ChatGPT വിപുലീകരണവും സ്വകാര്യതയും

ChatGPT വിപുലീകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിങ്ങൾക്ക് നിയന്ത്രണം നൽകുന്നതിനും എന്താണ് പങ്കിടേണ്ടതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ എനേബിൾ ചെയ്യുന്നതിനും വേണ്ടിയാണ്.


Siri, എഴുത്ത് ഉപകരണങ്ങൾ, വിഷ്വൽ ഇന്റലിജൻസ് (ലഭ്യമാണെങ്കിൽ) തുടങ്ങിയ പിന്തുണയുള്ള ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ChatGPT വിപുലീകരണം എനേബിൾ ചെയ്യാൻ തിരഞ്ഞെടുക്കാം. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ടെക്സ്റ്റും ഇമേജ് ഉള്ളടക്കവും സൃഷ്ടിക്കാനും നിങ്ങളെ ChatGPT വിപുലീകരണത്തിന് സഹായിക്കാനാകും. ChatGPT എപ്പോൾ ഉപയോഗിക്കണമെന്നത് നിങ്ങളാണ് നിയന്ത്രിക്കുന്നത്, നിങ്ങളുടെ ഏതെങ്കിലും വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് അനുവാദം ചോദിക്കുകയും ചെയ്യും.

ഒരു അക്കൗണ്ട് ഇല്ലാതെ തന്നെ നിങ്ങൾക്ക് ChatGPT വിപുലീകരണം ഉപയോഗിക്കാം. നിങ്ങൾക്ക് ഒരു ChatGPT അക്കൗണ്ട് ഉണ്ടെങ്കിൽ, ഈ വിപുലീകരണം ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് കണക്റ്റ് ചെയ്യാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ChatGPT വിപുലീകരണം ഉപയോഗിക്കുന്നു

ChatGPT-യിലേക്ക് ഏതെങ്കിലും വിവരങ്ങൾ അയയ്ക്കുന്നതിന് മുമ്പ്, നിങ്ങൾ ChatGPT വിപുലീകരണം എനേബിൾ ചെയ്യണം. ഈ വിപുലീകരണം ഡിഫോൾട്ടായി ഓഫായിരിക്കും. ഇത് എനേബിൾ ചെയ്യുന്നത് Siri, എഴുത്ത് ഉപകരണങ്ങൾ, വിഷ്വൽ ഇന്റലിജൻസ് തുടങ്ങിയ പിന്തുണയുള്ള ഫീച്ചറുകളിൽ നിന്ന് ChatGPT-യിലേക്ക് അഭ്യർഥനകൾ അയയ്ക്കാൻ നിങ്ങളെ അനുവദിക്കുന്നു. ക്രമീകരണം > Apple Intelligence-ഉം Siri-യും > ChatGPT എന്നതിലേക്ക് പോയി ‘ChatGPT ഉപയോഗിക്കൂ’ ഓഫാക്കാൻ ടാപ്പ് ചെയ്ത് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിൽ ChatGPT വിപുലീകരണം ഡിസേബിൾ ചെയ്യാൻ തിരഞ്ഞെടുക്കാം. Mac-ൽ, സിസ്റ്റം ക്രമീകരണം > Apple Intelligence-ഉം Siri-യും > ChatGPT എന്നതിലേക്ക് പോയി ‘ChatGPT ഉപയോഗിക്കൂ’ ഓഫാക്കാൻ ടാപ്പ് ചെയ്യൂ.

