ഷോർട്ട്കട്ട്സ് പങ്കിടലും സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ‘ഷോർട്ട്കട്ട്സ്’ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഗാലറിക്ക് പുറത്ത് നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ഷോർട്ട്കട്ടുകൾ നിങ്ങൾ അവലോകനം ചെയ്യണം
വെബ്ബിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ മറ്റുള്ളവർ നിങ്ങളുമായി പങ്കിടുന്നതോ ആയ ഷോർട്ട്കട്ടുകൾ Apple അവലോകനം ചെയ്തിരിക്കില്ല. ആ ഷോർട്ട്കട്ടുകളുടെ ഉള്ളടക്കത്തിനോ ഫങ്ഷനാലിറ്റിയ്ക്കോ Apple-ന് യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കുന്നതുമല്ല, അതിന്റെ ഒരു ഉത്തരവാദിത്തവും ഏൽക്കുന്നതുമല്ല. വെബ്ബിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ നിങ്ങളുമായി പങ്കിട്ടതോ ആയ എല്ലാ ഷോർട്ട്കട്ടുകളും നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ പ്രവർത്തിക്കുന്നുവെന്ന് സ്ഥിരീകരിക്കാൻ നിങ്ങൾ കൂടുതൽ ജാഗ്രതയോടെ അവലോകനം ചെയ്യണം.
നിങ്ങളുടെ ലൊക്കേഷൻ (കൃത്യമായതോ ഏകദേശമോ), കോൺടാക്റ്റുകൾ, ആരോഗ്യ ഡാറ്റ, പേയ്മെൻറ് വിവരങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ ഡോക്യുമെന്റുകളുടെ ഉള്ളടക്കം എന്നിവ പോലുള്ള നിങ്ങളുടെ സ്വകാര്യ ഡാറ്റ ഏതെല്ലാം ഷോർട്ട്കട്ടുകൾ ആക്സസ് ചെയ്യണമെന്ന് നിങ്ങൾ നിയന്ത്രിക്കുന്നു. ഒരു ഷോർട്ട്കട്ടിനുള്ള വിശദാംശ സെക്ഷനിൽ ആ ഷോർട്ട്കട്ടിന് ആക്സസ് ഉള്ള ഡാറ്റ നിങ്ങൾക്ക് അവലോകനം ചെയ്യാനും നിയന്ത്രിക്കാനും കഴിയും.
നിങ്ങൾ പങ്കിടുന്ന ഷോർട്ട്കട്ടുകൾ Apple-ന് അയയ്ക്കും
നിങ്ങൾ ഒരു ഷോർട്ട്കട്ട് സൃഷ്ടിക്കുകയും പങ്കിടുകയും ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ നിർദേശപ്രകാരം പങ്കിടൽ എനേബിൾ ചെയ്യുന്നതിന് നിങ്ങളുടെ പങ്കിട്ട ഷോർട്ട്കട്ടും അതിൽ വല്ല ഉള്ളടക്കവും ഉൾച്ചേർന്നിട്ടുണ്ടെങ്കിൽ അതും Apple-ലേക്ക് അയയ്ക്കും. പങ്കിട്ട വെബ് ലിങ്കിലേക്ക് ആക്സസ് നേടുന്ന ആർക്കും ഷോർട്ട്കട്ടും അതിലെ ഉള്ളടക്കങ്ങളും ലഭ്യമാകും, അവർ നിങ്ങളുടെ പങ്കിട്ട ഷോർട്ട്കട്ടിന്റെയും അതിൽ ഉൾച്ചേർത്തിട്ടുള്ള എല്ലാ ഉള്ളടക്കങ്ങളുടെയും ഒരു പകർപ്പ് പുനർവിതരണം ചെയ്യുകയോ കോപ്പി ചെയ്യുകയോ, സേവ് ചെയ്യുകയോ പരിഷ്കരിക്കുകയോ പുനർവിതരണം ചെയ്യുകയോ ചെയ്തേക്കാം. നിങ്ങൾക്ക് ആവശ്യമായ അവകാശങ്ങളില്ലാത്ത ഉള്ളടക്കങ്ങളോ മറ്റൊരാളുടെ അവകാശങ്ങളോ നിയമമോ ലംഘിക്കുന്ന ഷോർട്ട്കട്ടുകളോ ഉള്ള ഷോർട്ട്കട്ടുകൾ നിങ്ങൾ സൃഷ്ടിക്കുകയും പങ്കിടുകയും ചെയ്യരുത്. നിങ്ങൾ പങ്കിടുന്ന ഏതെങ്കിലും ഷോർട്ട്കട്ടുകൾ അവലോകനം ചെയ്യാൻ Apple-ന് ബാധ്യതയില്ല, എന്നിരുന്നാലും നിങ്ങൾ പങ്കിടുന്ന ഏത് ഷോർട്ട്കട്ടുകളും Apple അവലോകനം ചെയ്യുകയോ ഡിസേബിൾ ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്തേക്കാം.
