കുടുംബ പങ്കിടലും സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് കുടുംബ പങ്കിടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
![]()
- നിങ്ങൾ പ്രായപൂർത്തിയായ വ്യക്തിയാണോ, കുട്ടിയാണോ, കൗമാരപ്രായത്തിലുള്ള വ്യക്തിയാണോ എന്ന് സ്ഥിരീകരിക്കാൻ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രായം, രാജ്യമോ പ്രദേശമോ എന്നിവ ഉപയോഗിക്കും.
- നിങ്ങൾ ഒരു കുടുംബ ഗ്രൂപ്പ് ആരംഭിക്കുകയോ അതിൽ ചേരുകയോ ചെയ്യുമ്പോൾ, സബ്സ്ക്രിപ്ഷനുകളും വാങ്ങലുകളും ലൊക്കേഷനുകളും പങ്കിടാൻ നിങ്ങളെയും കുടുംബാംഗങ്ങളെയും അനുവദിക്കുന്നതിന് Apple അക്കൗണ്ടും കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉപയോഗിച്ചേക്കാം.
- നിങ്ങളൊരു പേരന്റ് അല്ലെങ്കിൽ രക്ഷാകർത്താവ് ആണെങ്കിൽ, നിങ്ങളുടെ കുടുംബ ഗ്രൂപ്പിലെ കുട്ടികൾക്കും കൗമാരപ്രായത്തിലുള്ള കുട്ടികൾക്കുമായി രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കാൻ നിങ്ങളെ അനുവദിക്കുന്നതിന് നിങ്ങളുടെ Apple അക്കൗണ്ടും കുടുംബാംഗങ്ങളുടെ അക്കൗണ്ടും ഉപയോഗിച്ചേക്കാം.
- നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ, കുടുംബ പങ്കിടലിലൂടെ ലഭ്യമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവയെ കുറിച്ചുള്ള പ്രസക്തമായ ആശയവിനിമയങ്ങൾ അയയ്ക്കാൻ നിങ്ങളുടെ കുടുംബ ഗ്രൂപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉപയോഗിച്ചേക്കാം.
നിങ്ങളുടെ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നത് Apple-ലെ എല്ലാവരുടെയും മുൻഗണനയാണ്. നിങ്ങളുടെ അനുഭവം മികച്ചതാക്കുന്നതിന് ആവശ്യമായ ഡാറ്റ മാത്രം ശേഖരിക്കാൻ ഞങ്ങൾ കഠിനമായി പ്രയത്നിക്കുന്നു, ഞങ്ങൾ ഡാറ്റ ശേഖരിക്കുമ്പോൾ, ഞങ്ങൾ ശേഖരിക്കുന്നത് എന്താണെന്നും എന്താണ് അതിന്റെ ആവശ്യമെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു, അവ നിങ്ങൾക്ക് ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കും. എല്ലാ Apple ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും പോലെ കുടുംബ പങ്കിടലും ഈ തത്വങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കുടുംബ പങ്കിടൽ സജ്ജീകരിക്കുന്നു
ഒരു യൂസർ കുടുംബ സജ്ജീകരണം ആരംഭിക്കുമ്പോൾ, അവർ പ്രായപൂർത്തിയായവരാണെന്നും അതിനാൽ ഒരു കുടുംബ ഗ്രൂപ്പ് സൃഷ്ടിക്കാൻ യോഗ്യരാണെന്നും സ്ഥിരീകരിക്കാൻ Apple അവരുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രായം, രാജ്യമോ പ്രദേശമോ എന്നിവ ഉപയോഗിക്കുന്നു. ഒരു യൂസറിന് അവരുടെ Apple അക്കൗണ്ടുമായി ഏത് രാജ്യം അല്ലെങ്കിൽ പ്രദേശം ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതിനെ ആശ്രയിച്ച് ചുവടെ പരാമർശിച്ചിരിക്കുന്ന നിർദിഷ്ട പ്രായ പരിധി വ്യത്യസ്തമായിരിക്കും. പ്രായപരിധിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, support.apple.com/102617 സന്ദർശിക്കുക.