ChatGPT വിപുലീകരണം ആക്സസ് ചെയ്യാൻ നിങ്ങൾ Siri ഉപയോഗിക്കുമ്പോൾ, ഒരു അഭ്യർഥന നടത്താൻ നിങ്ങൾ ChatGPT-യോട് വ്യക്തമായി ആവശ്യപ്പെടുന്നുണ്ടോ എന്ന് നിർണയിക്കാൻ നിങ്ങളുടെ അഭ്യർഥന വിശകലനം ചെയ്യും. ഉദാഹരണത്തിന്, ‘ChatGPT-യോട് ഒരു കവിത എഴുതാൻ പറയൂ’ എന്ന് പറയുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യുന്നത് പോലുള്ള ഒരു ടാസ്ക് ചെയ്യാൻ നിങ്ങൾ ChatGPT-യോട് വ്യക്തമായി ആവശ്യപ്പെടുമ്പോൾ അത്തരം അഭ്യർഥനകൾ ChatGPT-യിലേക്ക് നേരിട്ട് അയയ്ക്കും.

ChatGPT ഉപയോഗിക്കുന്നതിന് വ്യക്തമായ അഭ്യർഥനയൊന്നുമില്ലെങ്കിൽ, ChatGPT ഉപയോഗപ്രദമായ ഫലങ്ങൾ നൽകുമോ എന്ന് നിർണയിക്കാൻ നിങ്ങളുടെ അഭ്യർഥന വിശകലനം ചെയ്യും. അങ്ങനെ സംഭവിച്ചാൽ, നിങ്ങൾക്ക് ChatGPT ഉപയോഗിക്കണോ എന്ന് Siri ചോദിക്കും. നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, Siri നിങ്ങളുടെ അഭ്യർത്ഥന ChatGPT-യിലേക്ക് അയയ്ക്കുകയും ഉത്തരം നേരിട്ട് അവതരിപ്പിക്കുകയും ചെയ്യും. ക്രമീകരണം > Apple Intelligence-ഉം Siri-യും > ChatGPT എന്നതിലേക്ക് പോയി ‘ChatGPT അഭ്യർഥനകൾ സ്ഥിരീകരിക്കൂ’ ഓഫാക്കാൻ ടാപ്പ് ചെയ്തുകൊണ്ട് ChatGPT-യിലേക്ക് Siri അഭ്യർഥന അയയ്ക്കണോ വേണ്ടയോ എന്ന് സ്ഥിരീകരിക്കാൻ Siri ആവശ്യപ്പെടുന്നത് ഡിസേബിൾ ചെയ്യാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

നിങ്ങൾ എഴുത്ത് ഉപകരണങ്ങളോ വിഷ്വൽ ഇന്റലിജൻസോ പോലുള്ള പിന്തുണയുള്ള മറ്റ് ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ ChatGPT വിപുലീകരണങ്ങൾ ഉപയോഗിക്കണോ എന്നത് ഓരോ ഫീച്ചറിനും നിങ്ങൾക്ക് വെവ്വേറെ തിരഞ്ഞെടുക്കാനാകും.

ChatGPT-ക്ക് നൽകിയ ഡാറ്റ

ChatGPT വിപുലീകരണം ഉപയോഗിക്കുമ്പോൾ, ChatGPT-ലേക്ക് എന്ത് ഉള്ളടക്കം അയയ്ക്കണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ അഭ്യർഥനയ്ക്ക് ഉത്തരം നൽകാനും കൃത്യവും പ്രസക്തവുമായ ഫലങ്ങൾ നൽകാൻ ChatGPT-യെ പ്രാപ്തമാക്കാനും, നിങ്ങളുടെ അഭ്യർഥനയും ഡോക്യുമെന്റുകൾ, ഫോട്ടോകൾ, ഡോക്യുമെന്റിന്റെ ഉള്ളടക്കം എന്നിവ പോലുള്ള അറ്റാച്ച്മെന്റുകളും, നിലവിലെ സമയ മേഖല, രാജ്യം, ഡിവൈസ് തരം, ഭാഷ, അഭ്യർഥന നടത്തുമ്പോൾ ഉപയോഗിക്കുന്ന ഫീച്ചർ എന്നിവ പോലുള്ള അഭ്യർഥനയുമായി ബന്ധപ്പെട്ട പരിമിതമായ ഡാറ്റയും ChatGPT-യിലേക്ക് അയയ്ക്കുന്നു.

