Apple Music-ഉം സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് Apple Music രൂപകൽപ്പന ചെയ്തിരിക്കുന്നത്.
![]()
- നിങ്ങൾ സബ്സ്ക്രൈബ് ചെയ്തിരിക്കുമ്പോൾ സേവനങ്ങൾ വ്യക്തിഗതമാക്കുന്നതിനും നിങ്ങൾക്ക് അറിയിപ്പുകൾ അയയ്ക്കുന്നതിനും ഞങ്ങളുടെ പങ്കാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും നിങ്ങൾ പ്ലേ ചെയ്യുന്ന പാട്ടുകൾ, എത്രനേരം നിങ്ങൾ അവ പ്ലേ ചെയ്യുന്നു എന്നിങ്ങനെയുള്ള നിങ്ങളുടെ Apple Music, Apple Music Classical പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ Apple ശേഖരിക്കുന്നു.
- Apple Music-ലും ലഭ്യമായ നിങ്ങളുടെ ഏതെങ്കിലും പാട്ടുകളുടെ പകർപ്പ് തിരിച്ചറിയാനും അൺലോക്ക് ചെയ്യാനുമായി, നിങ്ങളുടെ ഡിവൈസിലെ സംഗീത ലൈബ്രറിയിൽ നിന്ന് പാട്ടുകൾ, ആർട്ടിസ്റ്റുകളുടെ പേരുകൾ തുടങ്ങിയ വിവരങ്ങൾ Apple-ലേക്ക് നിങ്ങളുടെ Apple ക്ലൗഡ് ലൈബ്രറി അയയ്ക്കുന്നു.
- നിങ്ങൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നിടത്തോളവും അത് കഴിഞ്ഞ് ഒരു ഹ്രസ്വ കാലയളവും നിങ്ങളുടെ ക്ലൗഡ് ലൈബ്രറി വിവരങ്ങൾ നിങ്ങളുമായി ഞങ്ങൾ ബന്ധിപ്പിച്ച് നിർത്തുന്നു. സാമ്പത്തിക റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള ബാധകമായ നിയമങ്ങളാൽ വ്യക്തമാക്കിയ കാലയളവുകളിൽ നിങ്ങൾ പ്ലേ ചെയ്യുന്ന പാട്ടുകളുടെ റെക്കോർഡുകൾ ഞങ്ങൾ നിലനിർത്തുന്നു.
- നിങ്ങൾ ഒരു വാങ്ങലിന് ശ്രമിക്കുമ്പോൾ, തട്ടിപ്പ് തിരിച്ചറിയുന്നതിനും തടയുന്നതിനും സഹായിക്കുന്നതിന്, നിങ്ങൾ അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ ഫോൺ കോളുകളുടെയോ ഇ-മെയിലുകളുടെയോ ഏകദേശ എണ്ണം ഉൾപ്പെടെ നിങ്ങളുടെ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഡിവൈസ് ട്രസ്റ്റ് സ്കോർ കണക്കാക്കാൻ ഉപയോഗിക്കും. Apple-ന് നിങ്ങളുടെ ഡിവൈസിലെ യഥാർഥ മൂല്യങ്ങൾ മനസ്സിലാക്കാനാകാത്ത വിധമാണ് സമർപ്പിക്കലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കോറുകൾ ഞങ്ങളുടെ സെർവറുകളിൽ ഒരു നിശ്ചിത സമയത്തേക്ക് സംഭരിക്കുന്നു.
നിങ്ങളുടെ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നത് Apple-ലെ എല്ലാവരുടെയും മുൻഗണനയാണ്. നിങ്ങളുടെ അനുഭവം മികച്ചതാക്കുന്നതിന് ആവശ്യമായ ഡാറ്റ മാത്രം ശേഖരിക്കാൻ ഞങ്ങൾ കഠിനമായി പ്രയത്നിക്കുന്നു, ഞങ്ങൾ ഡാറ്റ ശേഖരിക്കുമ്പോൾ, ഞങ്ങൾ ശേഖരിക്കുന്നത് എന്താണെന്നും എന്താണ് അതിന്റെ ആവശ്യമെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു, അതുകൊണ്ട് നിങ്ങൾക്ക് അറിവുള്ള തിരഞ്ഞെടുപ്പുകൾ നടത്താനാകും. എല്ലാ Apple ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും പോലെ Apple Music, Apple Music Classical എന്നിവയും ഈ തത്വങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Apple Music-ലെ സേവനങ്ങളും ഫീച്ചറുകളും നൽകാൻ ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കുന്നു. ഈ വിവരങ്ങളിൽ നിങ്ങളുടെ പേരും Apple അക്കൗണ്ട് ഫോട്ടോ സജ്ജമാക്കിയിട്ടുണ്ടെങ്കിൽ അതും (Apple Music-ന്റെ പങ്കിടൽ ഫീച്ചറുകൾക്കൊപ്പം നിങ്ങൾക്ക് Apple Music ക്രമീകരണങ്ങളിൽ ഇത് ആക്സസ് ചെയ്യാനും മാറ്റാനും കഴിയും), അക്കൗണ്ടും പേയ്മെന്റ് വിവരങ്ങളും (ഇത് നിങ്ങൾക്ക് ക്രമീകരണത്തിലോ സിസ്റ്റം ക്രമീകരണത്തിലോ ആക്സസ് ചെയ്യാനും മാറ്റാനും കഴിയും) ഉൾപ്പെടുന്നു.
നിങ്ങൾ Apple Music സബ്സ്ക്രൈബ് ചെയ്യുമ്പോൾ, നിങ്ങളുടെ സബ്സ്ക്രിപ്ഷനിൽ Apple Music, Apple Music Classical. എന്നിവയിലേക്കുള്ള പൂർണ ആക്സസും ലഭിക്കുന്നു. സംഗീതത്തിലെ നിങ്ങളുടെ താൽപ്പര്യങ്ങൾക്കനുസൃതമായ ഫീച്ചറുകൾ ക്രമീകരിക്കുന്നതിന് നിങ്ങളുടെ Apple Music, Apple Music Classical എന്നിവയുടെ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ Apple ശേഖരിക്കുന്നു. നിങ്ങൾക്കായി തിരഞ്ഞെടുത്ത ആൽബങ്ങളും പ്ലേലിസ്റ്റുകളും പോലെയുള്ള വ്യക്തിഗതമാക്കിയ ശുപാർശകളും നിങ്ങളുടെ പ്രിയപ്പെട്ട കലാകാരന്മാരിൽ നിന്നും വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്തവ പ്ലേ ചെയ്യുന്ന റേഡിയോയും ഈ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. വരാനിരിക്കുന്ന റിലീസുകൾ, പുതിയ ആർട്ടിസ്റ്റുകൾ അല്ലെങ്കിൽ Apple Music, Apple Music Classical എന്നിവയിലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് കാര്യങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതിന് ഇ-മെയിൽ വഴിയും Push അറിയിപ്പ് വഴിയും നിങ്ങളെ ബന്ധപ്പെടാൻ ഈ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു.
ചില ബ്രോഡ്കാസ്റ്റ് റേഡിയോ സ്റ്റേഷനുകൾ പോലുള്ള ചില Apple Music ഫീച്ചറുകൾ നിങ്ങളുടെ പ്രദേശത്ത് ലഭ്യമായേക്കില്ല. നിങ്ങളുടെ ലൊക്കേഷൻ കണക്കാക്കാനും ലഭ്യത നിർണയിക്കാനും നിങ്ങളുടെ ഇന്റർനെറ്റ് കണക്‌ഷന്റെ IP വിലാസം Apple ഉപയോഗിച്ചേക്കാം.
