വ്യക്തിഗതമാക്കിയ സ്പേഷ്യൽ ഓഡിയോയും സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ‘സ്പേഷ്യൽ ഓഡിയോയ്ക്കായുള്ള വ്യക്തിഗത പ്രൊഫൈലുകൾ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒരു സ്വകാര്യ സ്പേഷ്യൽ ഓഡിയോ പ്രൊഫൈൽ, നിങ്ങൾ വ്യക്തിപരമായി ശബ്ദം എങ്ങനെ കേൾക്കുന്നുവെന്നതുമായി നന്നായി പൊരുത്തപ്പെടുത്തുന്നതിന് ഓഡിയോ ഇഷ്ടാനുസൃതമാക്കുന്നു. നിങ്ങൾ ഒരു സ്പേഷ്യൽ ഓഡിയോ പ്രൊഫൈൽ സൃഷ്ടിക്കുകയാണെങ്കിൽ, നിങ്ങളുടെ ചെവിയുടെയും തലയുടെയും ആകൃതി സൃഷ്ടിക്കാൻ നിങ്ങളുടെ ഉപകരണം TrueDepth ക്യാമറ ഉപയോഗിക്കുന്നു. നിങ്ങളുടെ പ്രൊഫൈൽ വികസിപ്പിക്കാൻ ഉപയോഗിക്കുന്ന ക്യാമറ ഡാറ്റ ഡിവൈസിൽ പൂർണ്ണമായി പ്രോസസ് ചെയ്യുന്നു. ഇമേജുകൾ സംഭരിക്കുന്നതല്ല.
AirPods പോലുള്ള കണക്റ്റ് ചെയ്ത ഡിവൈസുകളിൽ ഓഡിയോ എങ്ങനെ റെൻഡർ ചെയ്യപ്പെടുന്നു എന്നതിൽ മാറ്റം വരുത്താൻ ഓഡിയോ പ്ലേബാക്ക് സമയത്ത് വ്യക്തിഗതമാക്കിയ സ്പേഷ്യൽ ഓഡിയോ നിങ്ങളുടെ വ്യക്തിഗത പ്രൊഫൈൽ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, സ്പേഷ്യൽ ഓഡിയോയെ പിന്തുണയ്ക്കുന്ന ഡിവൈസുകളിൽ നിങ്ങളുടെ ഓഡിയോ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ശബ്ദ പ്രോസസിങ് ഡിലേ ക്രമീകരിക്കാൻ സ്പേഷ്യൽ ഓഡിയോയ്ക്കായുള്ള നിങ്ങളുടെ വ്യക്തിഗത പ്രൊഫൈൽ ഉപയോഗിച്ചേക്കാം. നിങ്ങൾ iCloud ഉപയോഗിക്കുകയാണെങ്കിൽ, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് സ്പേഷ്യൽ ഓഡിയോയ്ക്കായുള്ള നിങ്ങളുടെ വ്യക്തിഗത പ്രൊഫൈൽ നിങ്ങളുടെ Apple ഡിവൈസുകളിലുടനീളം സമന്വയിപ്പിക്കും. ഇത് Apple-ന് വായിക്കാനാവില്ല.
നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സ്പേഷ്യൽ ഓഡിയോയ്ക്കായുള്ള നിങ്ങളുടെ വ്യക്തിഗത പ്രൊഫൈൽ ഡിലീറ്റ് ചെയ്യാം. നിങ്ങളുടെ iOS ഡിവൈസിൽ, ക്രമീകരണം > [നിങ്ങളുടെ സ്പേഷ്യൽ ഓഡിയോ എനേബിൾ ചെയ്ത ഡിവൈസിന്റെ പേര്] > വ്യക്തിഗതമാക്കിയ സ്പേഷ്യൽ ഓഡിയോ എന്നതിലേക്ക് പോയി, ‘വ്യക്തിഗതമാക്കിയ സ്പേഷ്യൽ ഓഡിയോ ഉപയോഗിക്കുന്നത് നിർത്തൂ’ എന്നതിൽ ടാപ്പ് ചെയ്യൂ. നിങ്ങളുടെ visionOS ഡിവൈസിൽ, ക്രമീകരണം > Bluetooth > എന്റെ ഡിവൈസുകൾ എന്നതിലേക്ക് പോയി നിങ്ങളുടെ സ്പേഷ്യൽ ഓഡിയോ എനേബിൾ ചെയ്ത ഡിവൈസിന്റെ പേരിന് അടുത്തുള്ള ‘വിവരങ്ങൾ’ ബട്ടണിൽ ടാപ്പ് ചെയ്യൂ, തുടർന്ന് വ്യക്തിഗതമാക്കിയ സ്പേഷ്യൽ ഓഡിയോ > വ്യക്തിഗതമാക്കിയ സ്പേഷ്യൽ ഓഡിയോ ഉപയോഗിക്കുന്നത് നിർത്തൂ എന്നതിൽ ടാപ്പ് ചെയ്യുക. നിങ്ങളുടെ Mac-ൽ, ക്രമീകരണം > [നിങ്ങളുടെ സ്പേഷ്യൽ ഓഡിയോ എനേബിൾ ചെയ്ത ഡിവൈസിന്റെ പേര്] > വ്യക്തിഗതമാക്കിയ സ്പേഷ്യൽ ഓഡിയോ എന്നതിലേക്ക് പോയി, ‘വ്യക്തിഗതമാക്കിയ സ്പേഷ്യൽ ഓഡിയോ ഉപയോഗിക്കുന്നത് നിർത്തൂ’ എന്നതിൽ ക്ലിക്ക് ചെയ്യൂ. വ്യക്തിഗതമാക്കിയ സ്പേഷ്യൽ ഓഡിയോ ഡിസേബിൾ ചെയ്യുന്നത് പ്രൊഫൈലിനെ നിങ്ങളുടെ എല്ലാ ഡിവൈസുകളിൽ നിന്നും ഡിലീറ്റ് ചെയ്യും.
2025-12-12