Apple TV ആപ്പും സ്വകാര്യതയും

നിങ്ങളുടെ പ്ലേബാക്ക്, തിരയലുകൾ, വാങ്ങലുകൾ, ഡിവൈസ് ട്രസ്റ്റ് സ്കോർ എന്നിവ നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കുന്നതിനും സേവനം മെച്ചപ്പെടുത്തുന്നതിനും അറിയിപ്പുകൾ അയയ്ക്കുന്നതിനും തട്ടിപ്പ് തടയുന്നതിനും ഉപയോഗിക്കുന്നു. ഓഫറുകൾക്കുള്ള യോഗ്യത പരിശോധിക്കാൻ നിങ്ങളുടെ ഡിവൈസ് സീരിയൽ നമ്പർ ഉപയോഗിച്ചേക്കാം.
 

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് Apple TV ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Privacy Icon

  • Apple TV ആപ്പ് നിങ്ങളുടെ പ്രിയപ്പെട്ട ടിവി ഷോകളും മൂവികളും എല്ലാം ഒരിടത്ത് എത്തിക്കുകയും നിങ്ങൾ ആസ്വദിച്ചേക്കാവുന്ന മറ്റുള്ളവ ശുപാർശ ചെയ്യുകയും ചെയ്യുന്നു.
  • നിങ്ങളുടെ വാങ്ങലുകൾ, ഡൗൺലോഡുകൾ, Apple TV ആപ്പിലെ പ്രവർത്തനം, നിങ്ങൾ കാണുന്ന ഉള്ളടക്കം, Apple TV ആപ്പിലും നിങ്ങളുടെ പിന്തുണയ്ക്കുന്ന ഏതെങ്കിലും ഡിവൈസിലെ കണക്റ്റ് ചെയ്ത ആപ്പുകളിലും നിങ്ങൾ അത് എവിടെയാണ് കണ്ടത് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ Apple ശേഖരിക്കുന്നു. സേവനം നൽകുന്നതിനും നിങ്ങൾക്കും മറ്റുള്ളവർക്കുമായി Apple TV ആപ്പ് മെച്ചപ്പെടുത്തുന്നതിനും ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു.
  • ഫീച്ചറുകൾ അനുയോജ്യമാക്കുന്നതിനും വ്യക്തിഗതമാക്കിയ ശുപാർശകൾ വാഗ്ദാനം ചെയ്യുന്നതിനും നിങ്ങൾക്ക് അറിയിപ്പുകൾ അയയ്ക്കുന്നതിനും നിങ്ങളുടെ വാങ്ങലുകൾ, ഡൗൺലോഡുകൾ, Apple TV ആപ്പിലെ പ്രവർത്തനം, നിങ്ങൾ കാണുന്ന ഉള്ളടക്കം, നിങ്ങൾ അത് എവിടെയാണ് കണ്ടത് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നു. ചുവടെ വിവരിച്ചിരിക്കുന്നതുപോലെ, ഈ ആവശ്യത്തിനായി നിങ്ങൾക്ക് ഡാറ്റയുടെ ഉപയോഗം ഒഴിവാക്കാം.
  • ലഭ്യമാകുന്നിടത്ത്, App Store, Apple News, ലഭ്യമായ സ്റ്റോക്ക്സ് എന്നിവയിലെ പരസ്യങ്ങൾ നിങ്ങൾക്ക് പ്രസക്തമാണെന്ന് ഉറപ്പാക്കാൻ പരസ്യം നൽകുന്നതിന് നിങ്ങൾ വാങ്ങുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്ന മൂവികളെയും ടിവി ഷോകളെയും കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. ചുവടെ വിവരിച്ചിരിക്കുന്നതുപോലെ, ഈ പരസ്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് തിരഞ്ഞെടുപ്പുകളുണ്ട്.
  • നിങ്ങൾ ഒരു വാങ്ങലിന് ശ്രമിക്കുമ്പോൾ, തട്ടിപ്പ് തിരിച്ചറിയുന്നതിനും തടയുന്നതിനും സഹായിക്കുന്നതിന്, നിങ്ങൾ അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ ഫോൺ കോളുകളുടെയോ ഇ-മെയിലുകളുടെയോ ഏകദേശ എണ്ണം ഉൾപ്പെടെ നിങ്ങളുടെ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഡിവൈസ് ട്രസ്റ്റ് സ്കോർ കണക്കാക്കാൻ ഉപയോഗിക്കും. Apple-ന് നിങ്ങളുടെ ഡിവൈസിലെ യഥാർഥ മൂല്യങ്ങൾ മനസ്സിലാക്കാനാകാത്ത വിധമാണ് സമർപ്പിക്കലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കോറുകൾ ഞങ്ങളുടെ സെർവറുകളിൽ ഒരു നിശ്ചിത സമയത്തേക്ക് സംഭരിക്കുന്നു.

നിങ്ങളുടെ പ്രിയപ്പെട്ട ടിവി ഷോകളും മൂവികളും എല്ലാം ഒരിടത്ത് കാണാൻ Apple TV ആപ്പ് നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ Apple-ൽ നിന്ന് വാടകയ്ക്ക് എടുത്തതോ വാങ്ങിയതോ ആയ ഉള്ളടക്കം നിങ്ങൾക്ക് കാണാം. ലഭ്യമാണെങ്കിൽ, നിങ്ങളുടെ Apple TV സബ്സ്ക്രിബ്ഷൻ, Apple TV ചാനലുകൾ, നിങ്ങളുടെ കണക്റ്റ് ചെയ്ത മൂന്നാം കക്ഷി വീഡിയോ ആപ്പുകൾ എന്നിവയിലൂടെയും നിങ്ങൾക്ക് ഉള്ളടക്കം ആക്സസ് ചെയ്യാം. ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന പിന്തുണയുള്ള ഡിവൈസുകളിലുടനീളം Apple TV ആപ്പ് വഴി നിങ്ങൾക്ക് ഈ എല്ലാ ഉള്ളടക്കവും ആക്സസ് ചെയ്യാനാകും.

Apple TV ആപ്പ് നൽകുന്നത്

Apple TV ആപ്പിലെ സേവനങ്ങളും ഫീച്ചറുകളും നൽകാൻ ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കുന്നു. ഈ വിവരങ്ങളിൽ നിങ്ങൾക്ക് ആക്സസ് ചെയ്യാനും ക്രമീകരണത്തിൽ മാറ്റാൻ കഴിയുന്നതുമായ നിങ്ങളുടെ അക്കൗണ്ടും പേയ്മെന്റ് വിവരങ്ങളും ഉൾപ്പെടുന്നു.

ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിരിക്കുന്ന പിന്തുണയുള്ള ഏതെങ്കിലും ഡിവൈസുകളിലെ Apple TV ആപ്പിൽ നിങ്ങൾ വാങ്ങുന്നതിനെക്കുറിച്ചും നിങ്ങൾ എന്താണ് കാണുന്നത് എന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ Apple ശേഖരിക്കുന്നു. നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ വിവരങ്ങൾ Apple സംഭരിക്കുന്നതിനാൽ, പിന്തുണയുള്ള നിങ്ങളുടെ ഡിവൈസുകളിലുടനീളം നിങ്ങൾ കാണുന്നത് ഞങ്ങൾക്ക് ദൃശ്യമാക്കാനാകും. നിങ്ങൾ മൂന്നാം കക്ഷി ആപ്പുകളിലേക്ക് സൈൻ ഇൻ ചെയ്യുമ്പോൾ, ആ സേവനങ്ങൾ നിങ്ങൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമായ ഉള്ളടക്കം പ്രദർശിപ്പിക്കാനായി ഉപയോഗിക്കുന്നു. ഒരു മൂന്നാം കക്ഷി ആപ്പിന് Apple TV ആപ്പുമായി കണക്റ്റ് ചെയ്യാൻ നിങ്ങൾ അനുമതി നൽകിയാൽ, നിങ്ങളുടെ പിന്തുണയുള്ള ഏതെങ്കിലും ഡിവൈസിൽ ആ ആപ്പിൽ നിന്ന് നിങ്ങൾ കാണുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങളുടെ സബ്സ്ക്രിപ്ഷൻ സ്റ്റാറ്റസും Apple ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യും. Apple Music, റിമോട്ട് എന്നിവ പോലെ പിന്തുണയുള്ള ഉള്ളടക്കമുള്ള Apple ആപ്പുകൾ നിങ്ങൾ Apple TV ആപ്പ് ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ഓട്ടോമാറ്റിക്കായി കണക്റ്റ് ചെയ്യപ്പെടും.