Apple Music Classical
Apple Music സബ്സ്ക്രൈബർമാർക്ക് Apple Music Classical-ലേക്ക് ആക്സസ് ഉണ്ടായിരിക്കും, ക്ലാസിക്കൽ ട്രാക്കുകളും ആൽബങ്ങളും കണ്ടെത്താനും നിങ്ങളുടെ പ്രിയപ്പെട്ട ക്ലാസിക്കൽ ട്രാക്കുകൾ ഒരു കേന്ദ്രീകൃത ഇടത്ത് സേവ് ചെയ്യാനും നിങ്ങളെ അനുവദിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു ക്ലാസിക്കൽ മ്യൂസിക് ആപ്പ് ആണ് ഇത്. സബ്സ്ക്രിപ്ഷൻ ഇല്ലാതെ തന്നെ നിങ്ങൾക്ക് Apple Music Classical കാറ്റലോഗ് ബ്രൗസ് ചെയ്യാൻ കഴിയും, എന്നാൽ എല്ലാ Apple Music Classical ഫീച്ചറുകളും ആക്സസ് ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു Apple Music സബ്സ്ക്രിപ്ഷൻ ഉണ്ടായിരിക്കണം. നിങ്ങൾക്ക് ഒരു സജീവ Apple Music സബ്സ്ക്രിപ്ഷൻ ഇല്ലെങ്കിൽ, Apple Music Classical-ലേക്ക് പൂർണ ആക്സസ് ലഭിക്കുന്നതിന് Apple Music സബ്സ്ക്രൈബ് ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾക്ക് നൽകും.
ക്ലൗഡ് ലൈബ്രറി
നിങ്ങളുടെ Apple Music സബ്സ്ക്രിപ്ഷനിലൂടെ ലഭിച്ച Apple ക്ലൗഡ് ലൈബ്രറി, നിങ്ങളുടെ ഏത് ഡിവൈസിൽ നിന്നും നിങ്ങളുടെ ലൈബ്രറിയിലെ പാട്ടുകളിലേക്കും പ്ലേലിസ്റ്റുകളിലേക്കും ആക്സസ്സ് നേടാൻ നിങ്ങളെ അനുവദിക്കുന്നു. Apple Music, Apple Music Classical എന്നിവയിൽ ലഭ്യമായ ഏതെങ്കിലും പാട്ടുകളുടെ പകർപ്പുകൾ തിരിച്ചറിയാനും അവ അൺലോക്ക് ചെയ്യാനും ഈ ഫീച്ചർ നിങ്ങളുടെ ഡിവൈസിലെ ലൈബ്രറിയിൽ നിന്ന് Apple-ന് പാട്ട്, ആർട്ടിസ്റ്റുകളുടെ പേര് എന്നിവ പോലുള്ള വിവരങ്ങൾ അയയ്ക്കുന്നു. Apple Music-ൽ ലഭ്യമല്ലാത്ത ഗാനങ്ങൾ നിങ്ങളുടെ വ്യക്തിഗത ക്ലൗഡ് ലൈബ്രറിയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുന്നു, അതിനാൽ Apple Music വഴി നിങ്ങളുടെ ഏത് ഡിവൈസിൽ നിന്നും നിങ്ങളുടെ മുഴുവൻ ശേഖരവും ആക്സസ് ചെയ്യാനാകും. നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിൽ നിങ്ങളുടെ ക്ലൗഡ് ലൈബ്രറി സിങ്ക് ചെയ്യുന്നത് നിർത്താൻ, ക്രമീകരണം > ആപ്പുകൾ > സംഗീതം എന്നതിലേക്ക് പോയി ‘ലൈബ്രറി സിങ്ക് ചെയ്യൽ’ ടാപ്പ് ചെയ്ത് ഓഫാക്കൂ. Mac-ൽ, Apple Music തുറന്ന് ക്രമീകരണം > പൊതുവായവ എന്നതിലേക്ക് പോയി ‘ലൈബ്രറി സിങ്ക് ചെയ്യൽ’ ഡീസെലക്റ്റ് ചെയ്യുക.
Apple Music പ്രൊഫൈൽ
Apple Music ഉപയോഗിച്ച് മറ്റ് ആളുകളുമായി കണക്റ്റ് ചെയ്യാനോ പങ്കിടാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു യൂസർ ഹാൻഡിൽ (ഉദാഹരണത്തിന്, @johnappleseed), ഡിസ്‌പ്ലേ നെയിം, പ്രൊഫൈൽ ഫോട്ടോ (നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ), മറ്റ് വിവരങ്ങൾ എന്നിവ നൽകി നിങ്ങൾക്ക് ഒരു വ്യക്തിഗത പ്രൊഫൈൽ സൃഷ്ടിക്കാൻ കഴിയും. Apple ഈ വിവരങ്ങൾ നിങ്ങളുടെ അക്കൗണ്ടിൽ സംഭരിക്കുന്നതിനാൽ നിങ്ങളുടെ ഏത് ഡിവൈസിൽ നിന്നും നിങ്ങൾക്ക് അവ ആക്സസ് ചെയ്യാനാകും. നിങ്ങളുടെ യൂസർ ഹാൻഡിൽ, ഡിസ്പ്ലേ നെയിം, പ്രൊഫൈൽ ഫോട്ടോ എന്നിവ Apple Music-ൽ നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഏതൊരു ഉള്ളടക്കത്തോടൊപ്പവും നിങ്ങൾ പങ്കിടുന്ന പ്രവർത്തനത്തിലും ദൃശ്യമാകും. കുട്ടികൾക്കുള്ള Apple അക്കൗണ്ടുകൾ നിലവിൽ ഉള്ളടക്കം പോസ്റ്റ് ചെയ്യാനും പങ്കിടാനും ഉദ്ദേശിച്ചുള്ളതല്ല, ആ ഓപ്ഷൻ നിലവിൽ ലഭ്യവുമല്ല.
നിങ്ങൾ നൽകിയ വിവരങ്ങൾ ഉപയോഗിച്ച് മറ്റ് ആളുകൾക്ക് നിങ്ങളുടെ Apple Music പ്രൊഫൈൽ കണ്ടെത്താനും കഴിഞ്ഞേക്കും.
നിങ്ങളുടെ പ്രൊഫൈലിലെ കേൾവി പ്രവർത്തനവും പ്ലേലിസ്റ്റുകളും പോലെയുള്ള ഉള്ളടക്കങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് മാത്രം ലഭ്യമാക്കാനാകും. എന്നിരുന്നാലും, ഹാൻഡിൽ, ഡിസ്പ്ലേ നെയിം, ഫോട്ടോ, നിങ്ങളുടെ ഫോളോവേഴ്സ്, നിങ്ങൾ ഫോളോ ചെയ്യുന്നവർ എന്നിവപോലുള്ള നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങൾ ഡിഫോൾട്ടായി എല്ലാവർക്കും ദൃശ്യമാകും. നിങ്ങളുടെ പ്രൊഫൈൽ കാണുന്നതിൽ നിന്ന് ഒരു യൂസറിനെ തടയാൻ, യൂസറിന്റെ പ്രൊഫൈലിലേക്ക് പോയി, കൂടുതൽ എന്നത് ടാപ്പ് ചെയ്ത് ബ്ലോക്ക് ചെയ്യൂ ടാപ്പ് ചെയ്യുക. നിങ്ങൾ ബ്ലോക്ക് ചെയ്യുന്ന ആളുകൾക്ക് നിങ്ങളുടെ സംഗീതം കാണാനോ Apple Music-ൽ നിങ്ങളുടെ പ്രൊഫൈൽ കണ്ടെത്താനോ കഴിയില്ല.
