സന്ദേശങ്ങളും സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ‘പ്രവർത്തനം’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
![]()
- നിങ്ങൾ iCloud-ൽ iCloud ബാക്ക്അപ്പ് അല്ലെങ്കിൽ സന്ദേശങ്ങൾ എനേബിൾ ചെയ്യുകയാണെങ്കിൽ, സന്ദേശങ്ങൾ iCloud-ലേക്ക് ബാക്ക്അപ്പ് ചെയ്യുകയും എൻക്രിപ്റ്റ് ചെയ്യുകയും ചെയ്യുന്നു.
- iMessage എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ നമ്പറോ ഇ-മെയിൽ വിലാസമോ നിങ്ങൾ കോൺടാക്റ്റ് ചെയ്യുന്ന ആളുകളെ കാണിക്കും, നിങ്ങളുടെ പേരും ഫോട്ടോയും പങ്കിടാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
- iMessage ഉപയോഗിക്കാൻ നിങ്ങളുടെ ഡിവൈസ് യോഗ്യമാണോ എന്നതുപോലുള്ള iMessage-ന്റെ ഉപയോഗത്തെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങൾ, 30 ദിവസത്തേക്ക് വരെ, Apple നിലനിർത്തുന്നു.
SMS, MMS, RCS, iMessage, Apple Messages for Business എന്നിവ വഴി ആശയവിനിമയം നടത്താൻ യൂസർമാരെ അനുവദിക്കുന്ന ഒരു ആപ്പാണ് ‘സന്ദേശങ്ങൾ.’ iMessage എന്നത് നിങ്ങളുടെ iPhone, iPad, Mac, Apple Vision Pro, Apple Watch എന്നിവയിലെ ‘സന്ദേശങ്ങൾ’ ആപ്പിൽ iMessages അയയ്ക്കാനും സ്വീകരിക്കാനും ഉപയോഗിക്കാവുന്ന ഒരു Apple സന്ദേശമയയ്ക്കൽ സേവനമാണ്. iMessage വഴി അയയ്ക്കുന്ന സന്ദേശങ്ങളിൽ ഫോട്ടോകളും വീഡിയോകളും മറ്റ് വിവരങ്ങളും ഉൾപ്പെടാം, അവ നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവ് സന്ദേശമയയ്ക്കൽ പ്ലാനിൽ കണക്കാക്കില്ല.
iMessage എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കാനാവുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്; അതിനാൽ, ഡിവൈസുകൾക്കിടയിൽ നിങ്ങളുടെ സംഭാഷണങ്ങൾ ട്രാൻസിറ്റ് ചെയ്യുമ്പോൾ അവയുടെ ഉള്ളടക്കം മനസ്സിലാക്കാൻ Apple-ന് ഒരു മാർഗവുമില്ല. നിങ്ങൾ iMessage വഴി അയയ്ക്കുന്ന അറ്റാച്ച്മെന്റുകൾ (ഫോട്ടോകളോ വീഡിയോകളോ പോലുള്ളവ) എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ അയച്ചയാൾക്കും സ്വീകർത്താവിനും(ക്കൾ) അല്ലാതെ മറ്റാർക്കും അവ ആക്സസ് ചെയ്യാൻ കഴിയില്ല. ഈ എൻക്രിപ്റ്റ് ചെയ്ത അറ്റാച്ച്മെന്റുകൾ Apple-ലേക്ക് അപ്‌ലോഡ് ചെയ്തേക്കാം. പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിന്, നിങ്ങൾ ഒരു iMessage എഴുതുമ്പോൾ നിങ്ങളുടെ ഡിവൈസ് Apple-ലേക്ക് ഓട്ടോമാറ്റിക്കായി അറ്റാച്ച്മെന്റുകൾ അപ്‌ലോഡ് ചെയ്തേക്കാം. നിങ്ങളുടെ സന്ദേശം അയച്ചില്ലെങ്കിൽ, അറ്റാച്ച്മെന്റുകൾ 30 ദിവസത്തിന് ശേഷം സെർവറിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെടും. നിങ്ങളുടെ iOS, iPadOS, visionOS അല്ലെങ്കിൽ watchOS ഡിവൈസിൽ ഒരു പാസ്കോഡോ പാസ്‌വേഡോ സജ്ജമാക്കിയിരിക്കുമ്പോൾ, സംഭരിച്ച സന്ദേശങ്ങൾ നിങ്ങളുടെ ഡിവൈസിൽ എൻക്രിപ്റ്റ് ചെയ്യപ്പെടുന്നതിനാൽ ഡിവൈസ് അൺലോക്ക് ചെയ്തിട്ടില്ലെങ്കിൽ അവ ആക്സസ് ചെയ്യാനാകില്ല.
