സുരക്ഷാ ഫീച്ചറുകളും സ്വകാര്യതയും

നിങ്ങളുടെ ഡിവൈസ് അടിയന്തര സേവനങ്ങളെ വിളിക്കുമ്പോഴോ നിങ്ങൾ അടിയന്തര സേവനങ്ങൾക്കായി ടെക്സ്റ്റ് ചെയ്യുമ്പോഴോ സുരക്ഷാ ഫീച്ചറുകൾ നിങ്ങളുടെ ലൊക്കേഷൻ പങ്കിട്ടേക്കാം. നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകളെ പിന്നീട് ബന്ധപ്പെടുകയും നിങ്ങളുടെ ലൊക്കേഷനെക്കുറിച്ച് അറിയിക്കുകയും ചെയ്തേക്കാം.
 

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ‘സുരക്ഷാ ഫീച്ചറുകൾ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Privacy Icon

  • അടിയന്തര സേവനങ്ങളെ വിളിക്കാൻ സുരക്ഷാ ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ, ഒരു കോളോ ടെക്സ്റ്റ് സെഷനോ ആരംഭിക്കുകയാണെങ്കിൽ പ്രതികരണ ശ്രമങ്ങളെ സഹായിക്കുന്നതിന് നിങ്ങൾ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടോ എന്നത് പരിഗണിക്കാതെ അത് നിങ്ങളുടെ ഡിവൈസ് ലോക്കേഷൻ ഉൾപ്പെടുത്തിയേക്കാം.
  • കോൾ അവസാനിക്കുമ്പോൾ, അടിയന്തര SOS ട്രിഗർ ചെയ്തായി നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകളെ അറിയിക്കാനായി നിങ്ങളുടെ ലൊക്കേഷൻ സഹിതം നിങ്ങളുടെ ഡിവൈസ് അവർക്ക് ഒരു സന്ദേശമയച്ചേക്കാം.
  • ചില ഫീച്ചറുകൾ ഓട്ടോമാറ്റിക്കായി എനേബിൾ ചെയ്യപ്പെടാം.

അടിയന്തര SOS

അടിയന്തര കോളിന് തുടക്കം കുറിക്കുന്ന അടിയന്തര SOS ഫീച്ചർ ഉപയോഗിക്കുമ്പോൾ, നിങ്ങളെ സഹായിക്കാൻ ഡിസ്പാച്ചറെ അനുവദിക്കുന്നതിന്, കോളിൽ നിങ്ങളുടെ ലൊക്കേഷനും (നിങ്ങൾ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടോ എന്നത് പരിഗണിക്കാതെ) മെഡിക്കൽ ഐഡിയും (എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ) ഉൾപ്പെടുത്തിയേക്കാം. നിങ്ങളുടെ ലൊക്കേഷൻ ഡാറ്റയും എൻക്രിപ്റ്റ് ചെയ്ത മെഡിക്കൽ ഐഡി വിവരങ്ങളും Apple-ലേക്ക് അയയ്ക്കുന്നു, അതുവഴി Apple-ന് നിങ്ങളുടെ പ്രദേശത്ത് മെച്ചപ്പെടുത്തിയ എമർജൻസി ഡാറ്റ സേവനം പിന്തുണയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും അടിയന്തര സേവനങ്ങൾക്ക് ഡാറ്റ നൽകാനും കഴിയും. നിങ്ങളുടെ പ്രദേശത്ത് പിന്തുണയ്ക്കുന്നുണ്ടെങ്കിൽ, അടിയന്തര സേവനങ്ങളിലേക്ക് ഡെലിവറി നടത്തുന്നതിന് ഒരു പങ്കാളി Apple-ൽ നിന്ന് നിങ്ങളുടെ വിവരങ്ങൾ വീണ്ടെടുത്തേക്കാം. Apple-ന് നിങ്ങളുടെ മെഡിക്കൽ ഐഡി വിവരങ്ങൾ വായിക്കാൻ കഴിയില്ല. നിങ്ങൾ സന്ദേശങ്ങൾ ആപ്പ് അൺഇൻസ്റ്റോൾ ചെയ്തിട്ടില്ലെങ്കിൽ, കോൾ അവസാനിക്കുമ്പോൾ ഒരു ചെക്ക് ഇൻ സെഷൻ സജീവമാണെങ്കിൽ, നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകൾക്കും ചെക്ക് ഇൻ കോൺടാക്റ്റിനും, നിങ്ങൾ സന്ദേശം റദ്ദാക്കിയിട്ടില്ലെങ്കിൽ ‘നിങ്ങൾ അടിയന്തര സേവനങ്ങളിൽ വിളിച്ചു’ എന്ന സന്ദേശം ഓട്ടോമാറ്റിക്കായി ലഭിക്കും. ഈ സന്ദേശത്തിൽ നിങ്ങളുടെ നിലവിലെ ലൊക്കേഷനും ഉൾപ്പെടും. പരിമിതമായ സമയത്തേക്ക്, നിങ്ങളുടെ ലൊക്കേഷൻ മാറുന്നതിനനുസരിച്ച് ഡിവൈസ് നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകളിലേക്കും സജീവമായ ചെക്ക് ഇൻ കോൺടാക്റ്റിലേക്കും അപ്ഡേറ്റുകൾ അയയ്ക്കും. നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകളിലേക്കോ സജീവമായ ചെക്ക് ഇൻ കോൺടാക്റ്റിലേക്കോ നിങ്ങളുടെ ലൊക്കേഷൻ അയയ്ക്കേണ്ടതില്ലെങ്കിൽ, നിങ്ങളുടെ iPhone, അല്ലെങ്കിൽ Apple Vision Pro എന്നതിൽ ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > സിസ്റ്റം സേവനങ്ങൾ എന്നതിലേക്ക് പോയി ‘അടിയന്തര കോളുകളും SOS-ഉം’ ഓഫാക്കാൻ ടാപ്പ് ചെയ്യൂ.

അടിയന്തര SOS, സ്വകാര്യത എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, www.apple.com/legal/privacy/data/en/emergency-sos സന്ദർശിക്കൂ.

മെഡിക്കൽ ഐഡിയെക്കുറിച്ച് കൂടുതൽ അറിയുന്നതിന്, ക്രമീകരണം > ആരോഗ്യം > മെഡിക്കൽ ഐഡി > അടിയന്തര ആക്സസ് എന്നതിലേക്ക് പോയി കൂടുതൽ അറിയുക ടാപ്പ് ചെയ്യൂ.

