‘ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്തൂ’ എന്നതും സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ‘ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്തൂ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
‘ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്തൂ’ ആരോഗ്യം, പ്രവർത്തനം, ഫിറ്റ്നസ് ഫീച്ചറുകൾ എന്നിവയുടെ ഫലപ്രാപ്തി വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും നിങ്ങളുടെ iPhone, iPad, Apple Vision Pro, AirPods, Apple Watch എന്നിവയിൽ നിന്നുള്ള ആക്റ്റിവിറ്റി, വർക്ക്ഔട്ട്, ആരോഗ്യ സംബന്ധിയായ വിവരങ്ങൾ എന്നിവ Apple-ലേക്ക് അയയ്ക്കുന്നു. ആരോഗ്യ, പ്രവർത്തന സംബന്ധിയായ സെൻസറുകളിൽ നിന്നുള്ള റോ ആയതും വിശകലനം ചെയ്തതുമായ ഡാറ്റ ഇതിൽ ഉൾപ്പെട്ടേക്കാം (Apple Watch-ലെ ഫോട്ടോപ്ലെത്തിസ്മോഗ്രാഫി (PPG) സെൻസറിൽ നിന്നുള്ള ഡാറ്റ പോലുള്ളവ). നിങ്ങളുടെ ഡാറ്റ മറ്റേതെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കില്ല, വ്യക്തിഗത ഡാറ്റ ഉൾപ്പെടുത്തുകയുമില്ല.
ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ
ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്തലിന്റെ ഭാഗമായി Apple ശേഖരിച്ചേക്കാവുന്ന വിവരങ്ങളിൽ നിങ്ങൾ ആരോഗ്യം ആപ്പിൽ നൽകിയ ചില ഡാറ്റ (പ്രായം, ലിംഗഭേദം, ഉയരം, ഭാരം, വീൽചെയർ മോഡ് അവസ്ഥ എന്നിവ പോലുള്ളവ), നിങ്ങളുടെ Apple Watch, iPhone, iPad, Apple Vision Pro എന്നിവയിലെ ആരോഗ്യ, ഫിറ്റ്നസ് ആപ്പുകളിൽ കാണിച്ചിരിക്കുന്ന ഡാറ്റ, AirPods-ൽ ഉപയോഗിക്കുന്ന ആരോഗ്യ, ഫിറ്റ്നസ് സംബന്ധിയായ ആപ്പുകളിൽ നിന്നുള്ള ഡാറ്റ, അവയിൽ നിന്ന് ശേഖരിച്ച ചില ഡാറ്റ എന്നിവ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, പങ്കിട്ട വിവരങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെട്ടേക്കാം:
ഹൃദയാരോഗ്യം
- നിങ്ങളുടെ ECG ആപ്പ് ഉപയോഗം (എടുത്ത ECG റെക്കോർഡിങ്ങുകളുടെ എണ്ണം, ഫലങ്ങൾ, ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ തുടങ്ങിയവ)
- ഹൃദയതാളം, അതായത് ക്രമരഹിത ഹൃദയതാള അറിയിപ്പുകൾ, അറിയിപ്പുകളുടെ ആവൃത്തിയും തരവും, ഹൃദയതാള അളവുകളുടെ എണ്ണവും തരവും, ചില ഏട്രിയൽ ഫിബ്രിലേഷൻ മൂല്യങ്ങളുടെ ശതമാനം, വ്യത്യസ്ത ഡാറ്റാ തരങ്ങളുമായും പ്രസക്തമായ ജീവിത ഘടകങ്ങളുമായും ഉള്ള നിങ്ങളുടെ ഇന്ററാക്ഷനുകൾ, അനിശ്ചിതമായ അളവുകളുടെ എണ്ണവും സാധ്യമായ കാരണങ്ങളും