നിങ്ങൾ എന്താണ് കാണുന്നതെന്നതിനെക്കുറിച്ചുള്ള വിവരങ്ങളിൽ നിങ്ങൾ ഏത് ഉള്ളടക്കമാണ് പ്ലേ ചെയ്യുന്നത്, എപ്പോൾ അത് പ്ലേ ചെയ്തു, നിങ്ങൾ അത് പ്ലേ ചെയ്ത ഡിവൈസ്, ഉള്ളടക്കത്തിൽ എവിടെയാണ് നിങ്ങൾ കാണുന്നത് പോസ് ചെയ്യുകയോ നിർത്തുകയോ ചെയ്തത് എന്നിവ ഉൾപ്പെടും. Apple TV ചാനലുകളിലെയും നിങ്ങളുടെ Apple TV സബ്സ്ക്രിപ്ഷനിലെയും എല്ലാ പ്ലേബാക്ക് ആക്റ്റിവിറ്റിയുടെയും വിശദമായ ചരിത്രവും ഞങ്ങൾ ശേഖരിക്കുന്നു.

നിങ്ങളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ Apple TV ആപ്പിനെ അനുവദിക്കുകയാണെങ്കിൽ, തത്സമയ സ്പോർട്ട്സ്, ഇവന്റുകൾ, വാർത്തകൾ എന്നിവ പോലുള്ള പ്രാദേശിക ഉള്ളടക്കം ഉൾപ്പെടെ നിങ്ങളുടെ പ്രദേശത്ത് എന്താണ് ബ്രൗസ് ചെയ്യാനും കാണാനും ലഭ്യമായിട്ടുള്ളതെന്ന് നിർണയിക്കാൻ നിങ്ങളുടെ ലൊക്കേഷൻ ഉപയോഗിക്കും. ചില ഉള്ളടക്കങ്ങളിൽ പ്രാദേശികമായി പ്രസക്തിയുള്ള പരസ്യങ്ങൾ ഉൾപ്പെടുന്നു. നിങ്ങൾ സെലക്റ്റ് ചെയ്ത ഉള്ളടക്കം പ്ലേ ചെയ്യാൻ ആവശ്യമായ ലൈസൻസിങ് അവകാശങ്ങൾ ഞങ്ങൾക്കുണ്ടെന്ന് ഉറപ്പാക്കാൻ, Apple നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ IP വിലാസം പ്രത്യേകമായി ഉപയോഗിച്ച് നിങ്ങൾ സേവനം ആക്സസ് ചെയ്യുന്ന രാജ്യം അല്ലെങ്കിൽ പ്രദേശം ഏതാണെന്ന് നിർണയിച്ചേക്കാം. ഈ നിർണയം നടത്തിയ ശേഷം ഞങ്ങൾ IP വിലാസവും IP വിലാസത്തിൽ നിന്ന് മനസ്സിലാക്കിയ എല്ലാ ലൊക്കേഷൻ വിവരങ്ങളും ഉപേക്ഷിക്കുന്നു.

Apple TV ആപ്പ് മെച്ചപ്പെടുത്തുന്നത്

നിങ്ങൾ ഉപയോഗിക്കുന്ന ഫീച്ചറുകൾ (ഉദാഹരണത്തിന്, ‘കാണൽ തുടരൂ’ അല്ലെങ്കിൽ ലൈബ്രറി), നിങ്ങൾ തിരയുന്ന ഇനങ്ങൾ, അറിയിപ്പുകളുമായുള്ള നിങ്ങളുടെ ഇന്ററാക്ഷനുകൾ, നിങ്ങൾ ബ്രൗസ് ചെയ്യുന്നതോ കാണുന്നതോ ആയ ഉള്ളടക്ക പേജുകൾ, പിശകുകളെക്കുറിച്ചുള്ള വിവരങ്ങൾ അല്ലെങ്കിൽ ആപ്പിനുള്ളിലെ ക്രാഷുകളും നിങ്ങളുടെ ബില്ലിങ് പിൻ കോഡും എന്നിവ ഉൾപ്പെടെ, Apple TV ആപ്പിന്റെയും അക്കൗണ്ടിന്റെയും നിങ്ങളുടെ ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങൾ Apple ശേഖരിക്കുന്നു. നിങ്ങൾക്കും മറ്റുള്ളവർക്കുമായി സേവനം മെച്ചപ്പെടുത്താനും ഓപ്റ്റിമൈസ് ചെയ്യാനും സഹായിക്കുന്നതിന്, ഈ വിവരങ്ങളും നിങ്ങളെ തിരിച്ചറിയാനാവാത്ത ഏകദേശ ലൊക്കേഷൻ വിവരങ്ങളും നിങ്ങൾ കാണുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു. നിങ്ങളുടെ ഡിവൈസിന്റെ തരം, നിങ്ങളുടെ ഡിവൈസ് ലഭിച്ച ചാനൽ, നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പതിപ്പ്, നിങ്ങളുടെ ഡിവൈസിലെ ലഭ്യമായ സ്പേസിന്റെ അളവ് എന്നിവ പോലുള്ള നിങ്ങളുടെ ഡിവൈസിനെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നു. അഭ്യർഥിച്ച ഉള്ളടക്കം ഡൗൺലോഡ് ചെയ്യാനാകുമോയെന്ന് വിലയിരുത്തുക, ഡിവൈസ് ഉപയോഗവും സ്റ്റോറേജും സംബന്ധിച്ച പൊതുവായ ട്രെൻഡുകളും, നിങ്ങളുടെ ഡിവൈസ് Wi-Fi-ഉപയോഗിച്ചാണോ മൊബൈൽ ഡാറ്റ ഉപയോഗിച്ചാണോ കണക്റ്റ് ചെയ്തിരിക്കുന്നതെന്നും മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങൾക്കായി ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ ഡിവൈസിലെ ലഭ്യമായ സ്പേസ് മനസ്സിലാക്കുന്നത്, വാങ്ങൽ നടത്തുമ്പോൾ ഡൗൺലോഡ് ചെയ്യാതെ തന്നെ നിങ്ങളുടെ iPhone-ൽ സിനിമ വാങ്ങാൻ നിങ്ങളെ അനുവദിക്കുന്ന ഫീച്ചർ നിർമ്മിക്കാൻ ഞങ്ങളെ അനുവദിച്ചു. മറ്റ് യൂസർമാർക്കൊപ്പം ഒരു ഉള്ളടക്കം കാണാൻ നിങ്ങൾ SharePlay ഉപയോഗിക്കുകയാണെങ്കിൽ, ഒരു SharePlay സെഷനിൽ നിങ്ങൾ ആ ഉള്ളടക്കം കണ്ടുവെന്നും സെഷനിൽ പങ്കെടുത്ത ഡിവൈസുകളുടെ എണ്ണത്തെക്കുറിച്ചും Apple TV ആപ്പ് വിവരങ്ങൾ ശേഖരിക്കും, എന്നാൽ ഒരു SharePlay സെഷനിൽ പങ്കെടുക്കുന്നവരെ തിരിച്ചറിയാനുള്ള ഒരു വിവരവും ശേഖരിക്കുന്നില്ല.

Apple TV-യിൽ ഉപയോഗിക്കുന്ന മോഡലുകൾ മെച്ചപ്പെടുത്താൻ ഞങ്ങൾ Apple TV തിരയൽ ഡാറ്റ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, സമാഹരിച്ച Apple TV തിരയൽ ക്വെറികൾ Apple TV തിരയൽ മോഡൽ മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്നു.

