അടിയന്തര SOS-ഉം സ്വകാര്യതയും

നിങ്ങളുടെ ഡിവൈസ് അടിയന്തര സേവനങ്ങളെ വിളിക്കുമ്പോൾ അടിയന്തര SOS നിങ്ങളുടെ ലൊക്കേഷൻ പങ്കിടും. നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകളെയും ഈ വിവരം, നിങ്ങളുടെ ലൊക്കേഷൻ ഉൾപ്പെടെ, അറിയിച്ചേക്കാം. ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടില്ലെങ്കിലും ലൊക്കേഷൻ പങ്കിടുന്നതാണ്.
 

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് അടിയന്തര SOS രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Privacy Icon

  • അടിയന്തര സേവനങ്ങളെ വിളിക്കാൻ അടിയന്തര SOS ഉപയോഗിക്കുമ്പോൾ, നിങ്ങളെ സഹായിക്കാൻ ഡിസ്പാച്ചറെ അനുവദിക്കുന്നതിന്, നിങ്ങൾ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ കോളിൽ നിങ്ങളുടെ ലൊക്കേഷൻ ഉൾപ്പെടുത്തിയേക്കാം.
  • കോൾ അവസാനിക്കുമ്പോൾ, നിങ്ങൾ സന്ദേശങ്ങൾ ആപ്പ് അൺഇൻസ്റ്റോൾ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകൾക്ക് നിങ്ങളുടെ ലൊക്കേഷനും നിങ്ങൾ അടിയന്തര സേവനങ്ങളെ വിളിച്ചു എന്ന അറിയിപ്പും സന്ദേശമായി അയയ്ക്കാൻ തിരഞ്ഞെടുക്കാം.

അടിയന്തര SOS ഉപയോഗിച്ച്, നിങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും സഹായത്തിനായി വിളിക്കാനും നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകൾക്ക് അലേർട്ട് നൽകാനും കഴിയും. അടിയന്തര SOS ഉപയോഗിച്ച് നിങ്ങൾ ഒരു കോൾ ചെയ്യുമ്പോൾ, നിങ്ങളുടെ ഡിവൈസ് ഓട്ടോമാറ്റിക് ആയി പ്രാദേശിക അടിയന്തര നമ്പറിലേക്ക് വിളിക്കുന്നു. ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും, നിങ്ങളുടെ അടിയന്തര സേവനമായി നൽകാൻ ആഗ്രഹിക്കുന്ന സേവനം നിങ്ങൾ തിരഞ്ഞെടുക്കേണ്ടി വന്നേക്കാം. നിങ്ങളെ സഹായിക്കാൻ ഡിസ്പാച്ചറെ അനുവദിക്കുന്നതിന്, നിങ്ങൾ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്താലും ഇല്ലെങ്കിലും ഈ കോളിൽ നിങ്ങളുടെ ലൊക്കേഷൻ ഉൾപ്പെട്ടേക്കാം. കോൾ അവസാനിച്ച് കഴിഞ്ഞാൽ, അടിയന്തര സേവനങ്ങളെ വിളിച്ചതായി പറയുന്ന ഒരു സന്ദേശം ഉപയോഗിച്ച് നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകളെ അറിയിക്കാൻ തിരഞ്ഞെടുക്കാം. ഈ സന്ദേശത്തിൽ നിങ്ങളുടെ നിലവിലെ ലൊക്കേഷനും ഉൾപ്പെടുന്നു. iPhone-ലെ ആരോഗ്യം ആപ്പിൽ നിങ്ങളുടെ മെഡിക്കൽ ഐഡി എഡിറ്റ് ചെയ്ത് നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകൾ മാനേജ് ചെയ്യാം.

പരിമിതമായ സമയത്തേക്ക്, നിങ്ങളുടെ ലൊക്കേഷൻ മാറുന്നതിനനുസരിച്ച് ഡിവൈസ് നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകളിലേക്ക് സന്ദേശങ്ങൾ ആപ്പ് ഉപയോഗിച്ച് അപ്ഡേറ്റുകൾ അയയ്ക്കും. ഇത് സംഭവിക്കുമ്പോൾ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും. നിങ്ങളുടെ Apple Watch-ൽ അടിയന്തര SOS ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ Apple Watch-ലെ അറിയിപ്പിൽ ‘പങ്കിടൽ നിർത്തൂ’ എന്നതിൽ ടാപ്പ് ചെയ്ത് നിങ്ങൾക്ക് ഈ അപ്ഡേറ്റുകൾ നിർത്താനാകും. നിങ്ങളുടെ iPhone-ൽ അടിയന്തര SOS ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ iPhone-ലെ സ്റ്റാറ്റസ് ബാറിൽ ടാപ്പ് ചെയ്ത് ‘അടിയന്തര ലൊക്കേഷൻ പങ്കിടൽ നിർത്തൂ’ എന്നത് തിരഞ്ഞെടുത്ത് നിങ്ങൾക്ക് ഈ അപ്ഡേറ്റുകൾ നിർത്താനാകും.

ലൊക്കേഷൻ സേവനങ്ങൾ ഡിസേബിൾ ചെയ്തിരിക്കുകയാണെങ്കിൽ, നിങ്ങളുടെ ലൊക്കേഷൻ ഉൾപ്പെടെ നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകളെ അറിയിക്കുന്നതിന് അത് താൽക്കാലികമായി എനേബിൾ ചെയ്യും. നിങ്ങളുടെ ലൊക്കേഷൻ പങ്കിടുമ്പോൾ, 24 മണിക്കൂറിൽ ഓരോ നാല് മണിക്കൂറും അത് നിർത്താൻ നിങ്ങൾക്ക് ഒരു ഓർമപ്പെടുത്തൽ ലഭിക്കും. നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകളിലേക്ക് നിങ്ങളുടെ ലൊക്കേഷൻ അയയ്ക്കേണ്ടതില്ലെങ്കിൽ, നിങ്ങളുടെ iPhone-ൽ ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > സിസ്റ്റം സേവനങ്ങൾ എന്നതിലേക്ക് പോയി ‘അടിയന്തര കോളും SOS-ഉം’ ഓഫാക്കാൻ ടാപ്പ് ചെയ്യൂ.

2025-12-12