റേറ്റിങ്ങുകളും ഫോട്ടോകളും സ്വകാര്യതയും
റേറ്റിങ്ങുകളും ഫോട്ടോകളും നിങ്ങൾക്ക് താൽപ്പര്യമുള്ള ‘ശ്രദ്ധേയമായ ഇടങ്ങളി’ലേക്ക് (‘POI-കൾ’) ഇമേജുകളോ റേറ്റിങ്ങുകകളോ മറ്റ് ഉള്ളടക്കമോ (‘സമർപ്പിക്കലുകൾ’) പോസ്റ്റ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.
![]()
- സേവനത്തിന്റെ ആധികാരിക സ്വഭാവം നിലനിർത്താൻ നിങ്ങൾ പങ്കിടുന്ന ഫോട്ടോകൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതാണ്. റേറ്റിങ്ങുകൾ പതിവായി റൊട്ടേറ്റ് ചെയ്യുന്ന ഒരു ഐഡന്റിഫയറുമായി ബന്ധിപ്പിക്കുന്നു, അവ നിങ്ങളുടെ Apple അക്കൗണ്ടുമായി ലിങ്ക് ചെയ്യില്ല.
- ‘റേറ്റിങ്ങുകളും ഫോട്ടോകളും’, ‘ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യൂ’ എന്നിവയല്ലാത്ത മാപ്പ്സിലെ മറ്റ് പ്രവർത്തനങ്ങൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടില്ല, നിങ്ങൾ ആപ്പ് ഉപയോഗിക്കുമ്പോൾ സ്വയം റീസെറ്റ് ചെയ്യുന്ന റാൻഡം ഐഡന്റിഫയറുകളുമായായിരിക്കും അവ ബന്ധപ്പെട്ടിരിക്കുക.
- വ്യക്തിഗത ഡാറ്റയില്ലാത്ത ഇമേജുകൾ ഉൽപ്പന്നവും സേവനവും മെച്ചപ്പെടുത്താൻ ഉപയോഗിച്ചേക്കാം, ഞങ്ങളുടെ നിബന്ധനകൾ പാലിക്കാത്ത സാമ്പിൾ ഇമേജുകൾ ഭാവിയിൽ അത്തരം ഉള്ളടക്കം ഫിൽട്ടർ ചെയ്ത് ഒഴിവാക്കാനുള്ള ഞങ്ങളുടെ കഴിവ് മെച്ചപ്പെടുത്തുന്നതിന് ഉപയോഗിച്ചേക്കാം.
റേറ്റിങ്ങുകളും ഫോട്ടോകളും എല്ലാ Apple സേവനങ്ങളും അടിമുടി നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുംവിധം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. നിങ്ങളുടെ അനുഭവം മികച്ചതാക്കുന്നതിന് ആവശ്യമായ ഡാറ്റ മാത്രം ശേഖരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. ഞങ്ങൾ ഡാറ്റ ശേഖരിക്കുമ്പോൾ, ഞങ്ങൾ ശേഖരിക്കുന്നത് എന്താണെന്നും എന്താണ് അതിന്റെ ആവശ്യമെന്നും നിങ്ങൾ അറിഞ്ഞിരിക്കുന്നത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു, അവ നിങ്ങളെ ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കും.
റേറ്റിങ്ങുകളും ഫോട്ടോകളും നൽകൽ
നിങ്ങൾ തിരഞ്ഞെടുത്ത ഒരു POI-ക്ക് ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ, നിങ്ങൾക്ക് ഒരു Apple അക്കൗണ്ട് ഉണ്ടായിരിക്കണം. നിങ്ങളുടെ ഇമേജുമായി ബന്ധപ്പെട്ട ഏകദേശ ലൊക്കേഷനും ലൊക്കേഷൻ വിവരങ്ങളും Apple-ലേക്ക് അയയ്ക്കുകയും സമർപ്പിക്കലിന്റെ ഓതെന്റിസിറ്റി സ്ഥിരീകരിക്കാൻ ഉപയോഗിക്കുകയും ചെയ്യും. നിങ്ങളുടെ ഫോട്ടോ സമർപ്പിക്കലുകൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടും. റേറ്റിങ്ങുകൾ പതിവായി റൊട്ടേറ്റ് ചെയ്യുന്ന ഒരു ഐഡന്റിഫയറുമായി ബന്ധിപ്പിക്കുന്നു, അവ നിങ്ങളുടെ Apple അക്കൗണ്ടുമായി ലിങ്ക് ചെയ്യില്ല. നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധമില്ലാത്ത സമർപ്പിക്കലുകളുടെ ഉപയോഗ അനലിറ്റിക്സ് പോലുള്ള ചില വ്യക്തിഗതമല്ലാത്ത ഡാറ്റയും ഞങ്ങൾ ശേഖരിക്കുന്നു.
നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു വിളിപ്പേര് തിരഞ്ഞെടുക്കുന്നതിലൂടെ, മാപ്പ്സിൽ ദൃശ്യമാകുന്ന നിങ്ങളുടെ എല്ലാ ഫോട്ടോകൾക്കും പൊതു ക്രെഡിറ്റ് ലഭിക്കും. ക്രെഡിറ്റ് സ്വീകരിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, മാപ്പ്സ് ഉപയോഗിക്കുന്ന മറ്റ് യൂസർമാർക്ക് നിങ്ങൾ മാപ്പ്സിൽ സമർപ്പിക്കുന്ന എല്ലാ ഫോട്ടോകളിലും നിങ്ങളുടെ വിളിപ്പേര് ദൃശ്യമാകും. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ മാപ്പ്സ് > [നിങ്ങളുടെ ചിത്രമോ ഇനീഷ്യലുകളോ] > മുൻഗണനകൾ > ഫോട്ടോ ക്രെഡിറ്റ് എന്നതിൽ പോയി ക്രെഡിറ്റ് കാണിക്കുന്നത് ഓഫാക്കൂ എന്നതിലോ അല്ലെങ്കിൽ നിങ്ങളുടെ വിളിപ്പേര് എഡിറ്റ് ചെയ്യൂ എന്നതിലോ ടാപ്പ് ചെയ്ത് ക്രെഡിറ്റ് സ്വീകരിക്കുന്നത് നിർത്തുകയോ നിങ്ങളുടെ വിളിപ്പേര് മാറ്റുകയോ ചെയ്യാം, അല്ലെങ്കിൽ മാപ്പ്സ് > ക്രമീകരണം > Mac-ലെ റേറ്റിങ്ങുകളും ഫോട്ടോകളും എന്നതിൽ ടാപ്പ് ചെയ്തും അത് ചെയ്യാനാകും. മാറ്റങ്ങൾ ബാധകമാകാൻ കുറച്ച് ദിവസമെടുത്തേക്കാം.
മാപ്പ്സിലേക്ക് ഫോട്ടോകൾ നൽകുന്ന കമ്പനികളെ അവരുടെ സ്വന്തം ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും മാപ്പ്സിലേക്ക് നിങ്ങൾ ചേർക്കുന്ന ഫോട്ടോകൾ ഉപയോഗിക്കാൻ നിങ്ങൾക്ക് അനുവദിക്കുകയും ചെയ്യാം. നിങ്ങളുടെ ഫോട്ടോകൾ ഉപയോഗിക്കാൻ നിങ്ങൾ ആ കമ്പനികളെ അനുവദിക്കുകയാണെങ്കിൽ, Apple ഈ ഫോട്ടോകളും അവയുടെ ലൊക്കേഷനുകളും അവയുമായി പങ്കിടും, എന്നാൽ നിങ്ങളെ തിരിച്ചറിയാനുതകുന്ന വിവരങ്ങൾ പങ്കിടില്ല. നിങ്ങൾ ക്രമീകരണം > ആപ്പുകൾ > മാപ്പ്സ് > ഫോട്ടോ ഉപയോഗം എന്നതിലേക്ക് പോയി നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിലെ നിങ്ങളുടെ ഫോട്ടോകൾ ഉപയോഗിക്കാൻ ഫോട്ടോ ദാതാക്കളെ അനുവദിക്കൂ എന്നത് ഓഫാക്കാൻ ടാപ്പുചെയ്യുകയാണെങ്കിൽ, അല്ലെങ്കിൽ മാപ്പ്സ് > ക്രമീകരണം > റേറ്റിങ്ങുകളും ഫോട്ടോകളും എന്നതിയ പോയി, Mac-ൽ നിങ്ങളുടെ ഫോട്ടോകൾ ഉപയോഗിക്കാൻ ഫോട്ടോ ദാതാക്കളെ അനുവദിക്കുക എന്നത് ഡീസെലക്റ്റ് ചെയ്താൽ ആ കമ്പനികൾക്ക് ഇനി നിങ്ങളുടെ ഫോട്ടോകൾ ഉപയോഗിക്കാനാകില്ല. മാറ്റങ്ങൾ ബാധകമാകാൻ കുറച്ച് ദിവസമെടുത്തേക്കാം.