Apple TV ആപ്പ് വ്യക്തിഗതമാക്കൽ

നിങ്ങൾക്ക് ഏറ്റവും പ്രസക്തമായ ഉള്ളടക്കം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ Apple TV ആപ്പ് വ്യക്തിഗതമാക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ മുൻപ് കണ്ട സിനിമകളെ അടിസ്ഥാനമാക്കി, നിങ്ങൾക്ക് താൽപര്യമുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്ന സിനിമകൾ ഞങ്ങൾ ശുപാർശ ചെയ്യുന്നു, കൂടാതെ Apple TV ആപ്പിലെ നിങ്ങളുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കി കൂടുതൽ പ്രസക്തമായ തിരയൽ ഫലങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. വ്യക്തിഗതമാക്കൽ നൽകുന്നതിന്, നിങ്ങൾ കാണുന്ന കാര്യങ്ങൾ, നിങ്ങളുടെ വാങ്ങലുകൾ, സബ്സ്ക്രിപ്ഷനുകൾ, ഡൗൺലോഡുകൾ, തിരയലുകൾ, ബ്രൗസിങ്, Apple TV ആപ്പിലെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങളും നിങ്ങളുടെ പ്രായം പോലുള്ള നിങ്ങളുടെ അക്കൗണ്ടിൽ നിന്നുള്ള വിവരങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു.

Apple TV ആപ്പിനെ പിന്തുണയ്ക്കുന്ന എല്ലാ ഡിവൈസുകളിലും, വ്യക്തിഗതമാക്കുന്നതിനായി Apple TV ആപ്പിലെ ഈ ഡിവൈസുകളിൽ നിങ്ങൾ കാണുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ക്രമീകരണത്തിൽ ‘പ്ലേ ചരിത്രം ഉപയോഗിക്കൂ’ ഓഫാക്കാം. നിങ്ങളുടെ iOS, iPadOS, visionOS അല്ലെങ്കിൽ tvOS ഡിവൈസിൽ, ക്രമീകരണം > ആപ്പുകൾ > ടിവി > ‘പ്ലേ ചരിത്രം ഉപയോഗിക്കൂ’ എന്നതിലേക്ക് പോകൂ. Mac-ലെ Apple TV ആപ്പിൽ, TV > ക്രമീകരണം > പ്ലേബാക്ക് എന്നതിലേക്ക് പോകൂ, തുടർന്ന് ‘കാഴ്ചാ ചരിത്രം ഉപയോഗിക്കൂ’ ഡീസെലക്റ്റ് ചെയ്യൂ.

App Store, Apple Books, iTunes Store, Apple TV, Apple Podcasts, Apple-ൽ നിന്നുള്ള സബ്സ്ക്രിപ്ഷനുകൾ എന്നിവയിലെ വ്യക്തിഗതമാക്കൽ ഫീച്ചറുകൾ നിങ്ങളുടെ Apple അക്കൗണ്ടിനുള്ള വ്യക്തിഗതമാക്കിയ ശുപാർശകൾ ഓഫാക്കുന്നതിലൂടെ നിങ്ങൾക്ക് ഓഫാക്കാം. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ, ക്രമീകരണം > [നിങ്ങളുടെ പേര്] > മീഡിയയും വാങ്ങലുകളും > ‘അക്കൗണ്ട് കാണൂ’ എന്നതിലേക്ക് പോയി വ്യക്തിഗതമാക്കിയ ശുപാർശകൾ ഓഫാക്കാൻ ടാപ്പ് ചെയ്യൂ.

നിങ്ങളുമായി ആശയവിനിമയം നടത്തുന്നത്

Apple One ഉൾപ്പെടെ നിങ്ങൾ ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ എന്നിവയെയും Apple TV ആപ്പിനെയും കുറിച്ചുള്ള ആശയവിനിമയങ്ങൾ അയയ്ക്കാൻ, നിങ്ങളുടെ ഉടമസ്ഥതയിലുള്ള Apple ഉൽപ്പന്നങ്ങൾ, Apple സേവനങ്ങളുടെ സബ്സ്ക്രിപ്ഷനുകൾ, നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന Apple ആപ്പുകൾ എന്നിവ പോലുള്ള നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം. Apple ഓഫറുകൾക്കുള്ള യോഗ്യത പരിശോധിക്കാൻ നിങ്ങളുടെ ഡിവൈസിനെ കുറിച്ചുള്ള അതിന്റെ ഡിവൈസ് സീരിയൽ നമ്പർ പോലെയുള്ള വിശദാംശങ്ങളോ നിങ്ങളുടെ പ്രസക്തമായ App Store സബ്സ്ക്രിപ്ഷനുകളെ കുറിച്ചുള്ള വിശദാംശങ്ങളോ ഉപയോഗിച്ചേക്കാം. നിങ്ങളൊരു കുടുംബ പങ്കിടൽ ഗ്രൂപ്പിലാണ് ഉള്ളതെങ്കിൽ, കുടുംബ പങ്കിടലിലൂടെ നിങ്ങൾക്ക് ലഭ്യമായ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ Apple നിങ്ങൾക്ക് അയച്ചേക്കാം. നിങ്ങളൊരു Apple One സബ്സ്ക്രിപ്ഷൻ വാങ്ങുകയാണെങ്കിൽ, നിങ്ങൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന എല്ലാ സേവനങ്ങളുടെയും ഫീച്ചറുകളെ കുറിച്ചുള്ള ഇ-മെയിലുകളും അറിയിപ്പുകളും ഞങ്ങൾ നിങ്ങൾക്ക് അയച്ചേക്കാം. Apple TV ആപ്പിൽ ലഭ്യമായ പുതിയ ഫീച്ചറുകൾ, ഉള്ളടക്കം, ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ഇ-മെയിലുകളും അറിയിപ്പുകളും അയയ്ക്കുന്നതിന് Apple TV ആപ്പിലെ നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങളും Apple ഉപയോഗിച്ചേക്കാം. account.apple.com എന്നതിലേക്ക് പോയി നിങ്ങളുടെ ഇ-മെയിൽ മുൻഗണനകൾ മാറ്റുകയും ഈ ഇ-മെയിലുകൾ സ്വീകരിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിൽ നിങ്ങളുടെ അറിയിപ്പ് മുൻഗണനകൾ അപ്ഡേറ്റ് ചെയ്യാൻ, ക്രമീകരണം > അറിയിപ്പുകൾ > TV എന്നതിലേക്ക് പോകൂ.

പരസ്യം ചെയ്യൽ

Apple TV ആപ്പിൽ, Apple TV ആപ്പിനെ നിങ്ങളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ അനുവദിക്കുകയാണെങ്കിൽ, പ്രാദേശികമായി പ്രസക്തമായ പരസ്യങ്ങൾ നൽകുന്നതിന് നിങ്ങളുടെ ലൊക്കേഷൻ ഉപയോഗിച്ചേക്കാം.

App Store, Apple News, സ്റ്റോക്ക്സ് എന്നിവ പോലുള്ള മറ്റ് ആപ്പുകൾക്ക്, വ്യക്തിഗതമാക്കിയ പരസ്യ ക്രമീകരണം ഓണാണെങ്കിൽ, ആ ആപ്പുകളിൽ നിങ്ങൾക്ക് കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ നൽകുന്നതിന്, Apple-ൽ നിന്ന് നിങ്ങൾ വാങ്ങുന്ന മൂവികളെയും ടിവി ഷോകളെയും കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള നിങ്ങളുടെ വിവരങ്ങൾ Apple-ന്റെ പരസ്യ പ്ലാറ്റ്ഫോം ഉപയോഗിച്ചേക്കാം.

Apple‑ന്റെ പരസ്യ പ്ലാറ്റ്ഫോമിൽ നിന്ന് നിങ്ങളുടെ താൽപ്പര്യങ്ങൾ ലക്ഷ്യമാക്കിയുള്ള പരസ്യങ്ങൾ സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഓഫാക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഓഫാക്കുന്നത് നിങ്ങളുടെ വിവരങ്ങൾ പരസ്യ ടാർഗെറ്റിങ്ങിനായി ഉപയോഗിക്കുന്നതിൽ നിന്ന് Apple‑നെ തടയും. ഇത് നിങ്ങൾക്ക് ലഭിക്കുന്ന പരസ്യങ്ങളുടെ എണ്ണം കുറച്ചേക്കില്ല, എന്നാൽ പരസ്യങ്ങളുടെ പ്രസക്തി കുറഞ്ഞേക്കാം.

ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > Apple പരസ്യം ചെയ്യൽ എന്നതിലേക്ക് പോയി നിങ്ങളുടെ വ്യക്തിഗതമാക്കിയ പരസ്യ ക്രമീകരണം മാറ്റാം.

www.apple.com/in/legal/privacy/data/en/apple-advertising എന്നതിൽ Apple പരസ്യത്തെയും സ്വകാര്യതയെയും കുറിച്ച് കൂടുതൽ അറിയൂ.