ലൊക്കേഷൻ സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിന്, www.apple.com/legal/privacy/data/en/location-services സന്ദർശിക്കൂ.

ഉപഗ്രഹം വഴിയുള്ള അടിയന്തര SOS

അടിയന്തര സേവനങ്ങളെ ബന്ധപ്പെടാൻ മറ്റ് മാർഗങ്ങളൊന്നും ലഭ്യമല്ലാത്ത അസാധാരണമായ സാഹചര്യങ്ങളിൽ സാറ്റലൈറ്റ് വഴിയുള്ള അടിയന്തര SOS നിങ്ങളെ അതിനായി സഹായിക്കും. സന്ദേശങ്ങൾ ആപ്പ് ആവശ്യമായ ഈ സേവനം എല്ലാ ലൊക്കേഷനുകളിലും സാഹചര്യങ്ങളിലും ലഭ്യമായേക്കില്ല.

അടിയന്തര സേവനങ്ങളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും, തെളിഞ്ഞ ആകാശവും, നിങ്ങളുടെ ഡിവൈസിനും ഉപഗ്രഹത്തിനും ഇടയിലെ ശ്രദ്ധാപൂർവമായ വിന്യാസവും ആവശ്യമാണ്. ഒരു ഉപഗ്രഹ കണക്ഷൻ നിങ്ങളുടെ പരമ്പരാഗത നെറ്റ്‌വർക്കിൽ നിന്ന് വളരെ വ്യത്യസ്തമായി പ്രവർത്തിക്കുന്നു. തൽഫലമായി, സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും പരമ്പരാഗത ടെക്സ്റ്റ് സന്ദേശങ്ങളേക്കാൾ കൂടുതൽ സമയമെടുത്തേക്കാം, ലഭ്യതയിൽ നിങ്ങൾക്ക് വിടവുകൾ അനുഭവപ്പെടാം.

ചില ലൊക്കേഷനുകളിൽ, നിങ്ങൾക്ക് അടിയന്തര സേവന കേന്ദ്രങ്ങളുമായി നേരിട്ട് സന്ദേശങ്ങൾ കൈമാറാനായേക്കും. നിങ്ങളുടെ ലൊക്കേഷന് സേവനങ്ങൾ നൽകുന്ന അടിയന്തര സേവന കേന്ദ്രങ്ങൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ സ്വീകരിക്കാനാകുന്നില്ലെങ്കിൽ, ഒരു മൂന്നാം കക്ഷി റിലേ ദാതാവ് നിങ്ങൾക്ക് ടെക്സ്റ്റ് ചെയ്യുകയും നിങ്ങൾക്കായി അടിയന്തര സേവനങ്ങളിലേക്ക് വിളിക്കുകയും ചെയ്യും. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, അടിയന്തര സേവന പിന്തുണയിലേക്ക് നേരിട്ട് അയയ്ക്കുന്ന ടെക്സ്റ്റിനെ ലാറ്റിൻ അക്ഷരമാല മാത്രമേ പിന്തുണയ്ക്കൂ.

ഒരു മൊബൈൽ, അല്ലെങ്കിൽ Wi-Fi വോയ്സ് കണക്ഷൻ ലഭ്യമാണെങ്കിൽ, നിങ്ങൾ അടിയന്തര സേവനങ്ങളെ ഫോൺ വഴി ബന്ധപ്പെടണം. എന്നിരുന്നാലും, നിങ്ങൾ അങ്ങനെ ചെയ്താൽ, നിങ്ങളുടെ സാറ്റലൈറ്റ് സെഷൻ കൈകാര്യം ചെയ്യുന്ന അതേ അടിയന്തര സേവന ദാതാവിനെ തന്നെ നിങ്ങൾ കണക്റ്റ് ചെയ്തേക്കണമെന്നില്ല.

ഉപഗ്രഹം വഴിയുള്ള അടിയന്തര SOS, ഉപഗ്രഹ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു, ഫങ്ഷനാലിറ്റി നിലനിർത്താൻ ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ആവശ്യമായി വന്നേക്കാം.

നിങ്ങൾ ഉപഗ്രഹം വഴിയുള്ള അടിയന്തര SOS ഉപയോഗിച്ച് ടെക്സ്റ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ അയയ്ക്കപ്പെടുന്നു. Apple ഡീക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ പ്രസക്തമായ അടിയന്തര സേവന ദാതാവിലേക്കോ മൂന്നാം കക്ഷി റിലേ ദാതാവിലേക്കോ പോകുന്നു. നിങ്ങൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താനും ബാധകമായ നിയമങ്ങൾ പാലിക്കാനുമായി നിങ്ങളുടെ സന്ദേശങ്ങൾ അടിയന്തര സേവന കേന്ദ്രങ്ങളും റിലേ ദാതാവും നിലനിർത്തിയേക്കാം.

നിങ്ങൾ ഉപഗ്രഹം വഴിയുള്ള അടിയന്തര SOS ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ടെക്സ്റ്റ് സന്ദേശങ്ങളെ ഒരു പ്രാദേശിക അടിയന്തര സേവന ഓർഗനൈസഷനിലേക്ക് എത്തിക്കുന്നതിനും പ്രതികരണം നടത്തുന്നവരെ നിങ്ങളിലേക്ക് എത്തിച്ചേരുന്നതിന് സഹായിക്കുന്നതിനും Apple, അടിയന്തര സേവന ടെക്സ്റ്റ് റൂട്ടിങ് ദാതാക്കൾ, മൂന്നാം കക്ഷി റിലേ ദാതാവ് എന്നിവരുമായി നിങ്ങളുടെ ലൊക്കേഷൻ പങ്കിടും. ഉപഗ്രഹം വഴി Find My-ൽ പങ്കിട്ട ലൊക്കേഷനുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത രൂപത്തിലാണ് അയയ്ക്കുന്നത്. ഇത് Apple-ന് ആക്സസ് ചെയ്യാനാകില്ല.

