Siri-യും കേട്ടെഴുത്തും മെച്ചപ്പെടുത്തലും സ്വകാര്യതയും

Siri-യും കേട്ടെഴുത്തും, വിവർത്തനം അല്ലെങ്കിൽ വോയ്‌സ് കൺട്രോൾ പോലുള്ള പരിമിതമായ മറ്റ് ഭാഷാ പ്രോസസിങ് ഫീച്ചറുകൾ എന്നിവ വികസിപ്പിക്കാനും മെച്ചപ്പെടുത്താനും Siri-യും കേട്ടെഴുത്തും ആയുള്ള ഓഡിയോ ഇന്ററാക്‌ഷനുകളുടെ ഒരു മാതൃക സംഭരിക്കാനും ജീവനക്കാർ റിവ്യൂ ചെയ്യാനും Siri-യും കേട്ടെഴുത്തും മെച്ചപ്പെടുത്തൂ’ Apple-നെ അനുവദിക്കുന്നു.
 

Siri, കേട്ടെഴുത്ത്, വിവർത്തനം അല്ലെങ്കിൽ വോയ്‌സ് കൺട്രോൾ പോലുള്ള പരിമിതമായ മറ്റ് ഭാഷാ പ്രോസസിങ് ഫീച്ചറുകൾ എന്നിവ വികസിപ്പിക്കാനും മെച്ചപ്പെടുത്താനും Siri, കേട്ടെഴുത്ത്, വിവർത്തനം എന്നിവയുമായുള്ള ഓഡിയോ ഇന്ററാക്‌ഷനുകളുടെ ഒരു മാതൃക സംഭരിക്കാനും ജീവനക്കാർ റിവ്യൂ ചെയ്യാനും ‘Siri-യും കേട്ടെഴുത്തും മെച്ചപ്പെടുത്തൂ’ Apple-നെ അനുവദിക്കുന്നു.


Siri-യും കേട്ടെഴുത്തും

നിങ്ങൾ ‘Siri-യും കേട്ടെഴുത്തും മെച്ചപ്പെടുത്തൂ’ തിരഞ്ഞെടുത്താൽ, Siri-യും കേട്ടെഴുത്തും ആയുള്ള ഓഡിയോ ഇന്ററാക്‌ഷനുകളുടെ നിങ്ങളുടെ ഓഡിയോ ഡാറ്റ Apple സംഭരിച്ചേക്കാം. ഓഡിയോ ഡാറ്റയും ട്രാൻസ്ക്രിപ്റ്റുകളും, നിങ്ങൾ നൽകിയ അഭ്യർഥനയുടെ വിഭാഗം, ഡിവൈസ് സ്പെസിഫിക്കേഷനുകൾ, പെർഫോമൻസ് സ്ഥിതിവിവരക്കണക്കുകൾ, അഭ്യർഥന നടത്തിയ സമയത്തെ നിങ്ങളുടെ ഡിവൈസിന്റെ ഏകദേശ ലൊക്കേഷൻ എന്നിവ പോലുള്ള അനുബന്ധ അഭ്യർഥനാ ഡാറ്റയും Apple ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും Siri, കേട്ടെഴുത്ത്, തിരയൽ, കൂടാതെ പരിമിതമായ മറ്റ് ഭാഷാ പ്രോസസിങ് ഫങ്ഷനാലിറ്റി എന്നിവ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, Siri, തിരയൽ, വോയ്സ് കൺട്രോൾ, വിവർത്തനം, ഓട്ടോമാറ്റിക് സംസാരം തിരിച്ചറിയൽ മോഡലുകൾ എന്നിവ മികച്ചതാക്കാൻ ട്രാൻസ്ക്രിപ്റ്റുകൾ ഉപയോഗിച്ചേക്കാം. ഈ ഡാറ്റയുടെ ഒരു ഉപവിഭാഗം ഗ്രേഡർമാർ അവലോകനം ചെയ്തേക്കാം, ഓഡിയോ അവലോകനം Apple ജീവനക്കാർ മാത്രം നടത്തുന്നു.

