകൾ ചോദിക്കുമ്പോൾ സൃഷ്ടിക്കപ്പെടുകയും നിങ്ങളുടെ നാവിഗേഷൻ സെഷന്റെ ദൈർഘ്യത്തിൽ നിലനിൽക്കുകയും ചെയ്യുന്ന ഒരു റാൻഡം ഐഡന്റിഫയർ

നിങ്ങൾ EV റൂട്ടിങ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ EV റൂട്ടിങ് അഭ്യർഥനയുടെ തുടക്കത്തിലെ ചാർജിന്റെ അവസ്ഥയും നിങ്ങളുടെ യാത്രയ്ക്കിടെ നിങ്ങളുടെ വാഹനത്തിന്റെ ചാർജിനെ കുറിച്ചുള്ള വിവരങ്ങളും Apple-ലേക്ക് അയയ്ക്കും. കൂടാതെ, EV റൂട്ടിങ് മെച്ചപ്പെടുത്താൻ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ട്രിപ്പ് ഓപ്റ്റിമൈസ് ചെയ്യാനുള്ള ദിശകളും, നിങ്ങളുടെ വാഹനം ചാർജ് ചെയ്യേണ്ടത് എപ്പോഴാണെന്ന് നിങ്ങളോട് പറയാനും നിങ്ങളുടെ റൂട്ടിന്റെ അവസാനം കണക്കാക്കിയ ചാർജിന്റെ അളവ് നൽകാനും അഭ്യർഥിക്കുമ്പോൾ Apple നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചേക്കാം. ഈ വിവരങ്ങളിൽ ബാറ്ററി കപ്പാസിറ്റി, ചാർജിന്റെ അവസ്ഥ, റേഞ്ചിനെ ബാധിച്ചേക്കാവുന്ന മറ്റ് വാഹന സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഈ വിവരങ്ങളൊന്നും നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ല. EV റൂട്ടിങ്ങിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, www.apple.com/in/legal/privacy/data/en/improve-ev-routing സന്ദർശിക്കുക.

മെച്ചപ്പെടുത്തിയ നാവിഗേഷൻ കൃത്യത, ‘ലൊക്കേഷൻ കൃത്യത കൂട്ടൂ’, അല്ലെങ്കിൽ AR നടത്തം എന്നിവയ്ക്കായി നിങ്ങൾ നാവിഗേഷൻ ഫീച്ചറുകൾ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ സ്ഥാനത്തിന്റെയും ദിശയുടേയും കൃത്യത മെച്ചപ്പെടുത്തുന്നതിനും സ്വയം ഓറിയന്റ് ചെയ്യാൻ സഹായിക്കുന്നതിനും മാപ്പ്സ് നിങ്ങളുടെ ക്യാമറയും മോഷൻ സെൻസറുകളും ഉപയോഗിക്കും. ഈ ഡാറ്റ സംഭരിച്ചിട്ടില്ല, നിങ്ങളുടെ ഡിവൈസിൽ നിന്ന് പുറത്തുപോകുകയുമില്ല. നിങ്ങൾ ‘AR ലൊക്കേഷൻ കൃത്യത മെച്ചപ്പെടുത്തൂ’ എന്നത് ഓണാക്കുകയാണെങ്കിൽ, നിങ്ങൾ മാപ്പ്സിൽ ലൊക്കേഷൻ സൂക്ഷ്മമാക്കൂ എന്നതോ AR നടത്തമോ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഡിവൈസിന്റെ ക്യാമറയിൽ നിന്നുള്ള കെട്ടിടങ്ങളുടെ വലിപ്പത്തെയും ആകൃതിയെയും ചുറ്റുമുള്ള മറ്റ് ഭൗതിക ഫീച്ചറുകളെയും കുറിച്ചുള്ള ഡാറ്റ Apple-ലേക്ക് അയയ്ക്കും. ഈ ഡാറ്റ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടില്ല, കൂടാതെ നിങ്ങളെയോ മറ്റുള്ളവരെയോ തിരിച്ചറിയുന്നില്ല. ക്രമീകരണങ്ങൾ > ആപ്പുകൾ > മാപ്പ്സ് എന്നതിലേക്ക് പോയി, ദിശകൾ വിഭാഗത്തിലേക്ക് പോകുക, നടത്തം ടാപ്പ് ചെയ്ത്, ‘മെച്ചപ്പെടുത്തിയത്’ ഓഫാക്കാൻ ടാപ്പ് ചെയ്തുകൊണ്ട് നിങ്ങൾക്ക് ‘മെച്ചപ്പെടുത്തിയ നാവിഗേഷൻ കൃത്യത’ ഡിസേബിൾ ചെയ്യാം. ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലുകളും എന്നതിലേക്ക് പോയി ‘AR ലൊക്കേഷൻ കൃത്യത മെച്ചപ്പെടുത്തുക’ എന്നതിൽ ടാപ്പ് ചെയ്ത് കൊണ്ട് നിങ്ങൾക്ക് AR ലൊക്കേഷൻ കൃത്യത മെച്ചപ്പെടുത്തുക എന്നത് ഓഫാക്കാനാകും.