ഒരു അടിയന്തര സെഷനിൽ, നിങ്ങളുടെ ലൊക്കേഷനും അടിയന്തര സാഹചര്യത്തിന്റെ സ്വഭാവവും സംബന്ധിച്ച വിവരങ്ങൾക്കൊപ്പം നിങ്ങൾ മുൻകൂട്ടി തിരഞ്ഞെടുത്ത അടിയന്തര കോൺടാക്റ്റുകളുമായി അടിയന്തര സേവനങ്ങളുമായുള്ള ആശയവിനിമയത്തിന്റെ ട്രാൻസ്ക്രിപ്റ്റ് പങ്കിടാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. സ്ക്രീനിന്റെ മുകളിലുള്ള ‘പങ്കിടൽ നിർത്തൂ’ എന്നതിൽ ടാപ്പ് ചെയ്തുകൊണ്ട് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സെഷൻ ട്രാൻസ്ക്രിപ്റ്റ് പങ്കിടുന്നത് നിർത്താം.

അടിയന്തര SOS തത്സമയ വീഡിയോ

അടിയന്തിര കോളിനിടയിൽ, അടിയന്തര സേവനങ്ങളുടെ അഭ്യർഥന പ്രകാരം നിങ്ങൾക്ക് തത്സമയ വീഡിയോ പങ്കിടാനോ മീഡിയ അപ്‌ലോഡ് ചെയ്യാനോ തിരഞ്ഞെടുക്കാം. ‘കോൾ അവസാനിപ്പിക്കൂ’, തുടർന്ന് ‘ക്യാമറ പങ്കിടുന്നത് നിർത്തൂ’ അല്ലെങ്കിൽ ‘കോൾ അവസാനിപ്പിക്കൂ’ ടാപ്പ് ചെയ്തുകൊണ്ട് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും തത്സമയ വീഡിയോ പങ്കിടുന്നത് നിർത്താം. നിങ്ങൾ മീഡിയ ഉള്ളടക്കം അപ്‌ലോഡ് ചെയ്യാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളൊരു അടിയന്തര കോൾ അവസാനിപ്പിക്കുകയാണെങ്കിൽ പോലും നിങ്ങളുടെ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നത് തുടരും. ‘അടിയന്തര സേവനങ്ങൾ’ പങ്കിട്ട മീഡിയ ഉള്ളടക്കം റെക്കോർഡ് ചെയ്യുകയോ സേവ് ചെയ്യുകയോ ചെയ്തേക്കാം. തത്സമയ വീഡിയോയും അപ്‌ലോഡ് ചെയ്ത മീഡിയയും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്താണ് അയയ്ക്കുന്നത്. ഇത് Apple-ന് കാണാനോ ആക്സസ് ചെയ്യാനോ കഴിയില്ല.

ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് ‘അടിയന്തര കോളുകളും SOS-ഉം’ ഓണായിരിക്കണം. ഇങ്ങനെ ചെയ്യുന്നതിന്, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > സിസ്റ്റം സേവനങ്ങൾ എന്നതിലേക്ക് പോയി ‘അടിയന്തര കോളുകളും SOS-ഉം’ ഓണാക്കാനായി ടാപ്പ് ചെയ്യൂ.

എല്ലാ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും അടിയന്തര SOS തത്സമയ വീഡിയോ ലഭ്യമായേക്കില്ല.

വീഴ്ച കണ്ടെത്തൽ

Apple Watch SE അല്ലെങ്കിൽ Apple Watch സീരീസ് 4 അല്ലെങ്കിൽ അതിന് ശേഷമുള്ളതിന് നിങ്ങൾ വാച്ച് ധരിച്ചിരിക്കുമ്പോൾ ശക്തമായ ഒരു വീഴ്ച കണ്ടെത്തിയാൽ, ആവശ്യമെങ്കിൽ വീഴ്ച കണ്ടെത്തൽ അലേർട്ടിന് നിങ്ങളെ അടിയന്തര സേവനങ്ങളിലേക്ക് കണക്റ്റ് ചെയ്യുന്നതിന് സഹായിക്കാനാകും. നിങ്ങൾക്ക് അടിയന്തര സേവനങ്ങളെ ബന്ധപ്പെടാനോ അലേർട്ട് നിരസിക്കാനോ തിരഞ്ഞെടുക്കാം. നിങ്ങളുടെ Apple Watch നിങ്ങൾ ചലിക്കുന്നതായി കണ്ടെത്തിയാൽ, നിങ്ങൾ അലേർട്ടിനോട് പ്രതികരിക്കുന്നതിനായി കാത്തിരിക്കും. ഓട്ടോമാറ്റിക്കായി അടിയന്തര സേവനങ്ങളിൽ വിളിക്കില്ല. നിങ്ങൾ ഒരു മിനിറ്റോളമായി ചലിക്കാതിരിക്കുന്നതായി നിങ്ങളുടെ Apple Watch കണ്ടെത്തിയാൽ, നിങ്ങളുടെ കൈത്തണ്ടയിൽ ടാപ്പ് ചെയ്യുകയും ഒരു അലേർട്ട് ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടുള്ള ഒരു 30-സെക്കൻഡ് കൗണ്ട്ഡൗൺ അത് ആരംഭിക്കും. കൗണ്ട്ഡൗൺ അവസാനിക്കുമ്പോൾ, നിങ്ങളുടെ Apple Watch അടിയന്തര സേവനങ്ങളെയും നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകളെയും ഓട്ടോമാറ്റിക്കായി ബന്ധപ്പെടും.

