Apple Intelligence-ഉം സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുന്ന വിധത്തിലാണ് Apple Intelligence രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിങ്ങളെ ദൈനംദിന ജോലികളിൽ സഹായിക്കാനായി പ്രത്യേകം തയ്യാറാക്കപ്പെട്ട ജനറേറ്റീവ് AI ഫീച്ചറുകളുടെ ഒരു സിസ്റ്റമാണ് Apple Intelligence. നിങ്ങളുടെ ഇ-മെയിലുകളോ കുറിപ്പുകളോ തിരുത്തിയെഴുതുന്നതും അല്ലെങ്കിൽ പ്രൂഫ്റീഡ് ചെയ്യുന്നതും, മിസ് ചെയ്ത സന്ദേശങ്ങൾ സംഗ്രഹിക്കുന്നതും, ഫോട്ടോസിൽ ഇഷ്ടാനുസൃത ഓർമകൾ സൃഷ്ടിക്കുന്നതും, ഇമേജുകൾ സൃഷ്ടിക്കുന്നതും തുടങ്ങി നിരവധി കാര്യങ്ങളിൽ സഹായിക്കാൻ Apple Intelligence-ന് സാധിക്കും. Apple നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാതെ തന്നെ വ്യക്തിഗത ഇന്റലിജൻസ് നൽകുംവിധമാണ് Apple Intelligence രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒരു ഇഷ്ടാനുസൃതമാക്കിയ അനുഭവം നൽകുന്നതിനായി വരാനിരിക്കുന്ന കലണ്ടർ ഇവന്റുകൾ, നിങ്ങൾ പതിവായി ഉപയോഗിക്കുന്ന ആപ്പുകൾ എന്നിവ പോലെ നിങ്ങളുടെ ആപ്പുകളിലുള്ളവയുൾപ്പെടെ, നിങ്ങളുടെ ഡിവൈസിലെ വിവരങ്ങൾ Apple Intelligence ഉപയോഗിക്കുന്നു. നിങ്ങളെ ഏറ്റവും നന്നായി സഹായിക്കുന്നതിന് ഒരു ജനറേറ്റീവ് മോഡലിന് നൽകാൻ ആവശ്യമായ ഡാറ്റ, Apple-ന് ആ ഡാറ്റ ആക്സസ് ചെയ്യുകയോ സ്റ്റോർ ചെയ്യുകയോ ചെയ്യേണ്ടതോ ഇല്ലാതെത്തന്നെ, Apple Intelligence തിരിച്ചറിയുന്നു.
ഡാറ്റ നിങ്ങളുടെ ഡിവൈസിന് പുറത്തേക്ക് പോകാതെത്തന്നെ ടാസ്ക്ക് പൂർത്തിയാക്കാനായി, സാധ്യമാകുമ്പോഴെല്ലാം Apple Intelligence മോഡലുകൾ പൂർണമായും ഡിവൈസിൽ റൺ ചെയ്യുന്നു. ഉദാഹരണത്തിന്, Apple Intelligence നിങ്ങൾക്ക് നിങ്ങളുടെ ഇ-മെയിലുകളുടെയും സന്ദേശങ്ങളുടെയും അറിയിപ്പുകളുടെയും പ്രിവ്യൂ സമ്മറികൾ നൽകുമ്പോൾ ആ സമ്മറികൾ ജനറേറ്റ് ചെയ്യുന്നത് ഡിവൈസിലെ മോഡലുകളാണ്. എന്നിരുന്നാലും, നിങ്ങളുടെ ഡിവൈസിന് സ്വന്തമായി നൽകാൻ കഴിയുന്നതിലും കൂടുതൽ കമ്പ്യൂട്ടേഷണൽ പവർ ആവശ്യമുള്ള ഒരു മോഡൽ Apple Intelligence-ന് ആവശ്യമായി വരുന്ന സന്ദർഭങ്ങളുണ്ട്. ഈ ടാസ്ക്കുകൾക്ക്, Apple Intelligence നിങ്ങളുടെ അഭ്യർഥനകൾ പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ടിലേക്ക് അയയ്ക്കുന്നു. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതോടൊപ്പം കൂടുതൽ സങ്കീർണമായ അഭ്യർഥനകൾ കൈകാര്യം ചെയ്യാനാകുംവിധം രൂപകൽപ്പന ചെയ്ത ഒരു സെർവർ അധിഷ്ഠിത ഇന്റലിജൻസ് സിസ്റ്റമാണ് പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട്. ഉദാഹരണത്തിന്, ഒരു ഇ-മെയിൽ പ്രൂഫ്റീഡോ എഡിറ്റോ ചെയ്യാൻ നിങ്ങൾ എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ, ഒരു സെർവർ അധിഷ്ഠിത മോഡലിന് ആ ഇ-മെയിൽ പ്രൂഫ്റീഡോ എഡിറ്റോ ചെയ്യുന്നതിനായി നിങ്ങളുടെ ഡിവൈസ് ആ ഇ-മെയിൽ പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ടിലേക്ക് അയച്ചേക്കാം.
