iCloud അനലിറ്റിക്സും സ്വകാര്യതയും

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് അനലിറ്റിക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


നിങ്ങളുടെ Apple അക്കൗണ്ടിൽ നിന്നുള്ള ഉപയോഗത്തിന്റെയും ഡാറ്റയുടെയും അപഗ്രഥനം അനുവദിച്ചു കൊണ്ട്, Siri-യും മറ്റു ഇന്റലിജന്റ് ഫീച്ചറുകളും അടക്കമുള്ള അതിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താൻ Apple‑നെ സഹായിക്കൂ. ഇ‑മെയിൽ സന്ദേശങ്ങളിൽ നിന്നുള്ള ടെക്സ്റ്റ് സ്നിപ്പെറ്റുകളോ നിങ്ങളുടെ അക്കൗണ്ടിലെ മറ്റ് സമാന ഡാറ്റകളോ ഉൾപ്പെടെ നിങ്ങളുടെ Apple അക്കൗണ്ടിൽ നിന്നുള്ള ഡാറ്റയുടെ എല്ലാ വിശകലനങ്ങളും, ഡാറ്റയെ നിങ്ങളുമായോ നിങ്ങളുടെ അക്കൗണ്ടുമായോ ബന്ധപ്പെടുത്താത്ത വിധത്തിൽ ഡിഫറൻഷ്യൽ സ്വകാര്യത പോലുള്ള സ്വകാര്യത സംരക്ഷിക്കാനുള്ള സങ്കേതങ്ങൾക്ക് വിധേയമായതിന് ശേഷം മാത്രമേ ഏറ്റെടുക്കൂ.

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും iCloud അനലിറ്റിക്സ് ഡിസേബിൾ ചെയ്യാൻ തിരഞ്ഞെടുക്കാം. അങ്ങനെ ചെയ്യുന്നതിന്, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലും എന്നതിലേക്ക് പോയി, ‘iCloud അനലിറ്റിക്സ് പങ്കിടൂ’ ഓഫാക്കാൻ ടാപ്പ് ചെയ്യൂ.

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple‑ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. അത് www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2025-12-12