ChatGPT വിപുലീകരണം ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ IP വിലാസം ChatGPT-യിൽ നിന്ന് മറയ്ക്കുന്നു. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ്റെ IP വിലാസം ഒരു പ്രദേശവുമായി പൊരുത്തപ്പെടുത്തി ഏകദേശമായി കണക്കാക്കുന്ന നിങ്ങളുടെ പൊതുവിലെ ലൊക്കേഷൻ, തട്ടിപ്പ് തടയുന്നതിനും ബാധകമായ നിയമം പാലിക്കുന്നതിനും ChatGPT-യെ അനുവദിക്കുന്നത് പോലുള്ള ആവശ്യങ്ങൾക്കാണ് ChatGPT-ക്ക് നൽകുന്നത്.

ഒരു അക്കൗണ്ട് ഇല്ലാതെ ChatGPT വിപുലീകരണം ഉപയോഗിക്കുന്നു

ഒരു അക്കൗണ്ട് ഇല്ലാതെയാണ് നിങ്ങൾ ChatGPT വിപുലീകരണം ആക്‌സസ് ചെയ്യുന്നതെങ്കിൽ, മുകളിൽ വിവരിച്ച വിവരങ്ങൾ മാത്രമേ ChatGPT-യിലേക്ക് അയയ്ക്കൂ. നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന വിവരങ്ങളൊന്നും OpenAI-ക്ക് ലഭിക്കില്ല.

നിങ്ങളുടെ അഭ്യർഥന നിറവേറ്റുക എന്ന ഉദ്ദേശ്യത്തോടെ മാത്രമേ OpenAI നിങ്ങളുടെ വിവരങ്ങൾ പ്രോസസ് ചെയ്യാൻ പാടുള്ളൂ, ബാധകമായ നിയമങ്ങൾ പ്രകാരം ആവശ്യമില്ലെങ്കിൽ നിങ്ങളുടെ വിവരങ്ങളോ അതിനായി നൽകുന്ന ഏതെങ്കിലും പ്രതികരണങ്ങളോ സംഭരിക്കാൻ പാടുള്ളതുമല്ല. OpenAI അതിന്റെ മോഡലുകൾ മെച്ചപ്പെടുത്തുന്നതിനോ പരിശീലിപ്പിക്കുന്നതിനോ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കരുത്.

ഒരു ChatGPT അക്കൗണ്ടിനൊപ്പം ChatGPT വിപുലീകരണം ഉപയോഗിക്കുന്നു

നിങ്ങൾക്ക് ഒരു ChatGPT അക്കൗണ്ട് സൃഷ്ടിക്കാനോ നിലവിലുള്ള ഒരു അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാനോ തിരഞ്ഞെടുക്കാം. നിങ്ങൾ ഒരു ChatGPT സബ്സ്ക്രൈബർ ആണെങ്കിൽ, നിങ്ങളുടെ Apple അനുഭവങ്ങളിലൂടെ പണമടച്ചുള്ള ഫീച്ചറുകൾ നിങ്ങൾക്ക് ആക്സസ് ചെയ്യാൻ കഴിയും.

സൈൻ ഇൻ ചെയ്യുമ്പോൾ, നിങ്ങളുടെ ChatGPT അക്കൗണ്ട് ക്രമീകരണവും OpenAI-യുടെ ഡാറ്റ സ്വകാര്യതാ നയങ്ങളും ബാധകമാകും. ഇതിനർഥം OpenAI നിങ്ങളുടെ അഭ്യർത്ഥന, അറ്റാച്ച്മെന്റുകൾ, സെഷൻ ചരിത്രം എന്നിവ ലോഗ് ചെയ്യുകയും അവയുടെ മോഡലുകളെ പരിശീലിപ്പിക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ ഈ ഡാറ്റ ഉപയോഗിക്കുകയും ചെയ്തേക്കാം എന്നാണ്. OpenAI-യുടെ സ്വകാര്യതാ രീതികളെക്കുറിച്ച് കൂടുതലറിയാൻ, https://openai.com/policies/row-privacy-policy സന്ദർശിക്കുക.

