ആരോഗ്യം ആപ്പും സ്വകാര്യതയും

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ആരോഗ്യം ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


നിങ്ങളുടെ iPhone, iPad, Apple Vision Pro, Apple Watch, മറ്റ് ഡിവൈസുകൾ, ആരോഗ്യ റെക്കോർഡുകൾ, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾ എന്നിവയിൽ നിന്നുള്ള ഡാറ്റ ഏകീകരിക്കാൻ ആരോഗ്യം ആപ്പിന് കഴിയും, അതുവഴി നിങ്ങൾക്ക് സൗകര്യപ്രദമായ ഒരിടത്ത് നിങ്ങളുടെ ആരോഗ്യ വിവരങ്ങൾ കൂടുതൽ സമഗ്രമായി കാണാനാകും. ആരോഗ്യം ആപ്പിൽ ഏതൊക്കെ ഡാറ്റയാണ് സംഭരിച്ചിരിക്കുന്നതെന്നും മൂന്നാം കക്ഷി ആപ്പുകളുമായും നിങ്ങൾ വിശ്വസിക്കുന്ന ആളുകളുമായും ഏതൊക്കെ ഡാറ്റയാണ് പങ്കിടുന്നതെന്നും നിങ്ങൾക്ക് നിയന്ത്രിക്കാം.

ആരോഗ്യ റെക്കോർഡുകൾ, സൈക്കിൾ ട്രാക്കിങ്, മരുന്നുകൾ, മാനസികാരോഗ്യം, ഉറക്കം എന്നിവ പോലെ നിങ്ങൾ ഉപയോഗിക്കുന്ന ആരോഗ്യം ആപ്പ് ഫീച്ചറുകളിൽ നിങ്ങൾക്ക് നിയന്ത്രണമുണ്ട്. ചില iOS, watchOS ഫീച്ചറുകൾ (ഹൃദയസ്പന്ദന നിരക്ക്, നോയ്സ് അറിയിപ്പുകൾ പോലുള്ളവ) ഡിഫോൾട്ടായി എനേബിൾ ചെയ്തേക്കാം. ബ്രൗസ് ടാബിലോ നിങ്ങളുടെ പ്രൊഫൈലിലോ ടാപ്പ് ചെയ്ത് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ആരോഗ്യം ആപ്പിൽ ലഭ്യമായ ഫീച്ചറുകൾ എനേബിൾ ചെയ്യാനോ ഡിസേബിൾ ചെയ്യാനോ കഴിയും, തുടർന്ന് നിങ്ങൾ എനേബിൾ അല്ലെങ്കിൽ ഡിസേബിൾ ചെയ്യാൻ ആഗ്രഹിക്കുന്ന ആരോഗ്യ വിഭാഗമോ ഫീച്ചറോ ടാപ്പ് ചെയ്യുക. ഫീച്ചർ ലഭ്യത നിർണയിക്കാൻ ചില ആരോഗ്യ ഫീച്ചറുകൾ നിങ്ങളുടെ പ്രദേശം ഉപയോഗിച്ചേക്കാം.

നിങ്ങളുടെ ഡിവൈസ് ഒരു പാസ്കോഡോ Touch ID-യോ Face ID-യോ ഉപയോഗിച്ച് ലോക്ക് ചെയ്തിരിക്കുമ്പോൾ, ആരോഗ്യം ആപ്പിലെ നിങ്ങളുടെ മെഡിക്കൽ ഐഡി ഒഴികെയുള്ള എല്ലാ ആരോഗ്യ, ഫിറ്റ്നസ് ഡാറ്റയും എൻക്രിപ്റ്റ് ചെയ്യപ്പെടുകയും ഡിഫോൾട്ടായി ആക്സസ് ചെയ്യാനാകാത്തത് ആകുകയും ചെയ്യും. ചില വർക്ക്ഔട്ട് സംബന്ധമായ ഫീച്ചറുകൾക്കായി, ഉപയോക്താവ് അനുമതി നൽകിയ ആരോഗ്യ ആപ്പ് ഡാറ്റാ ആക്സസ് ഉള്ള ഒരു ആപ്പിന് ലോക്ക് സ്ക്രീനിൽ വർക്ക്ഔട്ട് സംബന്ധമായ ഡാറ്റ താൽക്കാലികമായി കാണിക്കാനാകും. ഒരു ആപ്പിൽ വർക്ക്ഔട്ട് സെഷൻ നടന്നുകൊണ്ടിരിക്കുകയാണെങ്കിൽ, ആ അനുഭവത്തെ പിന്തുണയ്ക്കുന്നതിനായി ഡിവൈസ് ലോക്ക് ചെയ്തിരിക്കുമ്പോഴും വർക്ക്ഔട്ട് സെഷൻ അവസാനിക്കുന്നതുവരെ ആരോഗ്യം ആപ്പ് ഡാറ്റ ആക്സസ് ചെയ്യാനാകും. ക്രമീകരണം > Face ID-യും പാസ്കോഡും > വർക്ക്ഔട്ട് ആരോഗ്യ ഡാറ്റ എന്നതിലേക്ക് പോയി ലോക്ക് സ്ക്രീനിൽ വർക്ക്ഔട്ടുമായി ബന്ധപ്പെട്ട ഡാറ്റ കാണിക്കുന്നത് യൂസർമാർക്ക് മാനേജ് ചെയ്യാം.

നിങ്ങളുടെ ഡിവൈസുകളിൽ ഉടനീളം നിങ്ങളുടെ ഡാറ്റ അപ്പ് ടു ഡേറ്റ് ആയി നിലനിർത്താൻ iCloud ഉപയോഗിക്കാനോ, നിങ്ങളുടെ കമ്പ്യൂട്ടറിലെ iTunes എൻക്രിപ്റ്റ് ചെയ്ത ബാക്ക്അപ്പിലേക്ക് നിങ്ങളുടെ ഡാറ്റ ബാക്ക്അപ്പ് ചെയ്യാനോ നിങ്ങളുടെ ഡാറ്റ പങ്കിടാനോ തിരഞ്ഞെടുക്കാം. ആരോഗ്യം ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസിൽ ലഭ്യമായ ആരോഗ്യം ആപ്പ് ഡാറ്റയുടെ ഒരു പകർപ്പ് എക്സ്പോർട്ട് ചെയ്യാനും നിങ്ങൾക്കാവും. അങ്ങനെ ചെയ്യുന്നതിന്, മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത് ‘എല്ലാ ആരോഗ്യ ഡാറ്റയും എക്സ്പോർട്ട് ചെയ്യൂ’ എന്നത് ടാപ്പ് ചെയ്യുക.