App Store, Apple News, സ്റ്റോക്ക്സ് എന്നിവയിലെ വ്യക്തിഗതമാക്കിയ പരസ്യങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് support.apple.com/105131 എന്നതിൽ അറിയൂ.

പങ്കാളികൾ മുഖേനയുള്ള Apple TV സബ്സ്ക്രിപ്ഷൻ

നിങ്ങളുടെ മൊബൈൽ നെറ്റ്‌വർക്ക് ദാതാവ് Apple TV സബ്സ്ക്രിപ്ഷനുകളും സൗജന്യ ട്രയലുകളും വാഗ്ദാനം ചെയ്യുന്നുവെങ്കിൽ, ഒരു മൊബൈൽ നെറ്റ്‌വർക്ക് ദാതാവ് പങ്കാളി വഴി നിങ്ങൾക്ക് യോഗ്യതയുണ്ടോയെന്ന് നിർണയിക്കാൻ Apple നിങ്ങളുടെ ഫോൺ നമ്പർ പരിശോധിച്ചേക്കാം. നിങ്ങളുടെ മൊബൈൽ നെറ്റ്‌വർക്ക് ദാതാവോ മറ്റൊരു Apple പങ്കാളിയോ വഴി നിങ്ങൾ Apple TV സബ്സ്ക്രിപ്ഷനോ സൗജന്യ ട്രയലിനോ വേണ്ടി സൈൻ അപ്പ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് തിരിച്ചറിയുന്നതിനും നിങ്ങളുടെ സബ്സ്ക്രിപ്ഷൻ സജീവമാക്കിയെന്ന് മൊബൈൽ നെറ്റ്‌വർക്ക് ദാതാവിനെയോ മറ്റ് പങ്കാളിയെയോ അറിയിക്കുന്നതിനും, നിങ്ങളുടെ ഫോൺ നമ്പറോ പങ്കാളി പങ്കിട്ട അനന്യമായ അക്കൗണ്ട് ഐഡന്റിഫയറോ Apple ഉപയോഗിക്കും. സൈൻ ഇൻ സമയത്ത് നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിക്കുന്നതിനും നിങ്ങളുടെ അക്കൗണ്ടുമായി Apple TV സബ്സ്ക്രിപ്ഷൻ കണക്റ്റ് ചെയ്യുന്നതിനും ഞങ്ങൾ നിങ്ങളുടെ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട ഫോൺ നമ്പറോ അനന്യമായ ഐഡന്റിഫയറോ ഉപയോഗിക്കും.

പങ്കാളി അക്കൗണ്ടുകൾ ബന്ധിപ്പിക്കുന്നു

Apple-ഉം ഞങ്ങളുടെ ചില പങ്കാളികളും നിങ്ങളുടെ പങ്കാളി അക്കൗണ്ടും നിങ്ങളുടെ Apple അക്കൗണ്ടും ബന്ധിപ്പിക്കാൻ നിങ്ങളെ അനുവദിച്ചേക്കാം, അതുവഴി നിങ്ങൾക്ക് Apple TV ആപ്പിലും പങ്കാളിയുടെ പ്ലാറ്റ്ഫോമിലും Apple TV സബ്സ്ക്രിപ്ഷൻ ഉള്ളടക്കം കാണാൻ കഴിയും. നിങ്ങളുടെ പങ്കാളി അക്കൗണ്ട് ബന്ധിപ്പിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, Apple-ന് നിങ്ങളുടെ പങ്കാളി അക്കൗണ്ടിനെക്കുറിച്ചുള്ള ചില വിവരങ്ങൾ ലഭിക്കും, എന്നാൽ Apple നിങ്ങളുടെ Apple TV സബ്സ്ക്രിപ്ഷൻ സ്റ്റാറ്റസും പങ്കാളി ഐഡിയും മാത്രമേ സംഭരിക്കൂ.

Apple നിങ്ങളുടെ സബ്സ്ക്രിപ്ഷൻ സ്റ്റാറ്റസും നിങ്ങളുടെ Apple അക്കൗണ്ടുമായി പങ്കാളി അക്കൗണ്ടുകൾ ബന്ധിപ്പിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങൾക്കും മറ്റുള്ളവർക്കും വേണ്ടി ഫീച്ചറും Apple TV ആപ്പും ഓപ്റ്റിമൈസ് ചെയ്യാനും മെച്ചപ്പെടുത്താനും ഉപയോഗിക്കുന്നു.

മൂന്നാം കക്ഷികളുമായുള്ള പങ്കിടൽ

ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാനും Apple-നെ കസ്റ്റമേഴ്സിലേക്ക് മാർക്കറ്റ് ചെയ്യാൻ സഹായിക്കുന്നതിനും App Store, Apple News, സ്റ്റോക്ക്സ് എന്നിവയിൽ കാണിക്കുന്നതിന് Apple-നെ പ്രതിനിധീകരിച്ച് പരസ്യങ്ങൾ വിൽക്കുന്നതിനും Apple-മായി ചേർന്ന് പ്രവർത്തിക്കുന്ന ഞങ്ങളുടെ പരസ്യദാതാക്കൾക്കും തന്ത്രപ്രധാന പങ്കാളികൾക്കും വ്യക്തിഗതമല്ലാത്ത ചില ഡാറ്റ ഞങ്ങൾ നൽകുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ഇടപാടുകൾ, കാണൽ പ്രവർത്തനം, പ്രദേശം എന്നിവയെ കുറിച്ചുള്ള വ്യക്തിഗതമല്ലാത്ത ഡാറ്റയും പ്രായപരിധി, ലിംഗഭേദം (നിങ്ങളുടെ Apple അക്കൗണ്ടിലെ നിങ്ങളുടെ പേരും സല്യൂട്ടേഷനും പോലുള്ള വിവരങ്ങളിൽ നിന്ന് ഇത് അനുമാനിച്ചേക്കാം) എന്നിവ പോലുള്ള സംഗ്രഹിച്ച യൂസർ ഡെമോഗ്രാഫിക്സും ഉള്ളടക്ക ഉടമകൾ പോലെയുള്ള Apple TV-യുടെ തന്ത്രപ്രധാന പങ്കാളികൾക്ക് ഞങ്ങൾ പങ്കിട്ടേക്കാം. അതിലൂടെ അവർക്ക് അവരുടെ ക്രിയേറ്റീവ് വർക്കിന്റെ പെർഫോമൻസ് അളക്കാനും റോയൽറ്റി, അക്കൗണ്ടിങ് ആവശ്യകതകൾ നിറവേറ്റാനും അവരുടെ അനുബന്ധ ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനുമാകും.

നിങ്ങൾ Apple-ഇതര ഡിവൈസിൽ Apple TV ആപ്പിലേക്ക് സൈൻ ഇൻ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ Apple TV സബ്സ്ക്രിപ്ഷനുകളിൽ നിന്നുള്ള ഉള്ളടക്കം പ്ലാറ്റ്ഫോമിൽ ദൃശ്യമാകുന്നതിന്, ആപ്പ് പ്രവർത്തിക്കുന്നതിനായി എനേബിൾ ചെയ്യാനും തിരയൽ ഫലങ്ങളും വ്യക്തിപരമാക്കിയ ശുപാർശകളും നൽകുന്നത് പോലെയുള്ള പ്ലാറ്റ്ഫോം ഫീച്ചറുകൾ പിന്തുണയ്ക്കാനും Apple പ്ലാറ്റ്ഫോം ദാതാവുമായി വിവരങ്ങൾ പങ്കിട്ടേക്കാം. നിങ്ങൾ Apple TV ആപ്പ് തുറന്നിട്ടുണ്ടോയെന്നതിനെയും, ലഭ്യമായിടങ്ങളിൽ, Apple TV, Apple TV ചാനലുകൾ എന്നിവ നിങ്ങൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടോ എന്നതിനെയും കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം. നിങ്ങളുടെ Apple ഇതര ഡിവൈസിലെ Apple TV ആപ്പ് ക്രമീകരണങ്ങളിൽ സബ്സ്ക്രിപ്ഷൻ വിവരങ്ങൾ പങ്കിടൽ നിറുത്തുന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാമെങ്കിലും, അങ്ങനെ ചെയ്യുന്നത് പ്ലാറ്റ്ഫോമിൽ Apple TV ഉള്ളടക്കം ദൃശ്യമാകുന്ന രീതികളെ പരിമിതപ്പെടുത്തിയേക്കാം.

