Siri-യും കേട്ടെഴുത്തും സ്വകാര്യതയും

Siri-യുമായുള്ള നിങ്ങളുടെ ഇന്ററാക്ഷനുകളുടെ ട്രാൻസ്ക്രിപ്റ്റുകൾ Apple സംഭരിക്കുന്നു, ഒപ്പം ഈ ട്രാൻസ്ക്രിപ്റ്റുകളിൽ ചിലത് റിവ്യൂ ചെയ്തേക്കാം. നിങ്ങളുടെ അഭ്യർഥന പ്രോസസ് ചെയ്യുന്നതിന് Siri നിങ്ങളുടെ ഓഡിയോ, Siri സജ്ജീകരണം, കോൺടാക്റ്റുകൾ, ലൊക്കേഷൻ എന്നിവ പോലുള്ള വിവരങ്ങൾ Apple-ലേക്ക് അയച്ചേക്കാം. ഡാറ്റ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തുകയില്ല.
 

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് Siri രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Siri-യും, കേട്ടെഴുത്തും സ്വകാര്യതയും Siri-യുടെയും കേട്ടെഴുത്തിന്റെയും ഡിഫോൾട്ട് സ്വഭാവത്തിന്റെ രൂപരേഖ നൽകുന്നു. നിങ്ങൾ ‘Siri-യും കേട്ടെഴുത്തും മെച്ചപ്പെടുത്തൂ’ എന്നത് തിരഞ്ഞെടുക്കുകയാണെങ്കിൽ, അധിക ഡാറ്റ ശേഖരിക്കുകയും സംഭരിക്കുകയും അവലോകനം ചെയ്യുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്, www.apple.com/in/legal/privacy/data/en/improve-siri-dictation സന്ദർശിക്കൂ.

Siri-യും കേട്ടെഴുത്തും

നിങ്ങൾ Siri ഉപയോഗിക്കുമ്പോൾ, നിങ്ങൾ പറയുന്ന കാര്യങ്ങൾ Apple സെർവറുകളിലേക്ക് അയയ്ക്കാതെ നിങ്ങളുടെ ഡിവൈസിൽ തന്നെയാണോ പ്രോസസ് ചെയ്യുന്നതെന്ന് നിങ്ങളുടെ ഡിവൈസ് Siri ക്രമീകരണത്തിൽ സൂചിപ്പിക്കും. അല്ലെങ്കിൽ, നിങ്ങളുടെ ഓഡിയോ Apple സെർവറുകളിലേക്ക് അയച്ച് അവിടെവച്ച് പ്രോസസ് ചെയ്യുന്നതായിരിക്കും. നിങ്ങൾ ‘Siri-യും കേട്ടെഴുത്തും മെച്ചപ്പെടുത്തൂ’ തിരഞ്ഞെടുത്തില്ലെങ്കിൽ, Apple നിങ്ങളുടെ ഓഡിയോ ഡാറ്റ സംഭരിക്കില്ല.

നിങ്ങൾ കേട്ടെഴുത്ത് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഓഡിയോയും ട്രാൻസ്ക്രിപ്റ്റുകളും നിങ്ങളുടെ ഡിവൈസിൽ പ്രോസസ് ചെയ്യുകയും Apple സെർവറുകളിലേക്ക് അയയ്ക്കാതിരിക്കുകയും ചെയ്യുമ്പോൾ, കീബോർഡ് ക്രമീകരണത്തിൽ നിങ്ങളുടെ ഡിവൈസ് അത് സൂചിപ്പിക്കും. അല്ലാത്തപക്ഷം, നിങ്ങൾ കേട്ടെഴുതിക്കുന്ന കാര്യങ്ങൾ സെർവറിലേക്ക് അയയ്ക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്നു, എന്നാൽ നിങ്ങൾ Siri-യും കേട്ടെഴുത്തും മെച്ചപ്പെടുത്താൻ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ അവ സംഭരിക്കപ്പെടില്ല.