- ഹൃദയ സംബന്ധമായ അളവുകളും ദൃശ്യവൽക്കരണങ്ങളും
- നിങ്ങൾ രക്തസമ്മർദ റീഡിങ് ലോഗ് ചെയ്തിട്ടുണ്ടോ, ലോഗ് ചെയ്ത റീഡിങ്ങുകൾക്കിടയിലുള്ള കാലയളവ്, ലോഗ് ചെയ്ത രക്തസമ്മർദ റീഡിങ്ങുകളുടെ ആകെ എണ്ണം, നിങ്ങളുടെ രക്തസമ്മർദ റീഡിങ്ങുകൾ രക്താതിമർദ അറിയിപ്പ് ഫീച്ചറിന്റെ ഉപയോഗവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലുള്ള നിങ്ങളുടെ രക്തസമ്മർദ ലോഗ് ഫീച്ചറിന്റെ ഉപയോഗം
- ലഭിച്ച രക്താതിമർദ അറിയിപ്പുകളുടെ എണ്ണം, രക്താതിമർദ അറിയിപ്പുകൾക്കിടയിലുള്ള കാലയളവ് എന്നിവ പോലുള്ള രക്താതിമർദ അറിയിപ്പ് ഫീച്ചറിന്റെ നിങ്ങളുടെ ഉപയോഗം
രക്ത ഓക്സിജൻ
- വിജയകരമായ അളവുകളുടെ ഫലങ്ങൾ, എടുത്ത നിശ്ചിത അളവുകളുടെ എണ്ണം, അളവുകളുടെ നിശ്ചിത ഗുണനിലവാരം എന്നിവ പോലുള്ള നിങ്ങളുടെ രക്ത ഓക്സിജൻ ആപ്പിന്റെ ഉപയോഗം
മാനസിക സൗഖ്യം
- ഫീച്ചറുകളുമായുള്ള നിങ്ങളുടെ ഇന്ററാക്ഷൻ, ഒരു ക്ലിനിക്കൽ വിലയിരുത്തൽ പൂർത്തിയാക്കിയോ എങ്കിൽ അത് എപ്പോൾ, നിങ്ങളുടെ ‘മാനസികാവസ്ഥ’ ലോഗിങ് ചെയ്യുന്നതിന്റെ ആവൃത്തി, എനേബിൾ ചെയ്ത അറിയിപ്പുകളുടെ ആവൃത്തിയും തരവും, അറിയിപ്പുകളുമായുള്ള നിങ്ങളുടെ ഇന്ററാക്ഷനുകൾ എന്നിവ പോലുള്ള നിങ്ങളുടെ ‘മാനസിക സൗഖ്യം’ ഫീച്ചറുകളുടെ ഉപയോഗം
- നിങ്ങളുടെ ശരാശരി ശ്വസന നിരക്ക്, സെഷൻ ദൈർഘ്യം, ചില സെഷൻ പിശക് ഡാറ്റ എന്നിവ ഉൾപ്പെടെ മൈൻഡ്ഫുൾനസ് സെഷൻ തരം, ഹൃദയമിടിപ്പ് കണക്കാക്കിയിട്ടുണ്ടോ, മൈൻഡ്ഫുൾനസ് ‘നിങ്ങളുടെ ശ്വസനം പിന്തുടരൂ’ സെഷനിൽ കാപ്ചർ ചെയ്ത ശ്വസന അളവെടുപ്പ് ഡാറ്റ പോലുള്ള നിങ്ങളുടെ മൈൻഡ്ഫുൾനസ് ആപ്പിന്റെ ഉപയോഗം
സൈക്കിൾ ട്രാക്കിങ്
- ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം, ദീർഘകാല ആർത്തവം, ക്രമരഹിതമായതോ അപൂർവമായതോ ആയ ആർത്തവചക്രങ്ങൾ, സ്ഥിരമായ സ്പോട്ടിങ്, അണ്ഡോൽസർജന കണക്കുകൾ, ആർത്തവകാല ഫെർട്ടൈൽ വിൻഡോ പ്രവചനങ്ങൾ, റിപ്പോർട്ട് ചെയ്ത വീട്ടിൽ നടത്തിയ അണ്ഡോൽസർജന പരിശോധനാ ഫലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആർത്തവചക്രം, ഗർഭധാരണം, ആർത്തവചക്ര ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതും അവയിൽ നിന്ന് ഉരുത്തിരിഞ്ഞതുമായ ലക്ഷണങ്ങളും ഫലങ്ങളും
- നിങ്ങളുടെ നിലവിലെ ഗർഭാവസ്ഥ സ്റ്റാറ്റസ്, ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ചില കണക്കാക്കിയ തീയതികൾ (നിങ്ങൾ ഗർഭകാല തീയതി നിശ്ചയിച്ചിട്ടുണ്ടോ പോലുള്ള), നിങ്ങളുടെ ഗർഭാവസ്ഥയുടെ പ്രായം, നിങ്ങളുടെ മെഡിക്കൽ ഐഡിയിൽ നിങ്ങളുടെ ഗർഭാവസ്ഥ ചേർക്കാൻ നിങ്ങൾ തിരഞ്ഞെടുത്തോ എന്നിവ ഉൾപ്പെടെയുള്ള ഗർഭാവസ്ഥ ഫീച്ചറിന്റെ ഉപയോഗവും അതുമായി ബന്ധപ്പെട്ട ഇടപഴകലും
