കണ്ടെത്തൂ എന്നതും സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ‘കണ്ടെത്തൂ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
![]()
- നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിച്ച് iCloud-ലേക്ക് സൈൻ ഇൻ ചെയ്യുമ്പോൾ, ‘കണ്ടെത്തൂ’ നെറ്റ്‌വർക്കിലെ പങ്കാളിത്തം ഉൾപ്പെടെ, പിന്തുണയ്ക്കുന്ന ഡിവൈസുകളിൽ ചില ‘കണ്ടെത്തൂ’ ഫീച്ചറുകൾ എനേബിൾ ചെയ്യും.
- നിങ്ങളുടെ ഡിവൈസിന്റെയോ ആക്സസറിയുടെയോ ലൊക്കേഷനും നിങ്ങളുടെ ഡിവൈസിനെ കുറിച്ചും അക്കൗണ്ടിനെ കുറിച്ചുമുള്ള വിവരങ്ങളും നിങ്ങളുടെ ‘കണ്ടെത്തൂ’ എനേബിൾ ചെയ്ത ഡിവൈസുകളും പിന്തുണയ്ക്കുന്ന ആക്സസറികളും കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന് ഉപയോഗിച്ചേക്കാം.
- ‘കണ്ടെത്തൂ’ നെറ്റ്‌വർക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നതിനാൽ Apple-ന് ഏതെങ്കിലും ഓഫ്‌ലൈൻ ഡിവൈസിന്റെയോ റിപ്പോർട്ട് ചെയ്ത ഡിവൈസിന്റെയോ ലൊക്കേഷൻ കാണാൻ കഴിയില്ല.
നിങ്ങളുടെ ‘കണ്ടെത്തൂ’ എനേബിൾ ചെയ്ത iPhone, iPad, iPod touch, Apple Watch, Apple Vision Pro, അല്ലെങ്കിൽ Mac നഷ്ടപ്പെടുകയോ മറന്നുവയ്ക്കുകയോ ചെയ്താൽ, അത് മാപ്പിൽ ലൊക്കേറ്റ് ചെയ്യാൻ ‘കണ്ടെത്തൂ’ നിങ്ങളെ അനുവദിക്കുന്നു. കൂടാതെ, നിങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന ഡിവൈസ് ഒരു ശബ്ദം പ്ലേ ചെയ്യാനും ദൂരെ നിന്ന് ലോക്ക് ചെയ്യാനും ഒരു സന്ദേശം അതിൽ പ്രദർശിപ്പിക്കാനും അല്ലെങ്കിൽ ദൂരെ നിന്ന് ഡിവൈസ് മായ്ക്കാനും ‘കണ്ടെത്തൂ’ നിങ്ങളെ അനുവദിക്കുന്നു. പിന്തുണയ്ക്കുന്ന ആക്സസറികളിൽ ലൊക്കേറ്റ് ചെയ്യാനോ ശബ്ദം പ്ലേ ചെയ്യാനോ ‘കണ്ടെത്തൂ’ നിങ്ങളെ സഹായിക്കും.