‘മുതിർന്നയാൾ’ എന്നുള്ള സ്റ്റാറ്റസ് സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ആരംഭിക്കുന്ന യൂസർ കുടുംബ ഓർഗനൈസർ ആയിമാറുന്നു; കൂടാതെ AirDrop-ഓ ‘സന്ദേശങ്ങ’ളോ Mail-ഓ ഉപയോഗിച്ചോ, കുടുംബ ക്രമീകരണങ്ങളിൽ ‘വ്യക്തിപരമായി ക്ഷണിക്കൂ’ ടാപ്പ് ചെയ്തുകൊണ്ടോ കുടുംബ ഗ്രൂപ്പിൽ ചേരാൻ അനന്യ Apple അക്കൗണ്ടുകളുള്ള മറ്റ് അഞ്ച് യൂസർമാരെ വരെ ക്ഷണിക്കുകയും ചെയ്യാം. എങ്ങനെ അയച്ചു എന്നതിനെ ആശ്രയിച്ച് ഓർഗനൈസറുടെ പേര്, Apple അക്കൗണ്ട്, ക്ഷണിതാവിന് ആക്‌സസ് ലഭിക്കുന്ന സബ്‌സ്‌ക്രിപ്‌ഷനുകൾ, കൂടാതെ/അല്ലെങ്കിൽ ഓർഗനൈസറുടെ കോൺടാക്റ്റ് വിവരങ്ങൾ എന്നിവ Apple പ്രദർശിപ്പിക്കും. നിലവിലുള്ള കുടുംബാംഗങ്ങളുടെ പേരുകൾ പോലുള്ള, ഓർഗനൈസറെ കുറിച്ചോ കുടുംബ ഗ്രൂപ്പിനെ കുറിച്ചോ ഉള്ള മറ്റ് വിവരങ്ങളൊന്നും Apple പ്രദർശിപ്പിക്കില്ല. ഓർഗനൈസർ ‘വ്യക്തിപരമായി ക്ഷണിക്കൂ’ ടാപ്പ് ചെയ്യുമ്പോൾ, ക്ഷണിക്കപ്പെട്ട വ്യക്തിയെ ഓതെന്റിക്കേറ്റ് ചെയ്യുന്നതിനും ക്ഷണിക്കപ്പെട്ടയാൾക്ക് 13 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെങ്കിൽ അവരുടെ സ്വീകാര്യത സ്ഥിരീകരിക്കാനും, ഓർഗനൈസറുടെ ഡിവൈസിൽ നൽകിയിട്ടുള്ള ക്ഷണിക്കപ്പെട്ടയാളുടെ Apple അക്കൗണ്ടും പാസ്‌വേഡും Apple ഉപയോഗിക്കും. ഓർഗനൈസറുടെ ഡിവൈസിൽ Apple ഈ വിവരങ്ങൾ സംഭരിക്കുന്നില്ല. ക്ഷണിതാവിന് 13 വയസ്സിൽ കുറവാണെങ്കിൽ, താഴെ ‘കുടുംബ പങ്കിടൽ ഗ്രൂപ്പ് വിട്ട് പുറത്ത് പോകലും കുട്ടികളെ ട്രാൻസ്ഫർ ചെയ്യലും’ എന്ന ഭാഗത്ത് വിവരിച്ചിരിക്കുന്ന രീതിയിൽ കുട്ടികളെ ട്രാൻസ്ഫർ ചെയ്യുന്ന നടപടി Apple ആരംഭിക്കും.
ക്ഷണങ്ങൾ മാനേജ് ചെയ്യാനും ഓർമപ്പെടുത്തലുകൾ അയയ്ക്കാനും ഓർഗനൈസർമാരെയും ക്ഷണിക്കപ്പെട്ടവരെയും സഹായിക്കുന്നതിന്, Apple അവരുടെ പേരും പ്രൊഫൈൽ ഫോട്ടോയും ക്ഷണത്തിന്റെ സ്റ്റാറ്റസും ഡിവൈസ് ക്രമീകരണങ്ങളിൽ ലഭ്യമാകുന്നത് പോലെ പ്രദർശിപ്പിക്കും. ക്ഷണിക്കപ്പെട്ടയാൾ പ്രതികരിക്കുന്നതുവരെയോ അല്ലെങ്കിൽ 15 ദിവസത്തിന് ശേഷം ക്ഷണം കാലഹരണപ്പെടുന്നതുവരെയോ Apple ക്ഷണങ്ങളുടെ റെക്കോർഡ് സൂക്ഷിക്കുന്നു. ക്ഷണിതാവ് സ്വീകരിക്കുകയാണെങ്കിൽ, ക്ഷണിതാവിന്റെ Apple അക്കൗണ്ട് കുടുംബ ഗ്രൂപ്പുമായി Apple ബന്ധപ്പെടുത്തുന്നു. കാലഹരണപ്പെട്ട ക്ഷണങ്ങളുടെ റെക്കോർഡ് Apple സൂക്ഷിക്കുന്നില്ല. ഓർഗനൈസറിന്റെയും ക്ഷണിതാവിന്റെയും ‘സന്ദേശങ്ങളി’ൽ നിരസിച്ച സ്റ്റാറ്റസ് പ്രദർശിപ്പിക്കുന്നതിനായി, ‘സന്ദേശങ്ങളി’ലൂടെ അയച്ചു നിരസിക്കപ്പെട്ട ക്ഷണങ്ങൾക്ക് Apple 30 ദിവസത്തേക്ക് ഒരു റെക്കോർഡ് സൂക്ഷിക്കുന്നു.
കുടുംബത്തിലും കുടുംബ റോളുകളിലും ചേരുന്നത്
യൂസർമാർ ഒരു കുടുംബ ഗ്രൂപ്പിൽ ചേരുമ്പോൾ, സബ്സ്ക്രിപ്ഷനുകൾ, വാങ്ങലുകൾ, പേയ്മെന്റ് വിവരങ്ങൾ, ലൊക്കേഷനുകൾ എന്നിവയുടെ പങ്കിടൽ മാനേജ് ചെയ്യാൻ ഉപയോഗിക്കാവുന്ന നിർദിഷ്ട ഫീച്ചറുകളും വിവരങ്ങളും കൺട്രോളുകളും Apple ലഭ്യമാക്കുന്നു. ഉദാഹരണത്തിന്, കുടുംബ ക്രമീകരണങ്ങളിൽ കുടുംബ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കുമായി Apple ഓരോ അംഗത്തിന്റെയും പേര്, Apple അക്കൗണ്ട്, റോൾ, കുടുംബത്തിൽ കുട്ടികളും കൗമാരപ്രായക്കാരും ഉണ്ടെങ്കിൽ അവരുടെ പ്രായം എന്നിവ പ്രദർശിപ്പിക്കും. ഒരു iOS അല്ലെങ്കിൽ iPadOS ഡിവൈസിലെ കുട്ടികൾക്കും കൗമാരപ്രായത്തിലുള്ള കുട്ടികൾക്കുമായി, അവരുടെ സ്വകാര്യതാ അവകാശങ്ങളെയും രക്ഷാകർതൃ നിയന്ത്രണങ്ങളെയും കുറിച്ചുള്ള പ്രായത്തിന് അനുയോജ്യമായ വിവരങ്ങൾ നൽകാൻ Apple അവരുടെ പ്രായം ഉപയോഗിക്കും. ഒരു ഇഷ്ടാനുസൃത ശുപാർശകളുടെ ലിസ്റ്റ് നൽകുന്നതിന്, ഒരു കുടുംബാംഗത്തിന്റെ റോൾ, സബ്സ്ക്രിപ്ഷനുകൾ, ഫീച്ചറുകളുടെയും സേവനങ്ങളുടെയും ഉപയോഗം എന്നിവ പോലുള്ള അവരുടെ വിശദാംശങ്ങളും Apple പ്രോസസ് ചെയ്യും. ഉദാഹരണത്തിന്, രക്ഷാകർതൃ നിയന്ത്രണങ്ങൾ റിവ്യൂ ചെയ്യാനും കുടുംബാംഗങ്ങളുമായി iCloud+ പങ്കിടാനും അല്ലെങ്കിൽ മറ്റൊരു കുടുംബാംഗത്തെ അവരുടെ അടിയന്തര കോൺടാക്റ്റുകളിൽ ചേർക്കാനും കുടുംബാംഗത്തിന്റെ ശുപാർശകൾ നിർദേശിച്ചേക്കാം.