പിന്തുണയുള്ള Apple-ഇതര ഡിവൈസുകളിൽ, നിങ്ങളുടെ Apple TV സബ്സ്ക്രിപ്ഷൻ, Apple TV ചാനലുകൾ, മറ്റ് ഉള്ളടക്കങ്ങൾ (ലഭ്യമാകുന്നിടത്ത്) എന്നിവ ഉൾപ്പെടെ, Apple TV ആപ്പിൽ നിങ്ങൾ കാണുകയോ വാങ്ങുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യുന്നവ നിങ്ങളുടെ മൂന്നാം കക്ഷി പ്ലാറ്റ്ഫോം ദാതാവുമായി പങ്കിടണോ എന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇതിൽ നിങ്ങളുടെ പ്രൊഫൈൽ നെയിമോ Apple TV ആപ്പിൽ നിന്നുള്ള ഡാറ്റ നിങ്ങളുടെ അക്കൗണ്ടുമായോ Apple-ഇതര ഡിവൈസിലെ പ്രൊഫൈലുമായോ പൊരുത്തപ്പെടുത്താൻ ഉപയോഗിക്കുന്ന മറ്റ് വിവരങ്ങളോ ഉൾപ്പെട്ടേക്കാം. നിങ്ങളുടെ പുരോഗതിയിലുള്ള ഷോകളും വ്യക്തിഗതമാക്കിയ ശുപാർശകളും ദൃശ്യമാക്കുന്നത് പോലുള്ള പ്ലാറ്റ്ഫോം ഫീച്ചറുകൾ എനേബിൾ ചെയ്യാൻ നിങ്ങളുടെ പ്ലാറ്റ്ഫോം ദാതാവ് Apple TV ആപ്പിൽ നിന്നുള്ള നിങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ചേക്കാം. നിങ്ങളുടെ Apple ഇതര ഡിവൈസിലെ Apple TV ആപ്പ് ക്രമീകരണത്തിലേക്ക് പോയി നിങ്ങൾക്ക് ഇത് ഓഫാക്കാം. ചില ഡിവൈസുകളിൽ, ഇത് നിങ്ങളെ പ്ലാറ്റ്ഫോമിന്റെ ക്രമീകരണങ്ങളിലേക്ക് നയിച്ചേക്കാം.

നിങ്ങൾ Apple-ഇതര ഡിവൈസിൽ Apple TV ആപ്പിലേക്ക് സൈൻ ഇൻ ചെയ്യുകയാണെങ്കിൽ, പ്ലാറ്റ്ഫോം ദാതാവ് ഏതെല്ലാം ഡാറ്റയാണ് ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും പങ്കിടുന്നതും എന്ന് മനസ്സിലാക്കാൻ അതിന്റെ നിബന്ധനകളും സ്വകാര്യതാ നയങ്ങളും കീഴ്‌വഴക്കങ്ങളും നിങ്ങൾ അവലോകനം ചെയ്യണം.

നിലനിർത്തൽ

ബിസിനസ്സ് ആവശ്യകത, കരാർ ബാധ്യതകൾ, നിയമപരമായ ആവശ്യകതകൾ എന്നിവയെ ആശ്രയിച്ച് Apple TV ആപ്പിലെ നിങ്ങളുടെ വാങ്ങലുകൾ, ഡൗൺലോഡുകൾ, കാണൽ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത ഡാറ്റ ഞങ്ങൾ നിലനിർത്തും. വാങ്ങലുകൾക്കും ഡൗൺലോഡുകൾക്കും, പലപ്പോഴും കുറഞ്ഞത് 10 വർഷത്തെ നിലനിർത്തൽ കാലയളവ് ആവശ്യമാണ്, എന്നാൽ ചൈന പോലുള്ള പ്രദേശങ്ങളിൽ ആ കാലയളവ് 30 വർഷമായിരിക്കും. ഞങ്ങളുടെ ബാധകമായ നിബന്ധനകൾക്ക് അനുസൃതമായി, ആ ഉള്ളടക്കം വീണ്ടും ഡൗൺലോഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നതിന് കുറഞ്ഞത് ഞങ്ങളുമായി നിങ്ങൾക്ക് ഒരു അക്കൗണ്ട് ഉള്ളിടത്തോളം കാലം നിങ്ങളുടെ ഉള്ളടക്കത്തിന്റെ വാങ്ങലുകളുടെയും ഡൗൺലോഡുകളുടെയും റെക്കോർഡും ഞങ്ങൾ നിലനിർത്തും. ബ്രൗസിങ് പ്രവർത്തനം, തിരയലുകൾ എന്നിവ പോലുള്ള മറ്റ് വിവരങ്ങൾ ഞങ്ങൾ രണ്ട് വർഷത്തേക്ക് നിലനിർത്തും. നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്താലും Apple TV ആപ്പ് ഉപയോഗിക്കുന്നത് നിർത്തിയാലും നിങ്ങളുടെ സംഭരിച്ച കാർഡ് വിശദാംശങ്ങളല്ലാത്ത ഇടപാടുകൾ പോലെയുള്ള ചില വിവരങ്ങൾ ബിസിനസ് റെക്കോർഡുകളായി നിലനിർത്തിയേക്കാം.

നിങ്ങൾ ഒരു പേയ്മെന്റ് കാർഡ് ഉപയോഗിക്കുമ്പോൾ, ഭാവിയിലെ വാങ്ങലുകൾക്കുമായും ആവർത്തിക്കുന്ന ഇടപാടുകൾക്കുമായും അല്ലെങ്കിൽ നിങ്ങൾ അംഗീകരിക്കുന്ന മറ്റ് ഉപയോഗങ്ങൾക്കുമായും നിങ്ങളുടെ കാർഡ് നമ്പറും ബില്ലിങ് വിവരങ്ങളും Apple നിലനിർത്തുകയും ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. നിങ്ങളുടെ ധനകാര്യ സ്ഥാപനത്തിൽ നിന്നോ പേയ്മെന്റ് നെറ്റ്‌വർക്കിൽ നിന്നോ Apple ഈ വിവരങ്ങൾ നേടിയേക്കാം, കൂടാതെ തട്ടിപ്പ് തടയുന്നതിനും പരിശോധിച്ചുറപ്പിക്കുന്നതിനും ഇത് ഉപയോഗിച്ചേക്കാം.

പ്ലേ ചരിത്രം മായ്ക്കൂ

Apple TV ആപ്പിൽ നിങ്ങളുടെ പ്ലേ ചരിത്രം നിങ്ങൾക്ക് ക്രമീകരണത്തിൽ മായ്ക്കാം. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിലെ Apple TV ആപ്പിൽ, അക്കൗണ്ട് > സ്വകാര്യതയും ആക്സസും > പ്ലേ ചരിത്രം മായ്ക്കൂ എന്നതിലേക്ക് പോകൂ. നിങ്ങളുടെ Mac-ലെ Apple TV ആപ്പിൽ, TV > ക്രമീകരണം > കൂടുതൽ > പ്ലേ ചരിത്രം മായ്ക്കൂ എന്നതിലേക്ക് പോകൂ. tvOS-ൽ, ക്രമീകരണം > ആപ്പുകൾ > ടിവി > പ്ലേ ചരിത്രം മായ്ക്കൂ എന്നതിലേക്ക് പോകൂ. ഇത് നിങ്ങളുടെ വാച്ച്ലിസ്റ്റിൽ നിന്ന് എല്ലാ ടിവി ഷോകളും സിനിമകളും നീക്കംചെയ്യുകയും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് മുൻകാല പ്ലേബാക്ക് ചരിത്രത്തെ ഒഴിവാക്കുകയും ചെയ്യും. ഒരേ Apple അക്കൗണ്ട് ഉപയോഗിക്കുന്ന ഡിവൈസുകളിൽ Apple കൈവശം വച്ചിരിക്കുന്നതും ഉപയോഗിക്കുന്നതുമായ നിങ്ങളുടെ പ്ലേ ഡാറ്റയ്ക്ക് ഇത് ബാധകമാകും. നിങ്ങൾ Apple ഇതര ഡിവൈസ് ഉപയോഗിക്കുകയും നിങ്ങൾ കാണുന്നവ ആ പ്ലാറ്റ്ഫോം ദാതാവുമായി പങ്കിടാൻ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ പ്ലേ ചരിത്രം മായ്ക്കുന്നത് പ്ലാറ്റ്ഫോം ദാതാവ് സംഭരിച്ചിരിക്കുന്ന പ്ലേ ഡാറ്റയെ ബാധിക്കില്ല. പ്ലാറ്റ്ഫോം ദാതാവ് സംഭരിച്ചിരിക്കുന്ന ഡാറ്റ നിങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയുമോ എന്ന് മനസ്സിലാക്കാൻ പ്ലാറ്റ്ഫോം ദാതാവിന്റെ നിബന്ധനകളും സ്വകാര്യതാ നയങ്ങളും കീഴ്‌വഴക്കങ്ങളും നിങ്ങൾ അവലോകനം ചെയ്യണം.

