സുരക്ഷാ ഫീച്ചറുകൾ മെച്ചപ്പെടുത്തലും സ്വകാര്യതയും

നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുകയും നിങ്ങൾ പങ്കിടുന്നത് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ‘സുരക്ഷാ ഫീച്ചറുകൾ മെച്ചപ്പെടുത്തൂ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


സുരക്ഷാ ഫീച്ചറുകളുടെ പിന്തുണ നൽകുന്ന അൽഗോരിതങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളുടെ കാര്യക്ഷമത വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനുമായി നിങ്ങളുടെ iOS ഡിവൈസ്, Apple Watch എന്നിവയിൽ നിന്നും ഞങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഫീച്ചറുകൾ ശേഖരിക്കുന്ന വിവരങ്ങൾ ‘സുരക്ഷാ ഫീച്ചറുകൾ മെച്ചപ്പെടുത്തൂ’ Apple-ന് അയയ്ക്കുന്നു. ഇതിൽ റോ സെൻസർ ഡാറ്റയും സുരക്ഷയുമായി ബന്ധപ്പെട്ട സെൻസറുകളിൽ നിന്ന് ലഭിച്ച വിവരങ്ങളും ഈ ഫീച്ചറുകളുടെ നിങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെട്ടേക്കാം. നിങ്ങളുടെ ഡാറ്റ മറ്റേതെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കില്ല കൂടാതെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ ഉൾപ്പെടുത്തുകയുമില്ല.
 
‘സുരക്ഷാ ഫീച്ചറുകൾ മെച്ചപ്പെടുത്തൂ’ എന്നതിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളിൽ, നിങ്ങളുടെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ, സുരക്ഷാ അലേർട്ടുകൾ, ഈ ഫീച്ചറുകളുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകൾ എന്നിവ പോലുള്ള ഞങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഫീച്ചറുകളിൽ നിന്നും സെൻസറുകളിൽ നിന്നുമുള്ള ചില ഡാറ്റ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ‘അപകടം കണ്ടെത്തലി’നായി, ചലനം (ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ബാരോമെട്രിക് പ്രഷർ, മാഗ്നെറ്റോമീറ്റർ സെൻസർ ഡാറ്റ പോലുള്ളവ), ഡ്രൈവിങ് വിവരങ്ങളും പ്രവർത്തനവും (നിങ്ങൾ സഞ്ചരിച്ചിരുന്ന പൊതുവായ ദിശ, ഡ്രൈവിങ്ങിനായി ചിലവഴിച്ച സമയം, വേഗതയുമായി ബന്ധപ്പെട്ട ഡാറ്റ പോലുള്ളവ) പോലുള്ള ഗുരുതരമായ അപകടം സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഉപയോഗിക്കുന്ന ഡാറ്റ, കണ്ടെത്തിയ അപകടത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളും അതിലേക്ക് നയിച്ചതും അതിൽ നിന്ന് ഉരുത്തിരിഞ്ഞതും (ഉദാഹരണത്തിന്, സംഭവത്തിന്റെ ഏകദേശ ലൊക്കേഷനും സമയവും, സൂര്യന്റെ ആംഗിൾ, പരിസ്ഥിതി ശബ്ദ എക്സ്പോഷർ ലെവലുകൾ എന്നിവ) ആയ ഡാറ്റ ഉൾപ്പെടാം.
 
ഡെമോഗ്രാഫിക് വിവരങ്ങളും (ലിംഗഭേദവും ഏകദേശ പ്രായവും പോലുള്ളവ) Wi-Fi അല്ലെങ്കിൽ സെല്ലുലാർ സിഗ്നൽ, പതിപ്പ്, സോഫ്റ്റ്‌വെയർ പതിപ്പ്, നിങ്ങളുടെ വാച്ച് പോലുള്ള മറ്റൊരു Apple ഡിവൈസിലേക്ക് നിങ്ങളുടെ ഡിവൈസ് ജോഡിയാക്കിയിട്ടുണ്ടോ എന്നിവ ഉൾപ്പെടെയുള്ള ഒരു ഇവന്റ് സമയത്തെ നിങ്ങളുടെ ഡിവൈസ് നിലയെക്കുറിച്ചുള്ള ഡാറ്റ എന്നിവ ഉൾപ്പെടെ നിങ്ങൾ നൽകിയ ചില ഡാറ്റ Apple ശേഖരിച്ചേക്കാം.
 
Apple-ന് നിങ്ങളുടെ പരിസ്ഥിതി, ഡിവൈസുകൾ തമ്മിലുള്ള ഇന്ററാക്‌ഷൻ, ഒരു ഫീച്ചർ എത്ര നേരം ഇടപഴകിയിരുന്നു, മൂന്നാം കക്ഷി എനേബിൾ ചെയ്യൽ ഉൾപ്പെടെ സുരക്ഷയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, ആപ്പുകൾ, ക്രമീകരണങ്ങൾ, ഫീച്ചറുകൾ എന്നിവയുമായുള്ള നിങ്ങളുടെ ഇടപഴകൽ, നിങ്ങൾ ഒരു പ്രത്യേക സുരക്ഷാ ഫീച്ചർ ഉപയോഗിച്ചതിന്റെ ഫലമായി ഒരു എമർജൻസി കോൾ ചെയ്തോ, എങ്ങനെ ചെയ്തു എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ Apple-ന് ലഭിച്ചേക്കാം. Apple-ലേക്ക് അയയ്ക്കുന്നതിന് മുമ്പ് മുകളിലുള്ള എല്ലാ ഡാറ്റയും നിങ്ങളുടെ iOS ഉപകരണത്തിലും Apple Watch സമാഹരിച്ച് വിശകലനം ചെയ്തേക്കാം.
 
സുരക്ഷാ ഫീച്ചറുകൾ മെച്ചപ്പെടുത്തൂ എനേബിൾ ചെയ്യുക വഴി, Apple‍-‍ഉം അതിന്റെ സബ്സിഡിയറികളും ഏജന്റുമാരും ഈ വിവരങ്ങളുടെ സംപ്രേഷണം, ശേഖരണം, പരിപാലനം, പ്രോസസിങ്, ഉപയോഗം, വെളിപ്പെടുത്തൽ എന്നിവ മുകളിൽ പരാമർശിച്ചത് പോലെ ചെയ്യുന്നതിന് നിങ്ങൾ അംഗീകാരവും സമ്മതവും നൽകുന്നു. വിശ്വസ്തമായ മൂന്നാം കക്ഷി സേവന ദാതാക്കളിലൂടെ Apple ഈ വിവരങ്ങൾ പ്രോസസ് ചെയ്യുകയും സംഭരിക്കുകയും ചെയ്തേക്കാം.
 
നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ‘സുരക്ഷാ ഫീച്ചറുകൾ മെച്ചപ്പെടുത്തൂ’ ഡിസേബിൾ ചെയ്യാം. അങ്ങനെ ചെയ്യുന്നതിന്, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലുകളും എന്നതിലേക്ക് പോയി, ‘സുരക്ഷ മെച്ചപ്പെടുത്തൂ’ ഓഫാക്കാൻ ടാപ്പ് ചെയ്യൂ.
 
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. അത് www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2025-12-12