ഓട്ടോമാറ്റിക്കായി ഡയൽ ചെയ്ത കോൾ കണക്റ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ Apple Watch ശക്തമായ ഒരു വീഴ്ച കണ്ടെത്തിയതായി അടിയന്തര സേവനങ്ങളെ അറിയിക്കുന്നതിന് Apple Watch ഒരു ഓഡിയോ സന്ദേശം പ്ലേ ചെയ്യും. തുടർന്ന് നിങ്ങളുടെ നിലവിലെ ലൊക്കേഷൻ അക്ഷാംശ, രേഖാംശ കോർഡിനേറ്റുകളായി പങ്കിടുകയും ചെയ്യും. നിങ്ങൾ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടോയെന്ന് പരിഗണിക്കാതെ കോൾ നിങ്ങളുടെ ലൊക്കേഷൻ പങ്കിടും. ഒരു അടിയന്തര കോളിനിടെ പങ്കിടാനായി നിങ്ങൾ നേരത്തെ മെഡിക്കൽ ഐഡി എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മെഡിക്കൽ ഐഡി ഓട്ടോമാറ്റിക്കായി അടിയന്തര സേവനങ്ങളുമായും പങ്കിടും (യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും മാത്രം). നിങ്ങൾ സന്ദേശങ്ങൾ ആപ്പ് അൺഇൻസ്റ്റോൾ ചെയ്തിട്ടില്ലെങ്കിൽ, കോൾ അവസാനിച്ചതിന് ശേഷം നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകൾക്ക് സന്ദേശം അയയ്ക്കുന്നതിന് മുൻപ് നിങ്ങളുടെ Apple Watch 10-സെക്കൻഡ് കൗണ്ട്ഡൗൺ ആരംഭിക്കും. ചെക്ക്-ഇൻ സെഷൻ സജീവമാണെങ്കിൽ, ചെക്ക് ഇൻ നിങ്ങളുടെ ലൊക്കേഷനിലുള്ള കോൺടാക്റ്റിലേക്ക് വിളിച്ച്, നിങ്ങളുടെ വാച്ച് ശക്തമായ വീഴ്ച കണ്ടെത്തി എന്നും അടിയന്തര സേവനങ്ങളെ വിളിച്ചിട്ടുണ്ടെന്നുമുള്ള സന്ദേശം അയക്കും. 10-സെക്കൻഡ് കൗണ്ട്ഡൗണിനുള്ളിൽ, നിങ്ങളുടെ അടിയന്തര കോൺടാക്റ്റിലേക്കും സജീവ ചെക്ക് ഇൻ കോൺടാക്റ്റിലേക്കും അയയ്ക്കുന്ന സന്ദേശം റദ്ദാക്കാം. നിങ്ങളുടെ Apple Watch-ന് നിങ്ങളുടെ മെഡിക്കൽ ഐഡിയിൽ നിന്ന് അടിയന്തര കോൺടാക്റ്റുകൾ ലഭിക്കും.

ഒരു വീഴ്ച കണ്ടെത്തുകയും ഓട്ടോമാറ്റിക്കായി ഡയൽ ചെയ്യുന്ന കോളിന് അടിയന്തര സേവനങ്ങളെ കണക്റ്റ് ചെയ്യാനാനാകാതിരിക്കുകയും നിങ്ങൾക്ക് അനങ്ങാനാകാത്ത സാഹചര്യവുമാണെങ്കിൽ, നിങ്ങളുടെ iPhone സന്ദേശങ്ങൾ ആപ്പ് ഉപയോഗിച്ച് അടിയന്തര സേവനങ്ങൾക്ക് പരിമിതമായ വിവരങ്ങൾ (ഉദാഹരണത്തിന്, നിങ്ങളുടെ ലൊക്കേഷൻ, ബാറ്ററിയുടെ ആയുസ്സ്, അടിയന്തര സാഹചര്യത്തിന്റെ സ്വഭാവം) ഓട്ടോമാറ്റിക്കായി ടെക്സ്റ്റ് ചെയ്യുന്നതിന് ഉപഗ്രഹ കണക്റ്റിവിറ്റി വഴിയുള്ള അടിയന്തര SOS ഉപയോഗിക്കുന്നതിന് ശ്രമിക്കും. നിങ്ങൾ സന്ദേശങ്ങൾ ആപ്പ് അൺഇൻസ്റ്റോൾ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾക്കായി പരിമിതമായ വിവരങ്ങൾ (ഉദാഹരണത്തിന്, നിങ്ങളുടെ ലൊക്കേഷൻ, അടിയന്തര ആവശ്യത്തിന്റെ സ്വഭാവം) നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകൾക്കും സജീവമായ ചെക്ക് ഇൻ കോൺടാക്റ്റുകൾക്കും അയയ്ക്കും.

Apple Watch ചോദിക്കുമ്പോൾ വീണിട്ടില്ലെന്ന് നിങ്ങൾ മറുപടി നൽകുന്നില്ലെങ്കിൽ വീഴ്ചകൾ ആരോഗ്യം ആപ്പിൽ ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്യും. നിങ്ങളുടെ വീഴൽ ചരിത്രം പരിശോധിക്കുന്നതിന്, നിങ്ങളുടെ iPhone-ൽ ആരോഗ്യം ആപ്പ് തുറന്ന് ബ്രൗസ് ചെയ്യൂ > മറ്റ് ഡാറ്റ > വീഴ്ചകളുടെ എണ്ണം എന്നതിലേക്ക് പോകൂ.

എന്റെ വാച്ച് > അടിയന്തര SOS എന്നതിലേക്ക് പോയി, ‘വീഴ്ച കണ്ടെത്തൂ’ ഓണാക്കാനോ ഓഫാക്കാനോ ടാപ്പ് ചെയ്യുന്നതിലൂടെ, നിങ്ങളുടെ iPhone-ലെ Apple Watch ആപ്പിൽ നിന്ന് നിങ്ങൾക്ക് വീഴ്ച കണ്ടെത്തൽ എനേബിൾ ചെയ്യാനോ ഡിസേബിൾ ചെയ്യാനോ കഴിയും. വീഴ്ച കണ്ടെത്തൽ ഓണാണെങ്കിൽ നിങ്ങൾക്ക് ‘എപ്പോഴും ഓൺ’ അല്ലെങ്കിൽ ‘വർക്ക്ഔട്ട് ചെയ്യുമ്പോൾ മാത്രം’ ടാപ്പ് ചെയ്യാനാകും. നിങ്ങളുടെ Apple Watch സജ്ജീകരിക്കുമ്പോൾ, അല്ലെങ്കിൽ ആരോഗ്യം ആപ്പിൽ നിങ്ങളുടെ വയസ് നൽകുകയും അത് 55, അല്ലെങ്കിൽ അതിന് മുകളിലാണെങ്കിൽ ഓട്ടോമാറ്റിക്കായി വീഴ്ച കണ്ടെത്തൽ ഓണാകുന്നു. നിങ്ങളുടെ പ്രായം 18-നും 55-നും ഇടയിലാണെങ്കിൽ, വർക്കൗട്ടുകൾക്കിടെ മാത്രം വീഴ്ച കണ്ടെത്തൽ ഓട്ടോമാറ്റിക്കായി ഓണാകുന്നു. അടിയന്തിര സേവനങ്ങളെ ഓട്ടോമാറ്റിക് ആയി വിളിക്കാൻ നിങ്ങളുടെ വാച്ചിൽ ‘കൈത്തണ്ട കണ്ടെത്തൽ’ എനേബിൾ ചെയ്തിരിക്കണം. Apple Watch-ൽ ഇത് ചെയ്യുന്നതിന് ക്രമീകരണം > പാസ്കോഡ് എന്നതിലേക്ക് പോയി ‘കൈത്തണ്ട കണ്ടെത്തൽ’ ഓണാക്കാൻ ടാപ്പ് ചെയ്യൂ. വീഴ്ച കണ്ടെത്തൽ 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് മാത്രമേ ലഭ്യമാകൂ. Apple Watch-ന് എല്ലാ വീഴ്ചകളും കണ്ടെത്താൻ കഴിയില്ല.