iCloud ബാക്ക്അപ്പും സിങ്ക് ചെയ്യലും

ട്രാൻസിറ്റിലും റെസ്റ്റിലും എൻക്രിപ്റ്റ് ചെയ്ത iCloud-ൽ നിങ്ങളുടെ ആരോഗ്യ ഡാറ്റ ബാക്ക്അപ്പ് ചെയ്യാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. iCloud സിങ്ക് നിങ്ങളുടെ എല്ലാ ഡിവൈസുകളിലും ഉടനീളം നിങ്ങളുടെ ആരോഗ്യ ഡാറ്റ അപ്പ് ടു ഡേറ്റ് ആയി സൂക്ഷിക്കാനും നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ iOS 12 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ഉപയോഗിക്കുകയും, ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഓണാക്കുകയും ചെയ്യുകയാണെങ്കിൽ, iCloud-ലേക്ക് സിങ്ക് ചെയ്ത നിങ്ങളുടെ ആരോഗ്യ, പ്രവർത്തന ഡാറ്റ വായിക്കാൻ Apple-ന് കഴിയില്ല. കൂടാതെ, iCloud സിങ്കിലൂടെ, നിങ്ങൾ വിശ്വസിക്കുന്ന മറ്റ് മൂന്നാം കക്ഷി ആപ്പുകളുമായി ആരോഗ്യം ആപ്പ് ഡാറ്റ പങ്കിടുന്നത് പോലെയുള്ള ആരോഗ്യം ആപ്പ് പങ്കിടൽ ഫീച്ചറുകൾ നിങ്ങൾക്ക് ഉപയോഗിക്കാം. നിങ്ങൾ iCloud എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ആരോഗ്യം ആപ്പ് ഡാറ്റ ഡിഫോൾട്ടായി ബാക്ക്അപ്പ് ചെയ്യപ്പെടും. ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud > എല്ലാം കാണൂ എന്നതിലേക്ക് പോയി ‘ആരോഗ്യം ഓഫ് ചെയ്യൂ’ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും iCloud ബാക്ക്അപ്പ് ഡിസേബിൾ ചെയ്യാം.

പങ്കിടൽ

മൂന്നാം കക്ഷി ആപ്പുകളുമായി ആരോഗ്യം ആപ്പ് ഡാറ്റ പങ്കിടുന്നത്
നിങ്ങൾ വിശ്വസിക്കുന്ന മൂന്നാം കക്ഷി ആപ്പുകളുമായി നിങ്ങളുടെ ആരോഗ്യം ആപ്പ് ഡാറ്റ പങ്കിടാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ ആരോഗ്യം ആപ്പിൽ നിന്ന് ഡാറ്റ റീഡ് ചെയ്യാനോ റൈറ്റ് ചെയ്യാനോ ഉള്ള കഴിവ് ആപ്പുകൾ അഭ്യർഥിക്കേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യം ആപ്പ് ഡാറ്റയിലേക്ക് ആക്സസ് അഭ്യർഥിക്കുന്നത് എന്തുകൊണ്ടാണെന്ന് എല്ലാ മൂന്നാം കക്ഷി ആപ്പുകളും വിശദീകരിക്കണം. ഓരോ ആപ്പിനും ആരോഗ്യ ഡാറ്റയുടെ ഉപയോഗം വിവരിക്കുന്ന ഒരു സ്വകാര്യതാ നയം ആവശ്യമാണ്, അതിനാൽ നിങ്ങളുടെ ആരോഗ്യ ഡാറ്റയിലേക്ക് ആക്സസ് നൽകുന്നതിന് മുമ്പ് നിങ്ങൾ ഈ നയങ്ങൾ റിവ്യൂ ചെയ്യണം. ഈ മൂന്നാം കക്ഷി ആപ്പുകളുമായി നിങ്ങൾ പങ്കിടുന്ന ഡാറ്റയുടെ മേൽ നിങ്ങൾക്ക് നിയന്ത്രണമുണ്ട്, കൂടാതെ ഏത് സമയത്തും നിങ്ങൾ പങ്കിടുന്ന കാര്യങ്ങൾ മാറ്റാനും കഴിയും. നിങ്ങളുടെ ആരോഗ്യം ആപ്പ് ഡാറ്റയിലേക്ക് ഏതൊക്കെ മൂന്നാം കക്ഷി ആപ്പുകൾക്കാണ് ആക്സസ് അനുവദിച്ചതെന്ന് എപ്പോൾ വേണമെങ്കിലും കാണാനാകും, കൂടാതെ ഈ മൂന്നാം കക്ഷി ആപ്പുകളിൽ നിന്ന് എന്തൊക്കെ ഡാറ്റയാണ് നിങ്ങൾ പങ്കിടുന്നതെന്നും സ്വീകരിക്കുന്നതെന്നും മാനേജ് ചെയ്യാം. ചില ആരോഗ്യം ആപ്പ് ഡാറ്റ തരങ്ങൾ മൂന്നാം കക്ഷി ആപ്പുകൾക്ക് ആക്സസ് ചെയ്യാൻ കഴിഞ്ഞേക്കില്ല. മൂന്നാം കക്ഷി ആപ്പുകളിൽ നിന്ന് നിങ്ങൾ പങ്കിടുകയും സ്വീകരിക്കുകയും ചെയ്യുന്ന ഡാറ്റ എങ്ങനെ മാനേജ് ചെയ്യാം എന്നതിനെക്കുറിച്ച് support.apple.com/108779 എന്നതിൽ കൂടുതലറിയൂ.

കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആരോഗ്യം ആപ്പ് ഡാറ്റ പങ്കിടൂ
നിങ്ങൾ വിശ്വസിക്കുന്ന ആളുകളുമായി നിങ്ങളുടെ ആരോഗ്യം ആപ്പ് ഡാറ്റ പങ്കിടാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും പോലുള്ള നിങ്ങളുടെ കോൺടാക്റ്റ്സിലെ മറ്റ് ആരോഗ്യം ആപ്പ് യൂസർമാരുമായി ചില ആരോഗ്യം ആപ്പ് ഡാറ്റ സെലക്റ്റ് ചെയ്യാനും പങ്കിടാനും നിങ്ങൾക്ക് കഴിയും.

