ഗാർഹിക വൈദ്യുതിയും സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ‘ഗാർഹിക വൈദ്യുതി’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിങ്ങളുടെ യൂട്ടിലിറ്റി ദാതാവിന്റെ പങ്കാളിത്തത്തിൽ, ഹോം ആപ്പ് നിങ്ങളുടെ വീട്ടിലെ വൈദ്യുതി ഉപയോഗത്തെക്കുറിച്ച് ആക്സസ് ചെയ്യാനും മനസ്സിലാക്കാനും അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാനും എളുപ്പമാക്കുന്നു. ഹോം ആപ്പിലേക്ക് നിങ്ങളുടെ യൂട്ടിലിറ്റി അക്കൗണ്ട് കണക്റ്റ് ചെയ്യുന്നതിലൂടെ, കുറഞ്ഞതും ഉയർന്നതുമായ കാലയളവിലെ ഉപയോഗം ഉൾപ്പെടെ, കാലങ്ങളായുള്ള നിങ്ങളുടെ വീടിന്റെ വൈദ്യുതി ഉപയോഗം നിങ്ങൾക്ക് കാണാനാകും. നിങ്ങളുടെ വീട് റൂഫ്ടോപ്പ് സോളാർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഗ്രിഡിലേക്ക് തിരിച്ചയച്ച മിച്ച ഊർജത്തെക്കുറിച്ചുള്ള വിവരങ്ങളും ഹോം ആപ്പ് നൽകുന്നു.
നിങ്ങൾ ഗാർഹിക വൈദ്യുതി സജ്ജീകരിക്കുമ്പോൾ, നിങ്ങളുടെ യൂട്ടിലിറ്റി അക്കൗണ്ട് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാനാകും അല്ലെങ്കിൽ നിങ്ങളുടെ യൂട്ടിലിറ്റി അക്കൗണ്ട് കണക്റ്റ് ചെയ്യുന്നതിന് നിങ്ങളുടെ പേരും കോൺടാക്റ്റ് വിവരങ്ങളും പോലുള്ള വിവരങ്ങൾ നൽകാം. നിങ്ങളുടെ യൂട്ടിലിറ്റി ദാതാവ് നിങ്ങളുടെ അക്കൗണ്ട് തിരിച്ചറിയുകയും പരിശോധിച്ചുറപ്പിക്കൽ വിജയിക്കുകയും ചെയ്താൽ, നിങ്ങളുടെ അക്കൗണ്ട് ഐഡി, സേവന ലൊക്കേഷൻ വിലാസം, ഊർജ ഉപയോഗം ആരംഭിച്ച തീയതി, ഊർജ മീറ്റർ വിവരങ്ങൾ, നിങ്ങൾ ഉപയോഗിക്കുന്ന യൂട്ടിലിറ്റി പ്രോഗ്രാമുകളെ കുറിച്ചുള്ള വിവരങ്ങൾ പോലെയുള്ള അക്കൗണ്ടിനെ കുറിച്ചുള്ള ഡാറ്റ യൂട്ടിലിറ്റി ദാതാവ് നിങ്ങളുടെ ഡിവൈസിലേക്ക് അയയ്ക്കും. ഈ അക്കൗണ്ട് സജ്ജീകരണ വിവരങ്ങൾ Apple ആക്സസ് ചെയ്യുന്നില്ല.
ഹോം ആപ്പിൽ വൈദ്യുതി ഉപയോഗ ഡാറ്റ പ്രദർശിപ്പിക്കുന്നതിന്, നിങ്ങളുടെ വൈദ്യുതി ഉപയോഗത്തെയും ബില്ലിങ്ങിനെയും കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ യൂട്ടിലിറ്റി ദാതാവ് Apple-ന് അയയ്ക്കുന്നു, അതായത്, നിങ്ങളുടെ ഉപയോഗത്തിന്റെ ആരംഭ, അവസാന തീയതികൾ, നിങ്ങളുടെ മൊത്തം ഉപഭോഗം, നിങ്ങളുടെ മീറ്ററിനായി റാൻഡമായി സൃഷ്ടിച്ച ഐഡന്റിഫയർ, നിങ്ങളുടെ അവസാന ബില്ലിങ് കാലയളവിൽ നിങ്ങൾ വൈദ്യുതിക്കായി ചെലവഴിച്ച ആകെ തുക എന്നിവ. നിങ്ങളെ തിരിച്ചറിയുന്നതിനോ നിങ്ങളുടെ ഡാറ്റ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനോ Apple-നെ അനുവദിക്കാത്ത വിധത്തിൽ, ഈ വിവരങ്ങൾ Apple സെർവറുകളിൽ താൽക്കാലികമായി സംഭരിച്ചിരിക്കുന്നു. ഹോം ആപ്പിൽ പ്രദർശിപ്പിക്കുന്നതിന് നിങ്ങളുടെ ഡിവൈസ് വൈദ്യുതി ഉപയോഗവും ബില്ലിങ് വിവരങ്ങളും ഇടയ്ക്കിടെ ഡൗൺലോഡ് ചെയ്യുന്നു. നിങ്ങളുടെ വൈദ്യുതി ഉപയോഗവും ബില്ലിങ് വിവരങ്ങളും നിങ്ങളുടെ ഡിവൈസിൽ സുരക്ഷിതമായി സംഭരിക്കുകയും, എനേബിൾ ചെയ്താൽ, iCloud-ൽ എൻക്രിപ്റ്റ് ചെയ്യുകയും ചെയ്യുന്നു.
നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഗാർഹിക വൈദ്യുതി ഉപയോഗിക്കുന്നത് നിർത്താം. അങ്ങനെ ചെയ്യാൻ, ഹോം ആപ്പിലെ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഹോം ക്രമീകരണം > ഊർജം എന്നതിലേക്ക് പോകൂ, നിങ്ങളുടെ സജീവ ദാതാവിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘അക്കൗണ്ട് ഡിസ്കണക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ. നിങ്ങളുടെ അക്കൗണ്ട് നീക്കം ചെയ്യുന്നതിലൂടെ, ആ അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകൾ നിങ്ങളുടെ ഡിവൈസുകളിൽ നിന്നും Apple സെർവറുകളിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടും.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2025-12-12