Apple Music-ൽ നിങ്ങൾ ഒരു പ്രൊഫൈൽ സൃഷ്ടിക്കുമ്പോൾ, സുഹൃത്തുക്കളായി കണക്റ്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന മറ്റ് Apple Music സബ്സ്ക്രൈബർമാരെ ഞങ്ങൾ ശുപാർശ ചെയ്യും. ശുപാർശ ചെയ്യുന്നതിനായി സുഹൃത്തുക്കൾക്ക് വേണ്ടി പരിശോധിക്കുമ്പോൾ Apple നിങ്ങളുടെ കോൺടാക്റ്റുകളിൽ നിന്ന് വിവരങ്ങൾ പഠിക്കുകയോ സംഭരിക്കുകയോ ചെയ്യുന്നില്ല. നിങ്ങളുടെ കോൺടാക്റ്റുകളിലെ ഫോൺ നമ്പറുകളുടെയും ഇ-മെയിൽ വിലാസങ്ങളുടെയും സംക്ഷിപ്ത എൻക്രിപ്റ്റ് ചെയ്ത ഹാഷുകൾ മാത്രമേ Apple-ലേക്ക് അയയ്ക്കൂ, ശുപാർശ ചെയ്യാൻ അനുയോജ്യമായ Apple Music സബ്സ്ക്രൈബർമാരെ നിങ്ങളുടെ ഡിവൈസിൽ പ്രാദേശികമായി കണ്ടെത്തുന്നു. ഭാവിയിൽ പുതിയ സുഹൃത്തുക്കളെ ശുപാർശ ചെയ്യാൻ Apple Music-ന് നിങ്ങളുടെ കോൺടാക്റ്റുകൾ ഇടയ്ക്കിടെ പരിശോധിക്കാനാകും; Apple Music-ൽ അക്കൗണ്ട് ക്രമീകരണം > സ്വകാര്യതയും ആക്സസും > കോൺടാക്റ്റ്സ് എന്നതിലേക്ക് പോയി നിങ്ങൾക്ക് ഇത് നിയന്ത്രിക്കാനാകും. മറ്റുള്ള ആളുകളുടെ കോൺടാക്റ്റുകളിൽ ഉണ്ടായേക്കാവുന്ന നിങ്ങളുടെ Apple അക്കൗണ്ട് കോൺടാക്റ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവർ നിങ്ങളെ കണ്ടെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് അക്കൗണ്ട് ക്രമീകരണം > സ്വകാര്യതയും ആക്സസും > Apple അക്കൗണ്ട് ഉപയോഗിച്ച് കണ്ടെത്താൻ അനുവദിക്കൂ എന്നതിലേക്ക് പോയി ഇത് മാറ്റാനാകും.
എപ്പോൾ വേണമെങ്കിലും നിങ്ങളുടെ പ്രൊഫൈലിൽ നൽകുന്ന വിവരങ്ങൾ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും. ഓൺലൈനിൽ പങ്കിടുമ്പോഴെല്ലാം, നിങ്ങൾ പരസ്യമാക്കുന്ന കാര്യങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവ്വം ചിന്തിക്കണം. നിങ്ങൾ Apple Music-ൽ നിന്ന് മറ്റ് വെബ്സൈറ്റുകളിലേക്കോ സോഷ്യൽ നെറ്റ്‌വർക്കുകളിലേക്കോ എന്തെങ്കിലും പങ്കിടുമ്പോൾ, നിങ്ങൾ പങ്കിടുന്നവയ്ക്കെല്ലാം ആ സേവനങ്ങളുടെ സ്വകാര്യതാ നയങ്ങൾ ബാധകമാണ്.
SharePlay
നിങ്ങൾ Apple Music സബ്സ്ക്രൈബ് ചെയ്താൽ, Apple TV, HomePod, CarPlay എന്നിവയിലേക്ക് കണക്റ്റ് ചെയ്തിരിക്കുമ്പോഴോ Bluetooth ഉപയോഗിക്കുമ്പോഴോ നിങ്ങൾക്ക് SharePlay സെഷനുകൾ ഹോസ്റ്റുചെയ്യാനാകും. SharePlay ഉപയോഗിച്ച്, മറ്റ് Apple Music സബ്സ്ക്രൈബർമാർക്ക് നിങ്ങളുടെ SharePlay സെഷനിൽ ചേരാനും Apple Music-ലൂടെ സംഗീതം പ്ലേ ചെയ്യുന്നത് നിയന്ത്രിക്കാനുമാകും. Apple Music സബ്സ്ക്രിപ്ഷൻ ഇല്ലാത്ത യൂസർമാരെ നിങ്ങളുടെ SharePlay സെഷനിൽ ചേരാനും SharePlay അനുവദിക്കുന്നു. നിങ്ങളുടെ ഡിവൈസിൽ Bluetooth എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, Apple അത് ഉപയോഗിക്കുന്നു, അങ്ങനെ സമീപത്തുള്ള കോൺടാക്റ്റുകൾക്ക് നിങ്ങളുടെ Apple Music സെഷൻ കണ്ടെത്താനും അതിൽ ചേരാൻ അഭ്യർഥിക്കാനും കഴിയും. കോൺടാക്റ്റുകൾ നിങ്ങളുടെ ഡിവൈസ് കണ്ടെത്തുന്നതും Apple Music സെഷനിൽ ചേരാൻ അഭ്യർഥിക്കുന്നതും നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ, Apple Music ആപ്പിലെ ക്രമീകരണത്തിൽ നിങ്ങൾക്ക് അടുത്തുള്ള കോൺടാക്റ്റുകൾക്ക് കണ്ടെത്താനാവുന്നത് ഓഫാക്കാം. കാറിലെ SharePlay സെഷനിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ, Apple Music ആപ്പ് ക്രമീകരണത്തിലോ വാഹന ഇന്റർഫേസിലോ ഡിസ്പ്ലേ ചെയ്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് കോൺടാക്റ്റുകൾക്കും പങ്കെടുക്കാനാഗ്രഹിക്കുന്ന മറ്റുള്ളവർക്കും സെഷനിൽ ചേരാനാകും.
സെഷനിൽ പങ്കെടുക്കുന്നവരുടെ പേരും പ്രൊഫൈൽ ഫോട്ടോയും ആ സെഷനിലെ എല്ലാവർക്കും ദൃശ്യമാകും. ഒരു SharePlay സെഷനിലെ സംഭാവനകൾ, അവ സൃഷ്ടിച്ച വ്യക്തിയുമായും ആ യൂസറിന്റെ പേരും പ്രൊഫൈൽ ഫോട്ടോ നൽകിയിട്ടുണ്ടെങ്കിൽ അതുമായും ബന്ധപ്പെടുത്തിയിരിക്കുന്നു, അവ Apple Music ആപ്പ് ക്രമീകരണത്തിൽ എപ്പോൾ വേണമെങ്കിലും എഡിറ്റ് ചെയ്യാനാകും. നിങ്ങൾ ഹോസ്റ്റ് ചെയ്യുന്ന SharePlay സെഷനിൽ നിന്ന് പങ്കെടുക്കുന്നവരെ നീക്കം ചെയ്യാൻ, Apple Music ആപ്പിലെ SharePlay ഐക്കണിൽ ടാപ്പ് ചെയ്ത ശേഷം പങ്കെടുക്കുന്നവരിൽ നിന്ന് നീക്കം ചെയ്യേണ്ടയാളെ തിരഞ്ഞെടുക്കാം. ഒരു SharePlay സെഷനിൽ നിന്ന് പുറത്തുകടക്കാൻ, Apple Music ആപ്പിലെ SharePlay ഐക്കണിൽ ടാപ്പ് ചെയ്ത് പുറത്തുകടക്കൂ ടാപ്പ് ചെയ്യൂ. നിങ്ങൾ ഹോസ്റ്റ് ചെയ്യുന്ന SharePlay സെഷൻ അവസാനിപ്പിക്കാൻ, Apple Music ആപ്പിലെ ‘അവസാനിപ്പിക്കൂ’ ടാപ്പ് ചെയ്യുക. സെഷൻ അവസാനിച്ച ശേഷം നിങ്ങളുടെ കോൺടാക്റ്റുകളെ കുറിച്ചോ SharePlay സെഷനിൽ പങ്കെടുക്കുന്ന മറ്റുള്ളവരെ കുറിച്ചോ ഉള്ള വിവരങ്ങൾ Apple സൂക്ഷിക്കുന്നില്ല.