മറ്റ് ആരോഗ്യം ആപ്പ് യൂസർമാരുമായി ഏതൊക്കെ ഡാറ്റയാണ് പങ്കിടുന്നത് എന്നതിൽ നിങ്ങൾ കൺട്രോൾ നിലനിർത്തുന്നു. നിങ്ങളുടെ ആരോഗ്യ ഡാറ്റ പങ്കിടാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന വ്യക്തി നിങ്ങളുടെ ക്ഷണം സ്വീകരിച്ച ശേഷം, നിങ്ങളുടെ ചരിത്രപരമായ ആരോഗ്യ ഡാറ്റയുടെ ഒരു ഉപവിഭാഗവും നിങ്ങൾ പങ്കിടുന്ന ഡാറ്റയുമായി ബന്ധപ്പെട്ട ഭാവി അപ്ഡേറ്റുകളും ഉൾപ്പെടെ, ആരോഗ്യം ആപ്പിൽ നിങ്ങൾ പങ്കിടുന്ന ഡാറ്റയുടെ ഒരു സമ്മറി, പങ്കിടുന്നത് നിർത്താൻ നിങ്ങൾ തീരുമാനിക്കുന്നില്ലെങ്കിൽ അവർക്ക് കാണാൻ കഴിയും. നിങ്ങൾ പങ്കിടുന്ന ഡാറ്റയുമായി ബന്ധപ്പെട്ട അലേർട്ടുകൾ, ട്രെൻഡ് റിപ്പോർട്ടുകൾ, മറ്റ് അപ്ഡേറ്റുകൾ എന്നിവ സ്വീകരിക്കാനും അവർക്ക് തിരഞ്ഞെടുക്കാനാകും. മറ്റ് ആരോഗ്യം ആപ്പ് യൂസർമാരുമായി നിങ്ങൾ പങ്കിടുന്ന ഒരു ഡാറ്റയും ആക്സസ് ചെയ്യാനോ കാണാനോ Apple-ന് കഴിയില്ല.

മറ്റൊരു ആരോഗ്യം ആപ്പ് യൂസറുമായി പങ്കിടാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന ആരോഗ്യം ഡാറ്റയുടെ വിഭാഗങ്ങൾ നിങ്ങൾക്ക് കാണാനാകും. ആരോഗ്യം ആപ്പിൽ, പങ്കിടൽ ടാബിൽ ടാപ്പ് ചെയ്ത്, നിങ്ങൾ ഡാറ്റ പങ്കിടുന്ന വ്യക്തിയെ ടാപ്പ് ചെയ്യുക. തുടർന്ന് നിങ്ങൾക്ക് ആ വ്യക്തിയുമായി പങ്കിടുന്ന ആരോഗ്യ വിഷയങ്ങൾ ചേർക്കാനും നീക്കം ചെയ്യാനും നിങ്ങൾ അവരുമായി നിലവിൽ പങ്കിടുന്ന ഡാറ്റ പ്രിവ്യൂ ചെയ്യാനും കഴിയും.

ഏത് സമയവും നിങ്ങൾക്ക് ആരോഗ്യം ആപ്പ് ഡാറ്റ പങ്കിടുന്നത് നിർത്താൻ കഴിയും. അങ്ങനെ ചെയ്യാൻ, ആരോഗ്യം ആപ്പ് തുറന്ന്, ‘പങ്കിടൂ’ ടാബ് ടാപ്പ് ചെയ്യുക. തുടർന്ന് നിങ്ങൾ പങ്കിടുന്നത് നിർത്താൻ ആഗ്രഹിക്കുന്ന വ്യക്തിയെ ടാപ്പ് ചെയ്ത് ‘പങ്കിടൽ നിർത്തൂ’ ടാപ്പ് ചെയ്യുക. പങ്കിടുന്നത് നിർത്താൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, മറ്റ് യൂസറിന്റെ ഡിവൈസ് നിങ്ങൾ അവരുമായി പങ്കിട്ട ചരിത്രപരമായ ഡാറ്റ അവരുടെ ആരോഗ്യം ആപ്പിൽ നിന്ന് ഡിലീറ്റ് ചെയ്യും.

ആരോഗ്യപരിരക്ഷാ ദാതാക്കളുമായി ആരോഗ്യം ആപ്പ് ഡാറ്റ പങ്കിടൂ
ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനായുള്ള നിങ്ങളുടെ അക്കൗണ്ട് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുമ്പോൾ, പങ്കെടുക്കുന്ന ഒരു ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനുമായി നിങ്ങളുടെ iPhone-ൽ നിന്നോ iPad-ൽ നിന്നോ ഉള്ള പ്രവർത്തന ഡാറ്റ, ഹൃദയസ്പന്ദന നിരക്ക് ഡാറ്റ, ലാബ് ഫലങ്ങൾ എന്നിവ പോലുള്ള ആരോഗ്യ ആപ്പ് ഡാറ്റയുടെ ചില വിഭാഗങ്ങൾ സെലക്റ്റ് ചെയ്യാനും പങ്കിടാനും നിങ്ങൾക്ക് കഴിയും. Apple-ഉം നിങ്ങളുടെ ഡിവൈസും നിങ്ങളുടെ അക്കൗണ്ട് ക്രെഡൻഷ്യലുകൾ സംഭരിക്കുകയോ ആക്സസ് ചെയ്യുകയോ ചെയ്യുന്നില്ല. നിങ്ങളുടെ ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനുമായി പങ്കിടുന്ന ഡാറ്റയുടെ മേൽ നിങ്ങൾക്ക് നിയന്ത്രണമുണ്ട് കൂടാതെ നിങ്ങൾ പങ്കിടുന്നവ എപ്പോൾ വേണമെങ്കിലും മാറ്റാനാകും. ഏത് ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനുമായാണ് നിങ്ങളുടെ ആരോഗ്യം ആപ്പ് ഡാറ്റ പങ്കിടുന്നതെന്ന് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് കാണാനാകും. ഒരു ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനുമായി നിങ്ങളുടെ ആരോഗ്യ ഡാറ്റ പങ്കിടുന്നത് കാണാനും മാനേജ് ചെയ്യാനും, ആരോഗ്യം ആപ്പ് തുറന്ന്, ‘പങ്കിടൂട ടാബിൽ ടാപ്പ് ചെയ്ത്, നിങ്ങൾ മാനേജ് ചെയ്യാൻ ആഗ്രഹിക്കുന്ന ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനിൽ ടാപ്പ് ചെയ്യുക. ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനിലെ നിങ്ങളുടെ രോഗ വിവര ചാർട്ടിലേക്ക് ആക്സസ് ഉള്ള ഏതൊരു ആരോഗ്യപരിരക്ഷാ ദാതാവിനും ആ ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനുമായി പങ്കിടാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന ആരോഗ്യ ഡാറ്റ ആക്സസ് ചെയ്യാനാകും.

