iCloud കീചെയിനും സ്വകാര്യതയും

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് iCloud കീചെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


iCloud കീചെയിൻ നിങ്ങൾ iCloud-ൽ സേവ് ചെയ്യുന്ന വെബ്സൈറ്റ് യൂസർനെയിമുകൾ, പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ, കാലഹരണ തീയതികൾ എന്നിവ സംഭരിക്കുകയും, നിങ്ങളുടെ എല്ലാ iOS 7 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളുള്ള ഡിവൈസുകളിലും നിങ്ങൾ അനുമതി നൽകിയ OS X Mavericks (10.9) അല്ലെങ്കിൽ അതിന് ശേഷമുള്ളതിൽ പ്രവർത്തിക്കുന്ന Mac കമ്പ്യൂട്ടറുകളിലും ഉടനീളം അവ അപ്പ് ടു ഡേറ്റായി നിലനിർത്തുകയും ചെയ്യുന്നു.

നിങ്ങളുടെ iCloud കീചെയിൻ ഓണാണ് എങ്കിൽ നിങ്ങളുടെ യൂസർനെയിം, പാസ്‌വേഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകുമ്പോൾ Safari ഓട്ടോഫിൽ ഫീച്ചർ അവ സേവ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. സേവ് ചെയ്തുകഴിഞ്ഞാൽ യൂസർനെയിം, പാസ്‌വേഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കുന്നതിനാൽ നിങ്ങൾ അത് വീണ്ടും നൽകേണ്ടതില്ല. Safari ഓട്ടോഫില്ലും iCloud കീചെയിനും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സുരക്ഷാ കോഡ് സംഭരിക്കുന്നില്ല. ഉദാഹരണത്തിന്, Safari വഴി വാങ്ങൽ നടത്തുമ്പോൾ, നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ, ക്രെഡിറ്റ് കാർഡ് നമ്പറും കാലഹരണ തീയതിയും Safari ഓട്ടോമാറ്റിക്കായി പൂരിപ്പിക്കും. വാങ്ങൽ പൂർത്തിയാക്കാൻ നിങ്ങൾ തുടർന്നും സുരക്ഷാ കോഡ് നൽകേണ്ടതുണ്ട്. Safari-യുടെ പാസ്‌വേഡ് ജനറേറ്ററിന് നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകൾക്കായി അനന്യവും ഊഹിക്കാൻ പ്രയാസമുള്ളതുമായ പാസ്‌വേഡുകൾ നിർദേശിക്കാനും ഈ പാസ്‌വേഡുകൾ സംഭരിക്കുന്നതിന് iCloud കീചെയിൻ ഉപയോഗിക്കാനും കഴിയും. ഒരു ബാക്ക്അപ്പിൽ നിന്ന് നിങ്ങളുടെ ഡിവൈസ് റീസ്റ്റോർ ചെയ്യുകയാണ് എങ്കിൽ, iCloud കീചെയിനിന് നിങ്ങളുടെ സേവ് ചെയ്ത അക്കൗണ്ടുകളിലേക്ക് ഓട്ടോമാറ്റിക് ആയി സൈൻ ഇൻ ചെയ്യാൻ കഴിയും. iCloud കീചെയിൻ ക്രമീകരിക്കുന്നതിനക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി support.apple.com/109016 സന്ദർശിക്കുക.

നിങ്ങളുടെ iCloud കീചെയിൻ നിങ്ങളുടെ ഡിവൈസുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോഴും iCloud-ൽ സംഭരിച്ചിരിക്കുമ്പോഴും എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു, അതിനാൽ Apple-ന് അത് വായിക്കാനാകില്ല.

2025-12-12