പാസ്‌വേഡ്സും സ്വകാര്യതയും
നിങ്ങളുടെ പാസ്‌വേഡുകൾ സുരക്ഷിതമായി സംഭരിക്കുകയും പങ്കിടുകയും, അവ ദുർബലമാകുമ്പോഴോ വീണ്ടും ഉപയോഗിക്കുമ്പോഴോ ഡാറ്റ ചോർച്ചയിൽ ഉൾപ്പെടുമ്പോഴോ അറിയിപ്പ് നേടുകയും ചെയ്യൂ.
പാസ്‌വേഡ്സിന് സുരക്ഷിതമായി നിങ്ങളുടെ പാസ്‌വേഡുകൾ, പാസ്കീകൾ, ഒറ്റത്തവണ പാസ്‌വേഡുകൾ, അനുബന്ധ യൂസർനെയിമുകൾ അല്ലെങ്കിൽ ഇ-മെയിൽ വിലാസങ്ങൾ എന്നിവ പോലുള്ള നിങ്ങളുടെ സേവ് ചെയ്ത അക്കൗണ്ട് വിവരങ്ങൾ സംഭരിക്കാനാകും. ഒരു ആപ്പിലോ വെബ്സൈറ്റിലോ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ പോലുള്ളവ നൽകാൻ ആവശ്യപ്പെടുമ്പോൾ, നിങ്ങളുടെ വിവരങ്ങൾ ഓട്ടോമാറ്റിക്കായി നൽകാൻ പാസ്‌വേഡ്സ് നിങ്ങളെ സഹായിച്ചേക്കാം. പാസ്‌വേഡ്സിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ നിങ്ങളുടെ ഡിവൈസിൽ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു, Apple-ന് അത് കാണാനാകില്ല.
ഒരു പാസ്‌വേഡ് ശക്തമാക്കാൻ നിങ്ങൾ സ്വീകരിക്കേണ്ട നടപടികൾ പാസ്‌വേഡ്സ് നിർദേശിച്ചേക്കാം. ഉദാഹരണത്തിന്, സേവ് ചെയ്ത പാസ്‌വേഡ് ദുർബലമാണെന്നും ഒന്നിലധികം അക്കൗണ്ടുകളിൽ വീണ്ടും ഉപയോഗിക്കുന്നുവെന്നും അല്ലെങ്കിൽ സാധാരണയായി ഉപയോഗിക്കുന്നതാണെന്നും പാസ്‌വേഡ്സ് നിങ്ങളെ അറിയിച്ചേക്കാം. ഈ നിർദേശങ്ങൾ നിങ്ങളുടെ ഡിവൈസിൽ സംഭവിക്കുന്ന പ്രോസസിങ്ങിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.
Apple-ന് നിങ്ങളുടെ അക്കൗണ്ടുകളോ പാസ്‌വേഡുകളോ വെളിപ്പെടുത്താതെ, ഡാറ്റ ചോർച്ചയിൽ നിങ്ങളുടെ പാസ്‌വേഡുകളിലൊന്നിന് രഹസ്യസ്വഭാവം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, പാസ്‌വേഡ്സ് ആപ്പിലെ ‘രഹസ്യസ്വഭാവം നഷ്ടപ്പെട്ട പാസ്‌വേഡുകൾ കണ്ടെത്തൂ’ എന്ന ഫീച്ചറും നിങ്ങളെ അറിയിച്ചേക്കാം. സുരക്ഷിതവും സ്വകാര്യവുമായ രീതിയിൽ ചോർന്ന പാസ്‌വേഡുകളുടെ പട്ടികയിൽ നിങ്ങളുടെ പാസ്‌വേഡിന്റെ ഡെറിവേഷനുകൾ പതിവായി പരിശോധിക്കുന്നതിന് ഈ ഫീച്ചർ ശക്തമായ ക്രിപ്റ്റോഗ്രാഫിക് ടെക്നിക്കുകൾ ഉപയോഗിക്കുന്നു. ഡാറ്റ ചോർച്ചയിൽ ഉള്ള പൊതുവായ പാസ്‌വേഡുകളുടെ ഒരു ലിസ്റ്റ് Apple നിങ്ങളുടെ ഡിവൈസിലേക്ക് അയയ്ക്കും. ഈ ലിസ്റ്റിലില്ലാത്ത നിങ്ങളുടെ പാസ്‌വേഡുകൾക്ക്, ഡാറ്റ ചോർച്ചയിൽ പാസ്‌വേഡുകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ പാസ്‌വേഡ്സ് നിങ്ങളുടെ പാസ്‌വേഡുകളിൽ നിന്ന് കണക്കാക്കിയ വിവരങ്ങൾ Apple-ന് അയയ്ക്കും. ഡാറ്റ ചോർച്ചയിൽ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുള്ള പാസ്‌വേഡുകൾക്ക് നിങ്ങൾക്ക് മുന്നറിയിപ്പ് ലഭിക്കും. നിങ്ങളുടെ യഥാർഥ പാസ്‌വേഡുകൾ ഒരിക്കലും Apple-മായി പങ്കിടില്ല, നിങ്ങളുടെ പാസ്‌വേഡുകളിൽ നിന്ന് കണക്കാക്കിയ വിവരങ്ങൾ Apple സംഭരിക്കുന്നില്ല. ക്രമീകരണം > ആപ്പുകൾ > പാസ്‌വേഡ്സ് > ‘രഹസ്യസ്വഭാവം നഷ്ടപ്പെട്ട പാസ്‌വേഡുകൾ കണ്ടെത്തൂ’ എന്നതിലേക്ക് പോയി നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ ഫീച്ചർ ഡിസേബിൾ ചെയ്യാം.