നിങ്ങൾ നടത്തിയ അഭ്യർഥനയുടെ വിഭാഗം, അത് വിജയകരമായി പൂർത്തീകരിച്ചോ എന്നതിനെ സംബന്ധിച്ച വിവരം, ഡിവൈസ് സ്പെസിഫിക്കേഷനുകൾ, ഡിവൈസ് കോൺഫിഗറേഷൻ, പെർഫോമൻസ് സ്ഥിതിവിവരക്കണക്കുകൾ, നിങ്ങൾ Siri-യിലെ ലൊക്കേഷൻ സേവനങ്ങൾ ഓണാക്കിയിട്ടുണ്ടെങ്കിൽ അഭ്യർഥന നടത്തിയ സമയത്തെ നിങ്ങളുടെ ഡിവൈസിന്റെ ഏകദേശ സ്ഥാനം എന്നിവ പോലുള്ള അനുബന്ധ അഭ്യർഥന ഡാറ്റയും Apple സംഭരിക്കും.

ട്രാൻസ്ക്രിപ്റ്റുകളും എല്ലാ അനുബന്ധ അഭ്യർഥന ഡാറ്റയും ഉൾപ്പെടുന്ന നിങ്ങളുടെ അഭ്യർഥന ചരിത്രം, മണിക്കൂറിൽ പല തവണ റൊട്ടേറ്റ് ചെയ്യുന്ന റാൻഡവും ഡിവൈസ് ജനറേറ്റ് ചെയ്തതുമായ ഒരു ഐഡന്റിഫയറുമായി ബന്ധപ്പെടുത്തുന്നു, അത് നിങ്ങളുടെ Apple അക്കൗണ്ടുമായോ ഇ-മെയിൽ വിലാസവുമായോ ബന്ധിപ്പിക്കുന്നില്ല. Apple ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും Siri, കേട്ടെഴുത്ത്, തിരയൽ, പരിമിതമായ മറ്റ് ഭാഷാ പ്രോസസിങ് ഫങ്ഷനാലിറ്റി എന്നിവ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി Apple ഈ ഡാറ്റ രണ്ട് വർഷം വരെ നിലനിർത്തുകയും ഉപയോഗിക്കുകയും ചെയ്തേക്കാം. ഉദാഹരണത്തിന്, Siri, തിരയൽ, വോയ്സ് കൺട്രോൾ, വിവർത്തനം, ഓട്ടോമാറ്റിക് സംസാരം തിരിച്ചറിയൽ മോഡലുകൾ എന്നിവ മികച്ചതാക്കാൻ ട്രാൻസ്ക്രിപ്റ്റുകൾ ഉപയോഗിച്ചേക്കാം. Siri-യുമായുള്ള നിങ്ങളുടെ ഇന്ററാക്ഷനുകളുടെ ട്രാൻസ്ക്രിപ്റ്റുകളുടെ ഒരു ഭാഗവും Apple റിവ്യൂ ചെയ്തേക്കാം, റിവ്യൂ ചെയ്ത ഇന്ററാക്ഷനുകളുടെ ഈ ചെറിയ ഭാഗം ഈ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും തുടർന്നുകൊണ്ടിരിക്കുന്ന മെച്ചപ്പെടുത്തലിനായി രണ്ട് വർഷത്തിലധികം സൂക്ഷിച്ചേക്കാം.

നിങ്ങളുടെ Siri, കേട്ടെഴുത്ത് ഇന്ററാക്‌ഷനുകളുടെ ഒരു ചരിത്രം നിങ്ങളുടെ ഡിവൈസിൽ സംഭരിച്ചിരിക്കുന്നു, നിങ്ങളുടെ Siri അനുഭവം വ്യക്തിഗതമാക്കാൻ അത് ഉപയോഗിച്ചേക്കാം.

