ജേർണലിങ് നിർദേശങ്ങളും സ്വകാര്യതയും

നിർദേശങ്ങൾക്കായി ഏത് ഡാറ്റയാണ് ഉപയോഗിക്കേണ്ടതെന്നും ജേർണലിങ് ആപ്പുകളുമായി എന്താണ് പങ്കിടേണ്ടതെന്നും തിരഞ്ഞെടുക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നതിലൂടെ നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുന്ന വിധത്തിലാണ് ജേർണലിങ് നിർദേശങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


ജേർണലിങ് നിർദേശങ്ങൾ പ്രതിദിന സന്ദർഭങ്ങളും പ്രത്യേക ഇവന്റുകളും വിവേകപൂർവം ഗ്രൂപ്പ് ചെയ്യുന്നു

നിങ്ങൾക്ക് വ്യക്തിഗതമാക്കിയ നിർദേശങ്ങൾ നൽകുന്നതിന്, സന്ദർഭങ്ങളും ഇവന്റുകളും വിവേകപൂർവം ഗ്രൂപ്പ് ചെയ്യുന്നതിന് ജേർണലിങ് നിർദേശങ്ങൾ ഓൺ-ഡിവൈസ് പ്രോസസിങ് ഉപയോഗിക്കുന്നു. നിങ്ങളുടെ ഡിവൈസിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച്, നിങ്ങൾക്ക് ഓർമിക്കാനും എഴുതാനുമുള്ള പ്രത്യേക സന്ദർഭങ്ങൾ ശുപാർശ ചെയ്യാൻ ജേർണലിങ് നിർദേശങ്ങൾക്കാകും. ജേർണലിങ് നിർദേശങ്ങൾ ഉപയോഗിക്കുന്ന ജേർണലിങ് ആപ്പുകളുമായി ഏതൊക്കെ നിർദേശങ്ങളാണ് പങ്കിടേണ്ടതെന്ന് നിങ്ങൾ നിയന്ത്രിക്കുന്നു.

ജേർണലിങ് നിർദേശങ്ങളിൽ നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ (വർക്ക്ഔട്ട് തരം, ദൈർഘ്യം, റൂട്ടുകൾ, കലോറികൾ, ഹൃദയസ്പന്ദന നിരക്ക് എന്നിവ പോലുള്ളവ), മീഡിയ ഉപയോഗം (നിങ്ങൾ കേട്ട പോഡ്കാസ്റ്റും പാട്ടും, ആർട്ടിസ്റ്റിന്റെ പേര്, ട്രാക്കിന്റെ പേര് എന്നിവ പോലുള്ളവ), കോൺടാക്റ്റുകൾ (ടെക്സ്റ്റുകൾ, കോളുകൾ, Facetime എന്നിവ വഴി നിങ്ങൾ ആശയവിനിമയം നടത്തിയവരെ പോലുള്ളവർ), ഫോട്ടോകൾ (നിങ്ങളുടെ ലൈബ്രറിയിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും, നിങ്ങളുടെ ലൈബ്രറിയിൽ നിന്നുള്ള ആളുകളുടെയും പെറ്റുകളുടെയും പേരുകൾ, പങ്കിട്ട ആൽബങ്ങൾ, സീൻ വിഭാഗങ്ങൾ, ഓർമകൾ എന്നിവ പോലുള്ളവ), പ്രധാന്യമേറിയ ലൊക്കേഷനുകൾ (നിങ്ങൾക്ക് പ്രാധാന്യമുള്ള സ്ഥലങ്ങളെ കുറിച്ച് മനസ്സിലാക്കാനായി, നിങ്ങൾ പങ്കെടുത്ത ഇവന്റുകൾ ഉൾപ്പെടെ, നിങ്ങൾ അടുത്തിടെ സന്ദർശിച്ച സ്ഥലങ്ങൾ, നിങ്ങൾ അവിടെ എത്ര തവണ, എപ്പോൾ സന്ദർശിച്ചു എന്നിവ പോലുള്ളവ), മാനസികാവസ്ഥ (നിങ്ങൾ ലോഗ് ചെയ്യുന്ന മാനസികനിലകളും വികാരങ്ങളും പോലുള്ളവ) ഉൾപ്പെടാം.