നിങ്ങളുടെ ഓഡിയോ ഡാറ്റയും ട്രാൻസ്ക്രിപ്റ്റുകളും അനുബന്ധ അഭ്യർഥന ഡാറ്റയും ഉൾപ്പെടുന്ന നിങ്ങളുടെ അഭ്യർഥന ചരിത്രം, മണിക്കൂറിൽ പല തവണ റൊട്ടേറ്റ് ചെയ്യുന്ന റാൻഡവും ഡിവൈസ് ജനറേറ്റ് ചെയ്തതുമായ ഒരു ഐഡന്റിഫയറുമായി ബന്ധപ്പെടുത്തുന്നു, അത് നിങ്ങളുടെ Apple അക്കൗണ്ടുമായോ ഇ-മെയിൽ വിലാസവുമായോ ബന്ധിപ്പിക്കുന്നില്ല. Apple രണ്ട് വർഷം വരെ ഈ ഡാറ്റ നിലനിർത്തുകയും ഉപയോഗിക്കുകയും ചെയ്തേക്കാം. കൂടാതെ Siri, കേട്ടെഴുത്ത്, തിരയൽ, പരിമിതമായ മറ്റ് ഭാഷാ പ്രോസസിങ് ഫീച്ചറുകൾ എന്നിവ മെച്ചപ്പെടുത്തുന്നത് തുടരാനായി, ഇന്ററാക്ഷനുകളുടെ റിവ്യൂ ചെയ്ത ചെറിയ ഉപവിഭാഗം രണ്ട് വർഷത്തിനപ്പുറം സൂക്ഷിച്ചേക്കാം.

നിങ്ങളുടെ Siri, കേട്ടെഴുത്ത് ഇന്ററാക്‌ഷനുകളുടെ ഒരു ചരിത്രം നിങ്ങളുടെ ഡിവൈസിൽ സംഭരിച്ചിരിക്കുന്നു, നിങ്ങളുടെ Siri അനുഭവം വ്യക്തിഗതമാക്കാൻ അത് ഉപയോഗിച്ചേക്കാം.

മാർക്കറ്റിങ് പ്രൊഫൈൽ നിർമ്മിക്കാൻ നിങ്ങളുടെ അഭ്യർഥനാ ചരിത്രം ഉപയോഗിക്കുന്നില്ല, അത് ഒരിക്കലും ആർക്കും വിൽക്കുകയുമില്ല.

നിങ്ങളുടെ Siri അല്ലെങ്കിൽ കേട്ടെഴുത്ത് ഇന്ററാക്‌ഷനുകളിൽ ഒന്ന് റിവ്യൂവിനായി സെലക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അഭ്യർഥനയും Siri നൽകിയ പ്രതികരണവും കൃത്യത നിർണയിക്കുന്നതിനും പൊതുവായി Apple ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും Siri, കേട്ടെഴുത്ത്, തിരയൽ, പരിമിതമായ മറ്റ് ഭാഷാ പ്രോസസിങ് ഫങ്ഷനാലിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനും വിശകലനം ചെയ്യും. നിങ്ങളുടെ അഭ്യർഥനയുടെ സന്ദർഭത്തെ ആശ്രയിച്ച്, Siri-യുടെ പ്രതികരണത്തിന്റെ ഫലപ്രാപ്തിയെ ഗ്രേഡ് ചെയ്യുന്നതിനായി, നിങ്ങളുടെ കോൺടാക്റ്റുകളുടെ പേരുകൾ അല്ലെങ്കിൽ നിങ്ങളുടെ ഡിവൈസുകളിൽ ഇൻസ്റ്റോൾ ചെയ്തിരിക്കുന്ന ആപ്പുകൾ പോലുള്ള, അഭ്യർഥനയുമായി നേരിട്ട് പ്രസക്തമായ അധിക സാന്ദർഭിക ഡാറ്റ റിവ്യൂവർ ആക്സസ് ചെയ്തേക്കാം. കർശനമായ കോൺഫിഡൻഷ്യാലിറ്റി ബാധ്യതകൾക്ക് വിധേയമായി Apple ജീവനക്കാർക്ക് മാത്രമേ Siri-യും കേട്ടെഴുത്തുമായുള്ള ഓഡിയോ ഇന്ററാക്‌ഷനുകൾ ആക്സസ് ചെയ്യാൻ കഴിയൂ. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ‘Siri-യും കേട്ടെഴുത്തും മെച്ചപ്പെടുത്തൂ’ എന്നതിനുള്ള ക്രമീകരണം മാറ്റാവുന്നതാണ്. അങ്ങനെ ചെയ്യുന്നതിന്, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലുകളും എന്നതിലേക്ക് പോകൂ.