നിങ്ങൾ Siri-യും കേട്ടെഴുത്തും ഉപയോഗിക്കുമ്പോൾ, ‘Siri അഭ്യർഥനകൾക്കൊപ്പം ഉപയോഗിക്കൂ’ എന്നതുമായി സംയോജിപ്പിക്കാൻ നിങ്ങൾ അനുവദിച്ച മൂന്നാം കക്ഷി ആപ്പുകളിൽ നിന്നുള്ളവ ഉൾപ്പടെയുള്ള, ഇനിപ്പറയുന്നത് പോലെയുള്ള മറ്റ് സാന്ദർഭിക ഡാറ്റ, നിങ്ങളുടെ ഡിവൈസ് Apple-ലേക്ക് അയച്ചേക്കാം:

  • കോൺടാക്റ്റുകളുടെ പേരുകൾ, വിളിപ്പേരുകൾ, ബന്ധം (ഉദാ. ‘എന്റെ അച്ഛൻ’), നിങ്ങളുടെ കോൺടാക്റ്റുകളിൽ അവരെ സജ്ജമാക്കിയിട്ടുണ്ടെങ്കിൽ
  • അഭിസംബോധന രീതി, ‘ഭാഷയും പ്രദേശവും’ ക്രമീകരണങ്ങളിൽ സജ്ജമാക്കിയിട്ടുണ്ടെങ്കിൽ
  • നിങ്ങൾ ആസ്വദിക്കുന്ന സംഗീതവും പോഡ്കാസ്റ്റുകളും
  • നിങ്ങളുടെയും നിങ്ങളുടെ കുടുംബ പങ്കിടൽ അംഗങ്ങളുടെയും ഡിവൈസുകളുടെ പേരുകൾ
  • ആക്സസറികളുടെ പേരുകൾ, ഹോമുകൾ, സീനുകൾ, ഹോം ആപ്പിലെ പങ്കിട്ട ഹോം അംഗങ്ങൾ, Apple TV യൂസർ പ്രൊഫൈലുകൾ
  • ഫോട്ടോകളിലെ ആളുകളുടെ പേരുകൾ, അലാറങ്ങളുടെ പേരുകൾ, ഓർമപ്പെടുത്തൽ ലിസ്റ്റുകളുടെ പേരുകൾ എന്നിവ പോലുള്ള ഇനങ്ങൾക്കുള്ള ലേബലുകൾ
  • നിങ്ങളുടെ ഡിവൈസിൽ ഇൻസ്റ്റോൾ ചെയ്തിരിക്കുന്ന ആപ്പുകളുടെ പേരുകളും Siri മുഖേന നിങ്ങൾ ചേർത്ത ഷോർട്ട്കട്ടുകളും

ഈ ഡാറ്റ നിങ്ങളുടെ Apple അക്കൗണ്ടുമായോ ഇ-മെയിൽ വിലാസവുമായോ ബന്ധിപ്പിക്കാത്ത, ഡിവൈസ് ജനറേറ്റ് ചെയ്ത ഒരു റാൻഡം ഐഡന്റിഫയറുമായി ബന്ധപ്പെടുത്തുന്നതാണ്. Siri നിങ്ങളുടെ അഭ്യർഥന മനസിലാക്കിയോ എന്ന് നിർണയിക്കാനും, നിങ്ങളുടെ iOS ഡിവൈസിനെയും, Apple Watch, HomePod, അല്ലെങ്കിൽ പിന്തുണയുള്ള HomeKit ആക്സസറി എന്നിവ പോലുള്ള കണക്റ്റ് ചെയ്ത ഏതൊരു Apple ഡിവൈസിനെയും, നിങ്ങളെ നന്നായി മനസ്സിലാക്കാനും നിങ്ങൾ പറയുന്നത് തിരിച്ചറിയാനും സഹായിക്കാനും മാത്രമാണ് Apple ഇത് ഉപയോഗിക്കുന്നത്.

ഈ സാന്ദർഭിക ഡാറ്റയും, അതുപോലെ നിങ്ങളുടെ Siri ട്രാൻസ്ക്രിപ്റ്റുകളും ബന്ധപ്പെട്ട അഭ്യർഥന ഡാറ്റയും മാർക്കറ്റിങ് പ്രൊഫൈൽ നിർമ്മിക്കാൻ ഉപയോഗിക്കില്ല, അവ ഒരിക്കലും ആർക്കും വിൽക്കുകയുമില്ല.

