‘Mail സ്വകാര്യതാ സംരക്ഷണ’വും സ്വകാര്യതയും

നിങ്ങളുടെ Mail പ്രവർത്തനത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിൽ നിന്നും ഇ-മെയിൽ അയയ്ക്കുന്നവരെ തടയുന്നതിലൂടെ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ‘Mail സ്വകാര്യതാ സംരക്ഷണം’ സഹായിക്കുന്നു.


നിങ്ങൾക്ക് ലഭിക്കുന്ന ഇ-മെയിലുകളിൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാൻ ഇ-മെയിലിന്റെ പ്രേഷകനെ അനുവദിക്കുന്ന റിമോട്ട് ഉള്ളടക്കം ഉൾപ്പെടാം. നിങ്ങൾ ഒരു ഇ-മെയിൽ തുറക്കുമ്പോൾ, പ്രേഷകന് നിങ്ങളുടെ Mail പ്രവർത്തനത്തെകുറിച്ചുള്ള വിവരങ്ങൾ സുതാര്യതയില്ലാതെയും ഏത് വിവരങ്ങളാണ് പങ്കിടപ്പെടുന്നതെന്ന കാര്യത്തിൽ നിയന്ത്രണമില്ലാതെയും ശേഖരിക്കാനാകും. നിങ്ങൾ എപ്പോൾ, എത്ര തവണ അവരുടെ ഇ-മെയിൽ തുറന്നെന്നും, നിങ്ങൾ ഇ-മെയിൽ ഫോർവാർഡ് ചെയ്തോ എന്നും, നിങ്ങളുടെ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (IP) വിലാസവും, കൂടാതെ നിങ്ങളുടെ പെരുമാറ്റം സംബന്ധിച്ച ഒരു പ്രൊഫൈൽ സൃഷ്ടിക്കാനും നിങ്ങളുടെ ലൊക്കേഷൻ മനസ്സിലാക്കാനും ഉപയോഗിക്കാവുന്ന മറ്റ് ഡാറ്റയും ഇ-മെയിൽ പ്രേഷകർ മനസ്സിലാക്കിയേക്കും.

Apple ഉൾപ്പെടെയുള്ള ഇ-മെയിൽ പ്രേഷകരെ നിങ്ങളുടെ Mail പ്രവർത്തനത്തെ കുറിച്ച് മനസ്സിലാക്കുന്നതിൽ നിന്ന് തടയുന്നതിലൂടെ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ‘Mail പ്രവർത്തനം സംരക്ഷിക്കൂ’ നിങ്ങളെ സഹായിക്കുന്നു. നിങ്ങൾക്ക് Mail ആപ്പിൽ അല്ലെങ്കിൽ iCloud.com-ലെ മെയിലിൽ ഒരു ഇ-മെയിൽ ലഭിക്കുമ്പോൾ, നിങ്ങൾ ഒരു ഇ-മെയിൽ തുറക്കവേ, റിമോട്ട് ഉള്ളടക്കം ഡൗൺലോഡ് ചെയ്യുക മാത്രമല്ല, റിമോട്ട് ഉള്ളടക്കത്തെ ’Mail പ്രവർത്തനം സംരക്ഷിക്കൂ’ പശ്ചാത്തലത്തിൽ ഡിഫോൾട്ട് ആയി ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നു. നിങ്ങൾ ഇ-മെയിലുമായി എൻഗേജ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കപ്പെടില്ല. മൂന്നാം കക്ഷി മെയിൽ ഉള്ളടക്കത്തെക്കുറിച്ച് Apple ഒരു വിവരവും മനസ്സിലാക്കുന്നില്ല.

കൂടാതെ, Mail ഡൗൺലോഡ് ചെയ്ത എല്ലാ റിമോട്ട് ഉള്ളടക്കവും വ്യത്യസ്ത എന്റിറ്റികളാൽ ഓപ്പറേറ്റ് ചെയ്യപ്പെടുന്ന രണ്ട് വ്യത്യസ്ത റിലേകളിലൂടെ ‘Mail പ്രവർത്തനം സംരക്ഷിക്കൂ’ റൂട്ട് ചെയ്യുന്നു. ആദ്യത്തേത് നിങ്ങളുടെ IP വിലാസം മനസ്സിലാക്കുമെങ്കിലും നിങ്ങൾക്ക് ലഭിക്കുന്ന ഏതെങ്കിലും മൂന്നാം കക്ഷി മെയിൽ ഉള്ളടക്കം മനസ്സിലാക്കില്ല. രണ്ടാമത്തേത് നിങ്ങൾക്ക് ലഭിക്കുന്ന റിമോട്ട് Mail ഉള്ളടക്കം മനസ്സിലാക്കുമെങ്കിലും നിങ്ങളുടെ IP വിലാസം മനസ്സിലാക്കില്ല, പകരം ലക്ഷ്യസ്ഥാനത്തിന് ഒരു സാമാന്യവൽക്കരിക്കപ്പെട്ട ഐഡന്റിറ്റി നൽകപ്പെടും. ഈ വിധത്തിൽ, ഒരു എന്റിറ്റിക്കും നിങ്ങളെയും നിങ്ങൾക്ക് ലഭിക്കുന്ന മൂന്നാം കക്ഷി Mail ഉള്ളടക്കവും ഒരുമിച്ച് തിരിച്ചറിയാനുള്ള വിവരങ്ങൾ ഉണ്ടായിരിക്കില്ല. പ്രേഷകർക്ക് നിങ്ങളുടെ IP വിലാസത്തെ ഒരു അനന്യ ഐഡന്റിഫയർ ആയി ഉപയോഗിച്ചുകൊണ്ട് വെബ്സൈറ്റുകളിലോ ആപ്പുകളിലോ ഉടനീളം ഉള്ള നിങ്ങളുടെ പ്രവർത്തനത്തെ ബന്ധിപ്പിച്ച് നിങ്ങളെക്കുറിച്ച് ഒരു പ്രൊഫൈൽ സൃഷ്ടിക്കാനാവില്ല.