സൈൻ ഇൻ ചെയ്ത് നിങ്ങളുടെ ഡിവൈസിൽ iCloud എനേബിൾ ചെയ്യുമ്പോൾ, ‘കണ്ടെത്തൂ’ എന്നതിന്റെ ചില ഫീച്ചറുകൾ ഓട്ടോമാറ്റിക്കായി എനേബിൾ ആകും. താഴെ വിവരിച്ചിരിക്കുന്നത് പോലെ നഷ്ടമായ ഡിവൈസുകളോ അനുയോജ്യതയുള്ള ഇനങ്ങളോ കണ്ടെത്താൻ സഹായിക്കുന്ന Apple ഡിവൈസുകളുടെ ക്രൗഡ് സോഴ്സ് നെറ്റ്‌വർക്കായ ‘കണ്ടെത്തൂ’ നെറ്റ്‌വർക്കിലെ പങ്കാളിത്തം, നിങ്ങളുടെ ഡിവൈസിൽ ഒരു ശബ്ദം പ്ലേ ചെയ്യാനും അതിൽ ഒരു സന്ദേശം ദൂരെ നിന്ന് ലോക്ക് ചെയ്യാനും പ്രദർശിപ്പിക്കാനും അല്ലെങ്കിൽ ദൂരെ നിന്ന് അത് മായ്ക്കാനുമുള്ള കഴിവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിങ്ങൾ പിന്തുണയ്ക്കുന്ന ഡിവൈസുകളിൽ നിന്നും ഇനങ്ങളിൽ നിന്നും അകലെയാണെങ്കിലും നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കും. നിങ്ങളുടെ iPhone, iPad, iPod touch, Apple Watch, Apple Vision Pro എന്നിവയും ചില Mac കമ്പ്യൂട്ടറുകളും സജീവമാക്കൽ ലോക്ക് ഉപയോഗിച്ച് സംരക്ഷിക്കപ്പെടും, നിങ്ങളുടെ പാസ്‌വേഡ് ഇല്ലാതെ അവ മായ്ക്കാനും വീണ്ടും സജീവമാക്കാനും കഴിയില്ല. കൂടുതൽ വിവരങ്ങൾക്ക്, support.apple.com/108794 അല്ലെങ്കിൽ support.apple.com/102541 സന്ദർശിക്കുക. നിങ്ങളുടെ iPhone-ൽ ‘കണ്ടെത്തൂ’ എനേബിൾ ചെയ്യുന്നത്, ജോഡിയാക്കിയ ഏതൊരു Apple Watch-ലും അത് ഓട്ടോമാറ്റിക്കായി എനേബിൾ ചെയ്യും. ഒരു Apple Watch-നായി നിങ്ങൾക്ക് ‘കണ്ടെത്തൂ’ പ്രത്യേകമായി എനേബിൾ ചെയ്യാനും കഴിയും—അതിലൂടെ നിങ്ങളുടെ ജോഡിയാക്കിയ iPhone-ലും അത് എനേബിൾ ചെയ്യപ്പെടും.
നിങ്ങളുടെ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിരിക്കുമ്പോൾ, ‘എന്റെ ലൊക്കേഷൻ പങ്കിടൂ’ ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസിന്റെ നിലവിലെ ലൊക്കേഷൻ പങ്കിടാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളും സുഹൃത്തും iOS 17-ലോ അതിന് ശേഷമുള്ളതിലോ ആണെങ്കിൽ, നിങ്ങളുടെ ലൊക്കേഷൻ Apple-ന് ആക്സസ് ചെയ്യാനാകില്ല. iOS 17-ലോ അതിന് ശേഷമുള്ളതിലോ അല്ലാത്ത ഒരു സുഹൃത്തുമായി നിങ്ങൾക്ക് മുമ്പേ തന്നെ പങ്കിടൽ ബന്ധം ഉണ്ടെങ്കിൽ, നിങ്ങൾ പങ്കിടുന്ന സുഹൃത്ത് സജീവമായി അഭ്യർഥിച്ചാൽ നിങ്ങളുടെ ലൊക്കേഷൻ Apple-ന് ആക്സസ് ചെയ്യാൻ കഴിയും. സേവനം നൽകുന്നതിനായി നിങ്ങളുടെ ലൊക്കേഷൻ 24 മണിക്കൂർ വരെ നിലനിർത്തും, അതിനുശേഷം അത് ഡിലീറ്റ് ചെയ്യപ്പെടും.
നിങ്ങൾ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, ഒരു മാപ്പിൽ നിങ്ങളുടെ ഡിവൈസുകൾ കണ്ടെത്തുന്നതിന് ‘കണ്ടെത്തൂ’ എന്നതിന് നിങ്ങളെ സഹായിക്കാനാകും. ‘അവസാന ലൊക്കേഷൻ അയയ്ക്കൂ’ എന്ന ഫീച്ചർ എനേബിൾ ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ ഡിവൈസിന്റെ ബാറ്ററി വളരെ കുറഞ്ഞ ലെവലിൽ എത്തുമ്പോൾ നിങ്ങളുടെ ഡിവൈസിന്റെ അവസാനമായി മനസ്സിലാക്കിയ ലൊക്കേഷൻ ഏത് സമയത്തും Apple-ന് ഓട്ടോമാറ്റിക്കായി അയയ്ക്കും.