നിങ്ങൾ വിഷ്വൽ ഇന്റലിജൻസ് ഉപയോഗിക്കുകയാണെങ്കിൽ, ബിസിനസ്സുകൾ, ലാൻഡ്മാർക്കുകൾ, താൽപ്പര്യമുള്ള മറ്റ് സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മാപ്പ്സ് നൽകിയേക്കാം. മാപ്പ്സ് ആ വിവരങ്ങൾ നൽകുമ്പോൾ, ശുപാർശ ചെയ്യുന്ന താൽപ്പര്യമുള്ള സ്ഥലത്തെയും മാപ്പ്സ് നൽകിയ വിവരങ്ങളുമായുള്ള നിങ്ങളുടെ ഇന്ററാക്ഷനുകളെയും കുറിച്ചുള്ള ഡാറ്റ Apple ശേഖരിച്ചേക്കാം.

മാപ്പ്സും മറ്റ് ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാനും മെച്ചപ്പെടുത്താനും നിങ്ങളുടെ മാപ്പ്സ് ഉപയോഗത്തിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം.

റേറ്റിങ്ങുകളും ഫോട്ടോകളും എന്നതിൽ നിങ്ങൾക്ക് വേണമെങ്കിൽപങ്കെടുക്കാം, ഇത് റേറ്റിങ്ങുകളും ഫോട്ടോകളും മറ്റ് ഉള്ളടക്കങ്ങളും ശ്രദ്ധേയമായ ഇടങ്ങളിൽ (‘POI-കൾ’) പരസ്യമായി പോസ്റ്റ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ ഫോട്ടോ സമർപ്പിക്കലുകൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്നു. റേറ്റിങ്ങുകളും ഫോട്ടോകളും എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, www.apple.com/in/legal/privacy/data/en/ratings-photos സന്ദർശിക്കുക.

‘ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യൂ’ എന്ന ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് മാപ്പ്സിലേക്ക് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാം. ചില റിപ്പോർട്ടുകൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്നു. ‘ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യൂ’ എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, www.apple.com/in/legal/privacy/data/en/maps-report-an-issue സന്ദർശിക്കുക.

