ഘട്ടംഘട്ടമായുള്ള സഹായവും സ്വകാര്യതയും
നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്ന വിധത്തിലാണ് ഘട്ടംഘട്ടമായുള്ള സഹായം രൂപകൽപന ചെയ്തിരിക്കുന്നത്.
![]()
- നിങ്ങൾ ഘട്ടംഘട്ടമായുള്ള സഹായങ്ങൾ ഉപയോഗിക്കുമ്പോൾ, ഡിവൈസുമായി ബന്ധപ്പെട്ട പതിവ് പ്രശ്നങ്ങൾ സ്വയം നിർണയിക്കാനും പരിഹരിക്കാനും നിങ്ങളെ സഹായിക്കുന്ന ശുപാർശകൾ നൽകാനായി നിങ്ങളുടെ ഡിവൈസിന്റെ മോഡൽ, സീരിയൽ നമ്പർ, ഓപ്പറേറ്റിങ് സിസ്റ്റം, രാജ്യവും ഭാഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ എന്നിവ Apple ശേഖരിക്കും.
- നിങ്ങൾ ഘട്ടംഘട്ടമായുള്ള സഹായത്തിലൂടെ Apple പിന്തുണയെ ബന്ധപ്പെട്ടാൽ, ഒരു Apple അഡ്വൈസർക്ക് നിങ്ങളെ സഹായിക്കാനായി, ഘട്ടംഘട്ടമായുള്ള സഹായവുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ നിങ്ങളുടെ ആഗ്രഹപ്രകാരം Apple-മായി പങ്കിടാം. ഈ വിവരങ്ങൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തി, ഒരു പിന്തുണാ കെയ്സ് തുറക്കുന്നതിനായി ഉപയോഗിക്കും.
നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്ന വിധത്തിലാണ് ഘട്ടംഘട്ടമായുള്ള സഹായം പൂർണമായും രൂപകൽപന ചെയ്തിരിക്കുന്നത്. നിങ്ങളുടെ അനുഭവം മികച്ചതാക്കുന്നതിന് ആവശ്യമായ ഡാറ്റ മാത്രം ശേഖരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. ഞങ്ങൾ ഡാറ്റ ശേഖരിക്കുമ്പോൾ, ഞങ്ങൾ ശേഖരിക്കുന്നത് എന്താണെന്നും എന്താണ് അതിന്റെ ആവശ്യമെന്നും നിങ്ങൾ അറിഞ്ഞിരിക്കുന്നത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു, അവ നിങ്ങളെ ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കും.
സെൽഫ്-സർവീസ് പിന്തുണ
പതിവ് ചോദ്യങ്ങൾക്കും ട്രബിൾഷൂട്ടിങ് ആവശ്യങ്ങൾക്കും വേണ്ട സഹായം ഘട്ടംഘട്ടമായുള്ള സഹായം നൽകുന്നു. Apple പിന്തുണയുടെ നമ്പർ നിങ്ങളുടെ കീപാഡിൽ ഡയൽ ചെയ്ത് ഘട്ടംഘട്ടമായുള്ള സഹായത്തിനുള്ള ഓപ്ഷൻ ടാപ്പ് ചെയ്തോ, നിങ്ങളുടെ ഡിവൈസിനുള്ള ഏതെങ്കിലും പ്രശ്നം പരിഹരിക്കാനായി Siri-യോട് സഹായം ചോദിച്ചോ, നുറുങ്ങുകൾ ആപ്പിൽ പോയോ ഏത് സമയത്തും ഘട്ടംഘട്ടമായുള്ള സഹായം നേടാവുന്നതാണ്. നിങ്ങൾ ഘട്ടംഘട്ടമായുള്ള സഹായം ഉപയോഗിക്കുമ്പോൾ, ഡിവൈസുമായി ബന്ധപ്പെട്ട പതിവ് പ്രശ്നങ്ങൾ സ്വയം നിർണയിക്കാനും പരിഹരിക്കാനും നിങ്ങളെ സഹായിക്കാനായി നിങ്ങളുടെ ഡിവൈസിന്റെ മോഡൽ, സീരിയൽ നമ്പർ, ഓപ്പറേറ്റിങ് സിസ്റ്റം, രാജ്യവും ഭാഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ എന്നിവ Apple ശേഖരിക്കും.