നിങ്ങൾ ഒരു Apple Intelligence ടാസ്ക് ആരംഭിക്കുമ്പോൾ, നിങ്ങളുടെ ഡിവൈസിൽ റൺ ചെയ്യുന്ന ഒരു മോഡൽ, ടാസ്ക് ഡിവൈസിൽ പൂർത്തിയാക്കാനാകുമോ എന്ന് വിശകലനം ചെയ്യുന്നു. ഒരു വലിയ, സെർവർ അധിഷ്ഠിത മോഡൽ ആവശ്യമാണെങ്കിൽ, Apple Intelligence പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് ഉപയോഗിച്ച് നിങ്ങളുടെ അഭ്യർഥനയ്ക്ക് പ്രസക്തമായ ഡാറ്റ മാത്രം Apple Silicon സെർവറുകളിലേക്കയയ്ക്കുന്നു. പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ടിലേക്ക് അയയ്ക്കുന്നതും അത് നൽകുന്നതുമായ ഡാറ്റ Apple-ലേക്ക് സംഭരിക്കുകയോ അതിന് ആക്സസ് ചെയ്യാനാവുകയോ ഇല്ല. നിങ്ങളുടെ അഭ്യർഥന പൂർത്തിയാക്കാൻ മാത്രമാണ് ഡാറ്റ പ്രോസസ് ചെയ്യുന്നത്, അതിനുശേഷം ഫലങ്ങളെല്ലാം നിങ്ങളുടെ ഡിവൈസിലേക്ക് സുരക്ഷിതമായി നൽകപ്പെടുന്നു, അവ പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് നിലനിർത്തുകയില്ല. പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ടിലേക്ക് നിങ്ങളുടെ ഡിവൈസ് ഒരു അഭ്യർഥന അയയ്ക്കുമ്പോൾ, അഭ്യർഥനയുടെയും പ്രതികരണത്തിന്റെയും ഏകദേശ വലുപ്പം, അഭ്യർഥനയ്ക്കായി ഉപയോഗിച്ച ഫീച്ചറുകൾ, അഭ്യർഥന പൂർത്തിയാകാൻ എത്ര സമയമെടുക്കും എന്നിവ പോലുള്ള പരിമിതമായ വിവരങ്ങൾ മാത്രമേ ആ അഭ്യർഥന സംബന്ധിച്ച് Apple ശേഖരിക്കൂ. ഈ ഡാറ്റയിൽ നിങ്ങളുടെ അഭ്യർഥനയുടെ ഉള്ളടക്കത്തെക്കുറിച്ചോ ലഭിച്ച ഫലത്തെക്കുറിച്ചോ ഉള്ള ഒരു വിവരവും ഉൾപ്പെടുന്നില്ല. ഇത് തിരിച്ചറിയാവുന്നതോ, നിങ്ങളുടെ Apple അക്കൗണ്ടുമായോ നിങ്ങൾ മറ്റ് Apple സേവനങ്ങൾ ഉപയോഗിക്കുമ്പോൾ Apple-ന് ലഭിച്ചേക്കാവുന്ന മറ്റ് ഡാറ്റയുമായോ ലിങ്ക് ചെയ്യുന്നതോ അല്ല.
ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > Apple Intelligence റിപ്പോർട്ട് എന്നതിലേക്ക് പോയി ഒരു റിപ്പോർട്ട് കാലയളവ് സെലക്റ്റ് ചെയ്ത് നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ Apple Intelligence-നുള്ള ട്രാൻസ്പാരൻസി ലോഗിങ് നിങ്ങൾക്ക് ഓൺ ചെയ്യാം. Mac-ൽ, സിസ്റ്റം ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > Apple Intelligence റിപ്പോർട്ട് എന്നതിലേക്ക് പോയി ഒരു റിപ്പോർട്ട് കാലയളവ് സെലക്റ്റ് ചെയ്യൂ. അഭ്യർഥനകൾ നടത്തിയതിനുശേഷം, നിങ്ങൾക്ക് ഒരു ഫയൽ എക്സ്പോർട്ട് ചെയ്യാം. ഈ ട്രാൻസ്പാരൻസി ലോഗിങ്, നിങ്ങളുടെ ഡിവൈസിൽ നിന്ന് അയയ്ക്കുകയും പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് പ്രോസസ് ചെയ്യുകയും ചെയ്ത, watchOS-ൽ നിന്ന് ഉത്ഭവിക്കുന്നവ ഉൾപ്പെടെയുള്ള, അഭ്യർഥനകൾ കാണിക്കും. കൂടാതെ, നിങ്ങൾ ChatGPT വിപുലീകരണം എനേബിൾ ചെയ്താൽ, Siri, എഴുത്ത് ഉപകരണങ്ങൾ, അല്ലെങ്കിൽ വിഷ്വൽ ഇന്റലിജൻസ് പോലുള്ള പിന്തുണയുള്ള ഫീച്ചറുകളോടൊപ്പം ഉപയോഗിക്കുമ്പോൾ ChatGPT-യിലേക്ക് അയയ്ക്കുന്ന അഭ്യർഥനകൾ അതിൽ ഉൾപ്പെടും.
നിങ്ങൾ Apple-മായി ഡിവൈസ് അനലിറ്റിക്സ് പങ്കിടാൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, Apple Intelligence മെച്ചപ്പെടുത്താനായി Apple Intelligence പ്രോസസ് ചെയ്യുന്ന ഉള്ളടക്കത്തെ കുറിച്ചുള്ളതുൾപ്പെടെയുള്ള, സമാഹരിച്ച ട്രെൻഡുകളെ കുറിച്ചുള്ള ഡാറ്റ ശേഖരിക്കാനായി സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള സാങ്കേതികതകൾ Apple ഉപയോഗിച്ചേക്കാം. ഈ സംരക്ഷണങ്ങളുടെ ഫലമായി, വ്യക്തിഗത യൂസർ ഡാറ്റയും ഉള്ളടക്കവും ശേഖരിക്കാതെ തന്നെ, Apple Intelligence ഫീച്ചറുകൾ മെച്ചപ്പെടുത്തേണ്ടതെങ്ങനെയെന്ന് മനസ്സിലാക്കാനായി ഈ ഡാറ്റ ഉപയോഗിക്കാൻ Apple-ന് കഴിയും. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലുകളും എന്നതിലേക്ക് പോയി, ‘[ഡിവൈസ്] അനലിറ്റിക്സ് പങ്കിടൂ’ ഓഫാക്കുന്നതിലൂടെ ഏത് സമയത്തും നിങ്ങൾക്ക് ഡിവൈസ് അനലിറ്റിക്സ് ഡാറ്റ പങ്കിടുന്നത് ഡിസേബിൾ ചെയ്യാനാകും. Mac-ൽ, സിസ്റ്റം ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലുകളും എന്നതിലേക്ക് പോയി ‘Mac അനലിറ്റിക്സ് പങ്കിടൂ’ ഓഫാക്കൂ.
2025-12-12