ക്രമീകരണം > Siri > Siri-യും കേട്ടെഴുത്തും ചരിത്രം എന്നതിലേക്ക് പോയി ‘Siri-യും കേട്ടെഴുത്തും ചരിത്രം ഡിലീറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്ത് നിങ്ങളുടെ ഡിവൈസിൽ സംഭരിച്ചിരിക്കുന്ന ‘Siri-യും കേട്ടെഴുത്തും’ അഭ്യർഥനകളുടെ ട്രാൻസ്ക്രിപ്റ്റുകൾ നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാൻ കഴിയും.

ക്രമീകരണം > പൊതുവായവ > കീബോർഡ് എന്നതിലേക്ക് പോയി ‘കേട്ടെഴുത്ത് എനേബിൾ ചെയ്യൂ’ ഓഫാക്കാൻ ടാപ്പ് ചെയ്തുകൊണ്ട് നിങ്ങൾക്ക് Siri-യും കേട്ടെഴുത്തും ഡിസേബിൾ ചെയ്യാം. തുടർന്ന് ക്രമീകരണം > Siri > Siri-യോട് സംസാരിക്കൂ എന്നതിലേക്ക് പോയി ഓഫ് എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ക്രമീകരണം > Siri എന്നതിലേക്ക് പോയി ‘Siri-ക്കായി ഹോം അമർത്തൂ’ അല്ലെങ്കിൽ ‘Siri-ക്കായി സൈഡ് ബട്ടൺ അമർത്തൂ’ ഓഫ് ചെയ്യാൻ ടാപ്പ് ചെയ്യൂ. നിങ്ങൾ Siri-യും കേട്ടെഴുത്തും ഡിസേബിൾ ചെയ്താൽ, നിങ്ങളുടെ ഡിവൈസിൽ സംഭരിക്കുകയും നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കാനായി ഉപയോഗിക്കുകയും ചെയ്യുന്ന നിങ്ങളുടെ Siri, കേട്ടെഴുത്ത് അഭ്യർഥനകളുടെ ട്രാൻസ്ക്രിപ്റ്റുകൾ ഡിലീറ്റ് ചെയ്യപ്പെടും.

വിവർത്തനം

നിങ്ങൾ ‘Siri-യും കേട്ടെഴുത്തും മെച്ചപ്പെടുത്തൂ’ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഡിവൈസ് ജനററേറ്റ് ചെയ്ത റാൻഡവും റൊട്ടേറ്റിങ്ങുമായ ഐഡന്റിഫയറുകളുമായി ബന്ധപ്പെടുത്തുന്ന നിങ്ങളുടെ വിവർത്തന അഭ്യർഥനകളുടെ ഓഡിയോ, ടെക്സ്റ്റ് ഇൻപുട്ട്, ട്രാൻസ്ക്രിപ്റ്റുകൾ എന്നിവ Apple ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും Siri, കേട്ടെഴുത്ത്, വിവർത്തനം, പരിമിതമായ മറ്റ് ഭാഷാ പ്രോസസിങ് ഫങ്ഷനാലിറ്റി എന്നിവ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്റ്റോർ ചെയ്യുകയും റിവ്യൂ ചെയ്യുകയും ചെയ്തേക്കാം.