നിങ്ങൾ പങ്കിടാൻ തിരഞ്ഞെടുക്കുന്ന ഏത് ആരോഗ്യം ആപ്പ് ഡാറ്റയും Apple ഒരു സമർപ്പിത സെർവറിൽ എൻക്രിപ്റ്റ് ചെയ്യുകയും സംഭരിക്കുകയും ചെയ്യും, അതുവഴി Apple-ന് നിങ്ങൾ തിരഞ്ഞെടുത്ത ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനുമായി ഈ ഡാറ്റ സുരക്ഷിതമായി പങ്കിടാനാകും. ഡിവൈസ് അൺലോക്ക് ചെയ്ത് ഇന്റർനെറ്റിലേക്ക് കണക്റ്റ് ചെയ്തിരിക്കുമ്പോൾ മാത്രമേ നിങ്ങളുടെ iPhone, iPad എന്നിവയിൽ നിന്ന് നിങ്ങളുടെ ഡാറ്റ അയയ്ക്കൂ. ഞങ്ങളുടെ സെർവറുകളിൽ സംഭരിച്ചിരിക്കുന്നതും നിങ്ങളുടെ ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനുമായി പങ്കിടുന്നതുമായ ഡാറ്റയ്ക്കായുള്ള എൻക്രിപ്ഷൻ കീകൾ Apple നിലനിർത്തുകയോ ആക്സസ് ചെയ്യുകയോ ചെയ്യുന്നില്ല, മാത്രമല്ല ഈ ഡാറ്റ ഡീക്രിപ്റ്റ് ചെയ്യാനോ കാണാനോ അല്ലെങ്കിൽ ആക്സസ് ചെയ്യാനോ കഴിയില്ല. നിങ്ങളുടെ ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനുമായി പങ്കിടാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന ആരോഗ്യം ആപ്പ് ഡാറ്റ Apple നിലനിർത്തും, ഈ പങ്കിടൽ ഫീച്ചറിന്റെ ഉപയോഗത്തെ പിന്തുണയ്ക്കുന്നതിന് ആവശ്യമായിടത്തോളം കാലം മാത്രമേ ഈ പങ്കിടൽ ഫീച്ചർ എനേബിൾ ചെയ്യാൻ ഈ ഡാറ്റ ഉപയോഗിക്കൂ. ഈ ഫീച്ചറുമായി ബന്ധപ്പെട്ട് നിങ്ങൾ പങ്കിടുന്ന ഏതൊരു ആരോഗ്യ ഡാറ്റയും ട്രാൻസിറ്റിലും റെസ്റ്റിലും Apple സെർവറുകളിൽ സംഭരിച്ചിരിക്കുമ്പോൾ എൻക്രിപ്റ്റ് ചെയ്യപ്പെടും. നിങ്ങൾ ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ, Apple പരിപാലിക്കുന്ന നിങ്ങളുടെ ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനുമായി പങ്കിടാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന എല്ലാ ഡാറ്റയും 1996-ലെ ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി ആൻഡ് അക്കൗണ്ടബിലിറ്റി ആക്റ്റിന്റെ (HIPAA) സ്വകാര്യതയും സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ച് ഒരു സുരക്ഷിത സംവിധാനത്തിൽ സംഭരിക്കപ്പെടും.

നിങ്ങളുടെ ഡാറ്റ ലഭ്യമാകുമ്പോൾ നിങ്ങളുടെ ആരോഗ്യപരിരക്ഷാ ദാതാവിന് അറിയിപ്പുകൾ ലഭിക്കില്ല, നിങ്ങൾ അവരുമായി പങ്കിടുന്ന ഡാറ്റ കാണാനിടയില്ല. പങ്കിടുന്നതിന് നിങ്ങൾ അധികാരപ്പെടുത്തിക്കഴിഞ്ഞാൽ, നിങ്ങൾ പങ്കിടുന്നതിന് അധികാരപ്പെടുത്തുന്ന ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനിൽ നിന്നുള്ള നിങ്ങളുടെ ആരോഗ്യ രേഖകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുകയും ആരോഗ്യം ആപ്പിൽ സംഭരിക്കുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യപരിരക്ഷാ ദാതാവ് നിങ്ങളുടെ മെഡിക്കൽ റെക്കോർഡിലേക്ക് നിങ്ങൾ പങ്കിടാൻ തിരഞ്ഞെടുത്ത വിവരങ്ങൾ ചേർത്തേക്കാം കൂടാതെ നിങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള അവരുടെ സ്വതന്ത്രമായ വിലയിരുത്തലിനെ സഹായിക്കുന്നതിന് നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ ഉപയോഗിക്കുകയും ചെയ്യാം. നിങ്ങളുടെ ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനുമായി പങ്കിടാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് ഡാറ്റയും ആ ആരോഗ്യപരിരക്ഷാ ഓർഗനൈസേഷന്റെ സ്വകാര്യതാ പ്രാക്റ്റീസുകളുടെ അറിയിപ്പിനും അതിന്റെ സ്വകാര്യതാ, സുരക്ഷാ നയങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി പരിഗണിക്കും.