എപ്പിസോഡ് ദീർഘനേരം അമർത്തിപ്പിടിച്ച് ‘വാച്ച് ലിസ്റ്റിൽ നിന്ന് നീക്കംചെയ്യൂ’ എന്നത് സെലക്റ്റ് ചെയ്ത് നിങ്ങളുടെ വാച്ച്ലിസ്റ്റിൽ നിന്ന് വ്യക്തിഗത ഇനങ്ങൾ നിങ്ങൾക്ക് നീക്കംചെയ്യാം. അതേ മെനുവിൽ, നിങ്ങൾ ‘അടുത്തിടെ കണ്ടവയിൽ നിന്ന് നീക്കംചെയ്യൂ’ സെലക്റ്റ് ചെയ്യുകയാണെങ്കിൽ, അത് വ്യക്തിഗത ശുപാർശകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്നതിൽ നിന്ന് എപ്പിസോഡും നീക്കം ചെയ്യും. എന്നിരുന്നാലും, Apple TV ചാനലുകളിൽ നിന്നും നിങ്ങളുടെ Apple TV സബ്സ്ക്രിബ്ഷനിൽ നിന്നുമുള്ള പ്ലേ ചരിത്രത്തിന്റെ റെക്കോർഡുകൾ റിപ്പോർട്ടിങ്ങിനും റോയൽറ്റി ആവശ്യകതകൾക്കുമായി Apple നിലനിർത്തും.

മൂന്നാം കക്ഷി കണക്റ്റ് ചെയ്ത ആപ്പുകൾ

നിങ്ങളുടെ പങ്കാളിത്തമുള്ള മൂന്നാം കക്ഷി ആപ്പുകളിൽ നിന്ന് നിങ്ങൾ കാണുന്നവ Apple-മായി പങ്കിടാൻ തുടങ്ങുന്നതിന്, ആ ആപ്പുകളെ Apple TV ആപ്പിലേക്ക് കണക്റ്റ് ചെയ്യാൻ നിങ്ങൾ അനുമതി നൽകണം. നിങ്ങൾ Apple TV ആപ്പ് സജ്ജീകരിക്കുമ്പോൾ, ഒരേ സമയം ഒന്നിലധികം ആപ്ലിക്കേഷനുകൾക്ക് അനുമതി നൽകാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ചില ആപ്പുകൾ നിങ്ങൾ ആ ഡിവൈസിൽ ഇതുവരെ ഇൻസ്റ്റോൾ ചെയ്തിട്ടില്ലാത്ത ആപ്പുകളായിരിക്കാം, അവ പിന്നീട് ഇൻസ്റ്റോൾ ചെയ്താൽ നിങ്ങളുടെ മുൻഗണനകൾ ബാധകമാകും. നിങ്ങൾ അനുമതി നൽകിയാലും ഇല്ലെങ്കിലും, ക്രമീകരണത്തിൽ ഓരോ ആപ്പിനുമുള്ള നിങ്ങളുടെ മുൻഗണനകൾ നിങ്ങൾക്ക് മാറ്റാം.

നിങ്ങളുടെ മൂന്നാം കക്ഷി ആപ്പുകളിൽ ഒന്ന് ഇനിമേൽ Apple TV ആപ്പുമായി കണക്റ്റ് ചെയ്തിരിക്കേണ്ടതില്ലെന്ന് നിങ്ങൾ എപ്പോഴെങ്കിലും തീരുമാനിച്ചാൽ, Apple TV ആപ്പിൽ നിന്ന് നിങ്ങൾക്ക് ആ ആപ്പ് ഡിസ്കണക്റ്റ് ചെയ്യാം, അതോടെ ആ മൂന്നാം കക്ഷി ആപ്പിൽ നിന്ന് നിങ്ങളുടെ പ്ലേ ഡാറ്റ ശേഖരിക്കുന്നത് Apple നിർത്തും. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിലെ Apple TV ആപ്പിൽ, അക്കൗണ്ട് > കണക്റ്റ് ചെയ്ത ആപ്പുകൾ എന്നതിലേക്ക് പോയി, മൂന്നാം കക്ഷി ആപ്പ് തിരഞ്ഞെടുത്ത് അത് ഓഫാക്കൂ. tvOS-ൽ, ക്രമീകരണം > ആപ്പുകൾ > ടിവി > ‘ടിവിയിലേക്ക് കണക്റ്റ് ചെയ്യൂ’ എന്നതിലേക്ക് പോയി, മൂന്നാം കക്ഷി ആപ്പ് തിരഞ്ഞെടുത്ത് അത് ഓഫാക്കൂ. Apple TV ആപ്പിൽ നിന്ന് ഒരു മൂന്നാം കക്ഷി ആപ്പ് നീക്കം ചെയ്യുമ്പോൾ, ‘പ്ലേ ചരിത്രം നീക്കംചെയ്ത്, മായ്ക്കൂ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ആ ആപ്പിൽ നിന്ന് നിങ്ങൾ കണ്ട ഉള്ളടക്കത്തെക്കുറിച്ച് Apple ശേഖരിച്ച എല്ലാ പ്ലേ ഡാറ്റ വിവരങ്ങളും നിങ്ങൾക്ക് ഇല്ലാതാക്കാം. മുകളിൽ വിവരിച്ചതുപോലെ നിങ്ങളുടെ പ്ലേ ചരിത്രം മായ്ക്കുന്നതിലൂടെ ഏത് സമയത്തും, Apple TV ആപ്പിൽ നിങ്ങൾ കാണുന്ന എല്ലാ മൂന്നാം കക്ഷി ഉള്ളടക്കത്തെക്കുറിച്ചും Apple ശേഖരിച്ച നിങ്ങളുടെ പ്ലേ ഡാറ്റാ വിവരങ്ങളെല്ലാം നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാം. ഈ വിവരിച്ച ഏതെങ്കിലും സന്ദർഭങ്ങളിൽ നിങ്ങളുടെ പ്ലേ ചരിത്രം മായ്ക്കുന്നത് Apple TV ആപ്പിനായി Apple കൈവശം വച്ചിരിക്കുന്നതും ഉപയോഗിക്കുന്നതുമായ നിങ്ങളുടെ മൂന്നാം കക്ഷി ആപ്പ് പ്ലേ ഡാറ്റ മാത്രമേ മായ്ക്കുകയുള്ളൂ. മൂന്നാം കക്ഷി ആപ്പ് ദാതാവ് വെവ്വേറെ കൈവശം വച്ചിരിക്കുന്ന ഒരു പ്ലേ ഡാറ്റയെയും ഇത് ബാധിക്കില്ല (ഉദാഹരണത്തിന്, അവരുടെ സ്വന്തം ആപ്പിൽ അല്ലെങ്കിൽ അവരുടെ സെർവറുകളിൽ) .

നിങ്ങളുടെ പ്ലേ ഡാറ്റയും അനുബന്ധ വിവരങ്ങളും എങ്ങനെ ഉപയോഗിക്കുന്നുവെന്നും പങ്കിടുന്നുവെന്നും മനസിലാക്കാൻ, പങ്കെടുക്കുന്ന മൂന്നാം കക്ഷി ആപ്പുകളുടെ നിബന്ധനകളും സ്വകാര്യതാ നയങ്ങളും കീഴ്‌വഴക്കങ്ങളും നിങ്ങൾ റിവ്യൂ ചെയ്യണം.