ഓർഗനൈസർ ഒരു മുതിർന്ന യൂസറിനെ കുടുംബ ഗ്രൂപ്പിലേക്ക് ചേർക്കുമ്പോൾ, അവർക്ക് അവരെ പേരന്റ്/രക്ഷകർത്താവ് ആയി നിയോഗിക്കാം. പേരന്റിന്/രക്ഷാകർത്താവിന്, അതുപോലെ തന്നെ പേരന്റ്/രക്ഷാകർത്താവ് ആയി പ്രവർത്തിക്കാൻ കഴിയുന്ന ഓർഗനൈസർ എന്നിവർക്ക് ചുവടെ വിവരിച്ചിരിക്കുന്നതുപോലെ കുട്ടികൾക്കും കൗമാരപ്രായക്കാർക്കും ഒരു Apple അക്കൗണ്ട് സൃഷ്ടിക്കാനാകും. അവർക്ക് കുടുംബ ഗ്രൂപ്പിലെ കുട്ടികൾക്കും കൗമാരപ്രായക്കാർക്കും ‘വാങ്ങാൻ ആവശ്യപ്പെടൂ’, ‘സ്ക്രീൻ സമയം’ എന്നിവ പോലുള്ള രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കാനും കഴിയും. ഒരു കുടുംബ ഗ്രൂപ്പ് സജ്ജീകരിക്കുന്നതിനും പങ്കെടുക്കാൻ യൂസർമാരെ ക്ഷണിക്കുന്നതിനും പുറമേ, ഓർഗനൈസർക്ക് കുടുംബാംഗങ്ങളെ നീക്കം ചെയ്യാനും താഴെ വിവരിച്ചിരിക്കുന്നതുപോലെ ഗ്രൂപ്പ് പിരിച്ചുവിടാനും കഴിയും. ഒരു കുടുംബ ഗ്രൂപ്പിന്റെ ഭാഗമായ യൂസർ Apple TV പോലുള്ള ഒരു Apple ഡിവൈസിലേക്ക് സൈൻ ഇൻ ചെയ്താൽ, അവരുടെ Apple അക്കൗണ്ട് പേരും പ്രൊഫൈൽ ഫോട്ടോയും പ്രദർശിപ്പിച്ച് മറ്റ് കുടുംബാംഗങ്ങളെ ചേർക്കാൻ ഡിവൈസ് നിർദേശിച്ചേക്കാം.
കുട്ടിക്കായോ കൗമാരപ്രായത്തിലുള്ള വ്യക്തിക്കായോ Apple അക്കൗണ്ട് സൃഷ്ടിക്കുന്നത്
ഓർഗനൈസർക്കും പേരന്റിനും/രക്ഷാകർത്താവിനും കുട്ടികളെയും കൗമാരപ്രായത്തിലുള്ള വ്യക്തികളെയും അവരുടെ Apple അക്കൗണ്ട് സൃഷ്ടിച്ചുകൊണ്ട് അവരുടെ കുടുംബ ഗ്രൂപ്പിലേക്ക് ചേർക്കാനാകും. ചില രാജ്യങ്ങൾ അല്ലെങ്കിൽ പ്രദേശങ്ങളിൽ, കുട്ടികൾക്കോ കൗമാരക്കാർക്കോ വേണ്ടി Apple അക്കൗണ്ട് സജ്ജീകരിക്കുന്നതിന് മുൻപ്, ഓർഗനൈസറോ പേരന്റ്/രക്ഷാകർത്താവോ ഒരു പ്രായപൂർത്തിയായ വ്യക്തിയാണെന്ന് സ്ഥിരീകരിക്കാനാവശ്യമായ അധിക നടപടികൾ സ്വീകരിക്കാനുള്ള നിയമപരമായ ബാധ്യത Apple-നുണ്ട്. ആ രാജ്യങ്ങൾ അല്ലെങ്കിൽ പ്രദേശങ്ങളിൽ, അക്കാര്യം തെളിയിക്കാനാവശ്യമായ, ക്രെഡിറ്റ് കാർഡോ സർക്കാർ നൽകുന്ന ഐഡിയോ പോലുള്ള ഡോക്യുമെന്റുകൾ നൽകാൻ അവരോട് ആവശ്യപ്പെട്ടേക്കാം. ഒരു കുട്ടിക്കായോ കൗമാരപ്രായത്തിലുള്ള കുട്ടിക്കായോ Apple അക്കൗണ്ട് സൃഷ്ടിക്കാൻ, കുട്ടിക്കോ കൗമാരപ്രായത്തിലുള്ള വ്യക്തിക്കോ Apple അക്കൗണ്ട് നൽകുന്നതിനായി Apple-ന് ഉപയോഗിക്കാൻ കുട്ടിയുടെയോ കൗമാരപ്രായത്തിലുള്ള വ്യക്തിയുടെയോ പേര്, ജനനത്തീയതി, ഒരു ഇ-മെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഓർഗനൈസറോ പേരന്റോ/രക്ഷാകർത്താവോ നൽകണം. ഡിവൈസ് സജ്ജീകരിക്കുന്ന