Apple News-ഉം സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് Apple News, Apple News+ ഉൾപ്പടെ, രൂപകൽപ്പന ചെയ്തിരിക്കുന്നത്.
![]()
- News-ലും ‘സ്റ്റോക്ക്സി’ലുമുള്ള നിങ്ങളുടെ വായനയും കേൾവി പ്രവർത്തനവും News-നും ‘സ്റ്റോക്ക്സി’നുമുള്ള ഒരു ഐഡന്റിഫയറുമായി ലിങ്ക് ചെയ്യുന്നതാണ്, അത് നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തുകയോ മറ്റ് Apple സേവനങ്ങളുമായി ലിങ്ക് ചെയ്യുകയോ ചെയ്യില്ല.
- നിങ്ങളുടെ വ്യക്തിഗതതാൽപ്പര്യങ്ങൾക്ക് അനുസൃതമായി ഫീച്ചറുകൾ അവതരിപ്പിക്കാൻ Apple News നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. ഈ വിവരങ്ങൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ടതല്ല.
- News-ലെയും സ്റ്റോക്ക്സിലെയും പരസ്യങ്ങൾ നിങ്ങൾക്ക് പ്രസക്തമാണെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ അക്കൗണ്ട്, നിങ്ങൾ വായിച്ച സ്റ്റോറികളുടെ വിഷയങ്ങൾ, വിഭാഗങ്ങൾ, നിങ്ങൾ ഫോളോ ചെയ്യുന്നതും സബ്സ്ക്രൈബ് ചെയ്തതും അറിയിപ്പുകൾ ഓൺ ചെയ്തിട്ടുള്ളതുമായ പ്രസിദ്ധീകരണങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. App Store-ലെ നിങ്ങളുടെ പരസ്യങ്ങൾ വ്യക്തിഗതമാക്കാൻ നിങ്ങളുടെ സബ്സ്ക്രിപ്ഷനുകളെ കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ഉപയോഗിച്ചേക്കാം. ചുവടെ വിവരിച്ചിരിക്കുന്നതുപോലെ, ഈ പരസ്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് തിരഞ്ഞെടുപ്പുകളുണ്ട്.
- Apple News-ൽ ഉപയോഗിക്കാനാകുന്ന ഏതെങ്കിലും സജീവ സബ്സ്ക്രിപ്ഷനുകൾക്കായി ഞങ്ങൾ നിങ്ങളുടെ Apple അക്കൗണ്ട് പരിശോധിക്കുന്നു.
- നിങ്ങൾ ഒരു ചാനലിനായുള്ള അറിയിപ്പുകൾ ഓണാക്കുമ്പോൾ, ഞങ്ങൾക്ക് നിങ്ങളുടെ Apple അക്കൗണ്ടുമായി ആ ചാനൽ ബന്ധപ്പെടുത്താനാകും.
നിങ്ങളുടെ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നത് Apple-ലെ എല്ലാവരുടെയും മുൻഗണനയാണ്. നിങ്ങളുടെ അനുഭവം മികച്ചതാക്കുന്നതിന് ആവശ്യമായ ഡാറ്റ മാത്രം ശേഖരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. ഞങ്ങൾ ഡാറ്റ ശേഖരിക്കുമ്പോൾ, ഞങ്ങൾ ശേഖരിക്കുന്നത് എന്താണെന്നും എന്താണ് അതിന്റെ ആവശ്യമെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു, അത് നിങ്ങളെ ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കും. എല്ലാ Apple ഉൽപ്പന്നങ്ങളും സേവനങ്ങളും പോലെ Apple News-ഉം ഈ തത്വങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
Apple News നൽകൽ
നിങ്ങൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്ന സ്റ്റോറികൾ വ്യക്തിഗതമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, അതിനാൽ ഞങ്ങൾ News, ‘സ്റ്റോക്ക്സ്’ എന്നീ ആപ്പുകൾ രൂപകൽപന ചെയ്തിരിക്കുന്നത്, നിങ്ങളുടെ വായനയും കേൾവി പ്രവർത്തനവും നിങ്ങൾ Apple News ഉപയോഗിക്കുന്ന രീതിയും നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്താത്ത രീതിയിലും മറ്റ് Apple സേവനങ്ങളുമായി ലിങ്ക് ചെയ്യാത്ത രീതിയിലുമാണ്. ഞങ്ങൾ ശേഖരിക്കുന്ന ഡാറ്റ News, സ്റ്റോക്ക്സ് എന്നീ ആപ്പുകളുടെ ഒരു ഐഡന്റിഫയറുമായി ബന്ധപ്പെടുത്തുന്നതാണ്.
നിങ്ങളുടെ വ്യക്തിഗതതാൽപ്പര്യങ്ങൾക്ക് അനുസൃതമായി ഫീച്ചറുകൾ ക്രമീകരിക്കാൻ Apple News നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ Apple ശേഖരിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകളിൽ നിന്നും വിഷയങ്ങളിൽ നിന്നുമുള്ള മികച്ച വാർത്തകൾ ഹൈലൈറ്റ് ചെയ്യുന്ന ഒരു വ്യക്തിഗത ന്യൂസ്ഫീഡ് ‘ഇന്ന്’ ഫീച്ചർ നിങ്ങൾക്ക് നൽകുന്നു. നിങ്ങൾ ഏതെല്ലാം സ്റ്റോറികൾ വായിക്കുന്നു, സേവ് ചെയ്യുന്നു, അല്ലെങ്കിൽ പങ്കിടുന്നു എന്നതും നിങ്ങൾ ഫോളോ ചെയ്യുന്ന വിഷയങ്ങളും ചാനലുകളും ഉൾപ്പെടെ, Apple News-മായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ Apple-ന് ഈ ഫീച്ചറുകൾ സാധ്യമാക്കാൻ കഴിയും.