നിങ്ങൾ റേറ്റിങ്ങുകളും ഫോട്ടോകളും ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ വ്യക്തിഗത ഡാറ്റയോ മറ്റുള്ളവരെക്കുറിച്ചുള്ള വ്യക്തിഗത ഡാറ്റയോ കാണിക്കുന്ന ഇമേജുകൾ (ഉദാഹരണത്തിന്, ഒരു വ്യക്തിയെ തിരിച്ചറിയുന്ന ഇമേജുകൾ) സ്വീകരിക്കപ്പെടില്ല.
നിങ്ങൾ അടുത്തിടെ ഒരു POI സന്ദർശിക്കുകയോ അവിടത്തെ ഫോട്ടോ എടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ റേറ്റിങ്ങോ ഫോട്ടോയോ സമർപ്പിക്കാൻ മാപ്പ്സ് ആപ്പ് നിർദേശിച്ചേക്കാം. ഡിവൈസിലെ പ്രോസസിങ് ഉപയോഗിച്ചാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്, Apple-ന് അത് വായിക്കാനാകില്ല. നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിൽ ക്രമീകരണം > ആപ്പുകൾ > മാപ്പ്സ് എന്നതിലേക്ക് പോയി ‘റേറ്റിങ്ങുകളും ഫോട്ടോ നിർദേശങ്ങളും കാണിക്കൂ’ ഡിസേബിൾ ചെയ്യാൻ ടാപ്പുചെയ്യുന്നതിലൂടെയും നിങ്ങളുടെ Mac-ൽ മാപ്പ്സ് > ക്രമീകരണം > റേറ്റിങ്ങുകളും ഫോട്ടോകളും എന്നതിലേക്ക് പോയി ‘റേറ്റിങ്ങുകളും ഫോട്ടോ നിർദേശങ്ങളും കാണിക്കൂ’ എന്നത് ഡീസെലക്റ്റ് ചെയ്തും ഈ നിർദേശങ്ങൾ നൽകേണ്ടതില്ല എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
റേറ്റിങ്ങുകളും ഫോട്ടോകളും മെച്ചപ്പെടുത്തൽ
റേറ്റിങ്ങുകളിലും ഫോട്ടോകളിലും, POI പ്ലെയ്സ്കാർഡുകളിൽ ഏറ്റവും പ്രസക്തവും വൈവിധ്യമാർന്നതുമായ ഇമേജുകൾ കാണിക്കുകയും റാങ്ക് ചെയ്യുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഉൽപ്പന്നവും സേവനവും മെച്ചപ്പെടുത്താൻ നിങ്ങളുടെ സമർപ്പിക്കലുകൾ ഉപയോഗിച്ചേക്കാം. അത്തരം ഉദ്ധേശ്യത്തോടെ ഒരു ഇമേജ് ഉപയോഗിക്കുന്നതിന് മുമ്പ്, ഞങ്ങൾ എല്ലാ വ്യക്തിഗത ഡാറ്റയും നീക്കം ചെയ്യുകയും സമർപ്പിക്കലിന് നിങ്ങളുടെ Apple അക്കൗണ്ടുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യും.
ഞങ്ങളുടെ നിബന്ധനകൾ (www.apple.com/legal/internet-services/maps/ratings-photos) ലംഘിക്കുന്ന സമർപ്പിക്കലുകൾ ഫിൽട്ടർ ചെയ്ത് ഒഴിവാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. നിങ്ങൾ അത്തരം ഉള്ളടക്കം സമർപ്പിക്കുകയാണെങ്കിൽ, ഒന്നുകിൽ അത് പോസ്റ്റ് ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ അത് ബ്ലർ ചെയ്യുകയോ വേണമെന്നാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്, നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തേക്കാം, ചില സന്ദർഭങ്ങളിൽ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട ഇ-മെയിൽ വിലാസത്തിൽ ഞങ്ങൾ നിങ്ങളെ ബന്ധപ്പെട്ടേക്കാം. സേവനത്തിന്റെ ആധികാരികത നിലനിർത്തുന്നതിന്, ഭാവിയിൽ അത്തരം ഉള്ളടക്കം ഫിൽട്ടർ ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് മെച്ചപ്പെടുത്തുന്നതിന് ഞങ്ങളുടെ നിബന്ധനകൾ പാലിക്കാത്ത ഇമേജുകളുടെ ഒരു മാതൃക ഉപയോഗിച്ചേക്കാം.
