ലൊക്കേഷൻ സേവനങ്ങളും സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്നത് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ‘ലൊക്കേഷൻ സേവനങ്ങൾ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വൈവിധ്യമാർന്ന തരങ്ങളിലുള്ള ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾ നൽകുന്നതിന് നിങ്ങളുടെ iPhone-ന്റെയോ Apple Watch-ന്റെയോ നിലവിലെ ലൊക്കേഷൻ അടിസ്ഥാനമാക്കി വിവരങ്ങൾ ശേഖരിക്കാനും ഉപയോഗിക്കാനും ‘ലൊക്കേഷൻ സേവനങ്ങൾ’ Apple-നെയും മൂന്നാം കക്ഷി ആപ്പുകളെയും വെബ്സൈറ്റുകളെയും അനുവദിക്കുന്നു. ഉദാഹരണത്തിന്, സമീപത്തുള്ള കോഫി ഷോപ്പുകളോ തീയറ്ററുകളോ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന് ഒരു ആപ്പ് നിങ്ങളുടെ ലൊക്കേഷൻ ഡാറ്റയും ലൊക്കേഷൻ തിരയൽ ക്വെറിയും ഉപയോഗിച്ചേക്കാം, അല്ലെങ്കിൽ നിങ്ങളുടെ നിലവിലെ ലൊക്കേഷൻ അടിസ്ഥാനമാക്കി നിങ്ങളുടെ ഡിവൈസ് അതിന്റെ സമയ മേഖല ഓട്ടോമാറ്റിക്കായി ക്രമീകരിച്ചേക്കാം.
ഇതുപോലുള്ള ഫീച്ചറുകൾ ഉപയോഗിക്കുന്നതിന്, നിങ്ങളുടെ iPhone-ൽ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്യുകയും ലൊക്കേഷൻ സേവനങ്ങളിൽ നിന്ന് ലൊക്കേഷൻ ഡാറ്റ സ്വീകരിക്കാനുള്ള അനുമതി ഓരോ ആപ്പിനും വെബ്സൈറ്റിനും നിങ്ങൾ നൽകുകയും വേണം. ആപ്പുകൾ നിങ്ങളുടെ ലൊക്കേഷൻ ഡാറ്റയിലേക്കുള്ള പരിമിതമായ ആക്സസ് (നിങ്ങൾ ആപ്പ് അല്ലെങ്കിൽ ഏകദേശ ലൊക്കേഷൻ ഉപയോഗിക്കുമ്പോൾ മാത്രം) അല്ലെങ്കിൽ പൂർണ ആക്സസ് (നിങ്ങൾ ആപ്പോ കൃത്യമായ ലൊക്കേഷനോ ഉപയോഗിക്കാത്തപ്പോൾ പോലും) അഭ്യർഥിച്ചേക്കാം.
എന്നിരുന്നാലും, സുരക്ഷാ ഉദ്ദേശ്യങ്ങൾക്കായി, നിങ്ങൾ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തോ എന്നത് കണക്കിലെടുക്കാതെ, അടിയന്തര കോളുകൾ ചെയ്യുമ്പോൾ പ്രതികരണ ശ്രമങ്ങളിൽ സഹായകമാകുന്ന വിധത്തിൽ നിങ്ങളുടെ iPhone-ന്റെ ലൊക്കേഷൻ വിവരങ്ങൾ ഉപയോഗിച്ചേക്കാം.
നിങ്ങളുടെ ഡിവൈസിന്റെ ലൊക്കേഷൻ നിർണയിക്കാനായി ലൊക്കേഷൻ സേവനങ്ങൾ ക്രൗഡ് സോഴ്സ്ഡ് Wi-Fi ഹോട്ട്സ്പോട്ട്, സെൽ ടവർ ലൊക്കേഷനുകൾ എന്നിവയ്ക്കൊപ്പം GPS-ഉം Bluetooth-ഉം ഉൾപ്പെടെയുള്ള ഡിവൈസ് സെൻസറുകളും (അവ ലഭ്യമാണെങ്കിൽ) ഉപയോഗിക്കുന്നു.