സമയത്താണ് അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടതെങ്കിൽ, ഓർഗനൈസർ അല്ലെങ്കിൽ പേരന്റ്/രക്ഷാകർത്താവ് കുട്ടിയുടെയോ കൗമാരപ്രായത്തിലുള്ള വ്യക്തിയുടെയോ രാജ്യമോ പ്രദേശമോ നൽകണം. യോഗ്യമായ സേവനങ്ങൾ നിർണയിക്കുന്നതിനും ‘വാങ്ങാൻ ആവശ്യപ്പെടൂ’, ‘സ്ക്രീൻ സമയം’ പോലെയുള്ള രക്ഷാകർതൃ നിയന്ത്രണങ്ങൾ നിർദേശിക്കുന്നതിനും Apple കുട്ടിയുടെയോ കൗമാരപ്രായത്തിലുള്ള വ്യക്തിയുടെയോ ജനന തീയതി ഉപയോഗിക്കുന്നു. ചില രാജ്യങ്ങൾ അല്ലെങ്കിൽ പ്രദേശങ്ങളിൽ, കുട്ടികളുടെയും കൗമാരക്കാരുടെയും അക്കൗണ്ടുകൾക്കായി ചില രക്ഷാകർതൃ നിയന്ത്രണങ്ങൾ എനേബിൾ ചെയ്യാൻ Apple-ന് നിയമപരമായ ബാധ്യതയുണ്ട്; പേരന്റ്/രക്ഷാകർത്താവിന് അവ ഡിസേബിൾ ചെയ്യാൻ കഴിഞ്ഞേക്കില്ല. ഒരു കുട്ടിയുടെ കാര്യത്തിൽ, കുട്ടിയുടെ ഡാറ്റ പ്രോസസ് ചെയ്യുന്നതിന് അവരുടെ സമ്മതം നേടുന്നതിന് മുമ്പ്, അവരുടെ പേയ്മെന്റ് വിശദാംശങ്ങൾ, വാലറ്റിലെ ഐഡന്റിറ്റി കാർഡ്, അല്ലെങ്കിൽ Apple അക്കൗണ്ട് അല്ലെങ്കിൽ തത്തുല്യമായവ ഉപയോഗിച്ച് ഓർഗനൈസറിനെ അല്ലെങ്കിൽ പേരന്റ്/രക്ഷാകർത്താവിന്റെ പ്രായപൂർത്തി സ്റ്റാറ്റസ് Apple പരിശോധിച്ചുറപ്പിക്കുന്നു. ചൈൽഡ് അക്കൗണ്ടുകൾ സൃഷ്‌ടിക്കുന്നതിനുള്ള കൂടുതൽ വിവരങ്ങൾക്ക്, support.apple.com/102617 സന്ദർശിക്കുക.
വാങ്ങൽ പങ്കിടൽ
ഒരു ഓർഗനൈസർ വാങ്ങൽ പങ്കിടൽ എനേബിൾ ചെയ്യുമ്പോൾ, App Store, iTunes Store, Apple Books, അല്ലെങ്കിൽ Apple TV ആപ്പ് എന്നിവയിൽ കുടുംബാംഗങ്ങൾ നടത്തുന്ന യോഗ്യമായ വാങ്ങലുകൾ, ഫയലിലെ ഓർഗനൈസറിന്റെ പേയ്മെന്റ് രീതിയിൽ നിന്ന് ഈടാക്കും. കുടുംബാംഗങ്ങൾക്ക് Apple Pay പോലെയുള്ള പേയ്മെന്റ് രീതിയുടെ വിവരണം കാണാൻ കഴിയും, എന്നാൽ പൂർണ പേയ്മെന്റ് അക്കൗണ്ട് നമ്പർ പോലുള്ള പേയ്മെന്റ് വിശദാംശങ്ങൾ കാണാൻ കഴിയില്ല. കുടുംബാംഗങ്ങൾക്ക് ഓർഗനൈസറിന്റെ വാങ്ങലുകളിലേക്ക് ഓട്ടോമാറ്റിക്കായി ആക്സസ് ലഭിക്കും കൂടാതെ മറ്റ് കുടുംബാംഗങ്ങളുമായി അവരുടെ വാങ്ങലുകൾ പങ്കിടാൻ തിരഞ്ഞെടുക്കാനും കഴിയും. എല്ലാ കുടുംബാംഗങ്ങളുടെയും ഓൺലൈൻ, ആപ്പിനുള്ളിലെ App Store ഇടപാടുകളുടെ വിവരണം, വില, തീയതി എന്നിവയും റീഫണ്ട് അഭ്യർഥനകളുടെയും ഫലങ്ങളുടെയും വിശദാംശങ്ങളും തർക്കങ്ങളും ഓർഗനൈസർമാർക്ക് കാണാനാകും. ഒരു കുടുംബാംഗം ഓൺലൈൻ അല്ലെങ്കിൽ ആപ്പിനുള്ളിലെ App Store വാങ്ങലുമായി ബന്ധപ്പെട്ട് ഒരു പ്രശ്നം റിപ്പോർട്ട് ചെയ്താൽ, ഉചിതമായ പ്രതികരണം നൽകുന്നതിന്, വാങ്ങിയ കുടുംബാംഗം, ഓർഗനൈസർ, വാങ്ങൽ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിക്കും.