മൂന്നാം കക്ഷി ആപ്പുകൾ

നിങ്ങളുടെ പേരിൽ ഒരു മൂന്നാം കക്ഷി ആപ്പുമായോ സേവനവുമായോ Siri ഇന്ററാക്റ്റ് ചെയ്യുമ്പോൾ, നിങ്ങൾ ആ ആപ്പിന്റെയോ സേവനത്തിന്റെയോ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും സ്വകാര്യതാ നയത്തിനും വിധേയരാണ്. കൂടാതെ, ട്രാൻസ്ക്രിപ്ഷന് വേണ്ടി ആപ്പുകൾ സംസാരം തിരിച്ചറിയൽ ഉപയോഗിക്കുന്നത് അനുവദിക്കാൻ നിങ്ങൾ തിരഞ്ഞെടുത്താൽ, ട്രാൻസ്ക്രൈബ് ചെയ്യേണ്ട ഓഡിയോ ഡാറ്റ Apple-ന് അയച്ചേക്കാം.

Siri നിർദേശങ്ങൾ

നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കുന്നതിന്, നിങ്ങളുടെ ഡിവൈസുകളും ആപ്പുകളും എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാൻ Siri നിർദേശങ്ങൾ ലോക്കൽ ആയ, ഡിവൈസിലെ പ്രോസസിങ് ഉപയോഗിക്കുന്നു. നിങ്ങളുടെ Safari ബ്രൗസിങ് ചരിത്രം, ഇ-മെയിലുകൾ, സന്ദേശങ്ങൾ, ഇമേജുകൾ, അറിയിപ്പുകൾ, കോൺടാക്റ്റുകൾ എന്നിവ പോലെ നിങ്ങളുടെ ഡിവൈസിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങളും, കൂടാതെ ഇൻസ്റ്റോൾ ചെയ്ത മറ്റ് ആപ്പുകൾ നൽകിയതോ സംഭാവന ചെയ്തതോ ആയ വിവരങ്ങളും ഉപയോഗിച്ച്, Siri-ക്ക് ഷോർട്ട്കട്ടുകൾ നിർദേശിക്കാനും തിരയലുകളിലും, ഷെയർ ഷീറ്റ്, കലണ്ടർ, നോക്കിയെടുക്കൽ, വിഷ്വൽ നോക്കിയെടുക്കൽ, Safari, ആപ്പുകൾ എന്നിവയിലും മറ്റും നിർദേശങ്ങൾ നൽകാനും കഴിയും. ഉദാഹരണത്തിന്, ഫോട്ടോയിലുള്ളത് ആരെന്നത് അടിസ്ഥാനമാക്കി ആരുമായാണ് ഒരു ഫോട്ടോ പങ്കിടേണ്ടതെന്ന് ഷെയർ ഷീറ്റിൽ നിർദേശിക്കാൻ Siri ഡിവൈസിലെ ഇന്റലിജൻസ് ഉപയോഗിച്ചേക്കാം. Apple സേവനങ്ങൾ വ്യക്തിഗതമാക്കാൻ നിർദേശങ്ങൾ ഉപയോഗിച്ചേക്കാം, എന്നാൽ അവ Apple സെർവറുകളിൽ സംഭരിക്കുകയോ മറ്റ് മൂന്നാം കക്ഷി ആപ്പുകളുമായി പങ്കിടുകയോ ചെയ്യില്ല. നിങ്ങൾ Siri നിർദേശിച്ച ഒരു ഷോർട്ട്കട്ട് റൺ ചെയ്യുമ്പോൾ, നിങ്ങൾ ആപ്പിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും സ്വകാര്യതാ നയത്തിനും വിധേയരാണ്.

