Apple News ന്യൂസ്‌ലെറ്ററുകളും സ്വകാര്യതയും

ഡിവൈസിലെ നിർമിത ബുദ്ധി സമാന താൽപ്പര്യങ്ങളുള്ള ആയിരക്കണക്കിന് മറ്റ് യൂസർമാരുമായി നിങ്ങളെ ഗ്രൂപ്പ് ചെയ്യുന്നതിന് നിങ്ങളുടെ വായന വിശകലനം ചെയ്യും. നിങ്ങളുടെ ഇ-മെയിൽ ന്യൂസ്‌ലെറ്ററുകൾ വ്യക്തിഗതമാക്കുന്നതിന് ആ താൽപ്പര്യങ്ങളെക്കുറിച്ചുള്ള സമാഹരിച്ച വിവരങ്ങൾ Apple-ലേക്ക് അയയ്ക്കും. നിങ്ങളുടെ ന്യൂസ്‌ലെറ്ററുകളിൽ പ്രാദേശിക വാർത്തകൾ ഉൾപ്പെടുത്താൻ Apple നിങ്ങളുടെ ബില്ലിങ് പിൻ കോഡ് ഉപയോഗിച്ചേക്കാം. Apple-ന് നിങ്ങൾ വായിച്ച സ്റ്റോറികൾ ഏതൊക്കെയാണെന്ന് അറിയാനാകില്ല.
 

വ്യക്തിഗത ന്യൂസ്‌ലെറ്ററുകൾ സ്വീകരിക്കുന്നതിനുള്ള ഓപ്ഷൻ നൽകുമ്പോൾ തന്നെ നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുന്ന വിധത്തിലാണ് Apple News ന്യൂസ്‌ലെറ്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Privacy Icon

  • ഞങ്ങളുടെ എഡിറ്റർമാർ തിരഞ്ഞെടുത്ത മികച്ച സ്റ്റോറികൾ അടങ്ങിയ Apple News ന്യൂസ്‌ലെറ്ററുകൾ സ്വീകരിക്കാൻ നിങ്ങളുടെ ഇ-മെയിൽ വിലാസം ഞങ്ങൾക്ക് നൽകിക്കൊണ്ട് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
  • ചില രാജ്യങ്ങളിൽ നിങ്ങളുടെ താൽപര്യങ്ങളുമായി പൊരുത്തപ്പെടുന്ന Apple News ന്യൂസ്‌ലെറ്ററുകളുടെ ഒരു വ്യക്തിഗതമാക്കിയ പതിപ്പ് നേടാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
  • വ്യക്തിഗതമാക്കിയ ന്യൂസ്‌ലെറ്ററുകൾക്കായി നിങ്ങളുടെ News വായനാ ചരിത്രം ഡിവൈസിൽ സൂക്ഷിച്ചിട്ടുണ്ട്. Apple-ലേക്ക് അയയ്ക്കുന്ന സമാഹരിച്ച വിവരങ്ങൾ നിങ്ങൾ വായിച്ച സ്റ്റോറികളെ പ്രതിഫലിപ്പിക്കുന്നില്ല, Apple-ന് നിങ്ങളുടെ വായനാ ചരിത്രം അറിയില്ല.

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഓസ്ട്രേലിയ, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ Apple News ന്യൂസ്‌ലെറ്ററുകൾ ലഭ്യമാണ്. ചില രാജ്യങ്ങളിൽ വ്യക്തിഗതമാക്കിയ ന്യൂസ്‌ലെറ്ററുകളും ലഭ്യമാണ്.

Apple News ന്യൂസ്‌ലെറ്ററുകൾ

Apple-ന് നിങ്ങളുടെ ഇ-മെയിൽ വിലാസം നൽകിയാൽ, അതുവഴി Apple News എഡിറ്റർമാർ തിരഞ്ഞെടുത്ത മികച്ച സ്റ്റോറികൾ അടങ്ങിയ ന്യൂസ്‌ലെറ്ററുകൾ ഞങ്ങൾക്ക് ഇ-മെയിൽ ചെയ്യാൻ കഴിയും. നിങ്ങളുടെ ന്യൂസ്‌ലെറ്ററിൽ പ്രാദേശിക വാർത്തകൾ ഉൾപ്പെടുത്താൻ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ, നിങ്ങളുടെ ബില്ലിങ് പിൻ കോഡ് പോലുള്ളവ, Apple ഉപയോഗിച്ചേക്കാം. Apple News-ൽ നിന്നുള്ള ഇ-മെയിലുകൾ സ്വീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം, News ആപ്പിൽ നിങ്ങളുടെ ന്യൂസ്‌ലെറ്റർ മുൻഗണനകൾ മാനേജ് ചെയ്യാം. ഒരു iOS അല്ലെങ്കിൽ iPadOS ഡിവൈസിൽ, നിങ്ങളുടെ ഫോളോയിങ് ലിസ്റ്റിന്റെ അടിയിലേക്ക് സ്ക്രോൾ ചെയ്ത്, മാനേജ് ചെയ്യു എന്നതിന്റെ താഴെ അറിയിപ്പുകളും ഇ-മെയിലും എന്നത് സെലക്റ്റ് ചെയ്യുക. Mac-ൽ, ഫയൽ > അറിയിപ്പുകളും ഇ-മെയിലും മാനേജ് ചെയ്യൂ എന്നത് സെലക്റ്റ് ചെയ്യുക. നിങ്ങളുടെ Apple അക്കൗണ്ട് ക്രമീകരണം മാനേജ് ചെയ്യുന്നിടത്തെല്ലാം നിങ്ങൾക്ക് തിരഞ്ഞെടുക്കാനോ ഒഴിവാക്കാനോ കഴിയും. ഒരു iOS അല്ലെങ്കിൽ iPadOS ഡിവൈസിലെ ക്രമീകരണം, Mac-ലെ സിസ്റ്റം ക്രമീകരണം, account.apple.com എന്നിവയിൽ നിങ്ങളുടെ Apple അക്കൗണ്ട് ക്രമീകരണം നിങ്ങൾക്ക് മാനേജ് ചെയ്യാനാകും.