കുടുംബാംഗങ്ങൾക്ക് വ്യക്തിഗത iTunes, Apple Books, App Store വാങ്ങലുകൾ എന്നിവ മറയ്ക്കാനാകും, അല്ലെങ്കിൽ അവരുടെ കുടുംബ ക്രമീകരണങ്ങൾക്കുള്ളിൽ ‘എന്റെ വാങ്ങലുകൾ പങ്കിടൂ’ ഡിസേബിൾ ചെയ്യാം; കുടുംബാംഗങ്ങൾ അവരുടെ വാങ്ങലുകൾ മറച്ചിട്ടുണ്ടെങ്കിലും App Store, Apple Books, Apple Music എന്നിവയിൽ നടത്തിയ വാങ്ങലുകൾക്കുള്ള രസീതുകൾ കുടുംബ ഓർഗനൈസർക്ക് തുടർന്നും ലഭിക്കും. വാങ്ങൽ പങ്കിടലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, support.apple.com/102599 സന്ദർശിക്കുക. App Store-ൽ നിന്ന് വാങ്ങലുകൾ മറയ്ക്കുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, support.apple.com/108091 സന്ദർശിക്കുക.
സബ്സ്ക്രിപ്ഷനുകൾ
‘കുടുംബവുമായി പങ്കിടൂ’ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, Apple Music കുടുംബ പ്ലാൻ, Apple TV, Apple Arcade, അല്ലെങ്കിൽ Apple News+ തുടങ്ങിയ സേവനങ്ങളുടെ സബ്സ്ക്രിപ്ഷനുകൾ കുടുംബാംഗങ്ങളുമായി പങ്കിടും. കുടുംബാംഗങ്ങൾ അവരുടെ സ്വന്തം Apple അക്കൗണ്ടുകൾ ഉപയോഗിച്ച് ഓരോ സേവനത്തിലേക്കും സൈൻ ഇൻ ചെയ്യുന്നത് തുടരും. പങ്കിട്ട കുടുംബ പ്ലാൻ പ്രയോജനപ്പെടുത്തുമ്പോൾ, ഇത് അവരുടെ വ്യക്തിഗത ഉള്ളടക്കവും മീഡിയ ലൈബ്രറികളും ശുപാർശകളും സ്വകാര്യവും പ്രത്യേകവുമായി സൂക്ഷിക്കും. അതുപോലെ, iCloud+ കുടുംബവുമായി പങ്കിടുന്നത്, വ്യക്തിഗത അക്കൗണ്ടുകളും ഫയലുകളും വെവ്വേറെ സൂക്ഷിക്കുമ്പോൾ തന്നെ, ഓരോ കുടുംബാംഗത്തിനും പങ്കിട്ട പ്ലാനിലെ സ്റ്റോറേജിലേക്കും ഫീച്ചറുകളിലേക്കും ആക്സസ് നൽകുന്നു. കുടുംബാംഗങ്ങളുമായി സബ്സ്ക്രിപ്ഷനുകൾ പങ്കിടുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, support.apple.com/108107 സന്ദർശിക്കുക.
ലൊക്കേഷൻ പങ്കിടൽ
ഒരു യൂസർ ഒരു കുടുംബ ഗ്രൂപ്പിൽ ചേരുമ്പോൾ, അവരുടെ ഡിവൈസിന്റെ പേരുകൾ ‘കണ്ടെത്തൂ’ എന്നതിൽ മറ്റ് കുടുംബാംഗങ്ങൾക്ക് ദൃശ്യമാകും. അവരുടെ Apple അക്കൗണ്ട് ‘കണ്ടെത്തൂ’ എന്നതിൽ മറ്റ് കുടുംബാംഗങ്ങൾക്ക് മാത്രമേ ദൃശ്യമാകൂ, കുടുംബ ക്രമീകരണങ്ങൾ വഴിയോ ‘കണ്ടെത്തൂ’ ആപ്പ് വഴിയോ ലൊക്കേഷൻ പങ്കിടൽ എനേബിൾ ചെയ്യുകയാണെങ്കിൽ, അവരുടെ ലൊക്കേഷൻ ഡാറ്റ ‘കണ്ടെത്തൂ’ വഴി മാത്രമേ പ്രോസസ് ചെയ്യപ്പെടുകയുള്ളൂ. ഒരു കുടുംബാംഗത്തിന്, ഗ്രൂപ്പിൽ തുടരുന്നിടത്തോളം കാലം കുടുംബ ക്രമീകരണങ്ങളിൽ, പിന്നീട് ചേർത്ത ഏതെങ്കിലും പുതിയ അംഗങ്ങൾക്ക് ഉൾപ്പെടെ, മറ്റെല്ലാ കുടുംബാംഗങ്ങളുമായി സ്വന്തം ലൊക്കേഷൻ ഓട്ടോമാറ്റിക്കായി പങ്കിടാൻ തിരഞ്ഞെടുക്കാനാകും. ഓർഗനൈസർ അല്ലെങ്കിൽ പേരന്റ്/രക്ഷാകർത്താവ് കുട്ടിക്കായോ കൗമാരപ്രായത്തിലുള്ള വ്യക്തിക്കായോ അക്കൗണ്ട് സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള ചില പ്രത്യേക സന്ദർഭങ്ങളിൽ മറ്റെല്ലാ കുടുംബാംഗങ്ങളുമായി അവരുടെ കുട്ടിയുടെയോ കൗമാരപ്രായത്തിലുള്ള വ്യക്തിയുടെയോ ലൊക്കേഷൻ ഓട്ടോമാറ്റിക്കായി പങ്കിടാൻ തീരുമാനിച്ചേക്കാം. ക്രമീകരണം > [നിങ്ങളുടെ പേര്] > കുടുംബ പങ്കിടൽ > ലൊക്കേഷൻ പങ്കിടൽ എന്നതിൽ കുടുംബാംഗങ്ങൾക്ക് ഓട്ടോമാറ്റിക്കായി ലൊക്കേഷൻ പങ്കിടൽ ഫീച്ചർ ഡിസേബിൾ ചെയ്യാനാകും. കുടുംബ ക്രമീകരണങ്ങളിലൂടെയും ‘കണ്ടെത്തൂ’ ആപ്പിലൂടെയും കുടുംബത്തിലെ ഓരോ അംഗങ്ങളുമായി അവരുടെ ലൊക്കേഷൻ പങ്കിടാനും അവർക്ക് തിരഞ്ഞെടുക്കാനാകും. കുടുംബാംഗങ്ങളുമായി ലൊക്കേഷൻ പങ്കിടുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, support.apple.com/105107 സന്ദർശിക്കൂ.