മറ്റ് ആളുകളുമായി സിങ്ക് ചെയ്ത് സംഗീതം പങ്കിടുന്നതിന് നിങ്ങൾക്ക് സന്ദേശങ്ങളിലോ FaceTime കോളിലോ SharePlay സെഷനുകൾ എനേബിൾ ചെയ്യാം. ഒരു സെഷൻ ആരംഭിക്കാൻ, നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന സംഗീതം തിരഞ്ഞെടുത്ത് സംഗീത ഓപ്ഷനുകളിൽ SharePlay ടാപ്പ് ചെയ്ത ശേഷം നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ നൽകൂ, തുടർന്ന് ‘സന്ദേശങ്ങൾ’ അല്ലെങ്കിൽ ‘FaceTime’ ടാപ്പ് ചെയ്ത് ‘ആരംഭിക്കൂ’ ടാപ്പ് ചെയ്യൂ.
പ്ലേലിസ്റ്റുകൾ സൃഷ്ടിക്കുകയും കൊളാബറേറ്റ് ചെയ്യുകയും ചെയ്യൂ
Apple Music സബ്സ്ക്രൈബർമാർക്ക് സ്വന്തം പ്ലേലിസ്റ്റുകൾ സൃഷ്ടിക്കുകയോ, ലഭ്യമാണെങ്കിൽ, നിർമിത ബുദ്ധി ഉപയോഗിച്ച് പ്ലേലിസ്റ്റ് ജനറേറ്റ് ചെയ്യാനായി പ്ലേലിസ്റ്റ് പ്ലേഗ്രൗണ്ട് ഉപയോഗിക്കുകയോ ചെയ്യാം. നിങ്ങൾ പ്ലേലിസ്റ്റ് പ്ലേഗ്രൗണ്ട് ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് കേൾക്കേണ്ടത് എന്താണെന്ന് നിങ്ങൾ വിവരിക്കും. ഈ വിവരണം മൂഡ്, വിഭാഗം അല്ലെങ്കിൽ തീം എന്നിവ മനസ്സിലാക്കാനായി പ്രോസസ് ചെയ്യും. ഒരു ഇഷ്ടാനുസൃത പ്ലേലിസ്റ്റ് ക്യൂറേറ്റ് ചെയ്യുന്നതിനായി ഈ വിവരങ്ങൾ നിങ്ങളുടെ കേൾവി ചരിത്രവുമായും മറ്റ് ഉപയോഗ ഡാറ്റയുമായും സംയോജിപ്പിക്കും. നിങ്ങൾക്ക് പ്ലേലിസ്റ്റ് സേവ് ചെയ്യുന്നതിന് മുൻപ് അത് മെച്ചപ്പെടുത്താം, കൂടാതെ ജനറേറ്റ് ചെയ്ത പ്ലേലിസ്റ്റ് എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യുകയോ പരിഷ്കരിക്കുകയോ ചെയ്യാം.
നിങ്ങൾക്ക് മറ്റ് Apple Music സബ്സ്ക്രൈബർമാരുമായി പ്ലേലിസ്റ്റുകളിൽ കൊളാബറേറ്റ് ചെയ്യാം. നിങ്ങളാണ് പ്ലേലിസ്റ്റിന്റെ സ്രഷ്ടാവെങ്കിൽ, പ്ലേലിസ്റ്റിൽ ചേരുന്ന ഓരോ വ്യക്തിയെയും അംഗീകരിക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം, അല്ലെങ്കിൽ പ്ലേലിസ്റ്റിന്റെ ലിങ്കുള്ള ആരെയും ഓട്ടോമാറ്റിക് ആയി ചേരാൻ അനുവദിക്കാം. പങ്കെടുക്കുന്ന എല്ലാവർക്കും പ്ലേലിസ്റ്റിൽ പാട്ടുകൾ ചേർക്കാനും നീക്കം ചെയ്യാനും അതിൽ ഇമോജി പ്രതികരണങ്ങൾ ചേർക്കാനും കഴിയും. സംഭാവനകൾ അവ സൃഷ്ടിച്ച വ്യക്തിയുമായും ആ യൂസറിന്റെ പേരുമായും പ്രൊഫൈൽ ഫോട്ടോ നൽകിയിട്ടുണ്ടെങ്കിൽ അതുമായും ബന്ധപ്പെടുത്തിയിരിക്കുന്നു, അവ Apple Music ആപ്പ് ക്രമീകരണത്തിൽ എപ്പോൾ വേണമെങ്കിലും എഡിറ്റ് ചെയ്യാനാകും. പ്ലേലിസ്റ്റിൽ പങ്കെടുക്കുന്ന എല്ലാവർക്കും, പ്ലേലിസ്റ്റിലേക്ക് ആക്സസ് ഉള്ള ആർക്കും, പങ്കെടുക്കുന്ന മറ്റുള്ളവരുടെ പേരും ഫോട്ടോയും കാണാൻ കഴിയും. പങ്കെടുക്കുന്ന മറ്റുള്ളവർ ചേർത്ത എല്ലാ പാട്ടുകളും പ്രതികരണങ്ങളും പ്ലേലിസ്റ്റിൽ പങ്കെടുക്കുന്നവർക്ക് കാണാനാകും. കൊളാബറേഷൻ നടത്തുന്നത് നിർത്താൻ പ്ലേലിസ്റ്റ് ക്രമീകരണത്തിൽ പോയി പ്ലേലിസ്റ്റിൽ നിന്നും സ്വയം നീക്കം ചെയ്യുക. നിങ്ങളാണ് പ്ലേലിസ്റ്റ് സൃഷ്ടിച്ചതെങ്കിൽ പ്ലേലിസ്റ്റിന്റെ, കൊളാബറേഷൻ മാനേജ് ചെയ്യുന്ന ക്രമീകരണത്തിൽ കൊളാബറേഷൻ നിർത്തൂ. പ്ലേലിസ്റ്റിന്റെ സ്രഷ്ടാവ് കൊളാബറേഷൻ നിർത്തുകയാണെങ്കിൽ, കൊളാബറേറ്റർമാർക്ക് അവരുടെ Apple Music ലൈബ്രറിയിലൂടെ ആക്സസ് ചെയ്യാവുന്ന പങ്കിട്ട പ്ലേലിസ്റ്റായി ആ പ്ലേലിസ്റ്റ് മാറുന്നു.
കൺസേർട്ടുകൾ
നിങ്ങളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ നിങ്ങൾ Apple Music-നെ അനുവദിക്കുകയാണെങ്കിൽ, സമീപത്തുള്ള സംഗീത കൺസേർട്ടുകൾ പോലുള്ള പ്രാദേശികമായി പ്രസക്തമായ വിവരങ്ങൾ നിങ്ങൾക്ക് നൽകുന്നതിനായി താൽപ്പര്യമുള്ള ഒരു ഇഷ്ട നഗരം സേവ് ചെയ്യാൻ നിങ്ങളുടെ ഏകദേശ ലൊക്കേഷൻ ഉപയോഗിച്ചേക്കാം. നിങ്ങളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ Apple Music-നെ അനുവദിക്കാതിരിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, കൺസേർട്ടുകൾ കണ്ടെത്താനായി നിങ്ങൾക്ക് താൽപ്പര്യമുള്ള ഒരു നഗരം മാനുവലായി നൽകാം. സിങ്ക് ചെയ്യൽ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ താൽപ്പര്യമുള്ള നഗരം ഡിവൈസുകളിലുടനീളം സിങ്ക് ചെയ്യപ്പെടും. ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > സംഗീതം എന്നതിലേക്ക് പോയി നിങ്ങളുടെ iOS അല്ലെങ്കിൽ iPadOS ഡിവൈസിൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ക്രമീകരണങ്ങൾ മാറ്റാം.
