ആശങ്ക റിപ്പോർട്ട് ചെയ്യലും സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ‘ആശങ്ക റിപ്പോർട്ട് ചെയ്യൂ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
![]()
- ‘ആശങ്ക റിപ്പോർട്ട് ചെയ്യൂ’ എന്നത് റിപ്പോർട്ട് ചെയ്യുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിവരങ്ങൾ ശേഖരിക്കുന്നു. Apple ബീറ്റ സോഫ്റ്റ്‌വെയർ പ്രോഗ്രാമിൽ ലഭ്യമായ ചില ഫീച്ചറുകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്കായി ശേഖരിച്ച വിവരങ്ങൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തി സംഭരിക്കുന്നു. നിങ്ങൾ ഈ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന് മുൻപ്, നിങ്ങളുടെ Apple അക്കൗണ്ട് സ്ക്രീനിൽ കാണിക്കും. മറ്റെല്ലാ റിപ്പോർട്ടുകളും നിങ്ങളുടെ Apple അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത ഒരു റാൻഡം അനന്യ ഐഡന്റിഫയറുമായി ബന്ധപ്പെടുത്തുന്നു.
- പ്രശ്നം കൂടുതൽ ഫലപ്രദമായി പരിഹരിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ റിപ്പോർട്ടിനൊപ്പം കൂടുതൽ വിവരങ്ങൾ സമർപ്പിക്കാവുന്നതാണ്.
- Apple മോഡലുകളെ പരിശീലിപ്പിക്കുന്നത് ഉൾപ്പെടെ, ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് നിങ്ങൾ സമർപ്പിക്കുന്ന വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം.
- നിങ്ങൾ ChatGPT-യുമായി ബന്ധപ്പെട്ട ആശങ്ക റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് OpenAI-യുമായി നിങ്ങളുടെ റിപ്പോർട്ട് പങ്കിടാൻ അനുവദിക്കുന്നതിന് തിരഞ്ഞെടുക്കാം.
- വിഷ്വൽ ഇന്റലിജൻസ് ഉപയോഗിച്ച് Google-ൽ തിരയുന്നതുമായി ബന്ധപ്പെട്ട ഒരു ആശങ്ക നിങ്ങൾ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ റിപ്പോർട്ട് Google-മായി പങ്കിടുന്നതിനുള്ള അനുവാദം നൽകാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ഞങ്ങളുടെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ഫീഡ്ബാക്ക് Apple-നെ അറിയിക്കാൻ ‘ആശങ്ക റിപ്പോർട്ട് ചെയ്യൂ’ എന്നത് നിങ്ങളെ അനുവദിക്കുന്നു. നിങ്ങളൊരു റിപ്പോർട്ട് സമർപ്പിക്കുമ്പോൾ, നിങ്ങൾ റിപ്പോർട്ടിൽ നൽകിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, വിവരണങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, സന്ദേശങ്ങൾ, ഇ-മെയിലുകൾ പോലുള്ള വിവരങ്ങൾ Apple ശേഖരിക്കുന്നു. സമർപ്പിക്കുന്നതിന് മുൻപ്, നിങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്താനാഗ്രഹിക്കാത്ത ഏത് വിവരങ്ങളും അറ്റാച്ചുമെന്റുകളും നിങ്ങൾക്ക് റിവ്യൂ ചെയ്ത് നീക്കം ചെയ്യാം.
Apple നിങ്ങളുടെ ഡിവൈസിന്റെ മോഡൽ, ഓപ്പറേറ്റിങ് സിസ്റ്റം പതിപ്പ്, ഭാഷ എന്നിവയും ശേഖരിക്കുന്നു. നിങ്ങൾ Apple Intelligence-മായി ബന്ധപ്പെട്ട ആശങ്ക റിപ്പോർട്ട് ചെയ്യുമ്പോൾ, ചില സന്ദർഭങ്ങളിൽ Apple, Apple Intelligence മോഡലിന്റെ പതിപ്പ് ശേഖരിച്ചേക്കാം.
