Apple ഗവേഷണം ആപ്പും സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ‘Apple ഗവേഷണം’ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
![]()
- നിങ്ങളുടെ iOS ഡിവൈസിൽ ഒരു പാസ്കോഡ് ഉണ്ടെങ്കിൽ, Apple ഗവേഷണം ആപ്പ് ശേഖരിക്കുന്നതോ ആക്സസ് ചെയ്യുന്നതോ ആയ ഏതൊരു വിവരവും എൻക്രിപ്റ്റ് ചെയ്ത് സംഭരിക്കും. ഗവേഷണ ഡാറ്റയിൽ നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ, ഡെമോഗ്രാഫിക് വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ, നിങ്ങൾ Apple ഗവേഷണം ആപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ, നിങ്ങളുടെ iOS, watchOS ഡിവൈസുകളിൽ നിന്നുള്ള സെൻസർ, ഉപയോഗ ഡാറ്റ എന്നിവ ഉൾപ്പെട്ടേക്കാം.
- നിങ്ങൾ ഒരു പഠനത്തിനായുള്ള സമ്മതപത്രം (സമ്മതപത്രങ്ങൾ) ഒപ്പിട്ട് അതിൽ ചേരുകയും Apple ഗവേഷണം ആപ്പിൽ പഠനത്തിലെ വിവരങ്ങൾ ശേഖരിക്കാനും ആക്സസ് ചെയ്യാനും അധികാരപ്പെടുത്തുകയും ചെയ്ത ശേഷം മാത്രമേ Apple ഗവേഷണം ആപ്പിൽ നിന്നുള്ള വിവരങ്ങൾ ഒരു പഠനവുമായി പങ്കിടൂ.
- ഒരു പഠനത്തിന്റെ ഭാഗമായി Apple-മായി നിങ്ങളുടെ വിവരങ്ങൾ പങ്കിടാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ആ വിവരങ്ങൾ Apple മാനേജ് ചെയ്യുന്ന സെർവറുകളിലേക്ക് കൈമാറ്റം ചെയ്യുകയും സംഭരിക്കുകയും ചെയ്യുമ്പോൾ എൻക്രിപ്റ്റ് ചെയ്യപ്പെടും. Apple ഗവേഷണം ആപ്പ് വഴി ശേഖരിക്കുന്ന, നിങ്ങളെ നേരിട്ട് തിരിച്ചറിയാൻ സഹായിക്കുന്ന ഒരു വിവരവും (നിങ്ങളുടെ പേര്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ മുതലായവ പോലെ) Apple-ന് വായിക്കാനാകില്ല.
- നിങ്ങൾ എൻറോൾ ചെയ്യുന്ന ഓരോ പഠനത്തിനുമായുള്ള നിങ്ങളുടെ വിവരങ്ങളുടെ ശേഖരണവും ഉപയോഗവും നിങ്ങൾക്ക് മാനേജ് ചെയ്യാനാകും, കൂടാതെ നിങ്ങൾക്ക് ഏത് സമയത്തും ഏത് പഠനവുമായും ഡാറ്റ പങ്കിടുന്നത് നിർത്താം.
നിങ്ങളുടെ iPhone ഉപയോഗിച്ച് Apple റിസർച്ച് പഠനങ്ങൾ കണ്ടെത്താനും, അവയിൽ എൻറോൾ ചെയ്യാനും പങ്കെടുക്കാനും Apple ഗവേഷണം ആപ്പ് നിങ്ങളെ അനുവദിക്കുന്നു, നിങ്ങളുടെ iOS, watchOS ഡിസൈസുകളും, മറ്റ് ഡിവൈസുകളും ഉപയോഗിച്ച് ശേഖരിക്കുന്ന ചില വിവരങ്ങൾ പങ്കിടാനും അത് നിങ്ങളെ അനുവദിക്കുന്നു.
നിങ്ങൾ എൻറോൾ ചെയ്യുന്ന ഓരോ പഠനത്തിലും നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഉൾപ്പെടെയുള്ള വിവരങ്ങളുടെ ശേഖരണവും ഉപയോഗവും നിങ്ങൾക്ക് മാനേജ് ചെയ്യാനാകും. നിങ്ങളുടെ iOS ഡിവൈസിൽ ഒരു പാസ്കോഡ് ഉണ്ടെങ്കിൽ, Apple ഗവേഷണം ആപ്പ് ശേഖരിക്കുന്നതോ ആക്സസ് ചെയ്യുന്നതോ ആയ എല്ലാ വിവരങ്ങളും എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ സംഭരിക്കും.