നിങ്ങളുടെ ഡിവൈസിൽ സംഭരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് Apple News-ലെ ശുപാർശകൾ. നിങ്ങളുടെ iOS ഡിവൈസിൽ വായന, കേൾക്കൽ ചരിത്രം മായ്ക്കാൻ, പിന്തുടരുന്നവ > ചരിത്രം എന്നതിലേക്ക് പോയി ‘മായ്ക്കൂ’ ടാപ്പ് ചെയ്യൂ. നിങ്ങളുടെ iPadOS ഡിവൈസിൽ, ‘ചരിത്രം’ എന്നതിലേക്ക് പോയി ‘മായ്ക്കൂ’ ടാപ്പ് ചെയ്യൂ. Mac-ൽ, News > ചരിത്രം മായ്ക്കൂ എന്നതിൽ പോയി ചരിത്രം മായ്ക്കൂ. ഇത് News-നും ‘സ്റ്റോക്ക്സി’നും ഉപയോഗിക്കുന്ന ഐഡന്റിഫയറും റീസെറ്റ് ചെയ്യും. ക്രമീകരണം > ആപ്പുകൾ > News എന്നതിൽ പോയി, ഐഡന്റിഫയർ റീസെറ്റ് ചെയ്യൂ എന്നത് ഓണാക്കാൻ ടാപ്പ് ചെയ്യുന്നതിലൂടെ, നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിലെ വായന, കേൾവി ചരിത്രം മായ്ക്കാതെ തന്നെ നിങ്ങൾക്ക് ഐഡന്റിഫയർ റീസെറ്റ് ചെയ്യാം. Mac-ൽ News തുറക്കുക, ശേഷം News > ചരിത്രം മായ്ക്കൂ എന്നതിൽ പോയി ഐഡന്റിഫയർ റീസെറ്റ് ചെയ്യൂ എന്നതിൽ ക്ലിക്ക് ചെയ്യുക.
Apple News-ൽ ഒരു ചാനലിനായുള്ള അറിയിപ്പുകൾ നിങ്ങൾ ഓണാക്കുമ്പോൾ, ചാനലിൽ നിന്നുള്ള പ്രധാന സ്റ്റോറികളെക്കുറിച്ചും പുതിയ വിഷയങ്ങളെക്കുറിച്ചും നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആ വിവരങ്ങൾ സംഭരിക്കും, അത്തരം വിവരങ്ങൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തിയേക്കാം. (പുതിയ ഇഷ്യൂ അറിയിപ്പുകൾ Apple News+ സബ്സ്ക്രൈബർമാർക്ക് മാത്രവും, iOS, iPadOS ഡിവൈസുകളിൽ മാത്രവുമേ ലഭ്യമാകൂ) നിങ്ങൾ ഒരു തത്സമയ പ്രവർത്തനം നടക്കുന്ന ഒരു ഇവന്റ് ഫോളോ ചെയ്യുമ്പോൾ, ആ ഇവന്റിന്റെ കാലയളവിലേക്കുള്ള അപ്ഡേറ്റുകൾ നിങ്ങൾക്ക് അയയ്‌ക്കാൻ ഞങ്ങൾക്ക് ആ ഇവന്റിനെ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകും.
നിങ്ങൾ Apple News-ൽ തിരയൽ ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് പ്രസക്തമായ തിരയൽ ഫലങ്ങൾ നൽകുന്നതിനും തിരയൽ മെച്ചപ്പെടുത്തുന്നതിനുമായി നിങ്ങളുടെ തിരയൽ ക്വെറിയോടൊപ്പം സബ്സ്ക്രിപ്ഷനുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ Apple-ലേക്ക് അയയ്ക്കും. ഈ വിവരങ്ങൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ടതല്ല.
നിങ്ങളുടെ ലൊക്കേഷൻ ആക്‌സസ് ചെയ്യാൻ Apple News-നെ അനുവദിച്ചാൽ, പ്രാദേശിക വാർത്തകൾ, കാലാവസ്ഥ, തിരയൽ ഫലങ്ങൾ, പരസ്യങ്ങൾ എന്നിവ പോലുള്ള പ്രാദേശിക പ്രസക്തമായ വിവരങ്ങൾ നൽകാൻ നിങ്ങളുടെ ഏകദേശ ലൊക്കേഷൻ ഉപയോഗിച്ചേക്കാം. കൂടാതെ, നിങ്ങളുടെ ലൊക്കേഷനും Apple News-ലെ നിങ്ങളുടെ പ്രവർത്തനവും അടിസ്ഥാനമാക്കി ചാനലുകളും വിഷയങ്ങളും നിങ്ങൾക്ക് നിർദേശിച്ചേക്കാം. പ്രാദേശികമായി പ്രസക്തമായ വിവരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് ഒരു ലൊക്കേഷനോ പിൻകോഡോ മാനുവലായി നൽകുകയും ചെയ്യാം. ഈ വിവരങ്ങൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ടതല്ല.
ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ എന്നതിലേക്ക് പോയി News ടാപ്പ് ചെയ്ത് ‘ഒരിക്കലും വേണ്ട’ എന്നത് സെലക്റ്റ് ചെയ്ത് നിങ്ങൾക്ക് iOS അല്ലെങ്കിൽ iPadOS ഡിവൈസിൽ എപ്പോൾ വേണമെങ്കിലും ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഫങ്ഷനാലിറ്റി വേണ്ടെന്ന് വയ്ക്കാം. Mac-ൽ, സിസ്റ്റം ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > സ്വകാര്യത > ലൊക്കേഷൻ സേവനങ്ങൾ എന്നതിലേക്ക് പോയി, News ഡീസെലക്റ്റ് ചെയ്യുക.
നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകളിൽ നിന്നും നിങ്ങൾ Safari-യിൽ സന്ദർശിക്കുന്ന വൈബ്സൈറ്റുകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ ഡിവൈസിലെ പ്രോസസിങ് അടിസ്ഥാനമാക്കി നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന സ്റ്റോറികളും ചാനലുകളും വിഷയങ്ങളും Siri നിർദേശിക്കുന്നു. ഈ വിവരങ്ങൾ Apple-ലേക്ക് അയച്ചിട്ടില്ല. ക്രമീകരണം > ആപ്പുകൾ > News > Siri-യും തിരയലും എന്നതിലേക്ക് പോയി, ‘ആപ്പിൽ കാണിക്കൂ’ എന്നത് ഓഫാക്കാൻ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങളുടെ iOS, അല്ലെങ്കിൽ iPadOS ഡിവൈസിൽ ഏത് സമയത്തും നിങ്ങൾക്ക് ഇത് ഡിസേബിൾ ചെയ്യാനാകും. നിങ്ങളുടെ visionOS ഡിവൈസിൽ, ക്രമീകരണം > ആപ്പുകൾ > News എന്നതിലേക്ക് പോയി ‘ആപ്പിൽ കാണിക്കൂ’ എന്നത് ഓഫാക്കാൻ ടാപ്പ് ചെയ്യുക. Mac-ൽ, സിസ്റ്റം ക്രമീകരണം > Siri & Spotlight എന്നതിൽ പോയി, Siri നിർദേശങ്ങളും സ്വകാര്യതയും എന്നതിൽ ക്ലിക്ക് ചെയ്ത്, News ക്ലിക്ക് ചെയ്ത്, ‘ആപ്പിൽ Siri നിർദേശങ്ങൾ കാണിക്കൂ’ എന്നത് ഡീസെലക്റ്റ് ചെയ്യുക.
Apple News നിങ്ങളുടെ സൗകര്യത്തിനായി, നിങ്ങളുടെ എല്ലാ ഡിവൈസുകളിലും അനുഭവത്തിന്റെ എല്ലാ വശങ്ങളും അപ്പ് ടു ഡേറ്റ് ആയി നിലനിർത്താൻ iCloud ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, Apple News നിങ്ങൾ ഫോളോ ചെയ്യുന്ന ചാനലുകളും വിഷയങ്ങളും, നിങ്ങളുടെ വായനാ ചരിത്രവും കേൾവി ചരിത്രവും, നിങ്ങളുടെ വായനാ മുൻഗണനകളും കേൾവി മുൻഗണനകളും ഓർമിക്കാൻ iCloud ഉപയോഗിക്കും, അതുവഴി നിങ്ങളുടെ ഏത് ഡിവൈസിൽ നിന്നും ഒരേ Apple News അനുഭവം ആസ്വദിക്കാനാകും. നിങ്ങളുടെ വായനാ ചരിത്രവും കേൾവി ചരിത്രവും മൂന്ന് മാസം വരെ സംഭരിക്കും. നിങ്ങൾ ഒരു ചാനലിനെയോ വിഷയത്തെയോ അൺഫോളോ ചെയ്യുകയോ, നിങ്ങളുടെ സേവ് ചെയ്ത സ്റ്റോറികളിൽ നിന്ന് ഒരു സ്റ്റോറി നീക്കം ചെയ്യുകയോ, നിങ്ങളുടെ വായന ചരിത്രത്തിൽ നിന്ന് ഒരു സ്റ്റോറി ഡിലീറ്റ് ചെയ്യുകയോ ചെയ്താൽ, ആ വിവരങ്ങൾ ഉടൻ തന്നെ Apple-ന്റെ സെർവറുകളിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെടും. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും Apple News-ന് iCloud ഓഫാക്കിക്കൊണ്ട് ഈ ശേഷി ഡിസേബിൾ ചെയ്യാം. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ അങ്ങനെ ചെയ്യാൻ, ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud എന്നതിൽ പോയി News. ഓഫാക്കാൻ ടാപ്പ് ചെയ്യുക. Mac-ൽ, സിസ്റ്റം ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud എന്നതിൽ പോയി, News ഡീസെലക്റ്റ് ചെയ്യുക. നിങ്ങൾ ഈ ഫീച്ചർ ഡിസേബിൾ ചെയ്തിട്ടുണ്ടെങ്കിലും, നിങ്ങൾ ഫോളോ ചെയ്യുന്ന ചാനലുകളും വിഷയങ്ങളും, നിങ്ങളുടെ വായനാ ചരിത്രവും കേൾവി ചരിത്രവും, നിങ്ങളുടെ വായനാ മുൻഗണനകളും കേൾവി മുൻഗണനകളും iCloud ബാക്ക്അപ്പ് എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ iCloud-ലേക്ക് ബാക്ക്അപ്പ് ചെയ്യപ്പെടും.
