കൈകഴുകൽ മെച്ചപ്പെടുത്തൂ എന്നതും സ്വകാര്യതയും

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ പങ്കിടുന്നത് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ‘കൈകഴുകൽ മെച്ചപ്പെടുത്തൂ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


കൈകഴുകൽ ഫീച്ചർ ഉപയോഗിക്കുന്നതിന്റെ ഭാഗമായി നിങ്ങളുടെ Apple Watch കാപ്ചർ ചെയ്ത പരിമിതമായ വിവരങ്ങളാണ് ‘കൈകഴുകൽ മെച്ചപ്പെടുത്തൂ’ അയയ്ക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങളിൽ പരിമിതമായ ചലന ഡാറ്റ, നിങ്ങൾ നൽകുന്ന ഫീഡ്ബാക്ക്, ചില പ്രോസസ് ചെയ്ത ഓഡിയോ ഡാറ്റ എന്നിവ ഉൾപ്പെടുന്നു. നിങ്ങൾ ഈ വിവരങ്ങൾ പങ്കിടുകയാണെങ്കിൽ, അത് Apple ജീവനക്കാർ മാത്രമേ അവലോകനം ചെയ്യുകയുള്ളൂ, ഒപ്പം കൈകഴുകൽ ഫീച്ചറിന്റെ ഫലപ്രാപ്തി വികസിപ്പിക്കാനും മെച്ചപ്പെടുത്താനും മനസ്സിലാക്കാനും ഉപയോഗിക്കും; അത് മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കില്ല. ഈ വിവരങ്ങൾ നിങ്ങളുടെ Apple അക്കൗണ്ടുമായോ മറ്റ് Apple സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗത്തിൽ നിന്ന് Apple-ന് ഉണ്ടായേക്കാവുന്ന മറ്റ് ഡാറ്റയുമായോ ലിങ്ക് ചെയ്യുന്നില്ല.

‘കൈകഴുകൽ മെച്ചപ്പെടുത്തൂ’ എന്നതിന്റെ ഭാഗമായി നിങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളിൽ ചില റോ മോഷൻ ഡാറ്റ (ആക്സിലറോമീറ്റർ ഡാറ്റ പോലുള്ളവ), ഫീച്ചറുമായുള്ള നിങ്ങളുടെ ഇടപഴകൽ (കൈകഴുകൽ അറിയിപ്പുകളോടുള്ള നിങ്ങളുടെ പ്രതികരണം പോലുള്ളവ), തിരിച്ചറിയാവുന്ന സംഭാഷണത്തിന്റെ ഒട്ടുമിക്ക സംഭവങ്ങളും നീക്കം ചെയ്യാനായി ഈ ഫീച്ചർ എനേബിൾ ചെയ്യുകയും ഡിവൈസിൽ പ്രോസസ് ചെയ്യുകയും ചെയ്യുമ്പോൾ മാത്രം നിങ്ങളുടെ Apple Watch കാപ്ചർ ചെയ്ത, പ്രോസസ് ചെയ്ത ചില ഓഡിയോ എന്നിവ ഉൾപ്പെടും.

നിങ്ങളുടെ Apple Watch കൈകഴുകുന്ന ചലനം കണ്ടെത്തിയപ്പോൾ ശേഖരിച്ച ഓഡിയോ ഫയലുകൾ 60 സെക്കൻഡിൽ കൂടില്ല. തിരിച്ചറിയപ്പെട്ട സംഭാഷണം ഉൾപ്പെടെ Apple തിരിച്ചറിഞ്ഞ മറ്റ് ഓഡിയോകൾ ഉടനടി ഡിലീറ്റ് ചെയ്യപ്പെടും.

‘കൈ കഴുകൽ മെച്ചപ്പെടുത്തൂ’ എന്നതിന്റെ ഭാഗമായി നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ട്രാൻസിറ്റിലും നിങ്ങളുടെ ഉപകരണത്തിലും എൻക്രിപ്റ്റ് ചെയ്യപ്പെടും.

‘കൈകഴുകൽ മെച്ചപ്പെടുത്തൂ’ എനേബിൾ ചെയ്യുക വഴി, Apple‍-‍ഉം അതിന്റെ സബ്സിഡിയറികളും ഏജന്റുമാരും ഈ വിവരങ്ങളുടെ സംപ്രേഷണം, ശേഖരണം, പരിപാലനം, പ്രോസസിങ്, മുകളിൽ പരാമർശിക്കപ്പെട്ട വിധമുള്ള ഉപയോഗം എന്നിവ ചെയ്യുന്നതിന് നിങ്ങൾ അംഗീകാരവും സമ്മതവും നൽകുന്നു. വിശ്വസ്തമായ മൂന്നാം കക്ഷി സേവന ദാതാക്കളിലൂടെ Apple ഈ വിവരങ്ങൾ സംഭരിച്ചേക്കാം. ഏത് സമയവും Apple-മായി നിങ്ങളുടെ ഡാറ്റ പങ്കിടുന്നത് നിർത്താം. അങ്ങനെ ചെയ്യുന്നതിന്, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലുകളും എന്നതിലേക്ക് പോയി, ‘കൈകഴുകൽ മെച്ചപ്പെടുത്തൂ’ ഓഫാക്കാൻ ടാപ്പ് ചെയ്യൂ.

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. അത് www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2025-12-12