ലൊക്കേഷൻ സേവനങ്ങൾ

Siri-ക്കായി ലൊക്കേഷൻ സേവനങ്ങൾ ഓണാണെങ്കിൽ, നിങ്ങളുടെ അഭ്യർഥനകളോടുള്ള പ്രതികരണത്തിന്റെ കൃത്യത മെച്ചപ്പെടുത്താൻ Siri, കേട്ടെഴുത്ത് എന്നിവയെ സഹായിക്കാനായി അഭ്യർഥന നടത്തുന്ന സമയത്തെ നിങ്ങളുടെ ലൊക്കേഷൻ Apple-ലേക്ക് അയയ്ക്കുന്നതാണ്. പ്രസക്തമായ പ്രതികരണങ്ങളും നിർദേശങ്ങളും ഡെലിവർ ചെയ്യാനായി, നിങ്ങളുടെ ലൊക്കേഷനെ ഒരു ഭൂമിശാസ്ത്രപരമായ പ്രദേശവുമായി ഒത്തുനോക്കി അത് ഏകദേശം കണക്കാക്കാൻ നിങ്ങളുടെ ഇന്റർനെറ്റ് കണക്‌ഷന്റെ IP വിലാസം Apple ഉപയോഗിച്ചേക്കാം.

iCloud സിങ്ക് ചെയ്യൽ

നിങ്ങൾ iCloud ഉപയോഗിക്കുകയാണെങ്കിൽ, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ Apple ഡിവൈസുകളിലുടനീളം നിങ്ങളുടെ Siri ക്രമീകരണങ്ങളും Siri നിർദേശങ്ങൾ വ്യക്തിഗതമാക്കലും സമന്വയിപ്പിക്കപ്പെടും. നിങ്ങൾ Siri സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, ഓരോ ഡിവൈസിലും വ്യക്തിഗതമാക്കിയ Siri തിരിച്ചറിയൽ മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ അഭ്യർഥനകളുടെ ഒരു ചെറിയ സാമ്പിളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് സമന്വയിപ്പിക്കും. കൃത്യതയും മോഡലിന്റെ പെർഫോമൻസും മെച്ചപ്പെടുത്തുന്നതിന് വ്യക്തിഗതമാക്കിയ ‘സംസാരം തിരിച്ചറിയൽ മോഡലുകളും’ ഡിവൈസിൽ നിങ്ങൾ Siri-യുമായും ‘കേട്ടെഴുത്തു’മായും നടത്തിയ ഇന്ററാക്ഷനുകളും നിങ്ങളുടെ ഡിവൈസിലെ വിവരങ്ങൾ പ്രയോജനപ്പെടുത്തിയേക്കാം. നിങ്ങളുടെ സമീപത്തുള്ള ടൈമറുകളുടെയും അലാറങ്ങളുടെയും പങ്കിട്ട മീഡിയയുടെയും സ്റ്റാറ്റസും, നിങ്ങൾ HomePod-ലെ വ്യക്തിഗത അഭ്യർഥനകൾ വേണമെന്ന് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഡിവൈസിൽ നിന്നുള്ള ഫോൺ കോൾ സ്റ്റാറ്റസും അത്തരം ഡിവൈസിന്റെ സാമീപ്യവും, മറ്റുള്ളവർക്ക് Siri എനേബിൾ ചെയ്ത നിങ്ങളുടെ സമീപത്തുള്ള ഡിവൈസുകളിൽ നിന്ന് അവയെ നിയന്ത്രിക്കാനാകുന്നതിനായി, നിങ്ങളുടെ അടുത്തുള്ള Apple ഡിവൈസുകളുമായി പ്രാദേശികമായി പങ്കിട്ടേക്കാം.