മാപ്പ്സിനെ വ്യക്തിഗതമാക്കൽ

സന്ദർശിച്ച സ്ഥലങ്ങൾ, പാർക്ക് ചെയ്ത കാർ, പുറപ്പെടാനുള്ള സമയം, പിൻ ചെയ്ത ലൊക്കേഷനുകൾ, നിർദേശങ്ങൾ (വരാനിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങൾ പോലുള്ളവ) തുടങ്ങിയ മാപ്പ്സിലെ പല വ്യക്തിഗതമാക്കിയ ഫീച്ചറുകളും നിങ്ങളുടെ ഡിവൈസിൽ ജനറേറ്റ് ചെയ്യുന്ന ഡാറ്റ ഉപയോഗിച്ച് സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ ഡിവൈസിൽ നിന്ന് അയച്ച ഡാറ്റയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

‘ഇഷ്ടപ്പെട്ട റൂട്ടുകളും പ്രവചിക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളും’ ഉപയോഗിക്കുമ്പോൾ നാവിഗേഷൻ അഭ്യർഥനകൾ നിർദേശിക്കാനും പൂർത്തിയാക്കാനും ഇഷ്ടപ്പെട്ടതും പ്രവചിക്കപ്പെട്ടതുമായ റൂട്ടുകളുടെ ജ്യാമിതീയ വിവരങ്ങൾ Apple-ന് അയയ്ക്കേണ്ടതുണ്ട്. ഈ വിവരം നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നില്ല. മാത്രമല്ല, ഇത് ഒരു ഇഷ്ടപ്പെട്ട റൂട്ടോ പ്രവചിക്കപ്പെട്ട ലക്ഷ്യസ്ഥാനമോ ആണെന്ന് Apple മനസ്സിലാക്കില്ല എന്ന് ഉറപ്പാക്കാനുള്ള നടപടികൾ 24 മണിക്കൂറിനുള്ളിൽ എടുക്കുന്നു.

പരസ്യം ചെയ്യൽ

‘മാപ്പ്സി’ലെ ‘Apple ഡെലിവർ ചെയ്യുന്ന പരസ്യം ചെയ്യൽ’, സാന്ദർഭിക വിവരങ്ങൾ മാത്രം ഉപയോഗിച്ച് പ്രസക്തമായ ബിസിനസുകളും സേവനങ്ങളും കണ്ടെത്താൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ പോകുന്ന സ്ഥലങ്ങളും ‘മാപ്പ്സി’ൽ നിങ്ങൾ കാണുകയും ഇന്ററാക്റ്റ് ചെയ്യുകയും ചെയ്യുന്ന പരസ്യങ്ങളും നിങ്ങളുടെ ഐഡന്റിറ്റിയുമായോ നിങ്ങളുടെ Apple അക്കൗണ്ടുമായോ ബന്ധിപ്പിക്കുന്നില്ല.

നിങ്ങളുടെ നിലവിലെ തിരയൽ പദങ്ങൾ, നിങ്ങൾ തിരയുമ്പോളുള്ള മാപ്പിന്റെ കാഴ്ച, കൂടാതെ നിങ്ങൾ അനുമതി നൽകുകയാണെങ്കിൽ, ഏകദേശ ഡിവൈസ് ലൊക്കേഷൻ എന്നിവ ഉപയോഗിച്ച് പ്രസക്തമായ പരസ്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ടേക്കാം. അതോടൊപ്പം, നിങ്ങളുടെ ഡിവൈസ് ഭാഷ, ഡിവൈസ് തരം, OS പതിപ്പ്, ദിവസത്തിലെ സമയം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് പരസ്യങ്ങൾ നൽകാൻ ഉപയോഗിച്ചേക്കാം.

നിങ്ങളുടെ പരസ്യവുമായി ബന്ധപ്പെട്ട അനുഭവം മെച്ചപ്പെടുത്തുന്നതിന്, ഒരു സെഷനിടെ നിങ്ങൾ കാണുകയോ ഇന്ററാക്റ്റ് ചെയ്യുകയോ ചെയ്യുന്ന ഉള്ളടക്കം പോലുള്ള അധിക സാന്ദർഭിക വിവരങ്ങൾ, ഏത് പരസ്യമാണ് പ്രദർശിപ്പിക്കേണ്ടതെന്ന് തീരുമാനിക്കാൻ നിങ്ങളുടെ ഡിവൈസ് ഉപയോഗിച്ചേക്കാം. ഈ വിശകലനം നിങ്ങളുടെ ഡിവൈസിൽ നേരിട്ട് സംഭവിക്കുന്നു; അത് Apple പരസ്യങ്ങളിലേക്ക് അയയ്ക്കുന്നില്ല. പ്രായം സംബന്ധമായ നയവും ലഭ്യത നിയന്ത്രണങ്ങളും നടപ്പാക്കാനും, പരസ്യ ഉള്ളടക്കം നിർണയിക്കാനും, പ്രാദേശിക നിയമങ്ങൾ പാലിക്കാനും ഞങ്ങൾ ഡിവൈസിലെ ലോജിക് ഉപയോഗിക്കുന്നു.

