വാലറ്റിലെ ഐഡികളും സ്വകാര്യതയും
വാലറ്റിലെ ഐഡന്റിറ്റി കാർഡുകൾ ആളുകൾക്ക് അവരുടെ ഐഡന്റിറ്റി കാർഡ് എളുപ്പത്തിലും വേഗത്തിലും കൂടുതൽ സുരക്ഷിതമായും സമർപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
![]()
- നിങ്ങളുടെ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് ഇഷ്യൂയിങ് അതോറിറ്റിക്ക് — അത് Apple-ഓ നിങ്ങളുടെ ഗവൺമെന്റോ ആകട്ടെ — നിങ്ങൾ നിങ്ങളുടെ ഐഡന്റിറ്റി കാർഡ് എപ്പോഴാണ്, ആർക്കാണ് സമർപ്പിക്കുന്നതെന്ന് അറിയില്ല.
- Apple നിങ്ങളുടെ ഐഡന്റിറ്റി കാർഡിന്റെ ഇമേജുകൾ സ്റ്റോർ ചെയ്യുന്നില്ല. തട്ടിപ്പ് തടയാനും വാലറ്റിൽ നിങ്ങളുടെ ഐഡി കാണിക്കാനുമായി നിങ്ങളുടെ ഐഡന്റിറ്റി കാർഡിൽ നിന്നുള്ള പരിമിതമായ വിവരങ്ങൾ മാത്രമാണ് Apple ഉപയോഗിക്കുന്നത്.
- വാലറ്റിൽ നിങ്ങളുടെ ഐഡി സമർപ്പിക്കുമ്പോൾ, അഭ്യർഥിച്ച നിർദിഷ്ട വിവരങ്ങൾ നിങ്ങളുടെ ഡിവൈസ് കാണിക്കും, എന്നാൽ നിങ്ങളുടെ സ്ഥിരീകരണമില്ലാതെ ആ വിവരങ്ങൾ സമർപ്പിക്കുകയില്ല.
- നിങ്ങളുടെ ഐഡന്റിറ്റി കാർഡ് വാലറ്റ് ഉപയോഗിച്ച് ചേർക്കുമ്പോൾ, നിങ്ങളുടെ ഐഡന്റിറ്റി വിവരങ്ങളും Apple അക്കൗണ്ട് വിവരങ്ങളും ഡിവൈസ് ഉപയോഗ പാറ്റേണുകളും ക്രമീകരണങ്ങളും നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കാനും തട്ടിപ്പ് തടയാനുമായി ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് ഇഷ്യൂയിങ് അതോറിറ്റി ഉപയോഗിക്കും.
- നിങ്ങളുടെ ഐഡി ചേർക്കുമ്പോൾ നിങ്ങൾ സമർപ്പിക്കുന്ന Live Photo, റെക്കോർഡ് ചെയ്യുന്ന മുഖത്തിന്റെയും തലയുടെയും ചലനങ്ങൾ എന്നിവ പോലുള്ള അധിക പരിശോധിച്ചുറപ്പിക്കൽ വിവരങ്ങൾ ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ തട്ടിപ്പ് തടയാനായി Apple ഉപയോഗിക്കുകയും, നിങ്ങളുടെ ഐഡന്റിറ്റി കാർഡ് വാലറ്റിലേക്ക് ചേർക്കുന്നത് നിങ്ങളുടെ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് ഇഷ്യൂയിങ് അതോറിറ്റി അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് വരെ മാത്രം നിലനിർത്തുകുയും ചെയ്യും.
വാലറ്റിലെ ഐഡികൾ ആളുകൾക്ക് അവരുടെ ഐഡന്റിറ്റി കാർഡ് എളുപ്പത്തിലും വേഗത്തിലും കൂടുതൽ സുരക്ഷിതമായും സമർപ്പിക്കാനുള്ള വഴിയൊരുക്കുന്നു.
നിങ്ങളുടെ ഐഡന്റിറ്റി കാർഡ് ചേർക്കുന്നു
വാലറ്റ് ഉപയോഗിച്ച് നിങ്ങളുടെ ഗവൺമെന്റ് ഐഡന്റിറ്റി കാർഡ് ചേർക്കൽ
ഐഡന്റിറ്റി കാർഡ് ചേർക്കാൻ, ഡ്രൈവിങ് ലൈസൻസോ സ്റ്റേറ്റ് ഐഡിയോ പോലുള്ള നിങ്ങളുടെ ഗവൺമെന്റ് ഐഡി കാർഡിന്റെ മുൻഭാഗത്തിന്റെയും പിൻഭാഗത്തിന്റെയും ചിത്രമെടുക്കാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ നൽകുന്ന ചിത്രങ്ങൾ നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റി സ്വീകരിക്കുമെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന് ചിത്രങ്ങളുടെ ഗുണനിലവാരവും തരവും നിങ്ങളുടെ ഡിവൈസ് വിലയിരുത്തും. നിങ്ങളുടെ ഐഡന്റിറ്റി കാർഡിന്റെ ഇമേജുകൾ ഡിവൈസിൽ എൻക്രിപ്റ്റ് ചെയ്യുകയും നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റിയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു, അവർ അത് അവരുടെ മൂന്നാം കക്ഷി ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കൽ സേവന ദാതാവുമായി പങ്കിട്ടേക്കാം; നിങ്ങളുടെ ഐഡന്റിറ്റി കാർഡിന്റെ ചിത്രങ്ങൾ Apple കാണുകയോ സംഭരിക്കുകയോ ചെയ്യുന്നില്ല. ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കലിനും തട്ടിപ്പ് തടയുന്നതിനുമായി നിങ്ങളുടെ ഡിവൈസ് നിങ്ങളുടെ ഐഡന്റിറ്റി കാർഡിൽ നിന്നുള്ള ബാർകോഡ് വായിക്കുകയും പേര്, വിലാസം, ജനന തീയതി എന്നിവ Apple-മായി പങ്കിടുകയും ചെയ്യും. ഐഡന്റിറ്റി വിവരങ്ങൾ വിജയകരമായി പരിശോധിച്ചുറപ്പിച്ചിട്ടുണ്ടോ എന്ന് നോക്കുക, ഫീച്ചറിനെ പിന്തുണയ്ക്കുന്നതിനും ആപ്പിളിന്റെ അടിസ്ഥാന പ്ലാറ്റ്ഫോമുകളിൽ തട്ടിപ്പ് തടയുന്നതിനും സഹായിക്കുക എന്നിവ പോലുള്ള പരിശോധിച്ചുറപ്പിക്കൽ ഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ Apple സംഭരിക്കുന്നത് തുടർന്നേക്കാം, എന്നാൽ അടിസ്ഥാന ഐഡന്റിറ്റി വിവരങ്ങൾ (നിങ്ങളുടെ ബാർകോഡിൽ നിന്ന് വായിച്ച ജനന തീയതി പോലുള്ളവ) സംഭരിക്കുന്നതല്ല.