ഡിവൈസുകൾ ഇന്റർനെറ്റിലേക്ക് കണക്റ്റ് ചെയ്തിട്ടില്ലെങ്കിൽപ്പോലും, പിന്തുണയ്ക്കുന്ന ഡിവൈസുകൾക്കായി, അവ ഓഫാക്കുകയോ മായ്ക്കുകയോ ചെയ്താൽ പോലും ‘കണ്ടെത്തൂ’ നെറ്റ്‌വർക്ക് ഉപയോഗിച്ച് അവ കണ്ടെത്താൻ ‘കണ്ടെത്തൂ’ എന്നതിന് കഴിയും. നിങ്ങളുടെ Apple അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള AirTag-കൾ, അനുയോജ്യതയുള്ള മൂന്നാം കക്ഷി ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ, നഷ്ടമായ ഡിവൈസുകളോ സമീപത്തുള്ള അനുയോജ്യതയുള്ള ഇനങ്ങളോ കണ്ടെത്തുന്നതിനും അവയുടെ ഏകദേശ ലൊക്കേഷൻ ഉടമയെ അറിയിക്കുന്നതിനും ‘കണ്ടെത്തൂ’ നെറ്റ്‌വർക്കിലെ ഡിവൈസുകൾ Bluetooth വയർലെസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഒരു ഡിവൈസ് ഓഫാക്കുകയോ മായ്ക്കുകയോ ചെയ്താൽ, ലൊക്കേഷൻ പങ്കിടാൻ തിരഞ്ഞെടുത്ത ഉടമയുടെ കുടുംബ പങ്കിടൽ ഗ്രൂപ്പിലെ അംഗങ്ങൾക്കും ആ ലൊക്കേഷൻ ദൃശ്യമാകും. ഇന്ററാക്‌ഷൻ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതാണ്, Apple-ന് ഏതെങ്കിലും ഓഫ്‌ലൈൻ ഡിവൈസിന്റെയോ റിപ്പോർട്ട് ചെയ്യുന്ന ഡിവൈസിന്റെയോ ലൊക്കേഷൻ കാണാൻ കഴിയില്ല. നിങ്ങളുടെ ഡിവൈസ് ‘കണ്ടെത്തൂ’ നെറ്റ്‌വർക്കിൽ പങ്കെടുക്കുമ്പോൾ, അത് നെറ്റ്‌വർക്ക് മുഖേന കണ്ടെത്താനും മറ്റ് നഷ്ടമായ ഡിവൈസുകൾ കണ്ടെത്താൻ അജ്ഞാതമായി സഹായിക്കാനും കഴിയും. ക്രമീകരണം > [നിങ്ങളുടെ പേര്] > കണ്ടെത്തൂ > [ഡിവൈസ്] കണ്ടെത്തൂ എന്നതിലേക്ക് പോയി, ‘കണ്ടെത്തൂ’ നെറ്റ്‌വർക്ക് ഡിസേബിൾ ചെയ്യാൻ ടാപ്പ് ചെയ്യുന്നതിലൂടെ, നിങ്ങളുടെ iOS അല്ലെങ്കിൽ iPadOS ഡിവൈസ് ‘കണ്ടെത്തൂ’ നെറ്റ്‌വർക്കിൽ പങ്കെടുക്കാതിരിക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. സിസ്റ്റം ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോയി, iCloud-ൽ സേവ് ചെയ്തവ എന്നതിലെ ‘എല്ലാം കാണൂ’ > ‘എന്റെ Mac കണ്ടെത്തൂ’ ക്ലിക്ക് ചെയ്യൂ, തുടർന്ന് ‘കണ്ടെത്തൂ’ നെറ്റ്‌വർക്കിന് അടുത്തുള്ള ‘ഓഫ് ചെയ്യൂ’ ക്ലിക്ക് ചെയ്യുക വഴി നിങ്ങളുടെ Mac ‘കണ്ടെത്തൂ’ നെറ്റ്‌വർക്കിൽ പങ്കെടുക്കാതിരിക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഈ ഉൽപ്പന്നങ്ങൾ ‘കണ്ടെത്തൂ’ എന്നതിലേക്ക് ചേർക്കുന്നതിനെയും നിങ്ങളുടെ Apple അക്കൗണ്ടിൽ അവ രജിസ്റ്റർ ചെയ്യുന്നതിനെയും കുറിച്ചുള്ള നിർദേശങ്ങൾ ഉൾപ്പെടെ, AirTag-കൾ, അനുയോജ്യതയുള്ള മൂന്നാം കക്ഷി ഉൽപ്പന്നങ്ങൾ എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, support.apple.com/101602 സന്ദർശിക്കുക.