നിങ്ങളുടെ ജോഡിയാക്കിയ iPhone സമീപത്തുണ്ടെങ്കിൽ, നിങ്ങളുടെ Apple Watch അതിന്റെ ലൊക്കേഷൻ ഉപയോഗിച്ചേക്കാം.
ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്യുന്നതിലൂടെ, ഇനിപ്പറയുന്നത് പോലുള്ള ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സിസ്റ്റം സേവനങ്ങളും എനേബിൾ ചെയ്യപ്പെടും:
- റൂട്ടിങ്ങും ട്രാഫിക്കും: നിങ്ങൾ ട്രാൻസിറ്റിലായിരിക്കുമ്പോൾ (ഉദാഹരണത്തിന്, നടത്തം അല്ലെങ്കിൽ ഡ്രൈവിങ്), ക്രൗഡ് സോഴ്സ്ഡ് റോഡ് ട്രാഫിക്, റോഡ്‌വേ, നടപ്പാത, അന്തരീക്ഷ തിരുത്തൽ ഡാറ്റാബേസുകൾ എന്നിവ വർധിപ്പിക്കാൻ ഉപയോഗിക്കുന്നതിനായി നിങ്ങളുടെ iPhone, GPS ഡാറ്റ, യാത്രയുടെ വേഗത, ദിശ, ബാരോമെട്രിക് മർദം എന്നിവയെ അജ്ഞാതവും എൻക്രിപ്റ്റ് ചെയ്തതുമായ രൂപത്തിൽ ഇടയ്ക്കിടെ Apple-ന് അയയ്ക്കും. കൂടാതെ, നിങ്ങൾ ഒരു ശ്രദ്ധേയമായ ഇടത്തിന് സമീപത്ത് നിന്ന് (ഉദാഹരണത്തിന്, ഒരു ബിസിനസ്സ് അല്ലെങ്കിൽ പാർക്ക്) ഒരു ആപ്പ് തുറക്കുമ്പോൾ, നിങ്ങളുടെ iPhone, Apple-ന് അജ്ഞാതവും എൻക്രിപ്റ്റ് ചെയ്തതുമായ രൂപത്തിൽ ലൊക്കേഷൻ ഡാറ്റ അയയ്ക്കും, അത് Apple സംയോജിപ്പിച്ച് ആ ശ്രദ്ധേയമായ ഇടം തുറന്നിരിക്കുകയാണോ എന്നും അത് എത്ര തിരക്കിലാണ് എന്നും യൂസർമാരെ അറിയിക്കാൻ ഉപയോഗിച്ചേക്കാം.
- പ്രാധാന്യമേറിയ ലൊക്കേഷനുകളും റൂട്ടുകളും: നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിച്ച് iCloud-ലേക്ക് സൈൻ ഇൻ ചെയ്യുന്ന നിങ്ങളുടെ iPhone-ഉം മറ്റ് ഡിവൈസുകളും നിങ്ങൾക്ക് പ്രാധാന്യമുള്ള സ്ഥലങ്ങളും റൂട്ടുകളും പഠിക്കാനായി, നിങ്ങൾ അടുത്തിടെ സന്ദർശിച്ച സ്ഥലങ്ങളുടെയും, നിങ്ങൾ ആ സ്ഥലങ്ങൾ എത്ര തവണ, എപ്പോൾ സന്ദർശിക്കുന്നു എന്നതിന്റെയും, നിങ്ങൾ അവടെയെത്താൻ തിരഞ്ഞെടുക്കുന്ന റൂട്ടുകളുടെയും കണക്ക് സൂക്ഷിക്കും. നിങ്ങളുടെ പ്രാധാന്യമേറിയ ലൊക്കേഷനുകളും റൂട്ടുകളും Apple-ന് വായിക്കാനാകാത്ത വിധത്തിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസുകളിലുടനീളം സിങ്ക് ചെയ്യുന്നു. ഫോട്ടോസിൽ കൂടുതൽ മികച്ച ഓർമകൾ സൃഷ്ടിക്കുന്നത് പോലുള്ള വ്യക്തിഗതമാക്കിയ സേവനങ്ങൾ നിങ്ങൾക്ക് നൽകാനും, പ്രവചനാത്മക റൂട്ട് നിർദേശങ്ങൾ പോലുള്ള ഫീച്ചറുകളെ പിന്തുണയ്ക്കാനായി നിങ്ങളുടെ സന്ദർശിച്ച സ്ഥലങ്ങളും നിങ്ങൾക്ക് ഇഷ്ടപ്പെട്ട റൂട്ടുകളും പ്രവചിക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളും (ലഭ്യമാണെങ്കിൽ) പങ്കിടുന്നത് നിങ്ങൾക്ക് സാധ്യമാക്കാനും ഇവ ഉപയോഗിക്കുന്നു.