പങ്കിട്ട ഷോർട്ട്കട്ടുകളുടെ എണ്ണം പോലുള്ള, പങ്കിട്ട ഷോർട്ട്കട്ടുകളെ കുറിച്ചുള്ള സമാഹരിച്ച വിവരങ്ങളും നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാനാവാത്ത വിധത്തിൽ ഷോർട്ട്കട്ട്സ് മെച്ചപ്പെടുത്താനായി Apple ശേഖരിക്കുന്നു.
ഷോർട്ട്കട്ട്സ് ആപ്പ് ക്രമീകരണങ്ങളിൽ ഷോർട്ട്കട്ടുകൾ പങ്കിടൽ പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.
iCloud ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസുകളിലുടനീളം ഷോർട്ട്കട്ടുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് ഷോർട്ട്കട്ടുകൾ സിങ്ക് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud > iCloud-ലേക്ക് സേവ് ചെയ്തവ > എല്ലാം കാണൂ എന്നതിലേക്ക് പോയി ഷോർട്ട്കട്ട്സ് ഓഫ് ചെയ്യാൻ ടാപ്പ് ചെയ്തോ, ക്രമീകരണം > ആപ്പുകൾ > ഷോർട്ട്കട്ട്സ് എന്നതിലേക്ക് പോയി ‘iCloud സിങ്ക്’ ഓഫ് ചെയ്യാൻ ടാപ്പ് ചെയ്തോ നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ ഈ ഫീച്ചർ ഡിസേബിൾ ചെയ്യാം. Mac-ൽ, സിസ്റ്റം ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud > iCloud-ലേക്ക് സേവ് ചെയ്യൂ > എല്ലാം കാണൂ എന്നതിലേക്ക് പോയി ഷോർട്ട്കട്ടുകൾ ഡീസെലക്റ്റ് ചെയ്യൂ, അല്ലെങ്കിൽ ഷോർട്ട്കട്ട്സ് ആപ്പിൽ, ക്രമീകരണത്തിലേക്ക് പോയി ‘iCloud സിങ്ക് ചെയ്യൂ’ ഡീസെലക്റ്റ് ചെയ്യൂ.
Apple-ന്റെ സ്വകാര്യതാ നയത്തിന് അനുസൃതമായി അല്ലെങ്കിൽ നിയമം അനുശാസിക്കുന്ന വിധം, വ്യക്തിഗത ഡാറ്റ ശേഖരിച്ചതിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ കാലത്തേക്ക് മാത്രമേ Apple അത് നിലനിർത്തുകയുള്ളൂ. നിലനിർത്തൽ കാലയളവുകൾ വിലയിരുത്തുമ്പോൾ, ശേഖരിച്ച വ്യക്തിഗത ഡാറ്റ നിലനിർത്തേണ്ടത് ആവശ്യമാണോയെന്ന് ഞങ്ങൾ ആദ്യം ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു, നിലനിർത്തൽ ആവശ്യമാണെങ്കിൽ, നിയമപ്രകാരം അനുവദനീയമായ ഏറ്റവും കുറഞ്ഞ കാലയളവിലേക്ക് വ്യക്തിഗത ഡാറ്റ നിലനിർത്താൻ ശ്രമിക്കുന്നു.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2025-12-12