ഏത് സമയവും നിങ്ങൾക്ക് ആരോഗ്യം ആപ്പ് ഡാറ്റ പങ്കിടുന്നത് നിർത്താൻ കഴിയും. അങ്ങനെ ചെയ്യാൻ, ആരോഗ്യം ആപ്പ് തുറന്ന്, ‘പങ്കിടൂ’ ടാബ് ടാപ്പ് ചെയ്യുക. തുടർന്ന് നിങ്ങൾ മാനേജ് ചെയ്യാൻ ആഗ്രഹിക്കുന്ന ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനിൽ ടാപ്പ് ചെയ്ത് ‘പങ്കിടൽ നിർത്തൂ’ ടാപ്പ് ചെയ്യുക. ഒരു ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനുമായി പങ്കിടുന്നത് നിർത്താൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ഈ ഫീച്ചർ വഴി അവർക്ക് നിങ്ങളുടെ ഡാറ്റയിലേക്ക് ഇനി ആക്സസ് ഉണ്ടാകില്ല. ആക്സസ് പിൻവലിക്കുന്നതിന് മുമ്പ് നിങ്ങളുടെ ആരോഗ്യപരിരക്ഷാ ദാതാവുമായി പങ്കിട്ട ഏത് വിവരവും നിങ്ങളുടെ ആരോഗ്യപരിരക്ഷാ ദാതാവ് അവരുടെ റെക്കോർഡുകളിൽ സംഭരിച്ചേക്കാം.

ആരോഗ്യപരിരക്ഷാ ദാതാക്കളുമായി ആരോഗ്യം ആപ്പ് ഡാറ്റ പങ്കിടുന്നതിനു പുറമേ, പങ്കെടുക്കുന്ന ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനുകളിൽ നിന്ന് ആരോഗ്യം ആപ്പിലേക്ക് നിങ്ങളുടെ ക്ലിനിക്കൽ ആരോഗ്യ റെക്കോർഡുകൾ സുരക്ഷിതമായി ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്ക് ആരോഗ്യം റെക്കോർഡ് ഫീച്ചർ പ്രത്യേകം ഉപയോഗിക്കാം. support.apple.com/105016 എന്നതിൽ iPhone-ലെ ആരോഗ്യ റെക്കോർഡുകളെ കുറിച്ച് അറിയൂ.

മരുന്നുകൾ

നിങ്ങൾക്ക് ആരോഗ്യം ആപ്പിൽ നിങ്ങളുടെ മരുന്നുകളും വിറ്റാമിനുകളും സപ്ലിമെന്റുകളും മാനേജ് ചെയ്യാനും ട്രാക്ക് ചെയ്യാനും കഴിയും. മരുന്നുകൾ ഫീച്ചറിലൂടെ നിങ്ങൾക്ക് മരുന്നുകളുടെ ലിസ്റ്റ് സൃഷ്ടിക്കാനും ഇഷ്ടാനുസൃത ഷെഡ്യൂളുകളും ഓർമപ്പെടുത്തലുകളും സജ്ജീകരിക്കാനും കഴിയും. ചില അധികാരപരിധികളിൽ, നിങ്ങളുടെ മരുന്നുകളെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് കാണാനും ‘മരുന്നുകൾ’ ഫീച്ചറിലേക്ക് നിങ്ങൾ ചേർത്തിട്ടുള്ള മരുന്നുകളുമായി ഗുരുതര ഇന്ററാക്‌ഷനുകൾക്ക് സാധ്യതയുണ്ടെങ്കിൽ അലേർട്ടുകൾ സ്വീകരിക്കാനും കഴിയും. നിങ്ങൾക്ക് വിവരങ്ങൾ മാനുവലായി നൽകിയും ലഭ്യമായ ഇടങ്ങളിൽ ആരോഗ്യം ആപ്പിൽ തിരഞ്ഞോ iPhone ക്യാമറ ഉപയോഗിച്ചോ മരുന്നുകൾ ചേർക്കാം. മരുന്നുകൾ ഫീച്ചറിനുള്ള എല്ലാ പ്രോസസിങ്ങും ഡിവൈസിൽ സംഭവിക്കുന്നു. നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, ആരോഗ്യപരിരക്ഷാ ദാതാക്കൾ എന്നിവരുമായി മരുന്നുകൾ പങ്കിടാനും നിങ്ങൾക്ക് ആരോഗ്യ പങ്കിടൽ ഫീച്ചറുകൾ ഉപയോഗിക്കാം.

മാനസികാരോഗ്യം

ഇന്ററാക്റ്റീവ് ചാർട്ടുകളിൽ നിങ്ങളുടെ മാനസികാവസ്ഥ ഡാറ്റ കാണുന്നതും നിങ്ങളുടെ മാനസികാവസ്ഥ ലോഗ് ചെയ്യാൻ ഓർമപ്പെടുത്തലുകൾ സജ്ജീകരിക്കുന്നതും ഉൾപ്പെടെ, മാനസിക സൗഖ്യ വിഭാഗത്തിലൂടെ നിങ്ങൾക്ക് നിങ്ങളുടെ മാനസികാവസ്ഥയും അതിന് കാരണമാകുന്ന ഘടകങ്ങളും ലോഗ് ചെയ്യാനും ആരോഗ്യം ആപ്പിൽ കാലക്രമേണ ഈ വിവരങ്ങൾ ട്രാക്ക് ചെയ്യാനും നിങ്ങൾക്ക് കഴിയും. ക്ലിനിക്കുകളിൽ പലപ്പോഴും ഉപയോഗിക്കുന്ന, ഉത്കണ്ഠയെയും വിഷാദത്തെയും കുറിച്ചുള്ള, പ്രായത്തിനനുസരിച്ചുള്ള സ്റ്റാൻഡേർഡൈസ് ചെയ്ത വിലയിരുത്തലുകൾ നടത്താനുള്ള ഓപ്ഷനും യൂസർമാർക്ക് ഉണ്ടായിരിക്കും. മാനസികാരോഗ്യ ഫീച്ചറുകൾക്കായുള്ള എല്ലാ പ്രോസസിങ്ങും ഡിവൈസിൽ സംഭവിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും മാനസികാവസ്ഥ ഡാറ്റ പങ്കിടാൻ നിങ്ങൾക്ക് ആരോഗ്യം പങ്കിടൽ ഫീച്ചറുകൾ ഉപയോഗിക്കാം. നിങ്ങൾക്ക് വിഷാദ സാധ്യത, ഉത്കണ്ഠാ സാധ്യത വിഭാഗങ്ങളിലെ ഓപ്ഷനുകളിലേക്ക് സ്ക്രോൾ ചെയ്യാനും നിങ്ങളുടെ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും വിലയിരുത്തലുകളടെ ഡാറ്റ ആരോഗ്യപരിരക്ഷാ ദാതാക്കളുമായി പങ്കിടാൻ ‘PDF എക്സ്പോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യാനും കഴിയും.