Apple പിന്തുണയുമായി ബന്ധപ്പെടുന്നു
നിങ്ങളുടെ ഡിവൈസിന്റെ പ്രശ്നങ്ങൾ ഘട്ടംഘട്ടമായുള്ള സഹായത്തിലൂടെ നിങ്ങൾക്ക് സ്വയം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ, അധിക പിന്തുണയ്ക്കായി ഘട്ടംഘട്ടമായുള്ള സഹായത്തിലൂടെ Apple അഡ്വൈസറുമായി നേരിട്ട് കണക്റ്റ് ചെയ്യാവുന്നതാണ്. ഘട്ടംഘട്ടമായുള്ള സഹായത്തിൽ നിന്ന് Apple പിന്തുണയിലേക്ക് തടസ്സങ്ങളില്ലാതെ നീങ്ങുവാൻ ഘട്ടംഘട്ടമായുള്ള സഹായം നിങ്ങൾ ഉപയോഗിച്ചതുമായും നിങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന പ്രശ്നവുമായും ബന്ധപ്പെട്ട വിവരങ്ങൾ പങ്കിടാൻ നിങ്ങൾക്ക് അനുവദിക്കാം. Apple പിന്തുണയുമായി നിങ്ങൾ പങ്കിടാൻ അനുവദിക്കുന്ന വിവരങ്ങൾ തട്ടിപ്പ് തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഉപയോഗിച്ചേക്കാം. നിങ്ങൾക്ക് പങ്കിടാനാവുന്ന വിവരങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- നിങ്ങൾ ഒരു Apple അക്കൗണ്ട് സജ്ജീകരിച്ചിട്ടുണ്ടോ എന്നതും നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ പേര്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ, അനന്യ ഐഡന്റിഫയർ എന്നിവയും പോലുള്ള Apple അക്കൗണ്ട് ഡാറ്റ
- iMessage ഓൺ ആണോ എന്നത് പോലുള്ള സന്ദേശ ക്രമീകരണങ്ങൾ
- Wi-Fi ഓൺ ആണോ എന്നത് പോലുള്ള Wi-Fi സ്റ്റാറ്റസ്
- Bluetooth ഓൺ ആണോ, വയർലെസ് ഇയർബഡ്ഡുകൾ കണക്റ്റ് ചെയ്തിട്ടുണ്ടോ എന്നിവ പോലുള്ള Bluetooth ക്രമീകരണങ്ങളും കണക്റ്റ് ചെയ്ത ഡിവൈസുകളും
- നിങ്ങൾ ഒരു ഇ-മെയിൽ അക്കൗണ്ട് സജ്ജീകരിച്ചിട്ടുണ്ടോ എന്നത് പോലുള്ള Mail അക്കൗണ്ട് ക്രമീകരണങ്ങൾ
- ഓട്ടോമാറ്റിക് അപ്ഡേറ്റുകൾ ഓൺ ആണോ എന്നത് പോലുള്ള ഓട്ടോമാറ്റിക് അപ്ഡേറ്റ് ക്രമീകരണങ്ങൾ
- VPN ഓൺ ആണോ, കണക്റ്റ് ചെയ്തിട്ടുണ്ടോ എന്നിവ പോലുള്ള VPN ക്രമീകരണങ്ങൾ
- സോഫ്റ്റ്‌വെയർ പതിപ്പും നിങ്ങളുടെ ഡിവൈസിന് ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ലഭ്യമാണോ എന്നതും
- ട്രബിൾഷൂട്ടിങ് ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ പ്രതികരണങ്ങളും ഘട്ടംഘട്ടമായുള്ള സഹായത്തിൽ നിങ്ങൾ ടൈപ്പ് ചെയ്ത തിരയലുകളും, ഘട്ടംഘട്ടമായുള്ള സഹായത്തിലെ നിർദേശങ്ങൾക്കനുസരിച്ച് നിങ്ങൾ ചെയ്ത, ശുപാർശ ചെയ്യപ്പെട്ട ഡിവൈസ് ക്രമീകരണങ്ങൾ തുറക്കുന്നത് പോലെയുള്ള പ്രവർത്തനങ്ങളും, ഘട്ടംഘട്ടമായുള്ള സഹായത്തിൽ നിങ്ങൾക്കായി നിർദേശിച്ച ലേഖനങ്ങളും അവയിൽ നിങ്ങൾ തുറന്നവയും ഒക്കെ ഉൾപ്പെടാവുന്ന, ഘട്ടംഘട്ടമായുള്ള സഹായ സെഷനിലെ നിങ്ങളുടെ ഇന്ററാക്ഷനുകൾ
Apple-ലേക്ക് അയയ്ക്കുന്ന ഡാറ്റ വിശ്വസ്തരായ മൂന്നാം കക്ഷി സേവന ദാതാക്കൾ പ്രോസസ് ചെയ്യുകയും സംഭരിക്കുകയും ചെയ്തേക്കാം.
