ബ്രൗസർ ചോയ്സ് സ്ക്രീനും സ്വകാര്യതയും

നിങ്ങളുടെ ഡിവൈസിൽ നിലവിൽ ഇല്ലാത്ത ഒരു ബ്രൗസർ ആപ്പ് നിങ്ങൾ സെലക്റ്റ് ചെയ്യുമ്പോൾ, App Store-ൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുകയും അത് നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തുകയും ചെയ്യും.
 

ബ്രൗസർ ചോയ്സ് സ്ക്രീൻ നിങ്ങളെ നിങ്ങളുടെ മുൻഗണനാ ഡിഫോൾട്ട് ബ്രൗസർ ആപ്പ് സജ്ജമാക്കാൻ അനുവദിക്കുന്നു.


Privacy Icon

  • Apple-മായി അനലിറ്റിക്സ് പങ്കിടാൻ നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, അനുഭവം മെച്ചപ്പെടുത്തുന്നതിനും നിയമം പാലിക്കൽ ആവശ്യങ്ങൾക്കുമായി ബ്രൗസർ ചോയ്‌സ് പ്രോസസുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ Apple ശേഖരിക്കുന്നു. ഈ വിവരം നിങ്ങളുമായി ബന്ധപ്പെടുത്തുന്നതല്ല.
  • നിങ്ങളുടെ ഡിവൈസിൽ നിലവിൽ ഇല്ലാത്ത ഒരു ബ്രൗസർ ആപ്പ് നിങ്ങൾ സെലക്റ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആയി സജ്ജമാക്കാൻ App Store-ൽ നിന്ന് ആ ആപ്പ് ഡൗൺലോഡ് ചെയ്യപ്പെടും.
  • Apple നിങ്ങളുടെ ബ്രൗസർ ആപ്പ് ഡൗൺലോഡ് നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തുന്നു.

വെബ്സൈറ്റ് ലിങ്കുകൾ തുറക്കുമ്പോൾ ഉപയോഗിക്കാനായി ഒരു ഡിഫോൾട്ട് ബ്രൗസർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.

Apple-മായും ആപ്പ് ഡെവലപ്പർമാരുമായും അനലിറ്റിക്സ് പങ്കിടാൻ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ടാപ്പ് ചെയ്യുന്നതും കാണുന്നതുമായ കാര്യങ്ങളും സെലക്‌ഷൻ പേജിലെ ബ്രൗസറുകളുടെ സ്ഥാനവും ഉൾപ്പെടെ, നിങ്ങളുടെ ബ്രൗസർ ചോയ്സ് ഇന്ററാക്‌ഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ Apple ശേഖരിക്കുന്നു. ഈ ഡാറ്റ ശേഖരിക്കുമ്പോൾ Apple നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നു, അത് നിങ്ങളുമായി ബന്ധപ്പെടുത്തുന്നില്ല. ബ്രൗസർ ചോയ്സ് അനുഭവം മെച്ചപ്പെടുത്തുന്നതിനും Apple-ന്റെ റിപ്പോർട്ടിങ്, നിയമം പാലിക്കൽ ആവശ്യങ്ങൾക്കും ഡാറ്റ ഉപയോഗിച്ചേക്കാം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ അനലിറ്റിക്സ് പങ്കിടൽ മുൻഗണനകൾ മാറ്റാവുന്നതാണ്. നിങ്ങളുടെ iOS അല്ലെങ്കിൽ iPadOS, ഡിവൈസിൽ അങ്ങനെ ചെയ്യാൻ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലുകളും എന്നതിലേക്ക് പോയി, ‘(ഡിവൈസ്) അനലിറ്റിക്സ് പങ്കിടൂ’ എന്നത് ഓഫ് ചെയ്യാൻ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ഡിവൈസിൽ നിലവിൽ ഇല്ലാത്ത ഒരു ബ്രൗസർ ആപ്പ് നിങ്ങൾ സെലക്റ്റ് ചെയ്യുമ്പോൾ, App Store-ൽ നിന്ന് ആപ്പ് ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യപ്പെടുകയും അത് നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആയി സജ്ജമാക്കപ്പെടുകയും ചെയ്യും. ഈ ഡൗൺലോഡിന്റെ ഭാഗമായി, നിങ്ങളുടെ ഡിവൈസിന്റെ ഹാർഡ്‌വെയർ ഐഡി, IP വിലാസം എന്നിവ പോലുള്ള ഐഡന്റിഫയറുകൾ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട് Apple ലോഗ് ചെയ്യും. നിങ്ങൾ App Store ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഡൗൺലോഡുകളെക്കുറിച്ചുള്ള വിവരങ്ങൾ, നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആപ്പിന്റെ ഡൗൺലോഡ് ഉൾപ്പടെ, www.apple.com/in/legal/privacy/data/en/app-store എന്നതിലെ App Store-ഉം സ്വകാര്യതയും എന്നതിൽ വിവരിച്ചിരിക്കുന്ന പ്രകാരം ഉപയോഗിച്ചേക്കാം.

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ മാറ്റാവുന്നതാണ്. അതിനായി ക്രമീകരണം > ആപ്പുകൾ എന്നതിൽ പോയി, നിങ്ങൾക്ക് ഡിഫോൾട്ട് ബ്രൗസർ ആയി സജ്ജമാക്കേണ്ട ആപ്പിൽ ടാപ്പ് ചെയ്ത് ‘ഡിഫോൾട്ട് ബ്രൗസർ ആപ്പി’ൽ ടാപ്പ് ചെയ്യൂ. നിങ്ങളുടെ ഡിഫോൾട്ട് ആയി സജ്ജമാക്കാനുള്ള ആപ്പ് സെല്ക്റ്റ് ചെയ്യൂ. ഡിഫോൾട്ട് ആണെന്ന് സ്ഥിരീകരിക്കാൻ ആപ്പിന് അടുത്തായി ഒരു ചെക്ക്മാർക്ക് ദൃശ്യമാകും.

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2025-12-12