iPhone-ലെ മെഡിക്കൽ ഐഡി

iPhone-ലെ ആരോഗ്യം ആപ്പിൽ, നിങ്ങളുടെ രോഗാവസ്ഥകൾ, അലർജികൾ, മരുന്നുകൾ, പ്രൊഫൈൽ ഫോട്ടോ എന്നിവയും മറ്റുമായി അപ്‌ലോഡ് ചെയ്യാൻ തിരഞ്ഞെടുത്ത വിവരങ്ങൾ അടങ്ങുന്ന ഒരു അടിയന്തര മെഡിക്കൽ ഐഡി നിങ്ങൾക്ക് സൃഷ്ടിക്കാനാകും. നിങ്ങളുടെ iPhone ലോക്ക് ആയിരിക്കുമ്പോൾ ആദ്യം സഹായവുമായെത്തുന്നവർക്കും മറ്റുള്ളവർക്കും നിങ്ങളുടെ മെഡിക്കൽ ഐഡി കാണാനായി ‘ലോക്ക് ചെയ്യുമ്പോൾ കാണിക്കൂ’ അനുവദിക്കുന്നു.

നിങ്ങളുടെ മെഡിക്കൽ ഐഡിയിലേക്ക് അടിയന്തര കോൺടാക്റ്റുകളും ചേർക്കാനാകും. നിങ്ങൾ സന്ദേശങ്ങൾ ആപ്പ് അൺഇൻസ്റ്റോൾ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ അടിയന്തര കോൺടാക്റ്റുകളെ ചേർത്താൽ, നിങ്ങളുടെ iPhone-ൽ നിന്നോ Apple Watch-ൽ നിന്നോ നിങ്ങൾ അടിയന്തര SOS ഉപയോഗിക്കുന്ന സമയത്ത് അവർക്ക് ഓട്ടോമാറ്റിക്കായി അലേർട്ട് നൽകും. നിങ്ങളുടെ പ്രാദേശിക അടിയന്തര നമ്പറിലേക്ക് (ഉദാഹരണത്തിന്, 100) വിളിക്കുമ്പോഴോ ടെക്സ്റ്റ് സന്ദേശം അയയ്ക്കുമ്പോഴോ നിങ്ങളുടെ iPhone അല്ലെങ്കിൽ Apple Watch-ൽ നിന്ന് അടിയന്തര SOS ഉപയോഗിക്കുമ്പോഴോ, സുരക്ഷിതമായ മൂന്നാം കക്ഷി സേവനം വഴി, നിങ്ങളുടെ മെഡിക്കൽ ഐഡി വിവരങ്ങൾ ഓട്ടോമാറ്റിക്കായി അടിയന്തര സേവനങ്ങളിലേക്ക് അയയ്ക്കാൻ അനുവദിക്കുന്നതിനുള്ള ഓപ്ഷനും നിങ്ങൾക്കുണ്ടായേക്കാം. നിങ്ങളുടെ പ്രാദേശിക അടിയന്തര നമ്പറിലേക്ക് വിളിക്കുമ്പോഴോ ടെക്സ്റ്റ് സന്ദേശം അയയ്ക്കുമ്പോഴോ അടിയന്തര SOS ഉപയോഗിക്കുമ്പോഴോ നിങ്ങളുടെ മെഡിക്കൽ ഐഡി വിവരങ്ങൾ അടിയന്തര സേവനങ്ങളിലേക്ക് ഓട്ടോമാറ്റിക്കായി അയയ്ക്കുന്നതിന്, ‘അടിയന്തര കോൾ സമയത്ത് പങ്കിടൂ’ (ലഭ്യമാണെങ്കിൽ) നിങ്ങൾ ഓണാക്കണം. support.apple.com/105072 എന്നതിൽ മെഡിക്കൽ ഐഡിയെ കുറിച്ച് കൂടുതലറിയൂ.

iPhone-ലെ ആരോഗ്യം ആപ്പിൽ നിങ്ങൾക്ക് നിങ്ങളുടെ മെഡിക്കൽ ഐഡി സൃഷ്ടിക്കാനോ അപ്ഡേറ്റ് ചെയ്യാനോ കഴിയും. മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈലിൽ ടാപ്പ് ചെയ്യൂ, മെഡിക്കൽ ഐഡി ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആരംഭിക്കൂ’ അല്ലെങ്കിൽ ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ. നിങ്ങളുടെ മെഡിക്കൽ ഐഡിയിൽ പ്രദർശിപ്പിക്കപ്പെടുന്നതും ലോക്ക് സ്ക്രീനിൽ നിന്ന് ആക്സസ് ചെയ്യാവുന്നതുമായ വിവരങ്ങളുടെ അളവ് ഇൻപുട്ട് ചെയ്യാനുള്ള കഴിവ് നിങ്ങൾക്കുണ്ട്.

പ്രതിരോധ കുത്തിവയ്പ്പ് റെക്കോർഡ്

നിങ്ങളുടെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് റെക്കോർഡ് പോലെ, പരിശോധിക്കാവുന്ന ഡിജിറ്റൽ പ്രതിരോധ കുത്തിവയ്പ്പ് റെക്കോർഡ് സുരക്ഷിതമായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ നിങ്ങൾക്ക് ആരോഗ്യം ആപ്പിൽ തിരഞ്ഞെടുക്കാം. നിങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് റെക്കോർഡിൽ നിങ്ങളുടെ പേര്, ജനന തീയതി, വാക്സിൻ തരം, പ്രതിരോധ കുത്തിവെയ്പ്പ് തീയതി(കൾ) തുടങ്ങിയ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. നിങ്ങൾ വാക്സിൻ സ്വീകരിച്ച പ്രദേശത്തെ അഡ്മിനിസ്റ്ററിങ് എന്റിറ്റിയിൽ നിന്നോ പ്രതിരോധ കുത്തിവയ്പ്പ് രജിസ്ട്രിയിൽ നിന്നോ നിങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പ് റെക്കോർഡ് QR കോഡോ ഡിജിറ്റൽ ഫയലായോ നേടിക്കൊണ്ട് നിങ്ങൾക്ക് പരിശോധിക്കാവുന്ന ഡിജിറ്റൽ പ്രതിരോധ കുത്തിവയ്പ്പ് റെക്കോർഡ് ആരോഗ്യം ആപ്പിലേക്ക് ചേർക്കാവുന്നതാണ്. നിങ്ങൾ QR കോഡ് സ്കാൻ ചെയ്യുമ്പോൾ അല്ലെങ്കിൽ ഫയൽ ടാപ്പ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ആരോഗ്യം ആപ്പിൽ റെക്കോർഡ് തുറക്കാനുള്ള ഓപ്ഷൻ നൽകും. പങ്കെടുക്കുന്ന ഒരു ആരോഗ്യപരിരക്ഷാ ഓർഗനൈസേഷനിൽ നിങ്ങൾ ഒരു അക്കൗണ്ട് ചേർത്താൽ, നിങ്ങളുടെ പരിശോധിക്കാവുന്ന ഡിജിറ്റൽ പ്രതിരോധ കുത്തിവയ്പ്പ് റെക്കോർഡ് ആരോഗ്യ റെക്കോർഡ് ഫീച്ചറിലൂടെ ആരോഗ്യം ആപ്പിൽ ഇംപോർട്ട് ചെയ്യുകയും സംഭരിക്കുകയും ചെയ്തേക്കാം.

