ഡിവൈസ് അനലിറ്റിക്സും സ്വകാര്യതയും

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് അനലിറ്റിക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


iOS ഡിവൈസ് അനലിറ്റിക്സ്

ഹാർഡ്‌വെയറിന്റെയും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും സ്പെസിഫിക്കേഷനുകൾ, പെർഫോമൻസ് സ്ഥിതിവിവരക്കണക്കുകൾ, നിങ്ങളുടെ ഡിവൈസുകളും ആപ്ലിക്കേഷനുകളും നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഡാറ്റ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ iPhone അനലിറ്റിക്സിൽ ഉൾപ്പെട്ടേക്കാം. Apple‑ന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനും വികസിപ്പിക്കാനും സഹായിക്കുന്നതിന് ഈ വിവരങ്ങൾ ഉപയോഗിക്കുന്നു. ശേഖരിക്കുന്ന വിവരങ്ങളൊന്നും നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയുന്നതല്ല. വ്യക്തിഗത ഡാറ്റ ലോഗ് ചെയ്യുകയേയില്ല, അത് ഡിഫറൻഷ്യൽ സ്വകാര്യത പോലുള്ള സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള സാങ്കേതികതകൾക്ക് വിധേയമാണ്, അല്ലെങ്കിൽ Apple-ന് അയയ്ക്കുന്നതിന് മുൻപ് എല്ലാ റിപ്പോർട്ടുകളിൽ നിന്നും അത് നീക്കം ചെയ്യും. ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലുകളും എന്നതിലേക്ക് പോയി ‘അനലിറ്റിക്സ് ഡാറ്റ’ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങളുടെ iOS ഡിവൈസിൽ ഈ വിവരങ്ങൾ നിങ്ങൾക്ക് റിവ്യൂ ചെയ്യാം.

Apple‑ന് ഈ വിവരങ്ങൾ നൽകാൻ നിങ്ങൾ സമ്മതിക്കുകയും ലൊക്കേഷൻ സേവനങ്ങൾ ഓണാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, പെർഫോമൻസ് പ്രശ്നങ്ങൾ (ഉദാഹരണത്തിന്, ഒരു പ്രത്യേക സ്ഥലത്ത് മൊബൈലിന്റെയോ Wi-Fi-യുടേയോ സിഗ്‌നലിന്റെ ഏറ്റക്കുറച്ചിലുകൾ) വിശകലനം ചെയ്യാൻ Apple‑നെ സഹായിക്കുന്നതിന് നിങ്ങളുടെ ഡിവൈസുകളുടെ ലൊക്കേഷൻ അയച്ചേക്കാം. ഈ അനലിറ്റിക്സ് ലൊക്കേഷൻ ഡാറ്റയിൽ ഒരു കോൾ അവസാനിച്ച ലൊക്കേഷൻ അല്ലെങ്കിൽ പരാജയപ്പെട്ട ഇൻ‑സ്റ്റോർ ഇടപാടിന്റെ ലൊക്കേഷൻ പോലുള്ള ലൊക്കേഷനുകൾ ഉൾപ്പെട്ടേക്കാം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അനലിറ്റിക്സിനായി ലൊക്കേഷൻ സേവനങ്ങൾ ഡിസേബിൾ ചെയ്യാൻ തിരഞ്ഞെടുക്കാം. അങ്ങനെ ചെയ്യാൻ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > സിസ്റ്റം സേവനങ്ങൾ എന്നതിലേക്ക് പോയി iPhone അനലിറ്റിക്സ് ഓഫാക്കാൻ ടാപ്പ് ചെയ്യൂ.

ഒരേ iCloud അക്കൗണ്ട് ഉപയോഗിക്കുന്ന ഒന്നിലധികം ഡിവൈസുകളിൽ നിന്ന് Apple‑ലേക്ക് അനലിറ്റിക്സ് വിവരങ്ങൾ അയയ്ക്കാൻ നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ, എൻഡ്‑ടു‑എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് സിങ്ക് ചെയ്തുകൊണ്ട് ആ ഡിവൈസുകളിൽ ഉടനീളം Apple ആപ്പുകളെ കുറിച്ചുള്ള ചില ഉപയോഗ ഡാറ്റ ഞങ്ങൾ പരസ്പരം ബന്ധിപ്പിച്ചേക്കാം. Apple‑ന് നിങ്ങളെ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് ഞങ്ങൾ ഇത് ചെയ്യുന്നത്.

ഡിവൈസ് അനലിറ്റിക്സ് പങ്കിടുന്നത് പൂർണമായും ഡിസേബിൾ ചെയ്യാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അങ്ങനെ ചെയ്യുന്നതിന്, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലുകളും എന്നതിലേക്ക് പോയി, ‘iPhone അനലിറ്റിക്സ് പങ്കിടൂ’ ഓഫാക്കൂ. നിങ്ങളുടെ iPhone‑മായി ജോഡിയാക്കിയ ഒരു Apple Watch നിങ്ങൾക്ക് ഉണ്ടെങ്കിൽ, ‘iPhone‑ഉം Watch അനലിറ്റിക്സും പങ്കിടൂ’ ഓഫാക്കാൻ ടാപ്പ് ചെയ്യൂ.

ഈ സവിശേഷതകൾ ഉപയോഗിക്കുക വഴി, Apple-ഉം അതിന്റെ സബ്സിഡിയറികളും പ്രതിനിധികളും ഈ വിവരങ്ങളുടെ സംപ്രേഷണം, ശേഖരണം, പരിപാലനം, പ്രൊസസിങ്, മുകളിൽ പരാമർശിക്കപ്പെട്ട വിധമുള്ള ഉപയോഗം എന്നിവ ചെയ്യുന്നതിന് നിങ്ങൾ അംഗീകാരവും സമ്മതവും നൽകുന്നു.

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2025-12-12