റിപ്പോർട്ട് ചെയ്യപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ സഹായിക്കുന്നതിനും ഫീച്ചർ വിശിഷ്ട മോഡലുകൾ ഉൾപ്പെടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അവയെ പരിശീലിപ്പിക്കുന്നതിനും Apple ഈ വിവരങ്ങൾ ഉപയോഗിക്കുന്നു.
ഒരു മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട ആശങ്ക റിപ്പോർട്ട് ചെയ്യൽ
നിങ്ങൾ ChatGPT വിപുലീകരണം ഉപയോഗിക്കുകയും ഒരു പ്രശ്നം നേരിടുകയുമാണെങ്കിൽ നിങ്ങൾ റിപ്പോർട്ട് ചെയ്ത ആശങ്കയുമായി ബന്ധപ്പെട്ട വിവരങ്ങൾ ChatGPT ഓപ്പറേറ്റ് ചെയ്യുന്ന OpenAI-ക്ക് നൽകുന്നതിനായി പ്രത്യേകം തിരഞ്ഞെടുക്കാം. Apple നിങ്ങളുടെ അഭ്യർഥനയും (അഭ്യർഥനയ്ക്കൊപ്പം നിങ്ങൾ അറ്റാച്ച് ചെയ്യുന്ന മെറ്റീരിയലുകളും) ഉത്തരവും, നിങ്ങളുടെ ഡിവൈസ് തരം, പൊതുവായ ലൊക്കേഷൻ എന്നിവയുൾപ്പെടെ, നിങ്ങളുടെ ഡിവൈസിനെക്കുറിച്ചും ഡിവൈസ് ക്രമീകരണങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും നേരിട്ട പ്രശ്നത്തിന്റെ തരവും ഉൾപ്പെടെ, നിങ്ങൾ തിരിച്ചറിഞ്ഞ ആശങ്ക പിരഹരിക്കാൻ സഹായിക്കുന്നതിനായി നിങ്ങളുടെ റിപ്പോർട്ടിൽ നിന്നോ, അതിനെക്കുറിച്ചോ ഉള്ള ചില വിവരങ്ങൾ OpenAI-ക്ക് നൽകിയേക്കാം. OpenAI-ക്ക് വിവരങ്ങൾ നൽകാൻ നിങ്ങൾ പ്രത്യേകമായി തിരഞ്ഞെടുക്കുമ്പോൾ മാത്രമേ, OpenAI-യുമായി Apple റിപ്പോർട്ടുകൾ പങ്കിടൂ, കൂടാതെ OpenAI-ക്ക് ഒരു പരിമിതമായ കാലത്തേക്ക് മാത്രമേ ഈ വിവരങ്ങൾ നിലനിർത്താൻ അനുവാദമുള്ളൂ. റിപ്പോർട്ട് ചെയ്ത പ്രശ്നവും അനുബന്ധ പ്രശ്നങ്ങളും മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനും മാത്രമേ OpenAI-ക്ക് ഈ വിവരങ്ങൾ ഉപയോഗിക്കാൻ അനുവാദമുള്ളൂ. OpenAI-ക്ക് നിങ്ങളുടെ ഫീഡ്ബാക്ക് നൽകുമ്പോൾ, അത് നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കില്ല, ഒപ്പം റിപ്പോർട്ട് പങ്കിടുന്നതിന് മുൻപ് Apple നിങ്ങളുടെ പേരും ഇ-മെയിൽ വിലാസവും നീക്കംചെയ്യുകയും ചെയ്യും.