നിങ്ങൾ ‘iCloud പാസ്‌വേഡ്സും കീചെയിനും’ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ളവയുമായി പാസ്‌വേഡുകൾ, പാസ്കീകൾ, ഒറ്റത്തവണ പാസ്‌വേഡുകൾ, അനുബന്ധ വിവരങ്ങൾ എന്നിവ പങ്കിടാനാകും. നിങ്ങൾ ഒരു ഗ്രൂപ്പുമായി പാസ്‌വേഡ്സ് ആപ്പിലെ വിവരങ്ങൾ പങ്കിടുമ്പോൾ, ആ ഗ്രൂപ്പിലെ ആർക്കും എൻട്രി പരിഷ്കരിക്കാനോ ഡിലീറ്റ് ചെയ്യാനോ കഴിയും. ആരെങ്കിലും ഒരു ഗ്രൂപ്പിൽ ചേരുമ്പോൾ, ഗ്രൂപ്പിലേക്ക് പങ്കിട്ട എല്ലാ എൻട്രികളിലേക്കും അവർക്ക് ആക്സസ് ഉണ്ടായിരിക്കും. ആരെങ്കിലും ഒരു ഗ്രൂപ്പ് വിട്ടുപോകുമ്പോൾ, അവർ ഗ്രൂപ്പുമായി പങ്കിട്ട എൻട്രികൾ അവരുടെ പക്കൽ ഉണ്ടാകും, എന്നാൽ ആ ഗ്രൂപ്പിലെ മറ്റുള്ളവർ പങ്കിടുന്ന എൻട്രികളിലേക്കുള്ള ആക്സസ് നഷ്ടപ്പെടും. എൻട്രികൾ പങ്കിടുന്നത് എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണ്, നിങ്ങൾ പങ്കിടുന്ന എൻട്രികൾ Apple-ന് കാണാൻ കഴിയില്ല.
പാസ്‌വേഡ്സ് ആപ്പിൽ ഡിലീറ്റ് ചെയ്ത വിവരങ്ങൾ 30 ദിവസം വരെ, നേരത്തെ നീക്കം ചെയ്തില്ലെങ്കിൽ, വീണ്ടെടുക്കാനാകും.
പാസ്‌വേഡ്സ് ഒരു എൻട്രിക്ക് അടുത്തായി ഒരു ഐക്കൺ പ്രദർശിപ്പിച്ചേക്കാം. എൻട്രി ഒരു വെബ്‌സൈറ്റുമായി ബന്ധപ്പെട്ടതാണെങ്കിൽ, വ്യത്യസ്ത എന്റിറ്റികൾ പ്രവർത്തിപ്പിക്കുന്ന രണ്ട് വ്യത്യസ്ത റിലേകൾ ഉപയോഗിച്ച് ഐക്കൺ ഡൗൺലോഡ് ചെയ്യുന്നതിലൂടെ ആ സൈറ്റിൽ നിന്ന് ഐക്കൺ ലഭിച്ചേക്കാം. ആദ്യത്തേത് നിങ്ങളുടെ IP വിലാസം ആണ് അറിയുന്നത്, പാസ്‌വേഡ്സ് ഡൗൺലോഡ് ചെയ്യുന്ന ഐക്കൺ അല്ല. രണ്ടാമത്തേതിന് നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന ഐക്കൺ അറിയാം, എന്നാൽ നിങ്ങളുടെ IP വിലാസം അറിയാൻ കഴിയില്ല, പകരം ലക്ഷ്യസ്ഥാനത്തിന് പൊതുവായ ഒരു ഐഡന്റിറ്റി നൽകുന്നു. ഈ വിധത്തിൽ, ഒരു എന്റിറ്റിക്കും നിങ്ങളെയും നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന ഐക്കണുകളേയും തിരിച്ചറിയാനുള്ള വിവരങ്ങൾ ഉണ്ടായിരിക്കില്ല. അതുപോലെ, നിങ്ങൾ പാസ്‌വേഡ് സേവ് ചെയ്തിട്ടുള്ള ഒരു വെബ്സൈറ്റ് പാസ്കീകളെ പിന്തുണയ്ക്കുമ്പോൾ ‘പാസ്‌വേഡ്സ്’ നിങ്ങളെ അറിയിച്ചേക്കാം. മാത്രമല്ല, മുകളിൽ വിവരിച്ചതുപോലെ, വ്യത്യസ്ത എന്റിറ്റികൾ ഓപ്പറേറ്റ് ചെയ്യുന്ന രണ്ട് വ്യത്യസ്ത റിലേകൾ ഉപയോഗിച്ച് വെബ്സൈറ്റുകളിൽ നിന്ന് ഈ വിവരങ്ങൾ ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നു.
എല്ലാ സമയത്തും, Apple ശേഖരിക്കുന്ന വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കാണാം.
2026-05-11