ജോലിസ്ഥലത്തും സ്കൂളിലും Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യലും സ്വകാര്യതയും

നിങ്ങളുടെ ഓർഗനൈസേഷൻ നൽകിയ മാനേജ് ചെയ്യപ്പെടുന്ന Apple അക്കൗണ്ട് ഉപയോഗിച്ച് ആപ്പുകളിലും വെബ്സൈറ്റുകളിലും സൈൻ ഇൻ ചെയ്യാൻ ‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ നിങ്ങളെ അനുവദിക്കുന്നു.


ജോലിസ്ഥലത്തും സ്കൂളിലും ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ എന്നത് നിങ്ങളുടെ ഓർഗനൈസേഷൻ എനേബിൾ ചെയ്തതാണ്

നിങ്ങളുടെ സ്കൂളോ കമ്പനിയോ (‘ഓർഗനൈസേഷൻ’) ‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ എനേബിൾ ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ ഓർഗനൈസേഷൻ അനുവദിക്കുന്ന മൂന്നാം കക്ഷി ആപ്പുകളിലേക്കും (ആപ്പ് ക്ലിപ്പുകൾ ഉൾപ്പെടെ) വെബ്സൈറ്റുകളിലേക്കും സൈൻ ഇൻ ചെയ്യാൻ നിങ്ങളുടെ മാനേജ് ചെയ്ത Apple അക്കൗണ്ട് ഉപയോഗിക്കാം. നിങ്ങൾ ഒരു അനുവദനീയമായ ആപ്പിലേക്കോ വെബ്സൈറ്റിലേക്കോ ആദ്യമായി സൈൻ ഇൻ ചെയ്യുമ്പോൾ, നിങ്ങളുടെ പേര്, ഇ-മെയിൽ വിലാസം (നിങ്ങളുടെ ഓർഗനേസൈഷൻ നൽകിയിട്ടുണ്ടെങ്കിൽ), ഓരോ ഡെവലപ്പർക്കും വ്യത്യസ്തമായ ഒരു അനന്യ യൂസർ ഐഡന്റിഫയർ എന്നിവ മൂന്നാം കക്ഷി ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് ഡെവലപ്പർമാർക്ക് Apple നൽകുന്നു. നിങ്ങളെ ഓതെന്റിക്കേറ്റ് ചെയ്യുന്നതിനും അവരുടെ ഇന്റർഫേസിൽ നിങ്ങളുടെ പേര് പ്രദർശിപ്പിക്കുന്നതിനും ഉചിതമായ അനുമതികളും ആക്സസും നൽകാനും ഡെവലപ്പർമാർ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു. സാധാരണ വെബ് ഫങ്ഷനുകൾക്കായി നിങ്ങളുടെ ബ്രൗസർ ഉപയോഗിക്കുന്ന വിവരങ്ങളും വെബ്സൈറ്റ് ഡെവലപ്പർമാർക്ക് ലഭിക്കും.

ഡെവലപ്പർമാർക്ക് അവരുടെ ആപ്പുകളിലോ വെബ്സൈറ്റുകളിലോ നിലവിലുള്ള അക്കൗണ്ടുകൾക്കായി ‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കാനും കഴിയും. ഒരു ഡെവലപ്പർ ഇത് എനേബിൾ ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഇതിനകം ഉള്ള അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാൻ ‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ ഉപയോഗിക്കാം.

തട്ടിപ്പ് തടയുന്നതിനും സുരക്ഷാ കാരണങ്ങളാലും, നിങ്ങൾ ആദ്യമായി ഒരു പുതിയ ആപ്പ് ഉപയോഗിച്ച് ‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഒരു യഥാർത്ഥ വ്യക്തിയാണെന്ന് അവർക്ക് ആത്മവിശ്വാസം നൽകുന്നതിനായി Apple ഒരു ലളിതമായ ബൈനറി സ്കോർ ഡെവലപ്പറുമായി പങ്കിടും. നിങ്ങളുടെ ഡിവൈസിനെയും ഡിവൈസ് ഉപയോഗ പാറ്റേണുകളെയും കുറിച്ചുള്ള സംഗ്രഹിച്ച വിവരങ്ങളോടൊപ്പം നിങ്ങളുടെ സമീപകാല Apple അക്കൗണ്ട് പ്രവർത്തനത്തിൽ നിന്നും ലഭിച്ചതാണ് ഈ സ്കോർ. നിങ്ങളുടെ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് Apple-നോ ഡെവലപ്പർക്കോ പ്രത്യേക വിവരങ്ങളൊന്നും ലഭിക്കുന്നില്ല.

‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ ഉപയോഗിക്കുന്നു

ഒരു ആപ്പിനോ വെബ്സൈറ്റിനോ വേണ്ടി നിങ്ങൾ ‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ എനേബിൾ ചെയ്യുമ്പോൾ Apple അതറിയുന്നു. അതിനാൽ സൈൻ ഇൻ സജ്ജീകരിക്കുന്നതിന് സഹായിക്കാൻ ഞങ്ങൾക്ക് കഴിയുന്നു. പിന്നീട് നിങ്ങളുടെ iPhone-ലോ Apple Vision Pro-യിലോ ഒരു ആപ്പ് ഉപയോഗിച്ച് ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഏതെല്ലാം ആപ്പുകളിലേക്ക് സൈൻ ഇൻ ചെയ്തെന്നോ, ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ നിങ്ങൾ എപ്പോൾ ഉപയോഗിച്ചെന്നോ ഉള്ള ചരിത്രം Apple കാണുകയോ നിലനിർത്തുകയോ ചെയ്യുന്നില്ല — ആ വിവരങ്ങൾ നിങ്ങളുടെ ഡിവൈസിൽ നിലനിൽക്കും. നിങ്ങൾ Safari-ൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഒരു വെബ്സൈറ്റിലേക്ക് സൈൻ ഇൻ ചെയ്യുമ്പോൾ Apple അത് കാണുന്നതിനാൽ Apple-ന് നിങ്ങളുടെ സൈൻ ഇൻ ഓതെന്റിക്കേറ്റ് ചെയ്യാൻ കഴിയും. എന്നാൽ നിങ്ങൾ ഏതെല്ലാം വെബ്സൈറ്റുകളിൽ നിങ്ങൾ സൈൻ ഇൻ ചെയ്തെന്നോ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ എപ്പോൾ ഉപയോഗിക്കുന്നുവെന്നോ ഉള്ള ചരിത്രം ആപ്പിൾ നിലനിർത്തുന്നില്ല.

ഒരു അനുവദനീയ ആപ്പിലോ വെബ്സൈറ്റിലോ സൈൻ ഇൻ ചെയ്യാൻ നിങ്ങൾ ‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ ഉപയോഗിക്കുകയാണെങ്കിൽ, സൈൻ ഇൻ ചെയ്തതിന് ശേഷം ഡെവലപ്പർമാർക്ക് നിങ്ങളോട് കൂടുതൽ വ്യക്തിഗത വിവരങ്ങൾ ചോദിക്കാനാകും. ഒരു ഡെവലപ്പർക്ക് നിങ്ങൾ നൽകുന്ന ഏതൊരു വ്യക്തിഗത ഡാറ്റയും അവരുടെ സ്വകാര്യതാ നയത്തിന് വിധേയമാണ്.

‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ മാനേജ് ചെയ്യൽ

നിങ്ങളുടെ iOS അല്ലെങ്കിൽ visionOS ഡിവൈസിൽ ‘ജോലിസ്ഥലത്തും സ്കൂളിലും’ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ മാനേജ് ചെയ്യാൻ, ക്രമീകരണം > [നിങ്ങളുടെ പേര്] > ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ എന്നതിലേക്ക് പോകൂ. നിങ്ങളുടെ Mac-ൽ, സിസ്റ്റം ക്രമീകരണം > [നിങ്ങളുടെ പേര്] > ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ എന്നതിലേക്ക് പോകൂ അല്ലെങ്കിൽ account.apple.com സന്ദർശിച്ച് ‘സൈൻ ഇന്നും സുരക്ഷയും’ വിഭാഗത്തിലേക്ക് പോകൂ, തുടർന്ന് ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ എന്നതിലേക്ക് പോകൂ. അവിടെ, ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ ഉപയോഗിക്കുന്ന ആപ്പുകളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് കണ്ടെത്താനും അവരുടെ സ്വകാര്യതാ നയം റിവ്യൂ ചെയ്യാനും ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ ഡിസേബിൾ ചെയ്യാനും കഴിയും. ഒരു ആപ്പിന് ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ ഡിസേബിൾ ചെയ്യുകയാണെങ്കിൽ, ആ ആപ്പിനായി ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ സജ്ജീകരിക്കാൻ ഡെവലപ്പറുമായി പങ്കിട്ട വിവരങ്ങളും നിങ്ങളുടെ ‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ അക്കൗണ്ടുമായി ഡെവലപ്പർ ബന്ധപ്പെടുത്തിയ എല്ലാ വിവരങ്ങളും ഡെവലപ്പറുടെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യുന്നത് തുടരും.

കൂടുതൽ വിവരങ്ങൾ

Touch ID, Face ID, Optic ID, ശക്തമായ പാസ്കോഡ് ഓപ്ഷനുകൾ എന്നിവ കരുത്തുപകരുന്ന — ശക്തമായ ഓതെന്റിക്കേഷൻ ഉപയോഗിച്ച് ‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ സംരക്ഷിക്കാൻ Apple പരിശ്രമിക്കുന്നു.

‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ എന്നതിന്റെ ഉപയോഗത്തെ കുറിച്ചുള്ള വ്യക്തിപരമല്ലാത്ത വിവരങ്ങൾ ഉൾപ്പെടെ Apple-ന് ‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ എന്നതിനെ കുറിച്ചുള്ള അജ്ഞാതവും സമാഹരിച്ചതുമായ വിവരങ്ങൾ ലഭിച്ചേക്കാം. ബന്ധപ്പെട്ട Apple ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും തട്ടിപ്പ് തടയുന്നതിനും സുരക്ഷാ ആവശ്യങ്ങൾക്കുമായി Apple ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം. Apple-ന് ലഭിക്കുന്ന അജ്ഞാതമോ സമാഹരിച്ചതോ ആയ ഏതെങ്കിലും ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ ഡാറ്റ വീണ്ടും തിരിച്ചറിയാൻ ഞങ്ങൾ ശ്രമിക്കില്ല.

‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ എന്നതിനുള്ള വ്യവസ്ഥയുമായി ബന്ധപ്പെട്ട് Apple ശേഖരിക്കുന്ന വിവരങ്ങൾ school.apple.com-ൽ (നിങ്ങളുടെ ഓർഗനൈസേഷൻ ഒരു സ്കൂളാണ് എങ്കിൽ) കണ്ടെത്താനാകുന്ന Apple സ്കൂൾ മാനേജർ കരാറിന് അനുസൃതമായി, അല്ലെങ്കിൽ business.apple.com എന്നതിൽ (നിങ്ങളുടെ ഓർഗനൈസേഷൻ ഒരു കമ്പനിയാണെങ്കിൽ) കണ്ടെത്താനാകുന്ന Apple ബിസിനസ് മാനേജർ കരാറിന് അനുസൃതമായി Apple നിങ്ങളുടെ സ്ഥാപനത്തിന് വേണ്ടി പ്രോസസ് ചെയ്യും.

‘ജോലിസ്ഥലവും സ്കൂളും’ എന്നതിൽ ‘Apple ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ’ എന്നതുമായി ബന്ധപ്പെട്ട് നിങ്ങളുടെ വ്യക്തിഗത ഡാറ്റ എങ്ങനെ പ്രോസസ് ചെയ്യുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിൽ, നിങ്ങളുടെ സ്ഥാപനത്തിന്റെ ഐടി അഡ്മിനിസ്ട്രേറ്ററെ ബന്ധപ്പെടൂ.

2025-12-12