വിവർത്തനവും സ്വകാര്യതയും

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ പങ്കിടുന്നത് തിരഞ്ഞെടുക്കാൻ നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യും വിധമാണ് വിവർത്തനം ആപ്പും സിസ്റ്റം-വൈഡ് വിവർത്തനവും രൂപകൽപ്പന ചെയ്തിരിക്കുന്നത്.


നിങ്ങൾ വിവർത്തനം ചെയ്യാൻ തിരഞ്ഞെടുക്കുന്ന ഓഡിയോയും ടെക്സ്റ്റും (ഇമേജുകളിൽ നിന്ന് തിരിച്ചറിഞ്ഞ ടെക്സ്റ്റ് ഉൾപ്പെടെ) നിങ്ങളുടെ അഭ്യർഥനകൾ പ്രോസസ് ചെയ്യുന്നതിനായി Apple-ലേക്ക് അയച്ചേക്കാം. നിങ്ങളുടെ അഭ്യർഥനകൾ ഒരു റാൻഡം റൊട്ടേറ്റ് ചെയ്യുന്ന ഐഡന്റിഫയറുമായി ബന്ധപ്പെടുത്തുന്നു, അത് നിങ്ങളുടെ Apple അക്കൗണ്ടുമായോ ഇ-മെയിൽ വിലാസവുമായോ നിങ്ങളുടെ മറ്റ് Apple സേവനങ്ങളുടെ ഉപയോഗം കാരണം Apple-ന്റെ പക്കൽ ഉണ്ടായിരിക്കാവുന്ന മറ്റ് ഡാറ്റയുമായോ ബന്ധപ്പെടുത്തുന്നില്ല. ഡിഫോൾട്ട് ആയി, Apple നിങ്ങളുടെ ഓഡിയോ ഇന്ററാക്ഷനുകളുടെ ട്രാൻസ്ക്രിപ്റ്റുകളും ടെക്സ്റ്റ് ഇൻപുട്ടുകളും രണ്ട് വർഷം വരെ സംഭരിക്കുകയും ഈ ട്രാൻസ്ക്രിപ്റ്റുകളുടെ ചില ഭാഗങ്ങൾ റിവ്യൂ ചെയ്യുകയും ചെയ്തേക്കാം. റിവ്യൂ ചെയ്ത ചെറിയ അഭ്യർഥനകളുടെ ഒരു ഉപവിഭാഗം, വിവർത്തനം, സിസ്റ്റം-വൈഡ് വിവർത്തനം, Siri പോലുള്ള മറ്റ് സ്വാഭാവിക ഭാഷാ പ്രോസസിങ് ഫീച്ചറുകൾ എന്നിവയുടെ തുടർച്ചയായ മെച്ചപ്പെടുത്തലിനായി രണ്ട് വർഷത്തിനപ്പുറവും സൂക്ഷിച്ചേക്കാം.

നിങ്ങളുടെ ഡിവൈസിലേക്ക് ഭാഷകൾ ഡൗൺലോഡ് ചെയ്യാം. നിങ്ങൾ പരസ്പരം വിവർത്തനം ചെയ്യുന്ന ഭാഷകൾ രണ്ടും ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ, പ്രോസസിങ് നിങ്ങളുടെ ഡിവൈസിലായിരിക്കും നടക്കുന്നത്.

നിങ്ങൾക്ക് പരിക്കേൽക്കുകയോ മുറിവേൽക്കുകയോ ചെയ്തേക്കാവുന്ന സാഹചര്യങ്ങളിൽ, ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ, നാവിഗേഷനായി, അല്ലെങ്കിൽ ഏതെങ്കിലും രോഗാവസ്ഥയുടെ നിർണയത്തിനോ ചികിത്സയ്ക്കോ വേണ്ടി വിവർത്തനത്തെ ആശ്രയിക്കരുത്.

‘Siri-യും കേട്ടെഴുത്തും മെച്ചപ്പെടുത്തൂ’ എന്നത് തിരഞ്ഞെടുത്ത് നിങ്ങളുടെ ഓഡിയോ ഇന്ററാക്ഷനുകൾ സംഭരിക്കാനും റിവ്യൂ ചെയ്യാനും Apple-നെ അനുവദിക്കുന്നതിലൂടെ, ‘വിവർത്തനം ചെയ്യൂ’ എന്നതിന്റെ ശബ്ദ വിവർത്തനം മെച്ചപ്പെടുത്താൻ നിങ്ങൾക്ക് സഹായിക്കാനാകും. അങ്ങനെ ചെയ്യാൻ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > അനലിറ്റിക്സും മെച്ചപ്പെടുത്തലുകളും എന്നതിലേക്ക് പോയി, ‘Siri-യും കേട്ടെഴുത്തും മെച്ചപ്പെടുത്തൂ’ ഓണാക്കാൻ ടാപ്പ് ചെയ്യൂ.

2026-02-11