നിങ്ങൾക്ക് മൊബൈൽ കണക്‌ഷൻ നഷ്ടപ്പെടുകയും ഇന്റർനെറ്റ് ആക്സസ് ഇല്ലാതിരിക്കുകയും ചെയ്താൽ, സാറ്റലൈറ്റ് വഴി സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും ആരംഭിക്കാൻ യോഗ്യമായ iPhone നിങ്ങൾക്ക് നിർദേശം നൽകിയേക്കാം. ഉപഗ്രഹത്തിലൂടെ iMessage, എസ്എംഎസ് സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും ഇത് നിങ്ങളെ പ്രാപ്തമാക്കുന്നു. നിങ്ങൾ ഉപഗ്രഹം വഴി സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും തുടങ്ങിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു iMessage അയയ്ക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിങ്ങൾ ഉപഗ്രഹം വഴി സന്ദേശമയയ്ക്കുന്നത് കണ്ടേക്കാം. എസ്എംഎസ് അയയ്ക്കുന്നതും സ്വീകരിക്കുന്നതും, അത് ഉപഗ്രഹത്തിലൂടെ സംഭവിക്കുമ്പോൾ ഉൾപ്പെടെ, നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവ് നൽകുന്ന ഒരു സേവനമാണ്, Apple അല്ല.
30 ദിവസത്തിനോ ഒരു വർഷത്തിനോ ശേഷം നിങ്ങളുടെ ഡിവൈസിൽ നിന്ന് iMessage-കൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനോ അവ നിങ്ങളുടെ ഡിവൈസിൽ ശാശ്വതമായി നിലനിർത്താനോ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. iCloud-ൽ iCloud ബാക്ക്അപ്പ് അല്ലെങ്കിൽ സന്ദേശങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ സൗകര്യാർത്ഥം, എസ്എംഎസ്, MMS, RCS, RCS ബിസിനസ്സ് സന്ദേശങ്ങൾ, Apple Messages for Business, iMessages എന്നിവ iCloud-ൽ ബാക്ക്അപ്പ് ചെയ്യുകയും എൻക്രിപ്റ്റ് ചെയ്യുകയും ചെയ്യുന്നു. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം iCloud-ലെ iCloud ബാക്ക്അപ്പും സന്ദേശങ്ങളും ഓഫ് ചെയ്യാം. നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിൽ, ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോകുക. നിങ്ങളുടെ Mac-ൽ, സന്ദേശങ്ങൾ > ക്രമീകരണം > iMessage എന്നതിലേക്ക് പോയി, iCloud-ൽ സന്ദേശങ്ങൾ എനേബിൾ ചെയ്യൂ എന്നത് ഡീസെലക്റ്റ് ചെയ്യൂ.