വ്യക്തിഗതമാക്കിയ Apple News ന്യൂസ്‌ലെറ്ററുകൾ

ചില രാജ്യങ്ങളിൽ Apple News ന്യൂസ്‌ലെറ്ററുകളുടെ വ്യക്തിഗതമാക്കിയ പതിപ്പുകൾ നേടാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. വ്യക്തിഗതമാക്കിയ ന്യൂസ്‌ലെറ്ററുകളിൽ Apple News എഡിറ്റർമാർ തിരഞ്ഞെടുത്ത മികച്ച സ്റ്റോറികളും നിങ്ങളുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന എഡിറ്റർമാർ തിരഞ്ഞെടുത്ത സ്റ്റോറികളും ഉൾപ്പെടുന്നു.

നിങ്ങൾ വ്യക്തിഗതമാക്കിയ ന്യൂസ്‌ലെറ്ററുകൾ സ്വീകരിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഡിവൈസിലെ നിർമിത ബുദ്ധി സമാന താൽപര്യങ്ങളുള്ള ആയിരക്കണക്കിന് മറ്റ് യൂസർമാരുമായി നിങ്ങളെ ഗ്രൂപ്പ് ചെയ്യുന്നതിന് നിങ്ങളുടെ വായന വിശകലനം ചെയ്യുകയും, ആ താൽപര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ ന്യൂസ്‌ലെറ്ററുകൾ വ്യക്തിഗതമാക്കുന്നതിന് Apple-ന് അയയ്ക്കുകയും ചെയ്യും.

നിങ്ങളുടെ Apple News വായനാ ചരിത്രം നിങ്ങളുടെ ഡിവൈസിൽ സൂക്ഷിച്ചിട്ടുണ്ട്. Apple-ലേക്ക് അയയ്ക്കുന്ന സമാഹരിച്ച വിവരങ്ങൾ നിങ്ങൾ വായിച്ച സ്റ്റോറികളെ പ്രതിഫലിപ്പിക്കുന്നില്ല, Apple-ന് നിങ്ങളുടെ വായനാ ചരിത്രം അറിയില്ല. നിങ്ങൾ Apple News+ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഇ-മെയിൽ ന്യൂസ്‌ലെറ്ററുകളിൽ നിങ്ങൾ ഫോളോ ചെയ്യുന്ന മാസികകളുടെ പുതിയ ലക്കങ്ങളും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ഫോളോ ചെയ്യുന്ന Apple News+ ചാനലുകളുടെ ലിസ്റ്റ് Apple-ന് അയയ്ക്കുകയും നിങ്ങളുടെ Apple അക്കൗണ്ടുമായി ലിങ്ക് ചെയ്യുകയും ചെയ്യും.

വ്യക്തിഗതമാക്കിയ ന്യൂസ്‌ലെറ്ററുകൾ സ്വീകരിക്കാൻ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾക്ക് News ആപ്പിൽ നിന്ന് അത് ഒഴിവാക്കാവുന്നതാണ്. ഒരു iOS അല്ലെങ്കിൽ iPadOS ഡിവൈസിൽ, നിങ്ങളുടെ ഫോളോയിങ് ലിസ്റ്റിന്റെ അടിയിലേക്ക് സ്ക്രോൾ ചെയ്ത്, മാനേജ് ചെയ്യൂ എന്നതിന്റെ താഴെ അറിയിപ്പുകളും ഇ-മെയിലും സെലക്റ്റ് ചെയ്യുക. Mac-ൽ, ഫയൽ > അറിയിപ്പുകളും ഇ-മെയിലും മാനേജ് ചെയ്യൂ എന്നത് സെലക്റ്റ് ചെയ്യുക. നിങ്ങളുടെ Apple അക്കൗണ്ട് ക്രമീകരണം മാനേജ് ചെയ്യുന്നിടത്തെല്ലാം നിങ്ങൾക്ക് ഒഴിവാക്കുന്നത് തിരഞ്ഞെടുക്കാൻ കഴിയും. ഒരു iOS അല്ലെങ്കിൽ iPadOS ഡിവൈസിലെ ക്രമീകരണം, Mac-ലെ സിസ്റ്റം ക്രമീകരണം, account.apple.com എന്നിവയിൽ നിങ്ങളുടെ Apple അക്കൗണ്ട് ക്രമീകരണം നിങ്ങൾക്ക് മാനേജ് ചെയ്യാനാകും.