വാലറ്റിലേക്ക് ഐഡന്റിറ്റി കാർഡ് ചേർക്കുന്ന വ്യക്തി, ആ ഐഡന്റിറ്റി കാർഡ് ഉള്ള വ്യക്തി തന്നെയാണെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന്, നിങ്ങളുടെ Live Photo എടുക്കാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ നൽകുന്ന Live Photo-യിൽ നിന്നുള്ള ഒരു സ്റ്റിൽ ഫ്രെയിം ഫോട്ടോ നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റി സ്വീകരിക്കുമെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന് ആ സ്റ്റിൽ ഫ്രെയിമിന്റെ ഗുണനിലവാരം നിങ്ങളുടെ ഡിവൈസ് വിലയിരുത്തും. നിങ്ങളുടെ Live Photo-യിൽ നിന്നുള്ള ഈ സ്റ്റിൽ ഫ്രെയിം ഡിവൈസിൽ എൻക്രിപ്റ്റ് ചെയ്യുകയും ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റിയുടെ കൈവശമുള്ള ഐഡിക്കായുള്ള ഫയലിലെ ചിത്രവുമായി താരതമ്യം ചെയ്യാനായി അത് അവർക്ക് അയയ്ക്കുകയും ചെയ്യും. നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റി അവരുടെ സ്വകാര്യതാ നയങ്ങൾക്ക് അനുസൃതമായി ഈ സ്റ്റിൽ ഫ്രെയിം ഫോട്ടോ പ്രോസസ് ചെയ്യും, അത് അവരെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുവദിച്ചേക്കാം. തട്ടിപ്പ് തടയാൻ സഹായിക്കുന്നതിന്, നിങ്ങളുടെ സ്റ്റിൽ ഫ്രെയിം ഫോട്ടോ നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റിക്ക് സമർപ്പിക്കുന്നതിന് മുമ്പ്, Live Photo ഒരു ജീവിച്ചിരിക്കുന്ന വ്യക്തിയുടേതാണെന്നും അതേ ജീവിച്ചിരിക്കുന്ന വ്യക്തി തന്റെ സ്റ്റിൽ ഫ്രെയിം ഫോട്ടോ തന്റെ ഐഡന്റിറ്റി കാർഡ് വാലറ്റിലേക്ക് ചേർക്കുന്നതിന്റെ ഭാഗമായി സമർപ്പിക്കുകയാണെന്നും ഉറപ്പാക്കാൻ നിങ്ങളുടെ ഡിവൈസും Apple-ഉം നിങ്ങളുടെ Live Photo വിലയിരുത്തും. മുഖത്തിന്റെയും തലയുടെയും ചലനങ്ങൾ ഒരു ശ്രേണിയായി ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം, അത് നിങ്ങളുടെ Live Photo-യുടെ അതേ രീതിയിൽ നിങ്ങളുടെ ഡിവൈസും Apple-ഉം വിലയിരുത്തും. നിങ്ങളുടെ Live Photo-യെക്കുറിച്ചോ അല്ലെങ്കിൽ ബാധകമാകുന്ന പക്ഷം നിങ്ങളുടെ ചലനങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ നിങ്ങൾ നിങ്ങളുടെ ഐഡി ചേർക്കുന്ന പ്രക്രിയയിലായിരിക്കുമ്പോൾ നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു രീതിയിൽ സംഭരിക്കപ്പെടുന്നു. Live Photo-യോ ചലനങ്ങളുടെ റെക്കോർഡിങ്ങോ അതേ പോലെ സംഭരിക്കപ്പെടില്ല.