Apple Music, Apple Music Classical എന്നിവ വ്യക്തിഗതമാക്കലും മെച്ചപ്പെടുത്തലും
നിങ്ങൾ Apple Music സബ്സ്ക്രിപ്ഷൻ ഉപയോഗിക്കുമ്പോൾ അല്ലെങ്കിൽ ലൈബ്രറിക്ക് പുറത്ത് സൗജന്യ ഉള്ളടക്കം പ്ലേ ചെയ്യുമ്പോൾ, നിങ്ങൾ പ്ലേ ചെയ്യുന്നതോ നിങ്ങളുടെ സംഗീത ലൈബ്രറിയിലേക്കോ പ്ലേലിസ്റ്റുകളിലേക്കോ ചേർക്കുന്ന പാട്ടുകളെയും വീഡിയോകളെയും (ബാധകമെങ്കിൽ) കുറിച്ചുള്ള വിവരങ്ങളും നിങ്ങൾ പ്രിയപ്പെട്ടതാക്കുന്നതോ പങ്കിടുന്നതോ ആയ ആർട്ടിസ്റ്റുകളെയും ഉള്ളടക്കത്തെയും കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിച്ചേക്കാം. അക്കൗണ്ട്, IP വിലാസം, ഡിവൈസ്, നിങ്ങൾ പ്ലേ ചെയ്യാൻ ഉപയോഗിച്ച ആപ്പ് അല്ലെങ്കിൽ കാർ ഇന്റർഫേസ്, Apple Music ആണോ Apple Music Classical ആണോ പ്ലേ ചെയ്യാൻ ഉപയോഗിച്ചത്, നിങ്ങൾ അത് പ്ലേ ചെയ്ത സമയം, എത്ര സമയത്തേക്ക് പ്ലേ ചെയ്തു എന്നിവ പോലുള്ള വിവരങ്ങൾ രേഖപ്പെടുത്തി Apple-ന് അയയ്ക്കുന്നു. നിങ്ങളുടെ അനുഭവം ഇഷ്ടാനുസൃതമാക്കുന്നതിനും നിങ്ങൾക്ക് ഇ-മെയിലുകളും അറിയിപ്പുകളും അയയ്ക്കുന്നതിനും Apple Music, Apple Music Classical എന്നിവ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടിയും ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു, അതിലൂടെ ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെത്താനായേക്കും. ഉദാഹരണത്തിന്, Apple Music, Apple Music Classical എന്നിവയിൽ ഞങ്ങൾ നിങ്ങളെ കാണിക്കുന്ന സംഗീതം, വീഡിയോകൾ, ആർട്ടിസ്റ്റ് ഉള്ളടക്കം എന്നിവ തിരഞ്ഞെടുക്കാൻ ഈ വിവരങ്ങൾ ഞങ്ങളെ സഹായിക്കും. നിങ്ങളുടെ അഭിരുചികളെ പ്രതിഫലിപ്പിക്കുന്ന മറ്റ് ശുപാർശകൾ നൽകാനും നഗരത്തിനനുസരിച്ച് ട്രെൻഡിങ് സംഗീതം കാണിക്കുന്നതിന് നഗര ചാർട്ടുകൾ സൃഷ്ടിക്കാനും നിങ്ങളുടെ കേൾവി ചരിത്രവും പ്രിയപ്പെട്ട കലാവിഭാഗങ്ങളും പോലുള്ള വിവരങ്ങൾ ഉപയോഗിച്ച് വ്യക്തിഗതമാക്കിയ Apple Music തിരയൽ ഫലങ്ങൾ നൽകാനും ഇത് ഞങ്ങളെ അനുവദിക്കുന്നു. റോയൽറ്റി അടയ്ക്കുന്നതിനും Apple Media Services-ന്റെ നിബന്ധനകളും വ്യവസ്ഥകളും അല്ലെങ്കിൽ ബാധകമായ നിയമം ലംഘിക്കുന്നതോ ലംഘിക്കാവുന്നതോ ആയ പ്രവർത്തനങ്ങൾ തടയുന്നതിനോ അവയ്ക്കെതിരെ നടപടിയെടുക്കുന്നതിനോ ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു.
Apple Music-ലെ മറ്റ് യൂസർമാർക്കൊപ്പം ഉള്ളടക്കം കേൾക്കാൻ നിങ്ങൾ SharePlay ഉപയോഗിക്കുകയാണെങ്കിൽ, SharePlay സെഷനിൽ കേൾക്കുന്ന ഉള്ളടക്കത്തെക്കുറിച്ചും ആ സെഷനിൽ പങ്കെടുക്കുന്നവരുടെ ഏകദേശ എണ്ണത്തെക്കുറിച്ചുമുള്ള വിവരങ്ങൾ Apple Music ശേഖരിക്കും, എന്നാൽ SharePlay സെഷനിൽ പങ്കെടുക്കുന്നവരെ തിരിച്ചറിയുന്ന ഒരു വിവരവും നിലനിർത്തില്ല.
Apple Music-ൽ ഉപയോഗിക്കുന്ന മോഡലുകൾ മെച്ചപ്പെടുത്താൻ ഞങ്ങൾ Apple Music തിരയൽ ഡാറ്റയും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, സമാഹരിച്ച Apple Music തിരയൽ ക്വെറികൾ Apple Music തിരയൽ മോഡൽ മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്നു.
നിങ്ങളുമായുള്ള ആശയവിനിമയം
Apple Music-നെയും Apple Music Classical, Apple One എന്നിവ ഉൾപ്പെടെയുള്ള മറ്റ് Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, നിങ്ങൾ ഇഷ്ടപ്പെട്ടേക്കാവുന്ന ഓഫറുകൾ എന്നിവയെയും കുറിച്ചുള്ള ആശയവിനിമയങ്ങൾ അയയ്ക്കാൻ നിങ്ങളുടെ ഉടമസ്ഥതയിലുള്ള Apple ഉൽപ്പന്നങ്ങൾ, നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന Apple ആപ്പുകൾ, Apple സേവനങ്ങളിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾ എന്നിവ പോലുള്ള നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം. Apple സേവന ഓഫറുകൾക്കുള്ള യോഗ്യത പരിശോധിക്കാൻ നിങ്ങളുടെ ഡിവൈസിന്റെ സീരിയൽ നമ്പറും മറ്റ് ഹാർഡ്‌വെയർ ഐഡന്റിഫയറുകളുമോ നിങ്ങളുടെ പ്രസക്തമായ ആപ്പ് സ്റ്റോർ സബ്സ്ക്രിപ്ഷനുകളുടെ വിശദാംശങ്ങളുമോ ഉപയോഗിച്ചേക്കാം. നിങ്ങളൊരു കുടുംബ പങ്കിടൽ ഗ്രൂപ്പിലാണ് ഉള്ളതെങ്കിൽ, കുടുംബ പങ്കിടലിലൂടെ നിങ്ങൾക്ക് ലഭ്യമായ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ Apple നിങ്ങൾക്ക് അയച്ചേക്കാം. നിങ്ങളൊരു Apple One സബ്സ്ക്രിപ്ഷൻ വാങ്ങുകയാണെങ്കിൽ, നിങ്ങൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന ഓരോ സേവനങ്ങളെയും ഫീച്ചറുകളെയും കുറിച്ചുള്ള ഇ-മെയിലുകളും Push അറിയിപ്പുകളും ഞങ്ങൾ നിങ്ങൾക്ക് അയച്ചേക്കാം. Apple Music, Apple Music Classical എന്നിവയിലെ നിങ്ങളുടെ പ്രവർത്തനങ്ങൾ, ഡിസ്കൗണ്ട് ലഭ്യമായ Apple Music സബ്സ്ക്രിപ്ഷനുകൾക്കുള്ള (Apple Music വിദ്യാർഥി പോലുള്ളവ) യോഗ്യത പരിശോധിക്കാനായി ഉപയോഗിക്കുന്ന സേവനങ്ങളുമായി നിങ്ങൾ നടത്തിയ ഇടപെടലുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും Apple Music, Apple Music Classical എന്നിവയിൽ ലഭ്യമായ പുതിയ ഫീച്ചറുകൾ, ഉള്ളടക്കം, ഇവന്റുകൾ, ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ഇ-മെയിലുകളും Push അറിയിപ്പുകളും അയയ്ക്കാനായി Apple ഉപയോഗിച്ചേക്കാം. ചില ആശയവിനിമയങ്ങൾക്ക്, നിങ്ങൾക്ക് ലഭിക്കുന്ന അറിയിപ്പുകൾ ഫിൽട്ടർ ചെയ്യാൻ ഒരു ഹാർഡ്‌വെയർ ഐഡന്റിഫയർ ഉപയോഗിക്കുന്നു. account.apple.com എന്നതിലേക്ക് പോയി നിങ്ങളുടെ ഇ-മെയിൽ മുൻഗണനകൾ മാറ്റുകയും ഈ ഇ-മെയിലുകൾ സ്വീകരിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിൽ നിങ്ങളുടെ അറിയിപ്പ് മുൻഗണനകൾ അപ്ഡേറ്റ് ചെയ്യാൻ, ക്രമീകരണം > അറിയിപ്പുകൾ > സംഗീതം എന്നതിലേക്ക് പോകുക. Mac-ൽ Apple Music തുറന്ന് ക്രമീകരണം > പൊതുവായവ > അറിയിപ്പുകൾ എന്നതിലേക്ക് പോകൂ. ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അറിയിപ്പുകൾ ഉൾപ്പെടെ ഞങ്ങളുടെ ആശയവിനിമയങ്ങളുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകളെ കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിക്കുന്നു.
തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നത്
നിങ്ങൾ ഒരു വാങ്ങലിന് ശ്രമിക്കുമ്പോൾ നിങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഫോൺ കോളുകളുടെയോ ഇ-മെയിലുകളുടെയോ ഏകദേശ എണ്ണം ഉൾപ്പെടെ, നിങ്ങളുടെ ഡിവൈസ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസിൽ ഒരു ഡിവൈസ് ട്രസ്റ്റ് സ്കോർ ഞങ്ങൾ കണക്കാക്കുന്നു. Apple-ന് നിങ്ങളുടെ ഡിവൈസിലെ അന്തർലീന മൂല്യങ്ങൾ മനസ്സിലാക്കാനാകാത്ത വിധമാണ് സമർപ്പിക്കൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കോർ ഞങ്ങളുടെ സെർവറുകളിൽ ഒരു നിശ്ചിത സമയത്തേക്ക് സംഭരിക്കുന്നു. Apple Music സബ്സ്ക്രിപ്ഷൻ പുതുക്കലുകൾ പ്രോസസ് ചെയ്യുന്നതിനും പേയ്മെന്റ് പങ്കാളിയുടെ അംഗീകാരത്തിന് മുമ്പായി നിങ്ങളുടെ സബ്സ്ക്രിപ്ഷനിലേക്ക് നിലവിലുള്ള ആക്സസ് നൽകണമോ എന്ന് തീരുമാനിക്കുന്നതിനും Apple-മായുള്ള നിങ്ങളുടെ ബിസിനസ്സ് ബന്ധത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം.
മൂന്നാം കക്ഷികളോടുള്ള വെളിപ്പെടുത്തൽ
റേഡിയോ സ്റ്റേഷനുകൾ
ബ്രോഡ്കാസ്റ്റ് റേഡിയോ കേൾക്കാൻ നിങ്ങൾ Apple Music ഉപയോഗിക്കുമ്പോൾ, അഭ്യർഥിച്ച ഉള്ളടക്കം നൽകുന്നതിന് നിങ്ങളുടെ ഡിവൈസ് നേരിട്ട് ബ്രോഡ്കാസ്റ്റ് റേഡിയോ സ്റ്റേഷനിലേക്ക് കണക്റ്റ് ചെയ്യുന്നു. ഇത് കണക്റ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ ഡിവൈസിന്റെ IP വിലാസം ബ്രോഡ്കാസ്റ്റ് റേഡിയോ സ്റ്റേഷനിൽ ദൃശ്യമാകും. ബ്രോഡ്കാസ്റ്റ് റേഡിയോ സ്റ്റേഷൻ നിങ്ങളുടെ IP വിലാസം കൈകാര്യം ചെയ്യുന്നത് ബ്രോഡ്കാസ്റ്റ് റേഡിയോ സ്റ്റേഷന്റെയോ അതിന്റെ ദാതാവിന്റെയോ സ്വകാര്യതാ നയങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു.
റെക്കോർഡ് ലേബലുകൾ, ആർട്ടിസ്റ്റുകൾ, ചാർട്ട് കമ്പൈലറുകൾ
Apple Music, Apple Music Classical എന്നിവയുടെ ഉപയോഗത്തെ കുറിച്ചുള്ള, സമാഹരിച്ചതും വ്യക്തിപരമല്ലാത്തതുമായ ചില ഡാറ്റയും, അതുപോലെ തന്നെ പ്രായപരിധി, ലിംഗഭേദം (Apple അക്കൗണ്ടിലെ നിങ്ങളുടെ പേര്, സല്യൂട്ടേഷൻ എന്നിവ പോലുള്ള വിവരങ്ങളിൽ നിന്ന് അനുമാനിക്കുന്നത്) തുടങ്ങി യൂസർമാരുടെ എണ്ണത്തെയും ജനസംഖ്യാപരമായ വിഭാഗങ്ങളെയും സംബന്ധിച്ചുള്ള സമാഹരിച്ച കണക്കുകളും റെക്കോർഡ് ലേബലുകൾ, പ്രസാധകർ, ആർട്ടിസ്റ്റുകൾ എന്നിവർക്ക് നൽകാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അതിലൂടെ അവർക്ക് അവരുടെ സർഗ്ഗാത്മക സൃഷ്ടികളുടെ പെർഫോമൻസ് അളക്കാനും റോയൽറ്റി, അക്കൗണ്ടിങ് ആവശ്യകതകൾ നിറവേറ്റാനും കഴിയും. ഇതുകൂടാതെ, ലേബലുകളെയും ആർട്ടിസ്റ്റുകളെയും ശ്രോതാക്കളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന സംഗീത മാർക്കറ്റിങ് പ്ലാറ്റ്ഫോമുകളുമായും തത്സമയം ഉൾപ്പെടെയുള്ള ഇടപഴകൽ അളക്കാൻ, ലേബലുകളും ആർട്ടിസ്റ്റുകളും ഉപയോഗിച്ച് ഞങ്ങൾ സമാഹരിച്ച കേൾവി പ്രവർത്തനം, ലോകമെമ്പാടുമുള്ള മ്യൂസിക് ചാർട്ടുകൾക്കായുള്ള ചാർട്ട് കംപൈലറുകളുമായി പങ്കിടുന്നു. ഒരു മൊബൈൽ നെറ്റ്‌വർക്ക് ദാതാവ് പോലെയുള്ള ഒരു മൂന്നാം കക്ഷി പങ്കാളി വഴി നിങ്ങൾ Apple Music സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ സബ്സ്ക്രിപ്ഷൻ യോഗ്യത നിർണയിക്കുന്നതിനോ നിങ്ങളുടെ വാങ്ങൽ പൂർത്തിയാക്കുന്നതിനോ, ഞങ്ങൾ ആ പങ്കാളിയുമായി നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന പരിമിതമായ വിവരങ്ങൾ പങ്കിടുന്നു.
