അസിസ്റ്റീവ് വോയ്സ് ഫീച്ചറുകൾ മെച്ചപ്പെടുത്തലും സ്വകാര്യതയും

Apple ഉൽപ്പന്നങ്ങളിലുടനീളം ആക്സസിബിലിറ്റി ഫീച്ചറുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും, വോക്കൽ ഷോർട്ട്കട്ടുകൾ, വോയ്സ് കൺട്രോൾ എന്നിവ പോലുള്ള അസിസ്റ്റീവ് വോയ്സ് ഫീച്ചറുകളുമായുള്ള ഇന്ററാക്‌ഷനുകളിൽ നിന്നുള്ള ഓഡിയോ ഇൻപുട്ടും ട്രാൻസ്ക്രിപ്റ്റുകളും സംഭരിക്കാനും അവലോകനം ചെയ്യാനും ‘അസിസ്റ്റീവ് വോയ്സ് ഫീച്ചറുകൾ മെച്ചപ്പെടുത്തൂ’ Apple-നെ അനുവദിക്കുന്നു.


‘അസിസ്റ്റീവ് വോയ്സ് ഫീച്ചറുകൾ മെച്ചപ്പെടുത്തൽ’ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, വോക്കൽ ഷോർട്ട്കട്ടുകൾ, വോയ്സ് കൺട്രോൾ എന്നിവ പോലുള്ള അസിസ്റ്റീവ് വോയ്സ് ഫീച്ചറുകളുമായുള്ള നിങ്ങളുടെ ഇന്ററാക്ഷനുകളുടെ ഓഡിയോയും ട്രാൻസ്ക്രിപ്റ്റുകളും Apple ശേഖരിക്കും. ഓഡിയോ ഇൻപുട്ടിനായി നിങ്ങൾ iPhone അല്ലെങ്കിൽ AirPods ഉപയോഗിക്കുന്നുണ്ടോ, നിങ്ങൾ ഉപയോഗിക്കുന്ന ഫീച്ചറുകൾ, ഡിവൈസിന്റെ ഓപ്പറേറ്റിങ് സിസ്റ്റം സ്പെസിഫിക്കേഷനുകൾ എന്നിവ പോലുള്ള അധിക വിവരങ്ങൾ Apple ശേഖരിക്കും.

ശേഖരിച്ച ഡാറ്റ ഡിവൈസ് ജനററേറ്റ് ചെയ്ത റാൻഡവും റൊട്ടേറ്റിങ്ങുമായ ഐഡന്റിഫയറുകളുമായി ബന്ധപ്പെടുത്തുന്നു, അവ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കില്ല. അസിസ്റ്റീവ് വോയ്സ് ഫീച്ചറുകളുടെ കൃത്യതയും പ്രകടനവും വിശകലനം ചെയ്യാനും മെച്ചപ്പെടുത്താനും നിങ്ങളുടെ ഇന്ററാക്‌ഷനുകളുടെ ഒരു ഉപവിഭാഗം ഗ്രേഡർമാർ റിവ്യൂ ചെയ്തേക്കാം. കർശനമായ കോൺഫിഡൻഷ്യാലിറ്റി ബാധ്യതകൾക്ക് വിധേയമായി Apple ജീവനക്കാർക്ക് മാത്രമേ ഓഡിയോ ഇന്ററാക്‌ഷനുകൾ ആക്സസ് ചെയ്യാൻ കഴിയൂ.

വോക്കൽ ഷോർട്ട്കട്ടുകൾ, വോയ്സ് കൺട്രോൾ, സമാനമായ ആക്സസിബിലിറ്റി ഫീച്ചറുകൾ എന്നിവ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അതുപോലെ Siri പോലുള്ള മറ്റ് Apple-ന്റെ ഫീച്ചറുകളിൽ ഉടനീളം ആക്സസബിലിറ്റി മെച്ചപ്പെടുത്തുന്നതിനും Apple ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കും. നിങ്ങളുടെ ഇന്ററാക്‌ഷനുകൾ രണ്ട് വർഷം വരെ നിലനിർത്തുകയും ഉപയോഗിക്കുകയും ചെയ്യാം. ഈ ഉൽപ്പന്നങ്ങളുടെയും ഫീച്ചറുകളുടെയും തുടർച്ചയായ മെച്ചപ്പെടുത്തലിനായി ഗ്രേഡ് ചെയ്ത ഇന്ററാക്‌ഷൻ ഡാറ്റയുടെ ഒരു ഉപവിഭാഗം രണ്ട് വർഷത്തിനപ്പുറം സൂക്ഷിച്ചേക്കാം.

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അസിസ്റ്റീവ് വോയ്സ് ഫീച്ചറുകൾ മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണം മാറ്റാവുന്നതാണ്. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ അങ്ങനെ ചെയ്യാൻ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലുകളും എന്നതിലേക്ക് പോയി, ‘അസിസ്റ്റീവ് വോയ്സ് ഫീച്ചറുകൾ മെച്ചപ്പെടുത്തൂ’ ഓഫ് ചെയ്യാൻ ടാപ്പ് ചെയ്യൂ. Mac-ൽ, സിസ്റ്റം ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലുകളും എന്നതിലേക്ക് പോയി, ‘അസിസ്റ്റീവ് വോയ്സ് ഫീച്ചറുകൾ മെച്ചപ്പെടുത്തൂ’ എന്നത് ഓഫാക്കാൻ ക്ലിക്ക് ചെയ്യൂ.

2025-12-12