മരുന്നുകൾ
- നിങ്ങൾ ഒരു മരുന്ന് ലോഗ് ചെയ്തിട്ടുണ്ടോ, ഒരു മരുന്ന് ലോഗ് ചെയ്യാൻ ഉപയോഗിച്ച രീതി, ഒരു മരുന്ന് ഷെഡ്യൂൾ സൃഷ്ടിക്കൽ, മരുന്നുകളുടെ ഷെഡ്യൂൾ തരം, മരുന്നുകളുടെ ഷെഡ്യൂളുകളുമായി ബന്ധപ്പെട്ട നടപടികൾ, ‘മരുന്നുകളു’ടെ ക്രമീകരണങ്ങളുമായും അറിയിപ്പുകളുമായും നിങ്ങൾ നടത്തുന്ന ഇന്ററാക്ഷൻ, ഉപയോഗം എന്നിവ പോലുള്ള മരുന്നുകൾ ഫീച്ചറിന്റെ നിങ്ങളുടെ ഉപയോഗം
ഉറക്കം
- Apple Watch-ലെ ‘ഉറക്കം’ ആപ്പിന്റെയും ‘ആരോഗ്യം’ ആപ്പിലെ ‘ഉറക്ക’ത്തിന്റെയും നിങ്ങളുടെ ഉപയോഗം (ഉറക്കസമയത്തെ ശ്വസന നിരക്ക് മൂല്യങ്ങൾ, ഉറക്ക ഷെഡ്യൂളുകളും റെക്കോർഡ് ചെയ്ത ഉറങ്ങിയ സമയത്തിൽ നിന്ന് അവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതും, ചലന ഡാറ്റയും ഉറങ്ങിയ സമയം നിർണയിക്കാനും പ്രവചിക്കാനും ഉപയോഗിക്കുന്ന മറ്റ് ഡിവൈസ് ഉപയോഗ ഡാറ്റയും, നിങ്ങൾക്ക് ലഭിച്ച സ്കോറും ഒരു ഉറക്ക സെഷനിൽ നിങ്ങൾ ഉണർന്ന തവണകളുടെ എണ്ണവും പോലെ നിങ്ങളുടെ ഉറക്ക സ്കോറിന്റെ ഉപയോഗവുമായും അതുമായുള്ള നിങ്ങളുടെ ഇന്ററാക്ഷനുമായും ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവ)
- നിങ്ങളുടെ ശ്വസന അസ്വസ്ഥതയുടെ മൂല്യങ്ങൾ, ഉറക്ക സെഷന്റെ ആരംഭ മണിക്കൂറും ദൈർഘ്യവും, നിങ്ങളുടെ ശ്വസന അസ്വസ്ഥതയുടെ ആവൃത്തി, ഉറക്ക സെഷനിലെ ഏറ്റവും ദൈർഘ്യമേറിയ ശ്വസന അസ്വസ്ഥത എന്നിവ ഉൾപ്പെടെയുള്ള ‘സ്ലീപ്പ് അപ്നിയ അറിയിപ്പുകൾ’ ഫീച്ചറിന്റെ നിങ്ങളുടെ ഉപയോഗവും അതുമായുള്ള ഇന്ററാക്ഷനുകളും
കേൾവിശക്തി ആരോഗ്യം
- ഹെഡ്ഫോൺ ഓഡിയോ ലെവലുകൾ, പരിസരശബ്ദ സമ്പർക്ക ലെവലുകൾ, പരിസരശബ്ദം കുറയ്ക്കൽ ഡാറ്റ പോലുള്ള കേൾവി ആരോഗ്യവുമായി ബന്ധപ്പെട്ട ഓഡിയോ ഡാറ്റ
- നിങ്ങൾ ഒരു കേൾവിശക്തി പരിശോധന പൂർത്തിയാക്കിയിട്ടുണ്ടോ, കേൾവിശക്തി പരിശോധനയുടെ ദൈർഘ്യം, നിങ്ങൾ കേൾവിശക്തി പരിശോധന നടത്തിയത് എപ്പോൾ, പൂർത്തിയാക്കിയ ഓഡിയോഗ്രാമുകളുടെ എണ്ണം, ഓഡിയോഗ്രാം വർഗീകരണങ്ങൾ എന്നിവയും നിങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ പോലുള്ള AirPods Pro-യിലെ കേൾവിശക്തി പരിശോധനയും ശ്രവണ സഹായി ഫീച്ചറുകളും
പ്രവർത്തനവും ചലനവും