രക്ഷാകർതൃ നിയന്ത്രണങ്ങൾ
അവരുടെ കുടുംബ ഗ്രൂപ്പിലെ കുട്ടികൾക്കും കൗമാരപ്രായത്തിലുള്ള വ്യക്തികൾക്കുമായി രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കാൻ ഓർഗനൈസറെയും പേരന്റ്/രക്ഷാകർത്താവ് എന്നിവരെയും അനുവദിക്കുന്നതിന് കുടുംബാംഗങ്ങളുടെ Apple അക്കൗണ്ടുകളും റോളുകളും Apple ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഓർഗനൈസർക്കും പേരന്റിനും/രക്ഷാകർത്താക്കൾക്കും ‘വാങ്ങാൻ ആവശ്യപ്പെടൂ’ ഓണാക്കാൻ കഴിയും, അതുവഴി App Store, iTunes Store അല്ലെങ്കിൽ Apple Books എന്നതിൽ നിന്ന് ആപ്പ് വഴിയുള്ള വാങ്ങലുകളും സൗജന്യ ഡൗൺലോഡുകളും ഉൾപ്പെടെ എന്തെങ്കിലും ഡൗൺലോഡുകളോ വാങ്ങലുകളോ നടത്തുന്നതിന് മുമ്പ് കുട്ടികൾക്കും കൗമാരപ്രായത്തിലുള്ള കുട്ടികൾക്കും അവരുടെ അംഗീകാരം ലഭിച്ചിരിക്കണം. ചില രാജ്യങ്ങൾ അല്ലെങ്കിൽ പ്രദേശങ്ങളിൽ കുട്ടികൾക്കും കൗമാരക്കാർക്കും ‘വാങ്ങാൻ ആവശ്യപ്പെടൂ’ ഓണാക്കാൻ Apple-ന് ബാധ്യതയുണ്ട്; കൂടാതെ പേരന്റിനോ രക്ഷാകർത്താവിനോ ഈ നിയന്ത്രണം ഡിസേബിൾ ചെയ്യാനും കഴിഞ്ഞേക്കില്ല. ഓർഗനൈസർക്കും പേരന്റ്/ രക്ഷാകർത്താക്കൾ എന്നിവർക്കും ‘സ്ക്രീൻ സമയം’ സജ്ജീകരിക്കാനാകും, ഇത് ഡൗൺടൈം, ആപ്പിന്റെയും വെബ്സൈറ്റിന്റെയും ഉപയോഗം, കോൺടാക്റ്റുകൾ, അവരുടെ കുട്ടികൾക്കും കൗമാരപ്രായത്തിലുള്ള വ്യക്തികളും വേണ്ടിയുള്ള ഉള്ളടക്ക റേറ്റിങ്ങുകൾ എന്നിവ പോലുള്ള ഫീച്ചറുകൾക്കായി ക്രമീകരണങ്ങൾ മാനേജ് ചെയ്യാൻ അനുവദിക്കുന്നു. App Store, iTunes Store, Apple Books എന്നിവയിലെ കുട്ടിയുടെയും കൗമാരപ്രായത്തിലുള്ള വ്യക്തിയുടെയും ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ കാണാനും ‘സ്ക്രീൻ സമയ’ത്തിലൂടെ അവരുടെ ഓൺലൈൻ പ്രവർത്തനം കാണാനും മാനേജ് ചെയ്യാനുമായി രക്ഷാകർതൃ നിയന്ത്രണങ്ങൾ എനേബിൾ ചെയ്യാനും ഓർഗനൈസർക്കും പേരന്റ്/രക്ഷാകർത്താവ് എന്നിവർക്കും മാത്രമേ കഴിയൂ. ‘വാങ്ങാൻ ആവശ്യപ്പെടൂ’ എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, support.apple.com/105055 സന്ദർശിക്കുക. രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, support.apple.com/105121 സന്ദർശിക്കുക.
കുടുംബ പങ്കിടൽ ഗ്രൂപ്പ് വിട്ട് പുറത്ത് പോകലും കുട്ടികളെ ട്രാൻസ്ഫർ ചെയ്യലും
മുതിർന്ന കുടുംബാംഗങ്ങൾക്ക് ഒരു കുടുംബ ഗ്രൂപ്പ് വിട്ടുപോകാം അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഓർഗനൈസറാൽ നീക്കം ചെയ്യപ്പെടാം. കൗമാരപ്രായത്തിലുള്ള വ്യക്തികളെ സ്ക്രീൻ സമയം വഴി ഓർഗനൈസർ അല്ലെങ്കിൽ പേരന്റ്/രക്ഷാകർത്താവ് മാനേജ് ചെയ്യുന്നില്ലെങ്കിൽ, കുടുംബ ഗ്രൂപ്പ് വിട്ടുപോവുകയോ ഓർഗനൈസർ നീക്കം ചെയ്യുകയോ ചെയ്യാം. കുടുംബ പങ്കിടൽ ഓഫാക്കി കൊണ്ട് കുടുംബ ഓർഗനൈസർക്ക് ഒരു കുടുംബ ഗ്രൂപ്പിനെ പിരിച്ചുവിടുകയും ചെയ്യാം. ഒരു കുടുംബാംഗം വിട്ടുപോകുമ്പോഴോ നീക്കം ചെയ്യപ്പെടുമ്പോഴോ, പങ്കിട്ട സബ്സ്ക്രിപ്ഷനുകളിലേക്കും മറ്റ് അംഗങ്ങൾ വാങ്ങിയ ഉള്ളടക്കത്തിലേക്കും അവർക്ക് ഉടൻ തന്നെ ആക്സസ് നഷ്ടപ്പെടും, മാത്രമല്ല അവരുടെ ഉള്ളടക്കം മറ്റ് അംഗങ്ങൾക്കും ഇനി ലഭ്യമാകില്ല.