വ്യക്തിഗതമാക്കിയ ന്യൂസ്‌ലെറ്ററുകൾ അവ ലഭ്യമായ രാജ്യങ്ങളിൽ സ്വീകരിക്കണമെന്നുണ്ടെങ്കിൽ, നിങ്ങൾക്കത് News ആപ്പിൽ തിരഞ്ഞെടുക്കേണ്ടിവരും. മറിച്ച്, നിങ്ങൾ ക്രമീകരണം, സിസ്റ്റം ക്രമീകരണം അല്ലെങ്കിൽ account.apple.com എന്നതിലാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, നിങ്ങൾക്ക് വ്യക്തിഗതമാക്കാത്ത ന്യൂസ്‌ലെറ്ററുകളായിരിക്കും ലഭിക്കുക.

വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം

നിങ്ങളുടെ സമ്മതത്തെ അടിസ്ഥാനമാക്കിയും ഞങ്ങളുടെ നിയമാനുസൃത താൽപ്പര്യങ്ങൾക്ക് ആവശ്യമായ തരത്തിലും ഞങ്ങൾ Apple News ന്യൂസ്‌ലെറ്ററുകൾക്കുള്ള നിങ്ങളുടെ വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നു. ബാധകമായ പ്രാദേശിക നിയമം അനുവദിക്കുന്ന പക്ഷം, ഞങ്ങളുടെ നിയമാനുസൃത താൽപ്പര്യങ്ങളുടെ ആവശ്യങ്ങൾക്കായി താഴെപ്പറയുന്ന വ്യക്തിഗത ഡാറ്റാ വിഭാഗങ്ങൾ ഞങ്ങൾ പ്രോസസ് ചെയ്യുന്നു:

  • നിങ്ങളുടെ ഇ-മെയിൽ വിലാസം, Apple സേവനങ്ങളിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾ, നിങ്ങളുടെ ബില്ലിങ് പിൻ കോഡ് എന്നിവ പോലുള്ള നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ
  • നിങ്ങൾ ഫോളോ ചെയ്യുന്ന ചാനലുകൾ

ഈ നിയമാനുസൃത താൽപ്പര്യങ്ങളിൽ നിങ്ങൾക്ക് വ്യക്തിപരമാക്കിയ Apple News ന്യൂസ്‌ലെറ്ററുകൾ അയയ്ക്കുന്നത് ഉൾപ്പെടുന്നു.

നിലനിർത്തൽ

ഞങ്ങൾക്ക് ബിസിനസ് ആവശ്യമോ, കരാർ ബാധ്യതയോ, നിയമപരമായ ആവശ്യകതയോ ഉള്ളിടത്തോളം കാലം മാത്രമേ Apple News-മായി ബന്ധപ്പെട്ട വ്യക്തിഗത ഡാറ്റ ഞങ്ങൾ നിലനിർത്തുകയുള്ളൂ. നിങ്ങളുടെ സംഭരിച്ച കാർഡ് വിശദാംശങ്ങളല്ലാത്ത, സബ്സ്ക്രിപ്ഷൻ വാങ്ങൽ ചരിത്രം പോലുള്ള ചില വിവരങ്ങൾ നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിച്ചതിന് ശേഷമോ Apple News+-ൽ നിന്ന് അൺസബ്സ്ക്രൈബ് ചെയ്തതിന് ശേഷമോ ബിസിനസ് റെക്കോർഡുകളായി നിലനിർത്തിയേക്കാം. നിലനിർത്തൽ കാലയളവുകൾ വിലയിരുത്തുമ്പോൾ, ശേഖരിച്ച വ്യക്തിഗത ഡാറ്റ നിലനിർത്തേണ്ടത് ആവശ്യമാണോയെന്ന് ഞങ്ങൾ ആദ്യം ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു, നിലനിർത്തൽ ആവശ്യമാണെങ്കിൽ, നിയമപ്രകാരം അനുവദനീയമായ ഏറ്റവും കുറഞ്ഞ കാലയളവിലേക്ക് വ്യക്തിഗത ഡാറ്റ നിലനിർത്താൻ ശ്രമിക്കുന്നു.

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. അത് www.apple.com/in/privacy എന്നതിൽ കണ്ടെത്താം

2025-12-12