അപകടം കണ്ടെത്തൽ

iOS 16 അല്ലെങ്കിൽ അതിന് ശേഷമുള്ളതോട് കൂടിയ നിങ്ങളുടെ iPhone 14 അല്ലെങ്കിൽ അതിന് ശേഷമുള്ളത് (എല്ലാ മോഡലുകളും), Apple Watch സീരീസ് 8 അല്ലെങ്കിൽ അതിന് ശേഷമുള്ളത്, Apple Watch SE (രണ്ടാം തലമുറ), watchOS 9 അല്ലെങ്കിൽ അതിന് ശേഷമുള്ളതോട് കൂടിയ Apple Watch Ultra അല്ലെങ്കിൽ അതിന് ശേഷമുള്ളത് എന്നിവ ഗുരുതരമായ ഒരു കാറപകടം കണ്ടെത്തിയാൽ, അടിയന്തര സേവനങ്ങളെ കോൾ ചെയ്യുന്നതിനായി ഒരു അലേർട്ട് ട്രിഗർ ചെയ്യും. നിങ്ങൾക്ക് അലേർട്ട് നിരസിക്കാനോ അടിയന്തര സേവനങ്ങളെ ബന്ധപ്പെടാനോ തിരഞ്ഞെടുക്കാം. നിരസിച്ചില്ലെങ്കിൽ, നിങ്ങളുടെ ഡിവൈസ് 10 സെക്കൻഡ് നേരത്തേക്ക് ഒരു അലാറം ശബ്ദം പുറപ്പെടുവിക്കുകയും അലേർട്ട് കാണിക്കുകയും ചെയ്യും. മറ്റൊരു 30-സെക്കൻഡ് കൗണ്ട്ഡൗണിന് ശേഷവും നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ നിങ്ങളുടെ ഡിവൈസ് അടിയന്തര സേവനങ്ങളിലേക്ക് കോൾ ചെയ്യും.

ഓട്ടോമാറ്റിക്കായി ഡയൽ ചെയ്ത കോൾ കണക്റ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ ഡിവൈസ് ഒരു കാറപകടം കണ്ടെത്തിയതായി അടിയന്തര സേവനങ്ങളെ അറിയിക്കുന്നതിന് നിങ്ങളുടെ ഡിവൈസ് ഒരു ഓഡിയോ സന്ദേശം പ്ലേ ചെയ്യും.തുടർന്ന് നിങ്ങളുടെ നിലവിലെ ലൊക്കേഷൻ അക്ഷാംശ, രേഖാംശ കോർഡിനേറ്റുകളായി പങ്കിടുകയും ചെയ്യും. നിങ്ങൾ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടോയെന്ന് പരിഗണിക്കാതെ കോൾ നിങ്ങളുടെ ലൊക്കേഷൻ പങ്കിടും. ഒരു അടിയന്തര കോളിനിടെ പങ്കിടാനായി നിങ്ങൾ നേരത്തെ മെഡിക്കൽ ഐഡി എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മെഡിക്കൽ ഐഡി ഓട്ടോമാറ്റിക്കായി അടിയന്തര സേവനങ്ങളുമായും പങ്കിടും (യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും മാത്രം). നിങ്ങൾ സന്ദേശങ്ങൾ ആപ്പ് അൺഇൻസ്റ്റോൾ ചെയ്തിട്ടില്ലെങ്കിൽ, കോൾ അവസാനിച്ചതിന് ശേഷം, നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകൾക്ക് സന്ദേശം അയയ്ക്കുന്നതിന് മുൻപ് നിങ്ങളുടെ ഡിവൈസ് 10-സെക്കൻഡ് കൗണ്ട്ഡൗൺ ആരംഭിക്കും. ചെക്ക് ഇൻ സെഷൻ സജീവമാണെങ്കിൽ, ചെക്ക് ഇൻ നിങ്ങളുടെ ലൊക്കേഷനിലുള്ള കോൺടാക്റ്റിലേക്ക് വിളിച്ച്, നിങ്ങളുടെ ഡിവൈസ് കാറപകടം കണ്ടെത്തിയെന്നും അടിയന്തര സേവനങ്ങളെ വിളിച്ചിട്ടുണ്ടെന്നുമുള്ള സന്ദേശം അയക്കും. 10-സെക്കൻഡ് കൗണ്ട്ഡൗണിനുള്ളിൽ, നിങ്ങളുടെ അടിയന്തര കോൺടാക്റ്റിലേക്കും സജീവ ചെക്ക് ഇൻ കോൺടാക്റ്റിലേക്കും അയയ്ക്കുന്ന സന്ദേശം റദ്ദാക്കാം. നിങ്ങളുടെ ഡിവൈസിന് നിങ്ങളുടെ മെഡിക്കൽ ഐഡിയിൽ നിന്ന് അടിയന്തര കോൺടാക്റ്റുകൾ ലഭിക്കും. അടിയന്തര കോൺടാക്റ്റുകൾക്കും സജീവമായ ചെക്ക് ഇൻ കോൺടാക്റ്റിനും അറിയിപ്പ് അയച്ച ശേഷം, നിങ്ങളുടെ ഡിവൈസ് ‘അടിയന്തര സേവനങ്ങളുമായി ബന്ധപ്പെടൂ’, ‘മെഡിക്കൽ ഐഡി വിവരങ്ങൾ തുറക്കൂ’, അല്ലെങ്കിൽ ‘അലേർട്ട് നിരാകരിക്കൂ’ എന്നീ ഓപ്ഷനുകൾ കാണിക്കുന്നത് തുടരും. iPhone-നും Apple Watch-നും എല്ലാ കാറപകടങ്ങളും കണ്ടെത്താനാകില്ല. ഒരു അപകടം നടന്നോ ഇല്ലയോ എന്ന് നിർണയിക്കാൻ ലൊക്കേഷൻ വിവരങ്ങൾ ഉപയോഗിച്ചേക്കാം.