നിങ്ങൾ ജേർണലിങ് നിർദേശങ്ങൾ എനേബിൾ ചെയ്യുമ്പോൾ, നിങ്ങളുടെ വർക്ക്ഔട്ടുകൾ, മീഡിയ ഉപയോഗം, ആശയവിനിമയങ്ങൾ, ഫോട്ടോകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള നിങ്ങളുടെ iPhone-ൽ സംഭരിച്ചിരിക്കുന്ന പരിമിതമായ ചരിത്ര ഡാറ്റ നിങ്ങൾക്കായി അർഥവത്തായ നിർദേശങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിക്കും. നിങ്ങളുടെ iPhone-ൽ ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ജേർണലിങ് നിർദേശങ്ങൾ എന്നതിലേക്ക് പോയി, ഒരു നിർദിഷ്ട വിഭാഗം ഓണാക്കാനോ ഓഫാക്കാനോ അതിൽ ടാപ്പ് ചെയ്ത് നിങ്ങളുടെ ജേർണലിങ് നിർദേശങ്ങളിൽ ഉൾപ്പെടുത്തുന്നതിന് ഡാറ്റയുടെ വിഭാഗങ്ങൾ നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാവുന്നതാണ്. ഒന്നിൽക്കൂടുതൽ ജേർണലിങ് ആപ്പ് ജേർണലിങ് നിർദേശങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ജേർണലിങ് നിർദേശങ്ങളിൽ ഏതൊക്കെ വിഭാഗങ്ങൾ ഉൾപ്പെടുത്തണം എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ തിരഞ്ഞെടുപ്പ് എല്ലാ ആപ്പുകൾക്കും ബാധകമാകും. നിങ്ങളുടെ iPhone-ൽ ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ജേർണലിങ് നിർദേശങ്ങൾ എന്നതിലേക്ക് പോയി ചരിത്രം മായ്ക്കൂ എന്നതിൽ ടാപ്പ് ചെയ്ത് ഒരു ജേർണലിങ് ആപ്പുമായി ഇതുവരെ പങ്കിട്ടിട്ടില്ലാത്ത നിർദേശങ്ങളുടെ ചരിത്രവും നിങ്ങൾക്ക് മായ്ക്കാനാകും. നിങ്ങളുടെ iPhone-ൽ ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ജേർണലിങ് നിർദേശങ്ങൾ എന്നതിലേക്ക് പോയി ‘എല്ലാം ഓഫ് ചെയ്യൂ’ ടാപ്പ് ചെയ്ത് നിങ്ങൾക്ക് ജേർണലിങ് നിർദേശങ്ങൾ ഓഫാക്കാം. എല്ലാ നിർദേശങ്ങളും ഓഫാക്കാനുള്ള നിങ്ങളുടെ തീരുമാനം ജേർണലിങ് നിർദേശങ്ങൾ ഉപയോഗിക്കുന്ന എല്ലാ ജേർണലിങ് ആപ്പുകൾക്കും ബാധകമാകും. നിങ്ങൾക്ക് ഇനി ജേർണലിങ് നിർദേശങ്ങൾ കാണേണ്ടതില്ലെങ്കിൽ, നിങ്ങളുടെ iPad-ൽ ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud > എല്ലാം കാണൂ > ജേർണലിങ് നിർദേശങ്ങൾ എന്നതിലേക്ക് പോയി സിങ്ക് ചെയ്യൽ ഓഫാക്കാൻ ടാപ്പ് ചെയ്ത് നിർദേശങ്ങൾ സിങ്ക് ചെയ്യുന്നത് നിർത്താം.