നിങ്ങളുടെ Apple അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ, ഡിവൈസ് ഉപയോഗ പാറ്റേണുകളും ക്രമീകരണങ്ങളും, നിങ്ങളുടെ സംസ്ഥാന ഐഡന്റിറ്റി കാർഡ് ചേർക്കാൻ ശ്രമിക്കുന്ന സമയത്തെ ഡിവൈസ് ലൊക്കേഷൻ (ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ), നിങ്ങളുടെ Live Photo-യെ കുറിച്ചുള്ള, അല്ലെങ്കിൽ മുഖത്തിന്റെയും തലയുടെയും ചലനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ തട്ടിപ്പ് തടയുന്നതിനായി Apple-മായി പങ്കിടും. തട്ടിപ്പ് തടയുന്നതിനായി ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് സൂചകങ്ങൾ നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റിയുമായി Apple പങ്കിടും. നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റി ആയിരിക്കും, Apple ആയിരിക്കില്ല, നിങ്ങളുടെ ഐഡന്റിറ്റി കാർഡ് വാലറ്റിലേക്ക് ചേർക്കാൻ അനുവദിക്കണമോ എന്ന് തീരുമാനിക്കുന്നത്. ചില സന്ദർഭങ്ങളിൽ, നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റി കൂടുതൽ വിവരങ്ങൾ അല്ലെങ്കിൽ ഒരു നേരിട്ടുള്ള സന്ദർശനം ആവശ്യപ്പെട്ടേക്കാം. നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റി അധിക പരിശോധിച്ചുറപ്പിക്കൽ ആവശ്യപ്പെട്ടുവെന്ന വസ്തുതയും പരിശോധിച്ചുറപ്പിക്കലിന്റെ തരവും (നേരിട്ടുള്ള സന്ദർശനം പോലെ) സംബന്ധിച്ച വിവരങ്ങൾ Apple-ന് ലഭിച്ചേക്കാം; ഫീച്ചർ മാനേജ് ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി, വാലറ്റിൽ നിങ്ങളുടെ ഐഡി ചേർക്കുന്നതിന് അംഗീകാരം നൽകണമോ എന്ന കാര്യത്തിൽ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റി തീരുമാനമെടുക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോൾ മാത്രം നിങ്ങളുമായി ലിങ്ക് ചെയ്ത രീതിയിൽ Apple ഈ വിവരങ്ങൾ നിലനിർത്തുന്നു. ചില സാഹചര്യങ്ങളിൽ, അധിക വിവരങ്ങൾ റിവ്യൂ ചെയ്യുന്നതിനെ തുടർന്ന് നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റി നിങ്ങൾക്ക് ഒരു പരിശോധിച്ചുറപ്പിക്കൽ കോഡ് നൽകിയേക്കാം. ഈ പരിശോധിച്ചുറപ്പിക്കൽ കോഡ് ഡിവൈസിൽ എൻക്രിപ്റ്റ് ചെയ്യുകയും ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റിക്ക് അയയ്ക്കുകയും ചെയ്യുന്നു; Apple ഈ പരിശോധിച്ചുറപ്പിക്കൽ കോഡ് കാണുകയോ സംഭരിക്കുകയോ ഇല്ല. നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റി അംഗീകാരത്തിന്റെ സ്റ്റാറ്റസിനെ കുറിച്ചുള്ള വിവരങ്ങൾ (ഉദാഹരണത്തിന്, റിവ്യൂവിലാണ്, അംഗീകരിച്ചു എന്നിങ്ങനെ) Apple-ന് നൽകിയേക്കാം, അതുവഴി Apple നിങ്ങളുടെ ഡിവൈസിലേക്ക് അപ്ഡേറ്റുകൾ അയയ്ക്കുകയും വാലറ്റിൽ നിങ്ങളുടെ ഐഡന്റിറ്റി കാർഡ് മാനേജ് ചെയ്യാൻ സഹായിക്കുകയും ചെയ്തേക്കാം.
വാലറ്റ് ഉപയോഗിച്ച് നിങ്ങളുടെ ഡിജിറ്റൽ ഐഡി കാർഡ് ചേർക്കൽ
ഈ ഫീച്ചർ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രം ലഭ്യമാണ്.
നിങ്ങളുടെ ഡിജിറ്റൽ ഐഡി ചേർക്കുന്നതിന്, നിങ്ങളുടെ പാസ്പോർട്ടിലെ ഇ-പാസ്പോർട്ട് ചിപ്പ് ആക്സസ് ചെയ്യാൻ നിങ്ങളുടെ ഡിവൈസിനെ അനുവദിക്കുന്നതിന്, നിങ്ങളുടെ iPhone ഉപയോഗിച്ച് നിങ്ങളുടെ പാസ്പോർട്ടിന്റെ ഫോട്ടോ പേജിലെ മെഷീൻ-റീഡബിൾ സോൺ (MRZ) ടെക്സ്റ്റ് സ്കാൻ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. ഇ-പാസ്പോർട്ട് റീഡ് ചെയ്യാൻ, നിങ്ങളുടെ ഡിവൈസിൽ നിർദേശിച്ചിരിക്കുന്നതുപോലെ, പാസ്പോർട്ടിന് മുകളിൽ നിങ്ങളുടെ iPhone പിടിക്കേണ്ടതുണ്ട്. ഇ-പാസ്പോർട്ടിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ സാധൂകരിക്കുന്നതിന് നിങ്ങളുടെ ഡിവൈസ് MRZ, ഇ-പാസ്പോർട്ട് ഡാറ്റ Apple-ന് അയയ്ക്കും. നിങ്ങളുടെ ഡിജിറ്റൽ ഐഡി നൽകാനും മാനേജ് ചെയ്യാനും തട്ടിപ്പ് തടയാനും സഹായിക്കുന്നതിന് Apple നിങ്ങളുടെ പാസ്പോർട്ട് വിവരങ്ങളുടെ ഒരു ഭാഗം നിങ്ങളുടെ ഡിവൈസിൽ എൻകോഡ് ചെയ്ത് സൂക്ഷിക്കും. വാലറ്റിലേക്ക് ഡിജിറ്റൽ ഐഡി കാർഡ് ചേർക്കുന്ന വ്യക്തി, പാസ്പോർട്ട് ഉടമ തന്നെയാണെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന്, സംസ്ഥാന തിരിച്ചറിയൽ കാർഡുകൾക്കായി മുകളിൽ വിവരിച്ചതുപോലെ, നിങ്ങളുടെ Live Photo എടുക്കാൻ നിങ്ങളോട് ആവശ്യപ്പെടും. ഡിജിറ്റൽ ഐഡികൾക്ക്, ഡിജിറ്റൽ ഐഡി നൽകുന്ന അതോറിറ്റി എന്ന നിലയിൽ Apple-ന് മാത്രമേ ഈ വിവരങ്ങൾ അയക്കൂ, ഇത് നിങ്ങളുടെ സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ അയയ്ക്കില്ല. നിങ്ങളുടെ ഡിജിറ്റൽ ഐഡി കാർഡ് ചേർക്കാൻ ശ്രമിക്കുമ്പോൾ (ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ), Apple നിങ്ങളുടെ Live Photo, Apple അക്കൗണ്ട്, ഫോൺ ഉപയോഗ പാറ്റേണുകളും ക്രമീകരണങ്ങളും, ഡിവൈസ് ലൊക്കേഷൻ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ഉപയോഗിക്കും. ഇത് നിങ്ങളുടെ ഡിജിറ്റൽ ഐഡി ഇഷ്യൂ ചെയ്യണോ വേണ്ടയോ എന്ന് നിർണയിക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും വേണ്ടിയാണ്. നിങ്ങളുടെ ഐഡി ചേർക്കുന്ന പ്രക്രിയയിലായിരിക്കുമ്പോൾ, Live Photo-യെക്കുറിച്ചുള്ള വിവരങ്ങൾ (Live Photo അല്ല) നിങ്ങളുമായി ബന്ധപ്പെട്ട രീതിയിൽ സ്റ്റോർ ചെയ്യപ്പെടുന്നു. നിങ്ങളുടെ Live Photo മാനുവലായി റിവ്യൂ ചെയ്യാൻ Apple-നെ അനുവദിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, താഴെയുള്ള ‘ഐഡന്റിറ്റി കാർഡുകൾ മെച്ചപ്പെടുത്തൽ’ വിഭാഗത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, Apple ഒരു ചെറിയ കാലയളവിലേക്ക് Live Photo സ്റ്റോർ ചെയ്തേക്കാം.
ഇഷ്യൂയിങ് അതോറിറ്റിയുടെ ആപ്പ് ഉപയോഗിച്ച് ഐഡന്റിറ്റി കാർഡ് ചേർക്കൽ
ഈ ഫീച്ചർ ജപ്പാനിൽ മാത്രം ലഭ്യമാണ്.
ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റി ആപ്പ് മുഖേന വാലറ്റിലേക്ക് ഐഡന്റിറ്റി കാർഡ് ചേർക്കാൻ, നിങ്ങൾക്ക് ഇഷ്യൂയിങ് അതോറിറ്റിയുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കേണ്ടതാണ്; കൂടാതെ, ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റിക്ക് മുമ്പാകെ നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാനുള്ള ഘട്ടങ്ങൾ പൂർത്തിയാക്കുകയും, നിങ്ങളുടെ ഐഡന്റിറ്റി കാർഡിനായി ഒരു പിൻ അല്ലെങ്കിൽ പാസ്‌വേഡ് സജ്ജീകരിക്കുകയും ചെയ്യേണ്ടിവന്നേക്കാം. നിങ്ങളുടെ പിൻ അല്ലെങ്കിൽ പാസ്‌വേഡ് ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റിയുടെ ആപ്പ് ഉപയോഗിച്ച് മാത്രമേ അപ്ഡേറ്റ് ചെയ്യാനാകൂ. ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റിയുടെ ആപ്പിലെ നിങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള ഒരു വിവരവും Apple-ന് ലഭിക്കില്ല. നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റി ആയിരിക്കും, Apple ആയിരിക്കില്ല, നിങ്ങളുടെ ഐഡന്റിറ്റി കാർഡ് വാലറ്റിലേക്ക് ചേർക്കുന്നത് അംഗീകരിക്കണമോ എന്ന് തീരുമാനിക്കുന്നത്.
നിങ്ങളുടെ ഐഡന്റിറ്റി കാർഡ് നിങ്ങളുടെ ഡിവൈസിൽ പ്രൊവിഷൻ ചെയ്യൽ
ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് ഇഷ്യൂയിങ് അതോറിറ്റി നിങ്ങളുടെ ഐഡന്റിറ്റി കാർഡ് വാലറ്റിലേക്ക് ചേർക്കുന്നത് അംഗീകരിച്ചാൽ, നിങ്ങളുടെ കാർഡിൽ പ്രതിഫലിക്കുന്ന വിവരങ്ങൾ ഒരു എൻക്രിപ്റ്റ് ചെയ്ത ഫോർമാറ്റിൽ നിങ്ങളുടെ ഡിവൈസിൽ സംഭരിക്കപ്പെടും; Secure Enclave ഉപയോഗിച്ച് മാത്രമേ അത് എൻക്രിപ്റ്റ് ചെയ്യാനാകൂ. വാലറ്റിലേക്ക് പോയി, നിങ്ങളുടെ ഐഡന്റിറ്റി കാർഡിന്റെ പിൻഭാഗം കണ്ട്, ‘ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ’, ‘സ്റ്റേറ്റ് ഐഡി വിവരങ്ങൾ’, ‘ഡിജിറ്റൽ ഐഡി വിവരങ്ങൾ’, അല്ലെങ്കിൽ ‘കാർഡ് വിവരങ്ങൾ’ ടാപ്പ് ചെയ്ത്, വിശദാംശങ്ങൾ കാണുന്നതിന് ഓതെന്റിക്കേറ്റ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ വിവരങ്ങൾ കാണാനാകും. Apple-ന് ഈ വിവരങ്ങൾ കാണാൻ കഴിയില്ല. സുരക്ഷിത എൻക്ലേവിനെ കുറിച്ച് കൂടുതലറിയാൻ, support.apple.com/guide/security/secure-enclave-sec59b0b31ff/web സന്ദർശിക്കൂ.