നിങ്ങളുടെ Apple അക്കൗണ്ട് അല്ലെങ്കിൽ നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് iMessage-ലേക്ക് സൈൻ ഇൻ ചെയ്യാം. നിങ്ങളുടെ ഡിവൈസിലെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുകയാണെങ്കിൽ, നിങ്ങൾ iMessage-ലേക്ക് ഓട്ടോമാറ്റിക്കായി സൈൻ ഇൻ ചെയ്യപ്പെടും. നിങ്ങൾ കോൺടാക്റ്റ് ചെയ്യുന്ന ആളുകൾക്ക് നിങ്ങളുടെ Apple അക്കൗണ്ട് അല്ലെങ്കിൽ ഫോൺ നമ്പറുകൾ കാണിക്കും, നിങ്ങളുടെ Apple അക്കൗണ്ട്, അക്കൗണ്ടിലെ ഇ-മെയിൽ വിലാസങ്ങൾ അല്ലെങ്കിൽ ഫോൺ നമ്പറുകൾ ഉപയോഗിച്ച് ആളുകൾക്ക് നിങ്ങളെ കോൺടാക്റ്റ് ചെയ്യാനാകും. നിങ്ങൾക്ക് ഏതൊക്കെ ഫോൺ നമ്പറുകളിൽ അല്ലെങ്കിൽ ഇ-മെയിൽ വിലാസങ്ങളിൽ നിന്നാണ് പുതിയ സംഭാഷണങ്ങൾ ആരംഭിക്കേണ്ടത്, ഏതൊക്കെ ഫോൺ നമ്പറുകളിൽ അല്ലെങ്കിൽ ഇ-മെയിൽ വിലാസങ്ങളിൽ നിന്നാണ് സന്ദേശങ്ങൾ സ്വീകരിക്കാനും മറുപടി നൽകാനും സാധിക്കേണ്ടത് എന്നിവ iMessage ക്രമീകരണത്തിൽ തിരഞ്ഞെടുക്കാം. account.apple.com എന്നതിൽ, നിങ്ങളുടെ Apple അക്കൗണ്ട് പേജിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ ‘ഇതിൽ ബന്ധപ്പെടാം’ വിവരങ്ങൾ ചേർക്കാനും പരിശോധിച്ചുറപ്പിക്കാനും കഴിയും. iMessage കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്താൻ ഉദ്ദേശിച്ചുള്ളതാണ്, വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനോ അനാവശ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനോ അല്ല. iMessage ദുരുപയോഗം സേവന പരിമിതപ്പെടുത്തലുകൾക്ക് കാരണമായേക്കാം.
സന്ദേശ സംഭാഷണങ്ങളിൽ പങ്കിടുന്ന ലേഖനങ്ങൾ, സംഗീതം, ടിവി ഷോകൾ, ഫോട്ടോകൾ എന്നിവയും മറ്റും കണ്ടെത്തുന്നതിനും ഫോട്ടോസ്, Safari, വാർത്തകൾ, സംഗീതം, പോഡ്കാസ്റ്റ്സ് എന്നിവ പോലുള്ള ആപ്പുകളിൽ അവയെ സൗകര്യപൂർവ്വം ദൃശ്യമാക്കുന്നതിനും ‘നിങ്ങളുമായി പങ്കിട്ടവ’ സിസ്റ്റത്തിലുടനീളം പ്രവർത്തിക്കുന്നു, ഇത് സന്ദർഭത്തിലെ വിവരങ്ങൾ വേഗത്തിൽ ആക്സസ് ചെയ്യുന്നത് എളുപ്പമാക്കുന്നു. നിങ്ങളുടെ അനുമതിയില്ലാതെ Apple-ന് അടയാളപ്പെടുത്തിയ ഉള്ളടക്കത്തിലേക്ക് ആക്സസ് ഉണ്ടാവില്ല. ക്രമീകരണം > ആപ്പുകൾ > സന്ദേശങ്ങൾ എന്നതിലേക്ക് പോയി ‘നിങ്ങളുമായി പങ്കിട്ടവ’ ഓഫാക്കാൻ ടാപ്പ് ചെയ്ത് കൊണ്ട് നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ‘നിങ്ങളുമായി പങ്കിട്ടവ’ ഡിസേബിൾ ചെയ്യാം. Mac-ൽ, സന്ദേശങ്ങൾ > ക്രമീകരണം > നിങ്ങളുമായി പങ്കിട്ടവ എന്നതിലേക്ക് പോകൂ. ‘നിങ്ങളുമായി പങ്കിട്ടവ’ എന്ന സെക്ഷനിൽ ടാപ്പ് ചെയ്യുകയോ സെലക്റ്റ് ചെയ്യുകയോ ചെയ്തുകൊണ്ട് ഓരോ ആപ്പും ‘നിങ്ങളുമായി പങ്കിട്ടവ’യിൽ പങ്കെടുക്കുന്നുണ്ടോയെന്നതും നിങ്ങൾക്ക് കൺട്രോൾ ചെയ്യാനാകും.