- പ്രവർത്തന, ചലന ഡാറ്റ (നിൽപ്പ് മണിക്കൂറുകൾ, വ്യായാമ മിനിറ്റുകൾ, കയറിയ പടിക്കെട്ടുകൾ, ഉയരവും ആഴവും, ചലന വളയത്തിന്റെ പൂർത്തിയാക്കിയ ശതമാനം, ശാരീരിക പ്രവർത്തന നില, വർക്ക്ഔട്ടിന്റെ തരവും മോഡും ഉറവിടവും ദൈർഘ്യവും വർക്ക്ഔട്ട് ചെയ്യുമ്പോൾ നിങ്ങൾ ഓഡിയോ ഉപയോഗിക്കുന്നുണ്ടോ എന്നതും നിങ്ങൾ പങ്കിടുന്ന വർക്ക്ഔട്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ‘പ്രവർത്തനം പങ്കിടലി’ലെ ഒരു സുഹൃത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള അറിയിപ്പുകളുമായുള്ള നിങ്ങളുടെ ഇന്ററാക്ഷനുമായി ബന്ധപ്പെട്ട ചില പരിമിതമായ വിവരങ്ങളും പോലുള്ള വർക്ക്ഔട്ട് ഡാറ്റ, മൊബിലിറ്റിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, നിങ്ങൾ തിരിഞ്ഞുനിൽക്കുന്ന പൊതുവായ ദിശ, മർദ ഡാറ്റ തുടങ്ങിയവ)
- Apple Fitness+ ഫീച്ചറുകളുടെ നിങ്ങളുടെ ഉപയോഗവും വർക്ക്‌ഔട്ടുകളും
ആരോഗ്യം പങ്കിടൽ
- പങ്കിടുന്ന ബന്ധങ്ങളുടെ എണ്ണം, പങ്കിടുന്ന ആരോഗ്യ വിഷയങ്ങളുടെ എണ്ണം, പങ്കിടുന്ന ആരോഗ്യ വിഷയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ, ജനറേറ്റ് ചെയ്തതും പങ്കിട്ടതുമായ ആരോഗ്യ പ്രവണതകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, കൂടാതെ നിങ്ങളുടെ ആരോഗ്യം പങ്കിടൽ അറിയിപ്പുകളുമായുള്ള ഇന്ററാക്ഷൻ എന്നിവ പോലുള്ള നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നിങ്ങളുടെ ആരോഗ്യ ഡാറ്റ പങ്കിടുന്നത് സാധ്യമാക്കുന്ന ആരോഗ്യം പങ്കിടൽ ഫീച്ചറിന്റെ നിങ്ങളുടെ ഉപയോഗം
- ഉപയോഗത്തിന്റെ ആവൃത്തി; പങ്കിട്ട ആരോഗ്യ വിഷയങ്ങളുടെ ഏറ്റവും കുറഞ്ഞ, കൂടിയ, ശരാശരി എണ്ണം; നിങ്ങൾ ആരോഗ്യ ഡാറ്റ പങ്കിടുന്ന ആരോഗ്യ പരിചരണ ദാതാക്കളുടെ ന്യൂമെറിക് ശ്രേണി എന്നിവ പോലുള്ള ‘നിങ്ങളുടെ ഡോക്ടറുമായി പങ്കിടൂ’ ഫീച്ചറിന്റെ ഉപയോഗം
മെഡിക്കൽ ഐഡിയും സുരക്ഷയും
- പൂർത്തിയായ ഫീൽഡുകളും, ഫീച്ചറുമായുള്ള നിങ്ങളുടെ ഇന്ററാക്ഷനും പോലുള്ള നിങ്ങളുടെ മെഡിക്കൽ ഐഡി ഉപയോഗം
- വീഴ്ചകളുടെ എണ്ണം, മറ്റ് വീഴ്ച, ആഘാത വിവരങ്ങൾ എന്നിവ പോലുള്ള Apple Watch-ലെ വീഴ്ച കണ്ടെത്തൽ ഫീച്ചറിന്റെ നിങ്ങളുടെ ഉപയോഗവും അതുമായുള്ള ഇന്ററാക്ഷനും
Siri-യും ആരോഗ്യം ആപ്പും
- ആരോഗ്യം ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്താൻ നിങ്ങൾ അഭ്യർഥിച്ചിട്ടുണ്ടോ അല്ലെങ്കിൽ ആരോഗ്യം ആപ്പിൽ നിന്ന് വിവരങ്ങൾ അഭ്യർഥിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെ നിങ്ങൾ അന്വേഷിച്ച ആരോഗ്യം ആപ്പ് ഡാറ്റയുടെ തരം, നിങ്ങൾ നടത്തിയ അഭ്യർഥനയുടെ തരം എന്നിവ പോലുള്ള നിങ്ങളുടെ ആരോഗ്യം ആപ്പ് ഡാറ്റ ആക്സസ് ചെയ്യാനുള്ള നിങ്ങളുടെ Siri ഉപയോഗം
മറ്റുള്ളവ