ഒരു ഗുരുതരമായ കാറപകടം കണ്ടെത്തുകയും ഓട്ടോമാറ്റിക്കായി ഡയൽ ചെയ്യുന്ന കോളിന് അടിയന്തര സേവനങ്ങളെ കണക്റ്റ് ചെയ്യാനാനാകാതിരിക്കുകയും നിങ്ങൾക്ക് പ്രതികരിക്കാനാകാത്ത സാഹചര്യവുമാണെങ്കിൽ, നിങ്ങളുടെ iPhone സന്ദേശങ്ങൾ ആപ്പ് ഉപയോഗിച്ച് അടിയന്തര സേവനങ്ങൾക്ക് പരിമിതമായ വിവരങ്ങൾ (ഉദാഹരണത്തിന്, നിങ്ങളുടെ ലൊക്കേഷൻ, ബാറ്ററിയുടെ ആയുസ്സ്, അടിയന്തര സാഹചര്യത്തിന്റെ സ്വഭാവം) ഓട്ടോമാറ്റിക്കായി ടെക്സ്റ്റ് ചെയ്യുന്നതിന് ഉപഗ്രഹ കണക്റ്റിവിറ്റി വഴിയുള്ള അടിയന്തര SOS ഉപയോഗിക്കുന്നതിന് ശ്രമിക്കും. നിങ്ങൾ സന്ദേശങ്ങൾ ആപ്പ് അൺഇൻസ്റ്റോൾ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾക്കായി പരിമിതമായ വിവരങ്ങൾ (ഉദാഹരണത്തിന്, നിങ്ങളുടെ ലൊക്കേഷൻ, അടിയന്തര ആവശ്യത്തിന്റെ സ്വഭാവം) നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകൾക്കും സജീവമായ ചെക്ക് ഇൻ കോൺടാക്റ്റുകൾക്കും അയയ്ക്കും.

നിങ്ങൾക്ക് ക്രമീകരണം> അടിയന്തര SOS > എന്നതിലേക്ക് പോയി ‘ഗുരുതരമായ അപകടത്തിന് ശേഷം കോൾ ചെയ്യൂ’ ഓണോ ഓഫോ ചെയ്യാൻ ടാപ്പ് ചെയ്ത് അല്ലെങ്കിൽ നിങ്ങളുടെ iPhone-ലെ Apple Watch ആപ്പിൽ എന്റെ Watch > അടിയന്തര SOS എന്നതിലേക്ക് പോയി ‘ഗുരുതരമായ അപകടത്തിന് ശേഷം കോൾ ചെയ്യൂ’ ഓണോ ഓഫോ ചെയ്യാൻ ടാപ്പ് ചെയ്ത് ‘അപകടം കണ്ടെത്തൽ’ ഡിസേബിളോ വീണ്ടും എനേബിളോ ചെയ്യാനാകും.

നിങ്ങളുടെ iPhone-ൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള മൂന്നാം കക്ഷി ആപ്പുകളുമായി ‘അപകടം കണ്ടെത്തൽ’ ഡാറ്റ പങ്കിടാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾ ഡാറ്റയിലേക്ക് ആക്സസ് അനുവദിക്കുകയും ഒരു കാറപകടം ഉണ്ടാകുകയും ചെയ്താൽ, മൂന്നാം കക്ഷിയെ ഓട്ടോമാറ്റിക്കായി അപകട വിവരം അറിയിക്കും. അതിൽ ലൊക്കേഷൻ ഡാറ്റയും അടങ്ങിയേക്കാം.

നിങ്ങളുടെ iPhone-നെ അത് ഒരു കാറപകടം കണ്ടെത്തിയതിന് ശേഷം അടിയന്തര സേവനങ്ങളിലേക്ക് വിളിക്കുന്നതിന് അനുവദിച്ചാൽ, അപകടത്തെക്കുറിച്ച് മൂന്നാം കക്ഷിയെ അറിയിക്കുന്നതിനേക്കാൾ മുൻഗണന അടിയന്തര സേവനങ്ങളിലേക്കുള്ള കോളിന് നൽകും. നിങ്ങളുടെ iPhone-നെ അത് ഒരു കാറപകടം കണ്ടെത്തിയതിന് ശേഷം അടിയന്തര സേവനങ്ങളിലേക്ക് വിളിക്കുന്നതിന് അനുവദിക്കാതിരുന്നാൽ, കാറപകടം കണ്ടെത്തുകയും മൂന്നാം കക്ഷിയുമായുള്ള പങ്കിടൽ നടക്കുകയും ചെയ്യുമ്പോൾ ഒരു അപകടം കണ്ടെത്തിയതായും മൂന്നാം കക്ഷിയുമായി ഡാറ്റ പങ്കിടുകയും ചെയ്തതായും നിങ്ങളെ അറിയിക്കുന്നതിന് നിങ്ങളുടെ ഡിവൈസ് ഒരു അലേർട്ട് അയയ്ക്കും. സാധ്യമെങ്കിൽ നിങ്ങൾ മൂന്നാം കക്ഷി ആപ്പുമായി ഇടപഴകണം.

‘അപകടം കണ്ടെത്തൽ’ ഡാറ്റ മൂന്നാം കക്ഷികളുമായി പങ്കിടണമോ എന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ iPhone-ൽ അങ്ങനെ ചെയ്യുന്നതിന്, ക്രമീകരണം > അടിയന്തര SOS എന്നതിലേക്ക് പോയി ‘ആപ്പുമായി അപകടം പങ്കിടൂ’ ഓണാക്കാൻ ടാപ്പ് ചെയ്യൂ.