നിങ്ങൾക്ക് തിരഞ്ഞെടുക്കാനും നിയന്ത്രിക്കാനും കഴിയും

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും Siri-യോ കേട്ടെഴുത്തോ ഡിസേബിൾ ചെയ്യാം. Siri ഓഫാക്കാൻ, ക്രമീകരണം > Siri > ‘Siri-യോട് സംസാരിക്കൂ’ എന്നതിലേക്ക് പോയി ‘ഓഫ്’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ക്രമീകരണം Siri > ‘Siri-യോട് സംസാരിക്കൂ’ എന്നതിലേക്ക് പോയി ‘Siri-ക്കായി ഹോം അമർത്തൂ’ അല്ലെങ്കിൽ ‘Siri-ക്കായി സൈഡ് ബട്ടൺ അമർത്തൂ’ എന്നത് ഓഫാക്കാൻ ടാപ്പ് ചെയ്യൂ. കേട്ടെഴുത്ത് ഓഫാക്കാൻ, ക്രമീകരണം > പൊതുവായവ > കീബോർഡ് എന്നതിലേക്ക് പോകൂ, ശേഷം ‘കേട്ടെഴുത്ത് എനേബിൾ ചെയ്യൂ’ എന്നത് ഓഫാക്കാൻ ടാപ്പ് ചെയ്യൂ. നിങ്ങൾ Siri, കേട്ടെഴുത്ത് എന്നിവ രണ്ടും ഓഫാക്കിയാൽ, നിങ്ങളുടെ ഡിവൈസിൽ സംഭരിച്ചിരിക്കുന്നതും നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കാൻ ഉപയോഗിക്കുന്നതുമായ നിങ്ങളുടെ Siri, കേട്ടെഴുത്ത് അഭ്യർഥനകളുടെ ട്രാൻസ്ക്രിപ്റ്റുകൾ ഡിലീറ്റ് ചെയ്യപ്പെടും.

ക്രമീകരണം > Siri > Siri-യും കേട്ടെഴുത്തും ചരിത്രം എന്നതിലേക്ക് പോയി ‘Siri-യും കേട്ടെഴുത്തും ചരിത്രം ഡിലീറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്ത് നിങ്ങളുടെ ഡിവൈസിൽ സംഭരിച്ചിരിക്കുന്ന ‘Siri-യും കേട്ടെഴുത്തും’ അഭ്യർഥനകളുടെ ട്രാൻസ്ക്രിപ്റ്റുകൾ നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാൻ കഴിയും.

ക്രമീകരണം > Siri > ആപ്പുകൾ > [ആപ്പിന്റെ പേര്] > ‘Siri അഭ്യർഥനകൾക്കൊപ്പം ഉപയോഗിക്കൂ’ എന്നതിലേക്ക് പോയി ഏത് സമയത്തും ഏതെല്ലാം ആപ്പുകൾക്കാണ് ‘Siri അഭ്യർഥനകൾ അനുവദിക്കൂ’ എന്നതുമായി സംയോജിച്ച് പ്രവർത്തിക്കാനാവുകയെന്നത് നിങ്ങൾക്ക് നിയന്ത്രിക്കാനാകും.

നിങ്ങൾക്ക് ആപ്പുകളിലോ പങ്കിടുമ്പോഴോ, തിരയുമ്പോഴോ, കേൾക്കുമ്പോഴോ Siri നിർദേശങ്ങൾ ആവശ്യമില്ലെങ്കിൽ, ക്രമീകരണം > Siri എന്നതിലേക്ക് പോയി ‘ആപ്പ് ലൈബ്രറിയിൽ കാണിക്കൂ’, ‘Spotlight-ൽ കാണിക്കൂ’, ‘പങ്കിടുമ്പോൾ കാണിക്കൂ’, അല്ലെങ്കിൽ ‘കേൾക്കുമ്പോൾ കാണിക്കൂ’ എന്നിവ ഓഫാക്കാൻ ടാപ്പ് ചെയ്തുകൊണ്ട് Siri നിർദേശങ്ങൾ ഡിസേബിൾ ചെയ്യാം.

Siri വ്യക്തിഗതമാക്കുന്ന ഫീച്ചറുകളുടെയും Siri ഷോർട്ട്കട്ടുകൾ നിർദേശിക്കുന്ന ആപ്പുകളുടെയും പൂർണമായ ലിസ്റ്റ് നിങ്ങൾക്ക് ക്രമീകരണം > Siri എന്നതിൽ പോയി കാണാനും കൺട്രോൾ ചെയ്യാനും കഴിയും. Siri-യെ വ്യക്തിഗതമാക്കുന്നതിനായി ആപ്പുകൾ വിവരങ്ങൾ നൽകുന്നത് നിർത്താൻ, ക്രമീകരണം > Siri > ആപ്പുകൾ > [ആപ്പിന്റെ പേര്] എന്നതിലേക്ക് പോകൂ, തുടർന്ന് ‘ഈ ആപ്പിൽ നിന്ന് മനസ്സിലാക്കൂ’ ഓഫാക്കാൻ ടാപ്പ് ചെയ്യൂ. Siri വ്യക്തിഗതമാക്കുന്നതിന് ആപ്പ് ക്ലിപ്പുകൾ വിവരങ്ങൾ നൽകുന്നത് നിർത്താൻ, ക്രമീകരണം > Siri > ആപ്പ് ക്ലിപ്പുകൾ എന്നതിലേക്ക് പോകൂ, തുടർന്ന് ‘ഈ ആപ്പ് ക്ലിപ്പുകളിൽ നിന്ന് അറിയൂ’ ഓഫാക്കാൻ ടാപ്പ് ചെയ്യൂ.

