Freeform-ഉം സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് Freeform രൂപകൽപ്പന ചെയ്തിരിക്കുന്നത്.
![]()
- നിങ്ങൾ Freeform തുറക്കുമ്പോൾ, പെർഫോമൻസുമായി ബന്ധപ്പെട്ട സമാഹരിച്ച അളവുകൾ മനസ്സിലാക്കാനും നൽകാനുമായി സെഷൻ ദൈർഘ്യം, ആപ്പ് പതിപ്പ്, ഡിവൈസ് തരം, രാജ്യ കോഡ്, റാൻഡം ഐഡന്റിഫയറുകൾ, ഓപ്പറേറ്റിങ് സിസ്റ്റം, സബ്സ്ക്രിപ്ഷൻ വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ Apple ശേഖരിക്കുന്നു.
- നിങ്ങളുടെ Freeform ഉപയോഗത്തെക്കുറിച്ചുള്ള ഡാറ്റ Freeform-ഉം Apple Creator Studio-യും നൽകാനും ഡെവലപ്പ് ചെയ്യാനും മെച്ചപ്പെടുത്താനും ഉപയോഗിക്കുന്നു; അവ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തുന്നില്ല. ചുവടെ വിവരിച്ചിരിക്കുന്നതുപോലെ, ഈ ആവശ്യങ്ങൾക്കായി ചില അനലിറ്റിക്സ് ഡാറ്റയുടെ ഉപയോഗം നിങ്ങൾക്ക് ഒഴിവാക്കാനാകും.
- നിങ്ങൾ Apple Creator Studio സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് സേവനം നൽകാനും മാർക്കറ്റിങ് ആശയവിനിമയങ്ങളും Push അറിയിപ്പുകളും അയയ്ക്കാനുമായി, നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിച്ച നിങ്ങളുടെ സബ്സ്ക്രിപ്ഷൻ സ്റ്റാറ്റസിനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു.
Freeform തുറക്കുന്നു
നിങ്ങൾ Freeform തുറക്കുമ്പോൾ, നിങ്ങൾക്ക് Apple Creator Studio സേവനങ്ങൾ പര്യവേഷണം ചെയ്യാനും Freeform ഫീച്ചറുകൾ കാണാനും കഴിയും. സെഷൻ ദൈർഘ്യം, ആപ്പ് പതിപ്പ്, ഡിവൈസ് തരം, രാജ്യ കോഡ്, റാൻഡം ഐഡന്റിഫയറുകൾ, ഓപ്പറേറ്റിങ് സിസ്റ്റം, സബ്സ്ക്രിപ്ഷൻ വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ Apple ശേഖരിക്കുന്നു. ഒരു റാൻഡം ഐഡന്റിഫയറിനെതിരെ സംഭരിക്കുന്നതും നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്താത്തതുമായ ഈ വിവരങ്ങൾ, Freeform-ന്റെ പെർഫോമൻസ് മനസ്സിലാക്കാനും അളക്കാനും വേണ്ടി റിപ്പോർട്ടുകൾ നൽകുന്നതിനായി സമാഹരിക്കപ്പെടുന്നു.