വാലറ്റിൽ നിങ്ങളുടെ ഐഡി സംരക്ഷിക്കൽ
അനധികൃത ആക്സസിൽ നിന്നോ സമർപ്പണത്തിൽ നിന്നോ നിങ്ങളുടെ ഐഡി കാർഡ് സംരക്ഷിക്കാൻ സഹായിക്കുന്നതിന്, നിങ്ങളുടെ ഐഡി കാർഡ് ഒരു Face ID രൂപവുമായോTouch ID-ക്കായി ഉപയോഗിക്കുന്ന ബയോമെട്രിക് ഐഡന്റിഫയറുമായോ ബന്ധിപ്പിക്കാൻ ആവശ്യപ്പെടും. നിങ്ങളുടെ ഐഡിയോ ഐഡിയിൽ നിന്നുള്ള വിവരങ്ങളോ അവതരിപ്പിക്കുന്നതിന് സജ്ജീകരണ സമയത്ത് നിങ്ങളുടെ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള നിർദിഷ്ട രീതിയും ബയോമെട്രിക് ഐഡന്റിഫയറും ഉപയോഗിച്ച് ഓതെന്റിക്കേഷൻ ആവശ്യമാണ്. നിങ്ങളുടെ ഡിവൈസ് ക്രമീകരണങ്ങൾ അനുസരിച്ച് ബദൽ ഓതെന്റിക്കേഷൻ ഓപ്ഷനുകൾ ലഭ്യമായേക്കാം. നിങ്ങളുടെ ഓതെന്റിക്കേഷൻ രീതി സംഭരിക്കുന്നത് നിങ്ങളുടെ ഡിവൈസാണ്, Apple അല്ല. നിങ്ങൾക്ക് ഓതെന്റിക്കേഷൻ മാറ്റണമെങ്കിൽ, നിങ്ങളുടെ ഐഡന്റിറ്റി കാർഡ് ഡിലീറ്റ് ചെയ്ത്, പുതിയ ഓതെന്റിക്കേഷൻ ഉപയോഗിച്ച് അത് വാലറ്റിലേക്ക് വീണ്ടും ചേർക്കണം.
നിങ്ങളുടെ ഐഡന്റിറ്റി കാർഡ് അവതരിപ്പിക്കുന്നു
നിങ്ങളുടെ ഐഡന്റിറ്റി കാർഡ് നേരിട്ട് സമർപ്പിക്കുന്നതിന്, നിങ്ങളുടെ ഐഡന്റിറ്റി ആരാണ് ആവശ്യപ്പെടുന്നത്, നിങ്ങളുടെ ഐഡന്റിറ്റി കാർഡിൽ നിന്ന് അഭ്യർഥിച്ചിട്ടുള്ള നിർദിഷ്ട വിവരങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഒരു സമ്മത ഷീറ്റ് ലഭിക്കുന്നതിന് ഐഡന്റിറ്റി റീഡറിന് സമീപം നിങ്ങളുടെ iPhone അല്ലെങ്കിൽ Apple Watch പിടിക്കൂ. അധികാരപ്പെടുത്തലിന് ശേഷം, നിങ്ങളുടെ ഡിവൈസ് ഐഡന്റിറ്റി റീഡറുമായി നേരിട്ടുള്ള, എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാനൽ സ്ഥാപിക്കുകയും അധികാരപ്പെടുത്തിയ വിവരങ്ങൾ കൈമാറുകയും ചെയ്യും.
പങ്കെടുക്കുന്ന ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) ചെക്ക്പോയിന്റിൽ നിങ്ങളുടെ ഡിജിറ്റൽ ഐഡി കാണിക്കുമ്പോൾ, നിങ്ങളുടെ ഡിജിറ്റൽ ഐഡി യഥാർഥ ഐഡിക്ക് സ്വീകാര്യമായ ഒരു ബദലാണെന്ന ഇൻഡിക്കേഷൻ നൽകും. നിങ്ങളുടെ ഡിജിറ്റൽ ഐഡി, ഒരു യഥാർഥ ഐഡി ഡോക്യുമെന്റ് അല്ല. മറ്റ് മൂന്നാം കക്ഷി ഐഡന്റിറ്റി റീഡറുകൾക്കും ഈ ഇൻഡിക്കേറ്റർ അഭ്യർഥിക്കാനും സ്വീകരിക്കാനും കഴിയും. നിങ്ങളുടെ ഡിജിറ്റൽ ഐഡി കാണിക്കുമ്പോൾ ഒരു മൂന്നാം കക്ഷി ഐഡന്റിറ്റി റീഡർ ഈ ഇൻഡിക്കേറ്റർ ശേഖരിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ സമ്മത ഷീറ്റിലും സമർപ്പണ ചരിത്രത്തിലും ദൃശ്യമാകും. നിങ്ങളുടെ പാസ്പോർട്ടിൽ നിന്നാണ് നിങ്ങളുടെ ഡിജിറ്റൽ ഐഡി സൃഷ്ടിച്ചിരിക്കുന്നത് എന്നതിനാൽ, നിങ്ങൾ ഡിജിറ്റൽ ഐഡി സമർപ്പിക്കുമ്പോൾ, അഭ്യർഥിക്കുന്ന കക്ഷിക്ക് നിങ്ങൾ ഒരു യുഎസ് പൗരനാണെന്ന് അനുമാനിക്കാൻ കഴിഞ്ഞേക്കും.