കോൺടാക്റ്റുകൾക്കൊപ്പമുള്ള മൊമെന്റുകൾക്ക് മുൻഗണന നൽകൂ

ഏതൊക്കെ നിർദേശങ്ങളാണ് നിങ്ങൾക്ക് കൂടുതൽ അർഥവത്തോ പ്രസക്തമോ എന്ന് നിർണയിക്കാൻ ജേർണലിങ് നിർദേശങ്ങൾ Bluetooth സിഗ്നലുകൾ ഉപയോഗിക്കുന്നു. ‘കോൺടാക്റ്റുകൾക്കൊപ്പമുള്ള മൊമെന്റുകൾക്ക് മുൻഗണന നൽകൂ’ എന്നത് സമീപത്തുള്ള നിങ്ങളുടെ പരസ്പര കോൺടാക്റ്റുകളുടെ എണ്ണം കണ്ടെത്തുന്നതിനും പരസ്പര കോൺടാക്റ്റുകളെ അവരുടെ സമീപത്തുള്ള കോൺടാക്റ്റുകളുടെ എണ്ണത്തിൽ നിങ്ങളെ ഉൾപ്പെടുത്താൻ അനുവദിക്കുന്നതിനും Bluetooth ഉപയോഗിക്കും. കോൺടാക്റ്റുകളുടെ പേരുകളും ലൊക്കേഷനുകളും നിങ്ങളുമായി പങ്കിടില്ല, നിങ്ങളുടെ പേരും ലൊക്കേഷനും കോൺടാക്റ്റുകളുമായി പങ്കിടില്ല. സമീപത്തുള്ള കോൺടാക്റ്റുകളുടെ എണ്ണം ഡിവൈസിൽ സംഭരിക്കുകയും നിങ്ങൾക്ക് അറിയാവുന്ന ആളുകളുമായി ചെലവഴിക്കുന്ന സന്ദർഭങ്ങൾക്ക് മുൻഗണന നൽകാനായി ഉപയോഗിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക്, ‘ജേർണലിങ് നിർദേശങ്ങൾ’ നിങ്ങളുടെ സമീപത്തുള്ള കോൺടാക്റ്റുകളുടെ എണ്ണം ഉപയോഗിക്കേണ്ടതില്ല എന്നുണ്ടെങ്കിലോ, നിർദേശങ്ങൾക്ക് മുൻഗണന നൽകുന്നതിന് സമീപത്തുള്ള കോൺടാക്റ്റുകളുടെ എണ്ണത്തിൽ നിങ്ങളെ ഉൾപ്പെടുത്താൻ കോൺടാകറ്റുകളെ അനുവദിക്കേണ്ടതില്ല എന്നുണ്ടെങ്കിലോ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ജേർണലിങ് നിർദേശങ്ങൾ എന്നതിലേക്ക് പോയി, ‘കോൺടാക്റ്റുകൾക്കൊപ്പമുള്ള മൊമെന്റുകൾക്ക് മുൻഗണന നൽകൂ’ ഓഫാക്കാൻ ടാപ്പ് ചെയ്യൂ.

കോൺടാക്റ്റുകളുമൊത്തുള്ള സന്ദർഭങ്ങൾക്ക് മുൻഗണന നൽകുന്നതിനു പുറമേ, വലിയ ഗ്രൂപ്പുകളുമായുള്ള നിർദേശങ്ങൾക്ക് മുൻഗണന നൽകുന്നതിന് Apple ഡിവൈസുകൾ (കോൺടാക്റ്റുകൾ നിർബന്ധമല്ല) നിങ്ങളുടെ സമീപത്തുണ്ടോ എന്ന് കണ്ടെത്തുന്നതിന്, AirDrop-നുള്ള Bluetooth പോലെയുള്ള നിലവിലുള്ള മറ്റ് ഡിവൈസ് സിഗ്‌നലുകൾ ജേർണലിങ് നിർദേശങ്ങൾ പ്രയോജനപ്പെടുത്തിയേക്കാം. പേരുകളും ലൊക്കേഷനുകളും പങ്കിട്ടിട്ടില്ല - Apple ഡിവൈസുകളുടെ എണ്ണം മാത്രം.