- ലൊക്കേഷൻ കൃത്യത മെച്ചപ്പെടുത്തൂ: ലൊക്കേഷൻ സേവനങ്ങൾ നൽകാനും മെച്ചപ്പെടുത്താനുമായി Wi-Fi ഹോട്ട്സ്പോട്ടുകളുടെയും മൊബൈൽ ടവറുകളുടെയും ക്രൗഡ് സോഴ്സ് ചെയ്ത ഡാറ്റാബേസ് വിപുലീകരിക്കാൻ ഉപയോഗിക്കാനായി, സമീപത്തുള്ള Wi-Fi ഹോട്ട്സ്പോട്ടുകളുടെയും സെൽ ടവറുകളുടെയും (ഡിവൈസ് പിന്തുണയ്ക്കുന്നിടങ്ങളിൽ) ജിയോ-ടാഗ് ചെയ്ത ലൊക്കേഷനുകൾ അജ്ഞാതവും എൻക്രിപ്റ്റ് ചെയ്തതുമായ രൂപത്തിൽ നിങ്ങളുടെ iPhone ഇടയ്ക്കിടെ Apple-ന് അയയ്ക്കും.
- നിർദേശങ്ങളും തിരയലും: കൂടുതൽ പ്രസക്തമായ ശുപാർശകൾ നൽകുന്നതിന് നിങ്ങളുടെ iPhone-ന്റെ ലൊക്കേഷൻ Apple-ലേക്ക് അയയ്ക്കും. ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള നിർദേശങ്ങൾക്കുള്ള ലൊക്കേഷൻ സേവനങ്ങൾ നിങ്ങൾ ഓഫാക്കുകയാണെങ്കിൽ, നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ Apple-ലേക്ക് അയയ്ക്കപ്പെടുന്നതല്ല. പ്രസക്തമായ തിരച്ചിൽ നിർദേശങ്ങളും വാർത്തകളും ഡെലിവർ ചെയ്യാൻ, നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ IP വിലാസം ഒരു ഭൂമിശാസ്ത്രപരമായ പ്രദേശവുമായി ബന്ധപ്പെടുത്തി നിങ്ങളുടെ ഏകദേശ ലൊക്കേഷൻ കണക്കാക്കാൻ Apple ഉപയോഗിച്ചേക്കാം.
- അലേർട്ടുകളും ഷോർട്ട്കട്ടുകളുടെ ഓട്ടോമേഷനുകളും: നിങ്ങൾ നിലവിൽ എവിടെയാണ് എന്നതിനെ അടിസ്ഥാനമാക്കി, നിങ്ങൾ ഒരു നിർദിഷ്ട സ്ഥലത്ത് എത്തുമ്പോൾ ആരെയെങ്കിലും വിളിക്കാനുള്ള ഓർമപ്പെടുത്തൽ, അടുത്ത അപ്പോയിന്റ്മെന്റിനായി നിങ്ങൾ എപ്പോൾ പോകണം, അല്ലെങ്കിൽ ഒരു ആപ്പ് അല്ലെങ്കിൽ ഷോർട്ട്കട്ട് ശുപാർശ എന്നിവ പോലുള്ള പ്രാദേശികമായി പ്രസക്തിയുള്ള അലേർട്ടുകൾ നിങ്ങൾക്ക് നൽകുന്നതിന് നിങ്ങളുടെ iPhone-ഉം Apple Watch-ഉം നിങ്ങളുടെ ലൊക്കേഷൻ ഉപയോഗിക്കും.