ഗ്രൂപ്പ് ശുപാർശകൾ

Apple TV ഡിവൈസിൽ ‘ഗ്രൂപ്പ് ശുപാർശകൾ’ എനേബിൾ ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, അതേ Apple TV-യിലെ തിരഞ്ഞെടുത്ത യൂസർമാരുടെ ഏതെങ്കിലും കോമ്പിനേഷനുമായുള്ള ഗ്രൂപ്പ് ശുപാർശകൾ നൽകാൻ നിങ്ങൾ കാണുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിക്കും. ഒരു ചൈൽഡ് അക്കൗണ്ട് ഗ്രൂപ്പിലുണ്ടെങ്കിൽ, കുട്ടികൾക്കുള്ള ശുപാർശകൾ ഉൾപ്പെടുത്തും, എന്നാൽ അവരുടെ കാണൽ ചരിത്രം ഉപയോഗിക്കില്ല. ക്രമീകരണം > ഉപയോക്താക്കളും അക്കൗണ്ടുകളും എന്നതിലേക്ക് പോയി നിങ്ങളുടെ പ്രൊഫൈൽ തിരഞ്ഞെടുത്ത് ‘നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി’ എന്നത് തിരഞ്ഞെടുത്ത് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ അക്കൗണ്ടിനായുള്ള ഗ്രൂപ്പ് ശുപാർശകൾ ഓഫാക്കാം.

tvOS-ലെയും മൂന്നാം കക്ഷി TV-കളിലെയും Apple TV ആപ്പ് പ്രൊഫൈലുകൾ

tvOS-ലും ചില മൂന്നാം കക്ഷി ടിവികളിലെ Apple TV ആപ്പിലും നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രൊഫൈലുകൾ (കിഡ് പ്രൊഫൈലുകൾ ഉൾപ്പെടെയുള്ളവ) നിങ്ങൾക്ക് സൃഷ്ടിക്കാം. ആ പ്ലാറ്റ്‌ഫോമുകളിലെ Apple TV ആപ്പിൽ ഈ പ്രൊഫൈലുകൾ ഉപയോഗിക്കാനാകും, കൂടാതെ അവ Apple TV ആപ്പിൽ വ്യക്തിഗതമാക്കിയ അനുഭവങ്ങൾ നൽകാൻ അനുവദിക്കുകയും ചെയ്യും. പ്രൊഫൈലുകൾ ബന്ധപ്പെടുത്തിയിട്ടുള്ള Apple അക്കൗണ്ടാണ് ‘മാനേജ് ചെയ്യുന്ന പ്രൊഫൈൽ’. നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ ഒരു പ്രൊഫൈൽ സൃഷ്ടിക്കാൻ, നിങ്ങൾക്ക് കുറഞ്ഞത് 18 വയസ്സെങ്കിലും ഉണ്ടായിരിക്കണം. നിങ്ങൾക്ക് പ്രൊഫൈലിനായി ഒരു പേരും ഇമേജും തിരഞ്ഞെടുക്കുകയും പ്രൊഫൈൽ ഒരു കുട്ടിക്കുള്ളതാണോ എന്ന് വ്യക്തമാക്കുകയും ചെയ്യാം. പ്രൊഫൈലുകൾക്ക് നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിച്ച് വാങ്ങാനും വാടകയ്ക്കെടുക്കാനുമുള്ള ശേഷി പ്രൊഫൈൽ സജ്ജീകരിക്കുന്ന സമയത്തും, ‘ക്രമീകരണ’ത്തിൽ എപ്പോൾ വേണമെങ്കിലും, നിങ്ങൾക്ക് നിയന്ത്രിക്കാനാകും. Apple TV ആപ്പിനായുള്ള ഉള്ളടക്ക നിയന്ത്രണങ്ങളും നിങ്ങൾക്ക് സജ്ജീകരിക്കാം. tvOS-ൽ, ക്രമീകരണം > ആപ്പുകൾ > TV > ഉള്ളടക്ക നിയന്ത്രണങ്ങൾ എന്നതിലേക്ക് പോയി, പ്രൊഫൈൽ തിരഞ്ഞെടുത്ത്, ഘട്ടങ്ങൾ പിന്തുടരൂ.

നിങ്ങൾ തിരഞ്ഞെടുക്കുന്ന ഉള്ളടക്ക റേറ്റിങ്ങുകൾക്ക് വിധേയമായി, Apple-ൽ നിന്ന് നിങ്ങൾ വാങ്ങുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്യുന്ന ഉള്ളടക്കവും നിങ്ങളുടെ Apple TV സബ്സ്ക്രിപ്ഷനിലെയും Apple TV ചാനലുകളിലെയും ഉള്ളടക്കവും ആക്സസ് ചെയ്യാനും കാണാനും പ്രൊഫൈലിന് കഴിയും. പ്രൊഫൈലിന് നിങ്ങളുടെ കണക്റ്റ് ചെയ്ത മൂന്നാം കക്ഷി വീഡിയോ ആപ്പുകളും ആക്സസ് ചെയ്യാനാകും, എന്നാൽ ഉള്ളടക്ക നിയന്ത്രണങ്ങൾ Apple TV ആപ്പിന് മാത്രമേ ബാധകമാകൂ.

പ്രൊഫൈലുകളെക്കുറിച്ച് Apple ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യുന്ന വിവരങ്ങൾ മാനേജ് ചെയ്യുന്ന പ്രൊഫൈലിന്റെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തുന്നു. ഇതിൽ, ഉദാഹരണത്തിന്, ഒരു പ്രൊഫൈൽ എന്താണ് കാണുന്നത്, എപ്പോഴാണ് കണ്ടത്, ഏത് ഡിവൈസിലാണ് കണ്ടത്, ഉള്ളടക്കം കാണുന്നതിൽ പ്രൊഫൈലിന്റെ പുരോഗതി എന്നിവയെക്കുറിച്ചുള്ള വിശദമായ പ്ലേബാക്ക് പ്രവർത്തനം ഉൾപ്പെടുന്നു.

കിഡ് പ്രൊഫൈലുകളുടെ കാര്യത്തിൽ, കിഡ് പ്രൊഫൈലിന്റെ യൂസർക്ക് Apple TV ആപ്പിൽ പ്രായത്തിനനുയോജ്യമായ അനുഭവം നൽകുന്നതിനായി അതുമായി ബന്ധപ്പെട്ട ഒരു സ്ഥിരമായ ഐഡന്റിഫയർ ഞങ്ങൾ ശേഖരിക്കും. ആ ഐഡന്റിഫയറും കിഡ് പ്രൊഫൈലിന്റെ പ്രവർത്തന ഡാറ്റയും (തിരയലിന്റെയും കാണലിന്റെയും ചരിത്രം പോലുള്ളവ) ആ പ്രൊഫൈലിന്റെ യൂസർക്ക് Apple TV ആപ്പ് നൽകുന്നതിനും, പ്രൊഫൈൽ ഫീച്ചറും Apple TV ആപ്പും മെച്ചപ്പെടുത്തുന്നതിനും, തട്ടിപ്പും സുരക്ഷയും സംബന്ധിച്ച ആവശ്യങ്ങൾക്കായും ഞങ്ങൾ ഉപയോഗിക്കും. ഐഡന്റിഫയറും അനുബന്ധ വിവരങ്ങളും ബന്ധമില്ലാത്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ Apple ഉചിതമായ നടപടികൾ സ്വീകരിക്കും.