ജാപ്പനീസ് ഐഡന്റിറ്റി കാർഡുകൾക്ക് മാത്രമായി, നിങ്ങളുടെ ഐഡന്റിറ്റി കാർഡ് ഒരു ഐഡന്റിറ്റി റീഡറിൽ സമർപ്പിക്കാനായി ടാപ്പ് ചെയ്യുന്നതിന് മുൻപ്, വാലറ്റിൽ അത് സെലക്റ്റ് ചെയ്ത് മുൻകൂറായി സജ്ജമാക്കേണ്ടിവരും. നിങ്ങളുടെ ഐഡന്റിറ്റി കാർഡ് Japanese Public Key Infrastructure ഉപയോഗിച്ച് സമർപ്പിക്കുമ്പോൾ, അഭ്യർഥിക്കപ്പെടുന്ന നിർദിഷ്ട വിവരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വാലറ്റ് കാണിക്കുകയില്ല.
അവരുടെ സാധനങ്ങളോ സേവനങ്ങളോ ആക്സസ് ചെയ്യുന്നതിന് പ്രായമോ ഐഡന്റിറ്റിയോ തെളിയിക്കേണ്ട ആപ്പുകൾ അഭ്യർഥിച്ചിട്ടുള്ള നിർദിഷ്ട വിവരങ്ങളും അഭ്യർഥിക്കുന്ന ആപ്പ് ആ വിവരങ്ങൾ എത്ര നാൾ സംഭരിക്കും എന്നതും കാണിക്കുന്ന ഒരു സമ്മതപത്രം നിങ്ങൾക്ക് നൽകും. അധികാരപ്പെടുത്തലിന് ശേഷം, നിങ്ങളുടെ ഡിവൈസ് ആപ്പിലേക്ക് അധികാരപ്പെടുത്തിയ വിവരങ്ങൾ അടങ്ങിയ എൻക്രിപ്റ്റ് ചെയ്ത പേലോഡ് കൈമാറും. നിങ്ങളുടെ ഐഡന്റിറ്റി കാർഡ് സാധുതയുള്ളതാണെന്ന് പരിശോധിച്ചുറപ്പിക്കാൻ ആപ്പിനെ അനുവദിക്കുന്നതിന്, എൻക്രിപ്റ്റ് ചെയ്ത പേലോഡിൽ, നിങ്ങളുടെ ഐഡന്റിറ്റി കാർഡിന് നിങ്ങളുടെ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് ഇഷ്യൂയിങ് അതോറിറ്റി നൽകുന്ന അനന്യമായ ഒരു ഡിജിറ്റൽ സിഗ്നേച്ചർ ഉൾപ്പെടുന്നു.
വാലറ്റിൽ നിങ്ങളുടെ ഐഡന്റിറ്റി കാർഡിൽ ടാപ്പ് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ഐഡന്റിറ്റി കാർഡ് എപ്പോൾ, എവിടെ, ആർക്ക് സമർപ്പിച്ചുവെന്നത് ഉൾപ്പെടെയുള്ള മുൻകാല അവതരണങ്ങൾ നിങ്ങൾക്ക് കാണാനാകും. ഈ വിവരങ്ങൾ നിങ്ങളുടെ ഡിവൈസ് ജനറേറ്റ് ചെയ്തതാണ്; Apple-നോ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് ഇഷ്യൂയിങ് അതോറിറ്റിക്കോ നിങ്ങളുടെ ഐഡന്റിറ്റി കാർഡ് എപ്പോൾ, എവിടെ, ആർക്ക് സമർപ്പിക്കുന്നു എന്നതിനെ കുറിച്ച് അറിയുകയോ, അതിനെ കുറിച്ചുള്ള റെക്കോർഡ് സൂക്ഷിക്കുകയോ ചെയ്യുന്നില്ല. ജപ്പാനിൽ, അഭ്യർഥിക്കപ്പെട്ട സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ വിധത്തിൽ, ഹോസ്പിറ്റലുകളിൽ നിങ്ങളുടെ ഐഡന്റിറ്റി കാർഡ് സമർപ്പിക്കുന്നത് പോലെയുള്ള സാഹചര്യങ്ങളിൽ, നിങ്ങളുടെ സമർപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജപ്പാൻ ഗവൺമെന്റ് മനസ്സിലാക്കാം.
നിങ്ങളുടെ ഐഡന്റിറ്റി കാർഡ് മാനേജ് ചെയ്യുന്നത്
വാലറ്റിൽ നിങ്ങളുടെ ഐഡന്റിറ്റി കാർഡിൽ ടാപ്പ് ചെയ്ത് ഏത് സമയത്തും നിങ്ങൾക്ക് നിങ്ങളുടെ ഐഡന്റിറ്റി കാർഡ് മാനേജ് ചെയ്യാം. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും നിങ്ങളുടെ ഐഡന്റിറ്റി കാർഡ് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നതിന്, നിങ്ങളുടെ ഐഡന്റിറ്റി വിശദാംശങ്ങൾ കാണുന്നതിന് മുമ്പ് ഓതെന്റിക്കേറ്റ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങളുടെ ഐഡന്റിറ്റി കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനോ മാറ്റുന്നതിനോ, നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റിയുമായി ബന്ധപ്പെടണം. വാലറ്റിൽ നിങ്ങളുടെ ഐഡന്റിറ്റി കാർഡ് മാനേജ് ചെയ്യാൻ സഹായിക്കുന്നതിന്, നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റി സമയാസമയങ്ങളിൽ നിങ്ങളുടെ ഐഡന്റിറ്റി കാർഡ് സാധുവാണോയെന്ന വിവരം Apple-ന് നൽകിക്കൊണ്ടിരിക്കും. വിലാസം അപ്ഡേറ്റ് ചെയ്തതോ ഐഡന്റിറ്റി കാർഡ് സ്റ്റാറ്റസ് മാറിയതോ (ഉദാഹരണത്തിന്, ‘സജീവ’മായിരുന്നത് ‘നിഷ്ക്രിയ’മാകുക) പോലുള്ള, എന്തെങ്കിലും ഐഡന്റിറ്റി കാർഡ് അപ്ഡേറ്റുകളെ കുറിച്ചുള്ള വിവരങ്ങളും നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റിയിൽ നിന്ന് Apple-ന് ലഭിക്കും. നിങ്ങളുടെ അപ്ഡേറ്റ് ചെയ്ത യഥാർഥ വിലാസം പോലുള്ള അപ്ഡേറ്റിനെ കുറിച്ചുള്ള വിശദാംശങ്ങൾ Apple-ന് ലഭിക്കില്ല. നിങ്ങൾ വാലറ്റിൽ ഒരു ഐഡന്റിറ്റി കാർഡ് സൂക്ഷിക്കുമ്പോൾ, നിങ്ങളുടെ ഐഡന്റിറ്റി കാർഡ് സ്റ്റാറ്റസ് മാറിയോ എന്നതുപോലുള്ള നിങ്ങളുടെ ഐഡന്റിറ്റി കാർഡ് അപ്ഡേറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ Apple നിലനിർത്തും; ഈ വിവരങ്ങൾ തട്ടിപ്പ് തടയുന്നതിനും സുരക്ഷാ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കൂ.