iPhone-ലെ ആരോഗ്യം ആപ്പിലേക്ക് നിങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് റെക്കോർഡ് ചേർക്കാൻ ഒരു QR കോഡോ ഡൗൺലോഡ് ലിങ്കോ ഉപയോഗിക്കുമ്പോൾ, വാലറ്റ് ആപ്പിൽ നിന്ന് നിങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് റെക്കോർഡ് വേഗത്തിൽ ആക്സസ് ചെയ്യാൻ അനുവദിക്കുന്ന നിങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് റെക്കോർഡ് വാലറ്റിലേക്ക് ചേർക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾ വാലറ്റിലേക്ക് ഒരു പ്രതിരോധ കുത്തിവെയ്പ്പ് കാർഡ് ചേർക്കുമ്പോൾ, നിങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് റെക്കോർഡിന്റെ ഒരു പകർപ്പ് നിങ്ങൾ പ്രതിരോധ കുത്തിവെയ്പ്പ് കാർഡ് ചേർത്ത iOS ഡിവൈസിലേക്ക് വാലറ്റ് ആപ്പ് സംഭരിക്കും. വാലറ്റിൽ സംഭരിച്ചിരിക്കുന്ന പ്രതിരോധ കുത്തിവെയ്പ്പ് കാർഡ് നിങ്ങളുടെ ഡിവൈസിലുടനീളം സിങ്ക് ചെയ്യുന്നില്ല, iCloud-ലേക്ക് ബാക്ക്അപ്പ് ചെയ്യുകയുമില്ല. Face ID-ഓ Touch ID-ഓ പാസ്കോഡോ ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്യുന്നതുവരെ നിങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് കാർഡിന്റെ പൂർണ വിശദാംശങ്ങൾ iPhone ലോക്ക് സ്ക്രീനിൽ ദൃശ്യമാകില്ല. നിങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് കാർഡ് വിശദാംശങ്ങൾ അവതരിപ്പിക്കാൻ, നിങ്ങൾ ആദ്യം ഓതെന്റിക്കേറ്റ് ചെയ്യേണ്ടതുണ്ട്. ഓതെന്റിക്കേറ്റ് ചെയ്ത് കഴിഞ്ഞാൽ, നിങ്ങളുടെ ഡിവൈസ് സ്ക്രീനിൽ പ്രതിരോധ കുത്തിവെയ്പ്പ് കാർഡ് പ്രദർശിപ്പിച്ചാൽ നിങ്ങളുടെ ഡിവൈസിലേക്ക് ആക്സസ് ഉള്ള ആർക്കും അത് കാണാനായേക്കുമെന്നതിനാൽ നിങ്ങളുടെ ഡിവൈസ് സംരക്ഷിക്കാൻ നിങ്ങൾ മുൻകരുതൽ എടുത്തിരിക്കണം.

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വാലറ്റിൽ നിന്ന് പ്രതിരോധ കുത്തിവെയ്പ്പ് കാർഡ് നീക്കം ചെയ്യാം. വാലറ്റിൽ നിന്ന് നിങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് കാർഡ് നീക്കം ചെയ്യുന്നത്, ആരോഗ്യം ആപ്പിൽ സംഭരിച്ചിരിക്കുന്ന നിങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് റെക്കോർഡിന്റെ പകർപ്പ് ഡിലീറ്റ് ചെയ്യില്ല. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ആരോഗ്യം ആപ്പിൽ നിന്ന് പ്രതിരോധ കുത്തിവെയ്പ്പ് റെക്കോർഡ് ഡിലീറ്റ് ചെയ്യാം. ആരോഗ്യം ആപ്പിൽ നിന്ന് നിങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് റെക്കോർഡ് ഡിലീറ്റ് ചെയ്യുന്നത് വാലറ്റിൽ നിന്ന് അനുബന്ധ പ്രതിരോധ കുത്തിവെയ്പ്പ് കാർഡും ഡിലീറ്റ് ചെയ്യും. support.apple.com/102467 എന്നതിൽ പരിശോധിക്കാവുന്ന ആരോഗ്യ രേഖകളെ കുറിച്ച് കൂടുതലറിയൂ.

Siri ഉപയോഗിച്ച് നിങ്ങളുടെ ആരോഗ്യ ഡാറ്റ ആക്സസ് ചെയ്യുന്നത്

ആരോഗ്യം ആപ്പിൽ ചില ആരോഗ്യ ഡാറ്റ തരങ്ങൾ റെക്കോർഡ് ചെയ്യാനോ ആരോഗ്യം ആപ്പിൽ ലഭ്യമായ നിങ്ങളുടെ വിവരങ്ങൾ വായിക്കാനോ നിങ്ങൾക്ക് Siri-യോട് ആവശ്യപ്പെടാം. Siri മുഖേനയുള്ള തിരിച്ചറിയാവുന്ന ആരോഗ്യം ആപ്പ് ഡാറ്റ അഭ്യർഥനകളുടെ എല്ലാ പ്രോസസിങ്ങും ഡിവൈസിൽ സംഭവിക്കുന്നു. നിങ്ങളുടെ അഭ്യർഥന ഒരു ആരോഗ്യം ആപ്പ് ഡാറ്റാ അഭ്യർഥനയായി Siri തിരിച്ചറിയുന്നില്ലെങ്കിൽ, നിങ്ങൾ അഭ്യർഥനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആരോഗ്യ വിവരങ്ങളെല്ലാം Siri സെർവറിലേക്ക് അയയ്ക്കും. ക്രമീകരണം > ആപ്പുകൾ > ആരോഗ്യം > ഡാറ്റ ആക്സസും ഡിവൈസുകളും > Siri എന്നതിലേക്ക് പോയി, ‘ആരോഗ്യ ഡാറ്റ ആക്സസ് ചെയ്യൂ’ ഓഫ് ചെയ്യാൻ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ആരോഗ്യ ആപ്പ് ഡാറ്റയിലേക്കുള്ള Siri-യുടെ ആക്സസ് ഓഫാക്കാം.