Siri, കേട്ടെഴുത്ത് വിവർത്തനം, പരിമിതമായ മറ്റ് ഭാഷാ പ്രോസസിങ് ഫങ്ഷനാലിറ്റി എന്നിവ ഡെവലപ്പ് ചെയ്യാനും മെച്ചപ്പെടുത്താനും Apple-നെ സഹായിക്കുന്നതിന് നിങ്ങളുടെ വിവർത്തന അഭ്യർത്ഥനകൾ രണ്ട് വർഷം വരെ നിലനിർത്തിയേക്കാം. ഉദാഹരണത്തിന്, Siri, തിരയൽ, വോയ്സ് കൺട്രോൾ, വിവർത്തനം, ഓട്ടോമാറ്റിക് സംസാരം തിരിച്ചറിയൽ മോഡലുകൾ എന്നിവ മികച്ചതാക്കാൻ ട്രാൻസ്ക്രിപ്റ്റുകൾ ഉപയോഗിച്ചേക്കാം. നിങ്ങളുടെ വിവർത്തന ഇന്ററാക്‌ഷനുകളിലൊന്ന് അവലോകനത്തിനായി സെലക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, കൃത്യത നിർണയിക്കാൻ വിവർത്തന അഭ്യർഥനയും നൽകിയിരിക്കുന്ന വിവർത്തന പ്രതികരണവും വിശകലനം ചെയ്യും. കർശനമായ കോൺഫിഡൻഷ്യാലിറ്റി ബാധ്യതകൾക്ക് വിധേയമായി Apple ജീവനക്കാർക്ക് മാത്രമേ നിങ്ങളുടെ വിവർത്തന ഓഡിയോ ആക്സസ് ചെയ്യാൻ കഴിയൂ. Apple ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും Siri, കേട്ടെഴുത്ത്, വിവർത്തനം, പരിമിതമായ മറ്റ് ഭാഷാ പ്രോസസിങ് ഫങ്ഷനാലിറ്റികൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി അവലോകനം ചെയ്ത നിങ്ങളുടെ വിവർത്തന ട്രാൻസാക്‌ഷനുകളുടെ ചെറിയ ഉപവിഭാഗം രണ്ട് വർഷത്തിനപ്പുറവും സൂക്ഷിച്ചേക്കാം.

പൊതുവായവ

iPhone-ഓ iPad-ഓ സജ്ജീകരിക്കുന്ന സമയത്ത് നിങ്ങൾ സെലക്റ്റ് ചെയ്ത ഓപ്റ്റ്-ഇൻ മുൻഗണന, Apple കണക്റ്റ് ചെയ്ത എല്ലാ പുതിയ ഡിവൈസുൾക്കും, Siri ഓണാക്കിയ iPhone-ഓ iPad-ഓ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന പിന്തുണയുള്ള HomeKit ആക്സസറികൾക്കും ബാധകമാകും. നിങ്ങൾക്കിത് ഓരോ ഡിവൈസിനും പിന്നീട് ക്രമീകരണത്തിൽ മാറ്റാവുന്നതാണ്.

‘Siri-യും കേട്ടെഴുത്തും മെച്ചപ്പെടുത്തൂ’ എനേബിൾ ചെയ്യുന്നതിലൂടെ, Apple ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും കേട്ടെഴുത്ത്, തിരയൽ, വിവർത്തനം, പരിമിതമായ മറ്റ് ഭാഷാ പ്രോസസിങ് ഫങ്ഷനാലിറ്റി എന്നിവ നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി നിങ്ങൾ Apple, അതിന്റെ സബ്സിഡിയറികൾ ഏജന്റുമാർ എന്നിവർക്ക് മുകളിൽ വിവരിച്ചതുപോലെ ഈ വിവരങ്ങളുടെ സംപ്രേക്ഷണം, ശേഖരണം, പരിപാലനം, പ്രോസസിങ്, ഉപയോഗം എന്നിവയ്ക്ക് സമ്മതവും അംഗീകാരവും നൽകുന്നു. വിശ്വസ്തമായ മൂന്നാം കക്ഷി സേവന ദാതാക്കളിലൂടെ Apple ഈ വിവരങ്ങൾ പ്രോസസ് ചെയ്യുകയും സംഭരിക്കുകയും ചെയ്തേക്കാം. എല്ലായ്പ്പോഴും, നിങ്ങളുടെ Siri, കേട്ടെഴുത്ത്, അല്ലെങ്കിൽ വിവർത്തനം എന്നിവയിൽ നിന്ന് Apple ശേഖരിക്കുന്ന വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2026-02-11