കുട്ടികളും, ചില രാജ്യങ്ങളിൽ അല്ലെങ്കിൽ പ്രദേശങ്ങളിൽ കൗമാരക്കാരും ഒരു കുടുംബ ഗ്രൂപ്പിന്റെ ഭാഗമായിരിക്കേണ്ടതുണ്ട്. ഒരു കുടുംബ ഗ്രൂപ്പിൽ നിന്ന് ഒരു കുട്ടിയെ നീക്കം ചെയ്യാൻ, മറ്റൊരു കുടുംബ ഗ്രൂപ്പിലെ ഓർഗനൈസർക്ക്, കുടുംബ ക്രമീകരണങ്ങളിൽ ‘വ്യക്തിപരമായി ക്ഷണിക്കൂ’ എന്നത് തിരഞ്ഞെടുത്ത് അവരുടെ കുടുംബ ഗ്രൂപ്പിൽ ചേരാൻ കുട്ടിയെ ക്ഷണിക്കാൻ കഴിയും. ചില സന്ദർഭങ്ങളിൽ, കുട്ടിയെ കുടുംബ ഗ്രൂപ്പിൽ ചേരാൻ ക്ഷണിക്കുന്ന ഓർഗനൈസർക്ക്, അധിക പ്രായ സ്ഥിരീകരണ വിവരങ്ങൾ ഉപയോഗിച്ച് താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും, കുട്ടിയെ ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപ്, കുട്ടിയുടെ പ്രതിനിധിയായി പ്രവർത്തിക്കാൻ തനിക്ക് അധികാരമുണ്ടെന്നും സ്ഥിരീകരിക്കേണ്ടതായിവരും. ട്രാൻസ്ഫർ ക്ഷണം കുട്ടിയുടെ നിലവിലെ കുടുംബ ഓർഗനൈസർ അംഗീകരിച്ചിരിക്കണം. ട്രാൻസ്ഫർ പൂർത്തിയായി കഴിഞ്ഞാൽ, ട്രാൻസ്ഫർ ചെയ്യപ്പെട്ട കുട്ടി മുമ്പ് മറ്റൊരു കുടുംബ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു എന്നതിന്റെ റെക്കോർഡ് Apple സൂക്ഷിക്കുന്നില്ല. പകരമായി, കുടുംബ ഓർഗനൈസർക്ക് കുട്ടിയുടെ Apple അക്കൗണ്ട് ഡിലീറ്റ് ചെയ്യാം. ഒരു കുട്ടിയെ മറ്റൊരു കുടുംബ ഗ്രൂപ്പിലേക്ക് നീക്കുന്നതും കുട്ടിയുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, support.apple.com/102634 സന്ദർശിക്കൂ.
നിങ്ങളുമായുള്ള ആശയവിനിമയം
ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ, കുടുംബ പങ്കിടലിലൂടെ ലഭ്യമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രസക്തമായ ആശയവിനിമയങ്ങൾ യൂസറിനും അവരുടെ കുടുംബാംഗങ്ങൾക്കും അയയ്ക്കുന്നതിന്, കുടുംബാംഗങ്ങളുടെ എണ്ണം, ഗ്രൂപ്പിൽ ചേരാനുള്ള ക്ഷണം ആർക്കെങ്കിലും ശേഷിക്കുന്നുണ്ടോ എന്നതുൾപ്പെടെ ഒരു യൂസറിന്റെ കുടുംബ ഗ്രൂപ്പിനെ കുറിച്ചുള്ള വിശദാംശങ്ങൾ Apple ഉപയോഗിച്ചേക്കാം.
ഇ-മെയിൽ മാർക്കറ്റിങ് സ്വീകരിക്കാൻ കുടുംബാംഗങ്ങൾ സമ്മതം നൽകിയാൽ അവർക്ക് ഈ ആശയവിനിമയങ്ങൾ ഇ-മെയിൽ വഴി ലഭിച്ചേക്കാം. account.apple.com എന്നതിലേക്ക് പോയോ iOS, അല്ലെങ്കിൽ iPadOS ഡിവൈസിൽ ക്രമീകരണം > [നിങ്ങളുടെ പേര്] > വ്യക്തിഗത വിവരങ്ങൾ > ആശയവിനിമയ മുൻഗണനകൾ എന്നതിലേക്ക് പോയോ അവർക്ക് അവരുടെ ഇ-മെയിൽ മുൻഗണനകൾ മാറ്റുകയും ഈ ഇ-മെയിലുകൾ ലഭിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. ബന്ധപ്പെട്ട Apple ഉൽപ്പന്നത്തിൽ നിന്നോ സേവനത്തിൽ നിന്നോ Push അറിയിപ്പ് വഴി കുടുംബാംഗങ്ങൾക്കും ഈ ആശയവിനിമയങ്ങൾ ലഭിച്ചേക്കാം. അറിയിപ്പ് മുൻഗണനകൾ അപ്ഡേറ്റ് ചെയ്യാനോ നിങ്ങളുടെ iOS അല്ലെങ്കിൽ iPadOS ഡിവൈസിലെ അറിയിപ്പുകൾ ഒഴിവാക്കാനോ, ക്രമീകരണം > അറിയിപ്പുകൾ എന്നതിലേക്ക് പോകുക.