നിങ്ങൾ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > Siri എന്നതിലേക്ക് പോയി ‘ഒരിക്കലും വേണ്ട’ എന്നത് ടാപ്പ് ചെയ്ത് നിങ്ങൾക്ക് Siri-ക്കുള്ള ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കാം.

നിങ്ങൾ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > സിസ്റ്റം സേവനങ്ങൾ എന്നതിലേക്ക് പോയി ‘നിർദേശങ്ങളും തിരയലും’ ഓഫാക്കാൻ ടാപ്പ് ചെയ്ത് നിങ്ങൾക്ക് Siri നിർദേശങ്ങൾക്കുള്ള ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കാം.

നിങ്ങളുടെ ഡിവൈസുകളിലുടനീളം Siri വ്യക്തിഗതമാക്കൽ സമന്വയിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud > iCloud-ലേക്ക് സേവ് ചെയ്തവ > ‘എല്ലാം കാണൂ’ എന്നതിലേക്ക് പോയി, Siri ഓഫാക്കാൻ ടാപ്പ് ചെയ്ത് Siri ഡിസേബിൾ ചെയ്യാനാകും.

ക്രമീകരണം > സ്ക്രീൻ സമയം > ഉള്ളടക്ക, സ്വകാര്യത നിയന്ത്രണങ്ങൾ > അനുവദിക്കപ്പെട്ട ആപ്പുകളും ഫീച്ചറുകളും എന്നതിലേക്ക് പോയി ‘Siri-യും കേട്ടെഴുത്തും’ എന്നത് ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ‘Siri-യും കേട്ടെഴുത്തും’ ഉപയോഗിക്കാനുള്ള കഴിവ് പൂർണമായും പരിമിതപ്പെടുത്താനുമാകും.

ട്രാൻസ്ക്രിപ്ഷൻ ചെയ്യാൻ ഏതെല്ലാം ആപ്പുകൾക്ക് Siri ഉപയോഗിക്കാമെന്നത് നിങ്ങൾക്ക് ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > സംസാരം തിരിച്ചറിയൽ എന്നതിൽ പോയി നിയന്ത്രിക്കാനാകും.

Siri-യോ, കേട്ടെഴുത്തോ, Siri നിർദേശങ്ങളോ ഉപയോഗിക്കുന്നതിലൂടെ, Apple ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും Siri, കേട്ടെഴുത്ത്, തിരയൽ, പരിമിതമായ മറ്റ് ഭാഷാ പ്രോസസിങ് ഫങ്ഷനാലിറ്റി എന്നിവ നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി നിങ്ങൾ Apple, അതിന്റെ സബ്സിഡിയറികൾ, ഏജന്റുമാർ എന്നിവയ്ക്ക് മുകളിൽ വിവരിച്ചതുപോലെ ഈ വിവരങ്ങളുടെ സംപ്രേഷണം, ശേഖരണം, പരിപാലനം, പ്രോസസിങ്, ഉപയോഗം എന്നിവയ്ക്ക് സമ്മതവും അംഗീകാരവും നൽകുന്നു. വിശ്വസ്തമായ മൂന്നാം കക്ഷി സേവന ദാതാക്കളിലൂടെ Apple ഈ വിവരങ്ങൾ പ്രോസസ് ചെയ്യുകയും സംഭരിക്കുകയും ചെയ്തേക്കാം. എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2026-02-11