അനലിറ്റിക്സ് ശേഖരണം
നിങ്ങൾ സൃഷ്ടിക്കുന്ന ബോർഡുകളുടെ എണ്ണവും തരങ്ങളും സംബന്ധിച്ച സമ്മറി വിവരങ്ങൾ, ഹാർഡ്‌വെയറിന്റെയും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും സ്പെസിഫിക്കേഷനുകളെ കുറിച്ചുള്ള വിശദാംശങ്ങൾ, പെർഫോമൻസ് സ്ഥിതിവിവരക്കണക്കുകൾ, നിങ്ങൾ ഡിവൈസുകളും ആപ്ലിക്കേഷനുകളും എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചുള്ള ഡാറ്റ, ഒരു ബാഹ്യ ലിങ്ക് പിന്തുടരുന്നതോ മറ്റൊരു Apple ഉൽപ്പന്നത്തിലേക്കുള്ള ലിങ്ക് വഴി ആപ്പിൽ നിന്ന് പുറത്തുകടക്കുന്നതോ പോലുള്ള നിങ്ങൾ സബ്സ്ക്രൈബ് ചെയ്യാൻ ഇടയാക്കുന്ന പ്രവർത്തനങ്ങൾ, നിങ്ങൾ കാണുകയോ ഇന്ററാക്റ്റ് ചെയ്യുകയോ ചെയ്യുന്ന Freeform-ലെ ഫീച്ചറുകളും ഉള്ളടക്കവും, അറിയിപ്പുകളുമായുള്ള നിങ്ങളുടെ ഇന്ററാക്ഷനുകൾ, നിങ്ങളുടെ ഭാഷാ ക്രമീകരണങ്ങൾ, മറ്റ് ഡയഗ്നോസ്റ്റിക്, ബിഹേവിയറൽ ഡാറ്റ എന്നിവ ഉൾപ്പെടെ നിങ്ങളുടെ Freeform ഉപയോഗത്തെ കുറിച്ചുള്ള അനലിറ്റിക്സ് വിവരങ്ങൾ Apple ശേഖരിക്കുന്നു. നിങ്ങൾ Apple Creator Studio-യിൽ പ്രവേശിക്കുന്നത് ഒരു ഇ-മെയിൽ അല്ലെങ്കിൽ ഡിജിറ്റൽ പരസ്യം പോലുള്ള ഒരു മാർക്കറ്റിങ് കാമ്പെയ്നിൽ നിന്നുള്ള ഒരു ലിങ്ക് വഴിയാണെങ്കിൽ, ആ മാർക്കറ്റിങ് കാമ്പെയ്നെക്കുറിച്ചുള്ള വിവരങ്ങൾ Apple റെക്കോർഡ് ചെയ്യും.
സേവനം നൽകുന്നതിനും ഡെവലപ്പ് ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും Apple ഈ വിവരങ്ങൾ ഉപയോഗിക്കുന്നു. Apple, മാർക്കറ്റിങ് ഉറവിടങ്ങൾക്ക് ആട്രിബ്യൂഷൻ നൽകാനും ഞങ്ങളുടെ മാർക്കറ്റിങ് കാമ്പെയ്നുകൾ മെച്ചപ്പെടുത്താനും മാർക്കറ്റിങ് കാമ്പെയ്നുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിക്കുന്നു. ഈ ആവശ്യങ്ങൾക്കായി ഈ അനലിറ്റിക്സ് വിവരങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾക്ക് ഒഴിവാക്കാം. നിങ്ങളുടെ iOS, iPadOS ഡിവൈസുകളിൽ അങ്ങനെ ചെയ്യാൻ, ക്രമീകരണം > ആപ്പുകൾ > Freeform എന്നതിലേക്ക് പോയി ‘അനലിറ്റിക്സ് ഡാറ്റ പങ്കിടൂ’ ടാപ്പ് ചെയ്യൂ. നിങ്ങളുടെ Mac-ലെ Freeform-ൽ, Freeform > സ്വകാര്യതയും അനലിറ്റിക്സും എന്നതിലേക്ക് പോയി ‘അനലിറ്റിക്സ് ഡാറ്റ പങ്കിടൂ’ ഡീസെലക്റ്റ് ചെയ്യൂ.
നിങ്ങളുടെ ഐഡന്റിഫയർ റീസെറ്റ് ചെയ്യുന്നു
മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ സംഭരിക്കുന്നത് Apple Creator Studio-യ്ക്ക് മാത്രമുള്ളതും നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തതുമായ റാൻഡം, റൊട്ടേറ്റിങ് ഐഡന്റിഫയറുകൾക്കെതിരെയാണ്. ക്രമീകരണം > ആപ്പുകൾ > Freeform എന്നതിലേക്ക് പോയി ‘ഐഡന്റിഫയർ റീസെറ്റ് ചെയ്യൂ’ ടാപ്പ് ചെയ്ത് നിങ്ങളുടെ iOS, iPadOS ഡിവൈസുകളിൽ ഐഡന്റിഫയറുകൾ റീസെറ്റ് ചെയ്യാനാകും. നിങ്ങളുടെ Mac-ലെ Freeform-ൽ, Freeform > സ്വകാര്യതയും അനലിറ്റിക്സും എന്നതിലേക്ക് പോയി ‘ഐഡന്റിഫയർ റീസെറ്റ് ചെയ്യൂ’ ക്ലിക്ക് ചെയ്യൂ.
Apple Creator Studio സബ്സ്ക്രിപ്ഷൻ
നിങ്ങൾ Apple Creator Studio സബ്സ്ക്രിപ്ഷൻ വാങ്ങുകയാണെങ്കിൽ, നിങ്ങളുടെ വാങ്ങൽ ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിന് ആവശ്യമായ അക്കൗണ്ട്, പേയ്മെന്റ് വിവരങ്ങൾ പോലുള്ള വ്യക്തിഗത ഡാറ്റ ഞങ്ങൾ ഉപയോഗിക്കും, അവ ക്രമീകരണത്തിലും വാങ്ങൽ ചരിത്രത്തിലും നിങ്ങൾക്ക് ആക്സസ് ചെയ്യാനും മാറ്റാനും കഴിയും. Apple-ന്റെ സൗജന്യ ട്രയലിനോ പ്രത്യേക ഓഫറിനോ നിങ്ങൾക്ക് യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കാൻ ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗിച്ചേക്കാം.
Apple Creator Studio-യിൽ സബ്സ്ക്രൈബ് ചെയ്ത അധിക ഉള്ളടക്കം ആക്സസ് ചെയ്യാൻ നിങ്ങൾക്ക് അർഹതയുണ്ടോ എന്ന് പരിശോധിക്കാൻ, App Store വഴി വാങ്ങിയ Apple സേവനങ്ങളിലേക്കുള്ള നിങ്ങളുടെ സജീവ സബ്സ്ക്രിപ്ഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു.
നിങ്ങളുടെ ഓർഗനൈസേഷനോ വിദ്യാഭ്യാസ സ്ഥാപനമോ നൽകുന്ന ഒരു മാനേജ് ചെയ്യപ്പെടുന്ന Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുമ്പോൾ നിങ്ങൾ Freeform ആക്സസ് ചെയ്യുകയാണെങ്കിൽ, Apple Creator Studio സബ്സ്ക്രിപ്ഷനും അനുബന്ധ സേവനങ്ങളും ലഭ്യമാകില്ല. Apple ശേഖരിക്കുന്ന വിവരങ്ങൾ മുകളിൽ വിവരിച്ചതുപോലെ റാൻഡം ഐഡന്റിഫയറുകളിൽ സംഭരിക്കപ്പെടും, നിങ്ങളുടെ മാനേജ് ചെയ്യപ്പെടുന്ന Apple അക്കൗണ്ടുമായി ബന്ധിപ്പിക്കുകയില്ല.
മൂന്നാം കക്ഷികളിലേക്ക് ഉള്ളടക്കം അയയ്ക്കൂ
ലഭ്യമാകുന്നിടത്ത്, Apple Creator Studio-യിൽ OpenAI നൽകുന്ന ഫീച്ചറുകൾ ഉപയോഗിക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഈ ഫീച്ചറുകളിൽ ഓരോന്നും OpenAI-യുടെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്ന് സൂചിപ്പിക്കും. ഈ ഫീച്ചറുകൾ എപ്പോൾ ഉപയോഗിക്കണമെന്നത് നിങ്ങൾ നിയന്ത്രിക്കുന്നു, അവ ഉപയോഗിക്കാൻ ഒരു OpenAI അക്കൗണ്ട് ആവശ്യമില്ല.
OpenAI നൽകുന്ന ഒരു ഫീച്ചർ നിങ്ങൾ ഉപയോഗിക്കുമ്പോൾ, OpenAI-യിലേക്ക് ഏത് ഉള്ളടക്കമാണ് അയയ്ക്കേണ്ടതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ അഭ്യർഥനയ്ക്ക് ഉത്തരം നൽകാനും കൃത്യവും പ്രസക്തവുമായ ഫലങ്ങൾ നൽകാൻ OpenAI-യെ പ്രാപ്തമാക്കാനും, നിങ്ങളുടെ അഭ്യർഥനയും ഒരു ബോർഡിന്റെ ഉള്ളടക്കങ്ങൾ പോലുള്ള അറ്റാച്ച്മെന്റുകളും, നിലവിലെ സമയ മേഖല, രാജ്യം, ഡിവൈസ് തരം, ഭാഷ, അഭ്യർഥന നടത്തുമ്പോൾ ഉപയോഗിക്കുന്ന ഫീച്ചർ എന്നിവ പോലുള്ള അഭ്യർഥനയുമായി ബന്ധപ്പെട്ട പരിമിതമായ ഡാറ്റയും OpenAI-യിലേക്ക് അയയ്ക്കുന്നു.