നിങ്ങൾ ഒരു പഠനത്തിനായുള്ള സമ്മതപത്രം (സമ്മതപത്രങ്ങൾ) ഒപ്പിട്ട് അതിൽ ചേരുകയും Apple ഗവേഷണം ആപ്പിൽ പഠനത്തിലെ വിവരങ്ങൾ ശേഖരിക്കാനും ആക്സസ് ചെയ്യാനും അധികാരപ്പെടുത്തുകയും ചെയ്ത ശേഷം മാത്രമേ Apple ഗവേഷണം ആപ്പിൽ നിന്നുള്ള വിവരങ്ങൾ ഒരു പഠനവുമായി പങ്കിടൂ. പഠനത്തിന്റെ ഭാഗമായി Apple-മായി നിങ്ങളുടെ വിവരങ്ങൾ പങ്കിടാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ആ വിവരങ്ങൾ Apple മാനേജ് ചെയ്യുന്ന സെർവറുകളിലേക്ക് അയയ്ക്കുകയും സംഭരിക്കുകയും ചെയ്യുമ്പോൾ എൻക്രിപ്റ്റ് ചെയ്യപ്പെടും. Apple ഗവേഷണം ആപ്പ് വഴി ശേഖരിക്കുന്ന, നിങ്ങളെ നേരിട്ട് തിരിച്ചറിയാൻ സഹായിക്കുന്ന ഒരു വിവരവും (നിങ്ങളുടെ പേര്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ മുതലായവ പോലെ) Apple-ന് വായിക്കാൻ കഴിയില്ല.
Apple ഗവേഷണം ആപ്പ് ശേഖരിക്കുകയോ ആക്സസ് ചെയ്യുകയോ ചെയ്ത ഗവേഷണ ഡാറ്റയിൽ ഇനിപ്പറയുന്ന വിവരങ്ങൾ ഉൾപ്പെട്ടേക്കാം:
- ഗവേഷണ പ്രൊഫൈൽ വിവരങ്ങൾ: നിങ്ങളുടെ ആദ്യ പഠനത്തിൽ എൻറോൾ ചെയ്യുമ്പോൾ, Apple ഗവേഷണം ആപ്പിൽ ഒരു ഗവേഷണ പ്രൊഫൈൽ സൃഷ്ടിക്കുന്നതിന് നിങ്ങളുടെ പേര്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ, ജനനത്തീയതി ഉൾപ്പെടെ ചില വിവരങ്ങൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. Apple ഗവേഷണം ആപ്പിനുള്ളിൽ നടക്കുന്ന ഏതെങ്കിലും പഠനത്തിൽ പങ്കെടുക്കാൻ നിങ്ങൾ ഈ പ്രൊഫൈൽ വിവരങ്ങൾ നൽകണം. ചില പഠനങ്ങളുടെ ഭാഗമാകാൻ നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് നിർണയിക്കാൻ നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങൾ ഉപയോഗിച്ചേക്കാം. പഠന യോഗ്യതാ ആവശ്യങ്ങൾക്കായുള്ള നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങളുടെ ഈ പ്രോസസ് ചെയ്യൽ ഡിവൈസിൽ നടത്തുന്നു. Apple-ന് നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങളിലേക്കോ നിങ്ങളുടെ പൂർണ്ണമായ ജനനത്തീയതിയിലേക്കോ ആക്സസ് ഉണ്ടായിരിക്കില്ല.
- ഡെമോഗ്രാഫിക് വിവരങ്ങൾ: ലിംഗഭേദവും വംശീയതയും പോലുള്ള ചില ഡെമോഗ്രാഫിക് വിവരങ്ങൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. ഒരു പഠനത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് നിങ്ങൾ ഡെമോഗ്രാഫിക് വിവരങ്ങളൊന്നും നൽകേണ്ടതില്ല. ചില പഠനങ്ങൾക്ക് നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് നിർണയിക്കാൻ നിങ്ങളുടെ ഡെമോഗ്രാഫിക് വിവരങ്ങൾ ഉപയോഗിച്ചേക്കാം. പഠന യോഗ്യതാ ആവശ്യങ്ങൾക്കായി നിങ്ങളുടെ ഡെമോഗ്രാഫിക് വിവരങ്ങൾ ഡിവൈസിൽ തന്നെ പ്രോസസ് ചെയ്യുന്നു.