മൂന്നാം കക്ഷികളുമായുള്ള പങ്കിടൽ
Apple-ലേക്ക് അയയ്ക്കുന്ന ഡാറ്റ വിശ്വസ്തരായ സേവന ദാതാക്കൾ പ്രോസസ് ചെയ്യുകയും സംഭരിക്കുകയും ചെയ്തേക്കാം.
വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം
റേറ്റിങ്ങുകൾക്കും ഫോട്ടോകൾക്കുമായി പൊതുവെ നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഞങ്ങൾ പ്രോസസ് ചെയ്യുന്നത് സേവനം നൽകാനാവശ്യമായ അളവിലും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനുമാണ്. സമ്മതം ഉചിതമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.
ബാധകമായ പ്രാദേശിക നിയമം അനുവദിക്കുന്നപക്ഷം, ഞങ്ങളുടെയോ മൂന്നാം കക്ഷിയുടെയോ നിയമാനുസൃത താൽപ്പര്യങ്ങൾക്കായി ആവശ്യമായ വ്യക്തിഗത ഡാറ്റയുടെ ഇനിപ്പറയുന്ന വിഭാഗങ്ങൾ ഇവയ്ക്ക് വേണ്ടി ഞങ്ങൾ പ്രോസസ് ചെയ്യുന്നു:
- സമർപ്പിക്കലിന്റെ ഓതെന്റിസിറ്റി സ്ഥിരീകരിക്കുക
- സേവനത്തിന്റെ ഉദ്ഗ്രഥിത സ്വഭാവം നിലനിർത്തൽ
ഉപയോഗിക്കുന്ന ഡാറ്റയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- നിങ്ങളുടെ ഇമേജുമായി ബന്ധപ്പെട്ട ഏകദേശ ലൊക്കേഷനും ലൊക്കേഷൻ വിവരങ്ങളും
- ഞങ്ങളുടെ നിബന്ധനകൾ പാലിക്കാത്ത ഇമേജുകളുടെ മാതൃക
നിലനിർത്തൽ
റേറ്റിങ്ങുകളിലും ഫോട്ടോകളിലും നിങ്ങൾ സമർപ്പിക്കുന്ന ഫോട്ടോകൾ, അത്തരം ഉള്ളടക്കം നിങ്ങൾ ഡിലീറ്റ് ചെയ്യുകയോ നീക്കം ചെയ്യുകയോ, അല്ലെങ്കിൽ privacy.apple.com എന്ന Apple-ന്റെ സ്വകാര്യതാ പോർട്ടൽ വഴി അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ നിങ്ങൾ അഭ്യർഥന സമർപ്പിക്കുകയോ, അങ്ങനെ ഡിലീറ്റ് ചെയ്യാൻ നിയമപ്രകാരം അനുശാസിക്കുകയോ ചെയ്യാത്തപക്ഷം, ഞങ്ങൾ നിലനിർത്തുകയും നിങ്ങളുടെ Apple അക്കൗണ്ടിൽ സംഭരിക്കുകയും ചെയ്യും. മാപ്പ്സ് ആപ്പ് ഉപയോഗിച്ച്, നിങ്ങളുടെ ഫോട്ടോ സമർപ്പിക്കലുകൾ ഡിലീറ്റ് ചെയ്യാനും നിങ്ങളുടെ റേറ്റിങ് നീക്കം ചെയ്യാനും അല്ലെങ്കിൽ മാറ്റാനും കഴിയും. റേറ്റിങ്ങുകളും ഫോട്ടോകളുമായി ബന്ധപ്പെടുത്തുന്നുവെന്ന നിലയ്ക്ക് നിങ്ങളുടെ സ്വകാര്യ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിലോ, ഞങ്ങളുടെ ഡാറ്റാ പ്രൊട്ടക്ഷൻ ഓഫീസറെ ബന്ധപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലോ, നിങ്ങൾക്ക് ഞങ്ങളെ www.apple.com/in/legal/privacy/contact എന്നതിൽ ബന്ധപ്പെടാം.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. അത് www.apple.com/in/privacy എന്നതിൽ കണ്ടെത്താം
2025-12-12