നിങ്ങൾ ‘മാപ്പ്സി’നെ നിങ്ങളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ അനുവദിക്കുകയാണെങ്കിൽ, ‘മാപ്പ്സി’ൽ നിങ്ങൾക്ക് ഭൂമിശാസ്ത്രപരമായി പ്രസക്തമായ പരസ്യങ്ങൾ നൽകുന്നതിന് ‘മാപ്പ്സ്’ നിങ്ങളുടെ ഏകദേശ ലൊക്കേഷൻ മാത്രമേ Apple പരസ്യങ്ങളുമായി പങ്കിടൂ. നിങ്ങളുടെ സെലക്ഷൻ പരിഗണിക്കാതെ, നിങ്ങളുടെ ലൊക്കേഷൻ പരസ്യം ചെയ്യുന്നവരുമായി പങ്കിടപ്പെടുന്നില്ല. ക്രമീകരണം > ആപ്പുകൾ > മാപ്പ്സ് > ലൊക്കേഷൻ എന്നതിലേക്ക് പോയി കൃത്യമായ ലൊക്കേഷൻ ഓഫ് ചെയ്യാൻ ടാപ്പ് ചെയ്തുകൊണ്ട് നിങ്ങളുടെ iOS, iPadOS, visionOS ഡിവസുകളിലെ മാപ്പ്സിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഫങ്ഷനാലിറ്റി നിങ്ങൾക്ക് ഡിസേബിൾ ചെയ്യാം. Mac-ൽ, സിസ്റ്റം ക്രമീകരണം > സ്വകാര്യതയും സുരക്ഷയും എന്നതിലേക്ക് പോയി ലൊക്കേഷൻ സേവനങ്ങൾ ലിസ്റ്റിൽ മാപ്പ്സ് ഓഫ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ. നിങ്ങൾ ഈ ക്രമീകരണം ഡിസേബിൾ ചെയ്താൽ, തിരിവുകൾ തോറും നാവിഗേഷൻ പോലുള്ള ചില ‘മാപ്പ്സ്’ ഫീച്ചറുകൾ ലഭ്യമാകില്ല.

നിങ്ങൾ കാണുകയോ ടാപ്പ് ചെയ്യുകയോ ചെയ്യുന്ന പരസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഓരോ മണിക്കൂറിലും പലതവണ റൊട്ടേറ്റ് ചെയ്യുന്നതും നിങ്ങളുടെ ഐഡന്റിറ്റിയുമായോ Apple അക്കൗണ്ടുമായോ ഒരിക്കലും ബന്ധിപ്പിക്കാത്തതുമായ ഒരു റാൻഡം ഐഡന്റിഫയറുമായി ബന്ധിപ്പിക്കുന്നു.

www.apple.com/in/legal/privacy/data/en/apple-advertising എന്നതിൽ Apple പരസ്യം ചെയ്യലിനെയും സ്വകാര്യതയെയും കുറിച്ച് കൂടുതൽ അറിയൂ.