- കൈത്തണ്ടയിലെ താപനില അളക്കൽ ഡാറ്റയിൽ നിന്ന് ഉരുത്തിരിഞ്ഞ വിവരങ്ങൾ ഉൾപ്പെടെ, സമാഹരിച്ച താപനില അളവുകൾ, മറ്റ് താപനില അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ എന്നിവ പോലുള്ള കൈത്തണ്ടയിലെ താപനില അളവുകൾ
- കൈത്തണ്ടയുടെ അവസ്ഥയും ഓറിയന്റേഷനും
- കാഴ്ച കുറിപ്പടിയും ബന്ധപ്പെട്ട ഫീൽഡുകളും
- പരിശോധിച്ചുറപ്പിക്കാവുന്ന ചില ആരോഗ്യ രേഖകളുടെ ഡാറ്റയും അതുപോലെ തന്നെ ആരോഗ്യം ആപ്പിൽ കാണിച്ചിരിക്കുന്ന VO₂ max പോലുള്ള അനുബന്ധ ഡാറ്റയും നിങ്ങൾ ആരോഗ്യം ആപ്പിലേക്ക് എപ്പോൾ, എങ്ങനെ ഇംപോർട്ട് ചെയ്യുന്നു
- സാധാരണ പരിധിക്ക് പുറത്തുള്ള ആരോഗ്യ മെട്രിക്സിന്റെ എണ്ണം, ലഭിച്ച അറിയിപ്പുകളുടെ എണ്ണം, ജീവലക്ഷണങ്ങളെ പിന്തുണയ്ക്കാൻ ഉപയോഗിക്കുന്ന ചില ആരോഗ്യ ഫീച്ചറുകളുടെ നിങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പോലുള്ള Apple Watch-ലെ ജീവലക്ഷണങ്ങൾ ആപ്പുമായും ‘ആരോഗ്യം’ ആപ്പിലെ ജീവലക്ഷണങ്ങൾ ആപ്പുമായും ഉള്ള നിങ്ങളുടെ ഇന്ററാക്ഷനും ഉപയോഗവും
- പകൽ വെളിച്ചത്തിൽ നിങ്ങൾ ചെലവഴിക്കുന്ന ഏകദേശ സമയം, നിലവിലുള്ള പരിസര ലൈറ്റ് മൂല്യങ്ങളുടെ ആകെ സ്ഥിതിവിവരക്കണക്കുകൾ എന്നിവ പോലുള്ള ‘പകൽവെളിച്ചമേറ്റ സമയം’ ഫീച്ചറിന്റെ നിങ്ങളുടെ ഉപയോഗവും അതുമായുള്ള ഇടപഴകലും
മറ്റ് മൂന്നാം കക്ഷി ഫിറ്റ്നസ് ആപ്പുകളോ ഡിവൈസുകളോ ഇൻസ്റ്റോൾ ചെയ്യുകയോ ഉപയോഗിക്കുകയോ അല്ലെങ്കിൽ കണക്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ, ചില Apple ആരോഗ്യം, ഫിറ്റ്നസ് ഫീച്ചറുകളുമായോ മൂന്നാം കക്ഷി ആപ്പുകളിൽ ഉപയോഗിക്കുന്ന അൽഗോരിതങ്ങളുമായോ ഉള്ള നിങ്ങളുടെ ഇടപഴകൽ (ഉദാഹരണത്തിന്, HealthKit API-കൾ), നിങ്ങളുടെ ഏകദേശ ലൊക്കേഷൻ, ആരോഗ്യം ആപ്പ്, ഫിറ്റ്നസ് ആപ്പ് എന്നിവയുമായുള്ള നിങ്ങളുടെ ഇന്ററാക്ഷനുകൾ, നിങ്ങൾ എത്ര കാലമായി Apple Watch ഉപയോഗിക്കുന്നു, പ്രവർത്തനവും ആരോഗ്യവും സംബന്ധിച്ച ആപ്പുകൾ, അറിയിപ്പുകൾ, ക്രമീകരണങ്ങൾ, ഫീച്ചറുകൾ എന്നിവ നിങ്ങൾ എനേബിൾ ചെയ്യുന്നുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ ഇടപഴകുന്നു, എന്നിവ
Apple-ലേക്ക് അയയ്ക്കുന്നതിന് മുമ്പ്, നിങ്ങളുടെ iPhone, iPad, Apple Vision Pro, AirPods, Apple Watch എന്നിവയിൽ, മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഡാറ്റയും നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാത്ത ഒരു രൂപത്തിൽ സമാഹരിക്കുകയോ സംയോജിപ്പിക്കുകയോ ചെയ്യുകയോ വിശകലനം ചെയ്യുകയോ ചെയ്തേക്കാം.