സബ്സ്ക്രിപ്ഷനുകൾ
നിങ്ങൾ Apple News+ സബ്സ്ക്രൈബ് ചെയ്താൽ, വിവിധ പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള സബ്സ്ക്രിപ്ഷൻ ഉള്ളടക്കം നിങ്ങൾക്ക് ആക്സസ് ചെയ്യാനാകും. ബദലായി, നിങ്ങൾക്ക് വ്യക്തിഗത പ്രസിദ്ധീകരണങ്ങളിൽ നിന്ന് നിരവധി മാർഗങ്ങളിൽ ഒന്ന് വഴി സബ്സ്ക്രിപ്ഷൻ ഉള്ളടക്കം ആക്സസ് ചെയ്യാനാകും.
ആദ്യമായി, നിങ്ങൾക്ക് Apple News-ൽ ഉപയോഗിക്കാനാകുന്ന ഏതെങ്കിലും സജീവ സബ്സ്ക്രിപ്ഷനുകൾ App Store-ൽ ഉണ്ടോ എന്നറിയാൻ Apple News നിങ്ങളുടെ Apple അക്കൗണ്ട് പരിശോധിക്കും. ഉണ്ടെങ്കിൽ, Apple News ഓട്ടോമാറ്റിക്കായി നിങ്ങളുടെ സബ്സ്ക്രിപ്ഷൻ അൺലോക്ക് ചെയ്ത് നിങ്ങൾക്ക് പ്രസിദ്ധീകരണത്തിന്റെ പെയ്ഡ് സ്റ്റോറികളിലേക്ക് ആക്സസ് നൽകും. രണ്ടാമതായി, നിങ്ങൾക്ക് ഒരു പബ്ലിക്കേഷനിലേക്ക് നേരിട്ട് News ആപ്പിൽ ഒരു സബ്സ്ക്രിപ്ഷൻ വാങ്ങാം, അങ്ങനെയെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പബ്ലിക്കേഷനുമായി പങ്കിടാൻ തിരഞ്ഞെടുക്കാം. മൂന്നാമതായി, നിങ്ങൾ മുൻപ് ഒരു പ്രസിദ്ധീകരണത്തിൽ നിന്ന് നേരിട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ (ഉദാഹരണത്തിന്, പ്രസിദ്ധീകരണത്തിന്റെ വെബ്സൈറ്റിൽ നിന്ന്), പ്രസിദ്ധീകരണം നിങ്ങളെ നിങ്ങളുടെ സബ്സ്ക്രിപ്ഷൻ അക്കൗണ്ട് ഉപയോഗിച്ച് Apple News-ൽ സൈൻ ഇൻ ചെയ്യാൻ അനുവദിച്ചേക്കാം. അപ്പോൾ പ്രസിദ്ധീകരണം നിങ്ങളുടെ സബ്സ്ക്രിപ്ഷൻ പരിശോധിച്ചുറപ്പിക്കുകയും അവരുടെ സബ്സ്ക്രിപ്ഷൻ ഉള്ളടക്കത്തിലേക്ക് നിങ്ങൾക്ക് Apple News-ൽ ആക്സസ് നൽകുകയും ചെയ്യും.
നിങ്ങൾക്ക് Apple News+ -ന്റെ ഭാഗമായ ഒരു പ്രസിദ്ധീകരണത്തിന് ഒരു വ്യക്തിഗത സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് Apple News+ സബ്സ്ക്രിപ്ഷൻ ഇല്ലെങ്കിലും ആ പ്രസിദ്ധീകരണത്തിന്റെ പെയ്ഡ് ഉള്ളടക്കം ആക്സസ് ചെയ്യാനാകും.
ചില രാജ്യങ്ങളിൽ, നിങ്ങൾക്ക് തിരഞ്ഞെടുത്ത സ്റ്റോറികളുടെ ഓഡിയോ പതിപ്പുകളും Apple News എഡിറ്റർമാർ ഹോസ്റ്റ് ചെയ്യുന്ന ആ ദിവസത്തെ പ്രധാന സ്റ്റോറികളുടെ ഓഡിയോ സംഗ്രഹവും കേൾക്കാം. iPhone, iPod touch, CarPlay എന്നിവയിൽ ഓഡിയോ ലഭ്യമാണ്. സമ്പൂർണ ഓഡിയോ സ്റ്റോറികൾ Apple News+ സബ്സ്ക്രൈബർമാർക്ക് മാത്രമേ ലഭ്യമാകൂ. സബ്സ്ക്രൈബ് ചെയ്യാത്തവർക്ക് ഒരു ചെറിയ പ്രിവ്യൂ കേൾക്കാനാകും. ഓഡിയോ സംഗ്രഹങ്ങൾ സബ്സ്ക്രൈബർമാർക്കും സബ്സ്ക്രൈബ് ചെയ്യാത്തവർക്കും ലഭ്യമാകും.
സ്റ്റോറികളുടെയും സംഗ്രഹങ്ങളുടെയും ഓഡിയോ പതിപ്പുകൾ Apple-ന്റെ ഡിജിറ്റൽ ഉള്ളടക്കത്തിന്റെ ആക്സസ് നിയന്ത്രണത്തിനും എൻക്രിപ്ഷനുമുള്ള FairPlay Streaming ഡിജിറ്റൽ റൈറ്റ്സ് മാനേജ്മെന്റ് (DRM) ഫ്രെയിംവർക്ക് ഉപയോഗിച്ച് സംരക്ഷിക്കുന്നു. നിങ്ങളുടെ ഡിവൈസ് അഭ്യർഥിക്കുന്ന കീകളിൽ നിന്ന് Apple-ന് നിങ്ങളുടെ കേൾവി ചരിത്രം ലഭിക്കില്ലെന്ന് ഉറപ്പാക്കാൻ, ഒന്നിലധികം ഉള്ളടക്ക ഫയലുകളിലുടനീളം Apple News ഡീക്രിപ്ഷൻ കീകൾ പങ്കിടുന്നു.