- എന്റെ ലൊക്കേഷൻ പങ്കിടൂ: ‘സന്ദേശങ്ങൾ’, ‘കണ്ടെത്തൂ’ എന്നിവ പോലുള്ള ചില ആപ്പുകളിൽ നിന്ന് നിങ്ങളുടെ നിലവിലെ ലൊക്കേഷൻ താൽക്കാലികമോ തുടർച്ചയായോ നിങ്ങൾക്ക് മറ്റുള്ളവരുമായി പങ്കിടാം.
- ഹോം ആക്സസറികൾ: നിങ്ങൾ വീട്ടിലെത്തുമ്പോൾ ലൈറ്റ് ഓണാക്കുന്നതോ വീട്ടിലെത്തുന്നതിന് മുൻപ് നിങ്ങളുടെ തെർമോസ്റ്റാറ്റ് നിങ്ങൾക്ക് ഇഷ്ടപ്പെട്ട താപനിലയിലേക്ക് സജ്ജമാക്കുന്നതോ പോലെ, നിങ്ങൾ ഒരു നിർദിഷ്ട ലൊക്കേഷനിൽ എത്തുമ്പോഴോ ഒരു ലൊക്കേഷനിൽനിന്ന് പുറത്തുപോകുമ്പോഴോ ആക്സസറികൾ കൺട്രോൾ ചെയ്യാൻ നിങ്ങളുടെ iPhone നിങ്ങളുടെ ലൊക്കേഷൻ ഉപയോഗിക്കും.
- സിസ്റ്റം ഇഷ്ടാനുസൃതമാക്കൽ: നിങ്ങളുടെ iPhone നിങ്ങളുടെ നിലവിലെ ലൊക്കേഷൻ ഉപയോഗിച്ച്, ഉദാഹരണമായി നിങ്ങൾ വീട്ടിലായിരിക്കുമ്പോൾ ഓപ്റ്റിമൈസ് ചെയ്ത ബാറ്ററി ചാർജിങ് ഓട്ടോമാറ്റിക്കായി എനേബിൾ ചെയ്യുന്നതിലൂടെ, സിസ്റ്റം ദൃശ്യരീതിയും പ്രവർത്തന രീതിയും ക്രമീകരണങ്ങളും ഇഷ്ടാനുസൃതമാക്കും. ഈ ഇഷ്ടാനുസൃതമാക്കൽ ഡാറ്റ നിങ്ങളുടെ ഡിവൈസിൽ നിന്ന് പുറത്തുപോകില്ല.
- Apple Pay വ്യാപാരി തിരിച്ചറിയൽ: നിങ്ങൾ ഫിസിക്കൽ Apple Card ഉപയോഗിക്കുമ്പോൾ വ്യാപാരികളുടെ കൂടുതൽ കൃത്യമായ പേരുകൾ നൽകാൻ സഹായിക്കുന്നതിന് നിങ്ങളുടെ iPhone നിങ്ങളുടെ നിലവിലെ ലൊക്കേഷൻ ഉപയോഗിക്കും.