- ആരോഗ്യ വിവരങ്ങൾ: നിങ്ങളുടെ ആരോഗ്യം ആപ്പിൽ വിവരങ്ങൾ ഉണ്ടെങ്കിൽ ചില പഠനങ്ങൾക്ക് ആ വിവരങ്ങൾ പങ്കിടാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഈ വിവരങ്ങളിൽ നിങ്ങളുടെ ആരോഗ്യ റെക്കോർഡുകൾ, പ്രവർത്തനം, ശരീര അളവുകൾ, ജീവലക്ഷണങ്ങൾ, മരുന്നുകൾ, മാനസിക സൗഖ്യം, മൊബിലിറ്റി, പോഷകാഹാരം, ഉറക്കം, ശ്വസനപ്രക്രിയ, രോഗലക്ഷണങ്ങൾ, ആർത്തവ ചക്രത്തിന്റെ ദൈർഘ്യവും അനുബന്ധ ലക്ഷണങ്ങളും പോലുള്ള പ്രത്യുൽപാദന ആരോഗ്യ വിവരങ്ങൾ എന്നിവ ഉൾപ്പെട്ടേക്കാം. സർവേകളും ടാസ്കുകളും വഴി ക്ലെയിം വിവരങ്ങളും മറ്റ് ആരോഗ്യാനുബന്ധ വിവരങ്ങളും പങ്കിടുന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കുകയുമാവാം.
- Apple ഗവേഷണം ആപ്പ് ഉപയോഗ വിവരങ്ങൾ: ഇത് നിങ്ങളുടെ Apple ഗവേഷണം ആപ്പിന്റെ ഉപയോഗത്തെയും അതുമായുള്ള ഇന്ററാക്ഷനെയും അതിനുള്ളിലെ നിർദിഷ്ട പഠനങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ്. ഉദാഹരണത്തിന്, നിങ്ങൾക്ക് ലഭിക്കുന്ന പഠനവുമായി ബന്ധപ്പെട്ട അറിയിപ്പുകളെയും അത്തരം അറിയിപ്പുകളോടുള്ള പ്രതികരണമായി നിങ്ങൾ സ്വീകരിക്കുന്ന പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങളും, തന്നിരിക്കുന്ന പഠനത്തിൽ നിങ്ങൾ ചേർന്ന സമയം, പഠനവുമായി ബന്ധപ്പെട്ട് നിങ്ങൾ ആരംഭിച്ചതും പൂർത്തിയാക്കിയതുമായ ടാസ്ക്കുകളുടെ എണ്ണം, ഗവേഷണം ആപ്പിൽനിന്ന് അയച്ച ഡാറ്റയുടെ അളവും അയച്ച ഇടവേളകളും, നിങ്ങൾ ഗവേഷണം ആപ്പ് ലോഞ്ച് ചെയ്യുന്ന രീതി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും, ഗവേഷണം ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് സംബന്ധിച്ച വിവരങ്ങളും ഇതിൽ ഉൾപ്പെട്ടേക്കാം.
- സെൻസർ, ഉപയോഗ ഡാറ്റ: ഒരു ഗവേഷണ എത്തിക്സ് കമ്മിറ്റി റിവ്യൂ ചെയ്യുന്നത് ഉൾപ്പെടെ ചില ആവശ്യകതകൾ നിർവഹിക്കുന്ന ഗവേഷണ പഠനങ്ങൾക്ക് മാത്രമേ ഈ സെൻസറും ഡിവൈസ് ഉപയോഗ വിവരങ്ങളും ലഭ്യമാകൂ. നിങ്ങൾ ചേരുന്ന ഓരോ പഠനവുമായും നിങ്ങൾ പങ്കിടുന്ന സെൻസറും ഉപയോഗ ഡാറ്റയും നിങ്ങൾക്ക് നിയന്ത്രിക്കാം. ഏത് പഠനവുമായും ഈ ഡാറ്റ പങ്കിടുന്നത് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് അവസാനിപ്പിക്കാം. ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ഗവേഷണ സെൻസറും ഉപയോഗ ഡാറ്റയും എന്നതിൽ കൂടുതൽ അറിയുക.
- മറ്റ് ഡാറ്റ തരങ്ങൾ: Apple ഗവേഷണം ആപ്പിലെ ചില പഠനങ്ങൾ ഓഡിയോ അല്ലെങ്കിൽ വീഡിയോ ഡാറ്റ, അല്ലെങ്കിൽ പരീക്ഷണങ്ങളിൽ നിന്നോ സർവേകളിൽ നിന്നോ ജനറേറ്റ് ചെയ്ത വിവരങ്ങളും Apple ഗവേഷണം ആപ്പിലൂടെ അഡ്മിനിസ്ട്രേറ്റ് ചെയ്ത ടാസ്കുകൾ പോലുള്ള അധിക ഡാറ്റ തരങ്ങൾ ശേഖരിക്കുകയോ ആക്സസ് ചെയ്യുകയോ ചെയ്തേക്കാം. ഓരോ പഠന സമ്മതപത്രവും അത്തരം ഡാറ്റയുടെ ശേഖരണം, ഉപയോഗം, പങ്കിടൽ എന്നിവയുടെ ബാധകമാകുന്നതരത്തിലുള്ള വിശദാംശങ്ങൾ നൽകും.