‘ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്തൂ’ ഡാറ്റയുടെ ഉപയോഗവും വെളിപ്പെടുത്തലും
ആരോഗ്യം, പ്രവർത്തനം, ഫിറ്റ്നസ് ഫീച്ചറുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ‘ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്തൂ’ എന്നതിന് കീഴിൽ ശേഖരിച്ച ഡാറ്റ Apple ഉപയോഗിച്ചേക്കാം. ചില പ്രവർത്തനങ്ങളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട ഫീച്ചറുകളുടെയും ട്രെൻഡുകൾ തിരിച്ചറിയുന്നതിനും മെട്രിക്കുകൾ കണക്കാക്കുന്നതിനും Apple ‘ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്തൂ’ ഡാറ്റ ഉപയോഗിച്ചേക്കാം. ‘ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്തൂ’ എന്നതിന് കീഴിൽ ശേഖരിക്കുന്ന ആരോഗ്യ ആപ്പ് ഡാറ്റ, ആരോഗ്യ ആപ്പിന്റെ ഫീച്ചറുകളെ ശക്തിപ്പെടുത്തുന്ന മോഡലുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, സമാഹരിച്ച ആരോഗ്യം ആപ്പ് തിരയൽ ക്വെറികൾ ആരോഗ്യം ആപ്പ് തിരയൽ മോഡലുകൾ മെച്ചപ്പെടുത്താൻ ഉപയോഗിച്ചേക്കാം. നിങ്ങളുടെ ഡാറ്റ മറ്റേതെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കില്ല, വ്യക്തിഗത ഡാറ്റ ഉൾപ്പെടുത്തുകയുമില്ല.
പരിമിതമായ സാഹചര്യങ്ങളിൽ, റെഗുലേറ്ററി സമർപ്പണങ്ങളെ പിന്തുണയ്ക്കുന്നതിന് ഉചിതമായ ആരോഗ്യ, മെഡിക്കൽ റെഗുലേറ്ററി അധികൃതരുമായി Apple ചില സമാഹരിച്ച ഡാറ്റ പങ്കിട്ടേക്കാം. പങ്കിട്ട ഡാറ്റയിൽ വ്യക്തിഗത തലത്തിലുള്ള ഡാറ്റയോ നിങ്ങളെ തിരിച്ചറിയുന്ന ഡാറ്റയോ ഉൾപ്പെടില്ല.
‘ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്തൂ’ എനേബിൾ ചെയ്യുക വഴി, Apple-ഉം അതിന്റെ സബ്സിഡിയറികളും ഏജന്റുമാരും ഈ വിവരങ്ങളുടെ സംപ്രേഷണം, ശേഖരണം, പരിപാലനം, പ്രോസസിങ്, ഉപയോഗം, വെളിപ്പെടുത്തൽ എന്നിവ മുകളിൽ പരാമർശിച്ചത് പോലെ ചെയ്യുന്നതിന് നിങ്ങൾ അംഗീകാരവും സമ്മതവും നൽകുന്നു. വിശ്വസ്തമായ മൂന്നാം കക്ഷി സേവന ദാതാക്കളിലൂടെ Apple ഈ വിവരങ്ങൾ സംഭരിച്ചേക്കാം.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2025-12-12