Apple Music മറ്റ് ആപ്പുകളുമായി കണക്റ്റ് ചെയ്യുന്നു
iOS, iPadOS, visionOS ആപ്പുകൾ, Apple ഇതര പ്ലാറ്റ്ഫോമുകളിലെ ആപ്പുകൾ മുതലായവ Apple Music-ലേക്കും നിങ്ങളുടെ ക്ലൗഡ് ലൈബ്രറിയിലേക്കും ആക്സസ് അഭ്യർഥിച്ചേക്കാം. നിങ്ങൾ ഒരു ആപ്പിന് അത്തരം അനുമതി നൽകിയാൽ, അതിന് നിങ്ങളുടെ ഡിവൈസിലെ ക്ലൗഡ് ലൈബ്രറി, നിങ്ങൾ Apple Music സബ്സ്ക്രൈബർ ആണെങ്കിൽ, നിങ്ങളുടെ സംഗീതവും വീഡിയോ പ്ലേ ആക്റ്റിവിറ്റിയും Apple Music-ലെ നിങ്ങളുടെ ശുപാർശകളും പോലുള്ള വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയും. അനുവദനീയമായ ആപ്പിന് നിങ്ങളുടെ ലൈബ്രറിയിലും പ്ലേലിസ്റ്റിലും ഏതൊക്കെ ഗാനങ്ങൾ ഉണ്ട് എന്നതുപോലുള്ള നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഡാറ്റയും പരിഷ്കരിക്കാനാകും. Apple Music ആക്സസ് ചെയ്യാൻ നിങ്ങൾ ഫോട്ടോസ് ആപ്പിന് അനുമതി നൽകിയാൽ, ഓർമ മൂവികൾക്കൊപ്പം പ്ലേ ചെയ്യാൻ ഫോട്ടോസ് Apple Music-ൽ നിന്നുള്ള പാട്ടുകൾ ഉപയോഗിക്കും. ഫോട്ടോസ് ആപ്പിൽ നിങ്ങൾ ഒരു ഇഷ്ടാനുസൃത ഓർമ മൂവി സൃഷ്ടിക്കുമ്പോൾ, ഓർമ സൃഷ്ടിക്കാൻ നിങ്ങൾ നൽകിയ പ്രോംപ്റ്റ് വിവരങ്ങൾ Apple Music-ലേക്ക് അയയ്ക്കാൻ കഴിയും, അതുവഴി മൂവിക്കൊപ്പം പ്ലേ ചെയ്യേണ്ട സംഗീതം തിരഞ്ഞെടുക്കാനാകും. നിങ്ങൾ Apple Music ആപ്പും പിന്തുണയ്ക്കുന്ന ഉള്ളടക്കവും ഉപയോഗിക്കാൻ തുടങ്ങുമ്പോൾ റിമോട്ട് പോലുള്ള പിന്തുണയ്ക്കുന്ന ഉള്ളടക്കമുള്ള Apple ആപ്പുകളും സ്വയമേവ കണക്റ്റ് ചെയ്യപ്പെടും. ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > മീഡിയ & Apple Music എന്നതിലേക്ക് പോയി നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിലെ ആപ്പുകളിലേക്കുള്ള ആക്സസ് ഡിസേബിൾ ചെയ്യാം. Mac-ൽ, സിസ്റ്റം ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > സ്വകാര്യത > മീഡിയയും Apple Music-ഉം എന്നതിലേക്ക് പോകുക. iOS 11 അല്ലെങ്കിൽ iPadOS എന്നിവയ്ക്ക് മുമ്പുള്ള iOS പതിപ്പ് ഉപയോഗിച്ച് നിങ്ങൾ ആപ്പ് നീക്കം ചെയ്യുകയോ ആപ്പിന് ആക്സസ് അനുവദിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ Apple Music അക്കൗണ്ട് ക്രമീകരണത്തിൽ അതിന്റെ ആക്സസ് ഡിസേബിൾ ചെയ്യാനാകും.
Apple പങ്കാളികൾ മുഖേനയുള്ള Apple Music സബ്സ്ക്രിപ്ഷനുകൾ
നിങ്ങളുടെ മൊബൈൽ നെറ്റ്‌വർക്ക് ദാതാവ് Apple Music സബ്സ്ക്രിപ്ഷനുകളും സൗജന്യ ട്രയലുകളും വാഗ്ദാനം ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്ക് യോഗ്യതയുണ്ടോയെന്ന് നിർണയിക്കാൻ ഒരു മൊബൈൽ നെറ്റ്‌വർക്ക് ദാതാവ് വഴി Apple നിങ്ങളുടെ ഫോൺ നമ്പർ പരിശോധിച്ചേക്കാം. നിങ്ങളുടെ മൊബൈൽ നെറ്റ്‌വർക്ക് ദാതാവോ മറ്റൊരു Apple പങ്കാളിയോ വഴി നിങ്ങൾ Apple Music സബ്സ്ക്രിപ്ഷനോ സൗജന്യ ട്രയലിനോ വേണ്ടി സൈൻ അപ്പ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് തിരിച്ചറിയുന്നതിനും നിങ്ങളുടെ സബ്സ്ക്രിപ്ഷൻ സജീവമാക്കിയെന്ന് മൊബൈൽ നെറ്റ്‌വർക്ക് ദാതാവിനെയോ മറ്റ് പങ്കാളിയെയോ അറിയിക്കുന്നതിനും, നിങ്ങളുടെ ഫോൺ നമ്പറോ പങ്കാളി പങ്കിട്ട അനന്യ അക്കൗണ്ട് ഐഡന്റിഫയറോ Apple ഉപയോഗിക്കും. സൈൻ ഇൻ സമയത്ത് നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിക്കുന്നതിനും നിങ്ങളുടെ അക്കൗണ്ടുമായി Apple Music ആക്റ്റിവിറ്റി കണക്റ്റ് ചെയ്യുന്നതിനും ഞങ്ങൾ നിങ്ങളുടെ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട ഫോൺ നമ്പറോ അനന്യ ഐഡന്റിഫയറോ ഉപയോഗിക്കും. നിങ്ങളുടെ അഭ്യർഥന പ്രകാരം നിങ്ങളുടെ മൊബൈൽ നെറ്റ്‌വർക്ക് ദാതാവിനോട് നിങ്ങളുടെ സബ്സ്ക്രിപ്ഷൻ റദ്ദാക്കാൻ അഭ്യർഥിക്കുന്നതിനും ഞങ്ങൾ നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിക്കുന്നു.
നിലനിർത്തൽ
ബിസിനസ് ആവശ്യകത, കരാർ ബാധ്യതകൾ, നിയമപരമായ ആവശ്യകതകൾ എന്നിവയെ ആശ്രയിച്ച് Apple TV ആപ്പിലെ നിങ്ങളുടെ വാങ്ങലുകൾ, ഡൗൺലോഡുകൾ, കാണൽ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട Apple Music, Apple Music Classical എന്നിവയുടെ നിങ്ങളുടെ ഉപയോഗവുമായും ഇന്ററാക്ഷനുമായും ബന്ധപ്പെട്ട വ്യക്തിഗത ഡാറ്റ ഞങ്ങൾ നിലനിർത്തും.
നിങ്ങളുടെ സെബ്സ്ക്രിപ്ഷൻ സജീവമായിരിക്കുന്നിടത്തോളം, നിങ്ങളുടെ ശ്രവണ പ്രവർത്തനം, ലൈബ്രറി ഉള്ളടക്കം, പ്ലേലിസ്റ്റുകൾ, നിങ്ങളുടെ തിരയലുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ രണ്ട് വർഷത്തേക്ക് നിലനിർത്തും. അക്കൗണ്ട് റദ്ദാക്കലിനുശേഷം വീണ്ടും സജീവമാക്കുന്നതിനെ പിന്തുണയ്ക്കുന്നതിനും നിങ്ങളുടെ പ്രിയപ്പെട്ട സംഗീതത്തെക്കുറിച്ചും നിങ്ങൾക്ക് അർഹതയുണ്ടായിരിക്കാവുന്ന ഓഫറുകളെക്കുറിച്ചും നിങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും ഇത് സഹായിക്കും. സാമ്പത്തിക റിപ്പോർട്ടിങ് ബാധ്യതകൾ പാലിക്കേണ്ടിവരുമ്പോൾ, ബാധകമായ നിയമങ്ങളിൽ വ്യക്തമാക്കിയ കാലയളവിലേക്ക് ഞങ്ങൾ ഈ വിവരങ്ങൾ സൂക്ഷിക്കും, ഇത് പലപ്പോഴും കുറഞ്ഞത് 10 വർഷമാണ്, എന്നാൽ ചില പ്രദേശങ്ങളിൽ (ഉദാഹരണത്തിന്, ചൈന) ഇത് 30 വർഷം വരെ നീട്ടാം.