നിലനിർത്തൽ
Apple‑ന്റെ സ്വകാര്യതാ നയത്തിലോ ഞങ്ങളുടെ സേവനങ്ങൾക്ക് പ്രത്യേകമായുള്ള സ്വകാര്യതാ അറിയിപ്പുകളിലോ വിവരിച്ചിരിക്കുന്ന തരത്തിൽ ഉൾപ്പെടെ, വ്യക്തിഗത ഡാറ്റ ശേഖരിച്ചതിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ കാലത്തേക്കോ, അല്ലെങ്കിൽ നിയമം അനുശാസിക്കുന്ന കാലത്തേക്കോ മാത്രമേ ഞങ്ങൾ അത് നിലനിർത്തുകയുള്ളൂ. നിലനിർത്തൽ കാലയളവുകൾ വിലയിരുത്തുമ്പോൾ, ശേഖരിച്ച വ്യക്തിഗത ഡാറ്റ നിലനിർത്തേണ്ടത് ആവശ്യമാണോയെന്ന് ഞങ്ങൾ ആദ്യം ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു, നിലനിർത്തൽ ആവശ്യമാണെങ്കിൽ, നിയമപ്രകാരം അനുവദനീയമായ ഏറ്റവും കുറഞ്ഞ കാലയളവിലേക്ക് വ്യക്തിഗത ഡാറ്റ നിലനിർത്താൻ ശ്രമിക്കുന്നു. നിങ്ങൾ ഘട്ടംഘട്ടമായുള്ള സഹായത്തിലൂടെ Apple Support-ൽ ഒരു പിന്തുണാ കെയ്സ് തുറന്നാൽ നിങ്ങളുടെ പിന്തുണാ കെയ്സുമായി ബന്ധപ്പെട്ട വ്യക്തിഗത ഡാറ്റ കുറഞ്ഞത് എട്ട് വർഷം, അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തെ ബാധകമായ നിയമം അനുസരിച്ച്, നിലനിർത്തും. കൂടാതെ, നിങ്ങൾ ഒരു പിന്തുണാ കെയ്സ് തുറക്കുമ്പോൾ, നിങ്ങളുടെ വ്യക്തിഗത ഡേറ്റയിൽ ചിലത് തട്ടിപ്പ് തിരിച്ചറിയുന്നതിനായി ഞങ്ങൾ നിലനിർത്തുകയും ചെയ്തേക്കാം. privacy.apple.com എന്നതിൽ Apple-ന്റെ ഡാറ്റയും സ്വകാര്യതയും പേജ് വഴി നിങ്ങൾക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാം. ഘട്ടംഘട്ടമായുള്ള സഹായവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സ്വകാര്യ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങൾ ഉണ്ടെങ്കിലോ, ഞങ്ങളുടെ ഡാറ്റാ പ്രൊട്ടക്ഷൻ ഓഫീസറെ ബന്ധപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലോ, നിങ്ങൾക്ക് ഞങ്ങളെ www.apple.com/in/legal/privacy/contact എന്നതിൽ ബന്ധപ്പെടാം.
വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം
നിങ്ങൾ ഘട്ടംഘട്ടമായുള്ള സഹായം ഉപയോഗിക്കുമ്പോഴോ Apple അഡ്വൈസർമാരുമായി ഘട്ടംഘട്ടമായുള്ള സഹായം വഴി നേരിട്ട് കണക്റ്റ് ചെയ്യുമ്പോഴോ, നിങ്ങളുടെ ഡിവൈസിന് ആവശ്യമായ ട്രബിൾഷൂട്ടിങ് പിന്തുണ ശുപാർശ ചെയ്യാനും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ അനുസരിക്കുന്നതിനും ആവശ്യമായ രീതിയിൽ നിങ്ങളുടെ വ്യക്തിഗത ഡാറ്റ Apple പ്രോസസ് ചെയ്യുന്നു. ഉചിതമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ സമ്മതപത്രം ആവശ്യമായിടത്ത്, ബാധകമായ നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.
ബാധകമായ നിയമം അനുവദിക്കുന്നപക്ഷം, ഞങ്ങളുടെയോ ഒരു മൂന്നാം കക്ഷിയുടെയോ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്ക് ആവശ്യമായ രീതിയിൽ, തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നതിനും സുരക്ഷാ ആവശ്യങ്ങൾക്കുമായി ഞങ്ങൾ വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നു.
എല്ലാ സമയത്തും, Apple ശേഖരിക്കുന്ന വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കാണാം.
2025-12-12