ക്യാമറയും ARKit-ഉം സ്വകാര്യതയും
സ്വകാര്യത കണക്കിലെടുത്താണ് Apple ക്യാമറകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്നാം-കക്ഷി ആപ്പുകൾ ക്യാമറ ആക്സസ് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സമ്മതം നേടിയിരിക്കണം.
iOS ഡിവൈസിൽ, നിങ്ങൾ ക്യാമറയിലേക്ക് ആക്സസ് അനുവദിക്കുന്ന ആപ്പുകൾക്ക് മുൻഭാഗത്തെയും, പിൻഭാഗത്തെയും ക്യാമറകളിൽ നിന്ന് റിയൽ-ടൈം ഇമേജുകൾ ആക്സസ് ചെയ്യാനാകും. ക്യാമറ ഉപയോഗത്തിലാണെന്നത് വെളിപ്പെടുത്താത്ത പക്ഷം ക്യാമറ ഉപയോഗിക്കാൻ ആപ്പുകളെ അനുവദിക്കില്ല.
ക്യാമറ കൊണ്ട് എടുത്ത ഫോട്ടോകളിലും വീഡിയോകളിലും എപ്പോൾ, എവിടെ വെച്ചാണ് അവ എടുത്തത്, ഡെപ്ത് ഓഫ് ഫീൽഡ്, ഓവർ കാപ്ചർ എന്നിവ പോലുള്ള മറ്റു വിവരങ്ങൾ ഉൾക്കൊള്ളാം. ക്യാമറ ആപ്പ് ഉപയോഗിച്ച് എടുത്ത ഫോട്ടോകളിലും വീഡിയോകളിലും ലൊക്കേഷൻ ഉൾപ്പെടുന്നത് നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > ക്യാമറ എന്നതിലേക്ക് പോയി ഏത് സമയത്തും നിങ്ങൾക്ക് ഇത് നിയന്ത്രിക്കാനാകും. പങ്കിടുമ്പോൾ ഫോട്ടോകളിലും വീഡിയോയിലും ലൊക്കേഷൻ ഉൾപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, പങ്കിടൽ ഷീറ്റിലെ ‘ഓപ്ഷനുകൾ’ മെനുവിൽ നിങ്ങൾക്ക് ലൊക്കേഷൻ ഓഫാക്കാം.
നിങ്ങളുടെ iPhone അല്ലെങ്കിൽ iPad മറ്റൊരു ഡിവൈസിന്റെ വെബ്ക്യാം ആയി ഉപയോഗിക്കാൻ കണ്ടിന്യുവിറ്റി ക്യാമറ നിങ്ങളെ അനുവദിക്കുന്നു. രണ്ട് ഡിവൈസുകളും അടുത്തും ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തുമിരിക്കുമ്പോൾ Mac-ലേക്ക് നിങ്ങളുടെ iPhone ഡിഫോൾട്ടായി കണക്റ്റ് ചെയ്യപ്പെടും. രണ്ട് ഡിവൈസുകളും പരസ്പരം അടുത്തിരിക്കുമ്പോൾ നിങ്ങൾക്ക് Apple TV-യിലേക്ക് ഒരു iPhone അല്ലെങ്കിൽ iPad മാനുവലായി കണക്റ്റ് ചെയ്യാനാകും. ‘പോസ് ചെയ്യൂ’ ബട്ടൺ അമർത്തിയോ, iPhone-ൽ സ്ക്രീനിന്റെ താഴത്തെ അരികിൽ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യുകയോ ഹോം ബട്ടൺ അമർത്തുകയോ ചെയ്തുകൊണ്ടോ, നിങ്ങൾക്ക് ക്യാമറയുടെ സജീവ സ്ട്രീം എപ്പോൾ വേണമെങ്കിലും പോസ് ചെയ്യാനാകും. iPhone അല്ലെങ്കിൽ iPad പോസ് ചെയ്യാനും Mac അല്ലെങ്കിൽ Apple TV-യിലെ ക്യാമറ ലിസ്റ്റിൽ നിന്ന് അവ താൽക്കാലികമായി നീക്കം ചെയ്യാനും, നിങ്ങളുടെ ഡിവൈസിൽ ‘ഡിസ്കണക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യുക. നിങ്ങളുടെ iOS അല്ലെങ്കിൽ iPadOS ഡിവൈസിൽ ക്രമീകരണം > പൊതുവായവ > AirPlay-ഉം കണ്ടിന്യുവിറ്റിയും എന്നതിലേക്ക് പോയി Mac അല്ലെങ്കിൽ Apple TV-ക്കായുള്ള വെബ്ക്യാം ആയി iPhone അല്ലെങ്കിൽ iPad ഉപയോഗിക്കുന്നത് ഡിസേബിൾ ചെയ്യാം.