മെച്ചപ്പെടുത്തിയ അലേർട്ടുകൾ

ഭൂകമ്പം അല്ലെങ്കിൽ വെള്ളപ്പൊക്കം പോലുള്ള അടിയന്തര സാഹചര്യങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ ‘മെച്ചപ്പെടുത്തിയ സുരക്ഷാ അലേർട്ടുകൾ’ക്ക് നിങ്ങളുടെ iPhone-ലും Watch-ലും സുരക്ഷാ അലേർട്ടുകൾ നൽകാനാകും. ഈ അലേർട്ടുകൾ Wi-Fi അല്ലെങ്കിൽ Bluetooth പോലുള്ള ലഭ്യമായ കണക്റ്റിവിറ്റി മുഖേനയും, ലഭ്യമാകുമ്പോൾ, മൊബൈൽ ഡാറ്റ വഴിയും അയയ്ക്കുന്നു. നിങ്ങളുടെ ഡിവൈസ് ലൊക്കേഷൻ ഉപയോഗിച്ച് നിർണയിക്കപ്പെടുന്ന നിങ്ങളുടെ നിലവിലെ പ്രദേശത്തേക്ക് Apple-ന് ‘മെച്ചപ്പെടുത്തിയ സുരക്ഷാ അലേർട്ടുകൾ’ നൽകാനാകും. ഒരു പ്രദേശം ഒരു രാജ്യമായിരിക്കാം, അല്ലെങ്കിൽ ചില രാജ്യങ്ങളിൽ (യു.എസ്. പോലുള്ളവ) ഒരു പ്രദേശം എന്നത് ഒരു കൂട്ടം സംസ്ഥാനങ്ങളായിരിക്കാം. നിങ്ങളുടെ Apple ഡിവൈസ് ഈ പ്രദേശവുമായി ബന്ധിപ്പിക്കാനാകും. നിങ്ങളുടെ ഡിവൈസ് ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ Apple ഒരു പ്രദേശത്ത് സംഭരിക്കുന്നില്ല.

‘മെച്ചപ്പെടുത്തിയ സുരക്ഷാ അലേർട്ടുകൾ’ ഡിഫോൾട്ടായി ഓണാണ്. ക്രമീകരണം > അറിയിപ്പുകൾ > മെച്ചപ്പെടുത്തിയ അലേർട്ടുകൾ > മെച്ചപ്പെടുത്തിയ സുരക്ഷാ അലേർട്ടുകൾ എന്നതിലേക്ക് പോയി മെച്ചപ്പെടുത്തിയ സുരക്ഷാ അലേർട്ടുകളുടെ ഒന്നോ അതിലധികമോ തരങ്ങൾ ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ ടാപ്പ് ചെയ്യുന്നതിലൂടെ മെച്ചപ്പെടുത്തിയ സുരക്ഷാ അലേർട്ടുകൾ ഡിസേബിൾ ചെയ്യാനോ വീണ്ടും എനേബിൾ ചെയ്യാനോ കഴിയും. മെച്ചപ്പെടുത്തിയ സുരക്ഷാ അലേർട്ടുകൾ Apple നൽകുന്നതാണ്, അവ ദൃശ്യമാകുന്ന വിധവും അവയുടെ ശബ്ദവും നിങ്ങളുടെ പ്രാദേശിക ഗവൺമെന്റ് അയയ്ക്കുന്ന ഗവൺമെന്റ് അലേർട്ടിൽ നിന്ന് വ്യത്യസ്തമായിരിക്കും.

മെച്ചപ്പെടുത്തിയ സുരക്ഷാ അലേർട്ടുകളുടെ സമയനിഷ്ഠയും വിശ്വാസ്യതയും മെച്ചപ്പെടുത്താൻ ‘അലേർട്ട് ഡെലിവറി മെച്ചപ്പെടുത്തൂ’ നിങ്ങളുടെ ഏകദേശ ലൊക്കേഷൻ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ‘അലേർട്ട് ഡെലിവറി മെച്ചപ്പെടുത്തൂ’ ഓൺ ചെയ്തിരിക്കുമ്പോൾ ഭൂകമ്പ അലേർട്ടുകൾ കൂടുതൽ വേഗത്തിലും വിശ്വസനീയമായ വിധത്തിലും ഡെലിവർ ചെയ്തേക്കാം. Apple നിങ്ങളുടെ ഏകദേശ ലൊക്കേഷൻ സംഭരിക്കുന്നില്ല. നിങ്ങൾക്ക് ക്രമീകരണം > അറിയിപ്പുകൾ > മെച്ചപ്പെടുത്തിയ അലേർട്ടുകൾ > മെച്ചപ്പെടുത്തിയ സുരക്ഷാ അലേർട്ടുകൾ > അലേർട്ട് ഡെലിവറി മെച്ചപ്പെടുത്തൂ എന്നതിൽ ‘അലേർട്ട് ഡെലിവറി മെച്ചപ്പെടുത്തൂ’ എനേബിൾ ചെയ്യാം.

മെച്ചപ്പെടുത്തിയ അലേർട്ടുകൾ സ്വീകരിക്കുന്നതിന് നിങ്ങൾ ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > സിസ്റ്റം സേവനങ്ങൾ > അലേർട്ട്, ഷോർട്ട്കട്ട് ഓട്ടോമേഷൻ എന്നത് എനേബിൾ ചെയ്തിരിക്കണം.

കോംപസ് വേപോയിന്റുകൾ

നിങ്ങളുടെ നിലവിലെ ലൊക്കേഷൻ ഒരു വേപോയിന്റായി ചേർക്കാൻ കോംപസ് ആപ്പ് ഉപയോഗിക്കാം, നിങ്ങൾ സൃഷ്ടിക്കുന്ന ഓരോ കോംപസ് വേപോയിന്റിലേക്കുമുള്ള ദൂരവും ദിശയും കാണാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. ഇത് കൂടാതെ, കണക്റ്റിവിറ്റിക്കായി മൊബൈൽ സേവനം ലഭ്യമായ അവസാന സ്ഥലം അനുമാനിക്കുന്ന അവസാന മൊബൈൽ കണക്ഷൻ വേപോയിന്റും, അടിയന്തര കോളുകൾ വിളിക്കാൻ കഴിയാനായി ഏതെങ്കിലും ലഭ്യമായ നെറ്റ്‌വർക്ക് ദാതാവിന്റെ നെറ്റ്‌വർക്കിലേക്ക് നിങ്ങളുടെ iPhone-നോ Apple Watch-നോ അവസാനമായി കണക്ഷൻ ഉണ്ടായിരുന്നിരിക്കാമെന്ന് അനുമാനിക്കുന്ന അവസാന അടിയന്തര കോൾ വേപോയിന്റും ഉൾപ്പെടെ രണ്ട് വേപോയിന്റുകൾ കോംപസ് ആപ്പിന് ഓട്ടോമാറ്റിക്കായി ജനറേറ്റ് ചെയ്യാനാകും. ഒരു അവസാന മൊബൈൽ കണക്ഷൻ വേപോയിന്റോ അവസാന അടിയന്തര കോൾ വേപോയിന്റോ സൃഷ്ടിക്കുന്നതിന്, കോംപസ് ആപ്പിനായി ‘കൃത്യമായ ലൊക്കേഷൻ’ ഓണാക്കുന്നതിനൊപ്പം ‘പ്രാധാന്യമേറിയ ലൊക്കേഷനുകൾ’ നിങ്ങളുടെ ഡിവൈസിൽ എനേബിൾ ചെയ്തിരിക്കണം. കോംപസ് ആപ്പിൽ വേപോയിന്റ് തിരഞ്ഞെടുത്ത് സ്ക്രീനിന്റെ താഴേക്ക് സ്ക്രോൾ ചെയ്ത് ‘വേപോയിന്റ് ഡിലീറ്റ് ചെയ്യൂ’ തിരഞ്ഞെടുത്ത് കോംപസ് ആപ്പിൽ നിങ്ങൾ സൃഷ്ടിച്ച കോംപസ് വേപോയിന്റുകൾ ഡിലീറ്റ് ചെയ്യാം.