വിഷ്വൽ ഇന്റലിജൻസ് ഉപയോഗിച്ച് Google-ൽ തിരയാൻ നിങ്ങൾ തിരഞ്ഞെടുക്കുകയും നിങ്ങൾക്ക് ഒരു പ്രശ്നം അനുഭവപ്പെടുകയും ചെയ്താൽ, നിങ്ങളുടെ റിപ്പോർട്ട് ചെയ്ത ആശങ്കയുമായി ബന്ധപ്പെട്ട വിവരങ്ങൾ Google-ന് നൽകാൻ നിങ്ങൾക്ക് പ്രത്യേകം തിരഞ്ഞെടുക്കാം. നിങ്ങൾ തിരിച്ചറിഞ്ഞ ആശങ്ക പരിഹരിക്കാൻ സഹായിക്കുന്നതിന്, നിങ്ങളുടെ റിപ്പോർട്ടിൽ നിന്നുള്ളതോ അതിനെക്കുറിച്ചുള്ളതോ ആയ ചില വിവരങ്ങൾ Google-ന് Apple നൽകിയേക്കാം. നിങ്ങളുടെ അഭ്യർഥന (നിങ്ങൾ നൽകുന്ന ഏതെങ്കിലും ഇമേജ് ഉൾപ്പെടെ), തിരയൽ ഫലങ്ങൾ, നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ തരം, ഭാഷ, അനുഭവിച്ച പ്രശ്നത്തിന്റെ തരം എന്നിവ ഇതിൽ ഉൾപ്പെടുന്നു. Google-ന് വിവരങ്ങൾ നൽകാൻ നിങ്ങൾ പ്രത്യേകമായി തിരഞ്ഞെടുക്കുമ്പോൾ മാത്രമേ Google-മായി Apple റിപ്പോർട്ടുകൾ പങ്കിടൂ. നിങ്ങൾ Google-മായി പങ്കിടുന്ന വിവരങ്ങൾ Google-ന്റെ സ്വകാര്യതാ നയത്തിന് വിധേയമാണ്. Google-ന്റെ സ്വകാര്യതാ കീഴ്‌വഴക്കങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://policies.google.com/privacy?hl=en-US സന്ദർശിക്കൂ. Google-ന് നിങ്ങളുടെ ഫീഡ്ബാക്ക് നൽകുമ്പോൾ, അത് നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കില്ല, ഒപ്പം റിപ്പോർട്ട് പങ്കിടുന്നതിന് മുൻപ് Apple നിങ്ങളുടെ പേരും ഇ-മെയിൽ വിലാസവും നീക്കംചെയ്യുകയും ചെയ്യും.
വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം
സേവനം നൽകുന്നതിനും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ നിറവേറ്റുന്നതിനും അത്യാവശ്യമായ വിധത്തിലാണ് പൊതുവിൽ ‘ആശങ്ക റിപ്പോർട്ട് ചെയ്യൂ’ എന്നതമായി ബന്ധപ്പെട്ട നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഞങ്ങൾ പ്രോസസ് ചെയ്യുന്നത്. ഉചിതമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ സമ്മതം ആവശ്യമായിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും. ബാധകമായ പ്രാദേശിക നിയമം അനുവദിക്കുന്ന പക്ഷം, ഞങ്ങളുടെ നിയമാനുസൃതമായ താൽപ്പര്യങ്ങൾക്കായി, നിയമപരമായ ക്ലെയിമുകൾ സംരക്ഷിക്കാനും സ്ഥാപിക്കാനും നടപ്പിലാക്കാനും സാധിക്കുന്നതിന് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, വിവരണങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, സന്ദേശങ്ങൾ, ഇ-മെയിലുകൾ, നിങ്ങളുടെ ഡിവൈസിന്റെ മോഡൽ, ഓപ്പറേറ്റിങ് സിസ്റ്റം പതിപ്പ്, ഭാഷ, Apple Intelligence-ന്റെ പ്രസക്തമായ പതിപ്പ് (ഉണ്ടെങ്കിൽ) പോലുള്ള നിങ്ങൾ റിപ്പോർട്ടിൽ നൽകിയ വിവരങ്ങൾ ഞങ്ങൾ പ്രോസസ് ചെയ്യുന്നു.
നിലനിർത്തൽ
Apple ശേഖരിച്ച ഡാറ്റ വിശ്വസ്ത പങ്കാളികൾ പ്രോസസ് ചെയ്യുകയും സംഭരിക്കുകയും ചെയ്തേക്കാം. നിങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന രീതിയിൽ ഒരു വർഷം വരെയോ നിയമം അനുശാസിക്കുന്ന കാലത്തേക്കോ സംഭരിച്ചേക്കാം.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/privacy എന്നതിൽ കണ്ടെത്താം.
2025-12-12