നിങ്ങളുടെ പാസ്പോർട്ട് വീണ്ടും ഇഷ്യൂ ചെയ്യുമ്പോൾ ഡിജിറ്റൽ ഐഡികൾക്ക് അപ്ഡേറ്റുകൾ ലഭിക്കില്ല. നിങ്ങളുടെ ഡിജിറ്റൽ ഐഡി അപ്ഡേറ്റ് ചെയ്യാൻ, നിങ്ങളുടെ ഡിജിറ്റൽ ഐഡി ഡിലീറ്റ് ചെയ്യുകയും നിങ്ങളുടെ പുതിയ പാസ്പോർട്ട് ഉപയോഗിച്ച് ഒരു പുതിയ ഡിജിറ്റൽ ഐഡി ചേർക്കുകയും വേണം.
വാലറ്റിൽ നിങ്ങളുടെ ഐഡന്റിറ്റി കാർഡിന്റെ പിൻഭാഗത്തേക്ക് പോയി, ‘ഡ്രൈവിങ് ലൈസൻസ് നീക്കം ചെയ്യൂ’, ‘സ്റ്റേറ്റ് ഐഡി നീക്കം ചെയ്യൂ’, ‘ഡിജിറ്റൽ ഐഡി നീക്കം ചെയ്യൂ’ അല്ലെങ്കിൽ ‘കാർഡ് നീക്കം ചെയ്യൂ’ ടാപ്പ് ചെയ്ത് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് വാലറ്റിൽ നിന്ന് നിങ്ങളുടെ ഐഡന്റിറ്റി കാർഡ് ഡിലീറ്റ് ചെയ്യാം. നിങ്ങളുടെ ഐഡന്റിറ്റി കാർഡ് നീക്കം ചെയ്യുന്നത് നിങ്ങളുടെ ഡിവൈസിൽ നിന്ന് എല്ലാ സമർപ്പണ ചരിത്രവും ഡിലീറ്റ് ചെയ്യും.
ഐഡന്റിറ്റി കാർഡുകൾ മെച്ചപ്പെടുത്തുന്നു
ഈ വിവരങ്ങൾ Apple-ന് നൽകാൻ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് വാലറ്റിനായി ഒരു ഐഡന്റിറ്റി കാർഡ് നൽകണമോ എന്നതിനെക്കുറിച്ചുള്ള ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റിയുടെ തീരുമാനത്തോടൊപ്പം നിങ്ങളുടെ ഡ്രൈവിങ് ലൈസൻസിൽ നിന്നോ സ്റ്റേറ്റ് ഐഡിയിൽ നിന്നോ നിങ്ങളുടെ പ്രായം, ലിംഗഭേദം, വർഗം / വംശം (ലഭ്യമെങ്കിൽ), കാണപ്പെടുന്ന സ്കിൻ ടോൺ എന്നിവ Apple അജ്ഞാതമായി ശേഖരിക്കും. ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കൽ പ്രക്രിയയിൽ പക്ഷപാതം നിരീക്ഷിക്കാൻ Apple ഈ വിവരങ്ങൾ ഉപയോഗിക്കും. ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലും എന്നതിലേക്ക് പോയി നിങ്ങൾക്ക് ഈ വിവരങ്ങൾ റിവ്യൂ ചെയ്യാനോ നിങ്ങളുടെ iOS ഡിവൈസിൽ നിങ്ങളുടെ സമ്മതം മാറ്റാനോ കഴിയും. നിങ്ങൾ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റിയുടെ ആപ്പ് ഉപയോഗിച്ചാണ് പ്രൊവിഷൻ ചെയ്യുന്നതെങ്കിൽ, നിങ്ങൾക്ക് ഐഡന്റിറ്റി കാർഡുകൾ മെച്ചപ്പെടുത്താൻ തിരഞ്ഞെടുക്കാനാകില്ല.
നിങ്ങളുടെ ഡിജിറ്റൽ ഐഡിയോ സ്റ്റേറ്റ് ഐഡന്റിറ്റി കാർഡോ വാലറ്റിലേക്ക് ചേർക്കുമ്പോൾ, വാലറ്റ് അനുഭവത്തിലെ ഐഡികൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് നിങ്ങളുടെ Live Photo പരിശോധിക്കാൻ Apple-ന് അകത്തുള്ള മനുഷ്യ റിവ്യൂവർമാരുടെ ഒരു ചെറിയ സംഘത്തെ അനുവദിക്കാൻ Apple നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. നിങ്ങളുടെ Live Photo റിവ്യൂ ചെയ്യാൻ നിങ്ങൾ Apple-നെ അനുവദിച്ചാൽ, Apple നിങ്ങളുടെ Live Photo 30 ദിവസത്തിനുള്ളിൽ റിവ്യൂ ചെയ്ത് ഡിലീറ്റ് ചെയ്യും.