ബാക്ക്ട്രാക്ക്

നിങ്ങളുടെ ചുവടുകൾ വീണ്ടും ട്രെയ്സ് ചെയ്യാൻ നിങ്ങൾക്ക് സഹായം ആവശ്യമായി വന്നേക്കാവുന്ന ചില പ്രദേശങ്ങളിൽ, Apple Watch-ൽ ലഭ്യമായ കോംപസ് ആപ്പും മറ്റ് ചില മൂന്നാം കക്ഷി ആപ്പുകളും സുരക്ഷാ ആവശ്യങ്ങൾക്കായി നിങ്ങളുടെ അടുത്തിടെയുള്ള ലൊക്കേഷനുകളിലേക്ക് ഒറ്റത്തവണ ആക്സസ് ആവശ്യപ്പെട്ടേക്കാം. ഈ ലൊക്കേഷനുകൾ എല്ലായ്പ്പോഴും ലഭ്യമായേക്കില്ല. ഉദാഹരണത്തിന് നിങ്ങൾ വീട്, നഗരപ്രദേശങ്ങൾ പോലുള്ള പരിചിതമായ സ്ഥലങ്ങൾക്ക് സമീപം ലൊക്കേറ്റ് ചെയ്തിരിക്കുമ്പോൾ. ഈ ഫീച്ചറുകൾ ഉപയോഗിക്കുന്നതിന്, ആപ്പിനായി ‘കൃത്യമായ ലൊക്കേഷൻ’ ഓണാക്കുന്നതിനൊപ്പം ‘പ്രാധാന്യമേറിയ ലൊക്കേഷനുകൾ’ നിങ്ങളുടെ ഡിവൈസിൽ എനേബിൾ ചെയ്തിരിക്കണം.

മറ്റ് വിവരങ്ങൾ

ചില സുരക്ഷാ ഫീച്ചറുകൾ എല്ലാ ഡിവൈസുകളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ ഭാഷകളിലും ലഭ്യമായേക്കില്ല. ചില പ്രദേശങ്ങൾക്കും രാജ്യങ്ങൾക്കും ഒന്നിലധികം അടിയന്തര സേവന നമ്പറുകളുണ്ട്. ഈ ലൊക്കേലുകൾക്കായി, Apple Watch, ‘വീഴ്ച കണ്ടെത്തൽ’ അലേർട്ടുകൾക്കായി ആംബുലൻസ് സേവനവുമായി ബന്ധിപ്പിച്ച നമ്പറിലേക്ക് വിളിക്കും.

വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം

സേവനം നൽകുന്നതിനും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ നിറവേറ്റുന്നതിനും അത്യാവശ്യമായി വരുമ്പോഴാണ് ഉപഗ്രഹം വഴിയുള്ള അടിയന്തര SOS, അടിയന്തര SOS എന്നിവയിൽ നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഞങ്ങൾ പ്രോസസ് ചെയ്യുന്നത്. സമ്മതം ഉചിതമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും. ബാധകമായ പ്രാദേശിക നിയമം അനുവദിക്കുന്ന പക്ഷം, അടിയന്തര സേവനങ്ങൾ സുഗമമാക്കുന്നതിനും വഞ്ചന അല്ലെങ്കിൽ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അടിയന്തര SOS, സാറ്റലൈറ്റ് സിസ്റ്റങ്ങളും ആർക്കിടെക്ചറുകളും വഴിയുള്ള അടിയന്തര SOS എന്നിവ നിലനിർത്താൻ സഹായിക്കുന്നതിനും ഞങ്ങളുടെ നിയമാനുസൃത താൽപര്യങ്ങൾക്കായി വ്യക്തിഗത ഡാറ്റയുടെ താഴെ പറയുന്ന വിഭാഗങ്ങൾ ഞങ്ങൾ പ്രോസസ് ചെയ്യും:

  • നിങ്ങളുടെ ലൊക്കേഷൻ
  • അടിയന്തര സേവനങ്ങളിലേക്ക് ആശയവിനിമയം നടത്തിയ ദൈർഘ്യം, ഉള്ളടക്കം എന്നിവ പോലുള്ള നിങ്ങളുടെ സെഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ
  • നിങ്ങളുടെ സെലക്റ്റ് ചെയ്ത അടിയന്തര കോൺടാക്റ്റുകൾ

നിലനിർത്തൽ

Apple-ന്റെ സ്വകാര്യതാ നയത്തിലോ ഞങ്ങളുടെ സേവനങ്ങൾക്ക് പ്രത്യേകമായുള്ള സ്വകാര്യതാ അറിയിപ്പുകളിലോ വിവരിച്ചിരിക്കുന്ന തരത്തിൽ ഉൾപ്പെടെ, വ്യക്തിഗത ഡാറ്റ ശേഖരിച്ചതിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ കാലത്തേക്കോ, അല്ലെങ്കിൽ നിയമം അനുശാസിക്കുന്ന കാലത്തേക്കോ മാത്രമേ Apple അത് നിലനിർത്തുകയുള്ളൂ. നിലനിർത്തൽ കാലയളവുകൾ വിലയിരുത്തുമ്പോൾ, ശേഖരിച്ച വ്യക്തിഗത ഡാറ്റ നിലനിർത്തേണ്ടത് ആവശ്യമാണോയെന്ന് ഞങ്ങൾ ആദ്യം ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു, നിലനിർത്തൽ ആവശ്യമാണെങ്കിൽ, നിയമപ്രകാരം അനുവദനീയമായ ഏറ്റവും കുറഞ്ഞ കാലയളവിലേക്ക് വ്യക്തിഗത ഡാറ്റ നിലനിർത്താൻ ശ്രമിക്കുന്നു.

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2025-12-12