നിങ്ങൾക്ക് Apple ഗവേഷണം ആപ്പിലൂടെ ശേഖരിക്കുകയോ ആക്സസ് ചെയ്യുകയോ ചെയ്ത ഏത് ഡാറ്റയും Apple ഗവേഷണം ആപ്പിനുള്ളിൽ ഏത് പഠനവുമായും പങ്കിടുന്നത് ‘നിങ്ങളുടെ ഡാറ്റ’ ടാബിലേക്ക് പോയി സ്ക്രീനിലെ നിർദേശങ്ങൾ പാലിച്ച് അവസാനിപ്പിക്കാനാകും.
നിങ്ങൾക്ക് എപ്പോൾവേണമെങ്കിലും ഏത് പഠനത്തിലും പങ്കെടുക്കുന്നത് നിർത്താം. നിങ്ങൾക്ക് പഠന ടാബിലേക്ക് പോയി പ്രസക്തമായ പഠനം സെലക്റ്റ് ചെയ്ത് ‘ഈ പഠനത്തിൽ നിന്ന് പിൻവലിക്കൂ’ ടാപ്പ് ചെയ്ത് Apple ഗവേഷണം ആപ്പിനുള്ളിൽ നടക്കുന്ന ഒരു പഠനത്തിൽ നിന്ന് പിൻവലിക്കാവുന്നതാണ്. Apple ഗവേഷണം ആപ്പിനെ ഡിലീറ്റ് ചെയ്യുകയോ ഓഫ്‌ലോഡ് ചെയ്യുകയോ ചെയ്യുന്നത് ഡാറ്റ ശേഖരണവും പങ്കിടലും പോസ് ചെയ്യുക മാത്രമേയുള്ളു. അത് നിങ്ങളെ പഠനത്തിൽ നിന്ന് പിൻവലിക്കില്ല. ഓരോ പഠനത്തിനുമായുള്ള അറിവോടെയുള്ള സമ്മതപത്രത്തിൽ പിൻവലിക്കുന്നതിനാവശ്യമായ നിർദിഷ്ട നിലനിർത്തൽ നയങ്ങളും ഘട്ടങ്ങളും വിവരിക്കുന്നു.
നിങ്ങളുടെ Apple ഗവേഷണം ആപ്പിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ നിങ്ങളുടെ പൂർണമായ മെഡിക്കൽ ചരിത്രത്തെ പ്രതിഫലിപ്പിച്ചേക്കില്ല. ഇത് നിങ്ങളുടെ ഔദ്യോഗിക ആരോഗ്യ റെക്കോർഡുകൾക്കോ ഏതെങ്കിലും പ്രൊഫഷണൽ മെഡിക്കൽ ജഡ്ജ്മെന്റിനോ പകരമായി ഉപയോഗിക്കരുത്. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ആരോഗ്യപരിരക്ഷാ ദാതാവുമായി കൂടിയാലോചിക്കേണ്ടതാണ്. നിങ്ങളുടെ Apple ഗവേഷണം ആപ്പിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങളിലും നിങ്ങളുടെ പൂർണമായ പഠന റെക്കോർഡുകൾ പ്രതിഫലിച്ചേക്കില്ല. നിങ്ങളുടെ പഠന റെക്കേർഡുകളെ കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, ഓരോ പഠനത്തിനുമുള്ള സമ്മതപത്രത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കോൺടാക്റ്റുകളുമായി ബന്ധപ്പെടേണ്ടതാണ്.
എല്ലായ്പ്പോഴും, നിങ്ങളുടെ Apple ഗവേഷണം ആപ്പിലെ നിങ്ങളുടെ ഉപയോഗത്തിൽ നിന്നോ Apple ഗവേഷണം ആപ്പ് മുഖേന എനേബിൾ ചെയ്ത ഏതെങ്കിലും ഫീച്ചറുകളിൽ നിന്നോ Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ ആരോഗ്യം പഠന ആപ്പുകളുടെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. അത് www.apple.com/legal/privacy/apple-health-studies എന്നതിൽ കണ്ടെത്താം.
2025-12-12