വാലറ്റിൽ ഐഡികൾ മെച്ചപ്പെടുത്താനായി, നിങ്ങളുടെ പേരോ ജനനതീയതിയോ പോലെ, നിങ്ങളുടെ ഐഡന്റിറ്റി കാർഡിൽ കാണപ്പെടുന്ന മറ്റൊരു വിവരവും Apple ഉപയോഗിക്കില്ല. ഫീച്ചറും മറ്റ് Apple ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താൻ നിങ്ങളുമായി ലിങ്ക് ചെയ്യാത്ത ഐഡന്റിറ്റി കാർഡ് ഡാറ്റ നിലനിർത്തിയേക്കാം. ഉദാഹരണത്തിന്, അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനായി വാലറ്റിൽ ഒരു ഐഡന്റിറ്റി കാർഡ് ചേർക്കുമ്പോൾ യൂസർമാർക്ക് എവിടെയാണ് ബുദ്ധിമുട്ട് നേരിടുന്നത് എന്നതിനെക്കുറിച്ചുള്ള അജ്ഞാതവും മൊത്തത്തിലുള്ളതുമായ വിവരങ്ങൾ Apple നിലനിർത്തിയേക്കാം. വാലറ്റിൽ ഐഡന്റിറ്റി കാർഡുകൾ മെച്ചപ്പെടുത്തുന്നതിനായി, ഈ ഫീച്ചറുമായി ബന്ധപ്പെട്ട് നിങ്ങളിൽ നിന്ന് ശേഖരിക്കുന്നതോ നിങ്ങളുടെ ഗവൺമെന്റ് ഇഷ്യൂയിങ് അതോറിറ്റിയിൽ നിന്ന് സ്വീകരിക്കുന്നതോ ആയ വിവരങ്ങളും Apple അജ്ഞാതമാക്കിയേക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ ഐഡി കാർഡ് വാലറ്റിൽ ചേർക്കുമ്പോൾ സമർപ്പിച്ച ഇമേജുകളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള വിവരങ്ങളും ഇമേജുകൾ രാജ്യത്തെ ഇഷ്യൂയിങ് അതോറിറ്റി സ്വീകരിച്ചിട്ടുണ്ടോയെന്നതും Apple-ന് ലഭിക്കും. ഉദാഹരണത്തിന്, സമർപ്പിക്കേണ്ട ഇമേജുകളുടെ മൂല്യനിർണയം നടത്തുന്നത് മെച്ചപ്പെടുത്താൻ നിങ്ങളുടെ ഡിവൈസിനെ സഹായിക്കുന്നതിന് അല്ലെങ്കിൽ രാജ്യത്തെ ഇഷ്യൂയിങ് അതോറിറ്റികൾക്ക് സ്വീകാര്യമായ ഇമേജുകൾ എങ്ങനെ എടുക്കാം എന്നതിനെക്കുറിച്ചുള്ള മികച്ച നിർദേശങ്ങൾ യൂസർമാർക്ക് നൽകാൻ സഹായിക്കുന്നതിന് Apple ഈ വിവരങ്ങൾ അജ്ഞാതമാക്കുകയും ഉപയോഗിക്കുകയും ചെയ്തേക്കാം.
മറ്റ് വിവരങ്ങൾ
ഈ അറിയിപ്പിനും Apple-ന്റെ നിർദേശങ്ങൾക്കും അനുസൃതമായ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ബാധ്യസ്ഥരായ ഞങ്ങളുടെ സേവന ദാതാക്കളുമായി Apple വിവരങ്ങൾ പങ്കിട്ടേക്കാം, ലഭിച്ച ഏതൊരു വ്യക്തിഗത ഡാറ്റയും സംരക്ഷിക്കുന്നതിന് ന്യായമായ സുരക്ഷാ നടപടികൾ ഉപയോഗിക്കേണ്ടതുണ്ട്, കൂടാതെ അവർ സേവനങ്ങൾ പൂർത്തിയാക്കിയ ഉടൻ തന്നെ നിയമപരമായ കാരണത്താലോ അല്ലെങ്കിൽ നിങ്ങളുടെ സമ്മതത്തോടെയോ നിലനിർത്തൽ ആവശ്യമില്ലെങ്കിൽ വ്യക്തിഗത ഡാറ്റ ഡിലീറ്റ് ചെയ്യുകയും വേണം.
ഈ നോട്ടീസിൽ വിവരിച്ചിരിക്കുന്ന പ്രകാരവും, Apple‑ന്റെ സ്വകാര്യതാ നയത്തിന് അനുസൃതമായും അല്ലെങ്കിൽ നിയമം ആവശ്യപ്പെടുന്നത് ഉൾപ്പെടെ, വ്യക്തിഗത ഡാറ്റ ശേഖരിച്ചതിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ കാലത്തേക്ക് മാത്രമേ Apple അത് നിലനിർത്തുകയുള്ളൂ. നിലനിർത്തൽ കാലയളവുകൾ വിലയിരുത്തുമ്പോൾ, ശേഖരിച്ച വ്യക്തിഗത ഡാറ്റ നിലനിർത്തേണ്ടത് ആവശ്യമാണോയെന്ന് ഞങ്ങൾ ആദ്യം ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു, നിലനിർത്തൽ ആവശ്യമാണെങ്കിൽ, നിയമപ്രകാരം അനുവദനീയമായ ഏറ്റവും കുറഞ്ഞ കാലയളവിലേക്ക് വ്യക്തിഗത ഡാറ്റ നിലനിർത്താൻ ശ്രമിക്കുന്നു.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple‑ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2025-12-12