‘ക്രമീകരണ’ത്തിൽ, മാനേജ് ചെയ്യുന്ന പ്രൊഫൈലിന്റെ അംഗീകാരത്തോടെ ഒരു പ്രൊഫൈൽ ഒരു Apple അക്കൗണ്ടായി അപ്ഗ്രേഡ് ചെയ്യാനാകും. tvOS-ൽ, ക്രമീകരണം > പ്രൊഫൈലുകളും അക്കൗണ്ടുകളും എന്നതിലേക്ക് പോയി, പ്രൊഫൈൽ സെലക്റ്റ് ചെയ്ത്, ‘Apple അക്കൗണ്ടിലേക്ക് അപ്ഗ്രേഡ് ചെയ്യൂ’ സെലക്റ്റ് ചെയ്ത്, ഘട്ടങ്ങൾ പിന്തുടരൂ. ഒരു പ്രൊഫൈൽ അപ്ഗ്രേഡ് ചെയ്താൽ, ആ പ്രൊഫൈൽ കണ്ട വീഡിയോകളെക്കുറിച്ചുള്ള വിവരങ്ങളും കാഴ്ചാ ചരിത്രവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പുതിയ Apple അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടും; അവ പിന്നീട് മാനേജ് ചെയ്യുന്ന പ്രൊഫൈലുമായി ബന്ധപ്പെട്ടിരിക്കുകയില്ല. എങ്കിലും, ഒരു പ്രൊഫൈൽ അപ്ഗ്രേഡ് ചെയ്യുന്ന സാഹചര്യത്തിൽ, വാങ്ങലുകൾ, സബ്സ്ക്രിപ്ഷനുകൾ, വാടകയ്ക്കെടുത്തവ എന്നിവ മാനേജ് ചെയ്യുന്ന പ്രൊഫൈലുമായിത്തന്നെ ബന്ധപ്പെട്ടിരിക്കും; അവയെ പ്രൊഫൈലിന്റെ പുതിയ Apple അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുകയോ അതുമായി ബന്ധിപ്പിക്കുകയോ ചെയ്യില്ല. ‘ക്രമീകരണ’ത്തിൽ, ഏത് സമയത്തും ഒരു പ്രൊഫൈൽ ഡിലീറ്റ് ചെയ്യാനും മാനേജ് ചെയ്യുന്ന പ്രൊഫൈലിന് കഴിയും. tvOS-ൽ, ക്രമീകരണം > പ്രൊഫൈലുകളും അക്കൗണ്ടുകളും എന്നതിലേക്ക് പോയി പ്രൊഫൈൽ സെലക്റ്റ് ചെയ്ത്, ‘പ്രൊഫൈൽ ഡിലീറ്റ് ചെയ്യൂ’ സെലക്റ്റ് ചെയ്യൂ. പ്രൊഫൈൽ ഡിലീറ്റ് ചെയ്തുകഴിഞ്ഞാൽ, അതിനെ മാനേജ് ചെയ്യുന്ന പ്രൊഫൈലിന്റെ Apple അക്കൗണ്ടിന് ആ പ്രൊഫൈലും അതിന്റെ കാഴ്ചാ ചരിത്രവും ലഭ്യമാകില്ല.

തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നത്

Apple TV ആപ്പിലെ തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയാൻ ഞങ്ങൾ വ്യക്തിഗത ഡാറ്റയും ശേഖരിക്കുന്നു. ഈ വിവരങ്ങളിൽ ഡിവൈസിന്റെ തരവും സോഫ്റ്റ്‌വെയർ പതിപ്പും, ലൊക്കേഷൻ വിവരം (ലഭ്യമായ അവസരങ്ങളിൽ, നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ IP വിലാസത്തെ ഭൂമിശാസ്ത്രപരമായ ഒരു പ്രദേശവുമായി ബന്ധപ്പെടുത്തി കണ്ടെത്തുന്ന ഏകദേശ അനുമാനം), ഡൗൺലോഡും വാങ്ങൽ ചരിത്രവും, Apple TV ആപ്പുമായുള്ള മറ്റ് ഇന്ററാക്‌ഷനുകൾ എന്നിവ പോലുള്ള ഡിവൈസ് വിവരങ്ങൾ ഉൾപ്പെടുന്നു. നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ഓട്ടോമാറ്റിക്കായി പുതുക്കുന്നതിന് സജ്ജമാക്കുമ്പോൾ, അഭ്യർഥന പ്രോസസ് ചെയ്യുന്നതിനും പേയ്മെന്റ് പങ്കാളിയുടെ അനുമതിക്ക് മുമ്പായി നിങ്ങളുടെ സബ്സ്ക്രിപ്ഷനിലേക്ക് നിലവിലുള്ള ആക്സസ് നൽകണമോ എന്ന് നിർണയിക്കുന്നതിനും Apple-മായുള്ള നിങ്ങളുടെ ചരിത്രപരമായ ബിസിനസ് ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും Apple ഉപയോഗിച്ചേക്കാം.

നിങ്ങൾ ഒരു വാങ്ങലിന് ശ്രമിക്കുമ്പോൾ, നിങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഫോൺ കോളുകളുടെയോ ഇ-മെയിലുകളുടെയോ ഏകദേശ എണ്ണം ഉൾപ്പെടെ, നിങ്ങളുടെ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസിൽ ഒരു ഡിവൈസ് ട്രസ്റ്റ് സ്കോറും ഞങ്ങൾ കണക്കാക്കിയേക്കാം. Apple-ന് നിങ്ങളുടെ ഡിവൈസിലെ അന്തർലീന മൂല്യങ്ങൾ മനസ്സിലാക്കാനാകാത്ത വിധമാണ് സമർപ്പിക്കൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കോർ ഞങ്ങളുടെ സെർവറുകളിൽ ഒരു നിശ്ചിത സമയത്തേക്ക് സംഭരിക്കുന്നു.

വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം

Apple-മായുള്ള നിങ്ങളുടെ കരാർ നിർവഹിക്കുന്നതിനായി, സേവനം നൽകുന്നതിന് ആവശ്യമായ രീതിയിലും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും Apple TV ആപ്പിലെ നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഞങ്ങൾ പൊതുവെ പ്രോസസ് ചെയ്യുന്നു. സമ്മതം ഉചിതമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.

ബാധകമായ പ്രാദേശിക നിയമം വ്യവസ്ഥ ചെയ്യുന്നതനുസരിച്ച്, ഞങ്ങളുടെയോ അല്ലെങ്കിൽ ഒരു മൂന്നാംകക്ഷിയുടെയോ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്കാവശ്യമായ വ്യക്തിഗത ഡാറ്റ ചുവടെ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങൾ പ്രോസസ് ചെയ്യുന്നു:

  • മൂന്നാംകക്ഷി സേവനങ്ങളിൽ നിന്നുൾപ്പെടെയുള്ള, നിങ്ങൾക്ക് ലഭ്യമായതും പ്രസക്തവുമായ ഉള്ളടക്കങ്ങൾ കാണിക്കുകയും അവയുടെ പ്ലേബാക്ക് അനുവദിക്കുകയും ചെയ്യുക
  • ഓഫറുകൾക്കുള്ള യോഗ്യത പരിശോധിക്കുകയും, നിങ്ങൾക്കും മറ്റുള്ളവർക്കുമായി സേവനം മെച്ചപ്പെടുത്താനും ഓപ്റ്റിമൈസ് ചെയ്യാനും സഹായിക്കുകയും, Apple TV ആപ്പിനെയും മറ്റ് Apple ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും നിങ്ങൾക്ക് താൽപ്പര്യം തോന്നിയേക്കാവുന്ന ഓഫറുകളെയും കുറിച്ചുള്ള ആശയവിനിമയങ്ങൾ നിങ്ങൾക്കയയ്ക്കുകയും ചെയ്യുന്നു
  • തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുക

ഉപയോഗിക്കുന്ന ഡാറ്റയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • നിങ്ങൾ ഉപയോഗിക്കുന്ന ഫീച്ചറുകൾ (ഉദാഹരണത്തിന്, ‘കാണുന്നത് തുടരൂ’ അല്ലെങ്കിൽ ലൈബ്രറി), നിങ്ങൾ തിരയുന്ന ഇനങ്ങൾ, അറിയിപ്പുകളുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകൾ, നിങ്ങൾ ബ്രൗസ് ചെയ്യുന്നതോ കാണുന്നതോ ആയ ഉള്ളടക്ക പേജുകൾ, നിങ്ങൾ കാണുന്നവയും വാങ്ങുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും ഡൗൺലോഡ് ചെയ്യുന്നതും ആപ്പിനുള്ളിലെ പിശകുകൾ അല്ലെങ്കിൽ ക്രാഷുകളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഉൾപ്പെടെ Apple TV ആപ്പിന്റെ നിങ്ങളുടെ ഉപയോഗം
  • നിങ്ങളുടെ ഡിവൈസിനെയും അക്കൗണ്ടിനെയും കുറിച്ചുള്ള വിശദാംശങ്ങൾ
  • ഡിവൈസ് ട്രസ്റ്റ് സ്കോർ
  • നിങ്ങളുടെ ലൊക്കേഷൻ

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2026-05-11