നിങ്ങളുടെ സന്ദേശങ്ങൾ ഓർഗനൈസ് ചെയ്യാൻ സഹായിക്കാനായി നിങ്ങൾക്ക് സന്ദേശ ഫിൽട്ടറിങ് ഉപയോഗിക്കാം. ‘അറിയാത്ത പ്രേഷകരെ സ്ക്രീൻ ചെയ്യൂ’ എന്നത് നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത പ്രേഷകരിൽ നിന്നുള്ള സന്ദേശങ്ങൾ ഒരു പ്രത്യേക ലിസ്റ്റിലേക്ക് തരംതിരിക്കുന്നു, ശേഷം സന്ദേശങ്ങളെ ഉപവിഭാഗങ്ങളായി തരംതിരിക്കാനും കഴിയും.
കൂടാതെ, അറിയാത്ത പ്രേഷകരിൽ നിന്നുള്ള സ്പാം ഫിൽട്ടർ ചെയ്യുന്നതിന്, ‘സ്പാം ഫിൽട്ടർ ചെയ്യൂ’ എന്നത് ഡിവൈസിലെ നിയമങ്ങൾ, സന്ദേശ പാറ്റേണുകൾ, പ്രേഷകന്റെ തിരയൽ എന്നിവയുടെ സംയോജനം ഉപയോഗിക്കുന്നു. ഫിൽട്ടർ ചെയ്യുന്നത് ഒരു സന്ദേശ ഉള്ളടക്കവും Apple-ന് വെളിപ്പെടുത്തില്ല. പ്രേഷകന്റെ തിരയൽ Apple-ന് സന്ദേശം അയച്ചയാളുടെയോ സ്വീകർത്താവിന്റെയോ വിവരങ്ങൾ വെളിപ്പെടുത്തുന്നില്ല. ക്രമീകരണം > ആപ്പുകൾ > സന്ദേശങ്ങൾ > സ്പാം ഫിൽട്ടർ ചെയ്യൂ എന്നതിലേക്ക് പോയി നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സ്പാം ഫിൽട്ടർ ഡിസേബിൾ ചെയ്യാം.
നിങ്ങൾ iMessage ചെയ്യുന്ന ആളുകളുമായി പേരും ഫോട്ടോയും പങ്കിടാൻ ‘പേരും ഫോട്ടോയും പങ്കിടൂ’ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ കോൺടാക്റ്റുകളുമായി മാത്രം ഓട്ടോമാറ്റിക്കായി പങ്കിടാനോ അല്ലെങ്കിൽ ഓരോ തവണയും നിർദേശം നൽകാനോ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ പങ്കിട്ട പേരും ഫോട്ടോയും നിങ്ങളുടെ അടുത്ത iMessage-നൊപ്പം നിങ്ങൾ പങ്കിടുന്ന ആളുകൾക്ക് അയയ്ക്കുകയും അവരുടെ ഡിവൈസുകളിൽ സംഭരിക്കപ്പെടുകയും ചെയ്യും. ഒന്നിലധികം ആളുകളുമായി ഒരു iMessage സംഭാഷണത്തിലൂടെ നിങ്ങളുടെ പേരും ഫോട്ടോയും പങ്കിടുകയാണെങ്കിൽ, സംഭാഷണത്തിലുള്ള എല്ലാ ആളുകൾക്കും നിങ്ങളുടെ പേരും ഫോട്ടോയും അയയ്ക്കപ്പെടും. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ പേരും ഫോട്ടോയും അപ്ഡേറ്റ് ചെയ്യാം. നിങ്ങൾ ഓട്ടോമാറ്റിക്കായി പങ്കിടുകയാണെങ്കിൽ, നിങ്ങൾ അടുത്തതായി iMessage അയയ്ക്കുമ്പോൾ നിങ്ങൾ പങ്കിടുന്ന ഓരോ വ്യക്തിക്കും അപ്ഡേറ്റുകൾ അയയ്ക്കും. നിങ്ങൾ പേരും ഫോട്ടോയും പങ്കിടുകയും പിന്നീട് പങ്കിടൽ ഓഫാക്കുകയും ചെയ്താൽ, മുമ്പ് നിങ്ങളുടെ പേരും ഫോട്ടോയും ലഭിച്ച മറ്റുള്ളവരുടെ ഡിവൈസുകളിൽ തുടർന്നും നിങ്ങളുടെ വിവരങ്ങൾ ഉണ്ടായിരിക്കാം. സന്ദേശങ്ങൾക്കായി നിങ്ങൾ സെലക്റ്റ് ചെയ്യുന്ന പേരും ഫോട്ടോയും Apple-ന് അയയ്ക്കുകയും, Apple-ന് കാണാൻ കഴിയാത്ത വിധത്തിൽ എൻക്രിപ്റ്റ് ചെയ്തുകൊണ്ട് Apple-ന്റെ സെർവറുകളിൽ സംഭരിക്കുകയും ചെയ്യും.
