iCloud Mail ക്ലീൻഅപ്പും സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് iCloud Mail ക്ലീൻഅപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
![]()
- iCloud Mail ക്ലീൻഅപ്പ് ശുപാർശകൾ നിങ്ങളടെ ഇൻബോക്സ് ക്ലീനായി സൂക്ഷിക്കാനും കൂടുതൽ സ്റ്റോറേജ് ലഭ്യമാക്കാനും സഹായിക്കുന്നു.
- iCloud-ൽ സംഭരിക്കുന്ന നിങ്ങളുടെ ഇ-മെയിലുകളുടെ വിഭാഗവും, ഇ-മെയിൽ ഹെഡർ സംബന്ധിച്ച വിവരങ്ങൾ പോലെയുള്ള നിലവിലുള്ള മെറ്റാഡാറ്റയും അടിസ്ഥാനമാക്കിയാണ് ശുപാർശകൾ നൽകുന്നത്.
- iCloud Mail ക്ലീൻഅപ്പ് ഏത് സമയത്തും നിങ്ങൾക്ക് ക്രമീകരണങ്ങളിൽ ഓഫാക്കാം.
iCloud Mail ക്ലീൻഅപ്പ് നിങ്ങളടെ ഇൻബോക്സ് ക്ലീനായി സൂക്ഷിക്കാനും കൂടുതൽ സ്റ്റോറേജ് ലഭ്യമാക്കാനും സഹായിക്കാനായി നിങ്ങൾക്ക് ശുപാർശകൾ നൽകുന്നു. ശുപാർശകൾ, ഭാഗികമായി, ഇ-മെയിൽ വിഭാഗത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്. iOS-ലെ Mail ആപ്പിൽ നിങ്ങളുടെ iCloud ഇ-മെയിലുകൾ ആക്സസ് ചെയ്യുമ്പോൾ, വിഭാഗീകരണ പ്രക്രിയ പൂർണമായും നിങ്ങളുടെ ഡിവൈസിലാണ് നടക്കുന്നത്. iCloud Mail ക്ലീൻഅപ്പിനായി, പഴയ പ്രൊമോഷനുകൾ ഡിലീറ്റ് ചെയ്യുന്നതും മെയിലിങ് ലിസ്റ്റുകളിൽ നിന്നും അൺസബ്സ്ക്രൈബ് ചെയ്യുന്നതും മറ്റും പോലുള്ള ചില നടപടികൾ എടുക്കുന്നത് ശുപാർശ ചെയ്യാൻ, iCloud-ൽ സംഭരിച്ചിരിക്കുന്ന മറ്റ് iCloud ഇ-മെയിൽ മെറ്റാഡാറ്റയോടൊപ്പം ആ വിഭാഗീകരണ ഡാറ്റയും Apple പ്രോസസ് ചെയ്യുന്നു. നിങ്ങൾ iCloud.com എന്നതിൽ iCloud Mail ആക്സസ് ചെയ്താൽ, iCloud ഇ-മെയിലുകൾ വിഭാഗീകരിക്കാനും ക്ലീൻഅപ്പ് ശുപാർശകൾ നൽകാനുമായി, ഇ-മെയിൽ ഹെഡർ വിവരങ്ങൾ പോലുള്ള നിശ്ചിത ഇ-മെയിൽ മെറ്റാഡാറ്റ Apple പ്രോസസ് ചെയ്യുന്നു.
നിങ്ങൾക്ക് ഏത് സമയത്തും iOS-ലും iCloud.com എന്നതിലും ക്രമീകരണങ്ങളിൽ iCloud Mail ക്ലീൻഅപ്പ് ഓഫാക്കാനുള്ള ശേഷിയുണ്ട്.
വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം
Apple-മായുള്ള നിങ്ങളുടെ കരാർ നിർവഹിക്കുന്നതിനായി, സേവനം നൽകുന്നതിന് ആവശ്യമായ രീതിയിലും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും ഞങ്ങൾ iCloud.com-ലെ നിങ്ങളുടെ വ്യക്തിഗത ഡാറ്റ സാധാരണയായി പ്രോസസ് ചെയ്യുന്നു. ഉചിതമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ സമ്മതപത്രം ആവശ്യമായിടത്ത്, ബാധകമായ നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.
നിലനിർത്തൽ
ഈ നോട്ടീസിൽ വിവരിച്ചിരിക്കുന്ന പ്രകാരവും, Apple‑ന്റെ സ്വകാര്യതാ നയത്തിന് അനുസൃതമായും അല്ലെങ്കിൽ നിയമം ആവശ്യപ്പെടുന്നത് ഉൾപ്പെടെ, വ്യക്തിഗത ഡാറ്റ ശേഖരിച്ചതിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ കാലത്തേക്ക് മാത്രമേ Apple അത് നിലനിർത്തുകയുള്ളൂ. നിലനിർത്തൽ കാലയളവുകൾ വിലയിരുത്തുമ്പോൾ, ശേഖരിച്ച വ്യക്തിഗത ഡാറ്റ നിലനിർത്തേണ്ടത് ആവശ്യമാണോയെന്ന് ഞങ്ങൾ ആദ്യം ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു, നിലനിർത്തൽ ആവശ്യമാണെങ്കിൽ, നിയമപ്രകാരം അനുവദനീയമായ ഏറ്റവും കുറഞ്ഞ ലീഗൽ കാലയളവിലേക്ക് വ്യക്തിഗത ഡാറ്റ നിലനിർത്താൻ ശ്രമിക്കുന്നു.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2025-12-12