ആരോഗ്യം ആപ്പ് നീക്കം ചെയ്യുന്നത്

നിങ്ങൾക്ക് ഇനി ആരോഗ്യം ആപ്പ് ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, ഹോം സ്ക്രീനിലെ ആരോഗ്യം ആപ്പ് ടച്ച് ചെയ്ത് പിടിച്ച്, തുടർന്ന് ‘ആപ്പ് നീക്കം ചെയ്യൂ’ ടാപ്പ് ചെയ്ത് കൊണ്ട് നിങ്ങളുടെ iPhone അല്ലെങ്കിൽ iPad-ൽ നിന്ന് നിങ്ങൾക്ക് അത് നീക്കം ചെയ്യാം. iPhone അല്ലെങ്കിൽ iPad എന്നതിൽ നിങ്ങൾ ആരോഗ്യം ആപ്പ് ഡിലീറ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ ആരോഗ്യ ഡാറ്റ നിങ്ങളുടെ ഡിവൈസിൽ നിലനിൽക്കും, നിങ്ങൾ ആരോഗ്യ ഡാറ്റ പങ്കിട്ട ഏതെങ്കിലും ആപ്പുകൾക്ക് അല്ലെങ്കിൽ ആരോഗ്യം പങ്കിടൽ സ്വീകർത്താവിന് നിങ്ങൾ പങ്കിടാൻ തിരഞ്ഞെടുത്ത നിലവിലുള്ള ആരോഗ്യ ഡാറ്റയിലേക്ക് തുടർന്നും ആക്സസ് ഉണ്ടായിരിക്കും. കൂടാതെ, ചില സെൻസർ അധിഷ്ഠിത ആരോഗ്യ ഫീച്ചറുകളിൽ നിന്നുള്ള ഡാറ്റ (ഹൃദയസ്പന്ദന നിരക്ക്, രക്ത ഓക്സിജൻ ആപ്പ് എന്നിവ പോലുള്ളവ) കാപ്ചർ ചെയ്ത് നിങ്ങളുടെ ഡിവൈസിൽ സംഭരിക്കുന്നത് തുടരും. ക്രമീകരണം > ആരോഗ്യം എന്നതിലേക്ക് പോയി ക്രമീകരണ ആപ്പിൽ, നിങ്ങളുടെ ആരോഗ്യ ഡാറ്റ ഡിലീറ്റ് ചെയ്യുന്നതും മൂന്നാം കക്ഷി ആപ്പുകൾക്കും ആരോഗ്യ പങ്കിടൽ സ്വീകർത്താക്കൾക്കും നൽകിയിട്ടുള്ള അനുമതികൾ അസാധുവാക്കുന്നതും ഉൾപ്പെടെയുള്ള നിങ്ങളുടെ ആരോഗ്യ ഡാറ്റ നിങ്ങൾക്ക് മാനേജ് ചെയ്യാം. നിങ്ങൾ മനസ്സ് മാറ്റുകയാണെങ്കിൽ, App Store-ൽ നിന്ന് നിങ്ങൾക്ക് ആരോഗ്യം ആപ്പ് വീണ്ടും ഡൗൺലോഡ് ചെയ്യാനാകും.

നിലനിർത്തൽ

ആരോഗ്യം ആപ്പിലേക്ക് ഏതൊക്കെ വിവരങ്ങളാണ് ചേർത്തിരിക്കുന്നത്, ആ വിവരങ്ങൾ എത്ര നാളായി സംഭരിക്കുന്നു എന്നതിന്റെ നിയന്ത്രണം നിങ്ങൾക്ക് ഉണ്ടായിരിക്കും. നിങ്ങളുടെ വിവരങ്ങൾ ആരോഗ്യം ആപ്പിൽ സംഭരിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്നിടത്തോളം, നിങ്ങളുടെ ആരോഗ്യ ഡാറ്റ iCloud-ലേക്ക് ബാക്ക്അപ്പ് ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ ആരോഗ്യം ആപ്പ് ഡാറ്റ ആരോഗ്യം ആപ്പിലും iCloud-ലും സംഭരിക്കപ്പെടും. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ആരോഗ്യം ആപ്പ് ഡാറ്റ റിവ്യൂ ചെയ്യാനും എഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കഴിയും. നിങ്ങൾ ആരോഗ്യം ഡാറ്റ ഡിലീറ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ ഡിവൈസുകളിലും നിങ്ങളുടെ ഡാറ്റ ആക്സസ് ചെയ്യാൻ നിങ്ങൾ അനുമതി നൽകിയിട്ടുള്ള മൂന്നാം കക്ഷി ആപ്പിലും ഡിലീറ്റ് പ്രക്രിയ സിങ്ക് ചെയ്യുന്നതിനായി, ഡിലീറ്റ് ചെയ്ത സാമ്പിളുമായി ബന്ധപ്പെട്ട ടൈംസ്റ്റാമ്പ് പോലുള്ള ചില വിവരങ്ങൾ നിങ്ങളുടെ ഡിവൈസിൽ താൽക്കാലികമായി സംഭരിച്ചേക്കാം. support.apple.com/guide/iphone/view-your-health-data-iphe3d379c32/ios എന്നതിൽ ആരോഗ്യം ആപ്പിലെ ആരോഗ്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കൂടുതലറിയാനാകും.

മറ്റ് വിവരങ്ങൾ

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

കുറിപ്പ്: ചില ഫീച്ചറുകൾ ചില ഡിവൈസുകളിലോ എല്ലാ പ്രദേശങ്ങളിലോ ഭാഷകളിലോ ലഭ്യമായേക്കില്ല.

2026-02-11