Apple-ന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രവർത്തിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി, നിങ്ങളുടെ ‘സന്ദേശങ്ങൾ’ ആപ്പിന്റെയും iMessage സേവനത്തിന്റെയും ഉപയോഗവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ Apple റെക്കോർഡ് ചെയ്ത് സംഭരിച്ചേക്കാം:
- ഉപഗ്രഹത്തിലൂടെ നിങ്ങൾ സന്ദേശങ്ങൾ അയയ്ക്കുമ്പോഴും സ്വീകരിക്കുമ്പോഴും ഉൾപ്പെടെ, നിങ്ങളെ തിരിച്ചറിയാത്ത വിധത്തിൽ നിങ്ങളുടെ iMessage ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ Apple റെക്കോർഡ് ചെയ്ത് സംഭരിച്ചേക്കാം.
- നിങ്ങളോ മറ്റാരെങ്കിലുമോ സ്പാം അല്ലെങ്കിൽ ജങ്ക് റിപ്പോർട്ട് ചെയ്യുമ്പോൾ Apple-ലേക്ക് അയയ്ക്കുന്ന വിവരങ്ങൾ Apple സംഭരിച്ചേക്കാം. തട്ടിപ്പും വഞ്ചനയും തടയുന്നതിനായി സപാം, ജങ്ക് സന്ദേശ റിപ്പോർട്ടുകളിൽ അടങ്ങിയതോ അവയുമായി ബന്ധപ്പെട്ടതോ ആയ വിവരങ്ങൾ Apple സംഭരിക്കുകയോ ഉപയോഗിക്കുകയോ ചെയ്തേക്കാം.
- ഡെലിവർ ചെയ്യാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നതോ ഡെലിവർ ചെയ്യാൻ കഴിയാത്തതോ ആയ iMessages ഡെലിവർ ചെയ്യുന്നതിനായി Apple 30 ദിവസം വരെ സംഭരിച്ചേക്കാം.
- നിങ്ങളുടെ ഡിവൈസിലെ ചില ആപ്പുകൾ (സന്ദേശങ്ങൾ ഉൾപ്പെടെ) iMessage വഴി മറ്റ് ആളുകളിലേക്ക് എത്തിച്ചേരാനാകുമോ എന്നതിനെ പറ്റി Apple-ന്റെ സെർവറുകളുമായി ആശയവിനിമയം നടത്തിയേക്കാം. ഇത് സംഭവിക്കുമ്പോൾ, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഈ ഫോൺ നമ്പറുകളും ഇ-മെയിൽ വിലാസങ്ങളും 30 ദിവസം വരെ Apple സംഭരിച്ചേക്കാം.
ഈ ഫീച്ചറുകൾ ഉപയോഗിക്കുക വഴി, Apple-നും അതിന്റെ സബ്സിഡിയറികൾക്കും ഏജന്റുകൾക്കും മുകളിൽ പരാമർശിക്കപ്പെട്ട വിധത്തിൽ ഈ വിവരങ്ങളുടെ സംപ്രേഷണം, ശേഖരണം, പരിപാലനം, പ്രൊസസിങ്, ഉപയോഗം എന്നിവയ്ക്ക് നിങ്ങൾ അംഗീകാരവും സമ്മതവും നൽകുന്നു.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2025-12-12