ചൈനയിലെ ‘മാപ്പ്സ്’ സർവീസ്

ചൈനയിലെ Apple മാപ്പ്സ് ഉൽപ്പന്നം Amap Software Co., Ltd. എന്നതിൽ നിന്നുള്ള മാപ്പിങ് സേവനങ്ങൾ ഉപയോഗിക്കുന്നു. ചൈനയിൽ ‘മാപ്പ്സ്’ ആപ്പ് ഉപയോഗിക്കുന്നതിന് നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യേണ്ടതില്ല, നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്താത്ത, ഡിവൈസ് ജനററേറ്റ് ചെയ്ത റാൻഡവും റൊട്ടേറ്റ് ചെയ്യുന്നതുമായ ഒരു ഐഡന്റിഫയറുകളുടെ ഒരു ശ്രേണിയുമായി നിങ്ങളുടെ പ്രവർത്തനം ബന്ധപ്പെടുത്തുന്നു. ശേഖരിക്കുന്ന വിവരങ്ങളിൽ നിന്ന് നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാതിരിക്കുന്നതിനായി നിങ്ങളുടെ ലൊക്കേഷൻ അവ്യക്തമാക്കുന്ന സ്വകാര്യത സംരക്ഷണ സങ്കേതങ്ങൾ പ്രയോഗിക്കാൻ Apple, Amap-മായി ചേർന്ന് പ്രവർത്തിക്കുന്നു.

ചൈനയിലെ ലൈസൻസ് പ്ലേറ്റ് നിയന്ത്രണ ഫീച്ചർ നിങ്ങളുടെ ലൈസൻസ് പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ഇതര റൂട്ടിങ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന നിലവിലുള്ള റോഡ് നെറ്റ്‌വർക്ക് നിയന്ത്രണങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നു. മാപ്പ്സ് Amap-മായി ചേർന്ന്, നിയന്ത്രണങ്ങളുള്ള പ്രദേശങ്ങൾ ഒഴിവാക്കിയുള്ള റൂട്ടുകൾ നിങ്ങളുടെ നമ്പർ പ്ലേറ്റിനെ അടിസ്ഥാനമാക്കി കണ്ടെത്തുന്നു. നിങ്ങൾ ഒരു റൂട്ട് അഭ്യർഥിക്കുമ്പോൾ നിങ്ങളുടെ നമ്പർ പ്ലേറ്റിന് ഏതൊക്കെ നിയന്ത്രണങ്ങൾ ബാധകമാണ് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ പങ്കിടൂ, അതിനാൽ Apple-നോ Amap-നോ നിങ്ങളുടെ യഥാർഥ നമ്പർ പ്ലേറ്റ് കാണാൻ കഴിയില്ല, ഈ വിവരങ്ങളൊന്നും നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതല്ല.

മൂന്നാം കക്ഷികളുമായുള്ള പങ്കിടൽ

ചലന ഡാറ്റ, POI ഡാറ്റ, സമാഹരിച്ച യൂസർ അനലിറ്റിക്സ് എന്നിവ തങ്ങളുടെ പങ്കാളികളുമായി Apple പങ്കിടുന്നു. എന്നിരുന്നാലും, ഏതെങ്കിലും നിർദിഷ്ട ‘മാപ്പ്സ്’ യൂസറുമായി ഈ വിവരങ്ങൾ പരസ്പരം ബന്ധപ്പെടുത്തുന്നതിൽ നിന്ന് ഈ പങ്കാളികളെ തടയുന്നതിന്, ചില കുറഞ്ഞ പരിധികൾ പാലിച്ചാൽ മാത്രമേ ഡാറ്റ പങ്കിടൂ.

നിങ്ങൾ ഒരു പരസ്യം കാണുകയോ അതുമായി ഇന്ററാക്റ്റ് ചെയ്യുകയോ ചെയ്യുമ്പോൾ, പരസ്യ ഇംപ്രഷനുകളെയും ഇന്ററാക്ഷനുകളെയും കുറിച്ചുള്ള വ്യക്തിഗതമല്ലാത്ത വിവരങ്ങളും പരസ്യങ്ങളുടെ മൊത്തത്തിലുള്ള മെട്രിക്സും ‘മാപ്പ്സി’ൽ പരസ്യങ്ങൾ നൽകുന്ന പരസ്യം ചെയ്യുന്നവരുമായി Apple പങ്കിടുന്നു.