സെലക്റ്റ് ചെയ്ത iPhone മോഡലുകളിലും കണ്ടിന്യുവിറ്റി ക്യാമറ ഉപയോഗിക്കുമ്പോഴും, എനേബിൾ ചെയ്ത ആപ്പുകൾക്കായി നിങ്ങളെ ഫ്രെയിമിൽ ഉൾപ്പെടുത്താൻ സെന്റർ സ്റ്റേജ് ഓട്ടോമാറ്റിക്കായി മുൻവശ ക്യാമറ പാൻ ചെയ്യുകയും സൂം ചെയ്യുകയും ചെയ്യും. ഫ്രെയിമിൽ പ്രവേശിക്കുന്ന ആളുകളെ ഉൾക്കൊള്ളാൻ ക്യാമറ സുഗമമായി സൂം ചെയ്യും. കൺട്രോൾ സെന്റർ ആക്സസ് ചെയ്യാൻ നിങ്ങളുടെ സ്ക്രീനിന്റെ മുകളിൽ-വലത് അറ്റത്ത് നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്ത്, വീഡിയോ ഇഫക്റ്റുകൾ ബട്ടണിൽ ടാപ്പ് ചെയ്ത ശേഷം, സെന്റർ സ്റ്റേജ് ബട്ടൺ ടാപ്പ് ചെയ്തു കൊണ്ട് വീഡിയോ കോളിനിടെ നിങ്ങൾക്ക് സെന്റർ സ്റ്റേജ് ഡിസേബിൾ ചെയ്യാം. ആപ്പിൽ തന്നെയുള്ള കൺട്രോൾ സെന്റർ ഓപ്ഷനുകൾ പിന്തുടർന്നു കൊണ്ട്, പിന്തുണയുള്ള ആപ്പുകൾ സെന്റർ സ്റ്റേജ് ഉപയോഗിക്കണോ എന്നത് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിയന്ത്രിക്കാം.
നിങ്ങൾ ക്യാമറയിലേക്ക് ആക്സസ് അനുവദിക്കുന്ന ആപ്പുകൾക്ക് ഓഗ്‌മെന്റഡ് റിയാലിറ്റി (AR) അനുഭവം നൽകാൻ ARKit ഉപയോഗിക്കാം. ഒരു ഫോട്ടോയുമായി ബന്ധപ്പെട്ട ലൊക്കേഷൻ പോലുള്ള ക്യാമറയിൽ നിന്നുള്ള ഡാറ്റയുമായി ARKit-ൽ നിന്ന് ലഭിക്കുന്ന ഡാറ്റ സംയോജിപ്പിക്കാനും ഉപയോഗിക്കാനും സംഭരിക്കാനും ആപ്പുകൾക്ക് കഴിയും. വേൾഡ് അല്ലെങ്കിൽ ഫേസ് ട്രാക്കിങ് ഉപയോഗിച്ച് നിങ്ങളുടെ AR അനുഭവം സ്ഥാപിക്കാൻ ഈ ആപ്പുകൾക്ക് ക്യാമറ ഉപയോഗിക്കാം. ഒരു ഭൗതിക ഇടവുമായി ബന്ധപ്പെട്ട് ഒരു യൂസറുടെ സ്ഥാനം നിർണയിക്കാൻ ഈ സെൻസറുകളിൽ നിന്നുള്ള വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിന് വേൾഡ് ട്രാക്കിങ് നിങ്ങളുടെ ഡിവൈസിലെ അൽഗോരിതങ്ങൾ ഉപയോഗിക്കുന്നു. മാപ്പ്സിലെ ഒപ്റ്റിക്കൽ ഹെഡിങ് പോലുള്ള ഫീച്ചറുകൾ വേൾഡ് ട്രാക്കിങ് എനേബിൾ ചെയ്യുന്നു.
2025-12-12