iOS അല്ലെങ്കിൽ iPadOS ഡിവൈസിൽ, ക്രമീകരണം > [നിങ്ങളുടെ പേര്] > കണ്ടെത്തൂ > എന്റെ [ഡിവൈസ്] കണ്ടെത്തൂ എന്നതിലേക്ക് പോയി ‘എന്റെ iPhone കണ്ടെത്തൂ’ അല്ലെങ്കിൽ ‘എന്റെ iPad കണ്ടെത്തൂ’ എന്നതിൽ ഓഫ് ചെയ്യാൻ ടാപ്പ് ചെയ്തും, Mac-ൽ, സിസ്റ്റം ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോയി ‘iCloud-ലേക്ക് സേവ് ചെയ്തവ’ എന്നതിൽ എല്ലാം കാണൂ > എന്റെ Mac കണ്ടെത്തൂ, തുടർന്ന് ‘എന്റെ Mac കണ്ടെത്തൂ’ എന്നതിന് അടുത്തായി ‘ഓഫ് ചെയ്യൂ’ എന്നതിൽ ക്ലിക്ക് ചെയ്തും നിങ്ങൾക്ക് ‘കണ്ടെത്തൂ’വും ‘സജീവമാക്കൽ ലോക്കും’ ഓഫ് ചെയ്യാം.
പിന്തുണയ്ക്കുന്ന ഡിവൈസുകളിൽ നിന്നും ഇനങ്ങളിൽ നിന്നും അകലെയായിരിക്കുമ്പോൾ അറിയിപ്പുകൾ സ്വീകരിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ വീട് അല്ലെങ്കിൽ ജോലിസ്ഥലം പോലുള്ള അറിയിപ്പുകൾ ലഭിക്കേണ്ടതില്ലാത്ത ലൊക്കേഷനുകൾ നിങ്ങളുടെ ഡിവൈസ് നിർദേശിക്കും. Apple-ന് മനസ്സിലാക്കാൻ കഴിയാത്ത വിധത്തിലാണ് ഈ ലൊക്കേഷനുകൾ സംഭരിച്ചിരിക്കുന്നത്. ‘ഡിവൈസുകൾ’ അല്ലെങ്കിൽ ‘ഇനങ്ങൾ’ ടാപ്പ് ചെയ്ത്, ഒരു ഡിവൈസോ ഇനമോ ടാപ്പ് ചെയ്ത്, ‘മറന്നുവച്ചാൽ അറിയിക്കൂ’ ടാപ്പ് ചെയ്ത്, ‘മറന്നുവച്ചാൽ അറിയിക്കൂ’ ഓഫാക്കാൻ ടാപ്പ് ചെയ്ത് നിങ്ങളുടെ iOS അല്ലെങ്കിൽ iPadOS ഡിവൈസിലെ ‘കണ്ടെത്തൂ’ ആപ്പിലെ വേർപെടൽ അറിയിപ്പുകൾ നിങ്ങൾക്ക് ഓഫാക്കാം. നിങ്ങളുടെ Mac-ൽ ‘കണ്ടെത്തൂ’ ആപ്പിൽ ‘ഡിവൈസുകൾ’ അല്ലെങ്കിൽ ‘ഇനങ്ങൾ’ എന്നതിൽ ക്ലിക്ക് ചെയ്ത് ഒരു ഡിവൈസോ ഇനമോ സെലക്റ്റ് ചെയ്ത് ഡിവൈസിലോ ഇനത്തിലോ ഉള്ള വിവര ബട്ടൺ ക്ലിക്ക് ചെയ്ത് ‘മറന്നുവച്ചാൽ അറിയിക്കൂ’ ഓഫാക്കൂ.
വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം
നിങ്ങൾ ‘കണ്ടെത്തൂ’ ഉപയോഗിക്കുകയാണെങ്കിൽ, സേവനം നൽകുന്നതിനും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും ആവശ്യമായ വ്യക്തിഗത ഡാറ്റ ഞങ്ങൾ പ്രോസസ് ചെയ്യുന്നു. സമ്മതം ഉചിതമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.
ബാധകമായ പ്രാദേശിക നിയമം അനുവദിക്കുന്നപക്ഷം, ഞങ്ങളുടെയോ മൂന്നാം കക്ഷിയുടെയോ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്ക് ആവശ്യമായ വ്യക്തിഗത ഡാറ്റ ചുവടെ പറയുന്നവയുമായി ബന്ധപ്പെട്ട് ഞങ്ങൾ പ്രോസസ് ചെയ്യുന്നു:
- നിങ്ങൾക്ക് സേവനം നൽകുക
- നിങ്ങൾക്കും മറ്റുള്ളവർക്കുമായി സേവനം മെച്ചപ്പെടുത്താനും ഓപ്റ്റിമൈസ് ചെയ്യാനും സഹായിക്കുക
- തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുക
ഉപയോഗിക്കുന്ന ഡാറ്റയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- നിങ്ങളുടെ Apple അക്കൗണ്ട് ഉൾപ്പെടെയുള്ള, നിങ്ങളുടെ അക്കൗണ്ടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ
- ഡിവൈസ് പതിപ്പും ലൊക്കേഷനും ഉൾപ്പെടെ നിങ്ങളുടെ ഡിവൈസുകളെ കുറിച്ചുള്ള വിവരങ്ങൾ
- സീരിയൽ നമ്പർ ഉൾപ്പെടെയുള്ള നിങ്ങളുടെ AirTag-കൾ, AirPods, ‘കണ്ടെത്തൂ’ നെറ്റ്‌വർക്ക് ആക്സസറികൾ എന്നിവ
- നിങ്ങൾ പങ്കിട്ട ആളുകൾ, പങ്കിടാൻ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഡിവൈസിന്റെയോ വ്യക്തിഗത ഇനത്തിന്റെയോ (AirTag അല്ലെങ്കിൽ AirPods, ‘കണ്ടെത്തൂ’ നെറ്റ്‌വർക്ക് ആക്സസറികൾ എന്നിവ ഉൾപ്പെടെ) ലൊക്കേഷൻ
- നിങ്ങളുടെ ലൊക്കേഷൻ, നിങ്ങളുടെ ഡിവൈസോ സുഹൃത്തിന്റെ ഡിവൈസോ iOS 17-നേക്കാൾ മുമ്പുള്ള ഒരു ഓപ്പറേറ്റിങ് സിസ്റ്റം ആണ് റൺ ചെയ്യുന്നതെങ്കിൽ
- നിങ്ങളുടെ ഡിവൈസിലേക്ക് AirTag-കൾ, AirPods, ‘കണ്ടെത്തൂ’ നെറ്റ്‌വർക്ക് ആക്സസറികൾ എന്നിവ കണക്റ്റ് ചെയ്യുമ്പോൾ ഉൾപ്പെടെയുള്ള ‘കണ്ടെത്തൂ’ എന്നതിന്റെ ഉപയോഗം
എല്ലാ സമയത്തും, Apple ശേഖരിക്കുന്ന വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2025-12-12