iCloud ജേർണലിങ് നിർദേശങ്ങൾ

നിങ്ങൾ iCloud ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ ജേർണലിങ് നിർദേശങ്ങൾ ട്രാൻസിറ്റിലും റെസ്റ്റിലും എൻക്രിപ്റ്റ് ചെയ്യപ്പെടുന്നതും നിങ്ങളുടെ iCloud എനേബിൾ ചെയ്തിട്ടുള്ള iPhone-ലും iPad-ലും ഉടനീളം അപ്പ് ടു ഡേറ്റായി സൂക്ഷിക്കുന്നതുമാണ്. നിങ്ങൾക്ക് ഡിഫോൾട്ട് ടൂ-ഫാക്ടർ ഓതെന്റിക്കേഷനും ഒരു പാസ്കോഡും ഉണ്ടെങ്കിൽ, iCloud-ൽ സംഭരിച്ചിരിക്കുമ്പോൾ നിങ്ങളുടെ ജേർണലിങ് നിർദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു, അതിനാൽ Apple-ന് പോലും അവ വായിക്കാൻ കഴിയില്ല. നിങ്ങളുടെ iCloud എനേബിൾ ചെയ്ത iPhone-ലും iPad-ലും ഉടനീളം ജേർണലിങ് നിർദേശങ്ങൾ സിങ്ക് ചെയ്യാൻ ഒരു iPhone മാത്രമേ ഉപയോഗിക്കാനാകൂ. നിങ്ങളുടെ iPhone-ൽ ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ജേർണലിങ് നിർദേശങ്ങൾ എന്നതിലേക്ക് പോയി ‘ഈ iPhone-ൽ നിന്ന് സിങ്ക് ചെയ്യൂ’ ടാപ്പ് ചെയ്ത് നിർദേശങ്ങൾ സിങ്ക് ചെയ്യാനുള്ള നിങ്ങളുടെ പ്രാഥമിക iPhone നിങ്ങൾക്ക് മാറ്റാനാകും. നിങ്ങളുടെ iPhone അല്ലെങ്കിൽ iPad-ൽ കമീകരണം > [നിങ്ങളുടെ പേര്] > iCloud > എല്ലാം കാണൂ > ജേർണലിങ് നിർദേശങ്ങൾ എന്നതിലേക്ക് പോയി സിങ്ക് ചെയ്യൽ ഓഫാക്കാൻ ടാപ്പ് ചെയ്ത് ഏത് സമയത്തും ജേർണലിങ് നിർദേശങ്ങൾക്കായി iCloud ഉപയോഗിക്കുന്നത് ഓഫാക്കാം.

ജേർണൽ ആപ്പ്, മൂന്നാം കക്ഷി ആപ്പുകൾ എന്നിവയുമായി ജേർണലിങ് നിർദേശങ്ങൾ പങ്കിടുന്നു

നിങ്ങൾക്ക് അർഥവത്തായ സന്ദർഭങ്ങൾ സെലക്റ്റ് ചെയ്ത് കൊണ്ടും അവയെ ആപ്പിലേക്ക് ചേർത്ത് കൊണ്ടും ജേർണലിങ് നിർദേശങ്ങൾ ഉപയോഗിക്കുന്ന ജേർണലിങ് ആപ്പുകളുമായി ഏതൊക്കെ നിർദേശങ്ങളാണ് പങ്കിടേണ്ടതെന്ന് നിങ്ങൾ നിയന്ത്രിക്കുന്നു. നിങ്ങളുടെ നിർദേശങ്ങൾ പങ്കിടുന്നതിന് മുമ്പ് നിങ്ങൾക്ക് മാത്രമേ അവ കാണാൻ കഴിയൂ. ക്രമീകരണങ്ങൾ > സ്വകാര്യതയും സുരക്ഷയും > ജേർണലിങ് നിർദേശങ്ങൾ എന്നതിലേക്ക് പോയി, സ്വകാര്യ ആക്സസ് ഉപയോഗിച്ച് ആപ്പുകൾ കാണുന്നതിലൂടെ ഏതൊക്കെ ആപ്പുകളാണ് ജേർണലിങ് നിർദേശങ്ങൾ ഉപയോഗിക്കുന്നതെന്ന് നിങ്ങൾക്ക് കാണാനാകും.