കുടുംബ അംഗത്വത്തിലെയും റോളിലെയും മാറ്റങ്ങൾ, പങ്കിട്ട വാങ്ങലുകളും സബ്സ്ക്രിപ്ഷനുകളും രക്ഷാകർതൃ നിയന്ത്രണങ്ങളും ആക്സസ് ചെയ്യാനുള്ള കഴിവ് എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ ഇ-മെയിൽ അല്ലെങ്കിൽ Push അറിയിപ്പ് വഴി അയയ്ക്കുന്നതിന് ഒരു യൂസറിനെയും അവരുടെ കുടുംബ ഗ്രൂപ്പിനെയും കുറിച്ചുള്ള വിശദാംശങ്ങളും അവരുടെ പേര്, പ്രായം, റോൾ, വാങ്ങലുകൾ, സബ്സ്ക്രിപ്ഷനുകൾ എന്നിവയും Apple ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, ഒരു യൂസർ ഒരു കുടുംബ ഗ്രൂപ്പിൽ ചേരുമ്പോൾ, പുതിയ അംഗത്തിന്റെ പങ്കിട്ട വാങ്ങലുകളും സബ്സ്ക്രിപ്ഷനുകളും ആക്സസ് ചെയ്യാനുള്ള അവരുടെ കഴിവിനെക്കുറിച്ച് നിലവിലുള്ള എല്ലാ കുടുംബാംഗങ്ങളെയും അറിയിക്കും. ഒരു ഓർഗനൈസർ മുതിർന്ന കുടുംബാംഗത്തെ പേരന്റ്/രക്ഷാകർത്താവ് ആയി നിയോഗിക്കുകയാണെങ്കിൽ, മുതിർന്ന യൂസറിന് അവരുടെ രക്ഷാകർതൃ നിയന്ത്രണങ്ങൾ മാനേജ് ചെയ്യാനാകുമെന്ന് കുടുംബ ഗ്രൂപ്പിലെ കുട്ടികൾക്കും കൗമാരപ്രായത്തിലുള്ള കുട്ടികൾക്കും അറിയിപ്പ് ലഭിക്കും.
വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം
Apple-മായുള്ള കുടുംബാംഗങ്ങളുടെ കരാർ നിർവഹിക്കുന്നതിനായി, സേവനം നൽകുന്നതിന് ആവശ്യമായ രീതിയിലും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും, സാധാരണയായി മുകളിൽ വിവരിച്ച പ്രകാരം കുടുംബ പങ്കിടലിനായി ഞങ്ങൾ വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നു. ഉചിതമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ സമ്മതം ആവശ്യമായിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.
ബാധകമായ പ്രാദേശിക നിയമം അനുവദിക്കുന്നപക്ഷം, ചുവടെയുള്ളവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ ഞങ്ങളുടെയോ മൂന്നാം കക്ഷിയുടെയോ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്ക് ആവശ്യമായ വ്യക്തിഗത ഡാറ്റയുടെ ഇനിപ്പറയുന്ന വിഭാഗങ്ങൾ ഞങ്ങൾ പ്രോസസ് ചെയ്യുന്നു:
- യൂസർമാരുടെ പേര്, സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ച വിവരങ്ങൾ, അതുപോലെ തന്നെ Apple സേവനങ്ങളിലുടനീളം ഉപയോഗിക്കുന്ന വിശ്വസനീയ ഫോൺ നമ്പറുകളോ സുരക്ഷാ ചോദ്യങ്ങളോ പോലുള്ള കോൺടാക്റ്റ്, പേയ്മെന്റ്, സുരക്ഷാ വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള യൂസർമാരുടെ Apple അക്കൗണ്ട് വിവരങ്ങൾ
- കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള Apple ഉൽപ്പന്നങ്ങൾ, Apple സേവനങ്ങളിലേക്കുള്ള കുടുംബാംഗങ്ങളുടെ സബ്സ്ക്രിപ്ഷനുകൾ, അവരുടെ വാങ്ങലുകളും ഡൗൺലോഡുകളും
- യൂസർമാരുടെ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം ഉൾപ്പെടെയുള്ള അവരുടെ കുടുംബ ഗ്രൂപ്പ്
- ഡിവൈസിന്റെ പേര്, സീരിയൽ നമ്പർ, മറ്റ് ഹാർഡ്‍വെയർ ഐഡന്റിഫയറുകൾ എന്നിവയുൾപ്പെടെയുള്ള യൂസറിന്റെ ഡിവൈസുകൾ
- അക്കൗണ്ട് നമ്പറുകൾ കൂടാതെ കാലഹരണ തീയതികൾ, ബില്ലിങ്, ഷിപ്പിങ് വിലാസങ്ങൾ, ഗിഫ്റ്റ് കാർഡ് റിഡംപ്ഷൻ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള പേയ്മെന്റ് വിശദാംശങ്ങൾ
ഇനിപ്പറയുന്നത് ഉൾപ്പെടെയുള്ള ന്യായാനുസൃത താൽപ്പര്യങ്ങൾ:
- കുടുംബാംഗങ്ങൾക്ക് മെച്ചപ്പെട്ട സേവനവും പിന്തുണയും നൽകുക
- കുടുംബ പങ്കിടൽ, മറ്റ് അനുബന്ധ Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, താൽപ്പര്യമുള്ള ഓഫറുകൾ എന്നിവയെ കുറിച്ചുള്ള പ്രസക്തമായ ആശയവിനിമയങ്ങൾ അയയ്ക്കുക
- തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നത്
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2026-05-11