നിങ്ങൾക്ക് iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ ക്രമീകരണം > ആപ്പുകൾ > Mail > സ്വകാര്യതാ സംരക്ഷണം എന്നതിൽ പോയി ‘Mail പ്രവർത്തനം സംരക്ഷിക്കൂ’ ഓഫാക്കാൻ ടാപ്പ് ചെയ്യുന്നതിലൂടെ ഏതു സമയത്തും നിങ്ങൾക്ക് ‘Mail പ്രവർത്തനം സംരക്ഷിക്കൂ’ ഡിസേബിൾ ചെയ്യാം. Mac‑ൽ, Mail > ക്രമീകരണം > സ്വകാര്യത എന്നതിലേക്ക് പോയി, ‘Mail പ്രവർത്തനം സംരക്ഷിക്കൂ’ ഡീസെലക്റ്റ് ചെയ്യൂ. iCloud.com എന്നതിൽ Mail-നായി ‘Mail പ്രവർത്തനം സംരക്ഷിക്കൂ’ എന്നതിന് അതിന്റേതായ ക്രമീകരണങ്ങളുണ്ട്. iCloud.com എന്നതിൽ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും എന്നതിലേക്ക് പോയി, ‘Mail പ്രവർത്തനം സംരക്ഷിക്കൂ’ ഡീസെലക്റ്റ് ചെയ്യുക.

നിങ്ങൾ ‘Mail പ്രവർത്തനം സംരക്ഷിക്കൂ’ ഡിസേബിൾ ചെയ്യാൻ തിരഞ്ഞെടുത്താൽ പോലും, ‘IP വിലാസം മറയ്ക്കൂ’ ഫീച്ചർ അതേ രണ്ട് വ്യത്യസ്ത ഇന്റർനെറ്റ് റിലേകളുടെ രൂപകൽപ്പന ഉപയോഗിച്ച് IP വിലാസം മാസ്ക് ചെയ്യും. നിങ്ങൾക്ക് iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ ക്രമീകരണം > ആപ്പുകൾ > Mail > സ്വകാര്യതാ സംരക്ഷണം എന്നതിൽ പോയി ‘IP വിലാസം മറയ്ക്കൂ’ ഓഫാക്കാൻ ടാപ്പ് ചെയ്യുന്നതിലൂടെ ഏതു സമയത്തും നിങ്ങൾക്ക് ‘IP വിലാസം മറയ്ക്കൂ’ ഡിസേബിൾ ചെയ്യാം. Mac‑ൽ, Mail > ക്രമീകരണം > സ്വകാര്യത എന്നതിലേക്ക് പോയി, ‘IP വിലാസം മറയ്ക്കൂ’ ഡീസെലക്റ്റ് ചെയ്യൂ. iCloud.com എന്നതിൽ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > എന്നതിലേക്ക് പോയി ‘IP വിലാസം മറയ്ക്കൂ’ എന്നത് ഡീസെലക്റ്റ് ചെയ്ത് കൊണ്ട് IP വിലാസം മറയ്ക്കുന്നത് നിങ്ങൾക്ക് ഡിസേബിൾ.ചെയ്യാവുന്നതാണ്.

ഈ ഫീച്ചറുകൾ ഉപയോഗിക്കുക വഴി, Apple-ഉം അതിന്റെ സബ്സിഡിയറികളും ഏജന്റുമാരും ഈ വിവരങ്ങളുടെ സംപ്രേഷണം, ശേഖരണം, പരിപാലനം, പ്രോസസിങ്, മുകളിൽ പരാമർശിക്കപ്പെട്ട വിധമുള്ള ഉപയോഗം എന്നിവ ചെയ്യുന്നതിന് നിങ്ങൾ അംഗീകാരവും സമ്മതവും നൽകുന്നു.

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple‑ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. അത് www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2025-12-12