Apple Podcasts
Apple News ഓഡിയോ ഉള്ളടക്കം Apple Podcasts-ൽ ലഭ്യമാണ്. Apple Podcasts-ൽ അത്തരം ഉള്ളടക്കം നിങ്ങൾ കേൾക്കുകയാണെങ്കിൽ, നിങ്ങളുടെ കേൾവി പ്രവർത്തനം www.apple.com/in/legal/privacy/data/en/apple-podcasts എന്നതിലെ Apple Podcasts-നും സ്വകാര്യതയ്ക്കും വിധേയമായിരിക്കും. ഉദാഹരണത്തിന്, ഡിവൈസുകളിലുടനീളം സിങ്ക് ചെയ്യുന്നതിന്, നിങ്ങൾ കേൾക്കുന്ന പോഡ്കാസ്റ്റ് എപ്പിസോഡുകളുടെ പ്ലേ പൊസിഷൻ Apple-ന് അറിയാം.
Game Center
Game Center-ലേക്ക് നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കുമ്പോൾ, സ്കോറുകൾ, സോൾവ് ചെയ്ത തവണകൾ, മറ്റ് നേട്ടങ്ങൾ എന്നിവ ഉൾപ്പെടുന്ന നിങ്ങളുടെ പസിൽ പ്രവർത്തനം Apple-ന് ലഭിക്കും. ക്രമീകരണം > ആപ്പുകൾ > News > News+ പസിലുകൾ എന്നതിൽ പോയി, ‘Game Center’ ഓഫാക്കാൻ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ ഏത് സമയത്തും നിങ്ങൾക്ക് ഇത് ഡിസേബിൾ ചെയ്യാം. Mac-ൽ, News > ക്രമീകരണം എന്നതിൽ പോയി, Game Center ഡീസെലക്റ്റ് ചെയ്യാൻ ക്ലിക്ക് ചെയ്യുക. www.apple.com/in/legal/privacy/data/en/game-center എന്നതിലേക്ക് പോയി നിങ്ങൾക്ക് Game Center-ഉം സ്വകാര്യതയും എന്നതിനെ കുറിച്ച് കൂടുതൽ അറിയാനാകും.
Apple News മെച്ചപ്പെടുത്തൽ
നിങ്ങളുടെ Apple News ഉപയോഗത്തെക്കുറിച്ച് നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്താത്ത വിവരങ്ങളും Apple ശേഖരിക്കുന്നു. ഇതിൽ നിങ്ങൾ ഉപയോഗിക്കുന്ന ഫീച്ചറുകളെയും നിങ്ങൾ വായിക്കുകയോ കാണുകയോ ചെയ്യുന്ന സ്റ്റോറികളെയും കുറിച്ചുള്ള വിവരങ്ങളും, തത്സമയ പ്രവർത്തനങ്ങളുമായുള്ള നിങ്ങളുടെ ഇടപെടലുകളും, കൂടാതെ ലോഡ് ചെയ്യാനെടുക്കുന്ന സമയം, അറിയിപ്പ് ഡെലിവറി, പിശകുകളും ക്രാഷുകളും തുടങ്ങി ആപ്പിന്റെ പെർഫോമൻസുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുന്നു. ഡിവൈസിന്റെ തരവും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പതിപ്പും പോലുള്ള നിങ്ങളുടെ ഡിവൈസിനെ കുറിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു. നിങ്ങൾക്കും മറ്റുള്ളവർക്കുമായി Apple News മെച്ചപ്പെടുത്താനും ഓപ്റ്റിമൈസ് ചെയ്യാനും സഹായിക്കുന്നതിന് ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു.
നിങ്ങളുമായുള്ള ആശയവിനിമയം
Apple News+ -നെയും, കൂടാതെ Apple One ഉൾപ്പെടെയുള്ള നിങ്ങൾ ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ എന്നിവയെയും കുറിച്ചുള്ള ആശയവിനിമയങ്ങൾ അയയ്ക്കാൻ, നിങ്ങളുടെ ഉടമസ്ഥതയിലുള്ള Apple ഉൽപ്പന്നങ്ങൾ, Apple സേവനങ്ങളുടെ സബ്സ്ക്രിപ്ഷനുകൾ, നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന Apple ആപ്പുകൾ എന്നിവ പോലുള്ള നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം. Apple ഓഫറുകൾക്കുള്ള യോഗ്യത പരിശോധിക്കാൻ നിങ്ങളുടെ ഡിവൈസ് സീരിയൽ നമ്പറോ Apple News+ സബ്സ്ക്രിപ്ഷനെക്കുറിച്ചുള്ള വിശദാംശങ്ങളോ ഉപയോഗിച്ചേക്കാം. നിങ്ങളൊരു കുടുംബ പങ്കിടൽ ഗ്രൂപ്പിലാണ് ഉള്ളതെങ്കിൽ, കുടുംബ പങ്കിടലിലൂടെ നിങ്ങൾക്ക് ലഭ്യമായ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ Apple നിങ്ങൾക്ക് അയച്ചേക്കാം. നിങ്ങളൊരു Apple One സബ്സ്ക്രിപ്ഷൻ വാങ്ങുകയാണെങ്കിൽ, നിങ്ങൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന ഓരോ സേവനങ്ങളെയും ഫീച്ചറുകളെയും കുറിച്ചുള്ള ഇ-മെയിലുകളും Push അറിയിപ്പുകളും ഞങ്ങൾ നിങ്ങൾക്ക് അയച്ചേക്കാം. നിങ്ങൾക്ക് Apple News-ൽ ലഭ്യമായ പുതിയ ഫീച്ചറുകൾ, ഉള്ളടക്കം, ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ഇ-മെയിലുകളും Push അറിയിപ്പുകളും അയയ്ക്കാൻ Apple News-നുള്ളിലെ നിങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള വിവരങ്ങളും Apple ഉപയോഗിച്ചേക്കാം. account.apple.com എന്നതിലേക്ക് പോയി നിങ്ങളുടെ ഇ-മെയിൽ മുൻഗണനകൾ മാറ്റുകയും ഈ ഇ-മെയിലുകൾ സ്വീകരിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ നിങ്ങളുടെ അറിയിപ്പ് മുൻഗണനകൾ അപ്ഡേറ്റ് ചെയ്യാൻ, ക്രമീകരണം > അറിയിപ്പുകൾ > News എന്നതിലേക്ക് പോകുക. Mac-ൽ, News തുറന്ന് ഫയൽ > അറിയിപ്പുകളും ഇ-മെയിലും മാനേജ് ചെയ്യൂ എന്നതിൽ പോകുക. ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അറിയിപ്പുകൾ ഉൾപ്പെടെ ഞങ്ങളുടെ ആശയവിനിമയങ്ങളുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകളെ കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിക്കുന്നു.
