നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch-ഉം സ്വകാര്യതയും

ഒരു കുടുംബാംഗത്തിന്റെ Apple Watch നിങ്ങളുടെ iPhone-മായി ജോഡിയാക്കാൻ ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ നിങ്ങളെ അനുവദിക്കുന്നു. ചില ഫീച്ചറുകൾക്കായി നിങ്ങളുടെ കുടുംബാംഗത്തിന്റെ Apple Watch-ൽ നിന്ന് ചില ഡാറ്റ സ്വീകരിക്കാൻ അഭ്യർഥിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടാകും.
 

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Privacy Icon

  • ഒരു കുടുംബാംഗത്തിന്റെ Apple Watch നിങ്ങളുടെ iPhone-മായി ജോഡിയാക്കാൻ ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ നിങ്ങളെ അനുവദിക്കുന്നു.
  • ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ എന്നതിൽ ലഭ്യമായ ചില watchOS ഫീച്ചറുകൾക്ക് വ്യക്തിഗത ഡാറ്റ ഉപയോഗിക്കേണ്ടി വന്നേക്കാം.
  • ചില ഫീച്ചറുകൾക്ക്, നിങ്ങളുടെ കുടുംബാംഗത്തിന്റെ Apple Watch-ൽ നിന്ന് ചില ഡാറ്റ സ്വീകരിക്കാൻ അഭ്യർഥിക്കാനുള്ള കഴിവോ പ്രസക്തമായ പ്രവർത്തനത്തിന്റെ ലോഗുകൾ കാണാനുള്ള കഴിവോ നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ കുടുംബാംഗത്തിന്റെ ആരോഗ്യ ഡാറ്റ, സ്കൂൾ സമയത്തെ അൺലോക്കുകൾ, ലൊക്കേഷൻ, കോൺടാക്റ്റുകൾ ഡാറ്റ എന്നിവ പോലുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആരോഗ്യ ഡാറ്റയ്ക്കും സ്കൂൾസമയ അൺലോക്കുകൾക്കുമായി, പ്രസക്തമായ വിവരങ്ങളും ലോഗുകളും പങ്കിടാൻ അനുവദിക്കുന്നതിന് മാത്രം എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത വിവരങ്ങൾ Apple-ലേക്ക് അയയ്ക്കും.

ഒരു കുടുംബാംഗത്തിന്റെ Apple Watch നിങ്ങളുടെ iPhone-മായി ജോഡിയാക്കാൻ ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളും നിങ്ങളുടെ കുടുംബാംഗവും ഒരേ കുടുംബ പങ്കിടലിന്റെ ഭാഗമാണെന്നും നിങ്ങളുടെ കുടുംബ ഗ്രൂപ്പിലെ കുടുംബ ഓർഗനൈസർ അല്ലെങ്കിൽ പേരന്റ്/രക്ഷാകർത്താവ് നിങ്ങളാണെന്നും ഉള്ളത് ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ എന്നതിന് ആവശ്യമാണ്. നിങ്ങൾക്ക് കുടുംബ പങ്കിടൽ ഇല്ലെങ്കിൽ, നിങ്ങൾ അത് സജ്ജീകരിക്കേണ്ടതുണ്ട്, അല്ലെങ്കിൽ നിങ്ങളുടെ കുടുംബാംഗത്തിന് Apple അക്കൗണ്ട് ഇല്ലെങ്കിൽ, നിങ്ങൾ ഒരെണ്ണം സൃഷ്ടിക്കേണ്ടതുണ്ട്.

കുടുംബാംഗത്തിന്റെ Apple Watch നിങ്ങളുടെ iPhone-ന് അടുത്തല്ലെങ്കിൽപ്പോലും ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ ചില watchOS ഫീച്ചറുകൾ ഉപയോഗത്തിന് ലഭ്യമാക്കും. എല്ലാ watchOS ഫീച്ചറുകളും ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ എന്നതിൽ ലഭ്യമായേക്കില്ല. Apple Watch-ന് മൊബൈൽ പ്ലാൻ ഇല്ലെങ്കിലോ, കുടുംബാംഗത്തിന്റെ പ്രായം ആശ്രയിച്ചോ, കോളുകൾ ചെയ്യാനുള്ള കഴിവ് പോലെയുള്ള, ലഭ്യമല്ലാത്ത അധിക watchOS ഫീച്ചറുകൾ ഉണ്ടായേക്കാം. ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ എന്നതിലേക്ക് നിങ്ങൾ മൊബൈൽ സേവന ശേഷിയുള്ള ഒരു Apple Watch ചേർക്കുമ്പോൾ, Apple Watch സീരിയൽ നമ്പറും മൊബൈൽ സേവന ഹാർഡ്‌വെയർ ഐഡന്റിഫയറുകളും Apple-ലേക്ക് അയയ്ക്കും, അതിലൂടെ മൊബൈൽ പ്ലാൻ കോൺഫിഗർ ചെയ്യാനുമാകും.