OpenAI നൽകുന്ന ഒരു ഫീച്ചർ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ IP വിലാസം OpenAI-യിൽ നിന്ന് മറയ്ക്കപ്പെടുന്നു. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ്റെ IP വിലാസം ഒരു പ്രദേശവുമായി പൊരുത്തപ്പെടുത്തി ഏകദേശമായി കണക്കാക്കുന്ന നിങ്ങളുടെ പൊതുവിലെ ലൊക്കേഷൻ, തട്ടിപ്പ് തടയുന്നതിനും ബാധകമായ നിയമം പാലിക്കുന്നതിനും OpenAI-യെ അനുവദിക്കുന്നത് പോലുള്ള ആവശ്യങ്ങൾക്കാണ് OpenAI-ക്ക് നൽകുന്നത്.
നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന വിവരങ്ങളൊന്നും OpenAI-ക്ക് ലഭിക്കില്ല. നിങ്ങളുടെ അഭ്യർഥന നിറവേറ്റുക എന്ന ഉദ്ദേശ്യത്തോടെ മാത്രമേ OpenAI നിങ്ങളുടെ വിവരങ്ങൾ പ്രോസസ് ചെയ്യാൻ പാടുള്ളൂ, ബാധകമായ നിയമങ്ങൾ പ്രകാരം ആവശ്യമില്ലെങ്കിൽ നിങ്ങളുടെ വിവരങ്ങളോ അതിനായി നൽകുന്ന ഏതെങ്കിലും പ്രതികരണങ്ങളോ സംഭരിക്കാൻ പാടുള്ളതുമല്ല. OpenAI അതിന്റെ മോഡലുകളെ പരിശീലിപ്പിക്കാൻ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുകയും ചെയ്യരുത്.
നിങ്ങളുമായുള്ള ആശയവിനിമയം
Freeform-നെ കുറിച്ചും നിങ്ങൾക്ക് താൽപ്പര്യമുള്ള മറ്റ് ബന്ധപ്പെട്ട Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ എന്നിവയെ കുറിച്ചുമുള്ള ആശയവിനിമയങ്ങൾ നിങ്ങൾക്ക് അയയ്ക്കാൻ, നിങ്ങളുടെ ഉടമസ്ഥതയിലുള്ള Apple ഉൽപ്പന്നങ്ങൾ, നിങ്ങളുടെ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത ഡിവൈസുകൾ, Apple സേവനങ്ങളിലേക്കുള്ള നിങ്ങളുടെ സബ്സ്ക്രിപ്ഷനുകൾ എന്നിവ പോലുള്ള നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം. സേവന ഓഫറുകൾക്കുള്ള യോഗ്യത പരിശോധിക്കാൻ നിങ്ങളുടെ ഡിവൈസ് സീരിയൽ നമ്പർ ഉപയോഗിച്ചേക്കാം. നിങ്ങളൊരു കുടുംബ പങ്കിടൽ ഗ്രൂപ്പിലാണ് ഉള്ളതെങ്കിൽ, കുടുംബ പങ്കിടലിലൂടെ നിങ്ങൾക്ക് ലഭ്യമായ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ Apple നിങ്ങൾക്ക് അയച്ചേക്കാം. നിങ്ങൾ ഒരു Apple Creator Studio സബ്സ്ക്രിപ്ഷൻ വാങ്ങുകയാണെങ്കിൽ, Apple Creator Studio-യിൽ ലഭ്യമായ പുതിയ ഫീച്ചറുകൾ, ഉള്ളടക്കം, ഓഫറുകൾ എന്നിവയെക്കുറിച്ച് ഞങ്ങൾ നിങ്ങൾക്ക് ഇ-മെയിലുകളും Push അറിയിപ്പുകളും അയച്ചേക്കാം. account.apple.com എന്നതിലേക്ക് പോയി നിങ്ങളുടെ ഇ-മെയിൽ മുൻഗണനകൾ മാറ്റുകയും ഈ ഇ-മെയിലുകൾ സ്വീകരിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസുകളിൽ നിങ്ങളുടെ അറിയിപ്പ് മുൻഗണനകൾ അപ്ഡേറ്റ് ചെയ്യാൻ, ക്രമീകരണം > അറിയിപ്പുകൾ എന്നതിലേക്ക് പോകൂ. നിങ്ങളുടെ Mac-ൽ, സിസ്റ്റം ക്രമീകരണം > അറിയിപ്പുകൾ എന്നതിലേക്ക് പോകൂ.
വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം
Freeform-ലും നിങ്ങളുടെ Apple Creator Studio സബ്സ്ക്രിപ്ഷനിലുമുള്ള നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഞങ്ങൾ സാധാരണയായി പ്രോസസ് ചെയ്യുന്നത്, സേവനം നൽകുന്നതിനാവശ്യമായ തരത്തിൽ നിങ്ങളുടെ Apple-മായുള്ള കരാർ നിർവഹിക്കുന്നതിനും, ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും വേണ്ടിയാണ്. ഉചിതമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ സമ്മതം ആവശ്യമായിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.
ബാധകമായ പ്രാദേശിക നിയമം വ്യവസ്ഥ ചെയ്യുന്നതനുസരിച്ച്, ഞങ്ങളുടെയോ അല്ലെങ്കിൽ ഒരു മൂന്നാംകക്ഷിയുടെയോ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്കാവശ്യമായ വ്യക്തിഗത ഡാറ്റ ചുവടെ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങൾ പ്രോസസ് ചെയ്യുന്നു:
- നിങ്ങൾക്ക് Apple Creator Studio നൽകുക
- ഓഫറുകൾക്കായുള്ള യോഗ്യത പരിശോധിക്കുകയും Apple Creator Studio, മറ്റ് Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, നിങ്ങൾ ഇഷ്ടപ്പെട്ടേക്കാവുന്ന ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ നിങ്ങൾക്ക് അയയ്ക്കുകയും ചെയ്യുക
- തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുക
ഉപയോഗിക്കുന്ന ഡാറ്റയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- നിങ്ങളുടെ അക്കൗണ്ടും പേയ്മെന്റ് വിവരങ്ങളും പോലുള്ള നിങ്ങളുടെ വാങ്ങൽ ഇടപാടുകൾ പ്രോസസ് ചെയ്യാൻ ആവശ്യമായ വ്യക്തിഗത ഡാറ്റ
- App Store വഴി വാങ്ങിയ Apple സേവനങ്ങളിലേക്കുള്ള നിങ്ങളുടെ സജീവ സബ്സ്ക്രിപ്ഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ
നിലനിർത്തൽ
ഞങ്ങൾക്ക് ഒരു ബിസിനസ് ആവശ്യമോ, കരാർ ബാധ്യതയോ, നിയമപരമായ ആവശ്യകതയോ ഉള്ളിടത്തോളം കാലം മാത്രമേ Freeform-ഉം നിങ്ങളുടെ Apple Creator Studio സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട വ്യക്തിഗത ഡാറ്റ ഞങ്ങൾ നിലനിർത്തുകയുള്ളൂ. നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്തതിന് ശേഷവും അല്ലെങ്കിൽ Apple Creator Studio-യിൽ നിന്ന് അൺസബ്സ്ക്രൈബ് ചെയ്തതിന് ശേഷവും, സബ്സ്ക്രിപ്ഷൻ വാങ്ങൽ ചരിത്രം പോലുള്ള ചില വിവരങ്ങൾ ബിസിനസ് റെക്കോർഡുകളായി നിലനിർത്തിയേക്കാം, എന്നാൽ നിങ്ങളുടെ സംഭരിച്ച കാർഡ് വിശദാംശങ്ങൾ നിലനിർത്തില്ല. നിലനിർത്തൽ കാലയളവുകൾ വിലയിരുത്തുമ്പോൾ, ശേഖരിച്ച വ്യക്തിഗത ഡാറ്റ നിലനിർത്തേണ്ടത് ആവശ്യമാണോയെന്ന് ഞങ്ങൾ ആദ്യം ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു, നിലനിർത്തൽ ആവശ്യമാണെങ്കിൽ, നിയമപ്രകാരം അനുവദനീയമായ ഏറ്റവും കുറഞ്ഞ കാലയളവിലേക്ക് വ്യക്തിഗത ഡാറ്റ നിലനിർത്താൻ ശ്രമിക്കുന്നു.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2026-03-30