പരസ്യം ചെയ്യൽ
മുൻനിര പ്രസാധകരിൽ നിന്നുള്ള മികച്ച ഉള്ളടക്കം നൽകുന്നതിനായി Apple News പരസ്യങ്ങളുടെ പിന്തുണ സ്വീകരിക്കുന്നു. വ്യക്തിഗതമാക്കിയ പരസ്യ ക്രമീകരണം ഓണാണെങ്കിൽ, Apple-ന്റെ പരസ്യ പ്ലാറ്റ്ഫോം നിങ്ങളുടെ അക്കൗണ്ട്, നിങ്ങൾ വായിച്ച സ്റ്റോറികളുടെ വിഷയങ്ങൾ, വിഭാഗങ്ങൾ, നിങ്ങൾ ഫോളോ ചെയ്യുന്നതും സബ്സ്ക്രൈബ് ചെയ്തതും അറിയിപ്പുകൾ ഓൺ ചെയ്തിട്ടുള്ളതുമായ പ്രസിദ്ധീകരണങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ചേക്കാം. App Store-ലെ നിങ്ങളുടെ പരസ്യങ്ങൾ വ്യക്തിഗതമാക്കാൻ നിങ്ങളുടെ സബ്സ്ക്രിപ്ഷനുകളെ കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ഉപയോഗിച്ചേക്കാം. വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഓഫാക്കുന്നത് നിങ്ങളുടെ വിവരങ്ങൾ പരസ്യ ടാർഗെറ്റിങ്ങിനായി ഉപയോഗിക്കുന്നതിൽ നിന്ന് Apple‑നെ തടയും. ഇത് നിങ്ങൾക്ക് ലഭിക്കുന്ന പരസ്യങ്ങളുടെ എണ്ണം കുറച്ചേക്കില്ല, എന്നാൽ പരസ്യങ്ങളുടെ പ്രസക്തി കുറഞ്ഞേക്കാം. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > Apple പരസ്യം ചെയ്യൽ എന്നതിലേക്ക് പോയി വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഓഫ് ചെയ്യാൻ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഡിസേബിൾ ചെയ്യാം. Mac-ൽ, സിസ്റ്റം ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > Apple പരസ്യം ചെയ്യൽ എന്നതിലേക്ക് പോയി, വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഡീസെലക്റ്റ് ചെയ്യൂ. Apple News-ൽ നിങ്ങൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്ന സ്റ്റോറികൾ നിങ്ങൾ News ആപ്പിലോ ‘സ്റ്റോക്ക്സ്’ ആപ്പിലോ ആയിരിക്കുമ്പോൾ നിങ്ങൾക്ക് പരസ്യങ്ങൾ അയയ്ക്കാൻ മാത്രമേ ഉപയോഗിക്കൂ.