Apple-ന് നൽകിയ ഡാറ്റ

പിന്തുണയുള്ള ഫീച്ചറുകളിൽ നിങ്ങൾ ChatGPT ഉപയോഗിക്കുമ്പോൾ, അയച്ച അഭ്യർഥനകളുടെ എണ്ണം, അല്ലെങ്കിൽ അഭ്യർഥനയുടെയോ പ്രതികരണത്തിന്റെയോ ഏകദേശ വലിപ്പം തുടങ്ങി ChatGPT-ലേക്കുള്ള നിങ്ങളുടെ അഭ്യർഥനകളെക്കുറിച്ചും ChatGPT-യുടെ പ്രതികരണത്തെക്കുറിച്ചും ഉള്ള പരിമിതമായ വിവരങ്ങൾ സേവനം പ്രവർത്തിപ്പിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി Apple ശേഖരിക്കുന്നു.

നിങ്ങൾ Siri-യിൽ ChatGPT ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ അഭ്യർഥനയെക്കുറിച്ചുള്ള വിവരങ്ങൾ Apple ശേഖരിക്കും. കൂടുതൽ വിവരങ്ങൾക്ക്, www.apple.com/legal/privacy/data/en/improve-siri-dictation സന്ദർശിക്കുക. നിങ്ങൾ ‘Siri-യും കേട്ടെഴുത്തും മെച്ചപ്പെടുത്തൂ’ തിരഞ്ഞെടുത്താൽ, നിങ്ങളുടെ അഭ്യർഥനയുടെ ഓഡിയോ റെക്കോർഡിങ്ങും ട്രാൻസ്ക്രിപ്റ്റും, പ്രതികരണവുമായി ബന്ധപ്പെട്ട മെറ്റാഡാറ്റയും പോലുള്ള നിങ്ങളുടെ അഭ്യർഥനയെക്കുറിച്ചുള്ള അധിക ഡാറ്റ Apple ലോഗ് ചെയ്തേക്കാം. ഈ ഡാറ്റയൊന്നും നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക്, www.apple.com/in/legal/privacy/data/en/improve-siri-dictation സന്ദർശിക്കൂ.

നിങ്ങളുടെ Apple ഡിവൈസ് വഴി നിലവിലെ ChatGPT പ്ലാൻ അപ്ഗ്രേഡ് ചെയ്യാനുള്ള നടപടികൾ നിങ്ങൾ സ്വീകരിക്കുകയാണെങ്കിൽ, അനുഭവം മനസ്സിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി കാഴ്ചകളും ക്ലിക്കുകളും പോലുള്ള അപ്ഗ്രേഡ് അനുഭവവുമായുള്ള നിങ്ങളുടെ ഇന്ററാക്ഷനുകളെ കുറിച്ചുള്ള പരിമിതമായ വിവരങ്ങൾ Apple ശേഖരിച്ചേക്കാം. ഈ ഡാറ്റ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ല.

ഒരു ആശങ്ക റിപ്പോർട്ട് ചെയ്യുന്നു

ChatGPT വിപുലീകരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യേണ്ട ഒരു പ്രശ്നമുണ്ടെങ്കിൽ, ‘ആശങ്ക റിപ്പോർട്ട് ചെയ്യൂ’ വഴി നിങ്ങൾക്ക് അത് റിപ്പോർട്ട് ചെയ്യാം. ഒരു ആശങ്ക റിപ്പോർട്ട് ചെയ്യുമ്പോൾ, OpenAI-യുമായി ആ ആശങ്കയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതിന് നിങ്ങൾക്ക് ഒരു പ്രത്യേക തിരഞ്ഞെടുപ്പ് നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.apple.com/legal/privacy/data/en/report-concern സന്ദർശിക്കുക.

2025-12-12