നിങ്ങളുടെ സബ്സ്ക്രിപ്ഷൻ അവസാനിച്ചാൽ, ഉള്ളടക്കം നഷ്ടപ്പെടാതെ വീണ്ടും സജീവമാക്കാൻ നിങ്ങളെ അനുവദിക്കുന്നതിന്, Apple Music കാറ്റലോഗിൽ നിന്ന് നിങ്ങൾ ചേർത്തതോ സൃഷ്ടിച്ചതോ ആയ സംഗീതവും പ്ലേലിസ്റ്റുകളും ഒരു ഗ്രേസ് പിരീഡിലേക്ക് Apple Music നിലനിർത്തിയേക്കാം. ഈ പീരിയഡിനുശേഷം, Apple Music കാറ്റലോഗിൽ നിന്നുള്ള ഉള്ളടക്കം ആക്സസ് ചെയ്യാനാകാതെ വന്നേക്കാം.
നിങ്ങളുടെ Apple അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണെങ്കിൽ, നിയമപ്രകാരം ആവശ്യമുണ്ടെങ്കിൽ അല്ലെങ്കിൽ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിന്, Apple മീഡിയ സേവന നിബന്ധനകളും വ്യവസ്ഥകളും നടപ്പിലാക്കുന്നതിന് അല്ലെങ്കിൽ Apple സേവനങ്ങളുടെ സുരക്ഷ നിലനിർത്തുന്നതിന് ചില ഡാറ്റ നിലനിർത്തിയേക്കാം.
വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം
Apple-മായുള്ള നിങ്ങളുടെ കരാർ നിർവഹിക്കുന്നതിനായി, സേവനം നൽകുന്നതിന് ആവശ്യമായ രീതിയിലും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും ഞങ്ങൾ Apple Music-ലെ നിങ്ങളുടെ വ്യക്തിഗത ഡാറ്റ സാധാരണയായി പ്രോസസ് ചെയ്യുന്നു. ഉചിതമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ സമ്മതം ആവശ്യമായിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.
ബാധകമായ പ്രാദേശിക നിയമം അനുവദിക്കുന്നപക്ഷം, ഞങ്ങളുടെയോ മൂന്നാം കക്ഷിയുടെയോ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്ക് ആവശ്യമായ വ്യക്തിഗത ഡാറ്റ ചുവടെ പറയുന്നവയുമായി ബന്ധപ്പെട്ട് ഞങ്ങൾ പ്രോസസ് ചെയ്യുന്നു:
- നിങ്ങൾ കേൾക്കുന്നതോ നിങ്ങളുടെ ലൈബ്രറിയിൽ ചേർക്കുന്നതോ ഡൗൺലോഡ് ചെയ്യുന്നതോ ആയ Apple Music, Apple Music Classical ഉള്ളടക്കങ്ങളിലേക്കുള്ള ആക്സസ് നിങ്ങൾക്ക് നൽകുക
- Apple Music, Apple Music Classical എന്നിവയിൽ നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കുക
- Apple Music വഴിയും ലഭ്യമായ നിങ്ങളുടെ പാട്ടുകളുടെ പകർപ്പുകൾ തിരിച്ചറിഞ്ഞ് അൺലോക്ക് ചെയ്യുക
- നിങ്ങളുടെ പ്രദേശത്തെ ഉള്ളടക്കത്തിന്റെ ലഭ്യതയും ഓഫറുകൾക്കും സബ്സ്ക്രിപ്ഷനുകൾക്കുമുള്ള നിങ്ങളുടെ യോഗ്യതയും നിർണയിക്കുക
- നിങ്ങൾക്കും മറ്റുള്ളവർക്കുമായി Apple Music, Apple Music Classical എന്നിവ മെച്ചപ്പെടുത്താനും ഓപ്റ്റിമൈസ് ചെയ്യാനും ഞങ്ങളെ സഹായിക്കുകയും Apple Music, Apple Music Classical ആപ്പുകളെക്കുറിച്ചും നിങ്ങൾക്ക് താത്പര്യമുണ്ടായേക്കാവുന്ന മറ്റ് Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ എന്നിവയെക്കുറിച്ചുമുള്ള ആശയവിനിമയങ്ങൾ അയയ്ക്കുകയും ചെയ്യുക
- നിങ്ങളുടെ Apple Music പ്രൊഫൈലും പ്ലേലിസ്റ്റുകളും സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുക
- പ്രസാധകർ, ലേബലുകൾ, ആർട്ടിസ്റ്റുകൾ, ചാർട്ട് കംപൈലറുകൾ എന്നിവയ്ക്ക് റോയൽറ്റി നൽകുകയും റിപ്പോർട്ടുകൾ നൽകുകയും ചെയ്യുക
- തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുക
ഉപയോഗിക്കുന്ന ഡാറ്റയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- Apple Music, Apple Music Classical ആപ്പുകളിലെ ഫീച്ചറുകൾ, ആപ്പിനുള്ളിലെ അറിയിപ്പുകൾ, സന്ദേശങ്ങൾ എന്നിവയുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകൾ, അവയിൽ നിങ്ങൾ കേൾക്കുന്ന, തിരയുന്ന, കാണുന്ന, നിങ്ങളുടെ ലൈബ്രറിയിലേക്ക് ചേർക്കുന്ന, ഡൗൺലോഡ് ചെയ്യുന്ന ഉള്ളടക്കം എന്നിവ ഉൾപ്പെടെ, ഈ ആപ്പുകൾ നിങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ
- നിങ്ങളുടെ ഡിവൈസിനെയും അക്കൗണ്ടിനെയും കുറിച്ചുള്ള വിശദാംശങ്ങൾ
- നിങ്ങളുടെ IP വിലാസം
- നിങ്ങളുടെ Apple Music പ്രൊഫൈലും പ്ലേലിസ്റ്റുകളും
- ഡിവൈസ് ട്രസ്റ്റ് സ്കോർ
വ്യക്തിഗതമല്ലാത്ത ഡാറ്റ
ഏത് ആവശ്യത്തിനും ഞങ്ങൾ വ്യക്തിഗതമല്ലാത്ത ഡാറ്റ ശേഖരിക്കുകയും ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയും വെളിപ്പെടുത്തുകയും ചെയ്യാം. ഉദാഹരണത്തിന്, സേവനം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ വ്യക്തിഗതമല്ലാത്ത ഡാറ്റ ഞങ്ങൾ മറ്റ് Apple Music യൂസർമാരുടെ ഡാറ്റയുമായി സമാഹരിച്ചേക്കാം. റേഡിയോ ഫ്രീക്വൻസി സ്ട്രെങ്ത്, രാജ്യ കോഡ്, നെറ്റ്‌വർക്ക് കോഡ്, മൊബൈൽ റേഡിയോ ആക്സസ് ടെക്നോളജി എന്നിവയുൾപ്പെടെ നിങ്ങൾ Apple Music, ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഡിവൈസിൽ നിന്ന് ചില പെർഫോമൻസ് മെട്രിക്കുകളും ഞങ്ങൾ ശേഖരിച്ചേക്കാം.
Apple Music-നെക്കുറിച്ച് കൂടുതൽ അറിയൂ
ഫീച്ചറുകളും വിലവിവരങ്ങളും ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾക്ക്, www.apple.com/in/apple-music സന്ദർശിക്കൂ.
Apple Music വെബ് പ്ലേയറും സ്വകാര്യതയും എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്, www.apple.com/in/legal/privacy/data/en/apple-music-web സന്ദർശിക്കുക.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2026-03-30