മൂന്നാം കക്ഷികളോടുള്ള വെളിപ്പെടുത്തൽ
നിങ്ങളുടെ സ്വകാര്യ വിവരങ്ങളൊന്നും ഞങ്ങൾ മൂന്നാം കക്ഷികളുമായി പങ്കിടില്ല. ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാനും Apple-നെ കസ്റ്റമേഴ്സിലേക്ക് വിപണനം ചെയ്യാൻ സഹായിക്കാനും Apple News-ൽ പ്രദർശിപ്പിക്കുന്നതിന് Apple-ന്റെ പേരിൽ പരസ്യങ്ങൾ വിൽക്കാനും Apple-മായി ചേർന്ന് പ്രവർത്തിക്കുന്ന നയതന്ത്ര പങ്കാളികൾക്ക് ചില വ്യക്തിഗതമല്ലാത്ത ഡാറ്റ ലഭ്യമാക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഉദാഹരണത്തിന്, പ്രസാധകർക്ക് പണമടയ്ക്കാൻ Apple News-ന്റെ നിങ്ങളുടെ ഉപയോഗത്തെ കുറിച്ചുള്ള വ്യക്തിപരമല്ലാത്ത ഡാറ്റ Apple ഉപയോഗിച്ചേക്കാം, കൂടാതെ യൂസർമാർ അവരുടെ ഉള്ളടക്കം വായിക്കുന്നതോ ഉപയോഗിക്കുന്നതോ എങ്ങനെയെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിന് Apple News പ്രസാധകരുമായി മൊത്തത്തിലുള്ള റിപ്പോർട്ടുകൾ പങ്കിട്ടേക്കാം. ഈ മൊത്തത്തിലുള്ള റിപ്പോർട്ടുകളിൽ ചിലതിൽ പ്രായവും ലിംഗഭേദവും (ഇത് നിങ്ങളുടെ Apple അക്കൗണ്ടിലെ പേരും അഭിവാദ്യവും പോലുള്ള വിവരങ്ങളിൽ നിന്ന് ലഭിക്കുന്നതാകാം) പോലുള്ള യൂസർമാരുടെ ജനസംഖ്യാപരമായ സവിശേഷതകൾ ഉൾപ്പെടുന്നു. വിവര പ്രോസസിങ്, കസ്റ്റമർ സേവനം നൽകൽ, ഞങ്ങളുടെ ഉൽപന്നങ്ങളിലും സേവനങ്ങളിലുമുള്ള നിങ്ങളുടെ താൽപ്പര്യം വിലയിരുത്തൽ, ഞങ്ങളുടെ പേരിൽ കസ്റ്റമർ ഗവേഷണം അല്ലെങ്കിൽ സംതൃപ്തി സർവേകൾ നടത്തൽ എന്നിവ പോലുള്ള സേവനങ്ങൾ നൽകുന്ന സേവനദാതാക്കളുമായും Apple വിവരങ്ങൾ പങ്കിട്ടേക്കാം. ഈ കമ്പനികൾ നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കാൻ ബാധ്യസഥരാണ്, Apple പ്രവർത്തിക്കുന്ന ഇടത്തെല്ലാം അവർ ഉണ്ടായിരിക്കാം.
Apple News-നുള്ളിൽ നിങ്ങൾ ഒരു വ്യക്തിഗത പ്രസിദ്ധീകരണത്തിലേക്കുള്ള സബ്സ്ക്രിപ്ഷൻ വാങ്ങുമ്പോൾ, Apple നിങ്ങൾക്കും പ്രസാധകനും മാത്രമായ ഒരു സബ്സ്ക്രൈബർ ഐഡി സൃഷ്ടിക്കുന്നു. പ്രസാധകർക്ക് നിങ്ങൾ വാങ്ങിയ സബ്സ്ക്രിപ്ഷനെ കുറിച്ചും നിങ്ങളുടെ രാജ്യം അല്ലെങ്കിൽ താമസിക്കുന്ന പ്രദേശത്തെ കുറിച്ചും ഉള്ള വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടുകൾ നൽകാൻ ഞങ്ങൾ സബ്സ്ക്രൈബർ ഐഡി ഉപയോഗിക്കുന്നു, അതുവഴി പ്രസാധകർക്ക് അവരുടെ സബ്സ്ക്രിപ്ഷനുകളുടെ പ്രകടനം മനസ്സിലാക്കാൻ കഴിയും. നിങ്ങൾ ഒരു പ്രത്യേക പ്രസാധകരുമായുള്ള നിങ്ങളുടെ എല്ലാ സബ്സ്ക്രിപ്ഷനുകളും റദ്ദാക്കുകയും വീണ്ടും സബ്സ്ക്രൈബ് ചെയ്യുന്നുമില്ലെങ്കിൽ, 180 ദിവസത്തിന് ശേഷം സബ്സ്ക്രൈബർ ഐഡി റീസെറ്റ് ചെയ്യപ്പെടും.
Apple News നിങ്ങളെ Apple News ഉള്ളടക്കം മറ്റ് വൈബ്സൈറ്റുകളുമായോ സോഷ്യൽ നെറ്റ്‌വർക്കുകളുമായോ പങ്കിടാനും അനുവദിക്കുന്നു. വെബ്സൈറ്റുകളോ സോഷ്യൽ നെറ്റ്‌വർക്കുകളോ പോലുള്ള മറ്റ് സ്ഥലങ്ങളിലേക്ക് നിങ്ങൾ Apple News ഉള്ളടക്കം പങ്കിടുമ്പോൾ, ആ വിവരങ്ങൾ നിയന്ത്രിക്കുന്നത് ആ വെബ്സൈറ്റുകളുടെയോ സോഷ്യൽ നെറ്റ്‌വർക്കുകളുടെയോ സ്വകാര്യതാ നയങ്ങളാണ്. മൂന്നാം കക്ഷികളുമായി ഈ വിവരങ്ങൾ പങ്കിടാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, മൂന്നാം കക്ഷി വെബ്സൈറ്റുകളിലേക്കോ സോഷ്യൽ നെറ്റ്‌വർക്കുകളിലേക്കോ Apple News ഉള്ളടക്കം പങ്കിടരുത്.
ഏത് ആവശ്യത്തിനും ഞങ്ങൾ വ്യക്തിഗതമല്ലാത്ത ഡാറ്റ ശേഖരിക്കുകയും ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയും വെളിപ്പെടുത്തുകയും ചെയ്യാം. ഉദാഹരണത്തിന്, സേവനം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ വ്യക്തിഗതമല്ലാത്ത ഡാറ്റ ഞങ്ങൾ മറ്റ് Apple News യൂസർമാരുടെ ഡാറ്റയുമായി സമാഹരിച്ചേക്കാം.
തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നത്
നിങ്ങൾ ഒരു വാങ്ങലിന് ശ്രമിക്കുമ്പോൾ, നിങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഫോൺ കോളുകളുടെയോ ഇ-മെയിലുകളുടെയോ ഏകദേശ എണ്ണം ഉൾപ്പെടെ, നിങ്ങളുടെ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസിൽ ഒരു ഡിവൈസ് ട്രസ്റ്റ് സ്കോർ ഞങ്ങൾ കണക്കാക്കുന്നു. Apple-ന് നിങ്ങളുടെ ഡിവൈസിലെ അന്തർലീന മൂല്യങ്ങൾ മനസ്സിലാക്കാനാകാത്ത വിധമാണ് സമർപ്പിക്കൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കോർ ഞങ്ങളുടെ സെർവറുകളിൽ ഒരു നിശ്ചിത സമയത്തേക്ക് സംഭരിക്കുന്നു. Apple Podcasts സബ്സ്ക്രിപ്ഷൻ പുതുക്കലുകൾ പ്രോസസ് ചെയ്യുന്നതിനും പേയ്മെന്റ് പങ്കാളിയുടെ അംഗീകാരത്തിന് മുമ്പായി നിങ്ങളുടെ സബ്സ്ക്രിപ്ഷനുകളിലേക്ക് നിലവിലുള്ള ആക്സസ് നൽകണമോ എന്ന് തീരുനിക്കുന്നതിനും Apple-മായുള്ള നിങ്ങളുടെ ചരിത്രപരമായ ബിസിനസ് ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം.
വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം
Apple-മായുള്ള നിങ്ങളുടെ കരാർ നിർവഹിക്കുന്നതിനായി, സേവനം നൽകുന്നതിന് ആവശ്യമായ രീതിയിലും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും ഞങ്ങൾ Apple News-ലെ നിങ്ങളുടെ വ്യക്തിഗത ഡാറ്റ സാധാരണയായി പ്രോസസ് ചെയ്യുന്നു. ഉചിതമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ സമ്മതം ആവശ്യമായിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.
ബാധകമായ പ്രാദേശിക നിയമം വ്യവസ്ഥ ചെയ്യുന്നതനുസരിച്ച്, ഞങ്ങളുടെയോ അല്ലെങ്കിൽ ഒരു മൂന്നാംകക്ഷിയുടെയോ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്കാവശ്യമായ വ്യക്തിഗത ഡാറ്റ ചുവടെ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങൾ പ്രോസസ് ചെയ്യുന്നു:
- നിങ്ങൾക്ക് ലഭ്യമായ ഉള്ളടക്കം കാണിക്കൂ
- ഓഫറുകൾക്കായുള്ള യോഗ്യത പരിശോധിക്കുക, നിങ്ങൾക്കും മറ്റുള്ളവർക്കുമായി സേവനം ഓപ്റ്റിമൈസ് ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, Apple News-നെക്കുറിച്ചും Apple One ഉൾപ്പെടെ നിങ്ങൾക്ക് താൽപര്യം തോന്നിയേക്കാവുന്ന മറ്റ് Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ എന്നിവയെക്കുറിച്ചുമുള്ള ആശയവിനിമയങ്ങൾ നിങ്ങൾക്ക് അയയ്ക്കുക
- തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുക
ഉപയോഗിക്കുന്ന ഡാറ്റയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- നിങ്ങളുടെ ഡിവൈസിനെയും അക്കൗണ്ടിനെയും കുറിച്ചുള്ള വിശദാംശങ്ങൾ, പ്രസിദ്ധീകരണങ്ങളുടെയും Apple സേവനങ്ങളുടെയും സബ്സ്ക്രിപ്ഷനുകൾ, നിങ്ങളുടെ ഉടമസ്ഥതയിലുള്ള Apple ഉൽപ്പന്നങ്ങൾ, നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന Apple ആപ്പുകൾ, കൂടാതെ നിങ്ങൾ ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പിലാണോ എന്നുള്ളത്
- നിങ്ങൾ അറിയിപ്പുകൾ എനേബിൾ ചെയ്ത ചാനലുകൾ
- ഡിവൈസ് ട്രസ്റ്റ് സ്കോർ
നിലനിർത്തൽ
ഞങ്ങൾക്ക് ബിസിനസ് ആവശ്യമോ, കരാർ ബാധ്യതയോ, നിയമപരമായ ആവശ്യകതയോ ഉള്ളിടത്തോളം കാലം മാത്രമേ Apple News-മായി ബന്ധപ്പെട്ട വ്യക്തിഗത ഡാറ്റ ഞങ്ങൾ നിലനിർത്തുകയുള്ളൂ. നിങ്ങളുടെ സംഭരിച്ച കാർഡ് വിശദാംശങ്ങളല്ലാത്ത, സബ്സ്ക്രിപ്ഷൻ വാങ്ങൽ ചരിത്രം പോലുള്ള ചില വിവരങ്ങൾ നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിച്ചതിന് ശേഷമോ Apple News+-ൽ നിന്ന് അൺസബ്സ്ക്രൈബ് ചെയ്തതിന് ശേഷമോ ബിസിനസ് റെക്കോർഡുകളായി നിലനിർത്തിയേക്കാം. നിലനിർത്തൽ കാലയളവുകൾ വിലയിരുത്തുമ്പോൾ, ശേഖരിച്ച വ്യക്തിഗത ഡാറ്റ നിലനിർത്തേണ്ടത് ആവശ്യമാണോയെന്ന് ഞങ്ങൾ ആദ്യം ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു, നിലനിർത്തൽ ആവശ്യമാണെങ്കിൽ, നിയമപ്രകാരം അനുവദനീയമായ ഏറ്റവും കുറഞ്ഞ കാലയളവിലേക്ക് വ്യക്തിഗത ഡാറ്റ നിലനിർത്താൻ ശ്രമിക്കുന്നു.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2026-03-30