CarPlay റൂട്ട് പങ്കിടൽ എനേബിൾ ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നാവിഗേഷൻ അഭ്യർഥന നടത്താനായി നിങ്ങൾ മാപ്പ്സ് ഉപയോഗിക്കുമ്പോൾ, വാഹന നാവിഗേഷനെയും ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളെയും പിന്തുണയ്ക്കാനായി Apple നിങ്ങളുടെ റൂട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നിങ്ങളുടെ വാഹനവുമായി പങ്കിടും. പങ്കിടുന്ന വിശദാംശങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • നിങ്ങൾ അഭ്യർഥന നടത്തുമ്പോഴും നിങ്ങളുടെ റൂട്ട് മാറുമ്പോഴുമെല്ലാമുള്ള ഡിവൈസിന്റെ ആരംഭ ലൊക്കേഷനും നിലവിലെ ലൊക്കേഷനും
  • ലക്ഷ്യസ്ഥാനം
  • റൂട്ട് ലൈൻ

ഈ വിവരങ്ങൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കില്ല. നിങ്ങളുടെ വാഹനത്തിന്റെ സ്വകാര്യതാ നയത്തിന് വിധേയമായിട്ടായിരിക്കും നിങ്ങളുടെ വാഹനം വിവരങ്ങൾ ഉപയോഗിക്കുന്നത്. ക്രമീകരണം > പൊതുവാവ > CarPlay > എന്റെ കാർ > റൂട്ട് പങ്കിടൽ എന്നതിലേക്ക് പോയി നിങ്ങളുടെ വാഹനത്തിനായി, CarPlay റൂട്ട് പങ്കിടുന്നത് നിങ്ങൾക്ക് ഡിസേബിൾ ചെയ്യാം.

മാപ്പ്സിൽ നിങ്ങൾ ഒരു മൂന്നാം കക്ഷി ഡാറ്റാ ദാതാവുമായി ബന്ധപ്പെട്ട ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യുമ്പോൾ, അത് പരിഹരിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ റിപ്പോർട്ട് ചെയ്ത പ്രശ്നത്തിൽ നിന്നുള്ള വിവരങ്ങൾ Apple മൂന്നാം കക്ഷിക്ക് നൽകിയേക്കാം. ഒരു പ്രശ്നം പരിഹരിക്കേണ്ടിവരുമ്പോൾ മാത്രമേ Apple അത്തരം മൂന്നാം കക്ഷികളുമായി വിവരങ്ങൾ പങ്കിടുകയുള്ളൂ, നിങ്ങളെ തിരിച്ചറിയാൻ കഴിയുന്ന ഏതെങ്കിലും വിവരങ്ങൾ ആദ്യം ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു.

Apple-ലേക്ക് അയച്ച ഡാറ്റ വിശ്വസ്ത സേവന ദാതാക്കൾ പ്രോസസ് ചെയ്യുകയും സംഭരിക്കുകയും ചെയ്തേക്കാം.

നിലനിർത്തൽ

നിങ്ങളുടെ മാപ്പ്സ് ഉപയോഗവുമായി ബന്ധപ്പെട്ട വ്യക്തിഗത ഡാറ്റ ഞങ്ങൾ ശേഖരിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നില്ല. നിങ്ങളുടെ മാപ്പ്സ് ഉപയോഗത്തെക്കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിലോ ഞങ്ങളുടെ ഡാറ്റാ പ്രൊട്ടക്‌ഷൻ ഓഫീസറെ സമീപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, നിങ്ങൾക്ക് ഞങ്ങളെ www.apple.com/in/legal/privacy/contact എന്നതിൽ ബന്ധപ്പെടാം.

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple‑ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2026-05-11