ജേർണൽ ആപ്പുമായി നിങ്ങളുടെ നിർദേശങ്ങൾ പങ്കിടുകയാണെങ്കിൽ, നിങ്ങളുടെ എൻട്രികളിൽ നിങ്ങൾക്ക് നിയന്ത്രണമുണ്ട്. നിങ്ങളുടെ ഡിവൈസ് ഒരു പാസ്കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിരിക്കുമ്പോൾ, ജേർണൽ ആപ്പിലെ എൻട്രികൾ എൻക്രിപ്റ്റ് ചെയ്യപ്പെടുന്നതാണ്. നിങ്ങൾക്ക് ഡിഫോൾട്ട് ടൂ-ഫാക്ടർ ഓതെന്റിക്കേഷനും ഒരു പാസ്കോഡും ഉണ്ടെങ്കിൽ, iCloud-ൽ സംഭരിച്ചിരിക്കുമ്പോൾ എല്ലാ ജേർണൽ എൻട്രികളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു, അതിനാൽ Apple-ന് പോലും അവ വായിക്കാൻ കഴിയില്ല. കൂടാതെ, നിങ്ങൾക്ക് ദ്വിതീയ ഓതെന്റിക്കേഷൻ എനേബിൾ ചെയ്യുകയും നിങ്ങളുടെ ഡിവൈസ് പാസ്കോഡ്, Face ID, അല്ലെങ്കിൽ Touch ID ഉപയോഗിച്ച് ജേർണൽ ആപ്പ് ലോക്ക് ചെയ്യുകയും ചെയ്യാം.

അറിയിപ്പുകൾ

നിങ്ങൾ ജേർണലിങ് നിർദേശ അറിയിപ്പുകൾ എനേബിൾ ചെയ്യുകയാണെങ്കിൽ, ജേർണലിങ് നിർദേശങ്ങൾ സന്ദർഭങ്ങളെയും പ്രത്യേക ഇവന്റുകളെയും കുറിച്ച് എഴുതാൻ നിങ്ങൾക്ക് നിർദേശം നൽകിയേക്കാം. നിങ്ങൾക്ക് എപ്പോഴാണ് അറിയിപ്പ് നൽകേണ്ടതെന്നത് പ്രവർത്തനവും ആപ്പ് ഉപയോഗവും പോലുള്ള നിങ്ങളുടെ ദിനചര്യയുടെയും ലൊക്കേഷന്റെയും അടിസ്ഥാനത്തിൽ നിർണയിക്കപ്പെടും, അല്ലെങ്കിൽ ക്രമീകരണത്തിൽ നിങ്ങൾക്ക് ഒരു ഇഷ്ടാനുസൃത ഷെഡ്യൂൾ സൃഷ്ടിക്കാം. ഒന്നിൽ കൂടുതൽ ജേർണലിങ് ആപ്പുകൾക്ക് നിങ്ങൾ ജേർണലിങ് നിർദേശങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ജേർണലിങ് നിർദേശങ്ങൾ > അറിയിപ്പുകൾ > അറിയിപ്പുകൾ ഇഷ്ടാനുസൃതമാക്കൂ > അറിയിപ്പുകൾ ഇതിൽ തുറക്കൂ എന്നതിലേക്ക് പോയി ഒരു ആപ്പ് സെലക്റ്റ് ചെയ്യാൻ ടാപ്പ് ചെയ്ത് ജേർണലിങ് നിർദേശങ്ങൾ അറിയിപ്പുകൾ ഏത് ആപ്പിലാണ് തുറക്കേണ്ടതെന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ജേർണലിങ് നിർദേശങ്ങൾ > അറിയിപ്പുകൾ എന്നതിലേക്ക് പോയി അവ ഓഫ് ചെയ്യാൻ ടാപ്പ് ചെയ്ത് ജേർണലിങ് നിർദേശ അറിയിപ്പുകൾ നിങ്ങൾക്ക് ഡിസേബിൾ ചെയ്യാം.

എല്ലാ സമയത്തും, Apple ശേഖരിക്കുന്ന വിവരങ്ങൾ Apple‑ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കാണാം.

2025-12-12