- അടിയന്തര കോളുകളും SOS-ഉം: അടിയന്തര കോൾ ചെയ്യുമ്പോൾ, അടിയന്തര സേവനങ്ങൾക്ക് ഇതിനകം നൽകിയിട്ടുള്ള ലൊക്കേഷന് പുറമെ, മെച്ചപ്പെടുത്തിയ അടിയന്തര ഡാറ്റ സേവനത്തിലൂടെ നിങ്ങളുടെ iPhone അല്ലെങ്കിൽ Apple Watch അനുബന്ധ ഡാറ്റ ലഭ്യമാക്കും. നിങ്ങളുടെ പേഴ്സണൽ കോൺടാക്റ്റ് കാർഡിലെ (എന്റെ കാർഡ്) വീടിന്റെയോ ജോലിസ്ഥലത്തെയോ വിലാസത്തിന് സമീപമാണ് നിങ്ങളുടെ നിലവിലെ ലൊക്കേഷൻ എങ്കിൽ പ്രദേശിക വിലാസ വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം. നിങ്ങൾ സന്ദേശങ്ങൾ ആപ്പ് അൺഇൻസ്റ്റോൾ ചെയ്തിട്ടില്ലെങ്കിൽ, അടിയന്തര SOS ട്രിഗർ ചെയ്യുമ്പോൾ കോളിന്റെ അവസാനം നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകൾക്ക് ലൊക്കേഷൻ അയയ്ക്കുകയും ചെയ്യും.
Apple ശേഖരിച്ച ക്രൗഡ് സോഴ്സ്ഡ് ലൊക്കേഷൻ ഡാറ്റ നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയുന്നില്ല.
നിങ്ങൾ സന്ദർശിച്ച സ്ഥലങ്ങളും നിങ്ങളുടെ ഇഷ്ടപ്പെട്ട റൂട്ടുകളും പ്രവചിക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളും (ലഭ്യമാണെങ്കിൽ) നിങ്ങൾക്ക് ഒരു ആപ്പുമായി പങ്കിടാൻ തീരുമാനിക്കാം. നിങ്ങളുടെ ‘സന്ദർശിച്ച സ്ഥലങ്ങൾ’ പങ്കിട്ടാൽ, റെസ്റ്റോറന്റുകളും പാർക്കുകളും പോലെ, നിങ്ങൾ അടുത്തിടെ പോയ ചില സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആ ആപ്പുമായി പങ്കിടും. നിങ്ങൾ ‘സന്ദർശിച്ച സ്ഥലങ്ങൾ’ പങ്കിടാൻ തുടങ്ങിയതിന് ശേഷം നിങ്ങൾ സന്ദർശിക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള ഡാറ്റ മാത്രമേ ആ ആപ്പുമായി പങ്കിടുകയുള്ളു. നിങ്ങളുടെ ഇഷ്ടപ്പെട്ട റൂട്ടുകളും പ്രവചിക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളും പങ്കിട്ടാൽ, നിങ്ങൾ പതിവായി സഞ്ചരിക്കുന്ന റൂട്ടുകളെയും നിങ്ങൾ സന്ദർശിക്കാനിടയുള്ള ലക്ഷ്യസ്ഥാനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ആ ആപ്പുമായി പങ്കിടും. നിങ്ങളുടെ ഇഷ്ടപ്പെട്ട റൂട്ടുകളും പ്രവചിക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളും ആപ്പുമായി പങ്കിടണമെങ്കിൽ, നിങ്ങൾ ‘ഇഷ്ടപ്പെട്ട റൂട്ടുകളും പ്രവചിക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളും’ എനേബിൾ ചെയ്യുകയും നിങ്ങളുടെ നിലവിലെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ ആപ്പിനെ അനുവദിക്കുകയും വേണം.
നിങ്ങളുടെ ഡിവൈസുകൾക്കായി ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്യുന്നതിലൂടെ, ലൊക്കേഷൻ അധിഷ്ഠിതവും റോഡ് ട്രാഫിക്ക് അധിഷ്ഠിതവുമായ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും Apple-നും അതിന്റെ പങ്കാളികൾക്കും ലൈസൻസികൾക്കും നിങ്ങളുടെ ലൊക്കേഷൻ ഡാറ്റയുടെയും ലൊക്കേഷൻ തിരയൽ ക്വെറികളുടെയും സംപ്രേഷണം, ശേഖരണം, പരിപാലനം, പ്രോസസിങ്, ഉപയോഗം എന്നിവയ്ക്ക് നിങ്ങൾ സമ്മതവും അംഗീകാരവും നൽകുന്നു.
നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ലൊക്കേഷൻ സേവനങ്ങൾ ഡിസേബിൾ ചെയ്യാം. അങ്ങനെ ചെയ്യാൻ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ എന്നതിലേക്ക് പോയി, എല്ലാ ആപ്പുകൾക്കും ഫീച്ചറുകൾക്കുമായി ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കാൻ ടാപ്പ് ചെയ്യുക അല്ലെങ്കിൽ ലൊക്കേഷൻ ഉപയോഗിക്കുന്ന ഒരോ ആപ്പിന്റെയും ഫീച്ചറിന്റെയും വ്യക്തിഗത ലൊക്കേഷൻ സ്വിച്ച് ‘ഒരിക്കലും വേണ്ട’ എന്ന് ക്രമീകരിച്ചുകൊണ്ട് ഓഫ് ചെയ്യുക. ‘സന്ദർശിച്ച സ്ഥലങ്ങൾ’, ‘ഇഷ്ടപ്പെട്ട റൂട്ടുകളും പ്രവചിക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളും’ എന്നിവ ഒരു ആപ്പുമായി പങ്കിടുന്നത് ആ ആപ്പിന്റെ ലൊക്കേഷൻ ക്രമീകരണങ്ങളിൽ പോയി നിങ്ങൾക്ക് നിർത്താം. എല്ലാ വെബ്സൈറ്റുകൾക്കുമായി ലൊക്കേഷൻ സേവനങ്ങൾ ഡിസേബിൾ ചെയ്യാൻ, Safari വെബ്സൈറ്റുകൾക്കായുള്ള ലൊക്കേഷൻ സേവനങ്ങളുടെ ക്രമീകരണം ‘ഒരിക്കലും വേണ്ട’ എന്നതിലേക്ക് ക്രമീകരിക്കൂ. സിസ്റ്റം സേവനങ്ങൾ ടാപ്പ് ചെയ്ത് തുടർന്ന് ഓരോ ലൊക്കേഷൻ അധിഷ്ഠിത സിസ്റ്റം സേവനവും ഓഫാക്കാൻ ടാപ്പ് ചെയ്യുന്നതിലൂടെയും നിങ്ങൾക്ക് ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സിസ്റ്റം സേവനങ്ങൾ ഡിസേബിൾ ചെയ്യാം. ലൊക്കേഷൻ സേവനങ്ങൾ ഓണാണോ ഓഫാണോ എന്നത് പരിഗണിക്കാതെ, നിങ്ങളുടെ ഏകദേശ ലൊക്കേഷൻ കണക്കാക്കാൻ ശ്രമിക്കുന്നതിന്, നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ IP വിലാസം പോലുള്ള മറ്റ് വിവരങ്ങൾ ആപ്പുകളോ വെബ്സൈറ്റുകളോ ഉപയോഗിച്ചേക്കാം.
ലൊക്കേഷൻ സേവനങ്ങളിൽ നിന്നുള്ള ലൊക്കേഷൻ ഡാറ്റ ഉപയോഗിക്കാൻ ആപ്പുകളെയോ വെബ്സൈറ്റുകളെയോ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ, നിങ്ങൾ അവരുടെ നിബന്ധനകൾക്കും സ്വകാര്യതാ നയത്തിനും പ്രവർത്തന രീതികൾക്കും വിധേയമായിരിക്കും. അത്തരം ആപ്പുകളും വെബ്സൈറ്റുകളും നിങ്ങളുടെ ലൊക്കേഷനും മറ്റ് വിവരങ്ങളും എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കാൻ അവയുടെ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പ്രവർത്തനരീതികളും നിങ്ങൾ റിവ്യൂ ചെയ്യണം.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2026-02-11