ചില ഫീച്ചറുകൾക്കായി, നിങ്ങളുടെ കുടുംബാംഗത്തിൻ്റെ Apple Watch-ൽ നിന്ന് ചില ഡാറ്റ സ്വീകരിക്കാൻ അഭ്യർഥിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യം, ലൊക്കേഷൻ, കോൺടാക്റ്റുകളുടെ ഡാറ്റ എന്നിവ പോലുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ ഡാറ്റ നിങ്ങളുമായി പങ്കിടാനോ പങ്കിടുന്നത് നിർത്താനോ നിങ്ങളുടെ കുടുംബാംഗത്തിന് കഴിവുണ്ടായേക്കാം. നിങ്ങളുടെ കുടുംബാംഗത്തിന്റെ ആരോഗ്യ ഡാറ്റ ആക്സസ് ചെയ്യാനുള്ള കഴിവ് നിങ്ങൾ അഭ്യർഥിക്കുകയാണെങ്കിൽ, അംഗത്തിന്റെ Watch-ൽ നിർദേശം ലഭിക്കും. നിങ്ങളുടെ കുടുംബാംഗം അവരുടെ ആരോഗ്യ വിവരങ്ങൾ നിങ്ങളുമായി പങ്കിടാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഈ വിവരങ്ങൾ Apple എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത് അയയ്ക്കും. ഈ വിവരങ്ങൾ പങ്കിടുന്നത് എനേബിൾ ചെയ്യാൻ Apple-നെ അനുവദിക്കുന്നതിന് മാത്രമായി ഈ ഡാറ്റ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കും.

സ്കൂൾസമയം ഉപയോഗിക്കുമ്പോൾ, Apple Watch-ന്റെ ചില ഫീച്ചറുകളുടെ ഉപയോഗം പരിമിതപ്പെടുത്തുന്ന സമയം എപ്പോഴെക്കെ എന്ന് നിർണയിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. സ്കൂൾ സമയത്ത് നിങ്ങളുടെ കുടുംബാംഗം സ്വന്തം Watch അൺലോക്ക് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ iPhone-ലെ Apple Watch ആപ്പിൽ നിങ്ങൾക്ക് അൺലോക്ക് ചെയ്തത് കാണാൻ കഴിയും. ഈ വിവരങ്ങൾ Apple-ലേക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത് അയക്കുന്നു, എന്നാൽ അൺലോക്ക് ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ Apple-നെ അനുവദിക്കുന്നതിന് മാത്രമായി ഇത് നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കും.

‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ ഉപയോഗിച്ച്, നിങ്ങളുടെ iPhone-ൽ കുടുംബാംഗത്തിന്റെ Apple Watch-ൽ നിന്നുള്ള ലോഗുകളും സ്ക്രീൻഷോട്ടുകളും കാണാനാകും.

നിങ്ങളുടെ iPhone-ലെ Apple Watch ആപ്പ് വഴി എപ്പോൾ വേണമെങ്കിലും ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ ഡിസേബിൾ ചെയ്യാം, കൂടാതെ Apple Watch-ലെ ക്രമീകരണത്തിലൂടെ നിങ്ങളുടെ കുടുംബാംഗത്തിന് ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ ഡിസേബിൾ ചെയ്യുകയും ചെയ്യാം. Apple Watch-ലെ ക്രമീകരണത്തിൽ നിങ്ങളുമായി ഡാറ്റ പങ്കിടുന്നത് ഉൾപ്പെടെയുള്ള മുൻഗണനകൾ ഏത് സമയത്തും നിങ്ങളുടെ കുടുംബാംഗത്തിന് മാറ്റാനാകും.

ഈ നോട്ടീസിൽ വിവരിച്ചിരിക്കുന്ന പ്രകാരവും, Apple‑ന്റെ സ്വകാര്യതാ നയത്തിന് അനുസൃതമായും അല്ലെങ്കിൽ നിയമം ആവശ്യപ്പെടുന്നത് ഉൾപ്പെടെ, വ്യക്തിഗത ഡാറ്റ ശേഖരിച്ചതിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ കാലത്തേക്ക് മാത്രമേ Apple അത് നിലനിർത്തുകയുള്ളൂ. നിലനിർത്തൽ കാലയളവുകൾ വിലയിരുത്തുമ്പോൾ, ശേഖരിച്ച വ്യക്തിഗത ഡാറ്റ നിലനിർത്തേണ്ടത് ആവശ്യമാണോയെന്ന് ഞങ്ങൾ ആദ്യം ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു, നിലനിർത്തൽ ആവശ്യമാണെങ്കിൽ, നിയമപ്രകാരം അനുവദനീയമായ ഏറ്റവും കുറഞ്ഞ കാലയളവിലേക്ക് വ്യക്തിഗത ഡാറ്റ നിലനിർത്താൻ ശ്രമിക്കുന്നു.

എല്ലാ സമയത്തും, ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ എന്നതിന്റെ നിങ്ങളുടെ ഉപയോഗത്തിൽ നിന്നോ ‘നിങ്ങളുടെ കുട്ടികൾക്കുള്ള Apple Watch’ മുഖേന എനേബിൾ ചെയ്ത ഏതെങ്കിലും ഫീച്ചറുകളിൽ നിന്നോ Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2025-12-12